വിശ്വാമിത്രം: ഭാഗം 48

viswamithram

എഴുത്തുകാരി: നിലാവ്‌

ആഹ്.. കയ്യിൽ പിടിച്ചു ഞെക്കാതേടി.... മിത്രയുടെ കൈ ദിച്ചിയുടെ കയ്യിൽ മുറുകുന്തോറും വേദന കൊണ്ട് പറഞ്ഞു... അതിന് ദയനീയമായൊരു നോട്ടം ആണ് മിത്ര ദിച്ചിയെ നോക്കിയത്... എന്ത് പറ്റിയെടി... മിത്രയുടെ മുഖം മാറുന്നത് കണ്ടതും ദിച്ചി ചോദിച്ചു.... ഹാ നിങ്ങളിങ്ങനെ നിൽക്കാതെ കേറിവാടോ... ആനവണ്ടി അവരെ ഉള്ളിലേക്ക് ക്ഷണിച്ചു... മങ്ങിയ ചിരിയോടെ മിത്ര ഉള്ളിലേക്ക് കയറി പിന്നാലെ ബാക്കിയുള്ളവരും... ആനവണ്ടിയുടെ പെങ്ങളെ കണ്ടപ്പോൾ മിത്രയുടെ മുഖം മാറിയത് ദിച്ചിയും വൃന്ദയും ശ്രദ്ധിച്ചിരുന്നു... പരസ്പരം അവര് നോക്കി. . മീരേ ഇങ്ങ് വന്നേ ആരാ വന്നെന്ന് നോക്കിക്കേ... ഉള്ളിലേക്ക് നോക്കി സന്തോഷത്തോടെ വിളിക്കുന്ന ആനവണ്ടിയുടെ മുഖത്ത് തന്നെ മിത്രയുടെ കണ്ണ് തറച്ചു നിന്നു...

*ആങ്ങളയെ പോലെ സ്നേഹിക്കുന്ന നിങ്ങടെ പെങ്ങൾ തന്നെ എന്റെ ജീവിതത്തിലെ വില്ലത്തി ആയി പോയല്ലോ... * നെടുവീർപ്പോടെ മിത്ര ആലോചിച്ചു.. നിനക്ക് മനസ്സിലായോ ഇതാരാണെന്ന്.... മീരയെ ചേർത്ത് പിടിച്ചു കൊണ്ട് ആനവണ്ടി ചോദിച്ചു... മീര സംശയത്തോടെ മൂന്നാളെയും മാറി മാറി നോക്കി... കടലമിട്ടായിയാ.... മിത്രയുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് നിർത്തി കൊണ്ട് ആനവണ്ടി പറഞ്ഞു... എയ്ഷ്.. what a surprise..... 😁 മിത്രയെ വാരി പുണർന്നാണ് മീര അവളുടെ സന്തോഷം പ്രകടിപ്പിച്ചത്... കുറച്ച് നേരത്തെ സംസാരത്തിന് ശേഷം മിത്ര പതിയെ എണീറ്റ് ഒരു റൂമിലേക്ക് ചെന്നു... ദിയ അല്ലെ.... ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ദിയയെ നോക്കി വെപ്രാളത്തോടെ മിത്ര ചോദിച്ചു....

അതെ.. കുട്ടിക്കെങ്ങനെ എന്നെ... ദിയയുടെ മുഖത്ത് ആശ്ചര്യവും സംശയവും കൂടി കലർന്നൊരു മുഖഭാവം ആയിരുന്നു... ഞാൻ മണിമിത്ര... ഫോ.... എന്തോ പറയാൻ തുടങ്ങിയത് നിർത്തി കൊണ്ട് മിത്ര ദിയയെ ആകമാനം നോക്കി.. വെളുത്ത നിറം,, ആവശ്യത്തിന് ഹൈറ്റ് ഉണ്ട്... പക്ഷെ കണ്ണുകളിൽ തെളിഞ്ഞു നിന്നത് നിരാശാഭാവമാണ്..... മണിമിത്ര...? എനിക്ക് മനസിലായില്ല !!.. ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ദിയ പറഞ്ഞു.... ഞാൻ വിശ്വാസിന്റെ ഭാര്യ ആണ്.. അഡ്വക്കേറ്റ്.. ജാള്യതയോടെയാണ് മിത്ര പറഞ്ഞത്... ഹേയ് മണിക്കുട്ടി... അങ്ങനെ അല്ലെ വിളിക്കാറ്.. ഓഹ് തനിക്കെങ്ങനെ മനസിലായി എന്നെ നമ്മൾ ഒരിക്കൽ പോലും കണ്ടിട്ടില്ലല്ലോ..

