വിശ്വാമിത്രം: ഭാഗം 31

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പാ... അപ്പ മറു തലക്കൽ ഫോൺ എടുത്തതും മിത്ര ഏങ്ങി കൊണ്ട് വിളിച്ചു... എന്താ മണിക്കുട്ടീ.. ഇപ്പോഴല്ലേ നീ വിളിച്ചു വെച്ചേ.... അപ്പുറത്ത് നിന്ന് വെപ്രാളത്തോടെയുള്ള സംസാരം കേട്ടതും മിത്ര സ്ക്രീനിലേക്ക് നോക്കി... സ്സ്... അച്ഛനാണോ വിളിച്ചേ.. ആള് മാറി.. നാവ് കടിച്ചു അബദ്ധം പറ്റിയ പോലെ തലക്ക് കൈ കൊടുത്ത് മിത്ര മനസ്സിൽ പറഞ്ഞു... അ.. അത് പിന്നെ അച്ഛാ ഞാൻ നേരത്തെ വിളിച്ചപ്പോൾ ഒരു കാര്യം ചോദിക്കാൻ മറന്നു.. അച്ഛന് സുഖല്ലേ... നേരത്തെ ഉള്ള സങ്കടം മാറ്റി ചിരിച്ചു കൊണ്ട് മിത്ര ചോദിച്ചു.... ഓ മോളെ ഒന്നും പറയണ്ട.... വടി ഉള്ളത് കൊണ്ട് കുത്തി പിടിച്ചു നടക്കാം... മൂട്ടിലെ മുറിവ് ഉണങ്ങി വരുന്നേ ഉള്ളെന്നെ...

അതോണ്ട് ഇപ്പൊ പണ്ടത്തെ പോലെ ഓടി ചാടി നടക്കാൻ ഒന്നും വയ്യ... ഫോട്ടോ തൂക്കിയിട്ട് കിടക്കുവല്ലേ അതോണ്ട് അത് വന്നത് മുതൽ തുടച്ചു വെച്ചിട്ടില്ല... ഞാൻ എന്നും മിനുക്കി വെക്കാറുള്ളതാ... അച്ഛൻ ഒരു കഥന കഥ തന്നെ ഇറക്കി സുഖല്ലേ എന്ന് ചോദിച്ചതിന്.. മിനുക്കി വെക്കാൻ ഫോട്ടോ വല്ല തോക്കോ കത്തിയോ ആണോ🙄🙄🙄... ലെ മിത്ര കാലിന് വയ്യാത്തത് കൊണ്ട് നമ്മളെ ഒന്നും ആർക്കും വേണ്ട... ചെറിയ മോൻ ഉണ്ട് കമ്പനിയിലേക്ക് എന്നും പറഞ്ഞു പോയാൽ രാത്രി 12 മണി ആവും കേറി വരാൻ.. പിന്നെ ഒരു കേറി കിടത്തം ആണ്.. ന്നാൽ അച്ഛന്റെ കാലൊന്ന് തിരുമ്മി തരാ മൂടിന് ചൂട് പിടിച്ചു തരാ..

ആര്.. ഓഹ് കെട്ടിയ മീനുട്ടിയോ ഏത് നേരം അടുക്കളയിൽ ബാക്കി സമയം അയല്പക്കത്തും ടീവിയുടെ മുന്നിലും.. ഞാൻ ഒരു കറിവേപ്പില.... അച്ഛൻ തുടരുവാണെന്ന് കണ്ടതും മിത്ര ഫോണിലൂടെ ഇളിച്ചു കൊടുത്തു... അല്ലാതെ ഇപ്പൊ എന്ത് 😌😌... ആ എന്നാൽ മോള് വെച്ചോ... രാത്രി വിളിച്ചാൽ ഞാൻ എല്ലാ പ്രേശ്നങ്ങളും മോളോട് പറയാം എനിക്ക് കുറെ പറയാൻ ഉണ്ട്.. ശെരി മോളെ.. എന്നും പറഞ്ഞു അച്ഛൻ ഫോൺ വെച്ചു... എന്തിന്റെ കേടായിരുന്നു.. അച്ഛൻ ഒന്ന് മാറിപ്പോയപ്പോൾ ഉണ്ടായ പ്രശ്നങ്ങളെയ്... മിത്ര വളിച്ച മുഖവുമായി അപ്പന്റെ കോൺടാക്ട് തിരഞ്ഞെടുക്കുന്നതിന് പകരം ഡയൽ ചെയ്തു... അല്ല ഇനി അഥവാ മാറിപ്പോയി ദിച്ചിയുടെ അപ്പന് പോയാലോ..

