വിശ്വാമിത്രം: ഭാഗം 36

viswamithram

എഴുത്തുകാരി: നിലാവ്‌

ഫ്ലാറ്റിന്റെ ഡോർ തുറന്ന് വിശ്വ മിത്രയെ മുന്നിലേക്ക് വലിച്ചിട്ട് ഡോർ ലോക്ക് ചെയ്തു... ഞാൻ എന്താ വല്ല വിറകോ മറ്റോ ആണോ ഇങ്ങനെ ഇടക്കിടക്ക് വലിച്ചിടാൻ 🙄.. മിത്രക്ക് സംശയം ഇല്ലാതില്ല .. ഇനി ഞാൻ എണീക്കില്ല.. ഇനിയും വലിച്ചിടാൻ അല്ലെ... മിത്ര ചമ്രം പടിഞ്ഞിരുന്നു വിശ്വയെ നോക്കി... കുറച്ച് ചോറ് വിളമ്പി കൊടുക്കുമോ?? പറ്റൂലെ... ഇല്ലേൽ വേണ്ട 😖... വിശ്വ ശ്വാസം വലിച്ചു വിട്ട് മിത്രയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു... പതിയെ കൈ മിത്രയുടെ കവിളിലേക്ക് വെക്കാൻ തുനിഞ്ഞതും മിത്ര അതിസാഹസികമായി മുഖം വെട്ടി തിരിച്ചു... എന്താ.... 🤨 പുരികം പൊക്കിക്കൊണ്ട് മിത്ര ചോദിച്ചു... കുഞ്ഞേ.... അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് വിശ്വ വിളിച്ചു....

ഏത് കുഞ്ഞ് ആരുടെ കുഞ്ഞ്... ഈ വിളി ഒന്ന് നിർത്തുമോ... ഉള്ളിൽ ഓരോന്ന് വെച്ചിട്ട് ഒരുമാതിരി സംസാരിക്കുന്നോ... മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയുടെ കൈ തട്ടി മാറ്റി... ഞാൻ ആരുടേയും കുഞ്ഞല്ല.... എന്നെ അങ്ങനെ വിളിക്കുകയും വേണ്ട... കുഞ്ഞേ എന്ന് വിളിക്കാൻ ഉള്ള പ്രായം ഒന്നുമല്ല എനിക്ക്.. കാൾ me മണിമിത്ര... ദേഷ്യത്തോടെ മിത്ര വിശ്വയെ നോക്കി.... ഓക്കേ.... fine.... then explain it.... ഒരു പ്രത്യേക ഭാവത്തോടെ വിശ്വ പറഞ്ഞു... എന്ത് explain ചെയ്യാൻ... ദിച്ചി പറഞ്ഞല്ലോ സിനിമക്ക് പോയതാണെന്ന്... എനിക്ക് വയ്യ ഇനി സിനിമേടെ കഥ പറയാൻ... വേണേൽ പോയി കാണ്... വിശ്വയെ കെറുവിച്ചു നോക്കി മിത്ര എഴുന്നേൽക്കാൻ നിന്നു...

ഒരു നിമിഷം വായേം പൊളിച്ചു നിന്ന വിശ്വ മിത്രയുടെ കൈ പിടിച്ചു വലിച്ചു അവിടെ തന്നെ ഇരുത്തി... നിങ്ങൾക്കെന്താ വേണ്ടത്.. എന്റെ മൂട് എഞ്ചിൻ ഔട്ട്‌ ആക്കണം എന്ന് എവിടേലും നേർച്ച ഉണ്ടോ... വിശ്വയെ പിറകിലേക്ക് ഉന്തി കൊണ്ട് മിത്ര ദേഷ്യത്തോടെ പറഞ്ഞു... ആ വന്നു അന്ത കോപം വന്താച് 🙄🙄.... നീ ഇനി ഹോസ്റ്റലിന്റെ മതിൽ ചാടേണ്ടെന്ന് കരുതിയാ ഞാൻ തൊട്ടടുത്തു തന്നെ ഫ്ലാറ്റ് ശെരിയാക്കിയേ... വിശ്വയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു.. അല്ലാതെ പീഡിപ്പിക്കാൻ അല്ല.. സൊ സാഡ്... മിത്ര ആത്മിച്ചു വിട്ടു... നിന്നെ ഒരു സ്ഥലത്ത് വിട്ടിട്ട് പോവാൻ വയ്യല്ലോ.. എവടെ വന്നാലും വണ്ടിയുടെ മുന്നിൽ ഉണ്ടാവും... ഛെ.... വിശ്വ എന്തൊക്കെയോ പറഞ്ഞു...

