വിശ്വാമിത്രം: ഭാഗം 38

viswamithram

എഴുത്തുകാരി: നിലാവ്‌

"""ഫസ്റ്റ് part വായിച്ചു ഈ part വായിക്കുക... continuation ആണ് ഈ part.. തെറ്റി വായിക്കണ്ട.. 😌"""" കേട്ട് കേട്ട് മടുത്തു.. പറയുന്ന ഇവർക്കൊരു ഉളുപ്പും ഇല്ലേ... ഒന്നല്ലെങ്കിൽ ഡയലോഗ് എങ്കിലും മാറ്റി പറഞ്ഞൂടെ.... കോളേജ് വിട്ട് പോവുമ്പോൾ മിത്ര ആരോടെന്നില്ലാതെ പറഞ്ഞു.... കേൾക്കുന്ന നിനക്ക് ഉളുപ്പില്ലേ... ദിച്ചി മിത്രയെ സൂക്ഷിച്ച് നോക്കി.... ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ നിക്കുന്നെ.. ഞ്ഞ ഞ്ഞ ഞ്ഞ.... മിത്ര കൊഞ്ഞനം കുത്തി കാണിച്ചു.... എനിക്ക് നിന്നോട് സഹതാപം തോന്നിപോകുന്നു മിത്രേ.. നിന്റെ ഈ വേലത്തരം എല്ലാം ഫ്ലാറ്റിന്റെ പടിക്കൽ വച്ചിട്ടല്ലേ അകത്തേക്ക് കേറൂ... ആ ഒരു സമാധാനം ഉണ്ടെനിക്ക്....

അതും പറഞ്ഞു മറുപടി കേൾക്കാൻ നിക്കാതെ ദിച്ചി ഹോസ്റ്റലിന്റെ വഴിയിലോട്ട് തിരിഞ്ഞു... ഓ പിന്നെ മിത്ര എപ്പോഴും മിത്ര തന്നെയാ.. ഹും... ചിറി കോട്ടി കൊണ്ട് മിത്ര ഫ്ലാറ്റിലേക്ക് നടന്നു... ഇത്തവണ മീരയെ എങ്ങാനും കണ്ടാലോ എന്ന് കരുതി ലിഫ്റ്റിൽ ആണ് മിത്ര കേറിയത്... വെറുതെ എന്തിനാ ഒരു സീൻ ക്രിയേറ്റ് ചെയ്യുന്നേ... ലിഫ്റ്റ് ഇറങ്ങിയപ്പോഴേ കണ്ടു തുറന്ന് കിടക്കുന്ന ഫ്‌ളാറ്റിനെ.... ഓ കാമദേവൻ ഇന്ന് നേരത്തെ എഴുന്നള്ളിയോ.. ഇനി കൂടെ ഏത് പെമ്പറന്നോത്തി ആണോ ആവോ ഉള്ളത്.. കയ്യിൽ എടുത്ത ഫ്ലാറ്റിന്റെ ചാവി ബാഗിലേക്ക് തന്നെ വെച്ച് ശബ്ദം ഉണ്ടാക്കാതെ മിത്ര ഡോറിന്റെ അടുത്ത് ചെന്ന് നിന്നു... സോഫയിൽ തിരിഞ്ഞിരുന്ന് ടീവി കാണുവാണ് വിശ്വ...

ഓ ഇന്ന് പെണ്ണില്ലേ... ദൈവേ ഇനി എന്റെ റൂമിൽ എങ്ങാനും.... പതിയെ അടി വെച്ചടിവെച്ചു നടന്ന് വിശ്വയുടെ ബാക്കിലൂടെ പോവാൻ നിന്നതും... ഒന്നവിടെ നിന്നെ.... വിശ്വ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു.. ഏഹ്.. കണ്ടോ... മുഖം ചുളിച്ചു കൊണ്ട് ബാഗിൽ പിടിച്ചു മിത്ര കാല് പോലും അനക്കാതെ നിന്ന നിൽപ്പിൽ നിന്നു... ഇങ്ങ് വാ... പുറകിലേക്ക് നോക്കാതെ കൈ മാടി കൊണ്ട് വിശ്വ വിളിച്ചു... എന്റെ പട്ടി വരും.. വേണേൽ ഇങ്ങോട്ട് വന്നോ.. മിത്ര മനസ്സിൽ പിറുപിറുത്തു... എന്താ...

