വിശ്വാമിത്രം: ഭാഗം 47

viswamithram

എഴുത്തുകാരി: നിലാവ്‌

എന്താടി ഇന്ന് ഇവിടെ വല്ല കൂട്ടയോട്ടവും ഉണ്ടോ... എല്ലാവരും നെട്ടോട്ടം ഓടുന്നത് കണ്ടു മിത്ര ചോദിച്ചു... കണ്ടിട്ട് പേ പിടിച്ച ഓട്ടം പോലെ ഉണ്ടല്ലോ... ഫോൺ ബാഗിൽ വെച്ച് കൊണ്ട് ദിച്ചി പറഞ്ഞു... ഓടിക്കോ മോളെ.... മുന്നിൽ നിന്ന് ഓടി വരുന്ന വൃന്ദ വിളിച്ചു പറഞ്ഞു.. കേട്ട പാതി കേൾക്കാത്ത പാതി ദിച്ചി മിത്രയുടെ കയ്യും പിടിച്ചു ഓടി.... ഓടല്ലേ... നിക്ക്.. നിക്ക്.... കിതച്ചു കൊണ്ട് വൃന്ദ വിളിച്ചു പറഞ്ഞതും കീ കൊടുത്ത പാവയെ പോലെ രണ്ടും സ്വിച്ചിട്ട പോലെ നിന്നു.... നിങ്ങളെങ്ങോട്ടാ ഈ ഓടുന്നെ.. കിതപ്പടക്കി അഴിഞ്ഞു വീഴാൻ പോയ ബാഗ് ശെരിയാക്കി കൊണ്ട് വൃന്ദ ചോദിച്ചു... നീയല്ലേ ഓടാൻ പറഞ്ഞെ 🙄... രണ്ടും ഒരേ സ്വരത്തിൽ ഒരേ ടോണിൽ ചോദിച്ചു...

അത് പിന്നെ ഓടുന്നതിന്റെ ഫ്ലോയിൽ വിളിച്ചു പറഞ്ഞതല്ലേ... Today I'm so happy 🤗... നിന്നിടത്തു നിന്ന് തുള്ളി കൊണ്ട് വൃന്ദ പറഞ്ഞു... മിത്ര ഒന്നും മനസിലാവാതെ വൃന്ദയെ തിരിച്ചും മറിച്ചും നോക്കി... ഇത്രെയൊക്കെ ഓടിയിട്ടും I'm so happy എന്നോ.. പിരി ഇളകിയോ മോളെ... ദിച്ചി കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു... അതുക്കും മേലെ മോളെ.. ഇന്ന് സ്ട്രൈക്ക് ആണ് 💃💃... വൃന്ദ തുള്ളാട്ടം നിർത്താൻ ഉദ്ദേശിച്ചില്ലെന്ന് തോന്നുന്നു... ആഹഹാ... അങ്ങനെ വരട്ടെ.. ഇന്ന് dichrometry ടെ പ്രാക്ടിക്കൽ ആയിരുന്നുലോ ലെ.. ഭാഗ്യം അത് പോയി കിട്ടി.... അപ്പോ വീട്ടിൽ പോവാലോ ലെ.... മിത്ര തിരിഞ്ഞു ഗേറ്റിന്റെ അടുത്തേക്ക് നടന്നു... ഏയ് നിക്ക് നിക്ക്... ഞാൻ ഒന്ന് പറയട്ടെ....

dichometry യേക്കാൾ വല്യ ഒരു സംഭവം ഉണ്ടായി ഇന്നലെ രാത്രി അതിന്റെയാ ഈ സ്ട്രൈക്ക്... വൃന്ദയുടെ മുഖത്ത് എന്നത്തേക്കാളും സന്തോഷം ഉണ്ടായിരുന്നു... ഇന്നലെ രാത്രി എന്താ വല്ലോരും ചത്തോ... ദിച്ചി വല്യ താല്പര്യം ഇല്ലാതെ ചോദിച്ചു.... ചാവാൻ എന്തിരിക്കുന്നു.. അടപടലം മൂഞ്ചി ദർശൻ icu വിൽ ആണേ... അവനെ തല്ലിയവൻ ആരാണാവോ ചക്കരെ ഉമ്മ ഉമ്മാ.. വൃന്ദ മേലോട്ടും നോക്കി പറഞ്ഞു... അതെന്താ തല്ലിയവൻ മുകളിൽ ആണോ ഇരിക്കുന്നെ... ദിച്ചിയും മുകളിലേക്ക് നോക്കി ചോദിച്ചു... പക്ഷെ മിത്രയുടെ മനസ് അവിടെയൊന്നും ആയിരുന്നില്ല.... ദര്ശന്റെ മുന്നിൽ വെച്ച് വിശ്വ തന്നേ കളിയാക്കിയതും കുറെ നേരം കഴിഞ്ഞാണ് പുള്ളി ഹോട്ടലിൽ നിന്ന് ഇറങ്ങിയതും ഒക്കെക്കൂടി ആലോചിച്ചപ്പോൾ മിത്രക്ക് അതിന് പിന്നിൽ ആരാണെന്ന് മനസിലായി....

