വിശ്വാമിത്രം: ഭാഗം 49

viswamithram

എഴുത്തുകാരി: നിലാവ്‌

Are You Virgin.....!!!! മനസ്സിൽ ഒരുപാട് ചോദ്യങ്ങളുടെ വേലിയേറ്റം നടന്നപ്പോൾ മിത്രയുടെ നാവിൽ വന്ന ചോദ്യം അതാണ്....... മിത്രയുടെ കയ്യിൽ മുറുകിയ വിശ്വയുടെ കൈ താനേ അയഞ്ഞു... മിത്ര നിവർന്നു നിന്ന് കൊണ്ട് വിശ്വയെ തന്നെ നോക്കി നിന്നു.... നിനക്ക് അറിയണോ... അയഞ്ഞ കൈ മുറുക്കി പിടിച്ചു വിശ്വ മിത്രയിലേക്ക് ചാഞ്ഞു.... ബാലൻസ് കിട്ടാതെ മിത്ര ബെഡിലേക്ക് വീണു... പിന്നാലെ വിശ്വയും.... വിടെന്നെ.... കുതറി മാറാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... വിശ്വ അതൊന്നും ശ്രദ്ധിക്കാതെ മിത്രയുടെ മുഖവും നോക്കി കിടന്നു.... മിത്രയുടെ കയ്യിൽ രണ്ടിലും മുറുക്കെ പിടിച്ചു മുകളിലേക്കാക്കി ഒന്നൂടെ അവൻ അവളിലേക്ക് ചാഞ്ഞു.... Now, I want a long kiss...... may I....

മിത്രയുടെ വാക്ക് പോലും കേൾക്കാൻ നിക്കാതെ വിശ്വയുടെ ചുണ്ട് മിത്രയുടെ ചുണ്ടിൽ അമർന്നു.... മുഖം മാറ്റാൻ ശ്രമിക്കുന്നതിന് അനുസരിച്ചു വിശ്വയുടെ ചുണ്ട് മിത്രയുടെ ചുണ്ടിലേക്ക് വേരുറപ്പിച്ചു കഴിഞ്ഞിരുന്നു... മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുകർന്നു കൊണ്ട് വിശ്വ അവൾക്ക് ശ്വാസം വിടാനുള്ള ഗ്യാപ് കൊടുത്തു.... പതിയെ വിശ്വയുടെ കൈ അവളുടെ കവിളിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് മുഖം ഒന്നൂടെ അടുപ്പിച്ചു... മിത്ര ഒന്ന് ഏങ്ങി കൊണ്ട് വിശ്വയെ ചേർത്ത് പിടിച്ചു... രണ്ടാളുടെയും കാലുകൾ തമ്മിൽ കൊരുത്തു... മിത്രയുടെ കൈ വിശ്വയുടെ പുറത്ത് കൂടെ ഇഴഞ്ഞു നടന്നു....

വേദനിപ്പിക്കാതെ പതിയെ ആർദ്രമായി മിത്രയുടെ ചുണ്ടിൽ പതിയെ കടിച്ചു കൊണ്ട് ഒന്നൂടെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് വിശ്വ വിട്ടു മാറി.... വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര എണീറ്റ് നിന്നു.... ഞാൻ ചായ എടുക്കാം... എന്ത് പറയണമെന്നറിയാതെ മിത്ര പതിയെ പറഞ്ഞു... പോവാൻ നിന്ന മിത്രയുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് വിശ്വ മുന്നിൽ കേറി നിന്നു... മിത്ര സംശയത്തോടെ വിശ്വയെ നോക്കി... നിനക്ക് ഞാൻ virgin ആണോന്ന് അറിയണ്ടേ... മിത്രയുടെ കവിളിൽ കൈ ചേർത്ത് തഴുകി കൊണ്ട് വിശ്വ ചോദിച്ചു... മിത്ര ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു..... Nop..... ഒരു ഭാവ വ്യത്യാസവും ഇല്ലാതെ വിശ്വ പറഞ്ഞു... ദൈവമേ സെക്കന്റ്‌ ഹാന്റിനെ ആണോ എനിക്ക് തന്നെ 🙄🙄...