അവന്റെ മുന്നിലേക്ക് വന്ന് തലതാഴ്ത്തി കൊണ്ട് മിത്ര ചോദിച്ചു... അപ്പോ മിത്രയുടെ പട്ടി മിത്ര തന്നെയാണെ..don't forget it 🙈🤭 ഗ്ലാസ്സിലേക്ക് എന്തോ ഒഴിക്കുന്ന സൗണ്ട് കേട്ടതും മിത്ര തലയുയർത്തി നോക്കി... മാതാവേ... രാവിലെ കള്ള് കുടിച്ചു ഉമ്മ വെച്ചത് ആലോചിക്കാൻ പറഞ്ഞതിന് ഇപ്പൊ മത്സരിച്ചു കള്ള് കുടിക്കുവാണോ... ഇയാളൊരു മുഴു കുടിയൻ തന്നെ... മിത്ര പിറകിലേക്കിത്തിരി ഗ്യാപ്പ് ഇട്ട് നിന്നു... ഞാൻ ഫിറ്റ്‌ അല്ല.. നീ പുറകിലേക്ക് പോവുവോന്നും വേണ്ട... ദേഷ്യത്തോടെ വിശ്വ പറഞ്ഞു... ഇയാൾ കള്ള് കുടിച്ചതിന് ഞാൻ അല്ലെ ദേഷ്യപ്പെടേണ്ടത്.. തിരിച്ചു എന്നോടെന്തിനാ ദേഷ്യപ്പെടുന്നെ.. മിത്രയും വിട്ട് കൊടുത്തില്ല.... എന്തിനാണെന്നോ..

മാഡം ആയിരിക്കില്ല അല്ലെ ഇന്ന് ഒരുത്തന്റെ തല അടിച്ച് പൊട്ടിച്ചത്... വിശ്വ ചാടി എണീറ്റ് കൊണ്ട് ചോദിച്ചു.... തല അല്ല താടിയെല്ല് ആണ്.. ആരാ ഈ നുണ ഒക്കെ പറഞ്ഞു തന്നെ.. അവനിത് വരെ ബോധം വന്നിട്ടില്ല... ഇളിച്ചു കൊണ്ട് മിത്ര മിച്ചറിലേക്ക് കണ്ണ് മാറ്റി... അതിലെ കടല മിത്രയെ നോക്കി ചിരിക്കുന്നെന്ന്...😌 ഓ നീ തർക്കുത്തരം പറഞ്ഞോ.. അല്ലാതെ അവന്റെ താടിയെല്ല് പൊട്ടിച്ചതിന് നിനക്ക് കുഴപ്പം ഒന്നുല്ല്യ... നിന്റെ പ്രിൻസിപ്പൽ വിളിച്ചിരുന്നു... വിശ്വ ഒഴിച്ച പെഗ് എടുത്ത് വലിച്ചു കുടിച്ച് മിച്ചർ വാരി വായിലേക്കിട്ടു... എന്റെ കടല... മിത്രയുടെ മനസ് കണ്ണീരിൽ ആണ്ടു😖 ആ തള്ള അതും വിളിച്ചു പറഞ്ഞോ... ഹ്ഹ.... മിത്ര നന്നായി അവരെ സ്മരിച്ചു...

ആ ചെക്കന് ഇതുവരെ ബോധം വന്നിട്ടില്ല... എന്ത് തോന്ന്യാസം ആണ് കോളേജിൽ നീ കാണിക്കുന്നേ... പഠിക്കാൻ തന്നെ ആണോ പോവുന്നെ... വിശ്വ നിന്ന് തുളുവാണ്... മിത്ര വിശ്വയുടെ ചുറ്റും ഒന്ന് നടന്നു നോക്കി.. എന്താടി.. മിത്രയെ പിടിച്ചു മുന്നിലേക്ക് നിർത്തി കൊണ്ട് വിശ്വ ചോദിച്ചു... തുള്ളൽ പനി ആണോ അതോ വെളിച്ചപ്പാട് കേറിയതാണോ.. അങ്ങോട്ട് മനസിലാവുന്നില്ല ഈ തുള്ളൽ കണ്ടിട്ട് 🤔. മിത്ര ആലോചിച്ചു കൊണ്ട് പറഞ്ഞു... ഇത്രയൊക്കെ ചെയ്ത് വെച്ചിട്ട് തമാശ കളിക്കുന്നോ.. നിന്റെ തലക്കെന്താ സ്ഥിരത ഇല്ലേ... വിശ്വ തലയിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.. ങ്ങുഹും... ഇത്‌ കഴിച്ചാൽ കിട്ടുമോ.. കുപ്പിയിലേക്ക് ചൂണ്ടി കൊണ്ട് മിത്ര ചോദിച്ചു..

