വിശ്വാമിത്രം: ഭാഗം 40

viswamithram

എഴുത്തുകാരി: നിലാവ്‌

മിത്രേ... എടി എഴുന്നേൽക്കേടി.... മിത്രേ... വൃന്ദ ആകെ പേടിച്ചു വിറളി വെളുത്തു നിൽക്കുവാണ്... ദിച്ചിക്കാണേൽ ഒരു കൂസലും ഇല്ല്യാ.. ഇതിലും വലിയതെന്തോ വരാൻ ഇരുന്നത് ഇതിൽ അവസാനിച്ചു എന്ന എക്സ്പ്രേക്ഷനും ഇട്ട് നിൽക്കുവാണ് പുള്ളി.... ശരത് സ്റ്റേജിൽ നിന്ന് ഓടി പിടഞ്ഞു വന്ന് കുറച്ച് വെള്ളം എടുത്ത് മിത്രയുടെ മുഖത്തേക്ക് തളിച്ചു... ഞാൻ ചത്തില്ലേ... കിടന്ന കിടപ്പിൽ കണ്ണ് തുറന്ന് കൊണ്ട് മിത്ര ചോദിച്ചു... ഇല്ല്യാ.. ഒന്ന് ബോധം പോയതാ... ദിച്ചി മാറിൽ കൈ കെട്ടിക്കൊണ്ട് പറഞ്ഞു... ഇതിലും ഭേദം എന്നെ അങ്ങ് കൊണ്ടുപോവാമായിരുന്നു... എണീറ്റിരുന്നു ദിച്ചിയെ മാറ്റി മിത്ര സ്റ്റേജിലേക്ക് നോക്കി... പോയില്ലേ....

ഒന്ന് പറയെടി കോർഡിനേറ്റർക്ക് ഇപ്പോൾ സംസാരിക്കാൻ വയ്യ അതോണ്ട് ആർട്സ് മാറ്റി വെക്കാൻ... 😒😌.. മിത്ര നിലത്ത് നിന്ന് എണീക്കാനുള്ള ശ്രമം പോലും നടത്തിയില്ല.... നീ എണീറ്റ് വന്ന് രണ്ട് ഡയലോഗ് അങ്ങ് കാച്ചിയാൽ തീരാവുന്ന ചമ്മലെ ഉള്ളൂ... മിത്രയെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... എന്നാ പിന്നെ പോവാലെ... എനിക്കൊരു കുഴപ്പവും ഇല്ലാട്ടോ... എല്ലാവരെയും നോക്കി കൈ വീശി കാണിച്ചു കൊണ്ട് മിത്ര സ്റ്റേജിലേക്ക് നടന്നു... എന്ത് പറയും ദൈവമേ... ഒന്നും കിട്ടുന്നില്ലല്ലോ.. മൈക്കിന്റെ കഴുത്തിൽ ഞെക്കി പിടിച്ചു കൊണ്ട് മിത്ര വിശ്വയെ നോക്കി വേഗം മുഖം മാറ്റി... വിശ്വ ആണേൽ ചിരി കടിച്ചു പിടിച്ചിരിക്കുവാണ്....

Good morning one and all.. Everyone knows why we are here today. അതും പറഞ്ഞു മിത്ര വിശ്വയെ ഒന്ന് നോക്കി... വിശ്വ അവളെ നോക്കാതെ താഴേക്ക് നോക്കിയിരുന്നു... മാതാവേ ഇനി ഞാൻ എന്ത് പറയും.. ഇയാൾക്ക് വക്കീൽ ആവാൻ കണ്ടൊരു നേരം.. വർക്കപ്പണി തന്നെ മതിയായിരുന്നു.. മനസ്സിൽ പറഞ്ഞു കൊണ്ട് മിത്ര ശ്വാസം വലിച്ചു വിട്ടു... ദിച്ചിയും വൃന്ദയും തംപ്സ് up കൊടുത്ത് മിത്രയെ മോട്ടിവേറ്റ് ചെയ്യുവാണ്... ഈ പഠിപ്പ്,, അസ്സിഗ്ന്മെന്റ്റ്സ്,, സെമിനാർ,, ഇന്റെർണൽ എക്സാംസ്,, സെം എക്സാംസ്,, ഇതിനിടയിൽ മതി മറന്ന് റിലാക്സ് ചെയ്യാൻ കിട്ടുന്ന അവസരങ്ങളിൽ ഒന്നാണല്ലേ ആർട്സ്... കൂടാതെ അവരവരുടെ ഉള്ളിലുള്ള കഴിവുകളെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ബെസ്റ്റ് ചാൻസ്...