എന്നാ പിന്നെ റബർ വെട്ടുന്ന കത്തിയും എടുത്ത് കൊച്ചിയിൽ ലാൻഡ് ആവുന്നതും നോക്കി ഇരുന്നാൽ മതി... റിങ്ങ് ചെയ്യുന്നത് കണ്ടതും ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് മിത്ര ചെവിയോട് ഫോൺ ചേർത്തു.... ചൊത്തൂട്ടനെ കുറ്റം പറയുന്നത് ചൊത്തൂട്ടൻ കേൾക്കാൻ പാടില്ലല്ലോ.... അപ്പാ... നേരത്തെ അത്ര ഒറിജിനാലിറ്റി വന്നില്ലെങ്കിലും അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് മിത്ര കാറി... (ഇതാണ് ഞാൻ പറയുന്നേ ഫസ്റ്റ് ടേക്ക് is ബെസ്റ്റ് ടേക്ക് എന്ന് 🙊) എന്താ മണിക്കുട്ടീ... അപ്പയുടെ ഡയലോഗ് കേട്ടതും,,, ദൈവമേ അച്ഛന് വിളിച്ചപ്പോൾ കേട്ട അതെ ഡയലോഗ്.. പിന്നേം മാറിയോ... ചുണ്ട് കടിച്ചു കൊണ്ട് മിത്ര നമ്പർ ഒന്നൂടി നോക്കി... കറക്റ്റാ.... മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും ഫോൺ ചെവിയോട് ചേർത്തു...

എന്റെ അപ്പാ... എനിക്കിവിടെ ഒന്നും തിന്നാൻ തരുന്നില്ല അപ്പാ... ഇന്നലെ പകൽ മുതൽ ഞാൻ പട്ടിണിയാ... ങ്ങീ ങ്ങീ... കണ്ണിൽ കുറച്ച് തുപ്പലം തേച്ചു കൊണ്ട് മിത്ര പറഞ്ഞു... (അതെന്തിനാ അത് അപ്പ അങ്ങ് പാലക്കാടും ഇവളങ്ങു കൊച്ചിയിലും അല്ലെ.. പ്യാവം ആ തുപ്പൽ എന്ത് പിഴച്ചു... 😒😒) വിശ്വ എവിടെ.... അപ്പയുടെ മറുചോദ്യം അതായിരുന്നു... അയാ...അല്ല അവര് ഇവിടെ എവിടെയോ ഉണ്ട്... കള്ളും കുടിച്ചു നാലു കാലിൽ ആണ് വരവ്.. ആ ഇന്നലെ ഉണ്ടല്ലോ അപ്പാ ഫ്ലാറ്റിന്റെ സെക്യൂരിറ്റി ചേട്ടനാണ് അങ്ങേരെ റൂമിൽ കൊണ്ടന്നാക്കിയെ.. എനിക്ക് വേണ്ട അപ്പാ.. എനിക്കങ്ങോട്ട് വരണം... ഞാൻ അങ്ങ് വരുവാ... ലാസ്റ്റ് സുരേഷ് ഗോപി സ്റ്റൈലിൽ,, ഫ്ലോയിൽ മിത്ര പറഞ്ഞു...

എന്ത്... ഏകദേശം മനസിലായ പോലെ അപ്പ ചോദിച്ചു... ഞാൻ അങ്ങോട്ട് വരാന്ന് പറഞ്ഞതാ... എനിക്കിവിടെ പറ്റുന്നില്ല അപ്പാ... ജനലിൽ ചൊരണ്ടി കൊണ്ട് മിത്ര പറഞ്ഞു... ഇവിടെ വന്നു നിന്നിട്ട് നീയെങ്ങനെയാ കോളേജിൽ പോവാൻ കണ്ടിരിക്കുന്നെ.. ലാസ്റ്റ് വർഷം ആണ് നിർത്താ എന്നൊന്നും എന്റെ പൊന്നുമോൾ വിചാരിക്കണ്ട.. അപ്പ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു.. നിർത്തുന്നില്ല.. ലാസ്റ്റ് വർഷം അടിച്ച് പൊളിക്കാൻ ഉള്ളതാ.. അതല്ല അപ്പാ ഞാൻ രാവിലത്തെ ksrtc ക്ക് കേറിക്കോളാം... അതാവുമ്പോൾ കോളേജിൽ കൃത്യ ടൈമിൽ എത്തുമല്ലോ.. അത് പോരെ... അടവിറക്കി കൊണ്ട് മിത്ര ചോദിച്ചു... എന്തോ എങ്ങനെ....

രണ്ട് കൊല്ലം മുന്നേ ഓർക്കുന്നുണ്ടോ ഹോസ്റ്റലിൽ നിർത്തണ്ട ഞാൻ നേരത്തും കാലത്തും എണീച്ചു പൊക്കോളാം എന്നും പറഞ്ഞിട്ട് ഒരാഴ്ച മൊത്തം ക്ലാസ്സിൽ ലേറ്റ് ആയി ചെന്നതിന് ഒരു മാസം സസ്പെൻഷൻ കിട്ടിയത്... എന്റെ മോളെ നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല്യാ... പിന്നെ വിശ്വയുടെ കാര്യം കള്ള് കുടിക്കുന്ന കാര്യം ഞാൻ സമ്മതിച്ചു തരാം പക്ഷെ ബാക്കി പറഞ്ഞ കാര്യങ്ങൾ എന്റെ പൊന്നു മോള് മറന്നേക്ക്... അപ്പൊ ഞാൻ വെക്കുവാ ഇനി ഇന്നും നേരം വൈകി പുറത്ത് നിർത്തുമ്പോൾ അപ്പ കാരണമാ എന്ന് പറയാൻ നിക്കണ്ട... അതും പറഞ്ഞു അപ്പ ഫോൺ വെച്ചു.... അപ്പൊ അപ്പക്കറിയാമായിരുന്നോ ഇയാൾ കള്ളുകുടിയൻ ആണെന്ന്.... കൺട്രി അപ്പൻ.. ഹ്ഹ്ഹ്...

