വിശ്വാമിത്രം: ഭാഗം 37

viswamithram

എഴുത്തുകാരി: നിലാവ്‌

പ്ഠോ💥.. പ്ഠോ💥.. പ്ഠോ💥 ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ദർശാ മറ്റുള്ളവരോട് കാണിക്കുന്നത് പോലെ ഇവളോട് വേണ്ടാന്ന്.. അവന്റെ മുഖം നോക്കി മൂന്ന് പൊട്ടിച്ചു കൊണ്ട് മിത്ര വൃന്ദയെ ചേർത്ത് പിടിച്ചു... ഞാൻ അവളെ തൊടുമ്പോൾ അവൾക്കില്ലാത്ത ദെണ്ണം എന്താടി നിനക്ക് പുല്ലേ.. മിത്രയുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ദർശൻ ചോദിച്ചതും അവന്റെ വയറ്റിനിട്ടു മിത്ര പഞ്ച് ചെയ്തു... അവളോട് മാത്രം അല്ല എന്നോടും കളിച്ചാൽ ഉണ്ടല്ലോ... ഈ സുന്ദരമുഖത്ത് പ്ലാസ്റ്റർ ഒട്ടിക്കാനെ നേരം കാണു.... അവന്റെ കൈ എടുത്ത് മാറ്റി തല്ല് കൊണ്ട് വീങ്ങിയ അവന്റെ കവിളിലേക്ക് ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു...

അവൻ പല്ല് കടിച്ചു കൊണ്ട് വൃന്ദയെയും മിത്രയെയും മാറി മാറി നോക്കി... കൂടുതൽ കടിച്ചു പൊട്ടിക്കല്ലേ... ഇനിയും എത്ര കൊള്ളാൻ ഉള്ളതാ.... പിന്നെ,, ഇവൾക്ക് ഞാൻ ഇത്ര കെയർ കൊടുക്കുന്നത് എന്താണെന്നറിയുമോ നിന്നോട് ഏറ്റു മുട്ടാനുള്ള ചങ്കൂറ്റം ഇവൾക്കില്ലാതെ പോയി... ക്ലാസ്സ്‌മേറ്റ് അല്ലെ കണ്ട് നിക്കാൻ എനിക്കും പറ്റാതെ പോയി.. സൊ സാഡ്... ദര്ശന്റെ മുഖത്തേക്ക് ഒരു പുച്ഛച്ചിരിയോടെ മിത്ര നോക്കി... നോക്കിക്കോടി ഇതിനൊക്കെ ഞാൻ ഇവളെ കൊണ്ട് തന്നെ നിന്നോട് പകരം ചോദിപ്പിക്കും... ബാഗും പിടിച്ചു തലയും താഴ്ത്തി നിൽക്കുന്ന വൃന്ദയെ നോക്കിക്കൊണ്ട് ദർശൻ പറഞ്ഞു.. ഓഹോ അങ്ങനെ ആണോ...

എന്നാൽ പിന്നെ അപ്പോഴേക്കുള്ളത് ഇപ്പൊ തന്നെ കൊടുത്തേക്കാം ലേ.. കൊടുക്കടി അവന്റെ മുഖം നോക്കി രണ്ടെണ്ണം.. ഇനി നിന്റെ മേലിലേക്ക് അവന്റെ കൈ പൊങ്ങരുത്.. അതും പറഞ്ഞു വൃന്ദയുടെ കയ്യിൽ നിന്നും മിത്ര ബാഗ് പിടിച്ചു വാങ്ങി ദിച്ചിക്ക് കൊടുത്തു... വൃന്ദ അടിക്കില്ല എന്നറിഞ്ഞത് കൊണ്ടോ അതോ മിത്രയുടെ വാക്കിനു വിലയില്ലാത്തത് കൊണ്ടോ അവൻ വല്യ കൂസൽ ഇല്യാതെ നിന്നു... കലങ്ങിയ കണ്ണോടെ വൃന്ദ മിത്രയെ നോക്കി... മിത്രേ ഞാൻ.... എനിക്ക്.. വിറയലോടെ വാക്കുകൾ കിട്ടാതെ അവള് തല താഴ്ത്തി... നിന്നോട് ഞാൻ കൊടുക്കാനാ പറഞ്ഞെ.... ഇനിയും നീയെന്തിനാ സഹിച്ചു കഴിയുന്നെ... എത്ര കാലായി.... മിത്രയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി...

