വിശ്വാമിത്രം: ഭാഗം 33

viswamithram

എഴുത്തുകാരി: നിലാവ്‌

രാവിലെ മിത്ര കണ്ണ് തുറന്നതും കേട്ടത് അമ്മയുടെ സംസാരം ആണ്... സ്വന്തം വീട്ടിലാണെന്ന് ബോധോദയം ഉണ്ടായതും കമിഴ്ന്നു കിടന്ന് കുട്ടൂസിനെയും കെട്ടിപ്പിടിച്ചു മിത്ര കണ്ണുകൾ ഇറുക്കി അടച്ചു.... അമ്മാ...... ഒന്നുല്ല്യ മിത്ര ഒന്ന് അലറിയതാ.... അവിടെയോ സമാദാനം ഇല്ല്യാ ഇവിടെ വന്നെങ്കിലും ഉറങ്ങാം എന്ന് വെച്ചപ്പോൾ അടിച്ചോടിക്കുന്നോ... മൂട് ഉഴിഞ്ഞു കൊണ്ട് മിത്ര പുതപ്പ് മാറ്റി ചിണുങ്ങി... സമയം 9 മണി... ചോറ് തിന്നാൻ സമയം ആയി... ആ ചെക്കന് നിന്നെ കൊണ്ടാവും സമാദാനം ഇല്ലാത്തെ... അമ്മ കയ്യിലെ ചട്ടുകം ഒന്നൂടി താഴ്ന്നു... എന്നാ എന്നെ അടിച്ചു കൊല്ല് അല്ലപിന്നെ... നിങ്ങള് ഒക്കെ 9 മണിക്കണോ ചോറ് തിന്നാറു.. എന്നാ പോയി തിന്നോ.. ഞാൻ ഒരു റൗണ്ട് കൂടി ഉറങ്ങട്ടെ..

അതും പറഞ്ഞു മിത്ര ചുരുണ്ടു കൂടി കിടന്നു... നീ... ച് മന്യേ.. അതി കിത്തും ആ... എണീറ്റിരുന്ന് കുട്ടൂസ് മിത്രയുടെ തലമുടി പിടിച്ചു വലിച്ചു... You too.... 😖😖 മിത്ര തലയുയർത്തി കുട്ടൂസിനെ നോക്കി... എണീറ്റ് വാടി.. ആ കൊച്ചു വരെ എണീറ്റു... എന്നും പറഞ്ഞു അമ്മ പോയാച്... മ്മ്മ്... ചീ.. ച്ചി... ട്രൗസറിൽ പിടിച്ചു കൊണ്ട് കുട്ടൂസ് മുഖം ചുളിച്ചു... അയ്യോ വെടുപ്പാക്കല്ലേ.. നീ ജനിച്ചതിൽ പിന്നെ ഈ കിടക്ക വെള്ളത്തിൽ മുക്കാനേ എനിക്ക് നേരം ഉണ്ടായിട്ടുള്ളൂ.. പിടിച്ചു വെച്ചോണേ ഒരു സെക്കന്റിനുള്ളിൽ ഞാൻ ബാത്‌റൂമിൽ എത്തിക്കാം... കുട്ടൂസിനെ വിട്ട് പിടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് മിത്ര ഓടി... ഓഹ് ഇനി ഒഴിച്ചോ..

ട്രൗസർ അഴിച്ചു കുട്ടൂസിനെ ഇരുത്തി കൊണ്ട് മിത്ര പറഞ്ഞു... ചീ.. ച്ചി.. പൂ.. യി... ഒരു കള്ളച്ചിരിയോടെ കുട്ടൂസ് മിത്രയെ നോക്കി.. എങ്ങോട്ട് പോയെന്ന്.. ഒഴിക്കെടാ ച്ചീച്ചി... മിത്ര കുമ്പിട്ടു വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... മന്യേ.. ചീ... ച്ചി... പൂ... യി.. എണീറ്റ് നിന്ന് ഷർട്ട് പൊക്കിക്കാണിച്ചു കൊണ്ട് കുട്ടൂസ് പിന്നിലേക്ക് മാറി നിന്നു... അപ്പൊ ഞാൻ എണീക്കാൻ ഉള്ള അടവായിരുന്നല്ലേ.. നിന്റെ പ്രീതമ്മയുടെ അതേ സ്വഭാവം നിനക്ക് കിട്ടിയിട്ടുണ്ട്... വേണേൽ കേറിപ്പോര്.... ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി വാതിലിന്റെ അവിടെ കൈ കെട്ടി മിത്ര നിന്നു.... ഒരേ സമയം കുട്ടൂസ് മുന്നിലെ സ്റ്റെപ്പിലേക്കും മിത്രയിലേക്കും നോട്ടം മാറ്റി.... മന്യേ.... കേ.... യാൻ പ... ത്തൂ ല... നാനെ ഉമ്മ തയാ.. ബാ... കേറാൻ പറ്റില്ല എന്ന് കണ്ടതും മാധു അടവിറക്കി...

