വിശ്വാമിത്രം: ഭാഗം 41

viswamithram

എഴുത്തുകാരി: നിലാവ്‌

ആ അപ്പാ.. നന്നായി കഴിഞ്ഞു.. ഓ പിന്നെ പൊളിച്ചില്ലേ 😵😵..എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു... ഫ്ലാറ്റിലേക്ക് പോവുമ്പോൾ ആണ് മിത്രയുടെ അപ്പ ഫോണിലേക്ക് വിളിച്ചത്... അത് കൊള്ളാം.. നീ നിന്റെ ഇഷ്ടത്തിനല്ലേ കോർഡിനേറ്റർ ആയെ. എന്നിട്ടിപ്പോ ഞങ്ങൾക്കാണോ കുറ്റം.... അപ്പ അറിയാതെ ചോദിച്ചു പോയി... അതിന് ഞാൻ പറഞ്ഞോ കോർഡിനേറ്റർ ആയത് കൊണ്ടാണെന്ന്.. നിങ്ങളെല്ലാരും കൂടെ എന്നെ പറ്റിച്ചിട്ട് ഇപ്പോൾ കിടന്ന് അഭിനയിക്കുന്നോ... മിത്ര ബസിൽ ഇരുന്ന് കൊണ്ട് ചാടി കടിച്ചു... ഒന്ന് പതുക്കെ പറയെടി... എല്ലാരും നോക്കുന്നു.. മിത്രയെ തോണ്ടി കൊണ്ട് ദിച്ചി പറഞ്ഞു... നീ മിണ്ടാതിരിക്കെടി...

കെട്ട്യോന്റെ ജോലി അറിയാതെ ഇരിക്കുന്ന ഒരേ ഒരു ഭാര്യ ഈ ലോകത്ത് ഞാൻ മാത്രമേ ഉണ്ടാവുള്ളു... ഓഹ് തുരുമ്പിച്ചു പോയി ഞാൻ 😒😒... മിത്ര അപ്പ കേൾക്കാൻ വേണ്ടിയും ദിച്ചി കേൾക്കാൻ വേണ്ടിയും പറഞ്ഞു... സൊത്തുട്ടൻ വക്കീൽ ആണെന്ന് നിനക്കറിയില്ലേ മണിക്കുട്ടി... ശ്ശെടാ.... അപ്പ വല്ലാത്തൊരു അവസ്ഥയിൽ ചോദിച്ചു.. ഒരു ചൊത്തൂട്ടൻ.. എന്തൊക്കെ കൈവിഷം ആണോ കൊടുത്തേക്കുന്നെ ആവോ... എന്നോട് വാർക്കപ്പണി എന്നല്ലേ പറഞ്ഞത്... ഞാൻ ഇന്ന് കോളേജിൽ ആകെ ചമ്മി നാറി അപ്പാ... എന്നെ കൊണ്ട് വയ്യ 😤😤... ബസിൽ നിന്ന് തന്നെ മിത്ര മുഖം പൊത്തി ചിണുങ്ങി.... നിന്നോടാരാ അങ്ങനെ ഒക്കെ പറഞ്ഞെ...

മീരയെ കൊണ്ടോവാൻ വെക്കുമ്പോൾ തന്നെ അറിഞ്ഞൂടെ ജോലി അതാവില്ല എന്ന്.. നീ വേറെ വല്ലതും കേട്ട് തെറ്റിദ്ധരിച്ചതാവും.... അപ്പ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... അല്ലല്ല.. എന്നോട് മീര..... അതും പറഞ്ഞു മിത്ര നിർത്തി,, മീരയൊ.. മീര ആണോ പറഞ്ഞെ നിന്നോട് അങ്ങനെ... അപ്പ ഒച്ചയെടുത്തു കൊണ്ട് ചോദിച്ചു... അല്ല അപ്പാ... എന്റെ ഫ്രണ്ട് മീര ഉണ്ട് ബസിൽ അപ്പോ അത് പറഞ്ഞതാ.. ഞാൻ വെക്കുവാണേ... ഫ്ലാറ്റിൽ എത്തിയിട്ട് വിളിക്കാം.. അതും പറഞ്ഞു മിത്ര വേഗം ഫോൺ കട്ട്‌ ആക്കി...