വൃന്ദ അനങ്ങുന്നില്ല എന്ന് കണ്ടതും ഒരു തരം നിർവികാരതയോടെ മിത്ര ദിച്ചിയെ നോക്കി... സാരല്ല്യ പോട്ടെ.. അവളെ നിനക്കറിയുന്നതല്ലേ... ദിച്ചി കണ്ണടച്ച് കാണിച്ചു... എന്താണ് മണി മിത്രേ... നിന്റെ കൂട്ടുകാരിക്ക് നിന്നെ ഒരു വിലയും ഇല്ലല്ലോ... വിജയച്ചിരിയോടെ ദർശൻ അത് പറഞ്ഞപ്പോൾ മിത്ര കണ്ണ് ഇറുക്കി അടച്ചു... പ്ഠോ 💥💥 പൊടുന്നനെ പടക്കം പൊട്ടിയ പോലുള്ള സൗണ്ട് കേട്ടതും നടുക്കത്തോടെ മിത്ര തിരിഞ്ഞു നോക്കി... കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്നവസ്ഥയിൽ മിത്ര ദിച്ചിയെയും വൃന്ദയെയും മാറി മാറി നോക്കി... ആാാഹ്.... മുഖം അടിച്ച് വീണ ദർശൻ വേദനയോടെ തല ഉയർത്തി.... കൊടുക്കാൻ പറഞ്ഞപ്പോൾ നീ ഇങ്ങനെ കൊടുക്കും എന്ന് വിചാരിച്ചില്ല..

ചുണ്ട് പൊട്ടി ചോര വന്നല്ലോ മോളുസേ... മിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് വൃന്ദയെ നോക്കിയതും അവള് മിത്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു... ഇത്‌ ഞാൻ നേരത്തെ ചെയ്യേണ്ടതായിരുന്നു.. താങ്ക്സ്... കരച്ചിലിനിടയിലും പുഞ്ചിരിയോടെ വൃന്ദ പറഞ്ഞു... അങ്ങനെ ഞാൻ ഒരാളെ കൂടി വാർത്തെടുത്തിരിക്കുന്നു.. എല്ലാരും കയ്യടിക്ക്... മിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... കൂടി നിന്നവർ എല്ലാം കയ്യടിയോടെ മിത്രയെയും വൃന്ദയെയും ദിച്ചിയെയും മൂടി.. ദർശനെ കൂട്ടുകാരെല്ലാം കൂടി മെന്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെന്നാണ് കേട്ടത്.. സൂക്കേട് അതാണല്ലോ... 4 എണ്ണം കിട്ടിയപ്പോഴേക്കും റിലേ പോയെന്ന്... അണപ്പല്ലിന് ഒരു പൊട്ടൽ കവിളിൽ വീക്കം.. സൊ സാഡ്... ഉപ്പുവെള്ളം പിടിച്ചാൽ മതി...🙄🙈

എന്തൊരു അടി ആയിരുന്നു മോളെ... രണ്ട് വർഷത്തെ പക എല്ലാം ഒരൊറ്റ അടിയിൽ അല്ലെ തീർത്തെ... ഞാൻ പോലും ഇത്രേ സ്‌ട്രോങിൽ ഒരാളെ അടിച്ചിട്ടില്ല.... വാഷ് റൂമിലേക്ക് പോവുന്നതിനിടയിൽ ദിച്ചി വിവരിച്ചു.... എല്ലാം മിത്രയുടെ കടാക്ഷം... ചിരിയോടെ മിത്രയെ നോക്കി സൈറ്റ് അടിച്ച് കൊണ്ട് വൃന്ദ പറഞ്ഞു.. അങ്ങനെ ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ.. ഹിഹി... ഇളിച്ചു കൊണ്ട് മിത്ര വാഷ് റൂമിൽ നിന്നിറങ്ങിയതും അവളെ കയ്യിൽ പിടിച്ചു ആരോ വലിച്ചു പിറകിലോട്ട് കൊണ്ട് പോയി... ഹലോ കുന്തംകുലുക്കി.. പിറകിൽ നിന്ന് മിഥുന്റെ സൗണ്ട് കേട്ടതും അതുവരെ ചിരിയോടെ നിന്ന മിത്രയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു...

