വിശ്വാമിത്രം: ഭാഗം 45

viswamithram

എഴുത്തുകാരി: നിലാവ്‌

എന്നാ പോവാം... ഹാളിലേക്ക് ഓടി വന്ന് കൊണ്ട് മിത്ര പറഞ്ഞു... എങ്ങോട്ട് 🙄🙄... ×2 ഒരുങ്ങി സുന്ദരി ആയി നിൽക്കുന്ന മിത്രയെ തന്നെ നോക്കി രണ്ടെണ്ണം ചോദിച്ചു... ഫുഡ്‌ കഴിക്കാൻ 😁.... പിന്നാലെ വരുന്ന കുട്ടൂസിനെ എടുത്ത് സ്റ്റൂളിൽ നിർത്തി അവന്റെ ഡ്രസ്സ്‌ ഒക്കെ നേരെ ആക്കുന്നതിനിടയിൽ മിത്ര ചോദിച്ചു... ബുഹഹഹ 🤣🤣🤣....ഫുഡ്‌ കഴിക്കാൻ അടുക്കളയിലേക്ക് പോവുന്നതിനാണോ 1500ന്റെ ഡ്രെസ്സും 3000ത്തിന്റെ മേക്കപ്പും ഇട്ടേക്കണേ.. 🤭🤭 വിച്ചു സോഫയിൽ കിടന്ന് ചിരിക്കാണ്... അടുക്കളയിൽ പോയി കഴിക്കാൻ നീ വല്ലതും ഉണ്ടാക്കി വെച്ചിണ്ടോ... പുറത്തേക്ക് പോവാം എന്നും പറഞ്ഞല്ലേ നിന്റെ ചകിരി തല മസാജ് ചെയ്യാൻ പറഞ്ഞു എന്നെ ഇവിടെ പിടിച്ചിരുത്തിയെ... എനിക്ക് വിശക്കുന്നു...

മിത്ര വയറും ഉഴിഞ്ഞു വിശ്വയെ നോക്കി... നിച്ചും.... മിത്രയെ ചുറ്റി പിടിച്ചു കൊണ്ട് കുട്ടൂസും പറഞ്ഞു... Bro😖..... വിച്ചു നൈസ് ആയിട്ട് വിശ്വയെ നോക്കി... അവിടെ പിന്നെ അമ്മേടെ വയറ്റില് കണ്ട പരിചയം പോലും വിശ്വ കാണിച്ചില്ല... അല്ലെങ്കിലും എനിക്ക് ഇത്‌ തന്നെ വേണം.. ഒന്ന് സെറ്റ് ആയിക്കോട്ടെ എന്ന് കരുതി ചെയ്തതാ... പിറുപിറുത്തു കൊണ്ട് വിച്ചു സോഫയിൽ നിന്നെഴുന്നേറ്റു... വരുന്നുണ്ടേൽ വാ എനിക്കും വിശക്കുന്നു.. വിശ്വയും കിട്ടിയ ചാൻസിൽ എഴുന്നേറ്റു... വൈകുന്നേരത്തെ ദോശ വല്ലതും ബാക്കി ഉണ്ടോ... വിച്ചു മിത്രയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.. അത് ഞാൻ കുറച്ച് മുന്നേ കുട്ടൂസിന് കൊടുത്തു... മിത്ര ഇളിച്ചു കാട്ടി... ചുരുക്കം പറഞ്ഞാൽ ഇവിടെ ഒന്നൂല്ല്യാന്ന്..

ഓഹ് ഏത് നേരത്താവോ... പിറുപിറുത്തു കൊണ്ട് വിച്ചു ഡ്രസ്സ്‌ മാറാൻ പോയി... ✨️✨️✨️✨️✨️✨️✨️ എന്താ വേണ്ടതെന്നു വെച്ചാൽ ഓർഡർ ചെയ്തേക്ക്.... വിശ്വ മിത്രയെ നോക്കി പറഞ്ഞു.... എനിക്ക് മസാല ദോശയും പാൽചായയും.... പ്രീപ്ലാൻഡ് ആയി മിത്ര പറഞ്ഞു... വിശ്വ സപ്ലയർക്ക് ഓർഡർ കൊടുക്കാൻ നിന്നതും,,, കുട്ടൂസിന് ചിക്കൻ ബിരിയാണിയും പാലും 😁😁... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... എന്തോന്ന് 🙄... ഫോണിൽ തോണ്ടി കൊണ്ടിരുന്ന വിച്ചു തലയുയർത്തി ചോദിച്ചു.... അല്ലെ നിനക്ക് ചിക്കൻ ബിരിയാണി വേണ്ടേ.. മടിയിൽ ഇരിക്കുന്ന കുട്ടൂസിനെ നോക്കി മിത്ര ചോദിച്ചു.. ആ.. അവാവ.... മിത്രയെ തലയുയർത്തി നോക്കിക്കൊണ്ട് കുട്ടൂസ് പറഞ്ഞു... ബിരിയാണിക്ക് അവാവ കിട്ടില്ല കുട്ടൂസെ...