മിത്ര വിശ്വയെ അടിമുടി ഒന്ന് നോക്കി.... അല്ലെ... ഇനി കേട്ടതിന്റെ കുഴപ്പം ആണെങ്കിലോ എന്ന് കരുതി മിത്ര ഒന്നൂടി ചോദിച്ചു.... അല്ലെന്ന് പറഞ്ഞില്ലേ.... ഇത്തവണ വിശ്വയുടെ സൗണ്ടിൽ ഗൗരവം നിറഞ്ഞിരുന്നു... എനിക്കിത് വേണം.... എനിക്കിത് തന്നെ വേണം... അപ്പോ ഞാൻ വിചാരിച്ച പോലെ തന്നെയാ കാര്യങ്ങൾ എന്നെ ഡിവോഴ്സ് ചെയ്യുന്നു ദിയയെ കെട്ടുന്നു.. അങ്ങനെ ഇപ്പൊ ഞാൻ നിങ്ങൾക്ക് ഡിവോഴ്സ് തരുന്നില്ലെടോ സെക്കന്റ്‌ ഹാൻഡ് ഐറ്റമേ.... മിത്ര മനസ്സിൽ വിശ്വയെ നന്നായി സ്മരിച്ചു കൊണ്ട് ബാഗിൽ നിന്നും ചോറുപാത്രവും ബോട്ടിലും എടുത്ത് കിച്ചണിലേക്ക് ചെന്നു... ഇവൾക്ക് ഒന്നും പറയാനില്ലേ... തല ചൊറിഞ്ഞു മിത്രയുടെ പോക്കും നോക്കി സംശയത്തോടെ വിശ്വ നിന്നു...

ആ കൊച്ചിനി എന്തോ പറയാനാ.. മനസിലേക്ക് വേറൊരു ടോപ്പിക്ക് കൂടി കയറിക്കൂടിയില്ലേ... 🤭🤭... എന്നാലും എന്റെ അപ്പാ ഞാൻ നിങ്ങളെ വല്ലാതെ ഓർക്കുന്നു... പാത്രം സിങ്കിലേക്കിട്ട് കലപില ഉണ്ടാക്കിക്കൊണ്ട് മിത്ര അപ്പയെ ഓർത്തു.... നിനക്കെന്താ ഒന്നും പറയാൻ ഇല്ലേ... അടുക്കളയിലേക്ക് കയറി വന്ന് കൊണ്ട് വിശ്വ ചോദിച്ചു.... അടുക്കരുത്.. എടുത്തെറിയും ഞാൻ.... ചോറ്റുംപാത്രം ഉയർത്തി പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... വിശ്വ പകപ്പോടെ മിത്രയെ നോക്കി... ഇത്രയും അറിഞ്ഞും സഹിച്ചും ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നതെയ് നിങ്ങളെന്റെ ഭർത്താവ് ആയത് കൊണ്ടോ നിങ്ങളോടുള്ള ദിവ്യ പ്രേമം കൊണ്ടോ അല്ല... എന്റെ അപ്പനെ ആലോചിച്ചത് കൊണ്ട് മാത്രമാ....