ചിണുങ്ങി തറയിൽ നിന്ന് ചാടി കൊണ്ട് തിരിഞ്ഞതും കണ്ടു വാതിലും ചാരി നിൽക്കുന്ന വിശ്വാസിനെ.... എന്താ... മുഖത്ത് വന്ന ചമ്മൽ മറച്ചു പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഏറ്റില്ലല്ലേ.... ചിരിയോടെ വിശ്വ ചോദിച്ചു... മ്മ്... മിത്ര തലയാട്ടി ഒന്ന് മൂളി... എന്ത് ഏറ്റില്ലെന്ന്.. ഓ പിന്നെ മാറങ്ങോട്ട്... എന്തോ ഓർത്തു കൊണ്ട് വിശ്വയെ തള്ളി മാറ്റി മിത്ര ഹാളിലേക്ക് നടന്നു... ഇനി എന്തൊക്കെ പറഞ്ഞാലും നിന്റെ അപ്പ അതൊന്നും വിശ്വസിക്കാൻ പോണില്ല... നിന്നിടത്തു നിന്ന് തിരിഞ്ഞു നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... അത് തന്നെയാ എനിക്കും പറയാൻ ഉള്ളെ.... ഇനി എന്തൊക്കെ പറഞ്ഞാലും തന്നെ ഞാൻ വിശ്വസിക്കാൻ പോണില്ല... അപ്പയെ ചാക്കിലാക്കാൻ താൻ കുറെ കളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം...

പക്ഷെ ഈ മിത്രയെ അതിന് കിട്ടില്ല... വിരൽ ചൂണ്ടി കൊണ്ടാണ് മിത്ര സംസാരിച്ചത്... ബൈ എനിക്ക് പോവാൻ സമയം ആയി.. കീ നീ കയ്യിൽ വെച്ചോ... അതും പറഞ്ഞു വിശ്വ റൂം വിട്ട് പോയി... ഏഹ്.... ഞാൻ പറഞ്ഞതിന് മറുപടി പറയാതെ ബൈ പറഞ്ഞു പോയേക്കുന്നു... ഹ്ഹ.. തന്നെ ഞാൻ തെളിവോടെ പൂട്ടുമെടോ..... കൈ മലർത്തി കാണിച്ച് വിശ്വ പോയ വഴിയിലേക്ക് നോക്കി കാല് ഉയർത്തി കൊണ്ട് മിത്ര പിറുപിറുത്തു.... പിന്നെ ഒന്നും നോക്കാതെ ബാഗും എടുത്ത് ഫ്ലാറ്റും പൂട്ടി ഹോസ്റ്റലിന്റെ മുന്നിൽ ദിച്ചിയെയും കാത്ത് കാത്ത് നിന്നു..... ✨️✨️✨️✨️✨️ ഇതൊക്കെ നിന്റെ അപ്പന് അറിയാമായിരുന്നേൽ പിന്നെ ഈ കല്യാണത്തിന് സമ്മതിക്കുമോ.... കാര്യം കേട്ട് കഴിഞ്ഞതേ ദിച്ചി ചോദിച്ചു...

എനിക്കങ്ങോട്ട് ഒന്നും മനസിലാവുന്നില്ല... അപ്പ എന്താ അങ്ങനെ പറഞ്ഞെ എന്ന് എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. താടിക്കും കൈ കൊടുത്ത് മിത്ര പറഞ്ഞു... വേണേൽ കല്യാണം കഴിഞ്ഞതിനു ശേഷം ആണെങ്കിലോ അപ്പ അറിഞ്ഞിട്ടുണ്ടാവുക.... അതാവും ഇങ്ങനെ ബീഹെവ് ചെയ്യുന്നേ.. നേരെ മറിച്ചാണെൽ നീ അതിൽ തൂങ്ങി പിടിച്ചു കേറുമെന്ന് അപ്പക്കറിയാം.... ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു... അന്റെ തല... മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു ഇരിക്കുമ്പോഴാ... ദിച്ചിയെ നോക്കി പല്ല് കടിച്ചു കൊണ്ട് മിത്ര തല തിരിച്ചു... ഇനിയെന്ത് പ്രാന്ത്... ഇനി അടുത്തത് പ്ലാൻ ചെയ്യാൻ നോക്ക്... ദിച്ചി കളിയാക്കി കൊണ്ട് പറഞ്ഞു.. എന്ത്!!

