വിശ്വാമിത്രം: ഭാഗം 43

viswamithram

എഴുത്തുകാരി: നിലാവ്‌

പണ്ടാരം അടങ്ങാൻ ആയിട്ട് 😤😤... മുഖം നന്നായി കഴുകി മിത്ര കയ്യിലുള്ള കൊറിയറിലേക്ക് ഒന്നൂടി നോക്കി.. പാറ്റാടയുടെ അത്ര കനമേ ഉള്ളൂ ശക്തി ബോംബിന്റെ അല്ലെ 😬😬... ഡ്രസ്സ്‌ പൊക്കി പാന്റിന്റെ ഇടയിൽ അത് തിരുകുന്നതിനിടയിൽ മിത്ര പിറുപിറുത്തു... ദേഷ്യം മാറ്റി മുഖത്തു ചിരി വരുത്തി ഫോണിൽ നോക്കി എല്ലാം ക്ലിയർ അല്ലെ എന്ന് ഉറപ്പ് വരുത്തി കഴുത്തിലൂടെ ഇട്ട ഷാൾ വയറ് വരെ പുതച്ചിട്ടു ക്ലാസ്സിലേക്ക് നടന്നു ... കൂടെ നടക്കുന്ന ആൾക്കാര് തൊട്ട് കണ്ട് പിടിക്കും ഒളിപ്പിച്ചു വെച്ചത് എന്താണെന്ന് 😁😁.... ന്താടി എന്തിനാ വിളിച്ചേ... മിത്ര സീറ്റിലേക്ക് മൂട് ഉറപ്പിച്ചില്ല അതിന് മുന്നേ ദിച്ചി ചാടി കേറി ചോദിച്ചു...

ഞാൻ ഒന്ന് ഉറപ്പിച്ചോട്ടെ ഡീ... ഇരുന്ന് കൊണ്ട് മിത്ര ദിച്ചിയെ കൂർപ്പിച്ചു നോക്കി.. ഇനി പറയ്.. എന്തിനാ പ്രിൻസി വിളിച്ചേ... ദിച്ചി മിത്രയിലേക്ക് ചേർന്നിരുന്നു.... വിട്ടിരിക്കെടി അല്ലാതെ തന്നെ മനുഷ്യന് ചൂടെടുത്തിട്ട് വയ്യ അതിനിടയിലാ അവളുടെ ഒട്ടൽ... മ്ർർ... മിത്ര മുരണ്ടു.... ഓ നീ കാര്യം പറയുന്നുണ്ടോ.. 😬 ഒരേക്കർ വിട്ടിരുന്നു കൊണ്ട് ദിച്ചി ചോദിച്ചു... അതിപ്പോ എന്താ 🤔പ്രത്യേകിച്ച് ഒന്നുല്യാ 😌... ആ ദർശൻ ദർശനം തന്നില്ലേ അപ്പോ കെയർ ആവണം എന്ന് പറയാൻ വേണ്ടി വിളിപ്പിച്ചതാ... കിട്ടിയ നുണ മിത്ര വിളമ്പി... കകകകക 🤣🤣🤣🤣... കെയർ ആവാൻ പ്രിൻസി അതും നിന്നോട്... എന്റെ മിത്രേ നീ വിശ്വസിക്കാൻ പറ്റുന്നത് വല്ലോം പറയ് 🤭🤭🤭...

