വിശ്വാമിത്രം: ഭാഗം 44

viswamithram

എഴുത്തുകാരി: നിലാവ്‌

മണിക്കുട്ടീ... എന്നും വിളിച്ചു വാതിലും തള്ളി തുറന്നു ആരോ വന്നതും,,, മിത്ര വിശ്വയെ തള്ളി മാറ്റാൻ നോക്കിയതും അവൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു... ആ തക്കത്തിന് കയ്യിലുള്ള പേപ്പർ പതിയെ ബുക്കിനിടയിലേക്ക് മിത്ര തിരുകി വെച്ചു... ആയേ... 🙈 കൊഞ്ചലോടെയുള്ള പറച്ചില് കേട്ടതും വിശ്വയുടെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി മിത്ര പിറകിലേക്ക് നോക്കി... കണ്ണും പൊത്തി വിച്ചുവിന്റെ ഒക്കത്തിരിക്കുന്ന കുട്ടൂസിനെ കണ്ടതും മിത്രയുടെ ചുണ്ട് വിറച്ചു.... ഇവിടെ കൊണ്ട് പിടിച്ച റൊമാൻസ് ആണല്ലേ.. ഞാനും ഇവനും ഒന്നും കണ്ടില്ലാട്ടോ.. കുഞ്ഞിനേം കൊണ്ട് വിച്ചു തിരിഞ്ഞു നിന്നു...

ഒന്ന് പോടാ റൊമാൻസ്.. ഒന്ന് പോയെ നീ... അവന്റെ മുന്നിലേക്ക് കേറി നിന്ന് കുട്ടൂസിനെ പിടിച്ചു വാങ്ങി മാറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് മിത്ര പുറകിലേക്ക് നോക്കി... നോക്കണ്ട വേറെ ആരും ഇല്ല്യാ 😁...മ്മ് മ്മ്മ്.. ഇനി അത് പറയ്... വിശ്വയെ നോക്കി കൊണ്ട് വിച്ചു തല താഴ്ത്തി... ഒന്ന് പോടാ.. വിശ്വ പതിയെ ചുണ്ട് തുടച്ചു കൊണ്ട് അഭിനയിച്ചു... അയ്യാ ഇയാൾക്ക് വട്ടാണ്. ചുമ്മാ ഓരോന്ന്.. ഛെ... മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ഓ വെക്കുന്നതിന് കുഴപ്പം ഇല്ല്യാ.. ഞാൻ അറിഞ്ഞത് കൊണ്ടാണേൽ സാരല്ല്യന്നേ... ഞാൻ അല്ലെ 😌😌.. വിച്ചു നാണം കുണുങ്ങി... പഫാ.... അവന്റെയൊരു.... തിന്നാൻ വേണമെങ്കിൽ കിച്ചണിലേക്ക് വാ... വിശ്വയെ നോക്കി പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ........

നീയെന്തേ പെട്ടെന്ന് പോന്നെ.... അവരെയൊക്കെ കൊണ്ട് പോരായിരുന്നില്ലേ... ദോശ ഉണ്ടാക്കി വിച്ചുവിന്റെ പ്ലേറ്റിലേക്ക് ഇട്ട് കൊടുക്കുന്നതിനിടയിൽ മിത്ര ചോദിച്ചു..... ഞാൻ ബിസിനസ്സിന്റെ ആവശ്യത്തിന് വേണ്ടി വന്നതാ.... പോരുന്ന വഴിക്ക് നിന്റെ വീട്ടിലും കേറി... പിന്നാലെ ദേ ഇവനും വന്ന്..... ചായയും നോക്കി ഇരിക്കുന്ന കുട്ടൂസിനെ നോക്കി വിച്ചു പറഞ്ഞു... മന്യേ.. എന്തെയാ.... കൈ കൊണ്ട് മിത്രയെ മാടി വിളിച്ചു കൊണ്ട് കുട്ടൂസ് പറഞ്ഞു... അതിനാരാ പറഞ്ഞെ മണി നിന്റെ അല്ലാന്ന്.. കുട്ടൂസിന്റെ അല്ലെ മണി... അവനെ സ്ലാബിന്മേൽ നിന്ന് എടുത്ത് ഒക്കത്തു വെച്ചു കൊണ്ട് മിത്ര ഒരു ദോശ പോട്ടെടുത്തു കുട്ടൂസിന്റെ വായിലേക്ക് വെച്ചു... ഞാനാ പറഞ്ഞെ 😁😁...