ആർട്സിന്റെ കാര്യം ആണോ അതൊക്കെ ഞാൻ ശരത്തിനെ ഏൽപ്പിച്ചു... ബുക്ക് കറക്കി കൊണ്ട് മിത്ര പറഞ്ഞു... ഏഹ് അതല്ല... ദിച്ചിയുടെ ചുണ്ടിലെ ഇളി മായുന്നില്ല... ചിറി ഇളിക്കാതെ കാര്യം പറയെടി കോപ്പേ.. എന്താണ്... ബുക്ക്‌ ടേബിളിൽ വെച്ച് കൊണ്ട് മിത്ര ചാടി എണീറ്റു... ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ... പൗച് കയ്യിൽ പിടിച്ചു ആട്ടി കൊണ്ട് ദിച്ചി പാടി.... മിത്ര ഒന്നും മിണ്ടാതെ ദിച്ചിയെ കൂർപ്പിച്ചൊരു നോട്ടം നോക്കി... പതിയെ അവളോട് ചേർന്നിരുന്ന് കൊണ്ട് ചേർത്ത് പിടിച്ചു... ഉണ്ണിവാവ വേണമല്ലേ.. നിന്നെ തൊട്ടിയിൽ ഇട്ട് ഞാൻ ചെവിയിൽ ആട്ടി തരാടി വേണോ.. ദിച്ചിയുടെ ചെവിയിൽ പിടിച്ചു അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര ചോദിച്ചു...

ഓ വേണ്ട.. ചെവി പൊത്തി കൊണ്ട് ദിച്ചി തല കുടഞ്ഞു... ഓഹ് ഇവിടെന്താ ഉമ്മകളി ആണോ... മുന്നിലേക്ക് ചാടി വീണ മിഥുൻ അവരുടെ മുന്നിൽ ഇരുന്ന് കൊണ്ട് ചോദിച്ചു... അല്ല ഉപ്പക്കളി.... അല്ല എന്താ പിജിക്കാരന് യുജിയിൽ കാര്യം... മിത്ര കണ്ണ് കാണിച്ചതും ദിച്ചി ചോദിച്ചു.. അതൊക്കെ അവിടെ നിക്കട്ടെ.. ഇന്നെന്താ കുന്തം കുലുക്കിയുടെ മുഖം ബും എന്നിരിക്കണേ.... മിത്രയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു കൊണ്ട് മിഥുൻ ചോദിച്ചു.... ഇന്നെനിക്ക് ബും ഇരിക്കണം എന്ന് തോന്നി ബും എന്നിരുന്നു.. നാളെ ചിലപ്പോൾ ബ്ലേ എന്നിരിക്കണം തോന്നും ഞാൻ ബ്ലേ ഇരിക്കും അതിന് നിനക്കെന്താ... അതുവരെ സമാധാനത്തോടെ ഇരുന്നിരുന്ന മിത്ര റൈസ് ആയി... വ്വാ...

ഇതാണ് മണിമിത്ര... അല്ലാതെ ഒരുമാതിരി ചത്ത കോഴിയെ പോലെ ഇരിക്കരുത്.. എന്നാലും പറ എന്നോട് എന്താ ഏട്ടന്റെ കുട്ടിക്കൊരു മ്ലാനത.... മിഥുൻ മുന്നോട്ട് ആഞ്ഞു കൊണ്ട് ചോദിച്ചു... അത് പിന്നെ... കുട്ടിയുടെ ഏട്ടാ... ഞാനും എന്റെ കെട്ട്യോനും തമ്മിൽ സൗന്ദര്യ പിണക്കം... ഷാൾ എടുത്ത് വിരലിൽ പിടിച്ചു ചുറ്റി കൊണ്ട് നാണത്തോടെ മിത്ര പറഞ്ഞു... അത് കേട്ടതും മിഥുൻ വലിയാൻ ഒരു ശ്രമം നടത്തി.... സ്നേഹിക്കുന്ന പെണ്ണിന്റെ ഭർത്താവിന്റെ കാര്യം കേൾക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ലല്ലോ ലെ 😁😁... മിത്ര ഉണ്ടോ വിടുന്നു... ചേട്ടൻ (മിത്രയുടെ മനസ്സിൽ ചെറ്റ ) എന്നോട് ഉമ്മ ചോദിച്ചു... പക്ഷെ ഞാൻ കൊടുത്തില്ല... പ്യാവം കുറെ ചോദിച്ചു...

