വിശ്വാമിത്രം: ഭാഗം 4

viswamithram

എഴുത്തുകാരി: നിലാവ്‌

ഇന്നാ... പേപ്പർ എല്ലാം ടേബിളിന്റെ മുകളിലേക്ക് വെച്ച് കയ്യിലെ തുണ്ട് കയ്യിൽ ഇട്ടു ചുരുട്ടി കൊണ്ട് മിത്ര പറഞ്ഞു... ഗൗരവത്തോടെ മുഖത്തെ കണ്ണട ഒന്ന് കയറ്റി ഓരോ പേപ്പറും മിസ്സ്‌ മറച്ചു പോവുന്നതിനിടയിൽ മിത്ര നൈസ് ആയിട്ട് കൈ കൊണ്ട് ഗോലി തട്ടുന്ന പോലെ ജനൽ വഴി ചുരുട്ടി വട്ടത്തിലാക്കിയ തുണ്ട് ഒരൊറ്റ തട്ട്... അത് നേരെ ജനൽ വഴി എങ്ങോട്ടോ പറപറന്നു... അല്ല പിന്നെ മിത്ര ഇതൊക്കെ എന്ന് തുടങ്ങിയ പണി ആണ്... എങ്ങനെ ഉണ്ട്.. പുറകിലേക്ക് നോക്കി തുണ്ട് തന്ന ചെക്കനെ നോക്കി പുരികം പൊക്കിക്കൊണ്ട് മിത്ര ഇളിച്ചു... സൂപ്പർ.. സമ്മതിച്ചു നിന്നെ... കറക്റ്റ് ഉന്നം 😄.. കൈ കൂപ്പി കൊണ്ടവൻ വെള്ളമിറക്കി...

എന്താടി തുണ്ട് എവിടെ.. മുന്നിൽ ഇരിക്കുന്ന ദിച്ചി തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.. പറന്നു ദേ ആ വഴി പോയി.. മിസ്സ്‌ കാണാതെ ജനൽ ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... ഏഹ്... ചിറി കൊണ്ട് ഒരു എക്സ്പ്രെഷൻ ഇട്ടു കൊണ്ട് ദിച്ചി തിരിഞ്ഞിരുന്നു... മിത്ര ഒരു ചിരിയോടെ മുഖത്ത് നിഷ്കു കേറ്റി ടീച്ചറുടെ മുഖത്തേക്ക് നോക്കി.. വല്ലതും കിട്ടിയോ മാം... ഇത്തിരി പുച്ഛത്തോടെയാണ് മിത്ര ചോദിച്ചത്... മ്മ്.. സിറ്റ് ഡൗൺ... അടിമുടി ഒന്ന് നോക്കിക്കൊണ്ട് അടുത്ത ബെഞ്ചിലേക്ക് മിസ്സ്‌ തിരിഞ്ഞതും അവൾ പുറകിലെ ചെക്കന്റെ ആൻസർ ഷീറ്റ് വലിച്ചു തന്റെ പേജുകളുടെ ഇടയിലേക്ക് തിരുകി... ഡീ....

ഡെസ്കിലേക്ക് ഊന്നിക്കൊണ്ട് അവൻ പതിയെ വിളിച്ചു.... ഫുൾ എഴുതിയില്ലടാ അപ്പോഴേക്കും സിൽക്ക് സ്മിത വന്നില്ലേ.. ഞാൻ ഇതൊന്ന് എഴുതി തരാമെടാ.. അല്ലേൽ തുണ്ട്.. മിസ്സ്‌..പിടിച്ചു.. എക്സാം പോയി.. സപ്പ്ളി.. ഹാ.. 🤪🤪 കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ഹം... രണ്ട് ചുണ്ടും ഉള്ളിലേക്ക് ഇട്ടു അവൻ ഡെസ്കിലേക്ക് തല ചായ്ച്ചു... കണ്ണിമ്പി ചിരിച്ചു കൊണ്ട് തലക്കൊരു കൊട്ടും കൊടുത്ത് അവൾ എഴുത്ത് തുടർന്നു... ✨️✨️✨️✨️✨️ എങ്ങനെ ഉണ്ടായിരുന്നു... ബാഗും തോളിൽ ഇട്ടു പാട്ടും പാടി വരുന്ന മിത്രയെ കയ്യോടെ പൊക്കിക്കൊണ്ട് ദിച്ചി ചോദിച്ചു.. ജസ്റ്റ്‌ പാസ്സ്... 😄 ഫോൺ എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് മിത്ര കൂസൽ ഇല്യാതെ പറഞ്ഞു....

