വിശ്വാമിത്രം: ഭാഗം 34

viswamithram

എഴുത്തുകാരി: നിലാവ്‌

ബസിലെ കേട്ട് മറന്ന ഗാനങ്ങൾ കേട്ട് കൊണ്ട് ,, പുറത്തെ കാറ്റിൽ തത്തി കളിക്കുന്ന മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് മിത്ര ദീർഘ നിശ്വാസം വിട്ടു... രാവിലെ തന്നെ വിശ്വയുടെ വീട്ടിലേക്ക് വണ്ടി പിടിച്ചിരിക്കുവാണ് മിത്ര.. ഉദ്ദേശം അവസാനമായി അവരെ ഒന്ന് കാണണം എന്ന് തന്നെ.. ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവണമെന്നില്ലല്ലോ.. ഇന്നലത്തെ ഒരൊറ്റ രാത്രി കൊണ്ട് മിത്ര മനസ് കൊണ്ട് എല്ലാം തീർച്ച പെടുത്തിയിരുന്നു.. ആരോടും ഒന്നും പറയുന്നില്ല..സ്വന്തം വീട്ടുകാരോട് പോലും.... വിശ്വയുടെ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് എത്തുമ്പോൾ എല്ലാവരും അറിഞ്ഞാൽ മതിയെന്നാണ് മിത്രയുടെ തീരുമാനം .....

(നിങ്ങൾക്ക് തോന്നും കല്യാണം കഴിഞ്ഞു ആറു മാസം അല്ലെങ്കിൽ ഒരു വർഷം കഴിയാതെ ഡിവോഴ്സ് നടക്കില്ലല്ലോ എന്ന്.. ഇത്‌ വിശ്വാമിത്രം അല്ലെ അപ്പൊ എന്തും നടക്കും 😌😌) യാത്ര അവളുടെ മനസിനെ ഏറെ കുറെ പിടിച്ചു നിർത്തി... പലപ്പോഴും ഓർമകളിൽ വിശ്വായുമൊപ്പമുണ്ടായിരുന്ന വിരളമായ ദിവസങ്ങൾ മിത്ര ഓർത്തെടുത്തു... പതിയെ ചുണ്ടിൽ ചിരി വിരിഞ്ഞതും പൊടുന്നനെ അതൊരു ദേഷ്യമായി മാറി... മുഖത്ത്‌ അത് പ്രകടമായതും മിത്ര കണ്ണടച്ച് തുറന്നു... കയ്യിലെ കടലമിട്ടായി പൊട്ടിച്ചു വായിലേക്കിട്ട് നുണഞ്ഞു.... ഇന്ന് കെട്ട്യോന്റെ വീട്ടിലേക്ക് ആവും ലെ... തൊട്ടടുത്തു വന്നു നിന്ന് കൊണ്ടൊരാൾ ചോദിച്ചു...

മ്മ്മ്.. ശബ്ദം പരിചയമായതിനാൽ മുഖത്തേക്ക് നോക്കാതെ ഒരു കഷ്ണം കൂടി വായിലേക്കിട്ട് കൊണ്ട് മിത്ര മൂളി.... നിനക്കിതെന്ത് പറ്റി ആകെയൊരു മ്ലാനത.... ആനവണ്ടി കമ്പിയിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു... കുന്തം.. എനിക്ക് എന്ത് പ്രശ്നം.. ഞാൻ പാട്ടും കേട്ടിരിക്കുവല്ലേ... എന്തായാലും നമ്പർ കിട്ടിയല്ലോ മീരേച്ചിയുടെ.. ഞാൻ ഒരു ദിവസം വരണ്ട്... ചിരിയോടെ മിത്ര പറഞ്ഞു... വരുമ്പോൾ നിന്റെ ഓൾഡ് മാനെ കൂടി കൂട്ടിക്കോ... അതും പറഞ്ഞു ആനവണ്ടി പോയി... ഒരു ഓൾഡ് മാൻ... ഓരോ സമയത്തും ഓരോന്നിനെയും കൊണ്ട് നടക്കുന്ന അയാളേം കൊണ്ട് ന്റെ പട്ടി വരും... മിത്ര ദേഷ്യം മുഴുവൻ മിട്ടായി വായിലേക്കിട്ട് അതിൽ തീർത്തു.... ✨️✨️✨️✨️✨️

വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ മിത്രക്ക് ഭയങ്കര ഉന്മേഷം ആയിരുന്നു.. തന്റേതല്ലെങ്കിൽ കൂടി പ്രിയപ്പെട്ടവരായി മാറിയ അച്ഛൻ, അമ്മ, വിച്ചു... നടക്കുമ്പോൾ മിത്രയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നു.... അകത്തേക്ക് കേറി ചെന്നപ്പോൾ അമ്മ വാതിലിൽ കൊട്ടി കരയുന്നതാണ് കണ്ടത്.. വിച്ചു ആണേൽ റൂമിന്റെ വാതിൽ തുറക്കാൻ ഉള്ള ശ്രമത്തിലും... എന്ത് പറ്റിയമ്മേ... കയ്യിലെ ബാഗ് നിലത്തിട്ട് അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് മിത്ര ചോദിച്ചു... അച്ഛൻ ചാവാൻ എന്നും പറഞ്ഞു റൂം പൂട്ടി പോയേക്കുവാ മോളെ.. വിളിച്ചിട്ട് ആണേൽ മുട്ടൻ തെറിയാ പറയുന്നേ... കരച്ചിലിനിടയിലും അമ്മ ഒരു വളിച്ച ചിരി ചിരിച്ചു...

ദൈവമേ ഇനി ഞാൻ ഡിവോഴ്സിനു കൊടുത്തെങ്ങാനും അറിഞ്ഞു കാണുമോ.. ഏയ്.. മിത്ര ഒന്ന് ആത്മകഥിച്ചു നോക്കി... രാമേട്ടാ വാതിൽ തുറക്ക്.. ദേ മോള് വന്നിരിക്കുന്നു... അച്ഛാ വാതിൽ തുറക്ക് അച്ഛാ.. ഒരുമാതിരി സൈക്കോയെ പോലെ പെരുമാറുന്നെ... വിച്ചുട്ടനും അമ്മയും മാറി മാറി വിളിച്ചു... ഇല്ലെടി ഞാൻ തുറക്കില്ല.. മോള് വന്നെന്ന് പറഞ്ഞു എന്നെ ഇളക്കാൻ ഒന്നും നോക്കണ്ട.. ഞാൻ ഇളകില്ല.. ഞാൻ കെട്ടി തൂങ്ങി ചാവുമെടി.. തള്ളേം മോനും കൂടി ഒക്കെ തിന്ന്... പണ്ടാരം ഇത്‌ കഴുത്തിലേക്ക് എത്തുന്നില്ലല്ലോ.... അച്ഛൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... അച്ഛാ ഞാനാ മണിയാ.. വാതിൽ തുറക്കച്ഛാ... മിത്ര കതകിൽ മുട്ടി വിളിച്ചു...

എടാ വിച്ചു കൊച്ചു... എന്റെ കൊച്ചിന്റെ സൗണ്ടിൽ സംസാരിച്ചാൽ ഞാൻ മനസിലാക്കില്ലെന്ന് കരുതിയോ നീ.... ഞാൻ ചത്തിട്ട് പ്രേതം ആയി വന്നാൽ നിന്നെയായിരിക്കുമെടാ ആദ്യം കൊല്ലുന്നേ കൊതിയാ... ങ്ങീ ങ്ങീ.. അച്ഛൻ പുലമ്പി കൊണ്ട് പറഞ്ഞു.. അച്ഛാ ഞാൻ ശെരിക്കും മണിയാ.. വാതിൽ തുറക്കച്ചാ... അമ്മാ എന്തിനാ അച്ഛൻ ചാവാൻ നോക്കുന്നെ.. മിത്ര പരിഭ്രാന്തിയോടെ ചോദിച്ചു.... ഇന്നലെ ഇവൻ കുറച്ച് മീൻ വാങ്ങി കൊണ്ടന്നായിരുന്നു മോളെ... ഇന്ന് രാവിലെയാ അത് ഉണ്ടാക്കി വെച്ചത്.. അങ്ങേർക്ക് മറ്റേ മുറിവിന് ആയുർവേദ മരുന്നല്ലേ മോളെ അത് കഴിക്കുമ്പോൾ പഥ്യം വേണം എന്ന് പറഞ്ഞത് കൊണ്ട് കൊടുത്തില്ല... അപ്പൊ തുടങ്ങിയതാ ഒച്ചയും ബഹളവും....