ഇളിച്ചു കൊണ്ട് വിച്ചു മിത്രയെ നോക്കി... എന്ത് പറഞ്ഞെന്ന്... മിത്ര വിച്ചുവിനെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു... മണി സൊത്തൂട്ടന്റെ ആണ് നിന്നെ തേച്ചതാ അവള് എന്നൊക്കെ.. ഹീ 😛... എന്തായാലും ഞാൻ അവനോട് വേഗം ഒരു ഡാങ്കിനിയെ സെറ്റ് ആക്കാൻ പറഞ്ഞിട്ടുണ്ട്.. അല്ലേടാ കുട്ടൂസാ... കുട്ടൂസിനെ നോക്കി വിച്ചു പറഞ്ഞു... മൂത്തതാണെന്നൊന്നും നോക്കൂല ചട്ടുകം ആണ് കയ്യിൽ ഇരിക്കുന്നെ.. അച്ഛന് ആണി കേറിയ പോലെ മോന് ചട്ടുകം വെക്കും ഞാൻ... ഹാ... വിച്ചുവിന്റെ മുന്നിലേക്ക് വന്ന് ചട്ടുകം നീട്ടി പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഏയ് ഞാൻ തമാശക്ക്... വിച്ചു അറിയാതെ എണീറ്റ് പാട്ടക്ക് പിടിച്ചു പോയി 😁...

എന്നാ വേഗം കഴിച്ച് എണീറ്റ് പോയി കുളിക്കാൻ നോക്ക്... അടുത്ത ദോശ കൂടി അവന്റെ പ്ലേറ്റിലേക്ക് ഇട്ട് കൊണ്ട് മിത്ര പറഞ്ഞു... അല്ല ഏട്ടൻ എന്താ അവിടെ നിക്കുന്നെ.. കിച്ചണിൽ കേറരുതെന്ന് മണിക്കുട്ടി പറഞ്ഞോ 🤭🤭... അടുക്കള വാതിൽക്കൽ താളം ചവിട്ടി നിൽക്കുന്ന വിശ്വയെ നോക്കി വിച്ചു ചോദിച്ചു... ഓ ഞാനും നിന്റെ മണിക്കുട്ടിയും ഒരു കണ്ടത്തിൽ ചേരില്ല... വെറുതെ എന്തിനാ വഴക്ക് കൂടുന്നെ... വിശ്വ എങ്ങോട്ടോ നോക്കി പറഞ്ഞു... അത് കയ്യിലിരുപ്പ് കൊണ്ട് തന്നെയാ... ഞാൻ കാണിച്ചു തരാം എന്താ വേണ്ടതെന്നു... മിത്ര പിറുപിറുത്തു... ചൊത്തൂ.... റ്റാ..... കൈ മാടി കൊണ്ട് കുട്ടൂസ് വിളിച്ചു.... വല്ലാതെ ഊതണ്ട ചൊത്തൂട്ടൻ പറക്കും 😏..

മിത്ര പുച്ഛത്തോടെ പറഞ്ഞു... നിങ്ങള് തമ്മിലുള്ള പ്രശ്നം ഇതുവരെ മാറിയില്ലേ.... ദോശയെ കടിച്ചു കീറി കൊണ്ട് വിച്ചു ചോദിച്ചു... എവടെ തീരാൻ.. ഇത്‌ എന്നേം കൊണ്ടേ പോവു മോനെ... മിത്രയുടെ ഒക്കത്തു നിന്നും കുട്ടൂസിനെ എടുത്ത് കൊണ്ട് വിശ്വ പറഞ്ഞു.... വിശ്വ എടുത്ത മാത്രയിൽ വിരലും നുണഞ്ഞു കൊണ്ട് കുട്ടൂസ് അവന്റെ തോളിലേക്ക് കിടന്നു... എന്നാൽ പിന്നെ ഒരു പ്ലേറ്റ് എടുത്ത് ദോശ കഴിക്ക് ചൊത്തൂട്ടാ... നല്ല നെയ് ദോശയും സാമ്പാറും... ആഹാ... വിച്ചു ഒരു പ്ലേറ്റ് എടുത്ത് വിശ്വക്ക് നേരെ നീട്ടി വിരൽ നുണഞ്ഞു... ഓ വേണ്ടടെയ്.. എന്നും ഈ ദോശ തന്നെയാ ഇവിടെ... കുറെ മാവ് കുത്തി കലക്കി ഫ്രിഡ്ജിൽ കേറ്റി വെച്ചേക്കുവാ എളുപ്പ പണിക്ക്..