എന്നെ സംബന്ധിച്ചിടത്തോളം എനിക്കാകെ ഉള്ള കഴിവ് നന്നായി തല്ലുണ്ടാക്കാൻ എന്നാണ് 😁😁.... ആദ്യം വല്യ ഇംഗ്ലീഷിൽ ബിൽഡ് അപ്പ് ഒക്കെ കൊടുത്ത് മിത്ര പതിയെ നോർമൽ ആയി സംസാരിച്ചു തുടങ്ങി... ഇനി നമുക്ക് രണ്ട് വാക്ക് സംസാരിക്കാനായി നമ്മുടെ ഗസ്റ്റിനെ സ്റ്റേജിലേക്ക് വിളിക്കാം...please welcome mr viswas.. വേഗം തന്നെ പറഞ്ഞവസാനിപ്പിച്ചു കൊണ്ട് മിത്ര സ്റ്റേജിൽ നിന്നും ധിച്ചിയുടെയും വൃന്ദയുടെയും അടുത്തേക്ക് ഓടി പോയി.... Good morning students.... വിശ്വയുടെ സൗണ്ട് ഉയർന്നതും എല്ലാവരും ഒരു പോലെ കയ്യടിച്ചു except മണിക്കുട്ടി 😁😁..അത് പിന്നെ അങ്ങനെ ആണല്ലോ.. 😌😌 ശെരിക്ക് പറഞ്ഞാൽ ഞാൻ ഒരു ഗസ്റ്റ് ഒന്നുമല്ല.. എനിക്ക് ഈ കോളേജുമായി ചെറുതായി ഒരു ബന്ധം ഉണ്ട്...

വിശ്വ ചിരിയോടെ പറഞ്ഞു.... ഇനി ഇയാൾ ഇവിടെ പഠിച്ചതാണോ.. 1990ല് അല്ലെ കോളേജ് വന്നേ.. ഫസ്റ്റ് ബാച്ച് ആയിരിക്കും... മിത്ര കുനു കുനു പറഞ്ഞു... എന്റെ ഭാര്യ ഇവിടെ ആണ് പഠിക്കുന്നെ... അത് പറയുമ്പോൾ വിശ്വയുടെ കണ്ണ് മിത്രയുടെ മുഖത്തായിരുന്നു.. നശിപ്പിച്ചു 😖😖.. പട്ടച്ചാരായം ഒഴിച്ച് കോളേജ് മുഴുവൻ നാറ്റിച്ചു...🙄🙄 മിത്ര തലതാഴ്ത്തി ഇരുന്നു.... എടി മിത്രേ നിന്റെ പേര് പറയുമോ.. ദിച്ചി മിത്രയെ തോണ്ടി വിളിച്ചു... അതിന് മുന്നേ ആ ഡോർ വഴി ഞാൻ ഓടിയാലോ ഡീ... തല പൊക്കാതെ കണ്ണ് മാത്രം പൊക്കിക്കൊണ്ട് മിത്ര ചുണ്ട് ചുളുക്കി... ആളെ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവും... നിങ്ങടെ കോർഡിനേറ്റർ തന്നെയാ.. മണിമിത്ര... മണിമിത്ര സേതുമാധവൻ.. ഇപ്പോൾ മണിമിത്ര വിശ്വാസ്....

നിറഞ്ഞ ചിരിയോടെയാണ് വിശ്വ പറഞ്ഞു നിർത്തിയത്... തിരുപ്പതി ആയി.. അതും പറഞ്ഞു മിത്ര നാല് പുറം നോക്കി.. എല്ലാവരും തന്നെയാണ് നോക്കുന്നതെന്ന് കണ്ടതും ഒരു വളിച്ച ചിരിയോടെ മിത്ര ഷാൾ കൊണ്ട് മുഖം മറച്ചു പിടിച്ചു... ഷാൾ മാറ്റിക്കൊ മോളെ ഇനി നാറാൻ ഇല്ല്യാ... 🤭🤭.. വായ പൊത്തി ചിരിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... എന്നാലും അയാൾ ഇവിടെ വന്ന് ഇങ്ങനെ പട്ടി ഷോ കാണിക്കുമെന്ന് ഞാൻ വിചാരിച്ചില്ല 😒😒... മിത്ര ആകെ നാറി ഇരിക്കുവാണ്... അപ്പോ ഇന്ന് കുളിച്ചില്ലേ ഇങ്ങനെ നാറാൻ 🙄.. പിന്നെ നിങ്ങടെ പ്രിൻസി പറഞ്ഞതിൽ ഒരു തിരുത്തുണ്ട്.. എനിക്ക് വരുന്ന വഴിക്ക് ആക്‌സിഡന്റ് ആയതൊന്നുമല്ല... പ്രിൻസിയെ നോക്കി വിശ്വ പറഞ്ഞു...

ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നേ.. എന്തായാലും വികലാംഗനായില്ലെ... മിത്ര ഇരുന്ന് പിറുപിറുത്തു.... രാവിലെ എന്റെ ഭാര്യ എനിക്ക് തന്ന സ്നേഹോപഹാരം ആണിത്... അതും പറഞ്ഞു വിശ്വ പൊട്ടിച്ചിരിച്ചു.... ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചെയ്തതല്ലെടി.. ഉമ്മ വെച്ചപ്പോ.. അറിയാതെ... അങ്ങനെ... ദിച്ചിയുടെ നോട്ടം കണ്ടപ്പോൾ മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... ഇവള് വീട്ടിലും ഇങ്ങനെ ആണോ... പ്രിൻസിയുടെ മുഖഭാവത്തിനൊരു മാറ്റം... വിശ്വയുടെ സംസാരം കേട്ടതും എല്ലാ കുട്ടികളും മിത്രയെ നോക്കി ഊറി ചിരിച്ചു... ✨️✨️✨️✨️ അല്ലെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കോളേജിൽ വന്ന് വിളിച്ചു പറയണം എന്ന് വല്ല നിയമവും ഉണ്ടോ...

ഭാര്യ ആണെന്ന് എല്ലാവരെയും അറിയിച്ചപ്പോൾ സമാധാനം ആയിക്കാണും... തലയിൽ നിന്ന് ഷാൾ മാറ്റി മിത്ര ക്യാന്റീനിലെ ചെയറിലേക്കിരുന്നു.... ചിലപ്പോൾ ഉണ്ടാവുമെടി... തിന്നാൻ ഉള്ളത് വേടിച്ചു കൊണ്ടന്നു കസേരയിലേക്ക് ഇരുന്ന് കൊണ്ട് ദിച്ചി പറഞ്ഞു.. എന്ത്... മിത്ര സംശയത്തോടെ ദിച്ചിയെ നോക്കി... അല്ല നിയമെയ്.. നമ്മൾക്ക് ഒന്നും അറിയില്ലല്ലോ 😁😁.. ദിച്ചി ചായ ഊതി ഊതി കുടിച്ചു... നിന്നെ ഞാൻ ഊതി കുടിക്കണ്ടേൽ മുന്നീന്ന് പൊക്കോ കോപ്പേ.. മിത്ര തലക്കും കൈ കൊടുത്തിരുന്നു.. ഇനിയിപ്പോ രണ്ട് ദിവസം ഇത്‌ ശീലം ആക്കേണ്ടി വരും.. കോളേജിൽ ഇപ്പൊ നടന്നതിന്റെ ചൂടൊന്ന് കെട്ടടങ്ങണ്ടേ... മിത്രയുടെ ഷാൾ പിടിച്ചു കൊണ്ട് വൃന്ദ പറഞ്ഞു...

വൃന്ദ മോളെ നിന്റെ പുറം ഒരു വൃന്ദാവനം (not വൃന്ദാവനം ഫാമിലി 😎) ആക്കണ്ടേൽ ഇച്ചിരി വിട്ടിരുന്നോ... മിത്ര വട കടിച്ചു തിന്നു... 😖 എന്തൊക്കെ ആയിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത ആള്,, കലാബോധം ഇല്ലാത്ത ആള്,, വാർക്കപ്പണിക്കാരൻ,,, എല്ലാം പോയില്ലേ... ഇനി ഞാൻ എങ്ങനെ അയാളെ ഫേസ് ആവും... ജീവിതത്തിൽ ആരെങ്കിലും നാണം കെട്ട് കാണുമോ ഇങ്ങനെ.... മിത്ര ഇല്ലാത്ത കണ്ണീര് തുടച്ചു താടിക്കും കൈ കൊടുത്തിരുന്നു... ബാക്കി രണ്ടെണ്ണം അതൊന്നും മൈൻഡ് ചെയ്യാതെ തിന്നുന്നു കുടിക്കുന്നു,, കുടിക്കുന്നു തിന്നുന്നു... 🙊🙊🙊 അതല്ലെടി... ഞാൻ ഇത്ര ഉറക്കെ ഒക്കെ ചവിട്ടിയോ ഇങ്ങനെ മുടന്തി നടക്കാൻ... ഞാൻ ജസ്റ്റ്‌ ഒന്ന് തട്ടിയതേ ഉള്ളൂ... മിത്ര ഓർത്തെടുത്തു കൊണ്ട് പറഞ്ഞു...