എല്ലാം ഇപ്പൊ കൊളമായേനെ... ദിച്ചി മിത്രയെ നോക്കി കൊണ്ട് പറഞ്ഞു... ശെരിക്കും.... എന്നാലും പിന്നെ എന്തിനാടി മീര എന്നോട് വാർക്കപ്പണി ആണ് ജോലി എന്ന് നുണ പറഞ്ഞെ 🤔🙄.... മിത്രക്ക് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല.. അതിനെന്താ ഇത്ര സംശയം.. അവൾക്ക് അവന്റെ കാമുകന്റെ ഒപ്പം പോവാൻ വേണ്ടി നിന്നെ പൊട്ടിയാക്കി അത്ര തന്നെ... ദിച്ചി പുച്ഛത്തോടെ പറഞ്ഞു... ഏയ് അവളെന്നോട് അങ്ങനെ ഒന്നും ചെയ്യില്ല... ഇതിലെന്തോ ഉണ്ട്... ചിലപ്പോൾ വക്കീൽ നുണ പറയുന്നതാണെങ്കിലോ.. പഠിച്ച കള്ളനാ ആ മുഖം കണ്ടാൽ അറിയാം.. മിത്ര കെറുവിച്ചു... ഒന്ന് പോടീ.. ആ മുഖത്തേക്ക് ഒന്ന് നോക്കിയാൽ തന്നെ കണ്ടില്ലേ എന്തൊരു ഐശ്വര്യം ആണ്..

നിന്നെ പോലെ ആസ്വാദന ശൈലി അല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല്യാ... ദിച്ചി ചിറി കോട്ടി... അല്ലേലും നീ വക്കീലിന്റെ ഒപ്പം അല്ലെ.. മിണ്ടരുത് നീ... മിത്ര അണപ്പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞിരുന്നു... ✨️✨️✨️✨️✨️ അമ്മേ മഹാമായേ... മുന്നിലേക്ക് ചെന്ന് ചാടി കൊടുക്കല്ലേ... പുറത്ത് നിന്ന് പ്രാർത്ഥിച്ചു കൊണ്ട് മിത്ര ഡോർ പതിയെ തുറന്ന് തലയിട്ട് നോക്കി... പതിയെ രണ്ട് കാലും കയ്യും മെയ്യും അകത്തേക്ക് വന്നു... ഓഹ് ഇവിടെ എങ്ങും ഇല്ല്യാ.. ശ്വാസം വലിച്ചു വിട്ട് കൊണ്ട് മിത്ര അടിവെച്ചടി വെച്ചു ഹാളിലേക്ക് എത്തി... ഹാ ഹലോ... ഓ ഉണ്ട്... വാർക്കപ്പണി നല്ല acc സിമന്റ്‌ ഇട്ട് ചെയ്തു കൊടുക്കുന്നതാണ്... ഓ പിന്നെ നല്ല ഉറപ്പല്ലേ... ഞാൻ ആണ് മെയിൻ ആള്...

എത്ര സ്‌ക്വർ ഫീറ്റ് ഉണ്ട്.. ഓഓഓഓ... മിത്രയെ കണ്ടതും വിശ്വ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് പറഞ്ഞു... ബ്ലഡി എരപ്പ്സ് ആക്കുവാണല്ലേ... മിത്ര നിന്നിടത്തു നിന്ന് അനങ്ങാതെ പല്ല് കടിച്ചു... ആ ഹെലോ.. അതെയോ നാളെയാണോ കേസ്... ഫ്ലാറ്റിലേക്ക് വന്നാൽ നമുക്ക് ഡീറ്റൈൽ ആയിട്ട് നമുക്ക് ഡിസ്‌കസ് ചെയ്യാം.. എന്ത് കുഴപ്പം.. ഒരു കുഴപ്പവും ഇല്ല്യാ.. കുഴപ്പം ഉള്ളവർ ഒക്കെ പൊക്കോട്ടെ ഹ്ഹ... വിശ്വ മിത്രയെ വാരാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുവാണ്... ഡോ ഡോ... താൻ വല്ലാതെ ആളാവല്ലേ.. സത്യം പറയ് തനിക്ക് ശെ... രിക്കും വാർക്കപ്പണി അല്ലെ??? വിശ്വയുടെ അടുത്തേക്ക് പാഞ്ഞടുത്തു കൊണ്ട് മിത്ര ചോദിച്ചു... ഇതിനെ കൊണ്ട് ഞാൻ....