എല്ലാ അടവും പറഞ്ഞു തരുന്ന നിന്റെ അമ്മ അല്ലെ ചെന്ന് വിളിച്ചു കേറ്റി തരാൻ പറയ്.. ഹും... വന്ന ചിരി മറച്ചു പിടിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നിന്നു... ഹ്ഹ്ഹ്... മന്യേ.... ബാ.... ദേഷ്യത്തോടെ മൂടും കുത്തി നിലത്തിരുന്ന് കരഞ്ഞു കൊണ്ട് അവൻ ബാത്‌റൂമിൽ കിടന്ന് ഉരുളാൻ തുടങ്ങി.... നിന്റെ അപ്പൻ... കുറച്ച് നേരം അവന്റെ ചീറൽ കേട്ട് നിന്ന് അമ്മ വന്നാൽ കൂട്ടത്തല്ല് ആവും എന്ന് മനസ്സിലായതും മിത്ര അവനെ കോരി എടുത്തു... മന്യേ.. ഉമ്മാ... മിത്രയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു അവൻ കരഞ്ഞു.... എനിക്കൊന്നും വേണ്ട പല്ല് തേക്കാതെ ബാത്‌റൂമിൽ കിടന്നുരുണ്ട ഉമ്മ.. ബ്ളാഹ്... മിത്ര ചുണ്ട് നന്നായി തുടച്ചു.... ങ്‌.... ഉമ്മാ... ദേഷ്യത്തോടെ മിത്രയുടെ ചുണ്ടിൽ കടിച്ചു കൊണ്ട് അവൻ പറ്റി ചേർന്ന് കിടന്നു...

മണീടെ പട്ടി... അവന്റെ മൂടിൽ പതിയെ കൊട്ടി കൊണ്ട് ബ്രഷും എടുത്ത് മിത്ര മുറ്റത്തേക്കിറങ്ങി.... അവനെ പല്ല് തേപ്പിച്ചു അകത്തേക്ക് വിട്ടതും ചിന്തയിലേക്ക് വിശ്വ കേറി വന്നു... പിശാശ് മോറൻ എന്തിനാ ഇപ്പൊ കേറി വന്നേ.. പല്ല് അമർത്തി തേച്ചു കൊണ്ട് മിത്ര കാർക്കിച്ചു തുപ്പി.... എന്നാലും അയാൾ എവിടെ പോയതായിരിക്കും.... ഇന്നലെ കണ്ട പെണ്ണ് ഏതായിരിക്കും... ഫ്ലാറ്റിൽ കണ്ടതോ.... അപ്പൊ ഞാൻ ആരാ... ഓരോന്ന് ആലോചിച്ചു ചിന്ത കാട് കയറിയതും മിത്ര കുലുക്കുഴിഞ്ഞു അകത്തേക്ക് കയറി.... അമ്മാ ചായ.... ടേബിളിന്റെ മുകളിൽ കേറി ഇരുന്ന് കൊണ്ട് മിത്ര കൊട്ടിപ്പാടി... അമ്മ ഇവിടെ ഇല്ല്യാ.. വല്യമ്മയുടെ അടുത്തേക്ക് പോയി... നീ എടുത്ത് കഴിക്ക് മണീ...