നിന്റെ അല്ലെ ചവിട്ട് കാലൊടിയാഞ്ഞത് ഭാഗ്യം... വായിലുള്ളത് ഇറക്കാൻ പാട് പെട്ടുകൊണ്ട് ദിച്ചി പറഞ്ഞു... അല്ലേടി അത് അഭിനയം ആണ്.. എന്നെ നാണം കെടുത്താൻ വേണ്ടി നടത്തിയ ഫന്റാസ്റ്റിക് അഭിനയം...മ്മ്മ്ഹ്ഹ്ഹ്... മിത്ര ഇരുന്ന് ചിണുങ്ങി... എല്ലാത്തിനും കാരണം ആ ശരതാ... ഓന് ഈ വക്കീലിനെ മാത്രേ കിട്ടിയുള്ളൂ പ്രസംഗിക്കാൻ... എനിക്ക് പ്രാന്ത് വരുന്നു.. ഞാൻ ഇന്ന് ഫ്ലാറ്റിലേക്ക് പോവില്ല... വാശിയോടെ മിത്ര പറഞ്ഞു.. നീ എന്തേലും ചെയ്യ്‌.. ഇപ്പൊ എണീറ്റ് പോരുന്നുണ്ടേൽ വാ.. ഞങ്ങൾ പോവാ... എണീറ്റ് കൊണ്ട് വൃന്ദ പറഞ്ഞു... ഞാനില്ല അങ്ങോട്ടേക്ക്.. അയാൾ പോയാൽ പറഞ്ഞാൽ മതി... മിത്ര ഫോൺ എടുത്ത് നോക്കിക്കൊണ്ട് പറഞ്ഞു...

എന്നാ പിന്നെ വരുന്ന അങ്ങേരുടെ മുന്നിലേക്ക് ചാടി കൊടുക്ക്.. പുറകിലേക്ക് നോക്കി ദിച്ചി പറഞ്ഞതും മിത്ര പിറകിലേക്ക് നോക്കി... ക്യാന്റീനിലേക്ക് കയറി വരുന്ന വിശ്വയെ കണ്ടതും മിത്ര ജനൽ ചാടി ഓടി.. എടി നിന്റെ കെട്ട്യോനെ ഒന്ന് പരിചയപ്പെടുത്തി താടി... കളിയാക്കി കൊണ്ട് വൃന്ദ വിളിച്ചു പറഞ്ഞു... സ്വയം പരിചയപ്പെട്ടാൽ മതി.. എന്റെ ഫ്രണ്ട് ആണെന്ന് പറയണ്ട.. എന്നാൽ പിന്നെ നിനക്കും കിട്ടും വേണ്ടോളം.. ഓടുന്നതിനിടയിൽ മിത്ര വിളിച്ചു പറഞ്ഞു... ✨️✨️✨️✨️ ആഹ്.. പിടി വിട്... പിടി വിട്... സത്യായിട്ടും എനിക്കറിയില്ലായിരുന്നു സാർ നിന്റെ കെട്ട്യോൻ ആണെന്ന്... ചെവിയിൽ വീണ മിത്രയുടെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു...

സത്യം പറയെടാ നിനക്ക് എത്ര രൂപ കിട്ടി ഇത്‌ പറയാതിരിക്കാൻ കൈക്കൂലി.. ശരത്തിന്റെ കോളറിൽ കുത്തി പിടിച്ചു ചുമരിനോട് ചാരി നിർത്തി കൊണ്ട് മിത്ര കണ്ണുരുട്ടി.... സത്യാടി.. ഞാൻ മനസാ വാചാ രമണനാ.. പിടി വിട് മോളെ.. ഞാൻ കഷ്ടപ്പെട്ട് തേച്ചിട്ട ഷർട്ട് ആണ്... മിത്രടെ കയ്യിലേക്കും മുഖത്തേക്കും നിഷ്കുവോടെ നോക്കി കൊണ്ട് ശരത് പറഞ്ഞു... എന്നാ പറയ്.. രൂപയോ അതോ തിന്നാൻ ഉള്ളതോ... മിക്കവാറും തിന്നാൻ ഉള്ളതാവും... എനിക്കിട്ട് പണിയാൻ അയാൾ എന്തും ചെയ്യും.. പറയ് പറയാൻ... അവനിൽ നിന്നും വിട്ട് നിന്ന് കൊണ്ട് മിത്ര കാറി... ഒരു ചിക്കൻ ബിരിയാണിയും കോള കുപ്പിയും.. ചുളിഞ്ഞ ഷർട്ട് നേരെ ആക്കി ഇളിച്ചു കൊണ്ട് ശരത് പറഞ്ഞു... അയ്യേ.... 😖😖..