സന്തോഷത്തിന് പകരം ഒരുമാതിരി ദേഷ്യം ആണ് മിത്രക്ക് തോന്നിയത്.... എടി അവനു വേണ്ടിയാരാ സ്ട്രൈക്ക് ഒക്കെ ഉണ്ടാക്കാൻ.... ദിച്ചി അത്ഭുതത്തോടെ ചോദിച്ചു... ഓ അവന്റെ ഡിപ്പാർട്മെന്റ് തന്നേ... അവനും ഉണ്ട് ഫാൻസ്‌ അസോസിയേഷൻ.. പ്പ്... വൃന്ദ പുച്ഛത്തോടെ പറഞ്ഞു... അവനോ ഫാൻസ്‌ അസോസിയേഷനോ... ദിച്ചി സംശയം തീരാതെ നോക്കി... ഓഹ് ദർശന് വരെ പാൻസ്‌ അസോസിയേഷൻ ഉണ്ട്.. nilbu ന്റെ ഫാൻസ്‌ pever കാണിച്ചു കൊടുക്കെന്നെ 😁😁... ഞാൻ പോവാ നിങ്ങളാരെങ്കിലും ഉണ്ടേൽ വാ.. എന്നും പറഞ്ഞു മിത്ര പോവാൻ തിരിഞ്ഞതും അവളുടെ നെറ്റിയിൽ ഒരുരുളൻ കല്ല് വന്ന് പതിച്ചതും ഒരുമിച്ചായിരുന്നു... ആഹ്....

നെറ്റി പൊത്തി പിടിച്ചു കുനിഞ്ഞു നിന്ന് കൊണ്ട് മിത്ര അലറി... മിത്രേ... വൃന്ദയും ദിച്ചിയും മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നു... അവന്റെ അമ്മായമ്മടെ സ്ട്രൈക്ക്... കൈ നെറ്റിയിൽ നിന്ന് മാറ്റി ദേഷ്യത്തോടെ നെറ്റിയിലേക്ക് വീണ കല്ല് തന്നേ നോക്കിയെടുത്തു എറിഞ്ഞവന്റെ തല നോക്കി മിത്ര എറിഞ്ഞു... അആഹ്... അലറി വിളിച്ചു തല പൊത്തി പിടിച്ചു അവൻ നിലത്തേക്ക് മുട്ട് കുത്തി.... മനുഷ്യനെ മെനക്കെടുത്താൻ.... നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചു പിടിച്ചു മിത്ര വാഷ് റൂമിലേക്ക് പോയി... പണ്ടാരം ചോര നിക്കുന്നില്ലല്ലോ.... വെള്ളം നെറ്റിയിലേക്ക് കുടഞ്ഞു കൊണ്ട് മിത്ര പിറുപിറുത്തു.... വാടി നമുക്ക് ഹോസ്പിറ്റലിൽ പോവാം..

എനിക്ക് ബ്ലഡ്‌ കണ്ടിട്ട് പേടി ആവുന്നു.... വൃന്ദ നഖം കടിച്ചു കൊണ്ട് പറഞ്ഞു... നിനക്കിതെന്താ പറ്റിയെ.. ദർശൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞിട്ട് പോലും ഒരു തെളിച്ചം ഇല്ലാതെ.. are you ഓക്കേ? ... ദിച്ചി സംശയത്തോടെ ചോദിച്ചു... ദര്ശന്റെ കിടപ്പിന് കാരണം വക്കീൽ വിശ്വാസ് രാമനാഥൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... പൈപ്പ് പൂട്ടി തിരിഞ്ഞു കൈ കെട്ടി നിന്ന് കൊണ്ട് മിത്ര ചോദിച്ചു... ങേ.. you mean സൊത്തുട്ടൻ.... വൃന്ദ പകപ്പോടെ ചോദിച്ചു... ഹാ അതന്നെ.. ഇന്നലെ ഹോട്ടലിൽ വെച്ച് അയാളുടെ പട്ടി ഷോ കണ്ടപ്പോഴേ ഞാൻ ചിന്തിക്കേണ്ടതായിരുന്നു ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന്... എനിക്ക് തരിച്ചു കേറുന്നുണ്ട്...