മാധുവിന് കൂടി കൊടുത്തേക്ക്.. രാവിലെ തന്നെ അവന്റെ കയ്യിൽ മിട്ടായിയാ... ഉമ്മറത്തു നിന്ന് അപ്പ പറഞ്ഞു... അപ്പ ഇങ്ങ് വന്നു നോക്കിയേ.. എന്താത്... മിത്ര ഒച്ച വെച്ച് കൊണ്ട് പറഞ്ഞതും കുട്ടൂസിനെയും ഒക്കത്തു എടത്തിരുത്തി കൊണ്ട് അപ്പ ഓടി വന്നു.... എന്താ മണീ.. എന്താ അവിടെ.. കുട്ടൂസിനെ ടേബിളിൽ ഇരുത്തി കൊണ്ട് അപ്പ ചോദിച്ചതും മിത്രയുടെ മുഖഭാവം മാറി.. അടുക്കളയിൽ ആരോ... വിരൽ ചൂണ്ടി കൊണ്ട് മിത്ര മാധുവിനെ ചേർത്ത് പിടിച്ചു... മൂപ്പര് കൂസലില്ല്യതെ മിട്ടായി നക്കി തുടച്ചു തിന്നുവാണ്.... നീ കുഞ്ഞിനെ നോക്ക് അപ്പ പോയി നോക്കീട്ട് വരാം.... വല്ല പൂച്ചയോ മറ്റോ ആവും.. അപ്പയുടെ സൗണ്ട് കേട്ടാൽ ഓടി വരണേ മണീ..

മിത്രയെ നോക്കി മുഖം ചുളിച്ചു പറഞ്ഞു അപ്പ അടുക്കളയിലേക്ക് കയറി... അപ്പയെ നമ്മൾ പറ്റിച്ചു... കുട്ടൂസിന്റെ മുട്ടായിയിൽ നിന്നും ഒരു കഷ്ണം എടുത്ത് നുണഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഇവിടെ എങ്ങും ആരുമില്ല.. അടുക്കളയിൽ നിന്ന് അപ്പ വിളിച്ചു പറഞ്ഞു... അപ്പ ഉണ്ടല്ലോ.. വരുമ്പോൾ പ്ലേറ്റിൽ ഇന്നത്തെ പലഹാരം എടുത്തിട്ട് വാ എനിക്കും കുട്ടൂസിനും... ചായയും... മിത്ര വിളിച്ചു പറഞ്ഞു... നിന്റെ അടവായിരുന്നു അല്ലേടി.. പലഹാരവും കൊണ്ട് ഹാളിലേക്ക് വരുമ്പോൾ അപ്പ ചോദിച്ചു... ഓഫ്‌കോഴ്‌സ്... രാവിലെ അമ്മയുടെ അടവ് വെച്ച് ഇവൻ എന്നെ പറ്റിച്ചു.. ഇപ്പൊ അപ്പന്റെ അടവ് വെച്ചു അപ്പനെ തന്നെ ഞാനും പറ്റിച്ചു... നൂൽപ്പുട്ട് കറിയിൽ മുക്കി കുട്ടൂസിന്റെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ മിത്ര ഇളിച്ചു...

തള്ളേടെ തന്നെ മക്കള്... അപ്പ കൈ മലർത്തി കൊണ്ട് പറഞ്ഞു.. അമ്മ നേരെ തിരിച്ചാ പറയാറ്... അപ്പ പോണതും നോക്കി മിത്ര പറഞ്ഞു... മന്യേ.. ച്ചാ... യ... ഊ.. എരു വലിച്ചു കൊണ്ട് കുട്ടൂസ് പറഞ്ഞു... നിനക്കെവിടുന്നാ ഈ മുട്ടായി... ചായ കൊടുക്കുന്നതിനിടയിൽ മിത്ര ചോദിച്ചു.. ചോ... ത്തൂ... ട്ടൻ. മിട്ടായി നാവിൽ വെച്ചു കൊണ്ട് മാധു പറഞ്ഞു... അത് ശെരിയാണല്ലോ ഇന്നലെ വല്യ കവർ ഉണ്ടായിരുന്നല്ലോ ഓൾഡ് മാന്റെ കയ്യിൽ. അത് അപ്പയെ അല്ലെ ഏൽപ്പിച്ചെ... മിത്ര ആലോചിച്ചു കൊണ്ട് പറഞ്ഞു... ആ.. അയെ (അതേ ) കുട്ടൂസ് മിത്രയെ നോക്കി പറഞ്ഞു... എന്നിട്ട് അതെവിടെ വെച്ചേ... കുട്ടൂസ് മണിയോടെ പറ... മാധുവിനെ തോണ്ടി കൊണ്ട് മിത്ര ചോദിച്ചു.. മ്മ്.. അവിയെ.... (അവിടെ )

