വിശ്വാമിത്രം: ഭാഗം 42

viswamithram

എഴുത്തുകാരി: നിലാവ്‌

ശ്ശെടാ ഇതെന്തോന്ന് മറിമായം.... വിശ്വ വണ്ടിയുടെ അടുത്ത് കുമ്പിട്ടു നിന്ന് ടയർ നോക്കി... രണ്ട് ടയറിന്റെയും കാറ്റ് ഒരുമിച്ച് പോയോ.. എടീ കുട്ടി തേവാങ്കെ... ആരാണ് ഉത്തരവാദി എന്നറിയാൻ വിശ്വക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.... പിറുപിറുത്തു കൊണ്ട് റോഡിലേക്ക് ഇറങ്ങി വിശ്വ ഒരു ഓട്ടോ പിടിച്ചു.... ചേട്ടാ ദേ ആ ബസിനെ ഓവർ ടേക്ക് ചെയ്തേക്ക്.... മുന്നിൽ പോവുന്ന ബസിനെ നോക്കി വിശ്വ ഓട്ടോക്കാരനോട് പറഞ്ഞു.... മിത്ര സ്ഥിരം പോവുന്ന ബസ്, കുളിക്കുന്ന സോപ്പ് ഷാംപൂ എന്തിന് മിത്രയുടെ പൗച്ചിലെ അപ്സരയുടെ പെൻസിൽ വരെ വിശ്വക്ക് കാണാപാഠം ആണ് 😝... .....

ഇനി ഒരു രണ്ട് മണിക്കൂർ അത് കഴിയാതെ മൂപ്പര് ഓഫീസിൽ എത്തില്ല ഈ മിത്രയോടാ കളി.... ദിച്ചിയെ നോക്കി വാലും തലയും ഇല്ലാതെ മിത്ര പറഞ്ഞു... ഇനി നീയിന്നു എന്താ ഒപ്പിച്ചത്.. ഇന്നലത്തെ പ്രശ്നം സോൾവ് ആയില്ലേ... ദിച്ചി പകച്ചു കൊണ്ട് മിത്രയെ നോക്കി... ഓ ഇന്നലത്തെ ദേഷ്യം ഒക്കെ ഫ്ലാറ്റ് ഒരു ഭാർഗവീനിലയം ആക്കിയപ്പോൾ തീർന്നു.. പക്ഷെ ഇന്ന് വേറെ പ്രശ്നം തുടങ്ങി... ഞങ്ങൾ ഒരു നടക്ക് പോവില്ല മോളെ... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു.... നിനക്ക് പറയാൻ ഉള്ളത് മര്യാദക്ക് വക്കീലിനോട് പറഞ്ഞാൽ തീരാവുന്ന....

അമ്മച്ചീ... ദിച്ചി പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ബസ് സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു... ബസിലെ എല്ലാരും മുന്നോട്ടേക്ക് ആഞ്ഞു കൊണ്ട് യഥാർത്ഥ സ്ഥാനത്ത് തന്നെ നിന്നു... ആരാണ് ഇനി വണ്ടിക്ക് വട്ടം ചാടിയെ... മുന്നിലെ കമ്പിയിൽ ഇടിച്ച നെറ്റി ഉഴിഞ്ഞു കൊണ്ട് മിത്ര ദേഷ്യപ്പെട്ടു... അപ്പോഴേക്കും മിത്രയുടെ കയ്യിൽ പിടി വീണു... വാ.... വിശ്വ ഒരു മയവും ഇല്ലാതെ മിത്രയെ വിളിച്ചു... മിത്ര ആകെ ഞെട്ടി പണ്ടാരം അടങ്ങി പിടിച്ച കയ്യിലേക്കും ദിച്ചിയുടെ മുഖത്തേക്കും നോക്കി... അനുഭവിച്ചോ അനുഭവിച്ചോ.. ചോദിച്ചു വാങ്ങിയതല്ലേ 😌😌...