ഞാൻ സമ്മതിക്കാത്തത് കൊണ്ട് ചേട്ടൻ വഴക്കിട്ടു പോയി.. ഇതുവരെ മിണ്ടിയിട്ടില്ല... ആണുങ്ങളുടെ മനസ് അറിയാൻ എനിക്കറിയില്ല.. സൊല്യൂഷൻ പറഞ്ഞു തരണം... പ്ലീസ് കുട്ടിയുടെ ഏട്ടാ... കണ്ണ് അടച്ചും തുറന്നും നിഷ്കുവോടെ മിത്ര പറഞ്ഞു... ഞാൻ പോണ്.. ആളെ വിട്.... കൈകൂപ്പി കൊണ്ട് ഒരേ സ്പീഡിൽ മിഥുൻ എണീറ്റ് പോയി... ഏയ് പോവല്ലേ... മിഥുൻ പോവുന്നതിനു നേരെ കൈ നീട്ടി എണീറ്റ് മുന്നോട്ട് ആഞ്ഞു കൊണ്ട് മിത്ര വിളിച്ചു പറഞ്ഞു... അല്ല പിന്നെ ഇങ്ങനെ ഉണ്ടോ ആൾക്കാര്... എന്നും പറഞ്ഞു ഇരിക്കാൻ മുതിർന്നതും കണ്ടു മുന്നിൽ നിൽക്കുന്ന വിച്ചുവിനെ.... ഈശ്വരാ ഇന്നെനിക്ക് ശനിയുടെ അപഹാരം ഉണ്ടെന്ന് തോന്നുന്നു...

രാവിലെ മുതൽ എന്ത് ഒപ്പിച്ചാലും ഏതെങ്കിലും ഒരാള് കാണുന്നുണ്ടല്ലോ..... ഇരിക്കാതെ ദിച്ചിയെ കണ്ണ് കാണിച്ച് മിത്ര വിച്ചുവിന്റെ അടുത്തേക്ക് ചെന്നു... വിച്ചു എന്താ ഇവിടെ... ഇളിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഞാൻ ഇടപെടേണ്ടി വരുമോ... തിരിച്ചു മറു ചോദ്യം ചോദിച്ചു കൊണ്ട് വിച്ചു മിത്രയെ നോക്കി... ന്തിന്... മിത്രയുടെ കണ്ണപ്പോൾ വിച്ചുവിന്റെ കയ്യിലെ കവറിലേക്കായിരുന്നു.... അല്ല അവനെയ്.. പിറകിലേക്ക് കൈ ചൂണ്ടി കൊണ്ട് വിച്ചു പറഞ്ഞു... ഓഹ് ആദ്യം മീശ വരുത്താൻ നോക്കെടാ ചെക്കാ എന്നിട്ട് മതി ഗുണ്ടായിസം.. ഇതെനിക്കണോ... ഉത്തരം കേൾക്കാൻ നിക്കാതെ മിത്ര കവർ കൈക്കലാക്കി.... ആ പെണ്ണിനും കൂടി കൊടുത്തേക്ക്...

ഇങ്ങോട്ടും നോക്കിയിരിക്കുന്ന ദിച്ചിയെ നോക്കിക്കൊണ്ട് വിച്ചു പറഞ്ഞു.... ഓ ആയിക്കോട്ടെ.. കള്ള ചിരിയോടെ കണ്ണിമ്പി മിത്ര ചിരിച്ചു... എനിക്ക് ഇവിടേക്ക് വരണ്ട ആവശ്യം ഉണ്ടായിരുന്നു അപ്പൊ പിന്നെ മണിക്കുട്ടിയെയും കൂടി കണ്ടിട്ട് പോവാം എന്ന് കരുതി... അപ്പൊ ഞാൻ പോവാണേ.. ഓഫീസിൽ കേറണം ഇനി.. റ്റാറ്റാ... മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് ഒരു ചിരിയോടെ വിച്ചു പോയി.... ✨️✨️✨️✨️✨️ ഫ്ലാറ്റിലേക്ക് അടുക്കുന്തോറും എന്തോ ഒന്ന് അരുതാത്തത് സംഭവിക്കാൻ പോവുന്ന പോലെ മിത്രക്ക് തോന്നി.... ഓരോന്ന് ആലോചിച്ചു കോണിപ്പടികൾ കയറുന്നതിനിടയിൽ ആരോ മിത്രയെ വലിച്ചു കൊണ്ട് അടുത്ത റൂമിലേക്കു കയറ്റി... ഏത് തെണ്ടി....

പറയാൻ വെച്ചത് മുഴുവൻ ആകാതെ ആളെ കണ്ടതും,,, നീയായിരുന്നോ വലിക്കുമ്പോൾ പറഞ്ഞിട്ടൊക്കെ വലിക്കണ്ടേ... മീരയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മിത്ര കൈ ഉഴിഞ്ഞു.... മണീ.. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം... ദേഷ്യം ഒക്കെ തോന്നുമെങ്കിലും സംയമനം പാലിച്ചു നല്ലൊരു തീരുമാനം എടുക്കണം.... മിത്രയുടെ തോളിൽ കൈ വെച്ച് കൊണ്ട് മീര പറഞ്ഞു... ഈ മണി മണി എന്ന് വിളിക്കാതെ കാര്യം പറയ് നീ... പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... മണീ അത് പിന്നെ.... മീര പറഞ്ഞ കാര്യങ്ങൾ കേട്ട് കഴിഞ്ഞതും അവളെ ഒന്ന് സംശയത്തോടെ നോക്കി മിത്ര കയ്യും കെട്ടി നിന്നു.... ഫ്ലാറ്റിൽ വിശ്വയുടെ ഒപ്പം ഒരു പെണ്ണ് അല്ലെ...