അവന്റെ മുന്നിൽ വെച്ച് എന്നെ അത്രെതോളം താഴ്ത്തിയിട്ട് ഞാൻ ഒന്ന് മാറിയപ്പോഴേക്കും അവനെ ഇടിച്ചു സൂപ്പാക്കി ഇട്ടേക്കുന്നു.... മിത്ര ദേഷ്യം കൊണ്ട് വിറച്ചു... നിന്റെ പ്രശ്നം ഇപ്പോൾ എന്താ വക്കീൽ അടിച്ചതോ അതോ നിന്നെ അവന്റെ മുന്നിൽ വെച്ച് നാണം കെടുത്തിയതോ.. ദിച്ചി മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു... രണ്ടും എന്റെ പ്രശ്നം ആണ്... ഒന്നുകിൽ അയാൾ എന്നെ പാടെ ഒഴിവാക്കണം അല്ലേൽ എല്ലാം ക്ലിയർ ചെയ്ത് വരണം.. ഇത്‌ രണ്ടും അല്ലാതെ അയാൾ ഞാൻ ഉണ്ടെന്ന് പോലും ഓർക്കാതെ തന്നിഷ്ടത്തിന് ജീവിച്ചാൽ... ഞാനും അങ്ങനെ ആവണമെന്നാണോ... എനിക്ക് മടുത്തു.... തല ചുമരിൽ ചേർത്ത് കൊണ്ട് മിത്ര പറഞ്ഞു... ഏയ് മിത്രേ കൂൾ... നീ തന്നെയാണോ ഈ പറയുന്നേ...

എടി ഞാൻ ഇപ്പോഴും പറയുവാ നിന്റെ വക്കീൽ അങ്ങനെ ഒന്നും അല്ല... ഇതെന്തൊ തെറ്റിദ്ധാരണ ആണ്... അല്ലാതെ ഇങ്ങനെ ഒക്കെ ഒരു മനുഷ്യൻ ആവാൻ പറ്റുമോ.... ദിച്ചി മിത്രയെ മനസിലാക്കിപ്പിക്കാൻ വേണ്ടി പറഞ്ഞു... I don't know.... മിത്ര തലയിൽ കൈ താങ്ങി കൊണ്ട് പറഞ്ഞു.. ഇനി അഥവാ നിന്നോട് മിസ്ബീഹെവ് ചെയ്തിട്ടുണ്ടെൽ അത് സ്വന്തം പ്രോപ്പർട്ടി ആയത് കൊണ്ടാണെന്നേ ഞാൻ പറയു... വൃന്ദ കൈ മലർത്തി കൊണ്ട് പറഞ്ഞു... അപ്പോ ഞാൻ നേരിട്ട് കണ്ടതോ ... ഫ്ലാറ്റിൽ നിന്ന് ഇറങ്ങി പോയ ദിയ,,,, മീര പറഞ്ഞത്,,,,, എല്ലാം പോട്ടെ എന്റെ കഴുത്തിൽ താലി കെട്ടിയ ആണൊരുത്തന്റെ സെക്സ് വീഡിയോ അതും ദിയയോടൊപ്പം ഉള്ളത്,, പോരാത്തതിന് പല പെണ്ണുങ്ങളോടും ചേർന്നുള്ള പിക്സ്,,

ഷേണായ് എല്ലാം ഞാൻ കെട്ടിച്ചമച്ചതാണെന്നാണോ നിങ്ങള് രണ്ടാളും പറയുന്നേ... ഒന്നും മറന്നിട്ടില്ല ഞാൻ... എല്ലാം ഇതിൽ ഉണ്ട്... ഫോൺ ഉയർത്തി കാണിച്ചു മിത്ര അലറി കൊണ്ടാണ് അത് പറഞ്ഞത്... മിത്രേ അങ്ങനെ ഞങ്ങൾ പറഞ്ഞോ.. നിന്റെ അവസ്ഥ ഞങ്ങൾക്ക് മനസിലാവും.. നീ ഒന്ന് റിലാക്‌സ് ആവ്‌ എന്നിട്ട് ചിന്തിക്ക്... ഒന്നാമത് നീയൊന്ന് ചിന്തിച്ചു നോക്കിക്കേ ഇത്ര ദിവസം നീ അങ്ങേരുടെ കൂടെ താമസിചു എന്തെങ്കിലും നടന്നോ.. ഇല്ലല്ലോ... ദിച്ചി മിത്രയുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു... മിത്ര ഇല്ലെന്ന രീതിക്ക് തലയാട്ടി... ഒന്നാലോചിച്ചു നോക്കിക്കേ വിശ്വയുടെ പ്രൊഫഷൻ വക്കീൽ ആണ്.. ഈ 30 വയസ്സിന്റെ ഉള്ളിൽ അത്യാവശ്യം കേസുകളൊക്കെ അങ്ങേര് അറ്റൻഡ് ചെയ്ത് കാണണം... എത്ര മിത്രങ്ങളും ശത്രുക്കളും ഉണ്ടായിക്കാണും അത് വഴി ..