അടുക്കളയിലേക്ക് കൈ ചൂണ്ടി കൊണ്ട് മാധു പറഞ്ഞു... നമുക്ക് എടുക്കാം... പ്ലേറ്റും എടുത്ത് കുട്ടൂസിനെ താഴെ ഇറക്കി രണ്ടാളും അടുക്കളയിലേക്ക് ചെന്നു.. എവിടെ വെച്ചേ അറിയുമോ... കുട്ടൂസിനെ വായ് കഴുകിപ്പിക്കുമ്പോൾ മിത്ര ചോദിച്ചു.. മ്മ്മ്മ്... കൈ ചൂണ്ടി കൊണ്ട് കുട്ടൂസ് മൂളി... ഒത്തം മോളിലെ കബോഡിലോ.. സ്വർണം ആണോ തന്നെ അവിടെ കൊണ്ടോയി വെക്കാൻ.. എടുത്തിട്ട് തന്നെ കാര്യം... അതും പറഞ്ഞു ഒരു സ്റ്റൂളും എടുത്തിട്ട് മിത്ര വലിഞ്ഞു കേറി... മണി എണീറ്റില്ലേ സേതുവേട്ടാ.... ഉമ്മറത്തു നിന്ന് അമ്മയുടെ സൗണ്ട് കേട്ടതും മിത്ര താഴെ നിക്കുന്ന കുട്ടൂസിനെ നോക്കി... അവൻ ഓടി ചെന്ന് അടുക്കള വാതിലിന്റെ അവിടെ ചെന്ന് പാളി നോക്കി... മന്യേ.. ബാ... ബാ... അമ്മ വഞ്ഞു....

ഡോറിന്റെ മറവിലേക്ക് നിന്ന് കുട്ടൂസ് പറഞ്ഞു... കള്ള കുരിപ്പേ ഒച്ച വെക്കാതെടാ.... അവൻ വേഗം സേഫ് ആയി.. ഞാൻ എങ്ങനെ ഇറങ്ങും... മിത്ര ചാടിയതും കസേരയും അതിന്റെ മേലെ ഇട്ട കസേരയും ഒന്നിച്ചു നിലത്തേക്ക് വീണു... ഉരുണ്ടുരുണ്ടു മിത്ര അപ്പുറത്തെ വാതിലിന്റെ മറവിൽ നിന്നു... കള്ള പൂച്ചകളെ കൊണ്ട് എന്ത് ശല്യം ആണെന്നോ... വിഷം കൊടുത്ത് കൊല്ലണം ഇവറ്റങ്ങളെ... സൗണ്ട് കേട്ട് വന്ന അമ്മ പറഞ്ഞു... അപ്പുറത്തെ വാതിലിന്റെ മറവിൽ നിൽക്കുന്ന കുട്ടൂസ് ഒന്ന് പാളി നോക്കി... ശഹ്‌ മിണ്ടല്ലേ... മിത്രയും പാളി നോക്കി കൊണ്ട് പറഞ്ഞു... സംഭവം മനസ്സിലായതും വാതിലിന്റെ മറവിൽ കുട്ടൂസ് അനങ്ങാതെ നിന്നു... ശ്ശെടാ ഇതാരാ ഈ കസേര ഒക്കെ എവടെ കൊണ്ടു വന്നു വെച്ചേ..