എടി നിനക്കെന്താ അയാളോട് ഇത്രക്ക് ദേഷ്യം... ഞാൻ പോവുന്നതിനു മുന്നേ അങ്ങേര് ഫ്ലാറ്റ് വിട്ട് പോയി... വരുവണേൽ ഞാൻ വന്നിട്ടേ വരുവോള്ളു.. നിനക്ക് ആള് മാറി കാണും... മിത്ര ഒരു കൂസൽ ഇല്യാതെ പറഞ്ഞു... ഞാൻ പറഞ്ഞത് കൊണ്ട് നിനക്ക് വിശ്വാസം വരില്ലേന്നു അറിയാം.. അവള് പോവുന്നതിനു മുന്നേ ചെല്ല്.. സ്വന്തം കണ്ണ് കൊണ്ട് കാണ്.... അപ്പൊ നിനക്ക് മനസിലാവും... ഞാൻ നിന്റെ നല്ല ഭാവിക്ക് വേണ്ടിയാ പറയുന്നേ... കണ്ണ് നിറച്ചു കൊണ്ട് മീര പറഞ്ഞതും അവളുടെ കൈ തട്ടി മാറ്റി കൊണ്ട് മിത്ര മേലേക്ക് സ്റ്റെപ് കേറി.... ഓരോ പെണ്ണുങ്ങളും മിത്രയെ കടന്ന് പോവുമ്പോൾ സംശയത്തോടെ അവള് എല്ലാവരെയും തിരിഞ്ഞു നോക്കി ...

ഉച്ചത്തിൽ മിടിക്കുന്ന ഹൃദയമിടിപ്പിനെ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് ഫ്ളാറ്റിനോട് ചേർന്നുള്ള ചുമരിനോട് ചാരി മിത്ര നിന്നു.... ഫ്ലാറ്റിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ബാഗ് മുറുകെ പിടിച്ചു കൊണ്ട് മിത്ര പാളി നോക്കി... കരഞ്ഞു കൊണ്ട് ഒരു 25 വയസോളം പ്രായം വരുന്ന പെൺകുട്ടി ഇറങ്ങി വരുന്നത് കണ്ടതും വീണ് പോവാതിരിക്കാൻ വേണ്ടി മിത്ര ചുമരിലേക്ക് ചാരി.... നേരിട്ട് തന്നെ അവളോട് കാര്യം ചോദിച്ചറിയാം എന്ന് കരുതി മുന്നോട്ട് നോക്കിയപ്പോൾ അവളെ കാണാഞ്ഞത് കണ്ട് മിത്ര ചുറ്റും നോക്കി... തന്നെ മറി കടന്ന് അവള് പോയെന്ന് മനസ്സിലായതും എന്ത് ചെയ്യണമെന്നറിയാതെ മിത്ര അങ്ങനെ നിന്നു...

തോളിൽ ഏറ്റ കരസ്പർശം ആണ് മിത്രയെ ബോധത്തിലേക്ക് കൊണ്ട് വന്നത്... സാരല്യ പോട്ടെ... നീ ചിന്തിച്ചു ഒരു തീരുമാനം എടുക്ക്.. മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് മീര പറയുമ്പോൾ ഒരു പുഞ്ചിരിയോടെ മിത്ര അവളെ നോക്കി... നീ പൊക്കോ ഇനി നിന്നെ കണ്ടിട്ട് അയാൾക്ക് കലി വരണ്ട... പിടി വിടുവിച്ചു കൊണ്ട് ഫ്ലാറ്റിലേക്ക് കയറുമ്പോൾ മീരയുടെ മുഖത്ത് നിസ്സഹായാവസ്ഥ ആയിരുന്നു.... മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു കൊണ്ട് മിത്ര ഫ്ലാറ്റിൽ കയറി ഡോർ വലിച്ചടച്ചു... ഹാളിലേക്ക് ചെന്ന് ബാഗ് സോഫയിലേക്കെറിഞ്ഞു കൊണ്ട് മിത്ര വിശ്വയെ തിരഞ്ഞു.... ഹാളിൽ നിന്നുള്ള ബാൽക്കണിയിൽ വിശ്വയെ കണ്ടതും ദേഷ്യത്തോടെ മിത്ര അവനിലേക്ക് നടന്നടുത്തു... ആരാ ആ പെണ്ണ്... മുഖവുര കൂടാതെ മിത്ര ചോദിച്ചതും ചുണ്ടിൽ എരിയുന്ന സിഗ്ഗരറ്റ് കയ്യിലെടുത്തു വിശ്വ തിരിഞ്ഞു നോക്കി...