അതേയ് വല്യ ഡയലോഗ് ഒന്നും അടിക്കേണ്ട... ഇത്ര ആത്മാർത്ഥതയുള്ള ആളെന്തിനാ എന്നെ കെട്ടിയെ... എനിക്കും വേണം ഫ്രീഡം... കെട്ടുന്നതിന് മുന്നേ അറിഞ്ഞതാണല്ലോ ഞാൻ നന്നായി മതിൽ ചാടും എന്ന്.... മീര പോയപ്പോൾ അതിന് പകരം ആയിട്ട്... മിത്ര ട്രാക്ക് മാറി പിടിച്ചെന്ന് തോന്നുന്നു... മിത്ര നിർത്തു.... മീരയെ ഇതിലേക്ക് വലിച്ചിഴക്കണ്ട... വിശ്വ ഗൗരവത്തോടെ പറഞ്ഞു... ഓ ആദ്യത്തെ പെണ്ണിനെ പറഞ്ഞപ്പോൾ പൊള്ളി അല്ലെ.... അതിനെങ്ങനെയാ നാണം അടുത്തൂടെ പോയിട്ടില്ലല്ലോ... നന്നായിട്ട് ബീഹെവ് ചെയ്യണമെങ്കിൽ ഇത്തിരി വിദ്യാഭ്യാസം വേണം.. അതില്ലല്ലോ.. അപ്പോ ഇങ്ങനെ ഉള്ള പെരുമാറ്റം ഒക്കെ തന്നെ ഉണ്ടാവു... മിത്രക്ക് ദേഷ്യം തലക്ക് പിടിച്ച അവസ്ഥയായിരുന്നു അപ്പോൾ....

ആ വീഡിയോയും മീരയെ പറഞ്ഞപ്പോൾ വിശ്വാക്കുണ്ടായ മാറ്റവും എല്ലാം കൂടി ആയപ്പോൾ മിത്രക്ക് നിയന്ത്രണം വിട്ട് പോയിരുന്നു... I say you shut up manimithra...... I feel pity for you. Don't you feel ashamed to talk like this? Just go inside please... വിശ്വ ദേഷ്യം കൊണ്ട് വിറക്കുവാണ്... അല്ലേലും ഞാൻ ഇവിടെ കിടന്നുരുളാൻ വന്നതല്ല മിഷ്ടർ.... തന്റെയൊരു ashamed .. പോയി ഉപ്പിലിട്ട് വെക്കടോ.. പല്ല് കൊഴിയുന്ന സമയത്ത് കഞ്ഞിക്കു കൂട്ടി തിന്നാം.... എനിക്ക് തന്നോട് ഇത്തിരി പോലും നേരത്തെ പറഞ്ഞ സാധനം ഇല്ലേ pity,,, അത് തോന്നുന്നില്ല... താൻ അത് ഇത്തിരി പോലും അർഹിക്കുന്നില്ല.... മിത്ര കത്തി കേറുവാണ്... ഓടേടി.... വിശ്വ കാല് കൊണ്ട് ഒരടി മുന്നോട്ട് വെച്ചതും മിത്ര ഓടി റൂമിൽ എത്തിയിരുന്നു...