വിശ്വ തലയിൽ കൈ വെച്ച് മിത്രയെയും വലിച്ചു അവന്റെ റൂമിലേക്ക് പോയി... ദേ നോക്ക്... ഷെൽഫ് തുറന്ന് കാണിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഷെൽഫ് നിറയെ നിയമ പുസ്തകങ്ങൾ കണ്ടതും മിത്ര വിശ്വയെ ഒന്ന് അടിമുടി നോക്കി... അപ്പോ വാർക്ക.... മിത്ര പറഞ്ഞു മുഴുമിപ്പിക്കാതെ തല കുടഞ്ഞു.. അത് നീയായി ഉണ്ടാക്കിയതല്ലേ അപ്പോ അങ്ങനെ തന്നെ കിടക്കട്ടെ എന്ന് കരുതി.. കുസൃതിയോടെ വിശ്വ പറഞ്ഞു... അപ്പോ പിന്നെ മീര... 🙄🤔😖 മിത്ര അന്തം പോയി വിശ്വയുടെ ചുറ്റും ഒന്ന് റൗണ്ട് അടിച്ച് വന്നു... അപ്പോ അന്ന് വന്ന ദിയ... സത്യം പറഞ്ഞോ അത് നിങ്ങടെ കാമുകി അല്ലെ... വിശ്വയുടെ കോളറിൽ എത്താത്തത് കൊണ്ട് ബട്ടൻസിൽ പിടിച്ചു വലിച്ചു കൊണ്ട് മിത്ര ചോദിച്ചു...

ഇങ്ങ് വാ പറഞ്ഞ് തരാം... വിശ്വ കുമ്പിട്ടു കൊണ്ട് പറഞ്ഞതും മിത്ര ചെവി വിശ്വക്ക് നേരെ വെച്ചു... She... she is my..... അതും പറഞ്ഞു വിശ്വ മിത്രയെ നോക്കി.. Your..... ബാക്കി പറ.. ആക്രാന്തത്തോടെ മിത്ര ചോദിച്ചു... My.... my... ഒന്ന് പറഞ്ഞു താ.. ഇതിപ്പോ കുറെ നേരം ആയല്ലോ my എന്നും പറഞ്ഞു നിൽക്കാൻ... മിത്ര ദേഷ്യം കൊണ്ട് വിശ്വയെ നോക്കി... She is my personal property.. 😌 നിവർന്നു നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... അപ്പോ ഞാനോ.. ഏഹ്.. ഞാൻ ആരാ നിങ്ങടെ എന്ന്... മിത്ര സംഹാര താണ്ഡമാടി കൊണ്ട് ചോദിച്ചു... You... you are my public property... 🤭 ഇളിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ റൂമിൽ ഇരുന്ന ഫ്ലവർ വൈസ് നിലത്തേക്ക് വീണ് ചിന്നി ചിതറി...