ഇനി പറയാത്തത് ഒന്നുല്ല്യ.. കാല് കേട് വന്നപ്പോൾ മൂപ്പരെ ഒഴിവാക്കുവാണെന്നോ കറിവേപ്പില ആണെന്നോ... എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്... ഇനി ദേഷ്യം വന്നു എന്തേലും ചെയ്ത് പോവുമോ എന്നാ പേടി...പണ്ട് ഇതേ പോലെ ഉണ്ടായീട്ട് കൈ മുറിച്ചെന്നെ.. ബ്ലേഡിന് വല്യ മൂർച്ച ഇല്ലാത്തത് കൊണ്ട് ഒന്നും പറ്റീല.. അല്ലേൽ ഇതേ പോലെ ഇരുന്നേനെ.. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... മിത്ര ആണേൽ ചീത്ത പറയുമോ എന്ന് കരുതി വായ പൊത്തി ചിരിക്കുവാണ്... എന്നാൽ പിന്നെ അച്ഛൻ ചാവട്ടെ നമുക്ക് ഊണ് കഴിക്കാം ലെ അമ്മേ.... അച്ഛാ കയറ് എത്തുന്നില്ല എന്നല്ലേ പറഞ്ഞെ.. നീളമുള്ളത് എടുക്കണോ... ഇനി ഇപ്പൊ ചത്തില്ലെങ്കിലോ കുറച്ച് വിഷം വാങ്ങി വെക്കട്ടെ..

വെറും പ്രഹസനം ആണ്... വിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു... നീ പോടാ ദുഷ്ടാ തന്തെക്കൊല്ലി... അച്ഛൻ മോങ്ങി കൊണ്ട് പറഞ്ഞു... ഒരു രണ്ട് മിനിറ്റ് ഇപ്പൊ വരും ആള് ഡോറും തുറന്ന്.. ഇവിടെ ഇരിക്കാം... അതും പറഞ്ഞു മൂന്നും കൂടി സോഫയിൽ ഇരുന്നു... പുറത്ത് അനക്കം ഒന്നും കാണാത്തത് കൊണ്ട് പതിയെ വാതിൽ തുറന്ന അച്ഛൻ കാണുന്നത് സോഫയിൽ ഇരിക്കുന്ന ഭാര്യയെയും മകനെയും മരുമകളെയും.... ഞാൻ ചാവാൻ പോവാ.. അവര് മുന്നിൽ തന്നെ ഉണ്ടെന്ന് കണ്ട അച്ഛൻ ഡോർ അടക്കാൻ നോക്കി... നാണം ഇല്ലല്ലോ മനുഷ്യാ മീൻകറി കിട്ടിയില്ല എന്നും പറഞ്ഞു ചാവാൻ പോവാൻ കഷ്ടം തന്നെ... ആ കൊച്ചു ഇതൊക്കെ പോയി വീട്ടിൽ പറഞ്ഞാൽ നിങ്ങള് നാറി... അമ്മ എരു കേറ്റി.... മോളെ...