അവന്റെ അമ്മൂമ്മടെ ഒരു ഇംഗ്ലീഷ്.. ഇംഗ്ലീഷ് പറഞ്ഞെന്നെ പേടിപ്പിക്കാൻ നോക്കുവാ ഇംഗ്ലീഷ് ഭൂതം... ക്ര്ര്ര്.... ദേഷ്യം മുഴുവൻ മിത്ര പല്ല് കടിച്ചു തീർത്തു... Mad ഗേൾ..... മിത്രയുടെ ഓട്ടം കണ്ട് വിശ്വ ചിരിച്ചു... അത് തന്റെ അപ്പൂപ്പൻ.. ചിരിക്കുന്നത് കണ്ടോ പന്ന കിളവൻ.... വിശ്വ പറയുന്നത് കേട്ട് വാതിലിന്റെ മറവിൽ നിന്ന മിത്ര പിറുപിറുത്തു.... എന്റെ അപ്പൂപ്പന് നിന്നെപ്പോലെ പ്രാന്ത് ഒന്നും ഉണ്ടാരുന്നില്ല... വാതിലിന്റെ മുന്നിൽ വന്നു വിശ്വ ചോദിച്ചു.. ഇങ്ങേർക്കെന്താ ആന ചെവി ആണോ.. ഞാൻ പതുക്കെ പറഞ്ഞത് കേൾക്കാൻ... മിത്ര വാതിലിന്റെ ഹാന്റിലിൽ പിടിച്ചു കൊണ്ട് വിശ്വയെ നോക്കി.. വിശ്വ തിരിച്ചും...

നമ്മൾ ഇപ്പൊ കണ്ണും കണ്ണും ഒക്കെ പ്രതീക്ഷിച്ചു ഒരു അടാർ ലിപ് ലോക്ക് ഒക്കെ പ്രതീക്ഷിക്കും... but ഇന്ത ടൈമിൽ ഇന്ത ഫ്ലാറ്റിൽ അന്ത കിസ്സ് നോട് പോസ്സിബിൾ 😛.... വിശ്വ നോക്കുന്നത് കണ്ടതും മിത്ര വാതിലിന്റെ ഭംഗി നോക്കി നിന്നു... സത്യത്തിൽ എന്താ നിന്റെ പ്രശ്നം.. ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നതാണോ അതോ വേറെന്തെങ്കിലും??? വിശ്വ കൈ കെട്ടി കൊണ്ട് ചോദിച്ചു... പൈന്റ് വാങ്ങാൻ ചെന്നു കിട്ടിയത് മണ്ണെണ്ണ... അതും പറഞ്ഞു മിത്ര ഡോർ അടച്ചു പൂട്ടി താക്കോൽ എടുത്ത് വെച്ചു... കാരണം എന്താണെന്ന്.. ഞാൻ വിശദീകരിച്ചു കൊടുത്തേനെ തന്തക്ക്.... മിത്ര റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...

ഇവിടെ ഇരുന്ന് അച്ഛൻ ആവേണ്ട സമയത്ത് പല സ്ഥലങ്ങളിൽ പോയി അച്ഛൻ ആവാൻ ശ്രമിച്ചാൽ സഹിക്കുമോ.. മോ.. മോ.... You got it ഞാൻ ഉദ്ദേശിച്ചത്? 🤗.... ബെഡിലേക്ക് ഇരിക്കാൻ തുനിഞ്ഞതും മിത്ര റൂം ഒന്ന് ചുറ്റും നോക്കി.... അന്ത വീഡിയോയിൽ കണ്ട അതേ റൂം അതേ കട്ടില് അതേ കിടക്ക അതേ ബെഡ് ഷീറ്റ് അതേ തലയണ.. ഇനി എന്തൊക്കെ ഉണ്ട് ഒക്കെ അതെ അതെ 🙊🙊🙊... പണ്ടാരം.. ഇനി ഞാൻ എവടെ കിടക്കും... മിത്ര നിന്നിടത്തു നിന്ന് ഒരു ചാട്ടം ചാടി... പിന്നെ എന്തോ ഓർത്തു കൊണ്ട് ചാവിയും എടുത്ത് ലോക്ക് തുറന്ന് വാതിലും തുറന്ന് ഹാള് മൊത്തം ഒന്ന് നോക്കി... ഇവിടെ ഇരിക്കുവായിരുന്നോ കൊച്ചു കള്ളൻ 🤪.... അതും പറഞ്ഞു അച്ഛന് നടക്കാൻ വേണ്ടി ഉണ്ടാക്കിയ വടിയും എടുത്ത് റൂമിലേക്ക് നടന്നു...