എന്ത് 🤨. വിശ്വ മനസിലാവാത്ത പോലെ മിത്രയെ നോക്കി.. അല്ലേയ് സ്ഥിരത... 😌 മിത്ര കുപ്പിയിൽ നോക്കി വെള്ളമിറക്കി... നിന്നെ ഇന്ന്... വിശ്വ ദേഷ്യത്തിന് കുപ്പിയിലെ ബിയർ എല്ലാം ഒറ്റ വലിക്ക് കുടിച്ച് തീർത്തു... ഒരു തുള്ളി എങ്കിലും ബാക്കി വെച്ചിരുന്നേൽ ടേസ്റ്റ് നോക്കാമായിരുന്നു... വിശ്വയുടെ തൊണ്ടക്കുഴിയിലൂടെ ഇറങ്ങുന്ന ബിയർ നോക്കി മിത്ര വിലപിച്ചു... ഹ്ഹ... കുടിച്ചു കഴിഞ്ഞുള്ള മത്തോടെ വിശ്വ സോഫയിലേക്ക് കിടന്നു... ഞാൻ പോയി ഡോർ അടക്കുന്നു.. നിങ്ങളെ വിളിക്കാൻ വരുന്നു അതിന്റെ ഇടയിൽ അന്നാളത്തെ പോലെ കിസ്സടിക്കുന്നു.... ആഗ്രഹം എട്ടായി മടക്കി പോക്കറ്റിൽ വെക്കടോ പൊട്ടാ... വിശ്വയുടെ ചെവിയിൽ പറഞ്ഞു കൊണ്ട് മിത്ര ഡോർ ലോക്ക് ചെയ്തു.... മണിക്കുട്ടീ.. i.. i..

വിശ്വ എന്തോ പറയാൻ വന്നതും മിത്ര ഓടി വന്ന് വിശ്വയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു... You. you. പറയ്.. വിശ്വയുടെ കവിളിൽ തട്ടി കൊണ്ട് മിത്ര പ്രകോപിപ്പിച്ചു.. എനിക്ക് വോമിറ്റ് ചെയ്യാൻ ഉണ്ട്... വായ പൊത്തി കൊണ്ട് വിശ്വ പറഞ്ഞു... തേങ്ങ... ഉള്ളതൊക്കെ കുടിക്കുമ്പോൾ ആലോചിക്കണം... ദിയയെ വിളിക്കട്ടെ ചേട്ടാ അതോ മീര മതിയോ.. മിത്ര ദേഷ്യം കൊണ്ട് ചോദിച്ചു.. വായ പൊത്തി കൊണ്ട് വിശ്വ പതിയെ എണീക്കാൻ നിന്നതും മിത്ര അവന്റെ കൈ എടുത്ത് തോളിൽ ഇട്ടു... ഇതെന്ത് ആനക്കുട്ടിയോ.. വിശ്വയെ താങ്ങി പിടിച്ചു കൊണ്ട് മിത്ര ബാത്‌റൂമിലേക്ക് നടന്നു... ഞാൻ ആയത് കൊണ്ട് വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നേൽ കിണറ്റിൽ ഇട്ട് മുക്കി കൊന്നേനെ.. ഹാ...