അച്ഛൻ ഒരു പ്രത്യേക സ്റ്റൈലിൽ മിത്രയുടെ അടുത്തേക്ക് വന്നു.... എന്തോ... ചിരി കടിച്ചു പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... റൂമിൽ ഭയങ്കര ചൂടാന്നേ.. അതാ ഞാൻ പിന്നെ ഇങ്ങ് പൊന്നേ... പോക്കറ്റിൽ തപ്പി കൊണ്ട് അച്ഛൻ പറഞ്ഞു... ഫാൻ ഇടായിരുന്നില്ലേ മിസ്റ്റർ രാമനാഥന്.... വിച്ചു ഗൗരവത്തോടെ ചോദിച്ചു... ഫാനിൽ അല്ലേടാ ഞാൻ തൂങ്ങുന്നേ.. പിന്നെ ഫാൻ ഇട്ടാൽ എങ്ങനെയാ.... വല്യ ബിസിനസ്‌കാരൻ ആണത്രേ.. 10 പൈസേടെ വെളിവില്ല... അച്ഛൻ പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് ബാക്കിലേക്ക് പിടിച്ചു.. വെളിവ് ഉള്ള ആളുടെ പരാക്രമം കണ്ടു.. പ്പ്... വിച്ചു മുഖം പൊത്തി ചിരിച്ചു.. അതെന്താ അച്ഛാ നോക്കട്ടെ.... ബാക്കിലെ കയ്യിലേക്ക് നോക്കി കൊണ്ട് മിത്ര ചോദിച്ചു... ഇതൊ ഇത്‌... ഇത്‌ പിന്നെ..

ആത്മഹത്യ കുറിപ്പ്... മുന്നിലേക്ക് പേപ്പർ നീട്ടി കൊണ്ട് അച്ഛൻ പറഞ്ഞു.... എന്റെ അച്ഛേ... മിത്ര ചിരിച്ചു കൊണ്ട് പേപ്പർ തുറന്നു... അത് ഫോട്ടോ പത്രത്തിൽ കൊടുക്കാൻ... പേപ്പർ തുറന്നപ്പോൾ കിട്ടിയ ഫോട്ടോ മിത്ര എടുത്തപ്പോൾ അച്ഛൻ പറഞ്ഞു... കഷ്ടം... അമ്മ തലക്ക് കൈ വെച്ചു നിന്നു... പ്രിയപ്പെട്ട എന്റെ മൂത്ത മകനും മണിക്കുട്ടിയും അറിയാൻ വേണ്ടി...... എന്നെ ഇവിടെ പട്ടിണിക്കിട്ട് ഇല്ലാക്കൊല ചെയ്യുവാണ്.. ജീവിതമേ വെറുത്തു പോച്... അതിനാൽ ഞാൻ ഈ ലോകം വിട്ട് പോവുവാണ്.... എന്റെ മരണത്തിന് ഉത്തരവാദി എന്റെ ഭാര്യയും രണ്ടാമത്തെ മകനും ആണ്... എന്ന് പരേതനായ രാമനാഥൻ (1 മുതൽ പത്തു വരെ.. പ്ലസ് ടു,, ഡിഗ്രി ഇൻ ബികോം,,, ഡബിൾ പിജി ഇൻ ma ആൻഡ് mba.. )

വായിച്ചു കഴിഞ്ഞതും മിത്ര അച്ഛനെ ഒന്ന് നോക്കി.. ഒരു വളിച്ച നോട്ടം... അല്ലാതെ ചിരിക്കാൻ പറ്റില്ലല്ലോ... പരേതനായ രാമനാഥനോ... വിച്ചു മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.... ഞാൻ തൂങ്ങി മരിക്കുമല്ലോ... അതിന് ശേഷം ആണല്ലോ കത്ത് കിട്ടുന്നെ... അപ്പൊ കത്ത് വായിക്കുമ്പോൾ ഞാൻ പരേതൻ ആണല്ലോ.. കത്തിയോ... മിഴിച്ചു നോക്കുന്ന അമ്മയുടെ കവിളിൽ തോണ്ടി കൊണ്ട് അച്ഛൻ ചിരിച്ചു... അപ്പൊ അടിയിൽ കൊടുത്ത ബാക്കിയൊ... മിത്ര കയ്യും കെട്ടി ചോദിച്ചു... അത് പിന്നെ ആരും പറയരുതല്ലോ അയാൾ മരമണ്ടൻ ആണ് അതാ ചത്തതെന്ന്... ഞാൻ പഠിച്ചു നല്ല വിദ്യാഭ്യാസം കിട്ടി ഇവരെ സഹിക്കാൻ വയ്യാതെ പോയതാണെന്ന് തന്നെ വിചാരിക്കണം... മീനുട്ടി ചോറെടുക്ക്....