എനിക്ക് നിന്നെയൊന്നും വേണ്ട.. പോ... ബെഡ്ഷീറ്റ് തലയിണ ഷീറ്റ് etc etc ഹാളിലേക്ക് പറന്നു വീണു... അങ്ങനെ പുതിയ വിരിപ്പ് ആയി തലയിണ ഷീറ്റ് ആയി പുതപ്പായി ഉറക്കായി.... 😑 ✨️✨️✨️✨️✨️✨️✨️ രാവിലെ ഉറക്കം എണീറ്റപ്പോഴേ മിത്രക്ക് മണം വന്നു.... ദോശ കരിഞ്ഞ മണം അല്ല... വേറെന്തോ നടക്കാൻ പോവുന്നതിലുള്ള മണം... ഒന്ന് മൂരി നിവർന്നു എന്തായിരിക്കും എന്ന് ഓർത്തതും മുന്നിൽ ബെഡിൽ ഒരു ബോക്സ്‌ ഇരിക്കുന്നത് കണ്ടതും മിത്ര നാലുപുറം നോക്കി അത് മെല്ലെ കൈക്കലാക്കി... പതിയെ പുതപ്പിനുള്ളിലേക്ക് ഊളിയിട്ട് മിത്ര ബോക്സ്‌ പതിയെ തുറന്ന് നോക്കി... ഇത്രേ പെട്ടെന്ന് 😵😬.... അതിലെ താലി മാലയും സിന്ദൂരച്ചെപ്പും കണ്ടതും മിത്ര വളിച്ച എക്സ്പ്രെഷൻ ഇട്ടു... മഹ്ഹ്ഹ്ഹ്....

റൂമിൽ മുരടനക്കം കേട്ടതും പുതപ്പിനുള്ളിൽ നിന്നും മിത്ര തലയിട്ട് നോക്കി... മ്മ് എന്താ... പെട്ടി പുതപ്പിനുള്ളിൽ പൂഴ്ത്തി വെച്ച് മിത്ര ചോദിച്ചു.. ഇഷ്ടായോ... 🤗 വിശ്വ ചിരിയോടെ ചോദിച്ചു... മിത്ര കണ്ണ് തിരുമ്മി കൊണ്ട് വിശ്വയെ ഒന്ന് നോക്കി... ഒരു കുട്ടി ട്രൗസറും ബനിയനും ഇട്ട് ചോദിക്കുവാ ഇഷ്ടായോ എന്ന്... ഇല്ല്യാ... 🧐 മിത്ര കൊട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു... എന്നാ താ വേറെ വാങ്ങിക്കാം... കൈ നീട്ടി കൊണ്ട് വിശ്വ പറഞ്ഞു... ഇയാളിത് എന്ത് തേങ്ങയാ പറയുന്നേ 😖ഞാൻ ഇനി ഊരി കൊടുക്കേണ്ടി വരുമോ... പല്ല് തേക്കാതെ മിത്ര ഉമിനീരിറക്കി.... 😬 തന്നത്താൻ ചെയ്താൽ മതി എനിക്കെങ്ങും വയ്യ.. പോയെ എനിക്ക് കോളേജിൽ പോണം..