എന്നിട്ട് അതിന്ന് കുറേശ്ശേ എടുത്ത് എന്നും ദോശ ചുടും... വിശ്വ കപട ദേഷ്യത്തോടെ പറഞ്ഞു.. എന്നിട്ടും എന്നും നാലഞ്ചണ്ണം വയറ്റിലോട്ട് കുത്തി കേറ്റുന്നുണ്ടല്ലോ.. വല്യ വക്കീൽ അല്ലെ പോയി ഇഷ്ടം ഉള്ളത് വാങ്ങി കഴിക്ക് എന്നാൽ.. അല്ലേൽ അടുക്കള ഭരണം ഏറ്റെടുത്തു എന്നും വെറൈറ്റി വെറൈറ്റി ഫുഡ്‌ ഉണ്ടാക്കി തിന്ന്.. കുറ്റം പറയാൻ വന്നേക്കുന്നു... ഗ്യാസും ഓഫ്‌ ചെയ്ത് ചട്ടുകം സ്ലാബിന്മേലേക്ക് വലിച്ചെറിഞ്ഞു മിത്ര വിശ്വയെ നോക്കി കയർത്തു... മണിക്കുട്ടീ ഒരു ദോശ കൂടി... പ്ലേറ്റ് നീട്ടി പിടിച്ചു കൊണ്ട് വിച്ചു പറഞ്ഞു... തന്നെത്താനെ ഉണ്ടാക്കി കഴിക്കെടാ... എനിക്കെങ്ങും വയ്യ... നീ വരുന്നുണ്ടോ... വന്നാൽ ഞാൻ കുളിപ്പിച്ച് ഉറക്കി തരാം..

അല്ലേൽ ഈ കാലമാടന്റെ ഓളിയിടലും കേട്ട് ഉറങ്ങേണ്ടി വരും... കുട്ടൂസിനെ തോണ്ടി കൊണ്ട് മിത്ര ചോദിച്ചു... കുട്ടൂസ് ആണേൽ അന്താളിച്ചു വിശ്വയെ ആദ്യം ഒന്ന് നോക്കി.. പിന്നെ വിച്ചുവിനെയും... പൊക്കോ പൊക്കോ.. ഞങ്ങൾ നൈസ് ആയിട്ട് വരാം... കൈ കൊണ്ട് കലാശം കാണിച്ചു വിച്ചു പറഞ്ഞു... കാര്യം മനസിലായത് കൊണ്ടോ അതോ മിത്രയെ പേടിച്ചിട്ടോ കുട്ടൂസ് വേഗം മിത്രയുടെ അടുത്തേക്ക് ചാടി... 😉... ഹും... 😏😏 വിശ്വയെ നോക്കി രണ്ട് പുച്ഛം വിട്ട് മിത്ര അടുക്കള വിട്ടിറങ്ങി..... വല്ല കാര്യവും ഉണ്ടായിരുന്നോ... വിശ്വയുടെ തോളിലേക്ക് താടി ചേർത്ത് കൊണ്ട് വിച്ചു ചോദിച്ചു...

കോണിങ് ബെൽ പോലുള്ള അവളുടെ സംസാരവും കട്ട പല്ല് കാട്ടിയുള്ള ചിരിയും ദേഷ്യം വരുമ്പോൾ വിറയ്ക്കുന്ന ചുണ്ടും വികസിക്കുന്ന കണ്ണും കാണാൻ നല്ല ചേലാടാ... അതിനല്ലേ ഇങ്ങനെ ഒക്കെ ചെയ്യുന്നേ... വിച്ചുവിന്റെ തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ട് വിശ്വ പറഞ്ഞു... ഔച്.. എന്നിട്ട് എനിക്കങ്ങനെ ഒന്നും തോന്നിയില്ലല്ലോ... വിച്ചു വിശ്വയെ അടിമുടി നോക്കി... തോന്നണമെങ്കിൽ അപ്പുറത്തെ ഹോസ്റ്റലിലെ ദിച്ചി ഇല്ലേ നിന്റെ one സൈഡ് അവളോട് പോയി ഒന്ന് ഇതുപോലെ ചൊറിഞ്ഞു നോക്ക്.. സ്വർഗം കാണും മോൻ സ്വർഗം.. 🤭🤭 വിച്ചുവിന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.. പോ അവിടുന്ന്... ഇവിടെ നിന്ന് പോവുമ്പോഴേക്കും അതൊന്ന് ട്രാക്കിൽ എത്തിക്കണം 😁😁...