എന്താ... മിഥുന്റെ കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് മിത്ര ഗ്യാപ് ഇട്ട് നിന്നു... (അത് must ആണ്.. ഗ്യാപ്പെയ് ഗ്യാപ്പ് ഗ്യാപ്പ്.. കാലം ഇപ്പൊ അതാണേ 😪) മിത്രേ... പിന്നാലെ വന്ന ദിച്ചി മിത്രയെ നോക്കി വിളിച്ചതും മിത്ര ദിച്ചിയെ നോക്കി... അവള് വരും.. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. നീ പൊക്കോ കൂടെ അവളേം കൊണ്ട് പൊക്കോ.. മിത്ര എന്തെങ്കിലും പറയുന്നതിന് മുന്നേ മിഥുൻ പറഞ്ഞു... മിത്രയുടെ അവസ്ഥ എന്താണെന്നറിയാൻ ദിച്ചി അവളെ നോക്കി.. മിത്ര കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചതും ചിരിയോടെ തലയാട്ടി വൃന്ദയെയും കൊണ്ട് തിരിഞ്ഞു നടന്നു... അവന്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആവും... മിത്രക്കിന്ന് ചാകര ആണല്ലോ.. ദിച്ചി വായ പൊത്തി ചിരിച്ചു കൊണ്ട് നടന്നകന്നു...

അപ്പോ ഞാൻ പറഞ്ഞാലും കേൾക്കാൻ ഒക്കെ അറിയാം ലേ.. ഞാൻ കരുതി എന്നെ വില ഉണ്ടാവില്ലെന്ന്... നടന്നു പോവുന്നവരെ നോക്കി മിഥുൻ പറഞ്ഞു... മ്മ്.. മിത്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് മൂളി... എന്നാ അടിയായിരുന്നു മോളെ.. ഒരേ സ്ഥലം നോക്കിയല്ലേ ഒരിഞ്ച് മാറാതെ പിഷ്‌ക്യു പിഷ്‌ക്യു എന്ന് കൊടുത്തേ.. ഓഹ്... മിഥുൻ മിത്രയെ തന്നെ നോക്കി പറഞ്ഞു... So.? മിത്ര നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. പ്രശംസിക്കാൻ വന്നതാ.... നല്ല പൊളപ്പൻ അടിയായിരുന്നു.. എങ്ങനെ സാധിക്കുന്നു... മിഥുൻ കള്ളച്ചിരിയോടെ ചോദിച്ചു... അത് സിമ്പിൾ അല്ലെ.. കൈ നന്നായി നിവർത്തി പിടിക്കുക... ചുരുക്കി പിടിച്ചാൽ അത്ര വേദന ഉണ്ടാവില്ല.. പിന്നെ അടിക്കേണ്ട ഭാഗം നോക്കുക...