ദിച്ചി നന്നായി ഇളിച്ചു കാട്ടി... ആ... ആരാ... വിശ്വയെ താഴ്ത്തി കെട്ടാൻ മിത്രയുടെ ഒരു ശ്രമം... നിന്റെ അപ്പൻ സേതു... ഇറങ്ങി വാടി ഇങ്ങോട്ട്... വിശ്വ അവളെ മുന്നോട്ട് വലിച്ചു... അയ്യോ നാട്ടാരെ ഓടി വായോ.... പട്ടാപകൽ എന്നെ തട്ടി കൊണ്ട് പോണേ.. അയ്യോ 😪😪 മിത്ര നന്നായിട്ട് മുതലക്കണ്ണീർ ഒഴുക്കി... എന്തായിത്... താൻ ആരാ.. ആ കുട്ടീടെ... ഒരാള് മുന്നോട്ട് വന്ന് മുഴുവൻ പറയാതെ നിർത്തി... എന്താ ചേട്ടാ.. പ്രതികരിക്കൂ.. നോക്കിക്കേ അയാളെന്നെ തട്ടി കൊണ്ടോയി വൃക്കയും കണ്ണും എടുത്ത് ഭിക്ഷക്ക് ഇരുത്തിയാൽ എന്റെ വീട്ടുകാര് എന്ത് ചെയ്യും... മിത്ര കണ്ണീര് ഒഴുക്കി കൊണ്ടിരുന്നു... രക്ഷപ്പെടും... സമയം കളയാതെ ഒന്ന് പോവാൻ നോക്ക് കൊച്ചേ...

അയാൾ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഈ തങ്കകുടത്തിനെ ഇയാൾക്ക് കൊടുക്കുവാണോ നിങ്ങള്.. ങ്ങീ ങ്ങീ.... മിത്ര ദിച്ചിയെ നോക്കി കണ്ണിറുക്കി... എന്റെ കൊച്ചേ കെട്ട്യോനും കെട്ട്യോളും ഒക്കെ ആയാൽ വഴക്കൊക്കെ സ്വാഭാവികം ആണ്.. കുട്ടിയിപ്പോ അവന്റെ ഒപ്പം ചെല്ലാൻ നോക്ക്... ഞങ്ങൾക്ക് നേരം വൈകുന്നു... കണ്ടക്ടർ വന്ന് പറഞ്ഞു... ഞാൻ പോവൂല.. എന്റെ കെട്ട്യോൻ ഒന്നുമല്ല ഇയാള്... അതും പറഞ്ഞു മിത്ര നിലത്തിരുന്നു 🙄 ഓവർ ആക്കി ചളമാക്കാതെടി കോപ്പേ.. അങ്ങേര് ഇത്രേം നേരം നിങ്ങടെ കല്യാണ ഫോട്ടോ കാണിച്ചു കൊണ്ടാ പ്രസംഗിച്ചത്.. തല്ല് വേണ്ടേൽ കൂടെ പോവാൻ നോക്ക്... അല്ലേൽ എല്ലാം കൂടി നിന്നെ തല്ലിക്കൊല്ലും...

മിത്രയെ പിടിച്ചെഴുന്നേൽപ്പിക്കുന്ന പോലെ കാണിച്ചു ദിച്ചി അവളുടെ ചെവിയിൽ പറഞ്ഞു... മിത്ര നൈസ് ആയി വിശ്വയുടെ കയ്യിലേക്ക് പാളി നോക്കിയപ്പോൾ കണ്ടു ഫോണും ഉയർത്തി പിടിച്ചു നിൽക്കുന്ന വക്കീൽ വിശ്വാസ് രാമനാഥനെ... സുഭാഷ് 🙊 മിത്ര തല വെട്ടിച്ചു കൊണ്ട് എല്ലാവരേം നോക്കി... എല്ലാവർക്കും ഒരു പുച്ഛ ഭാവം 😤...ഏയ് തോന്നിയതാവും... മിത്ര സ്വയം പറഞ്ഞു കൊണ്ട് മൂടും തട്ടി എണീറ്റു.. വാ പോവാം.. ദിച്ചിക്ക് ടാറ്റയും കൊടുത്ത് വിശ്വയുടെ കയ്യിൽ അങ്ങോട്ട് കേറിപ്പിടിച്ചു മിത്ര ചുണ്ട് കോട്ടി... ഉള്ളിൽ നിറഞ്ഞ ചിരിയോടെ മിത്രയുടെ കയ്യിൽ മുറുകെ കൈ കോർത്തു പിടിച്ചു കൊണ്ട് വിശ്വ ഓട്ടോയിലേക്ക് കയറി ഇരുന്നു.. ഹഹഹഹ.... 🤣🤣🤣🤣