ദിച്ചി ചിരി നിർത്താതെ പറഞ്ഞു... അതേടി കോപ്പേ... വേണേൽ പോയി ചോദിച്ചു നോക്കെടി... കെയർ ആവാൻ പറഞ്ഞത് എന്റെ കാര്യത്തിന് അല്ല അവന്റെ കാര്യത്തിനാ... ഇനി ചിരിച്ചാൽ അണപ്പല്ല് ഞാൻ തെറിപ്പിക്കും... മിത്ര ദിച്ചിയുടെ കഴുത്തിൽ കേറി പിടിച്ചു... വിടെടി... നേരെ ചൊവ്വേ പറഞ്ഞാൽ അല്ലെ മനസ്സിലാവൂ.... നിനക്ക് തല്ലേങ്ങാനും കിട്ടിയോ.. പുതച്ചിരിക്കുന്നു... മിത്ര കൈ വിട്ട് തിരിഞ്ഞിരുന്നതും മിത്രയുടെ ഷാളിൽ പിടി മുറുക്കി കൊണ്ട് ദിച്ചി ചോദിച്ചു... എനിക്ക് തണുക്കുന്നുണ്ടെടി.. ഇനി അതിൽ പിടിച്ചു വലിക്കാതെ.... ദിച്ചിയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് മിത്ര പറഞ്ഞു... ങേ.. നീയല്ലേ നേരത്തെ നിനക്ക് ചൂടെടുക്കുന്നെന്ന് പറഞ്ഞെ..

ഇത്ര പെട്ടെന്ന് തണുക്കാൻ തുടങ്ങിയോ അതും ഈ പൊരി വെയിലത്തു.... മിത്ര ജനൽ വഴി ഗ്രൗണ്ടിലേക്കൊന്ന് നോക്കി... എനിക്ക് ഇപ്പൊ തണുക്കുന്നുണ്ട്.. തണുക്കാൻ ഇപ്പൊ തണുപ്പ് വേണമെന്നുണ്ടോ.. എന്റെ ശരീരത്തിലെ ഊഷ്മാവ് കുറഞ്ഞു ചിലപ്പോൾ ശീതോഷ്‌മാവ്‌ വന്ന് കാണും.... വൈകാതെ താപോർജ്ജം വരും 😬🙄... പല്ലിളിച്ചു കൊണ്ട് മിത്ര പറഞ്ഞു.. സൈക്കോ തെണ്ടി ഉണർന്നു.... ഹ്ഹ 😁😁... ദിച്ചി നന്നായി ഇളിച്ചു കൊടുത്ത് നേരെ ഇരുന്നു.. വെറുതെ എന്തിനാ മിത്രയുടെ താപോർജ്ജം കൂട്ടി ദിച്ചിയുടെ ശരീരോർജ്ജം കളയുന്നെ... ലെ ലെ ലെ.... മിത്രയുടെ മനസ് അപ്പോഴും,,, കണ്ണീർ കായലിലോളം കടലാസിന്റെ കൊറിയർ മുങ്ങുമോ പൊങ്ങുമോ അതോ തീരത്തടിയുമോ എന്നറിയാതെ പാറി പാറി... 😆....

✨️✨️✨️✨️✨️ നിനക്കറിയില്ലന്നോ.. മീരേ നീ എന്നോട് നുണ പറയണ്ട.. നിന്നെറ്റ് കല്യാണം ഉറപ്പിച്ച വിശ്വയുടെ ജോലി വക്കീൽ ആണെന്ന് നിനക്കറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ കുട്ടൂസ് അല്ല.. മിത്ര ആണ് മണിമിത്ര... കോളേജ് വിട്ട് മീരയുടെ ഫ്ലാറ്റിൽ കേറി മിത്ര സത്യം അറിയാനുള്ള ശ്രമത്തിൽ ആണ്... ഞാൻ എന്തിനാ മണീ നിന്നോട് നുണ പറയുന്നേ... എന്നോട് അയാൾ വാർക്കപ്പണി എന്ന് തന്നെയാ പറഞ്ഞെ അല്ലാതെ എനിക്കറിയില്ല.... മീര കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... നിനക്കെന്താ ബോധം ഇല്ലേ.. ഇത്രേം പഠിച്ചു ജോലി ചെയ്യുന്ന നിന്നെ കൊണ്ട് വാർക്കപ്പണിക്കാരനെ കൊണ്ടാണ് കെട്ടിക്കുന്നേ എന്ന് പറഞ്ഞാൽ ഒരൊറ്റ വാക്കിൽ തീർക്കാവുന്ന ബന്ധമല്ലേ ഉണ്ടാവുമായിരുന്നുള്ളു... ഛെ...