പൂച്ച ഇങ്ങനെ ഒക്കെ ചെയ്യുമോ.... അമ്മ താടിക്കും കൈ കൊടുത്ത് നിന്നതും കുട്ടൂസ് ഇറങ്ങിയോടി.... ഇതറിയാതെ മിത്ര വാതിലിന്റെ മറവിലും... ഒന്ന് തിരിഞ്ഞ അമ്മ വായും പൊത്തി നിൽക്കുന്ന മിത്രയെ കണ്ടതും ചിരിയോടെ ഒന്നും അറിയാത്ത പോലെ ചൂലെടുത്തു കയ്യിൽ പിടിച്ചു... കള്ള പൂച്ച ഞാൻ അടിച്ച് കൊല്ലും അതിനെ.... എന്നും പറഞ്ഞു അമ്മ പുറത്തേക്ക് പോവാൻ നിന്നതും... ഹാവു... മിത്ര കണ്ണടച്ച് ശ്വാസം എടുത്തതും ചെവിയിൽ പിടി വീണു... വല്യ പൂച്ച കക്കാൻ ഇറങ്ങിയതാ അല്ലെ... പിടി മുറുക്കി കൊണ്ട് അമ്മ ചോദിച്ചു... ഞാൻ മാത്രം അല്ല കുട്ടൂസ് ഉണ്ട് അവിടെ.. മിത്ര തുള്ളി കൊണ്ട് പറഞ്ഞു... എവിടെ.. വാതിൽ പൊളി മാറ്റി അമ്മ ചോദിച്ചതും മിത്ര അന്തം വിട്ട് നിന്നു...

തെണ്ടി ഒറ്റി... അമ്മടെ കൈ വിടുവിപ്പിച്ചു മിത്ര റൂമിലേക്ക് ഓടി... കളിപ്പാട്ടങ്ങൾ എല്ലാം വലിച്ചു വാരി ഇട്ട് അതിന്റെ നടുവിൽ ഇരിക്കുന്ന കുട്ടൂസിനെ കണ്ടതും മിത്ര വായും പൊളിച്ചിരുന്നു... നീ എന്നേക്കാൾ കൊള്ളാലോ.. നടുവിൽ നിന്ന് അവനെ പൊക്കിയെടുത്തു ബെഡിലേക്കിട്ട് മിത്ര ഡോർ പോയി അടച്ചു... മന്യേ അമ്മ അമ്പ (തല്ല് )വെതോ.... ചുണ്ട് കൂർപ്പിച്ചു കൊണ്ട് കുട്ടൂസ് ചോദിച്ചു... ഉമ്മ വെച്ചു.. തരട്ടെ... എന്നും പറഞ്ഞു കുട്ടൂസിന്റെ ഉണ്ട കവിളിൽ മിത്രയുടെ കൊന്ത്രപല്ല് പതിഞ്ഞു.... ✨️✨️✨️✨️✨️✨️✨️ ഊണ് കഴിച്ച് ഒന്ന് കിടക്കാം എന്ന് കരുതി റൂമിൽ ചെന്നപ്പോഴാണ് തുരു തുരെ ഫോണിൽ മെസ്സേജ് വരുന്ന സൗണ്ട് മിത്ര കേട്ടത്...

ഓഹ് ദിച്ചി ആവും ആർട്സിന്റെ എല്ലാം ശരത് സെറ്റ് ചെയ്യും എന്ന് പറഞ്ഞതാ അപ്പൊ അവൾക്ക് വേറെ വല്ലതും ചെയ്യണം എന്ന്.. കോപ്പ്... ഫോൺ കയ്യിൽ എടുത്ത് തുറക്കാൻ നിന്നതും unknown നമ്പറിൽ നിന്നും കാൾ വന്നു... ഇതാരാ ഇപ്പൊ.... കാൾ കണക്ട് ചെയ്ത് ചെവിയോട് ചേർത്തതും ഒരു കരച്ചിൽ ആണ് കേട്ടത്... ആ.. രാ... ചോദിക്കുമ്പോൾ മിത്രയുടെ സൗണ്ട് ഇടറിയിരുന്നു... മണിമിത്ര അല്ലെ.. ഞാ...ൻ ദിയ... താൻ എന്നെ കണ്ടിട്ടുണ്ടാവും അന്ന് ഫ്ലാറ്റിൽ വെച്ച്.... മുഴുവൻ പറയാതെ അവള് നിശബ്ദയായി.... ഏത് ഫ്ലാറ്റിൽ വെച്ചു.. ഏത് ദിയ... മിത്ര അറിയാത്ത പോലെ ചോദിച്ചു... എന്റെ മുഖം കണ്ടാൽ വ്യക്തമായി അറിയാമായിരിക്കും...