വല്ലാതെ വിളച്ചിൽ എടുത്താൽ വയസായ ഈ പ്രായത്തിൽ തുള്ളി വെള്ളം തരാൻ ആളുണ്ടാവില്ല... ഞാൻ ആയത് കൊണ്ട് നിങ്ങളെ പൊന്നുപോലെ നോക്കുന്നുണ്ട്.. വേറെ വല്ല പെണ്ണുങ്ങളും ആണേൽ ഉണ്ടല്ലോ... മിത്ര ദേഷ്യം കൊണ്ട് വിറച്ചു... ആണെങ്കിൽ.... ആണെങ്കിൽ എന്താ ഉണ്ടാവാ... മിത്രയിലേക്ക് നടന്നടുത്തു കൊണ്ട് വിശ്വ ചോദിച്ചു... ഇട്ടെറിഞ്ഞു പോവും.... അധിക നാൾ വേണ്ടി വരില്ല... ഇടിച്ചു കേറി വരാതെ അവിടെ നിക്കടോ... മിത്ര വിശ്വയെ പിന്നോട്ട് ആഞ്ഞു തള്ളി കൊണ്ട് പറഞ്ഞു... നിനക്കിതെന്തിനാ ഇത്ര ദേഷ്യം.. ഇത്ര ചെറിയ പ്രായത്തിൽ ഇത്ര ദേഷ്യം പാടില്ല... വിശ്വ വീണ്ടും അവളുടെ അടുത്തേക്ക് വന്നതും ദേഷ്യത്തോടെ മിത്ര മുന്നോട്ട് നടന്ന് വിശ്വയുടെ കാലിൽ ആഞ്ഞു ചവിട്ടി..

ഔച്.... എന്റെ പെണ്ണെ നീയാണെ സത്യം ദിയ എന്റെ ക്ലൈന്റ് ആണ് also my ഫ്രണ്ട്.. അല്ലാതെ നീ കരുതുന്ന പോലെ... ഛെ ഛെ... പിറകിലൂടെ ചെന്ന് മിത്രയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... മിത്ര ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് നിന്നു.... വിട്ടേ വിട്ടേ... നിങ്ങള് പറയുന്നതൊക്കെ ഞാൻ വിശ്വസിക്കണം അല്ലെ.. വിശ്വസിക്കാം എല്ലാം വിശ്വസിക്കാം... ഓരോന്ന് കാട്ടികൂട്ടിയതും ക്ലൈന്റ് ആയത് കൊണ്ടാവും also ഫ്രണ്ട് ലെ... നിങ്ങള് ശെരിക്കും ഒരു ഫ്രോഡ് ആണ്... പൊടുന്നനെ വിശ്വയുടെ കൈ തട്ടി മാറ്റി കണ്ണുരുട്ടി കൊണ്ട് മിത്ര പറഞ്ഞു... ഡീ ഡീ.. താഴ്ന്നു കേറുമ്പോൾ തലേല് കേറി നിരങ്ങുന്നോ... എന്നാൽ പിന്നെ നീ വിശ്വസിക്കേണ്ടടി...

നീ എന്തൊക്കെ ഉദ്ദേശിച്ചിട്ടുണ്ടോ അതൊക്കെ ഉണ്ട്.. പിന്നെ ദിയ എന്റെ പേർസണൽ പ്രോപ്പർട്ടി ആണെന്ന് പറഞ്ഞില്ലേ അതും സത്യമാ... ഏതായാലും ഭാര്യയെ കൊണ്ട് ഒന്നും നടക്കുന്നില്ലല്ലോ... ഹും... വിശ്വ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു... പോടോ തന്ത കിളവാ.. നിങ്ങൾക്കെയ് ഇത്രയും സുന്ദരിയും സുമുഖിയും വയസ് കുറവും ആയ ഭാര്യയെ കിട്ടിയത് കൊണ്ടുള്ള അഹങ്കാരം.. കാണിച്ചു തരാം ഞാൻ.. മിത്ര നാല് പുറം നോക്കിക്കൊണ്ട് കയ്യിൽ കിട്ടിയ കനം ഉള്ള സാധനം എടുത്ത് കണ്ണാടി നോക്കി എറിഞ്ഞു... അഹങ്കാരം എനിക്കല്ല നിനക്കാടി... എന്നെ പോലെ നല്ല ജോലിയുള്ള ആളെ കിട്ടിയതിൽ നിനക്ക് ജാഡ ആടി.. അതും പറഞ്ഞു വിശ്വ നേരെ മിത്രയുടെ റൂമിൽ കേറി അവിടെയുള്ള കണ്ണാടി എറിഞ്ഞു പൊട്ടിച്ചു... ഇതിനെ ഒക്കെയാണ് പകരത്തിനു പകരം എന്ന് പറയുന്നേ 🤭... നിങ്ങള് നിങ്ങളെന്റെ കണ്ണാടി പൊട്ടിച്ചല്ലേ.. പോടോ മരത്തലയാ...