കൈ പുതപ്പിനുള്ളിലേക്ക് തന്നെ ഇട്ട് പെട്ടി കാലിന്റെ അടിയിലേക്ക് മിത്ര കൊണ്ട് വെച്ചു... നമ്മൾ നോക്കിയ കാര്യം മൂപ്പർ അറിയരുതല്ലോ 😁... നിനക്ക് ഇഷ്ടായില്ലേൽ ബോക്സ്‌ ഇങ്ങ് തന്നെ.. ഞാൻ വേറെ വാങ്ങി തരാം... ക്വിക്ക് ക്വിക്ക്.. വിശ്വ കൈ വിരലുകൾ ഇളക്കി കൊണ്ട് പറഞ്ഞു... ഓഓഓഓഓ... അപ്പോ ബോക്സിന്റെ കാര്യം ആണോ ഇത്ര നേരം പറഞ്ഞെ.. തെറ്റിദ്ധരിച്ചു.. ഹ്ഹ.. മിത്ര തല ചൊറിഞ്ഞു കൊണ്ട് വിശ്വയെ നോക്കി... ഏത് ബോക്സ്‌.. നിങ്ങടെ വല്ല ബോക്സും എങ്ങനെ ഇവിടെ ഉണ്ടാവുന്നെ വേണേൽ പോയി സ്വന്തം റൂമിൽ തിരയ്... മിത്ര വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു... കണ്ടു എന്ന് പറഞ്ഞാൽ വില പോവുമല്ലോ... ഞാൻ ഇവിടെ വെച്ചതാണല്ലോ ....

ദേ ഇരിക്കുന്നു... പുതപ്പ് മാറ്റി കൊണ്ട് വിശ്വ പറഞ്ഞു... എന്ത് ബോക്സ്‌ ഞാൻ കണ്ടില്ലല്ലോ... മിത്ര കാണാത്ത പോലെ ബോക്സിലേക്ക് നോക്കി... പുതപ്പ് എല്ലാം കൂടി ഇട്ടാൽ കാണുമോ... ഇതാ തുറന്നു നോക്ക്.. മിത്രയുടെ മടിയിലേക്ക് ബോക്സ്‌ വെച്ച് കൊണ്ട് വിശ്വ പറഞ്ഞു... എന്താണത്... എനിക്കെങ്ങും വയ്യ.... മിത്ര ജനലിലൂടെ പുറത്തേക്ക് നോക്കി.... ഞാൻ നിനക്ക് വാക്ക് തന്ന കാര്യമാ നീ എന്നിൽ നിന്നും ആദ്യമായി ആഗ്രഹിച്ച കാര്യമാ... കുനിഞ്ഞു നിന്ന് മിത്രയുടെ ചെവിയിലായി വിശ്വ പറഞ്ഞതും മിത്രയുടെ മേലിലൂടെ ഒരു വിറയൽ പോയി.... തണുപ്പ് കാലമല്ലേ തണുപ്പല്ലേ 🙄🙄..അതാ രാവിലെ തന്നെ വിറയൽ....😜 മിത്രക്കാണേൽ എടുക്കുകയും വേണം എടുത്താൽ ആ ഗും പോവില്ലേ എന്നൊരു ഇതും..