അതിലൊന്നാവില്ലേ മോനായി... വൃന്ദ മിത്രയെ കൺവിൻസ്‌ ചെയ്യിപ്പിക്കാൻ ശ്രമിച്ചു.. മോനായി അല്ല ഷേണായ്... ദിച്ചി തിരുത്തി കൊണ്ട് പറഞ്ഞു... അപ്പോ എല്ലാം എന്റെ തെറ്റാണല്ലേ... വക്കീൽ അപ്പോഴും നല്ല മനുഷ്യൻ അല്ലെ... മിത്രയുടെ ചുണ്ട് പോലും വിറച്ചു പറഞ്ഞ് തീർന്നപ്പോഴേക്കും... ഇപ്പൊ ന്താ ണ്ടായേ.... ഇതിനോടൊക്കെ പറയാൻ നിന്ന നേരത്ത്.... വൃന്ദ തലക്കിടിച്ചു കൊണ്ട് തിരിഞ്ഞു നിന്നു... ദിച്ചി ഒന്നും മിണ്ടാതെ മിത്രയെ തന്നെ നോക്കി നിന്നു... I do not know anything. What should I do? Who should I trust? I am helpless. Why am I the only one like this ??... ശബ്ദം തൊണ്ടക്കുഴിയിൽ പാതി മറഞ്ഞെങ്കിലും മിത്ര പറഞ്ഞൊപ്പിച്ചു... ഏയ്.. നീ ഇങ്ങനെ ടെൻസ്ഡ് ആവല്ലേ ഞങ്ങൾ ഒക്കെ ഇല്ലേ...

ഞാൻ പറയുവാണേൽ നീ നേരിട്ട് അങ്ങേരോട് ചോദിക്ക്.. അല്ലാതെ നമ്മളിങ്ങനെ സ്വയം ചിന്തിച്ചു കൂട്ടിയിട്ട് എന്തിനാ... ദിച്ചി മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... എനിക്ക് പറ്റില്ലെടി.. ഞാൻ അയാളുടെ മുന്നിൽ പിടിച്ചു നിൽക്കുന്നത് എങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല... എന്റെ അടുത്തേക്ക് വരുമ്പോൾ ഞാൻ പതറി പോവുന്നത് എനിക്കയാളോട് തോന്നുന്ന സ്നേഹം കൊണ്ട് മാത്രമല്ല മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോൾ കിട്ടുന്ന സെയിം ഫീലിങ്‌സിൽ ആണ് അയാളെന്നോട് കാണിക്കുന്നതെന്ന് തോന്നിപ്പോവാ.... എനിക്കൊരു തരം അറപ്പാ..ഇടക്ക് ഞാൻ പതറിപ്പോവും coz i love him.... കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു നിർത്തി... We know... but നീയിങ്ങനെ തളർന്നു പോവരുത് മിത്രാ...

നമുക്ക് കണ്ടു പിടിക്കണം ചിലപ്പോൾ വക്കീലിന് ഒരു റോളും ഉണ്ടാവില്ല.. ഇനി അഥവാ ഉണ്ടേൽ ഞങ്ങൾ ഉണ്ട് നിന്റെ കൂടെ.. അത് വരെ നീ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്.. ആദ്യം ദിയയെ കണ്ടു പിടിക്കണം... അവളോട് നേരിട്ട് ചോദിച്ചാൽ കിട്ടാവുന്ന കാര്യമെ ഉള്ളൂ... വൃന്ദ ഇത്രക്കും സ്മാർട്ട്‌ ആയി സംസാരിക്കുന്നത് ആദ്യമായാണ്... കടുത്ത തീരുമാനം !! ഇനി എങ്ങനെ ഞാൻ എടുത്ത് പോയില്ലേ... അതിന്റെ റിസൾട്ട്‌ അല്ലെ ഞാൻ ഒപ്പിട്ട് വെച്ച ഡിവോഴ്സ് പേപ്പർ... മിത്ര ഒരു വേള ആലോചിച്ചു നിന്നു... പതിയെ അതൊക്കെ മൈൻഡിൽ നിന്ന് ഒഴിവാക്കി തലയാട്ടി കൊണ്ട് ചിരിയോടെ മിത്ര രണ്ട് പേരെയും നോക്കി... അയ്... this is our പുലിക്കുട്ടി.... അവളെ വാരി പുണർന്നു കൊണ്ട് രണ്ട് പേരും ഒരുമിച്ച് പറഞ്ഞു..... ✨️✨️✨️✨️✨️