ചെവികല്ലിന്റെ ഭാഗം ആണേൽ സ്വർഗം കാണും.. പിന്നെ ഒന്നും നോക്കണ്ട ഒരൊറ്റ അടി... പ്ഠോ... 💥 അതും പറഞ്ഞു മിഥുന്റെ മുഖം നോക്കി മിത്ര ഒന്ന് കൊടുത്തു... എങ്ങനെ ഉണ്ട്.. കുറെ ദിവസായി ഞാൻ തരണം തരണം എന്ന് വിചാരിക്കുന്നു... കൈ കുടഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... സ്വർഗം ശെരിക്കും കണ്ടു.. ഹ്ഹ... മുഖത്ത് കൈ രണ്ടും വെച്ചു കൊണ്ട് മിഥുൻ കൂനി കൂടി മുന്നോട്ട് നടന്നു... ഇനി വേണമെന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതീട്ടോ... മിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു.. വേണ്ട ഒരു കൊല്ലത്തിനുണ്ട്.. ഇനി നീ വേറെ ആള് നോക്ക്.. ഇല്ലേൽ എന്റെ മാവിന് വെള്ളമൊഴിച്ചു കൊടുക്കാൻ ഞാൻ ഉണ്ടാവില്ല... മിത്രക്ക് നേരെ നോക്കി ഒരു വളിച്ച ചിരിയോടെ മിഥുൻ നടന്നകന്നു...

വിരിഞ്ഞ ചിരിയോടെ മിത്ര വരാന്തയിലൂടെ നടന്നു.. ക്ലാസ്സിലേക്ക് കയറാൻ കാലെടുത്തു വെച്ചതും അനൗൺസ്‌മെന്റ് വന്നു.. "Listen to all students. Manimitra sethumadhavan and Vrinda Shabarish, who are studying 3rd year Geology, are informed to come to the faculty room as soon as possible...." അത് കേട്ടിട്ടും കൂസൽ ഇല്യാതെ മിത്ര ദിച്ചിയുടെ അടുത്ത് പോയിരുന്നു... അമ്മായി എന്താ ഇരിക്കണേ.. അനൗൺസ്‌മെന്റ് കേട്ടില്ല എന്നുണ്ടോ... മിത്രയെ തട്ടി കൊണ്ട് ദിച്ചി ചോദിച്ചു.. ആ കേട്ടു.. എനിക്കൊന്നും മനസിലായില്ല... ബുക്ക്‌ വെറുതെ മറച്ചു കൊണ്ട് മിത്ര ചിറി കോട്ടി... എന്നാ കേട്ടോ ഞാൻ വിശദീകരിച്ചു തരാം എന്താണെന്ന്...

"എല്ലാ സ്റ്റുഡന്റ്സും ശ്രദ്ധിക്കുക.3ർഡ് ഇയർ ജിയോളജിയിൽ പഠിക്കുന്ന മണിമിത്ര സേതുമാധവനും വൃന്ദ ശബരീഷും എത്രയും പെട്ടെന്ന് ഫാക്കൽറ്റി റൂമിൽ എത്തണമെന്ന് അറിയിക്കുന്നു.. " ഇതാണ് പറഞ്ഞെ.. ഒരു പ്രത്യേക ട്യൂണിൽ ദിച്ചി പറഞ്ഞു കൊണ്ട് മിത്രയെ നോക്കി... പോയി നോക്കാം ലേ.. തല ചൊറിഞ്ഞു കൊണ്ട് വൃന്ദ ഇരിക്കുന്നിടത്തേക്ക് മിത്ര നോക്കിയതും വൃന്ദ പോവാൻ റെഡി ആയി എണീറ്റ് നിന്നു.... ഒരു വളിച്ച ഇളി പാസ്സാക്കി കൊണ്ട് മിത്ര എണീറ്റ് വൃന്ദയെയും കൂട്ടി നടന്നു.... നാളെ ആർട്സ് ആയിട്ട് സസ്‌പെൻഷൻ കിട്ടുമോ... പിന്നാലെ വരുന്ന ദിച്ചി ചോദിച്ചു... മ്മ്മ്.? സംശയത്തോടെ വൃന്ദ ദിച്ചിയെ നോക്കി...