ഏത് ഒരു ചമ്മൽ... എനിക്കൊന്നും വേണ്ട... എടുത്തേ ഇത്‌.... മിത്ര മുഖം കൊടുക്കാതെ പറഞ്ഞു... ഞൊടിയിടയിൽ ബോക്സ്‌ എടുത്ത് ബെഡിൽ വെച്ചു വിശ്വ മിത്രയെ പൊക്കിയെടുത്തു നിലത്തേക്കിറക്കി... വിട്ടേ എന്താണ്... വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര ഡ്രസ്സ്‌ ശെരിയാക്കി.... ഒരു ചിരിയോടെ ബോക്സ്‌ കയ്യിൽ എടുത്ത് വിശ്വ തുറന്ന് അതെടുത്തു കാണിച്ചു.... ഇത്‌ നിന്റെയാ മീരക്ക് വേണ്ടി വാങ്ങിയതല്ല നിനക്ക് വേണ്ടി മാത്രം... അത് പോലെ ഇതും.... സിന്ദൂരച്ചെപ്പും വിശ്വ പുറത്തേക്കെടുത്തു... മിത്ര ആകെ പൂത്തുലഞ്ഞു നിൽക്കുവാണ്... എന്നാലും ദേഷ്യം ഇല്ലാതില്ല.... മിത്രേ വിട്ട് കൊടുക്കരുത് പെൺവാണിഭം സകല ഉടായിപ്പ് പെൺകുട്ടികളെ ഉപദ്രവിക്കൽ എല്ലാം ഉള്ളതാ..

ഒരു പത്തു ശതമാനം വിശ്വസിച്ചാൽ മതി.. വീണ് കൊടുക്കല്ലേ 😌😌 ഇങ്ങ് തന്നേക്ക് ഞാൻ ഇട്ടോളാം... ഒരു ഭാവവും ഇല്ലാതെ മിത്ര കൈ നീട്ടി.... പിന്നെ എന്തിനാ പുല്ലേ ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നെ.. ഇത്‌ വാങ്ങിയിട്ടുണ്ടെൽ കെട്ടി തരാനും എനിക്കറിയാം.... അതും പറഞ്ഞു വിശ്വ മിത്രയെ നെഞ്ചിലേക്കിട്ടു.. മൊത്തത്തിൽ അല്ലാട്ടോ തല മാത്രം 🧐... എന്തെ മനസ്സിനൊരു നാണം ഓഹോഹോ... എന്തെ മനസ്സിനൊരു നാണം... 🎶🎶 പിന്നെ ഇങ്ങനെ ഒക്കെ നെഞ്ചിലേക്കിട്ടാൽ നാണം വരാതിരിക്കുമോ 😆😆... മിത്ര ഒരു പ്രതിമ കണക്കെ വിശ്വ എന്ന പടുമരത്തെ ചാരി നിന്നു.... കഴുത്തിൽ താലിയണിയിച്ചു വേറൊരു ചെറിയ മാലയും അതിൽ താലിയും ഇട്ട് കൊടുത്തു....

അതിന് ശേഷം കുളിക്കാതെ അവളുടെ സീമന്ത രേഖയിൽ ചുവപ്പ് രേഖ ചാർത്തി... അങ്ങനെ കുളിക്കാതേം നനക്കാതേം വിശ്വയുടെയും മണിയുടെയും രണ്ടാം കെട്ട് കഴിഞ്ഞു... 🙃 മിത്ര കണ്ണിമ വെട്ടാതെ വിശ്വയെ നോക്കി... വിശ്വ നോട്ടം മിത്രയിലേക്ക് ആക്കിയതും കണ്ണ് വെട്ടിച്ചു മണി താഴേക്ക് നോക്കി... Incompleted.... 😌 മിത്രയുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു..... നെറ്റി ചുളിച്ചു കൊണ്ട് മിത്ര കണ്ണുയർത്തി വിശ്വയെ നോക്കി.... ചുണ്ടും കൂർപ്പിച്ചു വിശ്വ വരുന്നത് കണ്ടതും മിത്രയുടെ പുരികം നിവർന്നു.. കണ്ണുകൾ കുറുകി... You.... 😤 അവനെ തള്ളി നിലത്തേക്കിട്ട് കൊണ്ട് മിത്ര അലറി.... ഞാൻ ജസ്റ്റ്‌....