നിനക്കെന്നും പിന്നെ ഇത് തന്നെ ആണല്ലോ. പഠിച്ചു പാസ്സാവാൻ നോക്ക് പെണ്ണെ... പുറകിൽ നിന്നും പരിചയമുള്ള സൗണ്ട് കേട്ടതും മിത്ര തിരിഞ്ഞു നോക്കി... ഇളിച്ചോണ്ട് നിൽക്കുന്നു മിഥുൻ... കാലിൽ ഒരു കെട്ടും ഉണ്ട്.... ഇവന് രാവിലെ കിട്ടിയതൊന്നും പോരെ എന്റെ കർത്താവെ... അവന്റെ കാലിലെക്കും മുഖത്തേക്കും നോക്കിക്കൊണ്ട് ദിച്ചി ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.. നിനക്കെന്താ കാര്യം പറഞ്ഞാൽ മനസിലാവില്ലെ ഏഹ്.. വെറുതെ എന്നേ പ്രാന്ത് പിടിപ്പിക്കാതെ മുന്നിൽ നിന്ന് മാറിക്കോ... അത്രയും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കൊണ്ട് അവൾ പറഞ്ഞു... ആ പ്രാന്ത് കാണാനും ഒരു രസാ.. കുന്തം... മുഴുവൻ പറയുന്നതിന് മുന്നേ അവന്റെ കോളറിൽ പിടി വീണിരുന്നു...

അതെ സമയം തന്നെ മിത്രയുടെ കയ്യിലെ ഫോൺ റിങ്ങ് ചെയ്തു... അപ്പാ എന്ന് കണ്ടതും അത് വരെ രക്തവർണമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... മിഥുനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവൾ ഫോൺ ചെവിയോട് വെച്ചു... മന്യേ..... അപ്പുറത്ത് നിന്നും കൊഞ്ചലോടെ ഉള്ള വിളി കേട്ടതും ഒരേ സമയം മിത്രയുടെ ചുണ്ടിൽ ചിരിയും ദേഷ്യവും വന്നു.. അപ്പ ഉണ്ടോ അടുത്ത്.. ഏഹ്.... പുരികം ചുളിച്ചു സംശയത്തോടെ മിത്ര ചോദിച്ചു.. അപ്പ.... ഇയ്യ.... അവനു പറ്റാവുന്ന ഭാഷയിൽ അവൻ പറഞ്ഞു.. ഇനി നീയെന്നെ മണി എന്ന് വിളിച്ചാൽ ഞാൻ നിന്നെ ഡാങ്കിനിക്ക് വിൽക്കും കേട്ടോടാ കുട്ടൂസാ... ഗൗരവം സംസാരത്തിൽ വരുത്തി കൊണ്ട് മിത്ര പറഞ്ഞു...