മിത്ര മീരയെ കുലുക്കി കൊണ്ട് പറഞ്ഞു... പറ്റിപ്പോയി... എന്റെ തെറ്റാ.. ഞാൻ വേണ്ട എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു.. പക്ഷെ അപ്പോ അച്ഛന്റെയും അമ്മയുടെയും സന്തോഷം ഒക്കെ കണ്ടപ്പോൾ... മീര വിങ്ങി പൊട്ടി.... എന്നിട്ട് ഇപ്പൊ അവര് നല്ല സന്തോഷത്തിൽ ആണെന്നാണോ നീ കരുതുന്നെ.. വീട്ടിൽ പോയാൽ വല്യമ്മടെ അടുത്തേക്ക് പോവാൻ എനിക്ക് എന്തൊരു മടിയാണെന്ന് അറിയാമോ.. നിന്നെ കാണേണ്ട സ്ഥാനത്തു വിശ്വയുടെ കൂടെ എന്നെ കാണുമ്പോൾ ഉണ്ടാവുന്ന കണ്ണിലെ നീർത്തിളക്കം ഞാൻ കാണാഞ്ഞിട്ടല്ല... എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാഞ്ഞിട്ടാ.. ചങ്കൂറ്റം വേണമെടി...

പ്രേമിക്കുന്നുണ്ടേൽ അത് തുറന്നു പറഞ്ഞു അവനെ കെട്ടാൻ ചങ്കൂറ്റം കാണിക്കണം അല്ലാതെ ഒരുമാതിരി ഒളിച്ചോട്ടം അല്ല... വിപിനെ നോക്കിയാണ് ലാസ്റ്റ് മിത്ര പറഞ്ഞത്... മണിക്കുട്ടീ അപ്പോഴത്തെ സാഹചര്യം അതായിരുന്നു.... തലേ ദിവസം പോലും ഇവള് വിശ്വയോട് പറഞ്ഞതാ പക്ഷെ അവൻ എന്താ പറഞ്ഞതെന്ന് നിന്നോട് ഞാൻ വീണ്ടും പറയേണ്ടല്ലോ.... വിപിൻ തല താഴ്ത്തി കൊണ്ട് പറഞ്ഞു... അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെൽ കല്യാണത്തിന് ഉണ്ടായത് പറയണമായിരുന്നു... സഭയിൽ വെച്ച് തന്നെ അതിൽ ഒരു തീരുമാനം ഉണ്ടാക്കി ഇവളെ നിങ്ങൾക്ക് കെട്ടിച്ചു തരുമായിരുന്നു എന്നെ വക്കീലിന് കെട്ടിച്ചു കൊടുത്ത പോലെ.... അല്ലാതെ....

മിത്ര ദേഷ്യം കൊണ്ട് വിറച്ചു... പറ്റിപ്പോയി.. അപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് രണ്ടാൾക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.... വിശ്വയെ എങ്ങനെ എങ്കിലും എന്റെ ജീവിതത്തിലേക്ക് വരാതെ നോക്കണം എന്നെ ഉണ്ടായിരുന്നുള്ളു... എല്ലാം കയ്യീന്ന് പോയ അവസ്ഥ ആയിരുന്നു.... മീര കരഞ്ഞു കൊണ്ട് പറഞ്ഞു.. ഇഷ്ടം അല്ലാഞ്ഞിട്ടു നീയെന്തിനാ അയാളുടെ ഒപ്പം കറങ്ങാൻ പോയെ.. പല പോസിൽ നിറഞ്ഞു കിടപ്പുണ്ടല്ലോ അങ്ങേരുടെ ഫോണിൽ നിങ്ങടെ ഫോട്ടോസ്.. 😏 മിത്ര പുച്ഛത്തോടെ പറഞ്ഞു നിർത്തി.... അത്... അത് പിന്നെ..... മീര വിപിനെ നോക്കി തപ്പി പിടിച്ചു.... വക്കീലിനെ വേണ്ട എന്ന് വെക്കാൻ ഒരു കാരണം ഉണ്ടെങ്കിൽ അതിന് പിന്നിലും ഒരു കാരണം ഉണ്ടാവുമല്ലോ....