അത്രയും സ്നേഹത്തോടെയാണ് ദിയ സംസാരിച്ചത്... ഓഹ് എന്റെ വിളിപ്പേരൊക്കെ അറിയാം.. ഹും.. ഭർത്താവിന്റെ ചാരത്തിയെ ഭാര്യ പിടിച്ചെന്ന് അറിഞ്ഞിട്ടും ഇതിനെന്താ ഒരു എക്സ്പ്രെഷൻ ഇല്ലാത്തെ 🙄🙄 മിത്ര ആ സമയം കൊണ്ട് ചിന്തിച്ചത് അതാണ്.. വിശ്വ പറഞ്ഞിട്ടുണ്ടോ എന്നെക്കുറിച്ച്... മിത്രയുടെ മറുപടി ഒന്നും ഇല്ലാന്ന് കണ്ടതും ദിയ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... ഏയ്... ഏഹ്... മിത്ര എങ്ങനെ ചോദിക്കണം എന്ത് പറയണം എന്ന് അറിയാതെ ദിയയെ തന്നെ നോക്കി നിന്നു... വിശ്വയുടെ കാര്യം പറഞ്ഞപ്പോൾ ദിയയുടെ മുഖം പ്രസന്നമായത് മിത്ര ശ്രദ്ധിച്ചു... പീഡനം ഏറ്റ ഒരു ഇതൊന്നും ഇല്ലല്ലോ.. ഇനി എനിക്ക് ആള് മാറിയോ.. ഏയ് അത് തന്നെ..

മിത്ര ആകെ കിളി പോയി നിൽക്കുവാണ്... ഇത്‌ നിങ്ങടെ നമ്പർ ആണോ... പെട്ടെന്ന് തന്നെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വാട്സാപ്പിൽ കേറി വീഡിയോ വന്ന നമ്പർ കാണിച്ചു കൊണ്ട് മിത്ര ചോദിച്ചു.... അല്ലല്ലോ.... എനിക്ക് വാട്സ്ആപ്പ് ഒന്നുമില്ല... വിഷാദ ചിരിയോടെ ദിയ പറഞ്ഞു... ഇല്ലാ ഞാൻ വിശ്വസിക്കില്ല... ഇക്കാലത്തു വാട്സ്ആപ്പ് ഇല്ലാന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്... മിത്രയുടെ ഉപബോധ മനസ് മന്ത്രിച്ചു... പിന്നെ നിങ്ങൾക്കെങ്ങനെ എന്റെ ഭർത്താവിനെ അറിയാം... ദൃഡതയോടെയാണ് മിത്ര ചോദിച്ചത്.... അത് കൊള്ളാം.. ഞങ്ങൾ ഡിഗ്രി ഒരുമിച്ചായിരുന്നു... മൂന്ന് വർഷം ഞാൻ അവനെ സഹിച്ച പാട് എനിക്കെ അറിയൂ..

ഓഹ് ആ അവൻ ഈ നിലയിൽ എത്തുമെന്ന് ഞാൻ വിചാരിച്ചേ ഇല്ല്യാ.. മഹാ കച്ചറ ആയിരുന്നു.... ഓർത്തെടുത്തും ചിരിയൊടെയും ദിയ വിശ്വയെ കുറിച്ച് പറയുന്നത് കേട്ട് മിത്ര അവളെ സസൂക്ഷ്മം നോക്കി... കൂടെ പഠിച്ചതാണെന്ന് കരുതി എന്റെ കെട്ട്യോനെ തട്ടിയെടുക്കണോ.. നല്ല ഭംഗി ഉണ്ടല്ലോ പോയി കല്യാണം കഴിച്ചൂടെ... മിത്രയുടെ ഉള്ളിലെ ഈഗോ ഉണർന്നു.... ആഹാ നീയിവിടെ നിക്കാണോ.. വാ വെള്ളം കുടിക്കാം... മീരയും ആനവണ്ടിയും അകത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു... എടാ.... ഇവള് ആരാന്ന് അറിയുമോ.. മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് ദിയ ആനവണ്ടിയെ നോക്കി ചോദിച്ചു... ഇവളെന്റെ കടലമിട്ടായി അല്ലെ... ആനവണ്ടിക്കൊരു സംശയം.... അതല്ല..