ഓട്ടോയിൽ കയറിയതും മിത്ര ഇരുന്ന് ചിരിക്കാൻ തുടങ്ങി... എന്താടി കോപ്പേ നിന്റെ പിരി ഇളകിയോ 😠.. ദേഷ്യത്തോടെ വിശ്വ കൈ കൂട്ടി തിരുമ്മി... Ac കാറിൽ പോവുന്ന മിനിമം ഒരു ബൈക്കിൽ പോവുന്ന വിശ്വാസ് ഓട്ടോയിൽ കേറി ഓഫീസിൽ പോവുന്നോ... ഇതൊക്കെ ശീലം ഉണ്ടോ ആവോ... മിത്ര അതും പറഞ്ഞു വീണ്ടും ചിരിച്ചു... അതെന്താടി കോപ്പേ വക്കീൽമാർക്ക് ഓട്ടോയിൽ പോവണ്ട എന്ന് നിയമം വല്ലോം ഉണ്ടോ... വിശ്വ കലിപ്പിൽ തന്നെയാണ്... ന്തേ വണ്ടിയുടെ ടയറിന്റെ കാറ്റ് പോയോ.. ശ്ശെ ആരാവോ നിങ്ങളോട് ഇത്ര ദേഷ്യം ഉള്ള ആള്... മിത്ര കുലുങ്ങി ചിരിച്ചു... എന്തായാലും നിന്റെ അത്ര ശത്രുത ഉള്ള ആളൊന്നും വേറെ എനിക്കാരുമില്ല... വിശ്വ പുച്ഛത്തോടെ പറഞ്ഞു... ശത്രു....

ഞാൻ അല്ലാതെ വേറെ ശത്രു ഒന്നും ഇല്ലെങ്കിൽ പിന്നെ എന്നെ വിളിക്കുന്നതും മെസ്സേജ് അയക്കുന്നതുമൊക്കെ ആര്.. മിത്ര പെട്ടെന്ന് സൈലന്റ് ആയി... എന്താടി നിനക്ക് ഒന്നും പറയാൻ ഇല്ലേ.. നാണം ഇല്ലല്ലോ ഇത്ര പോത്തോളം പോന്നിട്ട് സ്വന്തം കെട്ട്യോനോട് വഴക്കിടാൻ വരാൻ.. നിന്റെ കുട്ടൂസിന് കൂടി ഉണ്ടാവില്ല ഇത്ര കുസൃതി.. അത് പറയുമ്പോൾ വിശ്വ അറിയാതെ ചിരിച്ചു പോയി... അതിന് പിറകിലും ഒരു കാരണം ഉണ്ട്... അറിഞ്ഞു കൊണ്ടോ അറിയാതെയോ നിങ്ങൾ ഉൾപ്പെട്ടൊരു കാരണം.... ഹാ ചേട്ടാ ഇവിടെ നിർത്തിയാൽ മതി... ഓട്ടോ ചേട്ടനെ തട്ടി വിളിച്ചു ഓട്ടോ നിർത്തിച്ചു വിശ്വയെ ഒന്നിരുത്തി നോക്കി മിത്ര കോളേജിന്റെ മുന്നിൽ ഇറങ്ങി...