മിത്രയുടെ മനസ് അത്രയേറെ കുടുക്കിൽ ആണെങ്കിലും ധിച്ചിയുടെയും വൃന്ദയുടെയും മുന്നിൽ ചിരിച്ചു കളിച്ചാണ് കോളേജ് ഗേറ്റ് കടന്ന് അവര് പുറത്തേക്ക് നടന്നത്... മെഡിക്കൽ സ്റ്റോറിൽ കേറി ബാന്റാജ് വാങ്ങി മിത്രയുടെ നെറ്റിയിൽ വൃന്ദ ഒട്ടിച്ചു കൊടുത്തു.. നമുക്ക് വല്ലതും കഴിച്ചാലോ..... വയറില് തടവി കൊണ്ട് വൃന്ദയാണ് ചോദ്യം ഉന്നയിച്ചത്... നല്ല തീരുമാനം... മിത്ര ചിരിയോടെ പറഞ്ഞു വരുന്ന ഓട്ടോക്ക് കൈ കാണിച്ചു... അപ്പോ നമ്മൾ റെസ്റ്റോറന്റിലേക്കാണോ പോണേ.. ഞാൻ കരുതി കോളേജിന്റെ അപ്പുറത്തെ കടയിലേക്ക് ആണെന്ന്... ഓട്ടോയിലേക്ക് കയറുമ്പോൾ അത്ഭുതത്തോടെ ദിച്ചി പറഞ്ഞു... ഓഹ് ഇന്ന് നമുക്ക് ആഘോഷിക്കേണ്ട ദിവസം അല്ലെ..

ചുളുവിൽ ഒരുത്തനെ പഞ്ഞിട്ട് കിട്ടിയില്ലേ... വൃന്ദ നിലത്തൊന്നും അല്ല... വായ അടക്കെടി... മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... ...... എന്താ വേണ്ടത്.... മെനു കാർഡ് മറച്ചു കൊണ്ട് മിത്ര ചോദിച്ചു... Hotdog... ചാടി കേറി ദിച്ചി പറഞ്ഞു... അയ്യേ പട്ടിയിറച്ചിയോ.... എനിക്കെങ്ങും വേണ്ട ബ്ലാഹ്.. ഇങ്ങനത്തെ ഫുഡ്‌ ഒക്കെ ഉണ്ടോ... വൃന്ദ അറപ്പിച്ചു കൊണ്ട് പറഞ്ഞു... ദിച്ചിയും മിത്രയും അന്തം വിട്ട് മുഖത്തോട് മുഖം നോക്കിയിരുന്നു.... ദിച്ചി പൊട്ടിച്ചിരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് അറിഞ്ഞതും മിത്ര കണ്ണ് കാണിച്ചു.. കാര്യം മനസിലായ പോലെ തലയാട്ടി കൊണ്ട് ദിച്ചി മുഖം കുനിച്ചു.. ഇങ്ങനെയുള്ള ഫുഡൊക്കെ ഉണ്ടോ എന്നോ.. എന്റെ വൃന്ദേ നീ പ്രെസെന്റിൽ ഒന്നുമല്ലേ... നല്ല ടേസ്റ്റ് ആടി...

പട്ടിയുടെ തുട ഭാഗം ഇല്ലേ അത് മുറിച്ചെടുത്തു നന്നായി ബെയ്ക്ക് ചെയ്ത് കുക്ക് ചെയ്ത് സ്ലൈഡ്‌സ് ആയി അരിഞ്ഞു നുറുക്കി സോസും അങ്ങനെ ഉള്ള സകല സാധനകളുമൊക്കെ ഇട്ട് വോഡ്ക ഒഴിച്ച് നമ്മുടെ മുന്നിലേക്ക് വെക്കുമ്പോൾ ഉള്ള മണം ഇല്ലേ.. ഓഹ്... മിത്ര നെഞ്ചിൽ കൈ വെച്ച് കൊണ്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു... മിത്രയുടെ അവസ്ഥ കണ്ടു വൃന്ദ ദിച്ചിയെ നോക്കുമ്പോൾ കാണുന്നത് വായിൽ കപ്പലോടിക്കാൻ പാകത്തിൽ ഇരിക്കുന്ന ദിച്ചിയെ... ബ്ളാഹ്.. how could you.... ആ ഇറച്ചിക്കൊരു ബാഡ് സ്മെല് ആണ്...അത് നമുക്ക് അറിയാതിരിക്കാൻ വേണ്ടിയാണത്രെ ഇത്രേം ഡെക്കറേറ്റ് ചെയ്ത് തരുന്നേ.... വൃന്ദ എന്തോ പറയാൻ വന്നതും ഇടയിൽ കേറി ദിച്ചി പറഞ്ഞു..... ബ്ളാഹ്.... വായും പൊത്തി പിടിച്ചു വാഷ്‌റൂം നോക്കി ദിച്ചി ഓടി....