മീരയെ തന്നെ സസൂക്ഷ്മം നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... മണിക്കുട്ടീ... അത് പിന്നെ അച്ഛനും അമ്മയ്ക്കും ഡൌട്ട് തോന്നണ്ടല്ലോ എന്ന് കരുതി... ഞാൻ കുറെ ഒഴിഞ്ഞു മാറിയതാ എത്രയെന്നു വെച്ചിട്ടാ നുണ പറയുന്നേ... അതുകൊണ്ട് പോവേണ്ടി വന്നു... മീര വിറയലോടെ പറഞ്ഞു... ഒരൊറ്റ സത്യം പറയാതെ ഇരിക്കാൻ നീ എത്ര നുണ പറഞ്ഞു.. എന്റെ ജീവിതം വരെ ഇല്ലാതാക്കിയില്ലേ... എന്തിന്... എന്തിനായിരുന്നു... നീ സന്തോഷത്തോടെ ജീവിക്കുമ്പോൾ നീ കാരണം തന്നെ ഒരാളുടെ ജീവിതം ബലിയാടായി.. മടുത്തു എനിക്ക്.. ദിയ, ഷേണായ്,, അവരുടെ മെസ്സേജസ്, വീഡിയോസ്.. കാണാൻ പറ്റാത്തതൊക്കെ കണ്ടു,, കേട്ടു .... ഇനി എനിക്ക് വയ്യ... മടുത്തു...

ഇനിയെന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.. അതും പറഞ്ഞു മീരയെ നോക്കി ചിരിച്ചു കൊണ്ട് മിത്ര അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു ✨️✨️✨️✨️✨️✨️ നീ എവിടെയായിരുന്നു ഇത്ര നേരം.... ഫ്ലാറ്റിലേക്ക് കാലെടുത്തു വെച്ചതും വിശ്വയുടെ ചോദ്യം വന്നു.... അവനെ തറപ്പിച്ചൊന്ന് നോക്കി മിത്ര റൂമിലേക്ക് കയറാൻ നിന്നതും വിശ്വ അവളുടെ മുന്നിലേക്ക് കയറി നിന്നു... നിന്നോടാ ചോദിച്ചേ ഇത്ര നേരം എവിടെ ആയിരുന്നെന്നു.... കയ്യിലെ ബിയർ ബോട്ടിലിൽ നിന്ന് സിപ്പ് ചെയ്തു കൊണ്ട് വിശ്വ ചോദിച്ചു.... എന്റെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയണം എന്ന് എഗ്രിമെന്റ് ഒന്നും ഇല്ലല്ലോ.. നിങ്ങൾ നിങ്ങടെ ഇഷ്ടം പോലെ നടക്കുന്നു കാര്യങ്ങൾ ചെയ്യുന്നു.. അപ്പോ എനിക്കും എന്റെ ഇഷ്ടം..

പറയുന്നത് വിശ്വയോട് ആണെങ്കിലും അവളുടെ കണ്ണ് കയ്യിലെ ബിയർ ബോട്ടിലിലേക്ക് ആയിരുന്നു...... What ?! വാട്ടിയതും പുഴുങ്ങിയതുമൊന്നുമല്ല പറയാൻ സൗകര്യം ഇല്ലെന്ന്.. വഴീന്ന് മാറഡോ വക്കീൽ വിശ്വാസ് രാമനാഥാ.... അവന്റെ കയ്യിലെ ബിയർ ബോട്ടിൽ തട്ടി പറിച്ചു വാങ്ങി വാഷ് ബേസിൽ ഒഴിച്ച് ബോട്ടിൽ കാലിന്റെ അടുത്തേക്കെറിഞ്ഞു.... എങ്ങോട്ടാടി ഷോ കാണിച്ചു പോണേ.... റൂമിൽ കയറാൻ നിന്ന മിത്രയുടെ പിറകിൽ നിന്ന് വിശ്വ ചോദിച്ചു... ഇയാളെന്നെ വെടക്കാക്കിയേ അടങ്ങു.. മനസ്സിൽ പറഞ്ഞു കൊണ്ട് മിത്ര കൈ കെട്ടി തിരിഞ്ഞു നിന്നു... മീര താഴെ വെയ്റ്റ് ചെയ്ത് നിൽപ്പുണ്ട് ന്തേ കൂടെ പോരണോ... അത്രയും കലിപ്പോടെ മിത്ര ചോദിച്ചു... ഡീ...