നമുക്ക് ചിക്കൻ കടിച്ചു മുറിച്ചു തിന്നാം ട്ടോ... വേഗം ഓർഡർ കൊടുക്ക്.... മിത്ര വിശ്വയെ കണ്ണുരുട്ടി കാണിച്ചു... അവാവ മീൻസ്... വിച്ചു എന്തോ ഭീകര വേർഷനിൽ ചോദിച്ചു... അത് അവിയൽ... ഇവന്റെ fav ആണ്... മിത്ര കൂസലില്ലാതെ പറഞ്ഞു... Nyc നല്ല കോംബോ... അലുവയും മത്തിക്കറിയും പോലെ അവിയലും ബിരിയാണിയും... വിച്ചു തല ഒന്ന് കുടഞ്ഞു.... അതേയ് ചേട്ടാ ഒന്ന് വേഗം കൊണ്ട് വരുമോ.. വിശന്നിട്ടു വയറ് മൃദംഗം കൊട്ടാൻ തുടങ്ങി... സപ്ലയറെ നോക്കി മിത്ര കണ്ണ് കാണിച്ചു... കുട്ടിയുടെ അച്ഛന് വാധ്യാര് പണി ആണല്ലേ.. ലെ സപ്ലൈർ കാ ആത്മു 🙊... വാധ്യാര് തന്നെയാ പക്ഷെ മൃദംഗത്തിന്റെ അല്ലാട്ടോ ഇശ്ശി മാറ്റം ഉണ്ടേ... മലയാളത്തിന്റെ വാധ്യാര് ആണ്...

ലെ nilbu കാ ആത്മജൻ നമ്പൂതിരിപ്പാട് 😉 ഹാഫ് പോരെ... അവൻ മുഴുവൻ കഴിക്കുമോ.. വിശ്വ നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു... ഏയ് ഫുൾ തന്നെ വേണം ഇല്ലേൽ വിഷമാവും... 😪 മിത്ര ചിറി കോട്ടി കൊണ്ട് പറഞ്ഞു... ആർക്ക് !!! വിച്ചുവിന് എല്ലാം കൂടി കണ്ടു തലക്ക് ഓളം ആയി തോന്നുന്നു.... എനിക്ക് അല്ലാതെ ആർക്ക്.... 🙈 മിത്ര കുട്ടൂസിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... ഫുഡ്‌ വന്നതും മിത്ര പിന്നെ തിരിയാനും മറിയാനുമൊന്നും നിന്നില്ല... only തീറ്റ and വാരിക്കൊടുക്കൽ to കുട്ടൂസ്... വെള്ളം എടുത്ത് വെച്ചു കുടിക്കെടി മിണുങ്ങി വിടാ അവള്.... മിത്രക്ക് എക്കിൾ വന്നതും വിശ്വ പറഞ്ഞു... ചായ വന്നില്ലേ... മുന്നിലെ പാലിലേക്ക് നോക്കിക്കൊണ്ട് മിത്ര ചോദിച്ചു...