അവളുടെ ഓട്ടം കണ്ടു ദിച്ചിയും മിത്രയും ചിരിയോടെ കൈ പരസ്പരം അടിച്ചു... വൃന്ദ വയറൊക്കെ ഒഴിച്ച് വന്നപ്പോഴേക്കും മിത്രയും ദിച്ചിയും കൂടി ഫുഡ്‌ എല്ലാം ഓർഡർ ചെയ്തിരുന്നു... ഇതിൽ ആ പറഞ്ഞ പണ്ടാരം ഉണ്ടെങ്കിൽ എനിക്ക് വേണ്ട.... വെള്ളം വലിച്ചു കുടിച്ച് കൊണ്ട് വൃന്ദ പറഞ്ഞു... Come on ദിച്ചി.... മിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... എടി പൊട്ടി ഞങ്ങൾ നിന്നെ പറ്റിച്ചതാടി.. ആരെങ്കിലും അങ്ങനെ ഉള്ള ഫുഡൊക്കെ കഴിക്കുമോ.. വെള്ളം കുടിച്ച് വയർ നിറക്കാതെ ഫുഡ്‌ എടുത്ത് കഴിക്കാൻ നോക്കെടി.... ദിച്ചി വൃന്ദയുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു... ഓഹ് ഞാനങ്ങു ഇല്ലാണ്ടായി.. നെറ്റിയിൽ വീണ വിയർപ്പ് കണങ്ങൾ തുടച്ചു കൊണ്ട് വൃന്ദ പറഞ്ഞു...

ദിച്ചിയും വൃന്ദയും ഒരു സൈഡിലും അവർക്ക് ഓപ്പോസിറ്റ് ആയി മിത്രയും അങ്ങനെ ആണ് അവര് ഫുഡ്‌ കഴിക്കാൻ ഇരുന്നത്... കുറച്ച് കഴിഞ്ഞപ്പോൾ ദിച്ചിയുടെയും വൃന്ദയുടെയും മുഖത്ത് വരുന്ന വെപ്രാളവും ടെൻഷനും മിത്ര നോക്കുമ്പോൾ മാത്രം വിടരുന്ന ചിരിയും കണ്ടതും മിത്രക്ക് ഡൌട്ട് അടിച്ചു... എന്താടി... രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... എന്ത്... 🙄...എന്താടി... ഉള്ളിൽ നിറഞ്ഞ ഭയം പുറത്ത് കാണിക്കാതെ ദിച്ചി ചോദിച്ചു.... എന്തോ മനസ്സിലായതും മിത്ര ചെയർ പുറകോട്ട് നീക്കിയിട്ട് തിരിഞ്ഞു നോക്കി.... കണ്ണിൽ എന്തോ കണ്ടു ഒന്നൂടി മിത്ര നോക്കി.... ദേഷ്യമോ സങ്കടമോ അതും രണ്ടും കൂടിയ അവസ്ഥയോ മിത്ര ദേഷ്യത്തോടെ തിരിഞ്ഞു ദിച്ചിയെയും വൃന്ദയെയും നോക്കി...

ഇതാണല്ലേ നിങ്ങടെ മാന്യൻ ആയ വക്കീൽ.. കൺകുളിർക്കെ കാണ്.... പുറകിൽ ഒരു പെണ്ണിന്റെ ഒപ്പം ജ്യൂസ്‌ കുടിച്ചു ഇരിക്കുന്ന വിശ്വയെ ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... എടി ഒരു ജ്യൂസ്‌ അല്ലെ അതിനിപ്പോ എന്താ... വൃന്ദ നെറ്റിചുളിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ കൈ എവിടെ ആണെന്ന് നോക്കെടി കോപ്പേ.. പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... വിശ്വയുടെ കയ്യിൽ പിടിച്ചു എന്തൊക്കെയോ പറയുന്ന ആ പെണ്ണിനെ കണ്ടതും ദിച്ചി തലക്ക് കൈ വെച്ചു പോയി... പോസ്സസീവ് ഭാര്യ ഉണർന്നു... തല താഴ്ത്തി കൊണ്ട് വൃന്ദ പറഞ്ഞു... നിന്റെ അമ്മോസന്റെ മാപ്ല.... മിത്ര ദേഷ്യത്തോടെ പറഞ്ഞു തിന്നുന്നത് നിർത്തി കൈ പോലും കഴുകാതെ ബാഗും എടുത്ത് പോയി.... ഇന്നാരെ ആവോ കണി കണ്ടേ...