Mad girl 🙄 മിത്ര പോവുന്നതും നോക്കി തലക്ക് കൈ കൊടുത്ത് കൊണ്ട് വിശ്വ ചിരിച്ചു... ✨️✨️✨️✨️ മിത്ര ക്ലാസ്സിലേക്ക് കയറാൻ നിന്നപ്പോൾ ആണ് അവളുടെ തോളിൽ ആരുടെയോ കൈ വീണത്... ഓ നീ ഇപ്പൊ എത്തുന്നേ ഉള്ളൂ.. നിന്റെ ബസ് എന്താ ഇത്ര സ്ലോ ആണോ.. ദിച്ചി ആണെന്ന് കരുതി തിരിഞ്ഞു നോക്കിയതും ആളെ കണ്ട് മിത്ര തോളിൽ ഇരുന്ന കൈ തട്ടി മാറ്റി... ആഹാ പൊന്നുമോൻ ഒരാഴ്ച പോലും തികക്കാതെ ആശുപത്രി ഇറങ്ങിയല്ലോ... so fast.. പ്രത്യേക സ്റ്റൈലിൽ തോള് ചലിപ്പിച്ചു കൊണ്ട് മിത്ര ദർശനെ തന്നെ നോക്കി... നിന്നെ ഇങ്ങനെ ഓർത്താൽ ബെഡിൽ നിന്ന് എണീറ്റ് ഓടാൻ തോന്നും.. അത്രക്ക് മനസ്സിൽ പതിഞ്ഞു പോയില്ലേ നീ...

ഒരു പ്രത്യേക ഭാവത്തോടെ ദർശൻ പറഞ്ഞതും മിത്ര അവനെ അടിമുടി നോക്കി... ഞാനും നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തു.. പ്രത്യേകിച്ച് ആർട്സ് ഡേയിൽ.. എല്ലാ വർഷവും നിന്റെ അലമ്പ് ഉണ്ടാവുന്നതാണല്ലോ.. ഇപ്രാവശ്യം നീയിലാത്തത് കൊണ്ട് സംഗതി കളറായി... മിത്ര കളിയാക്കി ചിരിച്ചു.. ഡീ നീ ആ വക്കീലിനെ കണ്ടാണ് നെഗളിക്കുന്നതെങ്കിൽ നിർത്തിക്കൊ മോളെ... അവനേം നിന്റെ ഒപ്പം പൂട്ടാൻ ഉള്ള വഴിയൊക്കെ എന്റെൽ ഉണ്ട്... കൈ ചൂണ്ടി കൊണ്ട് ദർശൻ പറഞ്ഞു നിർത്തി... അയ്യോ നിന്നെ ഒതുക്കാൻ അങ്ങേരൊന്നും വേണ്ട മോനെ... ദേ ഈ കൈയുണ്ടല്ലോ ഇത്‌ വെച്ച് ഞാൻ അറിഞ്ഞൊന്ന് തന്നാൽ.... മിത്ര കയ്യുയർത്തി കൊണ്ട് പറഞ്ഞു...

That's my babe... നിന്റെ ആ ഉശിരുണ്ടല്ലോ...ഇഷ്ടപ്പെട്ടു.. ഒരുപാടങ്ങു ഇഷ്ടപ്പെട്ടു.. ഉഫ്... വൃന്ദ വെറും പൊട്ടി.. എന്തേലും പറഞ്ഞാൽ മോങ്ങിക്കോളും.. പക്ഷെ നീയുണ്ടല്ലോ somthing spcl.... നിന്നെ ഞാൻ എടുത്തോളാം.... മിത്രയെ നോക്കി വഷളൻ ചിരിയോടെ അവൻ പറഞ്ഞു നടന്നു നീങ്ങി... ചെറ്റ 😬😠നിന്നെ എന്റെ കയ്യിലും കിട്ടുമെടാ നാറി.. അന്ന് ഞാൻ ആരാണെന്ന് നീ ശെരിക്കും അറിയും... അവന്റെയൊരു babe.. ഛീ... 😤 അവനെ നോക്കി പല്ലിറുമ്മി കൊണ്ട് മിത്ര ക്ലാസ്സിലേക്ക് കേറി... ✨️✨️✨️✨️✨️