മ്മ്മ്.. അപ്പുറത്ത് നിന്ന് മൂളൽ മാത്രം കേട്ടു... പ്യാവം ചെക്കൻ പേടിച്ചു.... മനസിൽ പറഞ്ഞു കൊണ്ട് ഊറി ചിരിച്ചതും,,, മന്യേ.. മണി... മണികുട്ടി... മൂന്നാളുടെ സൗണ്ടും കാതിൽ പറഞ്ഞു... കരുതി കൂട്ടിയാണല്ലെ.. ശെരിയാക്കി തരാം ഞാൻ... ദേഷ്യത്തോടെ ഫോണിൽ നോക്കി പറഞ്ഞതും,, മിഥുൻ മിത്രയുടെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടു ചിരിയോടെ പിന്തിരിഞ്ഞതും അവന്റെ ഇടത് കയ്യിൽ പിടി വീണിരുന്നു... ആരാണെന്ന് അറിയാൻ തിരിഞ്ഞു നോക്കേണ്ടി വന്നില്ലെങ്കിലും ഒരു അങ്കലാപ്പോടെ അവൻ മിത്രയെയും കയ്യിനെയും മാറി മാറി നോക്കി... ആ ആ ആ ആ നിനക്ക് നന്നാവാ.. ആ നിനക്ക് നന്നാവാ... ചൂണ്ട് വിരൽ ഉയർത്തി കാട്ടി കൊണ്ട് അച്ചായത്തി പറഞ്ഞു...

ചീത്ത ആവാൻ ഉള്ളതാ... കയ്യോടിക്കൊ ഇനി.. ഓഹ്.. ദയനീയമായി മിഥുൻ ദിച്ചിയെ ഒന്ന് നോക്കി... മിക്കവാറും നീയെന്റെ കയ്യിൽ നിന്നും വാങ്ങും.. മേലാൽ... മേലാൽ ഞാൻ നിന്നെ ഇനി എന്റെ പുറകിൽ കണ്ടാൽ.. ഹാ.. ഫോൺ പോക്കറ്റിൽ തിരുകി അവന്റെ മുഖത്തേക്ക് പഞ്ച് ചെയ്യാൻ നോക്കിക്കൊണ്ട് മിത്ര പറഞ്ഞു.. അയ്യോ പിറകെ വരില്ലേ.. ഇനി ഞാൻ നിന്റെ മുന്നിൽ ഉണ്ടാവും.. അപ്പൊ പോട്ടെ മിഥുൻന്റെ കുന്തം കുലുക്കി.. കണ്ണടിച്ചു കാണിച്ചു കൊണ്ട് കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൻ ഗ്രൗണ്ടിലൂടെ ഓടി.. ഏഹ്..... പട്ടി... കൈ രണ്ടും ഇറുക്കി കൊണ്ട് മിത്ര അലറി... ✨️✨️✨️✨️ എങ്ങനെ ഉണ്ടായിരുന്നു കടലമിട്ടായി എക്സാം..

Ksrtc യിൽ കയറിയതെ ആനവണ്ടി ചോദിച്ചു.. അത് പിന്നെ സംശയം ഉണ്ടോ സപ്പ്ളി ഉറപ്പല്ലേ.. പറയുന്നത് അയാളോട് ആണെങ്കിലും മിത്രയുടെ കണ്ണ് അയാളുടെ കയ്യിലെക്കായിരുന്നു... ആ തോറ്റു തുന്നം പാടി ഒരു മരതലച്ചൻ വന്നു നിന്നെ കെട്ടട്ടെ... അയാള് പുച്ഛിച്ചു കൊണ്ട് പറഞ്ഞു. ആരായാലും ഇയാൾ ഇടപെടേണ്ട.. നിങ്ങളുടെ അത്ര ദാരിദ്ര്യം ഉണ്ടാവില്ല... കടലമിട്ടായി കിട്ടിയില്ല... 🙄 പാളിനോക്കി കൊണ്ട് മിത്ര പറഞ്ഞു... ഓഹ് എന്തായാലും അതിന്റെ തീറ്റക്ക് ഒരു കുറവും ഇല്ല്യാ.. ഇന്നാ തിന്ന്.. പോക്കറ്റിൽ നിന്നും പാക്കെറ്റ് എടുത്ത് കയ്യിൽ പിടിപ്പിച്ചു കൊണ്ട് അയാൾ പുറകിലേക്ക് പോയി.... ആനവണ്ടി... 😬😬 പല്ല് കടിച്ചു കൊണ്ട് മിത്ര പിറുപിറുത്തു.... ✨️✨️✨️✨️✨️