ഫോണിൽ ഇപ്പൊ വന്ന മെസ്സേജസ് നോക്ക് അപ്പോൾ മനസിലാവും.. കുട്ടിയെ ഞാൻ എന്റെ അനിയത്തിയെ പോലെയാ കാണുന്നെ.... ജീവനും ജീവിതവും വേണേൽ വിശ്വയിൽ നിന്ന് നീ എങ്ങനെ എങ്കിലും രക്ഷപ്പെട്ടോ മുറുകിയാൽ അഴിക്കാൻ പറ്റാത്ത കുരുക്കിൽ ആണ് താൻ കുരുങ്ങിയെ... എന്റെ ചേച്ചിയെ അവൻ ഉപദ്രവിച്ചു.. അത് ചോദിക്കാൻ ചെന്ന എന്നെയും.... അങ്ങനെ എത്ര എത്ര പെൺകുട്ടികൾ... താൻ എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്ക്... കരഞ്ഞു കരഞ്ഞാണ് ആ സ്ത്രീ പറഞ്ഞു മുഴുമിപ്പിച്ചത്... ഏയ് നിങ്ങള് ഇതെന്തൊക്കെയോ പറയുന്നേ.. എന്റെ ഭർത്താവ് അങ്ങനെ ഉള്ള ഒരാളല്ല.. നിങ്ങൾക്ക് ആള് മാറി കാണും... പിടയുന്ന നെഞ്ചോടെ മിത്ര പറഞ്ഞു....

രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ അന്ന് നടന്നതെല്ലാം നെറ്റിൽ ഇടും എന്നാ ഭീഷണി... താൻ ഫോൺ തുറന്ന് നോക്ക്.. അപ്പോൾ മനസിലാവും ഞാൻ ഉദ്ദേശിച്ച ആളാണോ എന്ന്.... ഞാൻ പിന്നെയും പറയുവാ ചത്താലും ആ നീചന് വഴങ്ങി കൊടുക്കരുത്... അതും പറഞ്ഞു കാൾ കട്ട്‌ ആയി..... എന്ത് ചെയ്യണം എന്നറിയാതെ മിത്ര ബെഡിലേക്ക് ഇരുന്നു.. ഇതിപ്പോ ഒന്നല്ല രണ്ടല്ല എത്രാമത്തെ തവണയാണ് അയാളെ കുറിച്ച് പരാതി കേൾക്കുന്നത്.. നേരിട്ട് കണ്ടില്ലേ.. ചോദിച്ചപ്പോൾ ഒന്നും വിട്ട് പറഞ്ഞില്ല.. അതിനർത്ഥം.... മിത്ര പിടി കിട്ടാതെ ആലോചിച്ചു നോക്കി... പെട്ടെന്ന് എന്തോ ഓർമ വന്നു മിത്ര ഫോൺ ഓപ്പൺ ചെയ്തു നോക്കി... വിളിച്ച നമ്പറിൽ നിന്നാണ് മെസ്സേജ് വന്നിരിക്കുന്നെ....

അന്ന് ഫ്ലാറ്റിൽ വെച്ച് കണ്ട പെൺകുട്ടിയും വിശ്വയും തമ്മിലുള്ള വീഡിയോ ആയിരുന്നു അത്... ആ കുട്ടി കുറെ എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിശ്വയുടെ കരുത്തു അവൾക്ക് തടയാൻ പറ്റുന്നുണ്ടായിരുന്നില്ല... അതിനേക്കാൾ കൂടുതൽ മിത്ര ശ്രദ്ധിച്ചത് ആ സ്ഥലം ആണ്.. ഒന്നൂടി സൂക്ഷിച്ച് നോക്കിയപ്പോൾ അത് തങ്ങളുടെ ഫ്ലാറ്റ് ആണെന്ന് മിത്രക്ക് മനസിലായി.... ബാക്കി കാണാൻ പറ്റാതെ ഫോൺ ബെഡിലേക്കെറിഞ്ഞു മിത്ര വായ പൊത്തി കരഞ്ഞു.... കരച്ചിലിന് ആക്കം കൂടുവാണെന്ന് കണ്ടതും മിത്ര വായിൽ തുണി വെച്ചു കരഞ്ഞു... അത്രെതോളം മിത്രയുടെ മനസിനെ അത് കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു....