ഒരു ചിക്കൻ ബിരിയാണിക്ക് വേണ്ടി നീയെന്നെ ഒറ്റിയല്ലേ... എന്നോട് ചോദിച്ചിരുന്നേൽ ഞാൻ നിനക്ക് രണ്ട് അല്ല മൂന്നെണ്ണം വാങ്ങി തന്നേനെ... ഹ്ഹ... ബ്ലഡി ദരിദ്രവാസി.... എവടെ അയാൾ ഇന്നയാളുടെ അന്ത്യം ആണ്..... ശരത്തിനെ തള്ളി മാറ്റി കൊണ്ട് മിത്ര തിരിഞ്ഞു നടന്നു... എടി.. ഇതാടി ഇന്ന് വന്ന വക്കീൽ സാറിന്റെ ഭാര്യ... അടക്കം പറഞ്ഞു രണ്ട് കുട്ട്യോൾ മിത്രയെ മറി കടന്നു പോയി... മിക്കവാറും ഞാൻ അയാളുടെ കാലൻ ആവും... പോവുന്ന പെൺകുട്ടികളെ ചെരിഞ്ഞു നോക്കി മിത്ര പിറുപിറുത്തു... എന്തെ പോണില്ലേ... ചുമരിൽ ചാരി നിന്ന് ഇളിച്ചു കൊണ്ട് ശരത് ചോദിച്ചു.. മൂഡ് പോയി.. 😤....

അത് പറഞ്ഞു തിരിഞ്ഞതും ഇളിച്ചു നിൽക്കുന്ന ശരത്തിനെ കണ്ട മിത്ര ഞൊടിയിടയിൽ താഴെ നിന്നും കല്ല് പെറുക്കി എടുത്തു... ഒറ്റിയിട്ട് നിന്ന് ചിരിക്കുന്നോടാ പട്ടി... തിരിഞ്ഞോടാൻ നിന്ന അവന്റെ നടുംപുറം നോക്കി മിത്ര എറിഞ്ഞു... അല്ലേലും മിത്രക്ക് കല്ലൊരു വീക്നെസ് ആണ്.. പല്ലും... 😜😌... ഒരൊറ്റുക്കാരൻ വന്നിരിക്കുന്നു... ഹും.... അത് പറഞ്ഞു കയ്യിലെ മണ്ണ് തട്ടി കളഞ്ഞു മിത്ര ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു... ഹലോ.. കുന്ത്.... കുന്തംകുലുക്കി എന്നല്ലേ എന്താ... മുന്നിലേക്ക് കയറി നിന്ന മിഥുനെ നോക്കി മിത്ര ചോദിച്ചു... ഓഹ്... അപ്പോ അയാൾ ആണല്ലേ നിന്റെ കെട്ട്യോൻ.. മിഥുൻ ആശങ്കയോടെ ചോദിച്ചു... അയാൾ അല്ല വക്കീൽ ആണ്...

മിത്ര പുച്ഛത്തോടെ പറഞ്ഞു... അല്ലേലും സ്വന്തം കെട്ട്യോനെ സ്വയം തെറി വിളിച്ചാലും കൊന്നാലും ഒരു കുഴപ്പോം ഇല്ല്യാ.. എന്നാൽ ആ സ്ഥാനത്ത് മറ്റുള്ളവർ ആണേൽ പിന്നെ ഒടുക്കത്തെ പോസ്സസീവെൻസ് ആണ്... ബ്ളാഹ് ബ്ളാഹ്... 😝😝 ഇനി നീ എത്ര അങ്ങേരുടെ ഭാഗം നിന്നിട്ടും കാര്യമില്ല.. എനിക്കറിയാം നിനക്കിഷ്ടമില്ലാതെ നടന്ന കല്യാണം ആണെന്ന്... മിഥുൻ ഇളിച്ചു കൊണ്ട് പറഞ്ഞു... എന്ന് നിന്നോട് ആര് പറഞ്ഞു.. ഞാൻ പറഞ്ഞോ.. ഏഹ്... പെട്ടെന്ന് മിത്രയുടെ കണ്ണുകൾ കുറുകി.. ചുണ്ടുകൾ വിറച്ചു... നീ എത്ര മറച്ചു വെച്ചിട്ടും കാര്യമില്ല മോളെ മീര അതായത് നിന്റെ ചേച്ചിയുടെ ഫ്രണ്ട് ആണ് എന്റെ ചേച്ചി എന്നൊന്ന് ആലോചിക്കുന്നത് നല്ലതാ... മിഥുൻ കള്ളച്ചിരിയോടെ പറഞ്ഞു...