പൊടുന്നനെ വിശ്വ വന്ന് മിത്രയുടെ കൈ വണ്ണയിൽ അമർത്തി പിടിച്ചു ചുമരിനോട് ചാരി നിർത്തി... ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് നമുക്കിടയിലേക്ക് അവളെ കൊണ്ട് വരരുത്,, വരരുത് എന്ന്.... ഇനി മേലാൽ നീ മീര എന്നൊരു വാക്ക് പറഞ്ഞാൽ,,, വിശ്വയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... അത് മിത്രയുടെ കയ്യിൽ പ്രതിഫലിക്കുകയും ചെയ്തു... മനസ്സിൽ ഒന്നും പുറത്ത് വേറൊന്നും വെച്ചു പെരുമാറാൻ വിശ്വയെ പോലെ മിത്രക്കറിയില്ല.. മിത്ര പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും അതാരായാലും ഏത് അപ്പനായാലും.. നിങ്ങടെ ഉള്ളിൽ ഓരോന്ന് വെച്ചുള്ള സംസാരം ഉണ്ടല്ലോ... മിത്രയെ അതിന് കിട്ടില്ല... 😏😏 വിശ്വയുടെ കണ്ണുകളിലേക്ക് നോക്കി പകയോടെ മിത്ര പറഞ്ഞു...

നീയിതെന്തൊക്കെയാ പറയുന്നേ.. ഞാൻ എന്ത് ഉള്ളിൽ വെച്ച് സംസാരിച്ചെന്നാ നീ പറയുന്നേ... പറയാൻ ഉള്ളത് നേരെ ചൊവ്വേ പറയെടി പുല്ലേ അവളുടെയൊരു ബിൽഡ് up... ഒന്നൂടി മിത്രയെ ചുമരിലേക്ക് ചേർത്ത് പിടിച്ചു അവളുടെ രണ്ട് കയ്യിലും അമർത്തി പിടിച്ചു.. എല്ലാ പെണ്ണുങ്ങളോടും ചെയ്യുന്ന പോലെ മിത്രയോട് കളിക്കാൻ വരണ്ട.. ചിലപ്പോൾ താങ്ങി എന്ന് വരില്ല... വിശ്വയുടെ കാലിൽ ചവിട്ടി ഞെരിച്ചു കൈ രണ്ടും വിടുവിച്ചു മിത്ര റൂമിലേക്ക് പോയി... ഇവളിതെന്തൊക്കെയാ പറയുന്നേ.. ചിലപ്പോൾ തോന്നിപ്പോവും ഇവൾക്ക് വട്ടാണെന്ന് ചിലപ്പോൾ തോന്നും വട്ട് എനിക്കാണെന്ന്.. ഏഹ്.. വിശ്വ തല ചൊറിഞ്ഞു കൊണ്ട് സോഫയിൽ കേറി ഇരുന്നു... സത്യത്തിൽ nilbuവിനാണ് വട്ട് 🙄അത് നിങ്ങളാരും മനസിലാക്കിയില്ല 🙄