ഡൈനിങ്ങ് ടേബിളിലേക്ക് ഇരുന്ന് കൊണ്ട് അച്ഛൻ പറഞ്ഞു... മീൻകറി പോയിട്ട് അതിലിട്ട ഒരു മുളകിന്റെ കുരു പോലും ഞാൻ തരില്ല... അടുക്കളയിലേക്ക് പോവുന്നതിനിടയിൽ അമ്മ പറഞ്ഞു... അത് നീയെടുത്തൊടി എനിക്ക് വേണ്ട... അല്ലപിന്നെ.. അച്ഛൻ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു... ✨️✨️✨️✨️✨️✨️ വിച്ചു..... ചെവിയിൽ ഹെഡ് സെറ്റും കുത്തി പാട്ട് കേട്ട് കൊണ്ടിരിക്കുന്ന വിച്ചുവിന്റെ അടുത്തിരുന്നു കൊണ്ട് മിത്ര വിളിച്ചു... പാട്ട് ആസ്വദിച്ചിരുന്ന മൂപ്പർക്കെന്ത് വിച്ചു... വിളിച്ചത് കേട്ടില്ല എന്ന് കണ്ടതും അവന്റെ അടുത്തിരുന്നു മിത്ര ഒരു ഹെഡ് സെറ്റ് ഊരി ചെവിയിൽ തിരുകി... Aashiq banaya, aashiq banaya Aashiq banaya aapne x (2)....💃💃 ആയ്... ഇതാണോ കേൾക്കുന്നേ... വേറെ എത്ര നല്ല പാട്ടുണ്ട്....

മുഖം ചുളിച്ചു കൊണ്ട് മിത്ര പറഞ്ഞു... അല്ല ആഗമന ഉദ്ദേശം എന്തിനാ ആവോ... പാട്ട് ഓഫ്‌ ആക്കി മിത്രയുടെ നേർക്ക് തിരിഞ്ഞു നിന്ന് കൊണ്ട് വിച്ചു ചോദിച്ചു... അത് പിന്നെ..... സൊത്തുട്ടന്റെ നമ്പർ വേണം... ഫോണിൽ തിരുപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... അപ്പൊ ഇതുവരെ കോൺടാക്ട് ഒന്നും ഇല്ലേ... വിച്ചു ഞെട്ടി കൊണ്ട് ചോദിച്ചു... ച്ചും..... ഞങ്ങൾ സെറ്റ് ആയി വരുന്നല്ലേ ഉള്ളൂ... അപ്പൊ മുഴുവൻ സെറ്റ് ആവാൻ വേണ്ടിയാ നമ്പർ ചോദിക്കുന്നെ.. താ.. ഇത്തിരി നാണം വരുത്തി കൊണ്ട് മിത്ര പറഞ്ഞു... അതൊക്കെ ആവാം.... പക്ഷെ ഈ ഇരിക്കുന്ന എന്നെ ഇളക്കരുത്... വിച്ചു തലമാന്തി കൊണ്ട് പറഞ്ഞു... ഇളക്കിയാൽ.... 😉 ഉള്ളീന്ന് വരാൻ വേണ്ടി മിത്ര ചോദിച്ചു....

ഇളക്കിയാൽ ഈ രാത്രി ഞാൻ നിങ്ങടെ ഹോസ്റ്റലിന്റെ മതിൽ ചാടും.. എന്നെക്കൊണ്ട് ചെയ്യിപ്പിക്കരുത്... നമ്പർ ഞാൻ ഫോണിലേക്ക് സെന്റിയിട്ടുണ്ട്... അതും പറഞ്ഞു വിച്ചു എഴുന്നേറ്റ് പോയി... മ്മ് മ്മ്... അപ്പൊ നന്നായിട്ട് ഇളകിയണ്ണു.... അഗസ്റ്റിൻ അപ്പോ മിക്കവാറും റബ്ബർ വെട്ടുന്ന കത്തി വേണ്ടി വരും.. ചിരിച്ചു കൊണ്ട് മിത്ര റൂമിലേക്ക് പോയി... റൂമിൽ കയറി വാതിൽ അടച്ചു മിത്ര ഒന്നാകെ വീക്ഷിച്ചു.... ഓരോ സ്ഥലത്തും തൊട്ടുഴിഞ്ഞു അവളുടെ കൈ ബെഡിൽ അമർന്നു... ഒരു പുഞ്ചിരിയോടെ ഫോൺ തുറന്ന് നെറ്റ് ഓൺ ചെയ്തു.... വിച്ചുവിന്റെ നമ്പറിൽ നിന്നും വിശ്വയുടെ നമ്പർ എടുത്ത് സേവ് ചെയ്തു * Old Man *.... ഒട്ടും വൈകിക്കാതെ മിത്ര കാൾ ചെയ്തു... ഹലോ.... ആരാ..