എന്റെ ഡിവോഴ്സ് കേസ് വാദിക്കുന്നില്ലേ വിശ്വ അവന്റെ ഭാര്യയാ.... മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് ദിയ പറഞ്ഞു... അപ്പോ ആ മണിക്കുട്ടിയും ഈ മണിക്കുട്ടിയും ഒന്നാണോ.. ആനവണ്ടി തല കുടഞ്ഞു കൊണ്ട് ചോദിച്ചു... ഡി... ഡിവോഴ്സ് കേസോ... മിത്ര കണ്ണും തുറന്ന് ബ്ലിങ്കസ്യാ നിന്നു.... ആഹ്ടോ.... എന്റെ ഡിവോഴ്സ് കേസ് വാദിക്കുന്നത് വിശ്വയാ... ഒന്ന് രണ്ട് തവണ ഞാൻ നിങ്ങടെ ഫ്‌ളാറ്റിൽ വന്നിട്ടുണ്ട് അതിന്റെ കാര്യത്തിന്.... പക്ഷെ തന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണാൻ പറ്റുമെന്ന് തോന്നിയില്ല.... ഓവർ എക്സ്പ്രെഷൻ ഇട്ട് കൊണ്ട് ദിയ പറഞ്ഞു.... അപ്പോ നിങ്ങളെന്റെ ഭർത്താവിന്റെ ചാരത്തി അല്ലെ.... മിത്രക്ക് ഉറക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.... പിന്നെ ആ വീഡിയോ... അയ്യോ....

മിത്ര എന്ത് ചെയ്യണം എന്നറിയാതെ നിന്നു... നീയല്ലേ പറഞ്ഞെ നിന്റെ കെട്ട്യോന് വാർക്കപ്പണി ആണെന്ന്... ആനവണ്ടി മിത്രയെ സൂക്ഷിച്ച് നോക്കി... ഇതിലും ഭേദം അതായിരുന്നു നല്ലത്.. അതൊരു തെറ്റിദ്ധാരണ ആയിരുന്നു.... എന്നാൽ ഞാൻ പോട്ടെ കുട്ടൂസ് വന്നിട്ടുണ്ട്... ആരും ഉണ്ടാവില്ല അവിടെ... പെട്ടെന്ന് പോവാൻ വേണ്ടി മിത്ര നുണ പറഞ്ഞു ഹാളിലേക്ക് ചെന്ന് ബിസ്കറ്റ് ചായയിൽ മുക്കി തിന്നുന്ന രണ്ടെണ്ണത്തിനെയും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.... ✨️✨️✨️✨️✨️✨️ ഞാൻ അപ്പോഴേ പറഞ്ഞതാ അങ്ങേര് പാവം ആണ് പാവം ആണെന്ന്.. അപ്പോ നിനക്ക് എന്തായിരുന്നു... ദിച്ചി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... എടി ഇതവര് തമ്മിൽ ഉള്ള ഡിങ്കോൾഫി ആണെങ്കിലോ...