അല്ല ഇവളെന്ന് പ്രിൻസിപ്പലിന്റെ അടുത്തേക്ക് പോയിട്ടുണ്ടോ അതൊക്കെ സസ്‌പെൻഷൻ ലെറ്റർ വാങ്ങിക്കാൻ ആണ്... അപ്പോ പിന്നെ ഇന്നും... ദിച്ചി ഇളിച്ചു കാട്ടി... അതിന് നീയെങ്ങോട്ടാ.. ഞങ്ങളെ അല്ലെ വിളിച്ചേ.... മിത്ര ദിച്ചിയെ അടിമുടി നോക്കി.... വൃന്ദക്ക് അടിക്കാൻ വേണ്ടി ഒരവസരം ഞാനും ഉണ്ടാക്കി കൊടുത്തല്ലോ... അപ്പോ ഞാനും വരണ്ടേ... എന്റെ പേര് വിളിക്കാൻ മറന്നതാവും.. വന്നേ വൈകിക്കണ്ട.. എന്നും പറഞ്ഞു ദിച്ചി മുന്നിൽ കേറി നടന്നു... May i coming ma'am? ദിച്ചി ഡോറിൽ മുട്ടി കൊണ്ട് ചോദിച്ചു... അങ്ങനെ അല്ലേടി... ഇതിപ്പോ ഞങ്ങൾ എല്ലാം ഇല്ലേ അപ്പോ എങ്ങനെ may i വരും.. മാറി നിന്നെ... May we coming ma'am? മിത്ര മുന്നിൽ കേറി നിന്ന് നല്ലോണം ഡോറിൽ മുട്ടി കൊണ്ട് മിത്ര പറഞ്ഞു.... Who is that?? അകത്തു നിന്നും മറുപടി വന്നു... ഏഹ്.. ഇതല്ലല്ലോ ചോദിക്കേണ്ടത്... വരു എന്നല്ലേ പറയണ്ടേ..

തള്ള എന്താ മറു ചോദ്യം ചോദിക്കുന്നെ... മിത്രക്ക് ഡൌട്ട് 🙄🤔 ശ്ശ്.. മിണ്ടല്ലേ 🤫 വൃന്ദ ശബരീഷ്... വൃന്ദ പറഞ്ഞു... മണിമിത്ര സേതുമാധവൻ... മിത്രയും പറഞ്ഞു... എന്നാ പിന്നെ ഞാനും,,,, ദീക്ഷിത അഗസ്റ്റിൻ... വല്യ ഗമയിൽ ദിച്ചി പറഞ്ഞു... Get in... ഗൗരവത്തോടെ മറുപടി വന്നു... ഇപ്പൊ ഡയലോഗ് കറക്റ്റ് ആയി... ഈ.. മിത്ര ഇളിച്ചു കൊണ്ട് ആദ്യം ചാടി കേറി... സൗമ്യ സുന്ദർ പ്രിൻസിപ്പൽ.... മുന്നിലെ ടേബിളിൽ എഴുതി വെച്ചിരിക്കുന്നുണ്ട്... Ma'am. !! പ്രിൻസിപ്പലിന്റെ മുന്നിൽ വന്നു നിന്നിട്ടും പെണ്ണൊരുത്തി മിണ്ടുന്നില്ല എന്ന് കണ്ടതും വൃന്ദ വിളിച്ചു... പ്രിൻസിപ്പൽ തലയുയർത്തി മൂന്നിനേം നോക്കി... തന്നെ.. തന്നെ ഞാൻ വിളിച്ചിട്ടില്ലല്ലോ... ദിച്ചിയെ നോക്കി മാം ചോദിച്ചു..

മാം മറന്നതാവും വൃന്ദക്ക് അടിക്കാൻ വേണ്ടി കൈ ഫ്രീ ആക്കാൻ അവളുടെ ബാഗ് പിടിച്ചത് ഞാനാ... ദിച്ചി സത്യസന്ധതയോടെ പറഞ്ഞു... നശിപ്പിച്ചു.. മിത്രയും വൃന്ദയും പരസ്പരം നോക്കി... നോണ്സെന്സ്... എന്താണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ... ഒരു ഫയൽ എടുത്ത് ടേബിളിലേക്ക് എറിഞ്ഞു കൊണ്ട് മാം ഒച്ച വെച്ചു... ബാഗ് കൊണ്ട് അടിച്ചാൽ വിവരം അറിഞ്ഞേനെ.. ചോറ് തുറന്ന് പാത്രം പൊട്ടി അവന്റെ കവിളിലൂടെ കയറി ഇപ്പുറത്തെ കവിളിലൂടെ വന്ന് ശൂലം തറച്ച പോലെ... മിത്ര പിറുപിറുത്തു..... Exactly. ദിച്ചിയും യോജിച്ചു... ദർശന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.... ചെയറിൽ നിന്ന് എണീറ്റ് കൊണ്ട് മാം പറഞ്ഞു... ഇവിടുന്ന് പോവുന്ന വരെ നല്ല ബോധം ഉണ്ടായിരുന്നല്ലോ...