സൗണ്ട് കേട്ട് ഓടി വന്ന മിത്ര കണ്ണാടി പൊട്ടിയത് കണ്ട് തിരിച്ചു വിശ്വയുടെ റൂമിലേക്ക് കയറി അവിടെയുള്ള പൊട്ടുന്നതെല്ലാം നിലത്തേക്കിട്ടു... പൊട്ടുമോ എന്ന് നോക്കാൻ ആവും അല്ലെ 🤔 എടി എടി മരത്തലയൻ നിന്റെ അച്ഛൻ സേതു.. അപ്പുറത്തെ റൂമിൽ നിന്നും വിശ്വ എന്തോ എടുത്തെറിഞ്ഞു... എന്റെ അച്ഛനെ വിളിക്കുന്നോ ബ്ലഡി ഓൾഡ് man... ക്ര്ര്ര്.. മിത്ര തലയിണ വലിച്ചു കീറി പഞ്ഞി പറപ്പിച്ചു... ഉഫ്... എല്ലാവരും പറപ്പിക്കൂ.. it's very nyc... you know😌😌.... നിന്നെ ഇന്ന് ഞാൻ വലിച്ചു കീറുമെടി... വിശ്വ എന്തൊക്കെയോ പൊട്ടിക്കുന്ന തിരക്കിൽ ആണ്.... ആഹാ എന്നാൽ ഞാൻ നിങ്ങളെ തേച്ചൊട്ടിക്കും... അതും പറഞ്ഞു മിത്ര അടുക്കളയിലേക്ക് ഓടി ചപ്പാത്തി കുഴലും കൊണ്ട് വന്നു...

പരത്തി ഒട്ടിക്കാൻ ആവും 🏃‍♀️ അങ്ങനെ വൃത്തിയില്ലാത്ത ആ രണ്ട് റൂമും ഏകദേശം വൃത്തിയാക്കി രണ്ടാളും തറയിലേക്ക് ചാഞ്ഞു.... കിടക്കാൻ പഞ്ഞി നിലത്ത് പാറി കിടക്കുന്നു.... ചാഞ്ചക്കം.. മ്മ്മ് മ്മ്മ്... ചാഞ്ചക്കം.. മ്മ്മ് മ്മ്മ് 😴 ✨️✨️✨️✨️✨️ രാവിലെ തന്നെ മുട്ടും തട്ടും കേട്ടാണ് മിത്ര കണ്ണ് തുറന്നത്... നോക്കിയപ്പോൾ മുന്നിൽ ഒരു പോങ്ങൻ.... കള്ളൻ ആണെന്ന് കരുതി കയ്യിൽ കിട്ടിയ ഇന്നലെ തല്ലി പൊട്ടിക്കാൻ എടുത്ത ചപ്പാത്തി കുഴൽ എടുത്ത് അയാളുടെ നടുംപുറം നോക്കി മിത്ര ഒന്ന് കൊടുത്തു... എന്റെ അമ്മാ.... തിരിഞ്ഞു നോക്കിക്കൊണ്ട് കൊണ്ട ആള് അലറി... അയ്യോ നിങ്ങൾ ആയിരുന്നോ.. ഞാൻ കരുതി ക... കള്ളൻ ആണെന്ന്...