"ഇതെല്ലാം അവനായിട്ട് സമ്പാദിച്ചതാ " ഒരു തവണ മീനാമ്മ പറഞ്ഞത് മിത്രയുടെ ചെവിയിൽ മുഴങ്ങി... "ചത്താലും ആ നീചന് നീ വഴങ്ങി കൊടുക്കരുത് ".... രണ്ട് വാക്കുകളും ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നതും മിത്ര ദേഷ്യത്തോടെ ചെവി അടച്ചു പിടിച്ചു.... ബെഡിലേക്കെറിഞ്ഞ ഫോൺ എടുത്ത് മീരയുടെ നമ്പറിലേക്ക് വിളിച്ചു.... എനിക്ക് എല്ലാം മനസിലായി മീരേ... ഞാൻ പിന്നെ അങ്ങേരോട് പ്രേമം മൂത്തല്ലല്ലോ കെട്ടിയെ... എന്തായാലും ആരും അറിയാതെ തന്നെ ഇതിൽ ഒരു തീരുമാനം ഞാൻ ഉണ്ടാക്കും... ഫോൺ എടുത്തതും മിത്ര പറഞ്ഞു... നീ വിശ്വസിക്കില്ലെന്ന് കരുതിയാ ഞാൻ ആ വീഡിയോസ് നിനക്ക് അയച്ച് തരാഞ്ഞേ..

ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാക്കാൻ എളുപ്പം ആണല്ലോ... മീര നെടുവീർപ്പിട്ടു... അപ്പൊ നിനക്കും !!! മിത്ര സംശയത്തോടെ ചോദിച്ചു... മ്മ്മ്.. വിശ്വ കെട്ടാൻ വച്ചിരുന്നത് എന്നെ ആണല്ലോ.... ഞാൻ ആണ് ഭാര്യ എന്ന് കരുതി ആയിരിക്കണം എന്റെ ഫോണിലേക്കാ ആദ്യം അതൊക്കെ വന്നത് അതിന് പിന്നാലെ ഒരു പെണ്ണിന്റെ കോളും... കരഞ്ഞു കൊണ്ട് ആ പെണ്ണ് എന്തോ പേര് പറഞ്ഞു ആ ദിയ എന്തൊക്കെയോ പറഞ്ഞു.... അപ്പോൾ തന്നെ ഇടയിൽ കേറി ഞാൻ പറഞ്ഞു ഞാൻ അല്ല അയാളുടെ ഭാര്യ എന്നും ഉണ്ടായ സാഹചര്യങ്ങളും.... മീര പറഞ്ഞു നിർത്തി..... ആ വീഡിയോ ഫേക്ക് ആണെന്ന് എനിക്ക് തോന്നുന്നില്ല കാരണം അത് ഫ്ലാറ്റിന്റെ ഉൾഭാഗം തന്നെയാ കാണിക്കുന്നേ....

ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം... പുച്ഛചിരിയോടെ മിത്ര പറഞ്ഞു... നീയെന്താ പറഞ്ഞു വരുന്നേ... മീര സംശയത്തോടെ ചോദിച്ചു... ഞാൻ ഒരു തവണ കൂടി അയാളോട് ചോദിക്കും കാര്യങ്ങൾ.... മിത്ര പറഞ്ഞു നിർത്തി... നിനക്ക് തോന്നുന്നുണ്ടോ അയാൾ സത്യം പറയും എന്ന്.. ഇത്രയൊക്കെ ചെയ്ത് കൂട്ടിയ അയാൾക്ക് ഇതിനാണോ ഇത്ര വല്യ പാട്... മിത്രേ നീ നിന്റെ കാര്യത്തിൽ ഇത്ര സില്ലി ആവല്ലേ... മീര ദേഷ്യത്തോടെ പറഞ്ഞു... അല്ലെങ്കിൽ എനിക്ക് വേറെ ഓപ്ഷൻ ഉണ്ട്... ദൃഢതയോടെ മിത്ര പറഞ്ഞു... എന്ത് !!! മീരയുടെ ശബ്ദം ചെവിയിൽ പതിഞ്ഞതും കണ്ണടച്ച് തുറന്നു കൊണ്ട് മിത്ര പറഞ്ഞു,,,, *ഡിവോഴ്‌സ് *......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story