മണിമിത്രയെ പ്രിൻസി വിളിക്കുന്നുണ്ട്.... ഇന്റെർവെല്ലിന് ശേഷം ഉള്ള പിരിയഡ് തുടങ്ങിയപ്പോൾ ഒരു കുട്ടി ക്ലാസ്സിൽ വന്ന് പറഞ്ഞു... ഓ ഇനി എന്ത് കുന്തം ആണോ എന്തോ.. നീ വരുന്നോ.. സീറ്റിൽ നിന്ന് എണീറ്റ് മിത്ര ദിച്ചിയെ നോക്കി ചോദിച്ചു... ഞാൻ ഇല്ല്യാ.. കഴിഞ്ഞ തവണ പ്രിൻസിയുടെ അടുത്തേക്ക് ചെന്ന് ഉണ്ടായ പുകില് ആലോചിച്ചപ്പോൾ ദിച്ചി പറഞ്ഞു... 😁 ഇന്ന് തെറി കേൾക്കാൻ വയ്യായിരിക്കും അല്ലെ.. എന്തായാലും എനിക്ക് വിശപ്പ്‌ തുടങ്ങി ഞാൻ പോയി വയറ് നിറച്ചിട്ട് വരാം... ഇളിച്ചു കൊണ്ട് മിത്ര പ്രിൻസിയുടെ അടുത്തേക്ക് പോയി... കർത്താവേ ഇന്ന് നല്ലതിനുള്ള വിളി ആയിരിക്കണേ.. ദിച്ചി നെറ്റിയിൽ കുരിശ് വരച്ചു... May i... Yes come in മണിമിത്ര...

മിത്ര മുഴുമിപ്പിക്കും മുന്നേ പ്രിൻസി ചാടി കേറി പറഞ്ഞു... ഓ ഇന്നെല്ലാവരും fast ആണല്ലോ... നന്നായി ഇളിച്ചു കൊണ്ട് മിത്ര പ്രിൻസിയുടെ മുന്നിൽ ചെന്ന് നിന്നു... ഹാ മിത്ര തനിക്കൊരു കൊറിയർ വന്നിട്ടുണ്ട്.. കോളേജിലെ അഡ്രസ്സിൽ ആണ് വന്നിരിക്കുന്നെ.. വന്ന കൊറിയർ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പ്രിൻസി പറഞ്ഞു... കൊറിയറോ.... എനിക്കോ... ഞാൻ ഇപ്പോൾ എന്താ ഓർഡർ ചെയ്തേ.. അതും കോളേജ് അഡ്രസ്സിൽ 🤔.....

ണിക്കുട്ടി ചിന്താവിഷ്ടയായ മിത്രയായി... ഇതാ എന്താണെന്ന് നോക്ക്... ചിരിയോടെ പ്രിൻസി പറഞ്ഞു... കാണ്ടാമൃഗത്തിനും പല്ലിളിയോ... മാമിനെ നോക്കി ആത്മകഥിച്ചു കൊണ്ട് പ്രിൻസിയുടെ റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ ക്യുരിയോസിറ്റി കൊണ്ട് മിത്ര വലിച്ചു കീറി... ദൈവമേ... ഉള്ളിലെ സാധനം കണ്ടതും മാറോടടക്കി കൊണ്ട് മിത്ര ഒന്ന് ഏങ്ങി.... പിന്നെ പതിയെ പുഞ്ചിരി വരുത്തി ബാത്രൂം ലക്ഷ്യം വെച്ചു ഒരോട്ടം ആയിരുന്നു.... 🏃‍♀️🏃‍♀️🏃‍♀️ ഇന്ന് മിത്രക്ക് ആകെ മൊത്തം മൂഞ്ചലോസ്‌കി ആണല്ലോ... 🤭🤭.....................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story