മൂടും തട്ടി എണീറ്റ് കൊണ്ട് വിശ്വ ഒരു വളിച്ച ചിരി ചിരിച്ചു.... അന്ന് കള്ള് കുടിച്ചു എന്റെ ചുണ്ടിൽ തന്ന ഉമ്മ ഞാൻ..... പറഞ്ഞത് മുഴുമിപ്പിക്കാതെ മിത്ര നാവ് കടിച്ചു.... അറിയാതെ പറഞ്ഞു പോയല്ലോ കൃഷ്ണാ... അങ്ങനെ നിന്ന് കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു... What... Did I kiss you...? That too on your lips !!!🙄 വിശ്വ താടിക്ക് കൈ വെച്ച് മിത്രയെ നോക്കി... ഹ്ഹ്ഹ്... മിത്ര തിരിഞ്ഞു നിന്ന് കൊണ്ട് വായ പൊത്തി... മിത്ര I'm asking you.. ഒരു ചിരിയോടെ മിത്രയുടെ അടുത്തേക്ക് വിശ്വ നടന്നു വന്നു... ഓർമയില്ലേൽ ഒന്നൂടി കുടിക്ക് അപ്പോ ഓർമ വരും... വിശ്വയെ ഉന്തി തള്ളി പുറത്തേക്കാക്കി മിത്ര ഡോർ അടച്ചു... റൂമിന് ഡോർ ഇല്ലായിരുന്നേൽ ഇവര് എന്ത് ചെയ്തേനെ ലെ.. 🙊തുറക്കുന്നു അടക്കുന്നു ലോക്കുന്നു....

ആകെ ഡോറിന്റെ കളിയാണ്......🙃 വിശ്വ അന്നത്തെ സംഭവം ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ചുണ്ടിൽ തലോടി... is it true... വിശ്വ ചിരിയോടെ റൂമിലേക്ക് നടന്നു.... ✨️✨️✨️✨️✨️ കുളി കഴിഞ്ഞു മിത്ര ഒരു നേരം അവളെ തന്നെ കണ്ണാടിയിൽ നോക്കി... നെറ്റിയിൽ മായാൻ വെമ്പി നിൽക്കുന്ന കുങ്കുമം.... അപ്പോ നേരെ കുളിച്ചില്ലല്ലേ 🙊🙊🙊... ഇതിപ്പോ എന്തിനാ രണ്ട് താലി.... ഇനി ഞാൻ എങ്ങാനും ഇനിയും ചോദിച്ചാലോ എന്ന് കരുതി മുൻകൂട്ടി വാങ്ങിയതായിരിക്കുമോ... രണ്ട് താലിയും കയ്യിൽ പിടിച്ചു കൊണ്ട് മിത്ര അങ്ങനെ നിന്നു... ചെറുത് ഇട്ടാൽ മതി കോളേജിലേക്ക്... വല്യ താലിയും ഇട്ട് ചെന്ന് ഇനി എങ്ങാനും നിന്നെ ആരെങ്കിലും തട്ടി കൊണ്ട് പോയാലോ.. എനിക്ക് വയ്യ തിരഞ്ഞു വരാൻ....

വാതിലിൽ ചാരി നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... ഞാൻ മനസ്സിൽ ആലോചിച്ചതെങ്ങനെ ഇയാൾക്ക് കിട്ടിയേ... കൂടോത്രം 🙄🙄... മിത്ര വിശ്വയെ അടിമുടി നോക്കി വല്യ മാല അഴിച്ചു വെച്ചു... മുത്തശ്ശൻ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട ലെ 😁... ഞാൻ പോവാ എനിക്ക് ടൈം ആയി... മിത്രയെ നോക്കി പറഞ്ഞു കൊണ്ട് വിശ്വ പിന്തിരിഞ്ഞു നടന്നു.... പിന്നാലെ ചെന്ന മിത്ര കാണുന്നത് ടേബിളിൽ അങ്ങനെ ഇരിക്കുന്ന ബ്രേക്ക്‌ ഫാസ്റ്റ്... ഞാൻ പിന്നെ ഇതൊക്കെ ഉണ്ടാക്കി വെച്ചത് ആർക്കാ.. കഴിച്ചിട്ട് പോയാൽ മതി... വിശ്വയുടെ ഫ്രോന്റിലേക്ക് കയറി നിന്ന് കൊണ്ട് മിത്ര പറഞ്ഞു... ഓ നമ്മൾ വാർക്കപ്പണിക്കാർക്ക് പണിയുള്ള വീട്ടിൽ ചെന്നാലും ഫുഡ്‌ കിട്ടും... വിശ്വ പുച്ഛത്തോടെ പറഞ്ഞു...