അതൊക്കെ അവന്റെ അടവാണ് മിസ്സേ.. കുറച്ച് കഞ്ചാവ് എടുത്ത് മണപ്പിച്ചാൽ അവൻ അവന്റെ തൃക്കണ്ണും തുറന്ന് വരും... 😄 മിത്ര വല്യ ഗടയിൽ പറഞ്ഞു.. Shut up.... മാം അലറി... അത് പിന്നെ അങ്ങനെ ആണല്ലോ നമ്മൾ പിന്നെ സത്യം പറഞ്ഞാൽ അപ്പോ ഷട്ടർ ഇടാൻ പറയും.. കൺട്രി പ്രിൻസിപ്പൽ 😤 മിത്രയെ പിന്നെ നേരെ ആക്കാൻ പറ്റില്ല.. ഈ രണ്ട് വർഷം ഞാൻ നോക്കിയതാ.. അവനവനു കൂടി തോന്നണ്ടേ നേരെ ആവണം എന്ന്... നിങ്ങള് രണ്ടാളും എന്ത് ഭാവിച്ചാ ഇങ്ങനെ ആവുന്നേ... അവന്റെ താടിയെല്ല് പൊട്ടിയിട്ടുണ്ട്... മാം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... താടിയെല്ല് പൊട്ടാൻ ഞങ്ങൾ അവന്റെ താടിക്കല്ല അടിച്ചത്.. കവിളിനാ.. അതൊക്കെ അവന്റെ അടവാണ്...

മിത്ര മാമിനെ നോക്കി പറഞ്ഞു.... മാമിന്റെ ഒരു നോട്ടത്തിൽ മിത്ര തലയും താഴ്ത്തി നിന്നു... അവൻ അല്ലെ എല്ലാത്തിനും തുടക്കം.. അവനെ വിളിക്കാതെ നമ്മളോട് എന്തിനാ കയർക്കുന്നെ... മിത്ര പതിയെ ചോദിച്ചു... കേട്ടിട്ടില്ലേ കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക.... ദിച്ചി ഏറ്റു പിടിച്ചു... വൃന്ദേ നിന്റെ അടിയിൽ ആണെന്ന് തോന്നുന്നു അവന്റെ താടിയെല്ല് പൊട്ടിയെ... ഹിഹി... മിത്ര വൃന്ദയെ നോക്കി പറഞ്ഞു... മിണ്ടാതിരിക്ക് പെണ്ണുങ്ങളെ... വൃന്ദ മിത്രയുടെ കയ്യിൽ പിടിച്ചു പീച്ചി... മിത്ര ദിച്ചിയുടെയും... അങ്ങനെ ഇപ്പൊ ഞാൻ മാത്രം വേദന എടുത്ത് നിക്കണ്ട 😄..ലെ മിത്ര 💃 ഇതുവരെ നിന്നെ സഹിച്ചാൽ മതിയായിരുന്നു..