നാറി നാറി... ഓ നാറി കേ ദീവാനി 🙄🎶... ആരോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വായിച്ചു... nilbu അല്ല 😖🏃‍♀️💃.... I can express my love to you, give me a chance... മിത്രയുടെ അടുത്തേക്ക് ഒരടി വെച്ചു കൊണ്ട് മിഥുൻ പറഞ്ഞു.... പ്ഫാ.... 😤 ഒരൊന്നൊന്നര ആട്ടൽ ആയിരുന്നു മിത്ര... മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളികൾ തൂത്തു കൊണ്ട് മിഥുൻ മിത്രയെ ഒന്ന് നോക്കി... 🤣 പോയി നിന്റെ മറ്റവളോട് പറയെടാ കച്ചറ ഫെല്ലോ... 😬 അവന്റെ കോളറിൽ പിടിച്ചു ചുമരിലേക്ക് തള്ളി കൊണ്ട് മിത്ര കയർത്തു... അവൻ love എക്സ്പ്രെസ്സ് ചെയ്യാൻ വന്നേക്കുന്നു... ഞാൻ അറിഞ്ഞൊന്ന് എന്റെ ദേഷ്യം എക്സ്പ്രെസ്സ് ചെയ്‌താൽ ഉണ്ടല്ലോ ദർശൻ കിടക്കുന്ന അപ്പുറത്തെ ബെഡ് നിനക്ക് ബുക്ക്‌ ചെയ്യേണ്ടി വരും...

ചെയ്യിപ്പിക്കരുത് എന്നെ കൊണ്ട്... താക്കീത് പോലെ മിത്ര പറഞ്ഞു മുന്നോട്ട് നടന്നു... ഞാൻ പറഞ്ഞത് അവള് തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.... വിളറിയ ചിരിയോടെ മിഥുൻ നാലുപുറം നോക്കി... ആള്ക്കാര് കണ്ടാൽ സീൻ അല്ലെ... ജൂനിയർ സീനിയറിന് താക്കീത് കൊടുക്കുന്നു.. അതും മിത്ര ആണെന്ന് കൂടി അറിഞ്ഞാൽ രണ്ടാഴ്ച കോളേജിന് ആഘോഷിക്കാൻ ഉള്ള വക ആയി... മിഥുൻ മുഖം ഒക്കെ തുടച്ചു ചിരി വരുത്തി കൊണ്ട് മിത്ര പോയതിന്റെ ഓപ്പോസിറ്റിലേക്ക് പോയി... ഇനി അവള് പോയ വഴിയേ പോയിട്ട് വേണം പിന്നാലെ വരുന്നു എന്നും അതിന് വേറെ കേൾക്കാൻ.. കൈ വിട്ട കളിയാണ്.. 😖😖... Nyc 😜...

ഇതെല്ലാം കണ്ട് അവിടെ നിന്നിരുന്ന വിശ്വ പൊട്ടിച്ചിരിയോടെ പറഞ്ഞു... ✨️✨️✨️✨️✨️ ഇവളിതെവിടെ പോയി.. സമയം 4:30 ആയി... തെണ്ടി ഫോൺ വിളിച്ചാലും എടുക്കില്ല... ദിച്ചി ഫോണിലേക്ക് നോക്കി വൃന്ദയോടായി പറഞ്ഞു... ഇനി വക്കീൽ വന്ന ദേഷ്യത്തിന് നേരത്തെ പോയി കാണുമോ.. 🤔 വൃന്ദ തിങ്കി കൊണ്ട് ദിച്ചിയെ നോക്കി... ഇവിടെ നിന്നാലും അവള് ഫ്ലാറ്റിൽ പോവാൻ ചാൻസ് ഇല്ല്യാ.. അത്രക്ക് നാറിയണ്ണു.. 🤭 ദിച്ചി വായ പൊത്തി ചിരിച്ചു... അവളിത് കേട്ടും കൊണ്ട് വരണ്ട... നീ ഒന്നൂടി വിളിച്ചു നോക്ക് ഞാൻ എന്റെ ഫോണിൽ നിന്നും വിളിക്കാം... വൃന്ദ ഫോൺ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു... എങ്ങനെ സാധിക്കുന്നു സീരിയസ് ടൈമിൽ ഇങ്ങനെ ചളുവടിക്കാൻ..