എന്നെ ആ അയ്യായിരത്തിന്റെ കണക്കില്ലേ അതിന്റെ വാശിക്ക് കെട്ടി.. ദിയയെ അവളുടെ ഇഷ്ടം ഇല്ലാഞ്ഞിട്ട് വേറൊരാളെ കൊണ്ട് കെട്ടിപ്പിച്ചു.. ഇപ്പൊ ദേ ഡിവോഴ്സ് വാങ്ങുന്നു.. എന്നേ ഒഴിവാക്കാൻ ഡിവോഴ്സ് അവിടെ ഒരുക്കുന്നില്ലെന്ന് ആരറിഞ്ഞു... ഇത്‌ അത് തന്നെ.... മിത്ര ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... നിനക്ക് വക്കീൽ ആവാൻ ഞാൻ ഒരു ചാൻസ് കാണുന്നു.. അതാവുമ്പോൾ ആരുടെയെങ്കിലും തലയിൽ കുറ്റം ഇട്ട് നീ രക്ഷപ്പെടും... വൃന്ദ മിത്രയെ ചെറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... നാണം ഉണ്ടോടി നിനക്ക് സ്വന്തം കെട്ട്യോനെ കുറിച്ചിങ്ങനെ ഒക്കെ പറയാൻ... അങ്ങേരോട് ദേഷ്യം ഉള്ളവർ ഏതാണ്ടൊക്കെ പറഞ്ഞെന്ന് വെച്ച്.... ഓഹ് ഇങ്ങനെ ഒരു പിശാശ്... ദിച്ചി മുഖം ചുളിച്ചു....

എന്നാ പിന്നെ ഇന്ന് നേരിട്ട് പോയി ചോദിക്കാം ലെ കാര്യങ്ങൾ.. അതാവുമ്പോൾ ഇങ്ങനെ കാട് കേറി ചിന്തിക്കണ്ടല്ലോ ലെ... എല്ലാ പല്ലും കാണിച്ചു ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഇത്രേം കാലം നിന്റെ ചെവിയിൽ അത് തന്നെ അല്ലെ ഓതി കൊണ്ടിരുന്നേ.. എന്നെ കൊണ്ട് പറയിപ്പിക്കരുത്.... ദിച്ചി മാതാവ് വിട്ട് പിശാശ് ആയി മാറി ഇരുന്നു... അങ്ങനെ അവിടെ നിന്ന് ഡിസ്കഷൻ കഴിഞ്ഞു മിത്ര എല്ലാം സമാധാനപരമായി ചോദിച്ചറിയാം എന്ന് തീരുമാനിച്ചു ഫ്‌ളാറ്റിലേക്ക് പോയി... ദൈവമേ എല്ലാം ഇന്നത്തോടെ ശെരിയാവണേ..... എന്നും പ്രാർത്ഥിച്ചു ഡോർ തുറക്കാൻ കൈ പൊക്കിയതും ഡോറും തുറന്ന് ഒരു പെണ്ണ് പുറത്തേക്ക് വന്നു... ചിരിയോടെ നിന്നിരുന്ന മിത്രയുടെ മുഖം ഒരു കൊട്ടക്ക് വീർത്തു... ആരാ...

പോവാൻ നിന്ന ആ പെണ്ണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഞാൻ വക്കീൽ സാറിനെ കാണാൻ... ആ പെണ്ണ് മിത്രയെ നോക്കി പറഞ്ഞു... അതെന്താ നാട്ടിൽ ഇയാള് മാത്രേ വക്കീൽ ഉള്ളൂ... ഇനി ഇങ്ങോട്ട് വരണ്ട നോക്കിയാൽ ഗർഭം ഉണ്ടാക്കുന്ന ജാതിയാ അകത്തു... മിത്ര ദേഷ്യം വന്നതും എന്തൊക്കെയോ പറഞ്ഞു... കുട്ടി ആരാ അവരുടെ.... എന്തുകൊണ്ടോ ആ പെണ്ണ് ചോദിച്ചു പോയി... ഭാര്യയാ അതും ആദ്യത്തെ... ന്തേ നിനക്ക് രണ്ടാം ഭാര്യ ആവണോ... മിത്ര ദേഷ്യം കൊണ്ട് ചോദിച്ചു... ങ്ങുഹും... മിത്രയെ പതർച്ചയോടെ നോക്കി മൂളി കൊണ്ട് ലവള് ഓടിപ്പോയി... അപ്പോ പേടി ഉണ്ട്... അവളുടെയൊരു വക്കീൽ സാറ്... ഇങ്ങേർക്കെന്താ പെണ്ണുങ്ങൾ മാത്രേ ക്ലൈന്റ്‌സ് ആയി വരുള്ളൂ.. 😤😤😤...