വിശ്വയെ ബാത്‌റൂമിൽ ആക്കി കൊടുത്ത് ഡോർ ചാരുന്നതിനിടയിൽ മിത്ര പിറുപിറുത്തു... പിന്നെ വേഗം ഫോൺ എടുത്ത് കൊടുന്ന് അതും പിടിച്ചു ആലോചിച്ചു നിന്നു... അതെങ്ങനെ നോക്കും.. ഹൗ ടു കെട്ടിറക്കൽ in എ ഡ്രങ്കൻ പേഴ്‌സൺ.. മിത്ര ഗൂഗിളിൽ സേർച്ച്‌ ചെയ്ത് നോക്കി.. No match 🤣 ദൈവമേ കെട്ട് എന്നതിന് ഇപ്പൊ എന്താ പറയാ... മിത്ര ചിന്തയോട് ചിന്ത... ലാസ്റ്റ് ദിച്ചിക്ക് കാൾ പോയി.. "എടി അതിപ്പോ.. എന്റെ അപ്പൻ മൂക്കറ്റം കുടിച്ച് വരുമ്പോൾ അമ്മച്ചി മോര് കലക്കി കൊടുക്കും നീ അത് കലക്കി കൊടുത്ത് നോക്ക്... " എടി ഇവിടെ മോരോന്നും ഇരിപ്പില്ല... ഇനി പോയി വാങ്ങൽ എങ്ങനെയാ.. മൂക്കറ്റം കുടിചിരിപ്പല്ലേ.... മിത്ര ദേഷ്യത്തോടെ പറഞ്ഞു...

എന്നാൽ പിന്നെ കുറച്ച് നേരം ഷവറിന്റെ ചോട്ടിൽ നിർത്ത്... അതാവുമ്പോ ശെരി ആവും... ആടി നീ വെക്ക്.. ഞാൻ പോയി നോക്കട്ടെ.. അതും പറഞ്ഞു കാൾ കട്ട്‌ ചെയ്ത് മിത്ര ബാത്റൂമിന്റെ ഡോർ തുറന്നു നോക്കി.. ഇയാൾക്ക് പണ്ട് സെക്യൂരിറ്റി പണി ആയിരുന്നോ..നിന്നിട്ടും ഇരുന്നിട്ടും ഒക്കെ ഉറങ്ങുമല്ലോ... നിന്നിറങ്ങുന്ന വിശ്വയെ നോക്കി കൊണ്ട് മിത്ര താടിക്കും കൈ കൊടുത്തു... മിത്രേ കുളിപ്പിക്ക് ബോധം വരട്ടെ 😝 തന്നെ ഉണ്ടല്ലോ ചമ്മന്തി അരക്കുന്ന പോലെ കല്ലിൽ ഇട്ട് അരക്കണം.. അയാളുടെ ഒരു കുടി... അവനേം വലിച്ചു കൊണ്ട് മിത്ര ഷവറിന്റെ ചുവട്ടിൽ നിർത്തി... നനയ് നന്നായി നനയ് എന്നിട്ട് പനി പിടിച്ചു രണ്ടാഴ്ച ഗവണ്മെന്റ് ആശുപത്രിയിൽ സൂചിയും കുത്തി കിടക്ക്..

അപ്പോ പഠിക്കും... മിത്ര പിറുപിറുത്തു കൊണ്ട് പറഞ്ഞു... മണിക്കുട്ടീ.. മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ അവളുടെ തോളിലേക്ക് താടി കുത്തി കിടന്നു.. ഇയാളിത്.. വിടെടോ കാലമാടാ കെട്ടിപ്പിടിക്കാൻ വന്നേക്കുന്നു.. വിശ്വയെ അടർത്തി മാറ്റി കുറച്ച് നേരം കൂടി ഷവറിന്റെ ചോട്ടിൽ നിർത്തി.. പിന്നെ തലതുവർത്തി കൊടുത്ത് ബനിയൻ ഊരി മാറ്റി ബെഡിൽ കൊണ്ട് പോയി കിടത്തി.. തന്റെ മുഖം കുത്തി പരത്താൻ അറിയാഞ്ഞിട്ടല്ല വേണ്ടന്ന് വെച്ചിട്ടാ... ഹും.. പത്തിരുപതു വയസായ പെണ്ണുള്ളതാ എന്ന വിചാരം ഒന്നുല്ല്യ.. കുടിച്ച് കൂത്താടി നടക്കുവാ കഴുത... വിശ്വയുടെ നെറ്റിയിൽ പിടിച്ചു ഉന്തി കൊണ്ട് റൂം ചാരി പോയി... മിത്ര പോയതും നിറഞ്ഞ പുഞ്ചിരിയോടെ വിശ്വ എഴുന്നേറ്റിരുന്നു... എടാ കള്ളാ.. ലെ nilbu and നിങ്ങള് 😁🙈 ..............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story