പിറുപിറുത്തു കൊണ്ട് കുറച്ച് ടിഷ്യു പേപ്പർ എടുത്ത് വൃന്ദയും എണീറ്റു.... കാത്തോളണേ കർത്താവെ.... കൈകഴുകാതെ കുരിശ് വരച്ചു കൊണ്ട് ബില്ല് പേ ചെയ്ത് ദിച്ചി റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങിയോടി... അവളെവിടെ... ഓടി കിതച്ചു വന്നപ്പോൾ വഴിയോരം ചേർന്ന് കയ്യും കെട്ടി നിൽക്കുന്ന വൃന്ദയെ നോക്കി ദിച്ചി ചോദിച്ചു... ദേ നിൽക്കുന്നു... മുന്നോട്ട് കൈ ചൂണ്ടി കൊണ്ട് വൃന്ദ പറഞ്ഞു... കുപ്പിയിൽ നിന്ന് വെള്ളം എടുത്ത് കയ്യും വായും കഴുകുന്ന മിത്രയെ കണ്ടതും ആശ്വാസത്തോടെ ദിച്ചി ശ്വാസം വലിച്ചു വിട്ടു... ഇന്നാ.... വൃന്ദ ടിഷ്യു പേപ്പർ ദിച്ചിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു... താങ്ക്സ്.... കയ്യും വായും തുടച്ചു ഡസ്റ്റ് ബിന്നിലേക്ക് ഇട്ട് കൊണ്ട് ദിച്ചി പറഞ്ഞു.... ഇതിന്റെ ജീവിതം എന്തെ ഇങ്ങനെ ആയെ എന്തോ.... വൃന്ദ ആരോടെന്നില്ലാതെ പറഞ്ഞു... വരുന്നുണ്ടേൽ വാ....

യാതൊരു ഭാവവും ഇല്ലാതെ അവരെ നോക്കി പറഞ്ഞു കൊണ്ട് മിത്ര മുന്നോട്ട് നടന്നു.... മിത്രേ നിക്ക്.. നീയിങ്ങനെ ആവല്ലേ... പിന്നാലെ നടത്തത്തിന്റെ സ്പീഡ് കൂട്ടി ദിച്ചി പറഞ്ഞു... പിന്നെ ഞാൻ... കടല മിട്ടായീ.... മിത്ര എന്തോ പറയാൻ വന്നതും അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് ആരോ വിളിച്ചു... ആനവണ്ടി.... തിരിഞ്ഞു നോക്കി മുന്നിൽ കണ്ട ആളെ നോക്കി പറഞ്ഞ് അവള് അയാളുടെ തോളിലേക്ക് ചാഞ്ഞു... ഹേയ്... are you ok? മിത്രയുടെ തോളിൽ തട്ടി കൊണ്ട് ആനവണ്ടി ചോദിച്ചു... Yeah.. I'm ok... പെട്ടന്ന് ആനവണ്ടിയിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് മിത്ര ചിരിയോടെ പറഞ്ഞു... പിന്നെന്താ കടലമിട്ടായിയുടെ മുഖത്തൊരു വാട്ടം... കടലമിട്ടായി അവൾക്ക് നേരെ നീട്ടി കൊണ്ട് ആനവണ്ടി ചോദിച്ചു...

മിത്ര സംശയത്തോടെ ആനവണ്ടിയെ നോക്കി... വാങ്ങിക്കോ നിന്നെ കുറിച്ച് പറഞ്ഞു പറഞ്ഞു എന്റെ മോൾക്കും കടലമിട്ടായി ഇല്ലാതെ പറ്റുന്നില്ലെടോ.. അവൾക്ക് വേണ്ടി വാങ്ങിയതാ.. നിന്നെ കാണുമ്പോൾ തരാറുള്ള പതിവല്ലേ വാങ്ങിച്ചോ... ചിരിയോടെ അയാൾ പറഞ്ഞു... വാങ്ങിച്ചോ... പോവുന്ന വഴിക്ക് ഞാൻ അവൾക്ക് വേറെ വാങ്ങിക്കോളാം... മിത്ര മടിച്ചു നിൽക്കുന്നത് കണ്ടതും അയാൾ വീണ്ടും പറഞ്ഞു... ഇന്ന് ജോലിയില്ലേ... കടലമിട്ടായി വാങ്ങി ബാഗിലേക്ക് വെച്ച് കൊണ്ട് മിത്ര ചോദിച്ചു... ലീവ് ആക്കി.. ഞങ്ങൾക്കും വേണ്ടെടോ റെസ്റ്റ്.. അല്ല കോളേജില്ലേ... മിത്രയെയും പുറകിൽ നിൽക്കുന്ന രണ്ടെണ്ണത്തിനെയും നോക്കി ആനവണ്ടി ചോദിച്ചു... സ്ട്രൈക്ക്.. ×3 ഓ അപ്പോ കറങ്ങാൻ വന്നതാവും അല്ലെ... എന്നാൽ പിന്നെ വീട്ടിലേക്ക് പോരെടോ.....