ഓഫീസിൽ പോവാതെ ഫ്ലാറ്റും വാങ്ങി പെണ്ണുങ്ങളെ വശീകരിക്കാൻ ഇറങ്ങിയേക്കുവാ.. ഫ്‌ളാറ്റിൽ കേറി ഡോർ അടച്ചു പൂട്ടി കൊണ്ട് മിത്ര പിറുപിറുത്തു.... നീ വന്നോ... ഇന്നെന്തേ കോളേജില്ലേ... റൂമിലേക്ക് കയറി പോവുന്ന മിത്രയെ നോക്കി വിശ്വ ചോദിച്ചു... എന്റെ പട്ടി മുണ്ടും... നന്നാവാൻ വിചാരിക്കുമ്പോൾ സമ്മതിക്കില്ല... 😬😬 വിശ്വയെ മൈന്ഡാക്കാതെ മിത്ര ആത്മകഥിച്ചു.... നിന്നോടാ ഞാൻ ചോദിച്ചേ ഇന്നെന്തേ ക്ലാസ്സ് ഇല്ലെന്ന് 🤨🤨 റൂമിലേക്ക് വന്ന് കൊണ്ട് ഗൗരവത്തിൽ വിശ്വ ചോദിച്ചു.... കോളേജിലെ എപ്പരാച്ചിയെ ആരോ പഞ്ഞിക്കിട്ടു.. ഇപ്പോൾ കോമ സ്റ്റേജിലാ... ഇനി എന്തെങ്കിലും അറിയണോ... കയ്യിൽ കെട്ടിയ വാച്ച് ഊരി ടേബിളിൽ വെച്ച് കൊണ്ട് മിത്ര കുറച്ചു കൂട്ടി പറഞ്ഞു...

ഞാൻ അത്രക്കൊന്നും അടിച്ചില്ലല്ലോ.. ലെ വിശ്വയുടെ ദിൽ... അത് നല്ല കാര്യം അല്ലെ.. നിങ്ങടെ കോളേജ്ക്കാർക്ക് കൊടുക്കാൻ പറ്റാത്തത് പുറത്തീന്ന് ആരോ ചെയ്തു.... i appreciate him... വിശ്വ നെഗളിപ്പോടെ പറഞ്ഞു... (നാണം ഇല്ലല്ലോ സ്വയം പൊക്കാൻ 😖😖) അതിന് ഞാൻ പറഞ്ഞില്ലല്ലോ പുറത്തെ ആളാ തല്ലിയതെന്ന്.... വിശ്വയുടെ വായിൽ നിന്ന് വീണ വാക്കിൽ കേറി മിത്ര പിടിച്ചു... അ.. അ.. അത് പിന്നെ.... അതാരെങ്കിലും പറഞ്ഞു തന്നിട്ട് വേണോ... അല്ല പിന്നെ... വിശ്വ പതിയെ മുങ്ങാൻ നോക്കിയതും മിത്ര വിശ്വയുടെ കയ്യിൽ കേറി പിടിച്ചു... ഇന്നലെ അവന്റെ മുന്നിൽ വെച്ച് നാണം കെടുത്തിയ നിങ്ങൾ എന്തിനാ അവനെ പോയി തല്ലിയത്.... വിശ്വയുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് മിത്ര ചോദിച്ചു...