വല്ലാത്തൊരു നിർവൃതിയോടെ വിച്ചു പറഞ്ഞു.... അപ്പോ ഈ അടുത്തൊന്നും പോണില്ലേ 🙄🙄.. വിശ്വാക്കൊരു ഞെട്ടൽ ഇല്ലാതില്ല... ഏയ്.. ഞാൻ അവളെ സെറ്റ് ആക്കി മിനിമം ഒരു ലിപ് ലോക്ക് എങ്കിലും വാങ്ങിയിട്ടേ പോവു.. ദിച്ചിമ്മാ... നെഞ്ചിൽ കൈ വെച്ചു കണ്ണടച്ച് കൊണ്ട് വിച്ചു ഹാളിലേക്ക് പോയി... കുരിശായല്ലോ ദൈവമേ... തലക്കും കൈ കൊടുത്ത് വിശ്വ പറഞ്ഞു... ✨️✨️✨️✨️✨️ ആ അപ്പാ.. ഞാൻ ദോശ ഉണ്ടാക്കി കൊടുത്തു.. ഇല്ല്യാ കുട്ടൂസ് കുറച്ചേ കഴിച്ചുള്ളൂ.. നല്ലോണം ക്ഷീണം ഉണ്ടെന്ന് തോന്നുന്നു.... വിരലും നുണഞ്ഞു കിടപ്പുണ്ട്.. ഇല്ലില്ല കുളിപ്പിച്ചിട്ട് ഉറക്കാലോ എന്ന് കരുതിയാ.. അറിയില്ല അപ്പാ എത്ര ദിവസം ഉണ്ടാവുമെന്ന് പറഞ്ഞില്ല... ഓ ഞാൻ നോക്കിക്കോളാം ഇവനെ...

അവിടെ നിർത്തിയാൽ എന്റെ കൊച്ചിന് എന്നെ കാണാതെ സങ്കടമാ.. ഹാ.. വേണേൽ ഇങ്ങോട്ട് പോര്... 😁😁..ആ ശെരി ഞാൻ രാത്രി വിളിക്കാം... ആ ഓക്കേ... അപ്പയെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു മിത്ര ഫോൺ ബെഡിലേക്ക് ഇട്ടു... മന്യേ.. ബാ.. ബാ.. ബൂ... കോട്ടുവാ ഇട്ട് കൊണ്ട് കുട്ടൂസ് പറഞ്ഞു.. അയ്യാ മണിയുടെ കുട്ടൂസിന് ഉറക്കം വരുന്നുണ്ടോ... കുളിച്ചിട്ട് ഉറങ്ങാമെ... ടവ്വലും എടുത്ത് തോളിലേക്കിട്ട് കുട്ടൂസിനെ വാരി എടുത്ത് കൊണ്ട് മിത്ര ബാത്റൂമിലേക്ക് നടന്നു... തണുക്കുന്നുണ്ടോടാ കള്ളാ.. സാരല്ല്യ ട്ടോ... ഇപ്പൊ കഴിയും... മേലെല്ലാം തുടച്ചു കൊടുത്ത് കുട്ടൂസിനെ എടുത്തതും അവൻ മിത്രയുടെ മേലിലേക്ക് പറ്റി ചേർന്ന് കിടന്നു.... ഓഹ് ഇത്രക്ക് തണുപ്പുണ്ടോ...