താനോ ഇങ്ങനെ ആയി മറ്റുള്ളവരെ കൂടി ഇങ്ങനെ ആക്കാൻ ആണോ പ്ലാൻ.... മിത്രയെ നോക്കി മാം ചോദിച്ചു.... സൗമ്യക്ക് തീരെ സൗമ്യത ഇല്ലാട്ടോ... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.... എന്താ നിനക്കിപ്പോ ഒന്നും പറയാൻ ഇല്ലേ... അല്ലേൽ നാക്ക് വായിൽ ഇടില്ലല്ലോ.... എങ്ങനെ നിനക്ക് ഇങ്ങനെ സാധിക്കുന്നു കൊച്ചേ.. മാം തലക്ക് കൈ കൊടുത്തു... മാം രാവിലെ മുതൽ അന്ത്യോളം വരെ ഈ ചെയറിൽ ഒരൊറ്റ ഇരിപ്പല്ലേ... എങ്ങനെ അത് സാധിക്കുന്നു... അത് പോലെ തന്നെയാ ഇതും😌😌😁😁... മിത്ര നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു... 😁😁😁 ... ×2 ഇളിയോട് ഇളി.... താൻ എന്നെ കളിയാക്കുവാണോ.... നാളെ ആർട്സ് ആയിപ്പോയി...

ആർട്സിന്റെ കോർഡിനേറ്ററാണ് പ്രിൻസിപ്പൽ റൂമിൽ ഒരുത്തന്റെ താടിയെല്ലും പൊട്ടിച്ചു നിൽക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..... മാം ദേഷ്യം കൊണ്ട് തിളച്ചു മറഞ്ഞു... അതിന് ബോധം പോയത് നിന്റെ അല്ലല്ലോ അവന്റെ അല്ലെ... ദിച്ചിയുടെ ഒടുക്കത്തെ ഡൌട്ട്... കൂൾ മാം കൂൾ.. മാം എന്തിനാ ഞങ്ങളെ മാത്രം വഴക്ക് പറയുന്നേ.... അവൻ അല്ലെ ഇവളെ ഉപദ്രവിച്ചേ.. ഇവൾക്ക് തടുക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ രണ്ട് അല്ല മൂന്നെണ്ണം കൊടുത്തു.. അത് കണ്ടപ്പോൾ ഹരം കേറി ഇവളും ഒന്ന് അല്ല അഞ്ചണ്ണത്തിന്റെ അടി ഒരൊറ്റ അടിയിൽ തീർത്തു... അത് കൊടുക്കാൻ വേണ്ടി വൃന്ദയുടെ ബാഗ് ദിച്ചി ഒന്ന് പിടിച്ചു... അവൻ ചെയ്തതിന് അവനു കിട്ടി.. ഞങ്ങൾ ചെയ്തതിന് ഞങ്ങൾക്കും കിട്ടി... 😪

മിത്ര സങ്കടം വാരി വിതറി... വഴക്കുണ്ടായാൽ അത് തീർക്കാൻ വേണ്ടിയാ ഞങ്ങൾ ഇവിടെ ഇരിക്കുന്നെ അല്ലാതെ തമ്മിൽ തല്ലി ചാവാൻ അല്ല.. ഇനി ബോധം വന്ന് അവൻ നിങ്ങളെ വന്ന് തല്ലില്ല എന്ന് ഉറപ്പുണ്ടോ.. ആട്ടെ അവനു കിട്ടിയത് അവന്റെ മുഖത്ത് കണ്ടു.. നിങ്ങൾക്ക് കിട്ടിയതൊന്നും കാണാൻ ഇല്ലല്ലോ... മാം ഒന്ന് അയഞ്ഞു കൊണ്ട് ചോദിച്ചു... അതിന് ഞങ്ങൾക്ക് ശരീരത്തിന് അല്ലല്ലോ... മാം പറയുന്നതിനേക്കാൾ നല്ലത് അവന്റെ അടി കൊള്ളുന്നതായിരുന്നു.. ഭയങ്കര ഓവർ ആണ്.. ദിച്ചി ടേബിളിൽ കൈ കുത്തി ചാഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു... Shut up,.... get lost... മാം ഗർജ്ജിച്ചു കൊണ്ട് പറഞ്ഞു... സിംഹത്തിന്റെ കുഞ്ഞാ സൗമ്യ സുന്ദർ 🙄...