സമ്മതിച്ചു... എങ്ങനെ ആടി കോപ്പേ ഒരേ സമയം വിളിക്കുന്നെ.. ബിസി എന്നല്ലേ പറയുള്ളു... ദിച്ചി തലക്ക് കൈ കൊടുത്തു... ഈൗ 😁😁😁...എന്നാ പിന്നെ നീ വിളിക്ക്.... ഫോൺ തിരികെ പാന്റിലേക്ക് തിരുകി കൊണ്ട് വൃന്ദ ചിരിച്ചു... കഷ്ടം... ദിച്ചി കളിയാക്കി കൊണ്ട് മിത്രക്ക് വിളിച്ചു.... ഇത്‌ മനഃപൂർവം അവള് ചെയ്യുന്നതാ... ദേഷ്യത്തോടെ ചെവിയിൽ നിന്ന് ഫോൺ എടുത്ത് കൊണ്ട് ദിച്ചി പറഞ്ഞു..... എന്ത് പറ്റി.... 😒🙄 വൃന്ദ സംശയത്തോടെ ചോദിച്ചു... റിങ്ങ് ചെയ്തതാടി.... പെട്ടെന്ന് സ്വിച്ഡ് ഓഫ്‌ ആക്കി.. അപ്പോ അവളിവിടെവിടെയോ ഉണ്ട്... സസൂക്ഷ്മം ചുറ്റും നോക്കിക്കൊണ്ട് അവള് പറഞ്ഞു... ചിലപ്പോ ചാർജ് കഴിഞ്ഞതാണെങ്കിലോ... ഏഹ്... വൃന്ദക്ക് ഡൗചയം... ഒലക്കേണ്..

അവള് മനഃപൂർവം കട്ട്‌ ചെയ്യുന്നതാ... വൃന്ദയെയും വലിച്ചു കൊണ്ട് ദിച്ചി മുന്നോട്ട് നടന്നു.... എങ്ങോട്ട് പോവാ.... വൃന്ദ ഒന്നും മനസിലാവാതെ ചോദിച്ചു.. നീ വാ... ഗ്രൗണ്ടിൽ നിന്ന് കിട്ടിയ ഒരു വടിയും എടുത്ത് ദിച്ചി നടന്നു.. പിന്നാലെ വൃന്ദയും... മിത്രേ ഇറങ്ങി വന്നോ.. നേരം ആണ് പോയി കൊണ്ടിരിക്കുന്നെ... ദിച്ചി നാല് പുറം നോക്കി കൊണ്ട് പറഞ്ഞു... നീ ഇതെന്തൊക്കെയാ പറയുന്നേ.. അവളെവിടെ ഉണ്ടെന്ന് കരുതിയാ ഇങ്ങനെ ഒച്ച വെക്കുന്നെ.... നീ അടങ്ങി ഇരുന്നേ അവളിവിടെ തന്നെ ഉണ്ട്... ഇറങ്ങി വാടി കോപ്പേ... ദിച്ചി ദേഷ്യം കൊണ്ട് പറഞ്ഞു... ക്ഡിം.. ക്ഡിം... അപ്പോഴേക്കും വൃന്ദയുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വന്നു... മിത്രയാ... ഫോൺ കയ്യിലെടുത്തു കൊണ്ട് വൃന്ദ പറഞ്ഞു...