ലാസ്റ്റ് റിങ്ങിൽ ഫോൺ എടുത്ത് കൊണ്ട് വിശ്വ ചോദിച്ചു.... റാം ജി റാവു സ്പീക്കിങ്... ആരാ എന്ന് ചോദിച്ചതും മിത്ര ദേഷ്യം കൊണ്ട് പറഞ്ഞു... What... !? വിശ്വ ചോദ്യ ഭാവത്തിൽ ചോദിച്ചു... ദിയ ആണ്... ഓർക്കുന്നില്ലേ.... മിത്ര പല്ല് കടിച്ചു കൊണ്ട് ചോദിച്ചു... ദിയാ?? പിടി കിട്ടാത്ത പോലെ വിശ്വ പറഞ്ഞു.... ഓഹ് ആക്രാന്തത്തിൽ വേണേൽ പേര് ചോദിക്കാൻ മറന്നു കാണും പുല്ലൻ... മിത്ര പിറുപിറുത്തു... അന്ന് ഫ്ലാറ്റിൽ വന്ന.... മിത്ര ചിറി കോട്ടി കൊണ്ട് പറഞ്ഞു... Yes.. ദിയ.. ദിയ സത്യൻ അല്ലെ... എങ്ങനെ എന്റെ നമ്പർ കിട്ടി.... വിശ്വ അത്ഭുതത്തോടെ ചോദിച്ചു.... അയ്യോ നമ്പർ കിട്ടാൻ ആണോ ഇത്രക്ക് ബുദ്ധിമുട്ട്... വളർന്ന് പന്തലിച്ചു നിൽക്കുന്ന ആളല്ലേ... മിത്ര ദേഷ്യം കൊണ്ട് വിറച്ചു.... ഓഹ്...

ഞാൻ പറഞ്ഞ കാര്യം എന്തായി.... വിശ്വ പെട്ടെന്ന് ഗൗരവത്തോടെ ചോദിച്ചു... ഈശ്വരാ പെട്ടെന്ന് സൗണ്ട് മാറിയല്ലോ.. താൻ പോയി ദിയയോട് ചോദിക്കേടോ കാര്യം എന്തായെന്ന്.. എന്നാലും എന്താവും ആ കാര്യം... ഇനി വീണ്ടും ഫ്ലാറ്റിലേക്ക് വരാൻ ആവുമോ... ഒറ്റ നിമിഷം കൊണ്ട് മിത്ര എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.... ഹലോ കേൾക്കുന്നുണ്ടോ ദിയാ... മറുപുറത്തു നിന്ന് സൗണ്ട് കേട്ടതും മിത്ര ചിന്തകളിൽ നിന്നുണർന്നു... ഞാൻ ചെവി പൊട്ടി ഒന്നുമല്ല കേൾക്കാതിരിക്കാൻ... ഇനിയിപ്പോ എന്ത് മറുപടി കൊടുക്കും... മിത്ര തിങ്കലോട് തിങ്കൽ...... അത് ഞാൻ ആലോചിച്ചു... നിങ്ങൾ പറഞ്ഞ പോലെ ചെയ്യാം... മിത്ര അത്തും പുത്തും ഇല്ലാതെ പറഞ്ഞു... ഓക്കേ ഗുഡ് ഗേൾ... അപ്പോ ശെരി കുറച്ച് തിരക്കിലാ..