ഇത്‌ തന്നെയാ നിന്റെ പാല് ചായ... വിശ്വ ചിരി അടക്കി കൊണ്ട് പറഞ്ഞു... ഇത്‌ ഞാൻ കുട്ടൂസിന് വേണ്ടി ഓർഡർ ചെയ്തതാ.. എനിക്ക് പാല് ചായ മതി... മിത്ര ചിക്കൻ വായിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു... എടി ഇവിടെ പാൽ ചായ എന്ന് പറഞ്ഞാൽ ഇതേ കിട്ടു.. വിച്ചു ജ്യൂസ്‌ കുടിച്ചു കൊണ്ട് പറഞ്ഞു... അതെങ്ങനെ ശെരിയാവും.. എനിക്ക് പാൽ ചായ ഇപ്പൊ കിട്ടണം... എന്നും പറഞ്ഞു കുട്ടൂസിനെ ടേബിളിൽ കേറ്റി ഇരുത്തി മിത്ര ചാടി എണീറ്റു... ഹെലോ ചേട്ടാ ഇങ്ങ് വന്നേ.. നേരത്തെ സെർവ് ചെയ്ത ആളെ കയ്യോടെ മിത്ര പിടിച്ചു.. ഇതെന്താത്.... പാലും വെള്ളം ചൂണ്ടി മിത്ര ചോദിച്ചു.. മാഡം പാളുചായ.... അയാൾ മിത്രയെയും അയാൾ കൊടുന്ന് വെച്ച പാളിനെയും നോക്കിക്കൊണ്ട് പറഞ്ഞു...

ആ best.... ബംഗാളിയെ വെച്ചാൽ ഇങ്ങനെ തന്നെയാ... മിത്ര വിച്ചുവിനെ നോക്കി പറഞ്ഞു... അതെന്താ എന്റെ മുഖത്തേക്ക് നോക്കിയാൽ... ലെ നിഷ്കു ചൊത്തൂട്ടൻ 😤... സേട്ടാ എനിക്ക് പാളും വെള്ളം നഹീ മാലും... എനിക്ക് പാൽ ചായ മതി... കേട്ടിട്ടില്ലേ,,, ഒരു കപ്പിൽ പാല് മറ്റൊന്നിൽ ചേർക്കു ബ്രൂ,, മധുരം അല്പം പകരൂ പിന്നെ മിക്സ്‌ തുടങ്ങൂ 🎶🎶🎶..... മിത്ര അവിടെ നിന്ന് ഒരു പാട്ട് മത്സരം തന്നെ നടത്തി.... ഓ ചായ ചായ. ബംഗാളി മനസിലായ പോലെ പറഞ്ഞു .. തതന്നെ.. നിങ്ങൾ ഇയാളെ പോലെ മണ്ണുണ്ണി അല്ലല്ലേ.. iam പ്രൗഡ് of you... വിശ്വയെ ചൂണ്ടി കളിയാക്കി കൊണ്ട് മിത്ര പറഞ്ഞു... അയാൾ ഒന്ന് ചിരിച്ചു ചായ എടുക്കാൻ വേണ്ടി പോയി... ആരാടി മണ്ണുണ്ണി... മിത്ര ഇരുന്നതും വിശ്വ ചോദിച്ചു..

നിങ്ങള് അല്ലാതെ ആര്... മസാല ദോശ ചമ്മന്തിയിൽ മുക്കി വായിലേക്ക് വെച്ചു കൊണ്ട് മിത്ര പറഞ്ഞു... നിന്റെ... വിശ്വ എന്തോ പറയാൻ വന്നതും,,, മന്യേ എച്ചി.... മിത്രയുടെ മടിയിലേക്ക് ചാടാൻ ആഞ്ഞു കൊണ്ട് കുട്ടൂസ് പറഞ്ഞു.. എവിടെ എച്ചിച്ചി.. അവള് മണത്തറിഞ്ഞു ഹോസ്റ്റൽ ചാടിയോ... മിത്ര നാലുപുറം നോക്കി... എച്ചി.... പൊങ്ങാത്ത ചിക്കൻ കഷ്ണം ഇടത് കൈ കൊണ്ട് എടുത്ത് കുട്ടൂസ് വീണ്ടും പറഞ്ഞു... ഓ ചിക്കൻ അങ്ങനെ പറയ്.. ഞാൻ കരുതി ദിച്ചി വന്നെന്ന്... വിച്ചുവിനെ നോക്കിയാണ് മിത്ര പറഞ്ഞത്... വിച്ചു മൈൻഡ് ചെയ്യാതെ പോളിങ്ങിൽ ആണ്... ചിരിയോടെ ഫോണിൽ ഫുഡ്‌ ഫോട്ടോ എടുക്കുന്ന പോലെ വിച്ചുവിനെ ഫോട്ടോ എടുത്ത് മിത്ര ദിച്ചിയുടെ ഫോണിലേക്ക് അയച്ചു കൊടുത്തു....