നിന്നോടാ... ദിച്ചി ഒന്ന് പുറകോട്ട് മാറി മിത്രയോട് പറഞ്ഞു... അയ്യാ നിന്നോടാണ്... മിത്രയും വിട്ട് കൊടുത്തില്ല... എന്നാ പിന്നെ അവളോട് ആവും... ദിച്ചി വൃന്ദയെ നോക്കി പിന്നാലെ മിത്രയും അതിന് പിന്നാലെ വൃന്ദയും അവളെ തന്നെ ഒന്ന് നോക്കി... ഇനി എന്നോട് ആണോ എന്തോ 🙄.... I told all three .. Just leave it... മാം കൈ കൂപ്പി കൊണ്ട് പറഞ്ഞു... നമ്മളോടാ.... മിത്ര ചമ്മി കൊണ്ട് ആദ്യം ഓടി... പിന്നാലെ വാല് പോലെ രണ്ടും🏃‍♀️.. താടക... 😖...ഞാൻ കരുതി ഈ ലോകത്ത് എന്റെ അമ്മച്ചി ആയിരിക്കും ഇങ്ങനെ ഒരുത്തി എന്നാ.. ഇതെന്തോന്ന് സാധനം... ഓഹ്... ദിച്ചി ആദ്യമായി പ്രിൻസിപ്പലിന്റെ അടുത്ത് നിന്ന് വഴക്ക് കേട്ടതിന്റെ സന്തോഷത്തിൽ ആണ്...

ഇതൊക്കെ എന്ത്... മാസത്തിൽ ഒരു വട്ടമെങ്കിലും പ്രിൻസിപ്പൽ റൂമിലേക്ക് കയറുന്ന മിത്രക്ക് പുല്ല് 8... നീ ചോദിച്ചു മേടിച്ചതല്ലേ.. എന്തായിരുന്നു അവളുടെ ഒരു പെർഫോമൻസ്... അവൾക്ക് തല്ലാൻ വേണ്ടി അവളുടെ ബാഗ് പിടിച്ചത് ഞാൻ ആണ് മാം... മിത്ര കൈ കൂപ്പി അഭിനയിച്ചു കാണിച്ചു... അത് പിന്നെ ഗാലറിയിൽ ഇരുന്നല്ലേ ഞാൻ ഇത്രയും കാലം കളി കളിച്ചത്... അപ്പോ ഗാലറിയിൽ ഇറങ്ങി കളിക്കാൻ ഒരു പൂതി... ദിച്ചി തല ചൊറിഞ്ഞു... അത് കള്ളക്കളി ആയി പോയി... മിത്ര കളിയാക്കി ചിരിച്ചു... ങ്ങീ ങ്ങീ... അപ്പുറത്ത് ഒരുത്തി നിന്ന് മോങ്ങുന്നു... എലി പെറ്റോ.. ഒരു കീ കീ സൗണ്ട്... ദിച്ചി ചുറ്റും നോക്കി നോക്കി വൃന്ദയെ തല പൊക്കി നോക്കി...

അയ്യേ ഇവളെന്തോന്നിത്...🤪🙄 ദിച്ചി വൃന്ദയെ ഒന്ന് ഇരുത്തി നോക്കി... ഓ നീ ആയിരുന്നോ.... ഇതൊക്കെ എന്ത്.. ഇനി ക്ലാസ്സിൽ കേറിയാൽ ഓരോ പീരിയഡിന്റെ ടീച്ചേർസിന്റെ വക ഉപദേശം.. അതും കൂടി കേട്ടാൽ ഇന്നത്തെ ദിവസം ധന്യമായി..... മിത്ര മെപ്പോട്ട് നോക്കി ദൈവത്തിനെ സ്തുതിച്ചു... മോങ്ങാതെ വന്നേ നാളേക്ക് ഒരുത്തനെ കണ്ട് വെക്കാൻ ഉള്ളതാ... വൃന്ദയെ ഉന്തി തള്ളി ബാക്കി രണ്ടും ക്ലാസ്സിലേക്ക് പോയി...................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story