തൊണ്ട ഇടറാതെ ദൃഢതയോടെ മിത്ര പറഞ്ഞു... ഏയ്.... നീയെന്തിനാ ഇങ്ങനെ റൈസ് ആവുന്നേ.... അതിന് മാത്രം എന്തുണ്ടായി... എന്റെ പാസ്റ്റ് ആണത്.. എന്നിട്ടും ഞാൻ മറച്ചു വെക്കാതെ തുറന്ന് പറഞ്ഞില്ലേ...it's just a try... 😒..... വിശ്വ നല്ലപിള്ള ചമയാൻ നോക്കി... എനിക്കും ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്നേൽ ഇന്ന് നിങ്ങളെന്റെ മുന്നിൽ നിൽക്കുന്ന പോലെ നിങ്ങടെ മുന്നിൽ ഞാൻ നിൽക്കുമോ.... അത്രക്കും ഭയാനക വേർഷനിൽ ആയിരുന്നു മിത്ര.. യാഹ് ഓഫ്‌കോഴ്സ്... ചിരിയോടെയാണ് വിശ്വ പറഞ്ഞത്... ഛെ.... പുച്ഛത്തോടെ മിത്ര മുഖം തിരിച്ചു.... Just റിലാക്‌സ് കുഞ്ഞേ... ഞാൻ പറഞ്ഞില്ലേ അതൊക്കെ കഴിഞ്ഞു പോയി.. ഇപ്പോൾ എനിക്ക് നീയല്ലേ ഉള്ളൂ.... വിശ്വ മിത്രയെ ചേർത്ത് പിടിക്കാൻ തുനിഞ്ഞതും,,,

ആരാത്.. ദിയ? മിത്ര വിട്ട് മാറി കൊണ്ട് ചോദിച്ചു.. No... ഒറ്റ വാക്കിൽ വിശ്വയുടെ ഉത്തരം വന്നു... പിന്നയോ.. ഇപ്പൊ വന്ന പെണ്ണാണോ... മിത്ര കണ്ട്രോൾ വിട്ട് കൊണ്ട് ചോദിച്ചു... ഛെ ഛെ.. she is my client... അപ്പോ പിന്നെ ദിയ ആരാ നിങ്ങടെ... മിത്ര കുത്തി കുത്തി ചോദിച്ചു... She is my client and also my best friend... പിന്നെ ഏത് മൂരാച്ചി ആണ് നിങ്ങടെ virginality നഷ്ടപ്പെടുത്തിയെ.... പാത്രം വലിച്ചെറിഞ്ഞു വിശ്വയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... മീര.... ഇടിവെട്ട് ഏറ്റ പോലെയാണ് മിത്രയുടെ കാതിലേക്ക് ആ പേര് തുളച്ചു കയറിയത്... What... 😲😳...മീ.... ര... you mean my.... sister... അവളാവല്ലേ എന്ന് മനസ്സിലൊരായിരം വട്ടം പ്രാർത്ഥിച്ചു കൊണ്ട് മിത്ര ചോദിച്ചു... Yes...

അതാണ് അവളെ നമ്മുടെയിടയിലേക്ക് വലിച്ചടുപ്പിക്കല്ലേ എന്ന് പറയുന്നത്... f**k the.... മിത്രയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഇല്ലാ ഞാനിത് വിശ്വസിക്കില്ല... സ്വയം രക്ഷപെടാൻ അവളുടെ മേലേക്ക് കുറ്റം ചാർത്തണ്ട.... അവളൊരു തെറ്റെ ചെയ്തിട്ടുള്ളു അതിന്റെ ഫലം ഞാൻ നന്നായി അനുഭവിക്കുന്നുണ്ട്.... മിത്ര കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി... അവളെ ഒളിച്ചോടാൻ സഹായിച്ചത് ഞാൻ ആണെന്ന് പറഞ്ഞാൽ....??? വിശ്വ ചോദ്യ ചിഹ്നം ഇട്ട് നിർത്തി... Are you kidding,.... നിങ്ങളെന്താ പറയുന്നെന്നു വല്ല ബോധവും ഉണ്ടോ.. ഏഹ്.... ഞെട്ടലിന്റെ മേലെ അടുത്ത ഞെട്ടലും കൂടി ആയപ്പോൾ മിത്ര തലക്കും കൈ കൊടുത്ത് നിലത്തേക്ക് ഊർന്നിരുന്നു.... I'm not kidding it's truth.. the real truth...