ഒരു മനസുഖം... 🤪 അതാ അതൊക്കെ പോയില്ലേ.. വേണെങ്കിൽ മണി തരില്ലേ.. കുട്ടൂസിന്റെ മേലിലൂടെ പോയ പാല് തുടച്ചു കൊണ്ട് മിത്ര പറഞ്ഞു... പൂയി.. മന്യേ പൂ.... യി... ചുണ്ട് പിളർത്തി കൊണ്ട് കുട്ടൂസ് പറഞ്ഞു... കരയണ്ട ട്ടോ മണി മുട്ടായി വാങ്ങി തരാ... ഞാൻ വാഷ് റൂമിൽ പോയി വരാം.. എന്നും പറഞ്ഞു കുട്ടൂസിനേം എടുത്ത് മിത്ര വാഷ് റൂമിലേക്ക് പോയി... മേലൊക്കെ ആയില്ലേ ഇപ്പൊ.. ഇതാണ് പറയുന്നേ എടുത്താൽ പൊന്താത്തത് എടുക്കരുതെന്ന്... കുട്ടൂസിന്റെ ഡ്രെസ്സിൽ ആയതെല്ലാം തട്ടി കളഞ്ഞു വെള്ളം കൊണ്ട് മിത്ര തുടച്ചു കൊടുത്തു.... ബാ.. ബാ. ബു... കോട്ടുവാ ഇട്ട് കൊണ്ട് കുട്ടൂസ് തല ചൊറിഞ്ഞു... ഉറങ്ങല്ലേ പോന്നെ.. വീട്ടിൽ പോയിട്ട് ഉറങ്ങാം... ദേ കണ്ടോ ലൈറ്റ്...

. ഓഓഓ ഓഓഓ... തോളിലേക്ക് ചാഞ്ഞ കുട്ടൂസിനെ കുലുക്കി കൊണ്ട് മിത്ര മൂളി..... കെട്ട് കഴിഞ്ഞെന്ന് അറിഞ്ഞു അതിന് മുന്നേ നിനക്ക് കൊച്ചും ആയോ... പിറകിൽ മിത്രയെ ചാരി നിന്ന് കൊണ്ട് ആരോ പറഞ്ഞതും ഞൊടിയിടയിൽ മിത്ര തിരിഞ്ഞു ആളെ നോക്കി... ദർശൻ? ... ചോദ്യ ഭാവത്തോടെയാണ് മിത്ര ആ പേര് പറഞ്ഞത്... അതേ ദർശൻ.. മണിമിത്രക്ക് മാത്രേ ഫൈവ് star ഹോട്ടലിൽ കേറി ഫുഡ്‌ കഴിക്കാൻ പറ്റു.. മിത്രയിലേക്ക് അടുക്കാൻ ശ്രമിച്ചു കൊണ്ട് ദർശൻ വന്നതും അവനെ തള്ളി മാറ്റി കൊണ്ട് മിത്ര വാഷ് റൂം വിട്ടിറങ്ങി... അവന്റെയൊരു... സീറ്റിലേക്കിരുന്നു കൊണ്ട് മിത്ര പിറുപിറുത്തു... ഹാ ഭർത്താവിനെ പരിചയപ്പെടുത്തിതാടോ ഒന്ന്....

മേശമേൽ കൈ വെച്ച് കൊണ്ട് ദർശൻ പറഞ്ഞു... മോനെ ദർശാ വെറുതെ എന്നെ ചൊടിപ്പിച്ചു ഒരു സീൻ ഉണ്ടാക്കാൻ വരല്ലേ... മോൻ ചെല്ല്... അവന്റെ മുഖത്തേക്ക് പോലും നോക്കാതെ മിത്ര പറഞ്ഞു... ഇതിപ്പോ രണ്ടാൾ ഉണ്ടല്ലോ ഇതിലേതാപ്പോ നിന്റെ കെട്ട്യോന് ഇതോ,,, അതോ അതോ രണ്ടും നിന്റെ പ്രോപ്പർട്ടി ആണോ.. വഷളൻ ചിരിയോടെ അവൻ മിത്രയിലേക്ക് നോട്ടം ഇട്ട് കൊണ്ട് പറഞ്ഞതും,,,, ഡാ... 😠😠😠 എന്നും പറഞ്ഞു വിച്ചു ചാടി എണീറ്റു... മിത്ര തലക്കും കൈ കൊടുത്ത് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല... വിച്ചു വേണ്ട.... മതി കഴിച്ചത്... എണീറ്റ് പോന്നെ.... ഇവളേം കൊണ്ട് എങ്ങോട്ട് പോവാനും പറ്റില്ല.. എവിടെ ചെന്നാലും പിന്നാലെ ഉണ്ടാവും ഓരോ പ്രശ്നങ്ങൾ...