നീ എന്നെ ഇതുവരെ വിളിച്ചില്ലല്ലോ.. ഹോസ്റ്റലിൽ എത്തിയതും മിത്ര വല്യച്ഛന്റെ മകൾ ആയ മീരക്ക് വിളിച്ചപ്പോൾ കിട്ടിയ മറുപടി... നിനക്ക് എന്നേ വിളിച്ചാൽ എന്താ പുളിക്കുമോ.. ഇത്തിരി ദേഷ്യത്തോടെ മിത്ര ചോദിച്ചു.. എനിക്ക് ജോലിത്തിരക്ക് അല്ലെ നിനക്ക് അതുപോലെ ആണോ ഏഹ്.. അപ്പുറത്ത് നിന്നും പതിഞ്ഞ സ്വരം വന്നു.. എനിക്ക് പരീക്ഷ തിരക്കാ അല്ലാതെ നിന്നെ പോലെ ac റൂമിൽ ഞെളിഞ്ഞിരിക്കുവല്ല.. എടി കൂതറെ നിന്റെ എൻഗേജ്മെന്റിന് ഞാൻ ഇവിടെ പെട്ടിട്ടും ഒരു മെസ്സേജ് പോലും വരാൻ പറഞ്ഞു അയച്ചില്ലല്ലോ.. ആ നിനക്കാണ് ഞാൻ വിളിക്കാൻ പോണേ... മിത്ര ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തി..

അതുപിന്നെ നീ ഹോസ്റ്റലിൽ പെട്ടത് കൊണ്ടല്ലേ അത് കഴിഞ്ഞിട്ട് ഇപ്പോഴാണല്ലോ നീ എന്നേ വിളിക്കുന്നെ.. രണ്ടാഴ്ച നീ വീട്ടിൽ ഉണ്ടായിരുന്നല്ലോ എന്നിട്ട് വിളിച്ചോ.. വീണ്ടും പരിഭവം... പിന്നെ നിന്റെ അച്ഛൻ അതായത് എന്റെ വല്യച്ഛൻ ആണോ ഇപ്പൊ നിനക്ക് വിളിച്ചു കൊണ്ടിരിക്കുന്നെ.. അല്ലേടി എങ്ങനെ ഉണ്ട് ചെക്കൻ ചുള്ളൻ ആണോ ഏഹ്... മിത്ര വഴി മാറി ചോദിച്ചു... അതൊക്കെ ആര് നോക്കുന്നു.. ചുള്ളൻ ഒക്കെ തന്നെയാ... താല്പര്യം ഇല്ലാത്ത മട്ടിൽ മീര പറഞ്ഞു.. ഓഹ് ഭാവി ഭർതുവിനെ പറ്റി ചോദിച്ചപ്പോളേക്കും നാണം.. ഓഹ്.. മിത്ര പൊട്ടിച്ചിരിച്ചു... ഒന്ന് പോയെടി.. എനിക്ക് ഈ കല്യാണത്തിന് താല്പര്യം തന്നെ ഇല്ല്യാ എന്നിട്ടല്ലേ നാണം...