സിഗരറ്റിന്റെ മണം മൂക്കിലേക്ക് അടിച്ചതും മിത്ര മൂക്ക് പൊത്തി... ഏത് പെണ്ണ്.. ഒന്നും അറിയാത്ത പോലെ വിശ്വ ചോദിച്ചു... ഏത് പെണ്ണാണെന്നോ.. രണ്ട് മിനിറ്റ് മുന്നേ ഈ ഫ്ലാറ്റിൽ നിന്ന് ചുവന്ന ചുരിദാർ ഇട്ട് കരഞ്ഞു കൊണ്ട് പോയ പെണ്ണ് ഏതാണെന്ന്.... മിത്രയുടെ സൗണ്ട് ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഉയർന്നിരുന്നു.... None of ur business... പുക വലിച്ചു വിട്ട് കൊണ്ട് വിശ്വ പറഞ്ഞു... അത് തനിക്ക്.. പക്ഷെ എനിക്കറിയണം അവള് ആരാണെന്നും എന്തിനാ ഇങ്ങോട്ട് വന്നതെന്നും... ഉച്ചത്തിൽ പറഞ്ഞതും വിശ്വ അവളെ നോക്കി... എന്തർത്ഥത്തിൽ.... എന്തർത്ഥത്തിൽ ആണ് ഞാൻ നിന്നോട് എല്ലാം പറയേണ്ടത്.... എനിക്ക് എന്റെ കാര്യം നിനക്ക് നിന്റെ കാര്യം...

മിത്രയെ പുച്ഛത്തോടെ നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... എനിക്ക് ഇഷ്ടം അല്ലെങ്കിലും നിങ്ങൾ താലി കെട്ടിയ പെണ്ണാണ് ഞാൻ.. അത്കൊണ്ട് എനിക്കറിയണം.. അറിഞ്ഞേ പറ്റു.. മിത്ര തീർത്തു പറഞ്ഞു.... എന്നിട്ടെവിടെ... ആ താലി എവിടെ... ദേഷ്യത്തോടെ ഉച്ചത്തിൽ ചോദിച്ചു കൊണ്ട് വിശ്വ മിത്രയുടെ കയ്യിൽ പിടിച്ചു... നിങ്ങള് തന്നെയല്ലേ അത് ഊരി മാറ്റിയത്.. ഓർത്തു നോക്ക്.. കയ്യീന്ന് വിട്... വിശ്വയുടെ കയ്യിൽ അമർത്തി കൊണ്ട് മിത്ര അലറി... സൗണ്ട് പൊങ്ങരുത്.. അപ്പുറത്തും ഇപ്പുറത്തും ആൾക്കാര് ഉള്ളതാ.. അവന്റെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് വിശ്വ മിത്രയുടെ മേലുള്ള പിടി വിട്ടു മുന്നോട്ട് നടന്നു... കേക്കട്ടെ എല്ലാരും കേൾക്കട്ടെ.... നിങ്ങൾക്ക് അത്രക്ക് മുട്ടുണ്ടെൽ മറ്റുള്ളവരെ തേടി പോണ്ട...

ഞാനും പെണ്ണ് തന്നെയാ... അത്രയും പറയുമ്പോൾ പോലും മിത്രയുടെ ശബ്ദം ഇടറിയില്ല.. ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞില്ല.... അത്രക്കും ദൃഢമായിരുന്നു അവളുടെ ശബ്ദത്തിന്... എന്താ നീ പറഞ്ഞെ.... നടത്തം നിർത്തി തിരിഞ്ഞു മിത്രയുടെ അടുത്തേക്ക് നടന്നടുത്തു പറച്ചിലിനൊപ്പം അവളുടെ മുഖം നോക്കി വിശ്വ പൊട്ടിച്ചു.... വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ തലയിൽ കേറി നിരങ്ങുന്നോ..... കൈ കുടഞ്ഞു കൊണ്ട് വിശ്വ മുഖം തിരിച്ചു.... തലയിൽ പോയിട്ട് തോള് വരെ പോലും കേറാൻ എത്തില്ല... പിറുപിറുത്തു കൊണ്ട് മിത്ര നേരെ പോയത് അടുക്കളയിലേക്കാണ്.... ഫ്രിഡ്ജിൽ നിന്നും ഐസ് വാട്ടർ എടുത്ത് നേരെ വാഷ് ബൈസിലെ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു....

ഭാഗ്യം ചിറി കോടിയിട്ടില്ല... താടി തിരിച്ചും മറിച്ചും ആട്ടി കൊണ്ട് മിത്ര സ്വയം പറഞ്ഞു... എന്നിട്ട് കവിള് നന്നായി വെള്ളം കൊണ്ട് കഴുകി... നാളെ ക്ലാസ്സ്‌ ഇല്ലാത്തത് ഭാഗ്യം.. അല്ലേൽ കവിള് വീർത്തു ആളെ തിരിച്ചറിയാൻ പറ്റാതെ ആധാർ കാർഡ് കൊണ്ട് വരൽ ആയി പ്രിൻസിപ്പലിന്റെ റൂമിൽ ആയി.. ബ്ലാഹ് ബ്ലാഹ്... മിത്ര സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... അപ്പൊ മറ്റേ ടൈപ് അല്ല.. ആണെങ്കിൽ ഇമ്മാതിരി അടി അടിക്കുമോ.... പിന്നെന്തിനാ അവള് കരഞ്ഞത്... ചോദിക്കാൻ ചെന്നാൽ പിന്നെ അതെന്റെ ബിസിനസ്‌ അല്ലല്ലോ.. ശവി... ഓരോന്ന് ആലോയിച്ചു ആലോയിച്ചു മിത്ര ഐസ് വാട്ടർ മൊത്തം മുഖത്തേക്കൊഴിച്ചു... തിരിച്ചു റൂമിലേക്ക് ചെല്ലാൻ വേണ്ടി ഹാളിൽ എത്തിയപ്പോൾ കണ്ടു സോഫയിൽ തലയും താഴ്ത്തി ഇരിക്കുന്ന ദാറ്റ്‌ ബ്ലഡി മാനെ... മണീ....