കുട്ടൂസിന്റെ കയ്യിലെ രോമം പൊന്തി നിൽക്കുന്നത് കണ്ടതും മിത്ര ചിരിച്ചു പോയി... മന്യേ... കാൽ മുട്ട് മടക്കി മിത്രയുടെ വയറിലേക്ക് ചുരുക്കി വെച്ചു രണ്ട് കൈ കൊണ്ടും അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട് കുട്ടൂസ് വിളിച്ചു... ഇല്ല്യാ.. ദേ തണുപ്പൊക്കെ മാറി... വിച്ചു കൊണ്ട് വന്ന ബാഗിൽ നിന്നും കുട്ടൂസിന്റെ ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും പിന്നിൽ വിശ്വ നിൽക്കുന്നത് കണ്ട് മിത്ര പെട്ടെന്നൊന്ന് ഞെട്ടി.... മ്മ്...? ചോദ്യ ഭാവത്തിൽ മിത്ര വിശ്വയെ ഒന്ന് നോക്കി... വിശ്വയുടെ കണ്ണപ്പോഴും മിത്രയുടെ മുഖത്ത് തറഞ്ഞു നിന്നു... ഹലോ താങ്കൾക്ക് റൂം മാറി.... അപ്പുറത്തെ റൂമിന് പകരം എന്റെ റൂമിലേക്കാ വന്നേ.. പോയെ....

കൈ കൊണ്ട് വിശ്വയെ ഉന്താൻ തുനിഞ്ഞതും പിടഞ്ഞു മാറി കൊണ്ട് വിശ്വ ബാത്‌റൂമിലേക്ക് കയറി... എടൊ ഞാൻ കുളിക്കാൻ കേറാൻ നിക്കുവായിരുന്നു.. ഇറങ്ങിക്കെ ഇങ്ങോട്ട്... ഞാൻ കണ്ടില്ലേ നനഞ്ഞു നിൽക്കുവാ.. തുറക്ക്.... തുറക്കാൻ... തനിക്ക് തന്റെ റൂമിൽ പോയി കുളിച്ചാൽ എന്താ... മിത്ര കൊട്ടി കൊട്ടി വാതിൽ പൊളിക്കാനായി... പൊടുന്നനെ വിശ്വ വാതിൽ വലിച്ചു തുറന്നു... എന്റെ പൊന്നു മിത്രേ വിച്ചു അപ്പുറത്ത് കുളിക്കുവാ അല്ലാതെ നിന്റെ ബാത്രൂം ഒന്നും എനിക്ക് വേണ്ട.. കുളിച്ചിട്ട് ഞാൻ ഇറങ്ങി തരാം.. വിശ്വ തൊഴു കയ്യോടെ പറഞ്ഞു... എനിക്കിപ്പോ കുളിക്കണം.. ഇങ്ങോട്ടിറങ്ങിക്കെ.. വിച്ചു ഇറങ്ങിയിട്ട് നിങ്ങൾക്ക് കുളിച്ചാൽ എന്താ കുളി നടക്കില്ലേ.. ഇറങ്ങു്....

മിത്ര ദേഷ്യത്തോടെ പറഞ്ഞു... സൗകര്യം ഇല്ല്യാ.. ഞാൻ ഈ ബാത്‌റൂമിൽ നിന്ന് കുളിച്ചിട്ടേ പോവു.. നിനക്ക് ഇപ്പൊ കുളിക്കണമെന്ന് അത്രക്ക് നിർബന്ധം ആണേൽ വാ നമുക്ക് ഒരുമിച്ച്..... 😌 പറഞ്ഞ് മുഴുമിപ്പിക്കാതെ വിശ്വ ടവ്വലിൽ കടിച്ചു.... തന്റെ മറ്റവളെ പോയി വിളിക്കെടോ... 😠 ദേഷ്യത്തോടെ പറഞ്ഞു മിത്ര കുട്ടൂസിന് ഡ്രസ്സ്‌ ഇടുവിപ്പിക്കാൻ നിന്നു... അവളെ കോപ്രായം കാണിച്ചു കൊണ്ട് വിശ്വ വാതിൽ വലിച്ചടച്ചു... ........... കുട്ടൂസിനെ ഉറക്കി മിത്ര കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കണ്ടു ജനൽ വഴി ഏകാന്ത ചന്ദ്രികയെയും പാടി നിൽക്കുന്ന വിച്ചുവിനെ.. കാര്യം മനസിലാവാതെ മിത്രയും തൊട്ടടുത്ത ജനൽ പാളിയുടെ അടുത്ത് പോയി നിന്ന് പുറത്തേക്കും വിച്ചുവിനെയും നോക്കി...