മുഖം ചുളിച്ചു നിൽക്കുന്ന വിശ്വയെ നോക്കി മിത്ര കയ്യിലുള്ള വടി നിലത്തേക്കിട്ടു.. മനുഷ്യനെ കൊല്ലുമോ.... നടുംപുറം ഉഴിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു.. എന്റെ റൂമിലേക്ക് അങ്ങനെ വരാറില്ലല്ലോ ഞാൻ കരുതി കള്ളൻ ആണെന്ന്... മിത്ര ഇളിച്ചു കാട്ടി... ഇതെന്റെ റൂം ആടി.. മനുഷ്യനെ മര്യാദക്ക് ഒന്ന് നിൽക്കാൻ പോലും സമ്മതിക്കരുത് നീ... കയ്യിലുള്ള ബുക്കും എടുത്ത് വിശ്വ ഇറങ്ങി പോയി... അങ്ങനെ ഓസിക്ക് ഒരു അടി കൊടുക്കാൻ പറ്റി.. ഹ്ഹ അങ്ങനെ വേണം.. ഹാ... മിത്ര കൈകൊട്ടി കൊണ്ട് ചിരിച്ചു... നിനക്ക് ഞാൻ ഇതിനു പണി തരുമെടി കോപ്പേ.. ഒളിഞ്ഞു നിന്ന് കേട്ട വിശ്വ ഓടിപ്പോയി പഞ്ചസാരയിൽ ഉപ്പും കൂടി ഇട്ട് മിക്സ്‌ ചെയ്തു വെച്ചു...

ഇതൊന്നും അറിയാതെ വന്ന മിത്ര ചായ ഉണ്ടാക്കി ഉപ്പുസാര ഇട്ട് ഇളക്കി.... ആ കപ്പിൽ നിന്ന് ഈ കപ്പിലേക്ക് കിട്ടും ഉപ്പുസാര കോഫി 🎶.... വിശ്വയോടുള്ള വാശിക്ക് അവൻ കോഫി കൊടുക്കാതെ ടേബിളിൽ ഓപ്പോസിറ്റ് ഇരുന്ന് മിത്ര ഇളക്കി കൊണ്ടിരുന്നു... ലാസ്റ്റ് വല്യ ബിൽഡ് up ഒക്കെ കൊടുത്ത് ഒരിറക്ക് വലിച്ചങ്ങോട്ട് കുടിച്ചു... തുഫ്ഫ്ഫ്.. 😤 ചിരിക്കാൻ വേണ്ടി റെഡി ആയിരുന്ന വിശ്വയുടെ മുഖം കോഫി നക്കി 😆.... സോറി.. കാപ്പിക്ക് ഉപ്പ്... മിത്ര എന്തെങ്കിലും പറയുന്നതിന് മുന്നേ വിശ്വ മുഖം പൊത്തി ബാത്റൂമിലേക്ക് ഓടി... എന്നാലും ഉപ്പ് എങ്ങനെ വന്നു.. ഇനി ഞാൻ ഉപ്പാണോ ഇട്ടേ.... 🙄🙄മിത്ര ഒന്നൂടി ടേസ്റ്റ് ചെയ്ത് നോക്കി.. ബാക്കി നേരെ വാഷ് ബൈസിലേക്ക് 😌....

നിനക്കിത്തിരി ഒന്നുമല്ല നല്ലോണം കൂടുന്നുണ്ട് മിത്രേ.. പോവാൻ നേരം ആയപ്പോൾ വിശ്വ പറഞ്ഞു... പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വേണമെന്ന് വെച്ചു കോഫിയിൽ ഉപ്പിട്ടിളക്കി നിങ്ങടെ മുഖത്തേക്ക് തുപ്പിയതാണെന്ന്.. നിങ്ങളാണ് ഓവർ.. പരമ ഓവർ ആണ്.. ഹും.. മിത്ര മുഖം കോട്ടി ബാഗും എടുത്ത് പോയി... ഛെ... വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ വിശ്വ പല്ല് കടിച്ചു... ഒരു ബൈക്ക്.. പ്പ്... പാർക്കിങ്ങിൽ ഉള്ള വിശ്വയുടെ ബൈക്കിനെ നോക്കി പുച്ഛിച്ചു മിത്ര മുന്നോട്ട് നടന്നു... കുസൃതി തോന്നിയതും പുറകിലേക്ക് തന്നെ വന്ന് രണ്ട് ടയറിന്റെയും കാറ്റ് തുറന്ന് വിട്ടു.. ശഹ്ഹ്... 😁😁 ആഹാ.... ഇനി വക്കീൽ എങ്ങനെ പോവുന്നതെന്ന് കാണണം... ബൈക്കിൽ ഒരു ചവിട്ടും കൊടുത്തു മിത്ര എസ്‌കേപ്പ് from that സിറ്റി..💃..........................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story