😬... sed ആക്കി 😪.... ബാത്‌റൂമിൽ കയറി മിത്ര കുറെ നേരം മുഖം കഴുകി കൊണ്ടിരുന്നു... ഒരേ സമയം ദിയയും മീരയും ഷേണായിയും വിശ്വയും മൈന്റിലേക്ക് വന്നു... ഒരു വശത്തു വിശ്വ ഒരു വശത്തു മറ്റേ മൂന്നാളും.... ഞാൻ ആരെ വിശ്വസിക്കും ദൈവമേ... ചുമരിലേക്ക് ചാരി നിന്ന് മിത്ര ആലോചനയിൽ ആയി... നമുക്ക് എണ്ണി പങ്ക് എടുക്കാം... "രാജാവിന്റെ ഭാര്യ തടിച്ചി പാറു ചന്ദ്രിക സോപ്പിട്ടെ കുളിക്കത്തുള്ളൂ ദിലീപിന്റെ കാറിലെ പോകത്തുള്ളൂ.. ദിലീപിന്റെ കാറിന്റെ നമ്പർ എത്ര??? "🎶🙊🙄 വിശ്വ ആണ് നുണയൻ... ഓന്റെ ഒപ്പം നിക്കണ്ട 😌😤... പണ്ടാരക്കാലൻ കയ്യിൽ കേറി പിടിച്ചിട്ട്.. പൊളിഞ്ഞോ.. കയ്യിൽ വേദന അനുഭവപ്പെട്ടതും വെള്ളം കൊണ്ട് മിത്ര കൈ ഉഴിഞ്ഞു....

പെട്ടെന്നെന്തോ ഓർത്തു കൊണ്ട് മിത്ര ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് വന്നു... നാലുപുറം നോക്കിക്കൊണ്ട് ഡ്രസ്സ്‌ പൊക്കി അരയിൽ തിരുകിയ കൊറിയർ എടുത്തു... ഒരു ഭാവ ഭേദവും ഇല്ലാതെ മിത്ര അത് തുറന്നു നോക്കി... ഡിവോഴ്സ് പെറ്റിഷൻ... ഒരു ദിവസം പോയി വക്കീലിനെ കണ്ടതും ഫ്ളാറ്റിലെ അഡ്രെസ്സ് കൊടുത്താൽ വിശ്വ അറിഞ്ഞാലോ എന്ന് കരുതി കോളേജിലെ അഡ്രസ് കൊടുത്തതും ഒരു നിമിഷം മിത്രയുടെ മുന്നിലേക്ക് തെളിഞ്ഞു വന്നു.... കുറച്ച് നേരം മിത്ര അതിലേക്ക് തന്നെ നോക്കി നിന്നു... Infidelity.... അതിൽ തെളിഞ്ഞു നിൽക്കുന്ന കാരണം കണ്ടതും മിത്ര ദീർഘ നിശ്വാസം വിട്ടു... (അറിയാത്തവർ ഗൂഗിളിൽ നോക്കു 😁😁)

നിങ്ങളിൽ നിന്ന് ജീവിതകാലം മുഴുവൻ എനിക്കൊരു മോചനം.. മ്മ്ഹ്ഹ്😏... പുച്ഛത്തോടെ പറഞ്ഞു മിത്ര പേന കയ്യിൽ എടുത്ത് അവളുടെ പേരിന് താഴെ സൈൻ ചെയ്തു.... ..... ഇതേ സമയം മിത്രയെ വേദനിപ്പിച്ചതിൽ മനം നൊന്ത് സോഫയിൽ ഇരിക്ക പൊറുതി ഇല്ലാതെ വിശ്വ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഛെ പറഞ്ഞു മനസിലാക്കിപ്പിച്ചാൽ മതിയായിരുന്നു.. എന്താ പ്രശ്നം എന്ന് ഞാൻ സംയമനത്തോടെ ചോദിച്ചിരുന്നേൽ അവളെ ഇങ്ങനെ വേദനിപ്പിക്കേണ്ടി വരില്ലായിരുന്നു.. പാവം.. എന്നാലും അതിന്റെ വായിലെ നാവ്... വിശ്വ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു... വിഷമം ആയോ എന്തോ... ഒന്ന് പോയി നോക്കാം... അതും പറഞ്ഞു വിശ്വ മിത്രയുടെ മുറിയിലേക്ക് ചെന്നു...