നിരാശയോടെ മീര പറഞ്ഞു.. അതെന്താടി... നിനക്കെന്നാൽ വല്യച്ചനോട് പറയാമായിരുന്നില്ലേ... കല്യാണത്തിന് ഇനി ദിവസം ഇല്ലല്ലോ... വെപ്രാളത്തോടെ മിത്ര ചോദിച്ചു.. എന്തായാലും ഇനി കെട്ടുക തന്നെ... ഐടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന എനിക്ക് വാർക്കപ്പണിക്കാരനുമായി കല്യാണം.. ഒരു നെടുവീർപ്പോടെ മീര പറഞ്ഞു.. വാർക്കപ്പണിക്കാരനോ.. നിനക്കോ.. അപ്പൊ സപ്പ്ളി അടിച്ച് നടക്കുന്ന എനിക്കൊക്കെ ആരെ കിട്ടാനാ.. എന്നാലും വല്യച്ഛന് ഇതെന്ത് പറ്റി.. ഞാൻ വിളിച്ചു പറയാമെടി.. എന്താ ഇങ്ങനെ.. അത്ഭുതപ്പെട്ടു കൊണ്ട് മിത്ര പറഞ്ഞു.. (ഞാൻ ആ പണിയെയോ ആ പണി ചെയ്യുന്നവരെയോ മോശമായി പറഞ്ഞതല്ല..

നെഗറ്റീവ് ആയി എടുക്കരുത്... 🙏🙏) വേണ്ടെടി അയാൾക്ക് കുറെ സ്വത്തുക്കൾ ഉണ്ട്.. പിന്നെന്ത് ജോലി ആയാൽ എന്താ... കല്യാണം അടുത്തു ഇനി ഇപ്പോൾ പറഞ്ഞിട്ട് അത് അച്ഛന് നാണക്കേട് ആവും.. ശെരി ഞാൻ ഇപ്പൊ വെക്കുവാടി.. മറുപടി കേൾക്കാൻ നിക്കാതെ മീര ഫോൺ വെച്ചു... മിത്രയെക്കാൾ അഞ്ചു വയസ് മൂത്തതാണ് മീര... അച്ഛന്റെ ഏട്ടന്റെ മകൾ... അവൾ പഠിക്കാൻ മിടുക്കി ആയിരുന്നെങ്കിൽ മിത്ര നേരെ തിരിച്ചായിരുന്നു... തനി നാടൻ പെൺകുട്ടി ആണ് മീര.. പാട്ടും ഡാൻസും ആണ് അവളുടെ ഇഷ്ടം.. അന്നേരം മരം കേറിയും തല്ല് പിടിച്ചും മിത്ര നടന്നു...

നിതംബം വരുന്ന മുടിയും ഉണ്ടക്കണ്ണും വടിവൊത്ത പുരികവും അംഗ ലാവണ്യവും കൊണ്ട് മിത്രയേക്കാൾ ഏറെ മുൻപിൽ ആണ് മീര.. മിത്ര ആണേൽ വീട്ടിൽ വന്നാൽ മാത്രം അമ്മക്കുട്ടി പാലക്കാട്‌ വിട്ടാൽ സിങ്കക്കുട്ടി ആണ്... ആകെ ഉള്ളതെന്ന് പറയാൻ വായ നിറച്ചു പല്ലുണ്ട്... കട്ട പല്ലും കാണിച്ചുള്ള മിത്രയുടെ ആ ചിരി കാണാൻ നല്ല ചേലാ.. 🤩പഠിത്തത്തിന്റെ ഊക്ക് കൊണ്ട് തന്നെ നല്ലൊരു കമ്പനിയിൽ ഐടി ഫീൽഡിൽ വർക്ക്‌ ചെയുവാണ് മീര... ആ സമയം എത്ര സപ്പ്ളി വാങ്ങിക്കൂട്ടാം എന്ന ചിന്തയിൽ ആണ് മിത്രയും.. എന്നിരുന്നാലും വല്യച്ഛനും വല്യമ്മക്കും മിത്രയെ കഴിഞ്ഞേ മീര ഉള്ളൂ.. പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണമെന്നാണ് അവരുടെ പറച്ചില്... നാട്ടുകാർക്ക് മിത്ര പുലിക്കുട്ടി ആണ്.... സേതുവിൻറെ ആദ്യത്തെ ആൺകുട്ടി....