എന്നാൽ പിന്നെ രാത്രിയിലെ ഫുഡും അവിടുന്ന് കഴിച്ചു തന്നോ... വെച്ചു വിളമ്പി തരാൻ പെണ്ണുങ്ങൾ ഉണ്ടല്ലോ ഇഷ്ടം പോലെ... ആ ലാസ്റ്റ് പറഞ്ഞത് മിത്ര പതുക്കെയാണ്... വെറുതെ എന്തിനാ കൊന്ത്രപ്പല്ല് ഇളക്കുന്നെ... ആ ഞാൻ കഴിച്ചോളാം നീ നിന്റെ കാര്യം ആദ്യം നോക്ക്..... മിത്രയെ നോക്കി വിശ്വ മുന്നോട്ട് നടന്നു... ഇനിയെന്റെ കൈ കൊണ്ട് ഒരു വറ്റ് കിട്ടുംന്ന് വിചാരിക്കണ്ട.. ഹാ... അതും പറഞ്ഞു വിശ്വയെ തള്ളി മാറ്റി ബാഗും എടുത്ത് മിത്ര പോയി... ഇങ്ങനെ ഒരു പെണ്ണ്... എണ്ണാൻ നിശ്ചയം ഇല്ലേൽ പിന്നെ എന്ത് ചെയ്യാനാ.. എന്ത് ചെയ്താലും തൃപ്തി വരാത്ത ഒരു സാധനം... ഫ്ലാറ്റും പൂട്ടി വിശ്വ ജോലിക്ക് പോയി... ഇപ്പോഴാ നിനക്കൊരു പൂർണത വന്നേ..

കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും.. ആഹാ... മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... പിന്നെ കഴുത്തിൽ സിന്ദൂരവും നെറ്റിയിൽ താലിയും ഇടാൻ പറ്റുമോ.. ഏതാ ഇബള് 🙄 അപ്പോ രാവിലെ അങ്ങേര് incomplete എന്ന് പറഞ്ഞതോ... മിത്ര അവിടെ നിന്നും പോന്നിട്ടില്ല.... അത് ഒരുമ്മക്കല്ലേ മുത്തേ... ഒരുമ്മ കിട്ടിയാൽ തീരാവുന്ന incompletenesse ഉള്ളൂ നിനക്ക് മണിക്കുട്ടീ... 🤭 നീയെന്താ ആലോചിക്കുന്നേ... ലക്കും ലഗാലും ഇല്ലാതെ നടക്കുന്ന മിത്രയെ നോക്കി ദിച്ചി ചോദിച്ചു.... വിശ്വയെ കുറിച്ച് അറിയണം..... വിശ്വ എന്താണെന്ന് അറിയണം..... ഫോണിലേക്ക് വന്ന ദിയയുടെ മെസ്സേജ് നോക്കികൊണ്ട് മിത്ര കണ്ണടച്ച് കാണിച്ചു.... """ If you regret my needs it's will affect your and your's identity...... """ വിശ്വ ദിയക്ക് അയച്ച മെസ്സേജ് സ്ക്രീൻ ഷോട്ട് ആയിരുന്നു അത്..... BeGiNnInG oF wAr AnD lOvE.................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story