വിളി വന്നതും അത് പ്രതീക്ഷിച്ച പോലെ മിത്ര നിൽക്കാൻ കാലിന് പോലും ഗ്യാപ് കൊടുക്കാതെ റൂമിൽ കയറി വാതിൽ കാല് കൊണ്ട് തട്ടി ഉറക്കെ അടിച്ചു... അല്ല പിന്നെ.. ഇങ്ങോട്ട് വാ മുണ്ടാൻ മുളകരച്ചു ഞാൻ ചുണ്ടിൽ തേക്കും... ബെഡിൽ കയറി ഇരുന്ന് മിത്ര പിറുപിറുത്തു കൊണ്ടിരുന്നു... ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും കുർള എക്സ്പ്രെസ്സ് വരുന്ന പോലെ വിശ്വ റൂമിലേക്ക് ഇടിച്ചു കയറി..... നല്ല വൃത്തിക്ക് നെയിൽ പോളിഷ് ഇടുവായിരുന്ന മിത്രയുടെ കയ്യിൽ നിന്നും അത് തട്ടി വീണ് കിടക്ക കളർഫുൾ ആയി 😵😵... മിത്ര പിന്നെ മൗനവ്രതത്തിൽ ആയത് കൊണ്ട് ഒന്നും മിണ്ടാൻ പോയില്ല.... ഒരു ബാഗും എടുത്ത് അതിൽ നിറയെ മിത്രയുടെ ഡ്രസ്സ്‌ വിശ്വ കുത്തി നിറച്ചു....

ദൈവമേ ഇനി എന്നെ കളയാൻ കൊണ്ട് പോവണോ.. ഒന്ന് ആത്മകധിച്ചു മിത്ര നെയിൽ പോളിഷ് ഇട്ട കയ്യൊന്ന് ഊതി.... പറയാനും ചോദിക്കാനും നിക്കാതെ ബാഗും കൊണ്ട് വിശ്വ പുറത്തേക്ക് പോവാൻ വേണ്ടി ഡോറിന്റെ ഹാന്റിലിൽ പിടിച്ചതും മിത്ര മുഖം തിരിച്ചു നിന്നു... ഒട്ടി ഒട്ടി.... എന്നോടാ കളി... അതും പറഞ്ഞു തിരിഞ്ഞതും മിത്ര കാണുന്നത് ഹാന്റിലിൽ കയ്യും ഒട്ടി നിൽക്കുന്ന വിശ്വയെ... താനെന്താടോ കരുതിയെ മുഖം അടക്കി ഒന്ന് തന്നാൽ മിത്ര കരഞ്ഞോണ്ട് ഓടും എന്നോ... എന്നാൽ ഇത്‌ ആള് വേറെയാ... അവന്റെ മുന്നിൽ ചെന്ന് രണ്ട് ഡയലോഗ് അടിച്ചു ചിരിച്ചതും,,,, അത് മനസിലായി ഇത്തിരി ഉളുപ്പ് പോലും അടുത്തൂടെ പോയിട്ടില്ലാന്ന്..

അങ്ങനെ ആണല്ലോ പ്രവൃത്തി.. കയ്യിലെ ബാഗ് നിലത്തിട്ട് ഹാന്റിലിൽ നിന്നും കൈ ഒറ്റ വലിക്ക് വിശ്വ വിടുവിച്ചു... ഇയാളാരിത്... ഇപ്പോഴത്തെ സൂപ്പർ ഗ്ലുവിനു തീരെ ഒട്ടിപ്പ് ഇല്ല്യാ.... വിശ്വയുടെ കയ്യിലേക്ക് ഏന്തി വലിഞ്ഞു നോക്കി പറഞ്ഞതും വിശ്വ അവളെ എടുത്ത് തോളത്തേക്കിട്ടു ബാഗും എടുത്ത് ഫ്ലാറ്റും പൂട്ടി ഇറങ്ങി.... ആദ്യമൊക്കെ മിത്ര കുതറി എങ്കിലും വിശ്വയുടെ പുറത്ത് കിടക്കണ സുഖം കൊണ്ട് ഹൊയ്യരെ ഹൊയ്യ പാടി മിത്ര മണിക്കുട്ടിയായി കിടന്നു..... എങ്ങാട്ടാണോ എന്തോ..... 🙄🙄🙄..........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story