ആൺകുട്ടി ആവേണ്ട മിത്രയെ ദൈവം ലാസ്റ്റ് നിമിഷത്തിൽ പെണ്ണാക്കിയതാണ് അതാ ഇങ്ങനെ ആയി മാറിയത് എന്നാണ് വാദം... പെട്ടെന്നുള്ള മീരയുടെ വാക്കുകൾ കേട്ട മിത്രയുടെ മനസ് ആകെ കലുഷിതമായിരുന്നു... ദൈവമേ ആ ആനവണ്ടി ഇന്ന് പറയുവേം ചെയ്തു മരത്തലയനെ കിട്ടുവോള്ളു എന്ന്.. ദൈവമേ dontu dontu... ഓരോന്ന് ആലോചിച്ചു കൊണ്ട് ബെഡിൽ അങ്ങനെ നിവർന്നു കിടന്നു.... എന്നതാടി നിനക്ക് കുറെ നേരം ആയല്ലോ കിടപ്പ് തുടങ്ങിയിട്ട്... മിത്രയുടെ അടുത്തിരുന്നു കൊണ്ട് ദിച്ചി ചോദിച്ചു...

എടി ഞാൻ തോക്കുവാണേൽ നിന്റെ അപ്പൻ നിനക്ക് പറഞ്ഞ പണി എനിക്ക് തരുമോ... ഞാൻ എന്നും വന്നു പണിയെടുത്തു പൊക്കൊളാമെടി... കുറച്ചു ചോറ് തന്നാൽ മതി.. ദിച്ചിയെ നോക്കിക്കൊണ്ട് മിത്ര പറഞ്ഞു.. ഏത് പണി... മനസിലാവാതെ ഒരു പകപ്പോടെ ദിച്ചി അന്തം വിട്ടിരുന്നു... റബ്ബറേയ്.. റബ്ബറ് റബ്ബറ്.... എണീറ്റിരുന്ന് ഒരു ഇളിയോടെ മിത്ര പറഞ്ഞു... കൊള്ളാലോ പെണ്ണിന്റെ പൂതി.. എന്നാലും പഠിക്കില്ല എന്ന് ലെ.. കണ്ണുരുട്ടി കൊണ്ട് ദിച്ചി ചോദിച്ചു.. അല്ലേൽ വേണ്ട പഠിക്കാം ലെ.. ഫോണും എടുത്ത് മിത്ര മേശമേൽ ഉള്ള ബുക്കും തുറന്ന് വെച്ചിരുന്നു... ദേവ്യേ ഇതെവിടുന്നു തുടങ്ങും ഞാൻ...

മെപ്പൊട്ടും നോക്കി ഒരു ദീർഘനിശ്വാസം എടുത്ത് വിട്ട് തലയും ചൊറിഞ്ഞിരുന്നപ്പോഴേക്കും ഇന്ന് തുണ്ട് തന്ന് സഹായിച്ച മാലാഖനെ ഓർമ വന്നു... അല്ലേലും ഞാൻ എന്തിനാ പഠിക്കുന്നെ..അവനാണ് എന്റെ ദൈവം... ഇന്ന് നെറ്റ് തുറന്നതേ ഇല്ല്യാ.. ഈ mb ഒക്കെ എന്തിനാ ഞാൻ വേസ്റ്റ് ആക്കി കളയുന്നെ..മാസം 200 രൂപ വെറുതെ കളയണ്ടല്ലോ... ശോ.. എന്നും പറഞ്ഞു ഫോണും തുറന്ന് അതിലും കണ്ണും നട്ടിരുന്നു... കഷ്ടം.. ഇവള് നന്നാവില്ല... 🙄🙄... മിത്രയെ നോക്കി ബുക്കും എടുത്ത് കയ്യിൽ പിടിച്ചു ദിച്ചി പിറുപിറുത്തു.......................തുടരും………

വിശ്വാമിത്രം : ഭാഗം  3

Share this story