എന്നും പറഞ്ഞു മറുപടി പോലും കേൾക്കാൻ നിക്കാതെ വിശ്വ ഫോൺ വെച്ചു... ഓ എങ്ങനെ വെക്കാതിരിക്കും.. അവിടെ വല്ല പെണ്ണിനേയും ചാക്കിട്ട് പിടിച്ചിട്ടുണ്ടാവും.. പതഞ്ഞു തൂകും … രതിവിലാസം …കളിക്കണ്ടേ.. മിത്ര പിറുപിറുത്തു കൊണ്ട് ബെഡിലേക്കിരുന്നു..... എന്നാലും എന്തായിരിക്കും ആ കാര്യം.. വീണ്ടും ചിന്തയിലേക്ക് അത് തന്നെ കടന്നു വന്നപ്പോൾ മിത്ര വാട്സാപ്പിൽ വന്ന നമ്പർ എടുത്ത് റിങ്ങ് ചെയ്തു.... ഹാ ദിയ ഞാൻ മിത്ര ആണ്.. മുഖവുര കൂടാതെ മിത്ര പറഞ്ഞു... ആ മിത്ര.... എന്തെ വിളിച്ചത്... നിസ്സഹായതയോടെ ആയിരുന്നു അവളുടെ സംസാരം... ഞാൻ ഇപ്പൊ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാ.. സൊത്തു... അല്ല വിശ്വ നിന്നോട് എന്തെങ്കിലും ചെയ്യാൻ വേണ്ടി ഏൽപ്പിച്ചിരുന്നോ...

ഗൗരവത്തോടെ ആയിരുന്നു മിത്രയുടെ ചോദ്യം... അത് പിന്നെ.... അയാൾക്ക് വേണ്ടി ഒരു വട്ടം കൂടി.. അല്ലെങ്കിൽ ആ വീഡിയോ നെറ്റിൽ ഇടുമെന്ന്.. അവിടെയും ഇവിടെയും തൊടാതെ അവള് പറഞ്ഞു.. ഛീ നിർത്തടി നിന്റെ കോപ്പിലെ പ്രസംഗം.... നിന്നെ അയച്ചവരോട് പറഞ്ഞേക്ക്.. മിത്രയോട് മുട്ടാൻ ഈ റേഞ്ച് പോരാന്ന്... അവളുടെ അമ്മൂമ്മടെ ഒരു വീഡിയോ... ഇളക്കം വരുമ്പോൾ കുത്തിരുന്ന് കാണേടി കോപ്പേ.. മേലാൽ എന്റെ ഫോണിലേക്ക് നിന്റെ മെസ്സേജ് വന്നാൽ ഉണ്ടല്ലോ പെണ്ണാണെന്നൊന്നും ഞാൻ നോക്കൂല ഇടിച്ചു സൂപ്പാക്കും... മിത്ര അലറി കൊണ്ട് പറഞ്ഞു... മിത്ര ഞാൻ പറഞ്ഞത് സത്യമാ... കരഞ്ഞു കൊണ്ട് ദിയ പറഞ്ഞു...

വെച്ചിട്ട് പോടീ അവളുടെയൊരു കണ്ണീര്.. വെക്കടി ഫോൺ... മിത്ര ഒച്ചയിട്ട് പറഞ്ഞതും അപ്പുറത്ത് നിന്നും പ്പി പ്പി പ്പി പ്പി സൗണ്ട് കേട്ടു... ദൈവമേ ആ കിളവനോട് ഉള്ള ദേഷ്യം മൊത്തം ആ പെണ്ണിനോട് തീർത്തു... ഇനി അതൊക്കെ നേരാണെങ്കിൽ ഞാൻ നാറി ശവക്കല്ലാവും... ഏത് തോണിയിൽ കാലിടണം എന്നറിയാത്ത അവസ്ഥയിൽ ആയിപ്പോയല്ലോ ഭഗവാനെ.... മിത്ര നഖം കടിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും അവളുടെ ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു... ഗുഡ് ഈവെനിംഗ് മിസ്സിസ് മണിമിത്ര വിശ്വാസ്... 😌 മെസ്സേജ് കണ്ടതും മിത്രക്ക് ദേഷ്യം ആണ് വന്നത്... പോടോ mr old man... തിരിച്ചു മെസ്സേജ് അയച്ചു മിത്ര നമ്പർ ബ്ലോക്ക്‌ ചെയ്തു.. വെറും പ്രഹസനം 🙄 ..................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story