ലെ മിത്ര ഒപ്പിട്ട ഡിവോഴ്സ് പേപ്പറും പിടിച്ചു നിൽക്കുന്നു.... 🙊🙊 വാവേ.... 🤭 വിശ്വ മിത്രയുടെ പിറകിൽ വന്ന് കൊണ്ട് വിളിച്ചു... യാരന്ത ആള്.. ഇവിടെ എവിടെ വാവ... മിത്ര ഒരു നിമിഷം കയ്യിലെ പേപ്പർ ഒക്കെ മറന്ന് കാലിന്റെ താഴെ ഒക്കെ തിരഞ്ഞു.. ഇനി ഏതേലും വാവ താഴെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ടെങ്കിലോ.... 😁😌 ഇവിടെ ഇവിടെ... മിത്ര താഴേക്ക് നോക്കുന്നത് കണ്ട് വിശ്വ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു.... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പ്രണയാതുരനായി നിൽക്കുന്ന വക്കീൽ വിശ്വയെ.... ഇങ്ങേരു അന്യൻ മാറി റെമോ ആയോ... മിത്ര വിശ്വയെ ഒന്ന് പകച്ചു നോക്കി... ആരാടോ വാവ... കുഞ്ഞു വാവ മണിക്കുട്ടി.. എന്തൊക്കെയാണ്... എന്നെ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ...

കൈ ചൂണ്ടി പറഞ്ഞപ്പോൾ ആണ് മിത്ര കയ്യിലെ പേപ്പർ ശ്രദ്ധിക്കുന്നത്... വേഗം തന്നെ മിത്ര രണ്ട് കയ്യും പുറകിലേക്ക് പിടിച്ചു... എന്താ നിന്റെ കയ്യിൽ.. ഏഹ്... വിശ്വ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... എന്ത് ഒന്നുല്ല്യ... ചുമൽ കൂച്ചി കൊണ്ട് മിത്ര കൂളായി പറഞ്ഞു.. പക്ഷെ ഹേർട്ട് പാണ്ടി മേളം നടത്തുവാണ് 🤭😝... പിന്നെ നീ കൈ എന്തിനാ പുറകിലേക്ക് വെച്ചേക്കുന്നേ... നോക്കട്ടെ എന്താണെന്ന്... വിശ്വ വിടാനുള്ള ഉദ്ദേശം ഇല്ല്യാ... നിങ്ങളെന്താ എന്റെ റൂമിൽ അറ്റ്ലീസ്റ്റ് വരുമ്പോൾ knock ചെയ്ത് കേറിക്കൂടെ... ഹും.. മിത്ര ദേഷ്യം വരുത്തി കൊണ്ട് പറഞ്ഞു... സ്വന്തം ഭാര്യയുടെ റൂമിലേക്ക് കേറുമ്പോൾ knock ചെയ്യാൻ ഞാൻ പൊട്ടൻ ഒന്നുമല്ല...

നീ കയ്യിൽ എന്താണെന്ന് കാണിക്ക്... വിശ്വ മിത്രയുടെ അടുത്തേക്ക് വന്നു... ഇല്ലെങ്കിൽ താൻ എന്ത് ചെയ്യും.. നിങ്ങടെ റൂമിൽ കേറി വന്ന് ഞാൻ അതെന്താ ഇതെന്താ അത് കാണിച്ചേ ഇത്‌ കാണിച്ചേ എന്നൊന്നും ഞാൻ ചോദിക്കാറില്ലല്ലോ.. so ഇങ്ങോട്ടും വേണ്ട.. മ്മ് മ്മ് പോവാൻ നോക്ക്.. ഔട്ട്‌ ഔട്ട്‌... മിത്ര ഒരു കൈ കൊണ്ട് വിശ്വയെ പുറകിലേക്ക് തള്ളി മാറ്റി... പൊടുന്നനെ മിത്രയെ നെഞ്ചിലേക്ക് വലിച്ചിട്ട് കൊണ്ട് അവളുടെ കയ്യിലെ പേപ്പർ വിശ്വ വാങ്ങാൻ നിന്നതും,,,, മണിക്കുട്ടീ...... എന്നും പറഞ്ഞു ആരോ വാതിലും തള്ളി തുറന്ന് വന്നു........................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story