വിശ്വ ദേഷ്യത്തോടെ പറയുന്നത് കേട്ടതും മിത്ര ഒരുവേള വിശ്വയെ ഒന്ന് നോക്കി.... വിശ്വ അവളെ ദേഷ്യത്തോടെ നോക്കിയതും പുച്ഛത്തോടെ മിത്ര മുഖം തിരിച്ചു... ഏട്ടൻ ഇതൊന്തെക്കെയാ പറയുന്നേ.. മണിക്കുട്ടി എന്ത് ചെയ്തിട്ടാ അവനല്ലേ... ദർശനെ നോക്കി മുഷ്ടി ചുരുട്ടി കൊണ്ട് വിച്ചു പറഞ്ഞു... വിച്ചൂ... വേണ്ട.. എനിക്ക് വേണ്ടി ആരും വഴക്കിടേണ്ട... എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.. ഇത്രേം കാലം ഞാൻ ഒറ്റക്ക് തന്നെയാ എല്ലാം നേരിട്ടെ അതിന് എനിക്ക് ഒരു ആണിന്റെയും സഹായം വേണ്ട... എന്നും പറഞ്ഞു എണീറ്റ് മിത്ര ദർശനെ നോക്കി... മുന്നീന്ന് മാറെടാ പട്ടീ... ദര്ശന്റെ കോളറിൽ പിടിച്ചു പുറകോട്ട് തള്ളി മാറ്റി കൊണ്ട് മിത്ര പുറത്തേക്ക് നടന്നു....

അവള് പിടിച്ച ഷർട്ടിന്റെ ഭാഗം മൂക്കിലേക്ക് വെച്ചു ദർശൻ കണ്ണടച്ച് ശ്വാസം വലിച്ചു... ദേഷ്യത്തോടെ വിച്ചു വിശ്വയെ ഒന്ന് നോക്കി.... നീ അവളുടെ കൂടെ ചെല്ല്.. ഞാൻ ബില്ലടച്ചു വരാം.. ദർശനെ ഒന്ന് ഇരുത്തി നോക്കി വിശ്വ പറഞ്ഞു... മ്മ്മ് വിച്ചു ഒന്ന് മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല... ✨️✨️✨️✨️ പുല്ല്.... ആ പണ്ടാരത്തിന്റെ മുന്നിൽ വെച്ചു എന്നെ വഴക്ക് പറഞ്ഞേക്കുന്നു തന്ത... ഞാൻ എന്ത് ചെയ്തിട്ടാ... അവന്റെ മുന്നിൽ വെച്ച് സപ്പോർട്ട് ചെയ്യേണ്ട സമയത്ത് ആളെ വടിയാക്കുന്നു.. ഹും.... മിത്ര കാറിൽ കയറിയിരുന്നു വിശ്വയെ പ്രാകലോട് പ്രാകൽ....

വണ്ടി ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയതും മിത്ര വിശ്വയുടെ കയ്യിൽ നിന്നും ഫ്ലാറ്റിന്റെ ചാവി തട്ടി പറിച്ചു വാങ്ങി മുന്നിൽ പോയി..... വെറുതെ എന്തിനാ നിങ്ങളവളെ ദേഷ്യം പിടിപ്പിക്കുന്നെ... വിച്ചു മനസിലാവാതെ ചോദിച്ചു... അത് നിനക്ക് ഇപ്പൊ മനസിലാവില്ല.. ദിച്ചി നിനക്ക് സെറ്റ് ആവുമ്പോൾ റെഡി ആയിക്കോളും... ആക്കിച്ചിരിച്ചു കൊണ്ട് വിശ്വ നടന്നു... ഏത് കാലത്താ ആവോ... ഹോസ്റ്റലിലേക്ക് പാളി നോക്കിക്കൊണ്ട് വിച്ചു ദീർഘനിശ്വാസം വിട്ടു... ഇങ്ങ് വരട്ടെ... വിച്ചു ഏതായാലും എന്റെ റൂമിൽ കിടക്കും.... വാതിലിന്റെ പടി ഞാൻ കേറ്റില്ല... റൂം ചവിട്ടി തുറന്നു മിത്ര കുട്ടൂസിനെ ബെഡിലേക്ക് കിടത്തി......................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story