വായിക്ക്... ഒരു കൂസലും ഇല്ലാതെ ദിച്ചി പറഞ്ഞു... എടി ആ വട്ടിനേം വിളിച്ചോണ്ട് പോടീ 😠🤬.. വായിച്ചു കൊണ്ട് വൃന്ദ ഫോൺ ദിച്ചിയുടെ മുഖത്തേക്ക് തിരിച്ചു കാണിച്ചു... വട്ട് നിന്റെ തന്തക്ക്.. ഇറങ്ങി വാടി 😱😈... ദിച്ചി നാല് പുറം കണ്ണോടിച്ചു... കുറച്ച് കഴിഞ്ഞിട്ടും അനക്കം ഒന്നുമില്ല എന്ന് കണ്ടതും ദിച്ചി വൃന്ദയെ നോക്കി.. ഒന്നും മനസിലാവാതെ വൃന്ദ വായേം പൊളിച്ചിരിക്കുവാണ്... ഇറങ്ങി വാടി കോപ്പേ.. മരക്കൊമ്പിൽ കേറി ഇരിക്കുന്ന മിത്രയുടെ മൂട്ടനിട്ട് വടി കൊണ്ട് കുത്തി കൊണ്ട് ദിച്ചി ഒച്ച വെച്ചു... ഞാൻ വരൂല... 😧😧😧 കൊമ്പിൽ തൂങ്ങി ഇരുന്ന് കൊണ്ട് മിത്ര പറഞ്ഞു.. എറങ്ങടി കോപ്പേ അവളുടെയൊരു ഒടുക്കത്തെ മരത്തിൽ കേറൽ... മിത്രയുടെ നടുംപുറം നോക്കി ദിച്ചി അടിച്ചു.. ങ്ങീ ങ്ങീ.....

കമിഴ്ന്നടിച്ചു വീണിടത്തു കിടന്ന് മിത്ര കരഞ്ഞു.. എന്താടി കോപ്പേ കിടന്ന് മോങ്ങുന്നേ... ദിച്ചിക്ക് ദേഷ്യം കൊണ്ട് വിറച്ചു... ഞാൻ ഫ്ലാറ്റിൽ പോവില്ല.. എന്റെ ബിൽഡ് up മൊത്തം പോയി... ഞാൻ പോവൂല... ഇനി ഞാൻ എങ്ങനെ അയാളെ നോക്കും.. ഇത്രേം കാലം ഉണ്ടാക്കി വെച്ച എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർന്ന് തരിപ്പണം ആയി.. ഹ്ഹ ഹ്ഹ 😭😭😭😭... മിത്ര വാവിട്ട് കരഞ്ഞു.... എന്റെ കർത്താവേ... മിത്ര കുരിശ് വരച്ചു മിത്രയെ ആകമാനം നോക്കി... വൃന്ദ ആണേൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ.. ☹️🙁 മിത്രയുടെ ഇങ്ങനെ ഒരു അവസ്ഥ കുട്ടി ഇതുവരെ കണ്ടിട്ടില്ലേയ്... 😜😜 നീ ഇങ്ങ് വന്നേ... എടി ഇതൊക്കെ സിമ്പിൾ ആയിട്ട് ഹാന്റിൽ ചെയ്യാവുന്നതല്ലേ ഉള്ളൂ.. നീ ഫ്ലാറ്റിൽ പോവുന്നു...

ബോൾഡ് ആയി നിൽക്കുന്നു.. അത് കാണുമ്പോഴേ വക്കീലിന്റെ പകുതി ശ്വാസം പോവും.. അപ്പോ മൂപ്പർ നിന്നെ തളർത്താൻ വല്ലതും പറയും.. നീ ഇരട്ടി പറയും... മതിയായി അങ്ങേര് നിർത്തി പോവും.. that's all... ദിച്ചി കൺവിൻസ്‌ ചെയ്യാൻ നോക്കി... ശെരിയാവോ... 😐 മിത്രക്ക് വല്യ തെളിച്ചം ഒന്നുല്ല്യ 😌🤗... ശെരിയാവാതെ പിന്നെ എവിടെ പോവാൻ.. നിന്നെ കൊണ്ടേ പറ്റു 😛.. വൃന്ദയും പരമാവധി നോൺ മോണിറ്ററി മോട്ടിവേഷൻ കൊടുത്തു... എന്നാ പിന്നെ പോവാലെ... എന്നും പറഞ്ഞു മിത്ര ഇളിച്ചു കൊണ്ട് മുഖവും കണ്ണും ഒക്കെ തുടച്ചു.... ആ പോവാം.... വൃന്ദയെ നോക്കി ചുണ്ട് ചുളുക്കി കൊണ്ട് ദിച്ചി കണ്ണ് കാണിച്ചു... എന്നാ ഞാൻ ബാഗ് എടുത്തിട്ട് വരാം... എന്നും പറഞ്ഞു മിത്ര ചാടി തുള്ളി പോയി... എവിടെ ചെന്ന് അവസാനിക്കുമോ എന്തോ.. വൃന്ദ ദിച്ചിയെ നോക്കി പറഞ്ഞു... ഓഹ് ജീസസ്.. കാത്തോളണേ.. മിത്രയുടെ പൊലിവിച്ച ഓട്ടം കണ്ട് ദിച്ചി കൈ മലർത്തി............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story