മണിക്കുട്ടി ഞാൻ ഇങ്ങോട്ടേക്കു ഷിഫ്റ്റ്‌ ആയി.. ഇവിടെ ആണ് കുറച്ച് കാറ്റും വെളിച്ചവും ഉള്ളെ.. ജനൽ വഴി പുറത്തേക്കും നോക്കി വിച്ചു പറഞ്ഞു... അപ്പുറത്ത് റൂമിൽ ലൈറ്റ് ഇട്ടാൽ വെളിച്ചവും കിട്ടും ഫാൻ ഇട്ടാൽ കാറ്റും കിട്ടും... 🤔 മിത്ര വിട്ട് കൊടുത്തില്ല... അതല്ല നിങ്ങടെ റൂം അതല്ലേ.. അപ്പോ എനിക്കീ റൂം... വിരൽ ഞൊടിച്ചു കൊണ്ട് വിച്ചു പറഞ്ഞു... മ്മ് മ്മ്മ് ഏകാന്ത ചന്ദ്രൻ തേടുന്നതാരെയോ... 🙄 മിത്ര വിച്ചുവിനെ അടിമുടി നോക്കി... അത് പിന്നെ.. 😁😁 വിച്ചു ഇളിച്ചു കാട്ടി.... എനിക്കപ്പോഴേ തോന്നി നിന്റെ കാറ്റും വെളിച്ചവും... എന്റെ റൂമിൽ നിന്ന് കറക്റ്റ് ആയിട്ട് അങ്ങോട്ട് കാണുമല്ലോ.. കുറച്ച് കൂടി വൃത്തിക്ക് കാണണേൽ ഒരു ബൈനോക്കുലർ കൂടി കൊണ്ട് വരാമായിരുന്നു...

മിത്ര വിച്ചുവിനെ നോക്കി കളിയാക്കി... നാളെ ഞാൻ പുറത്തേക്ക് പോവുമല്ലോ... അപ്പോ വാങ്ങിക്കാമല്ലോ... വിച്ചു ഇളി നിർത്താൻ ഉദ്ദേശമില്ല... അവളുടെ അപ്പൻ പാലായിൽ നിന്ന് വണ്ടി വിളിച്ചു വരുമല്ലോ കയ്യിൽ റബ്ബർ ചെത്തുന്ന കത്തി കാണുമല്ലോ.. അത് വെച്ചു നിന്റെ തല ചെത്തേണ്ടെങ്കിൽ ഇങ്ങോട്ട് വാടാ... മിത്ര അവന്റെ കയ്യും പിടിച്ചു നടന്നതും പെട്ടെന്ന് നിന്നു... കൊച്ചെവിടെ.. കിടക്കയിലേക്ക് നോക്കിക്കൊണ്ട് മിത്ര കണ്ണുകൾ കൊണ്ട് പരതി.. ഓ പേടിക്കണ്ട.. അവൻ എണീറ്റപ്പോൾ ഏട്ടൻ എടുത്ത് കൊണ്ട് പോയി... മിത്രയുടെ തലയിൽ കൊട്ടി കൊണ്ട് വിച്ചു പറഞ്ഞു... മ്മ്.. ഒന്നമർത്തി മൂളി കൊണ്ട് മിത്ര ഹാളിലേക്ക് വേഗത്തിൽ നടന്നു...

വിശ്വയുടെ മടിയിൽ തല നെഞ്ചിലേക്കും ചായ്ച് ഇരുന്ന് ടീവി കാണുന്ന കുട്ടൂസിനെ കണ്ടതും മിത്ര ചിരിയോടെ കുറച്ച് നേരം അതും നോക്കി നിന്നു.... പിന്നെ വല്യ ബിൽഡ് up ഒക്കെ കൊടുത്ത് ഗ്യാപ്പിട്ട് വിശ്വയുടെ അടുത്തേക്കിരുന്നു ടീവിയിലേക്കും കണ്ണ് നട്ടിരുന്നു... ✨️✨️✨️✨️ മുടിയും നേരെയാക്കി വന്ന വിച്ചു കാണുന്നത് ഇന്ത്യയും പാക്കിസ്ഥാനും പോലെ ഇരിക്കുന്ന ഭാര്യ ഭർത്താവിനെ... മണിക്കുട്ടി അങ്ങോട്ടേക്ക് ഇരുന്നേ.. ഞാൻ ഇവിടെ ഒരു ബുക്ക്‌ വച്ചിരുന്നു... മിത്രയെ വലിച്ചു വിശ്വയുടെ അടുത്തേക്കിരുത്തി വിച്ചു ചെരിഞ്ഞിരുന്ന് ഇല്ലാത്ത ബുക്ക്‌ തിരയലൊട് തിരയിൽ... അവർക്കിടയിൽ വീണ്ടും ഗ്യാപ്പ് ഉണ്ടെന്ന് കണ്ടതും,,, നീങ്ങിയിരിക്ക്.. ഞാൻ ഇവിടെ എവിടെയോ ആണ് വെച്ചത്,,,