ആനവണ്ടി നറു ചിരിയോടെ പറഞ്ഞു... ഞാൻ പറഞ്ഞിട്ടില്ലേ ആനവണ്ടിയുടെ കാര്യം.. ഒന്നും മനസിലാവാതെ നിൽക്കുന്ന വൃന്ദയെ നോക്കി മിത്ര പറഞ്ഞു.. ആഹ്.. നൈസ് to മീറ്റ് you... കിട്ടിയ ചാൻസിൽ കൈ കൊടുത്ത് കൊണ്ട് വൃന്ദ പറഞ്ഞു.... എന്നാൽ പിന്നെ പോയാലോ... ദിച്ചി മുൻകൈ എടുത്ത് കൊണ്ട് പറഞ്ഞു... അവിടെ പോയാൽ മിത്രയുടെ കുറെയൊക്കെ ചിന്തകൾക്ക് വിരാമം കിട്ടുവെന്നും ഫ്‌ളാറ്റിൽ പോയാൽ ഓരോന്ന് ചിന്തിച്ചു കൂട്ടി സംഗതി വഷളാവാൻ സാധ്യത കൂടുതൽ ആണെന്നും മനസിലാക്കി കൊണ്ടാണ് ദിച്ചി പറഞ്ഞു... ഞാൻ റെഡി... വൃന്ദയും മുന്നോട്ട് വന്ന് കൊണ്ട് പറഞ്ഞു... I also.. കണ്ണിറുക്കി കൊണ്ട് മിത്ര പറഞ്ഞു... തന്നെ കാണുമ്പോ മീരക്ക് നല്ല സന്തോഷം ആവും... കാറോടിക്കുന്നതിനിടയിൽ ആനവണ്ടി പറഞ്ഞു... അതെന്താ ഞങ്ങളെ കണ്ടാൽ സന്തോഷം വരില്ലേ... ദിച്ചി പുച്ഛത്തോടെ ചോദിച്ചു...

അത് അവളുടെ മുഖഭാവത്തിൽ നിന്ന് മനസിലാക്കേണ്ടി വരും... coz അവൾക്ക് കടല മിട്ടായിയെ കാണാൻ ആണ് ആഗ്രഹം കൂടുതൽ... തിരിച്ചു പുച്ഛത്തോടെ ആനവണ്ടിയും പറഞ്ഞു... ഓ... ഇളിഞ്ഞ ചിരിയോടെ ദിച്ചി വൃന്ദയെ നോക്കി... വല്ല കാര്യോം ഉണ്ടായിരുന്നോ... കൈ മലർത്തി കൊണ്ട് വൃന്ദ ചോദിച്ചു... വെളുക്കനെ ചിരിച്ചു കൊണ്ട് ദിച്ചി പുറത്തേക്കും നോക്കിയിരുന്നു...... മിത്ര അവരുടെ വഴക്ക് ആസ്വദിച്ചിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല... അവളുടെ സൈലൻസ് ആനവണ്ടിയും ഒന്ന് ശ്രദ്ധിച്ചു....

പതിനഞ്ച് മിനിറ്റിന്റെ യാത്രക്ക് ശേഷം തരക്കേടില്ലാത്ത ഇരുനില വീടിന്റെ മുന്നിൽ കാർ നിന്നു... എല്ലാവരും കാറിൽ നിന്നിറങ്ങി ചുറ്റും കണ്ണോടിച്ചു.... വാ... അവരുടെ മട്ടും ഭാവവും കണ്ടു ആനവണ്ടി പറഞ്ഞു... മ്മ്... മൂന്നാളും ഒരുമിച്ചു തലയാട്ടി കൊണ്ട് ആനവണ്ടിയുടെ പിന്നാലെ നടന്നു... കോണിങ് ബെൽ അടിച്ചതും വാതിൽ തുറന്ന് വന്ന ആളെ കണ്ടതും മിത്രയുടെ കണ്ണ് മിഴിഞ്ഞു വന്നു...... ഇ....താ....രാ... ഉയർന്ന നെഞ്ചിടിപ്പോടെയാണ് മിത്ര ചോദിച്ചത്.... എന്റെ പെങ്ങളാ.. നിറഞ്ഞ ചിരിയോടെ ആനവണ്ടി പറഞ്ഞു... തളർന്നു വീഴാതിരിക്കാൻ വേണ്ടി ഒരു ബലത്തിന് മിത്ര ദിച്ചിയുടെ കയ്യിൽ മുറുക്കി പിടിച്ചു....................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story