നിന്റെ നെറ്റിക്കെന്ത് പറ്റി... ഇടത്തെ കൈ കൊണ്ട് അവളുടെ നെറ്റിയിൽ തൊട്ട് കൊണ്ട് വിശ്വ ചോദിച്ചു... ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടിയില്ല... നിങ്ങളുടെ ഒരു കാര്യത്തിനും ഇടപെടാൻ എനിക്ക് പറ്റില്ലെങ്കിൽ എന്റെ ഒരു കാര്യത്തിനും നിങ്ങളോടും ഇടപെടേണ്ട എന്ന് ഞാൻ പറഞ്ഞതാ.... എന്തിനാ എന്തിനാ നിങ്ങൾ എന്നെ വെച്ചു പൊറുപ്പിക്കുന്നെ.... ഞാൻ എന്ത് ചെയ്തിട്ടാ.... മിത്രയുടെ കണ്ട്രോൾ മൊത്തം പോയിരുന്നു... വേദനയുണ്ടോ... നെറ്റിയിലേക്ക് പതിയെ ഊതി കൊണ്ട് വിശ്വ ചോദിച്ചു... അതും കൂടിയായപ്പോൾ മിത്രക്ക് പിടിച്ചു നിൽക്കാൻ ആയില്ല.... നിങ്ങളെന്താ പൊട്ടൻ ആണോ... എന്നോട് അടവൊന്നും ഇറക്കല്ലേ... നിങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ നിങ്ങടെ മുന്നിൽ നിൽക്കുന്നെ...

അലറിക്കൊണ്ട് മിത്ര കിതപ്പടക്കി... നീ ഇങ്ങനെ ഷൗട് ചെയ്യല്ലേ... വിച്ചുവും കുട്ടൂസും പുറത്തേക്ക് പോയത് ഭാഗ്യം.. ഇല്ലേൽ നന്നായേനെ... ചിരിയോടെ വിശ്വ പറഞ്ഞു... കേക്കട്ടെ എല്ലാരും കേക്കട്ടെ അറിയണം എല്ലാരും അറിയണം വിശ്വാസ് രാമനാഥന്റെ തനി സ്വഭാവം... എല്ലാം മനസിലേക്ക് തെളിഞ്ഞു വന്നതും മിത്ര പറഞ്ഞു... നീ ഇന്ന് ദിയയുടെ വീട്ടിലേക്ക് പോയിരുന്നു അല്ലെ... അപ്പോഴും പുഞ്ചിരിയോടെയാണ് വിശ്വ ചോദിച്ചത്... ഓഹ് ഞാൻ ഇവിടെ എത്തുന്നതിന് മുന്നേ നിങ്ങളോടും പറഞ്ഞല്ലേ.. ഞാൻ നിങ്ങടെ ദിയയെ കാണാൻ വേണ്ടി പോയതൊന്നും അല്ല... പുച്ഛത്തോടെ മിത്ര പറഞ്ഞു... ഓ ആ കണ്ടക്ടറെ ആവും... വിശ്വയും പുച്ഛിച്ചു വിട്ടു.. അതെ നിങ്ങളെക്കാൾ എത്രെയോ ബെറ്റർ ആണ് അയാൾ.....

വിശ്വയുടെ അടുത്ത് നിന്നും മാറി കൊണ്ട് മിത്ര പറഞ്ഞു... I Love You.... പോവാൻ നിന്ന മിത്രയുടെ കൈ രണ്ടും പിടിച്ചു ബാക്കിലേക്ക് ആക്കിക്കൊണ്ട് വിശ്വ പറഞ്ഞു... ശ്വാസം വിടാൻ പോലും മറന്ന് ഇമ വെട്ടാതെ കണ്ണ് തള്ളി മിത്ര വിശ്വയെ നോക്കി... I.. ju..st...hate... y..ou.... വിക്കലോടെ മിത്ര പറഞ്ഞു.... നുണ..... ചിരിയോടെ മിത്രയുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... മിത്രയുടെ മനസ് അപ്പോഴും വിശ്വയോട് എങ്ങനെ കാര്യങ്ങൾ ചോദിക്കും എന്ന ആലോചനയിൽ ആയിരുന്നു.... പതിയെ പതിയെ വിശ്വയുടെ മുഖം കുനിഞ്ഞു മിത്രയുടെ ചുണ്ട് ലക്ഷ്യം വെച്ച് വന്നു... Are You Virgin.....!!!! മനസ്സിൽ ഒരുപാട് ചോദ്യങ്ങളുടെ വേലിയേറ്റം നടന്നപ്പോൾ മിത്രയുടെ നാവിൽ വന്ന ചോദ്യം അതാണ്....... തല്ല് നടക്കുമോ അതോ വേറെ വല്ലതും നടക്കുമോ എന്തോ.... 🤭🤭.................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story