ശ്ശെടാ.. എന്നും പറഞ്ഞു അങ്ങനെ ഇരുന്ന് കൊണ്ട് മിത്രയെ തെള്ളി തെള്ളി വിശ്വയുടെ അടുത്തേക്ക് ആക്കി കൊണ്ടിരുന്നു... നീയിതെന്താ കാണിക്കുന്നേ.. ഓഹ്... തിരക്ക് കൂടിയതും വിശ്വയെ മുട്ടാൻ ആയതും മിത്ര പ്രതികരിച്ചു... ശ്ശെടാ അത് കാണുന്നില്ലെന്നേ.. ഞാൻ ഇവിടെയാ വെച്ചത് എന്നും പറഞ്ഞു വിച്ചു ഒന്നൂടി തിരക്കിയതും മിത്ര വിശ്വയുടെ അടുത്തേക്ക് ആഞ്ഞു പോയി... ഒരു നിമിഷം രണ്ടാളുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു... അവന്റെ കണ്ണുകളിൽ ലയിച്ചു കൊണ്ട് അവളും അവളുടെ കണ്ണുകളിൽ ലയിച്ചു കൊണ്ട് അവനും ഒരു വേള കണ്ണിമ ചിമ്മാതെ നിന്നു....

തന്റെ ഫുദ്ധി വർക്ക്‌ ഔട്ട്‌ ആയ സന്തോഷത്തിൽ വിച്ചു അപ്പുക്കുട്ടൻ സ്റ്റൈലിൽ തലയാട്ടി ചിരിച്ചു... മന്യേ... മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുട്ടൂസ് വിളിച്ചതും,,, പിടഞ്ഞു മാറി കൊണ്ട് രണ്ടാളും മുഖം വെട്ടിച്ചു നേരെ ഇരുന്നു... കിട്ടിയില്ലല്ലോ അത്... അത് വരെ അവരുടെ കണ്ണും കണ്ണും നോക്കിയിരുന്ന വിച്ചു വേഗം തിരച്ചിൽ വീണ്ടും തുടർന്നു... നീ എന്നാ സൗകര്യം പോലെ തിരയ്.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം... ജാള്യതയോടെ മിത്ര എണീറ്റതും അവളുടെ കയ്യിൽ പിടിച്ചു വിച്ചു അവിടെ തന്നെ ഇരുത്തി അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു കൊണ്ട് ഇളിച്ചു...

നീക്ക് ചെക്കാ രാത്രിക്ക് വല്ലതും ഉണ്ടാക്കണ്ടേ.. വിശ്വയെ തൊട്ടുരുമ്മി ഇരിക്കുന്നതിനുള്ള വിഷമത്തിൽ മിത്ര വിളറി.... സമയം 7 അല്ലെ ആയുള്ളൂ... നമുക്ക് പുറത്ത് പോയി കഴിക്കാം.. ഇപ്പൊ എന്റെ തലയൊന്ന് മസ്സാജ് ചെയ്ത് തരൂ പൊന്നേട്ടത്തി... മിത്രയുടെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് വിച്ചു പറഞ്ഞു... ഈ ചെക്കനെ കൊണ്ട്.. ചിരിയോടെ മിത്ര അവന്റെ മുടിയിലേക്ക് കൈകൾ ആഴ്ത്തി... വിശ്വയുടെ നോട്ടം കണ്ടു വിച്ചു കണ്ണടച്ച് കാണിച്ചു സ്വയം കോളർ പൊക്കി കാണിച്ചു... പതിയെ നിറഞ്ഞ ചിരി വിശ്വയുടെ ചുണ്ടിലും നിറഞ്ഞു.......................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story