മിത്രയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു കൊണ്ട് വിശ്വ പറഞ്ഞു.... കാലുകൾക്കിടയിൽ മുഖം അമർത്തി കൊണ്ട് മിത്ര അങ്ങനെ ഇരുന്നു... മണിക്കുട്ടീ.... കുഞ്ഞേ.... ഞാൻ... വിശ്വ എന്തോ പറയാൻ തുടങ്ങിയതും,,, Lea.....ve me alone.... ple......ase.... മുഖം ഉയർത്താതെ കൈ കൂപ്പി കൊണ്ട് മിത്ര പറഞ്ഞു... കുറച്ച് നേരം മിത്ര അതേ ഇരിപ്പ് തുടർന്നു... അടുത്ത് സൗണ്ട് ഒന്നും കേൾക്കുന്നില്ല എന്ന് കണ്ടതും മിത്ര പുറത്തേക്ക് സൗണ്ട് കേൾക്കാത്ത വിധത്തിൽ വാവിട്ട് കരഞ്ഞു.... എല്ലാവ....രും കൂടി ചതിക്കു....വായിരുന്നു അപ്പാ... അ....പ്പയുടെ മിത്ര തോറ്റു പോയി.. എല്ലാം കൊണ്ടും ഒരു കോ...മാളി ആയിപ്പോ...യി... വാക്കുകൾ പലയിടത്തായി മുറിഞ്ഞു പോയി...

കരയുന്ന സൗണ്ട് പുറത്തേക്ക് വരും എന്ന് തോന്നിയതും വായിൽ കൈ ചേർത്ത് വെച്ച് കൊണ്ട് മിത്ര കരഞ്ഞു തീർത്തു... സെക്കന്റുകളും മിനിറ്റുകളും കടന്ന് പോയി... വിച്ചുവിന്റെയും കുട്ടൂസിന്റെയും സൗണ്ട് ഹാളിൽ നിന്ന് കേട്ടപ്പോൾ മിത്ര വേഗം ചാടി എണീറ്റു... നിലത്തേക്ക് നേരത്തെ വലിച്ചെറിഞ്ഞ പാത്രം എടുത്ത് സിങ്കിലേക്ക് ഇട്ട് മുഖം നന്നായി കഴുകി.... കഴുകി വെച്ച പാത്രങ്ങൾ കബോഡിൽ നിന്നും വലിച്ചു വാരി സിങ്കിലേക്കിട്ടു.... ഇന്ന് ഇനി ഒന്നും ഉണ്ടാക്കി ബുദ്ധിമുട്ടണ്ട.. ഫുഡ്‌ ഞാൻ വാങ്ങിയിട്ടുണ്ട്... വാങ്ങിയ സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് കൊണ്ട് വിച്ചു പറഞ്ഞു... ഹാ അതേതായാലും നന്നായി... എനിക്കാണേൽ തല വേദനിച്ചു വയ്യ...

കഴുകിയ പാത്രങ്ങൾ തന്നെ വീണ്ടും വീണ്ടും കഴുകി വിച്ചുവിന് മുഖം കൊടുക്കാതെ മിത്ര പറഞ്ഞു... ഏട്ടൻ പറഞ്ഞു നെറ്റിയിൽ മുറിവായെന്ന് എന്ത് പറ്റി മണിക്കുട്ടീ.... സ്ലാബിന്മേൽ കയറി ഇരുന്ന് കഴുകി വെച്ച പാത്രങ്ങൾ ഓരോന്ന് കബോഡിലേക്ക് വെക്കുന്നതിനിടയിൽ വിച്ചു ചോദിച്ചു... അത് കല്ലൊണ്ട് ഏറു കിട്ടിയതാ... തിരിച്ചു അവന്റെ തല നോക്കി ഞാൻ കൊടുത്തിട്ടുണ്ട്.. മൈൻഡ് മുഴുവനായും ഡിവേർട് ചെയ്യാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു.... അതേതായാലും നന്നായി... സ്ട്രൈക്ക് ആണല്ലേ കോളേജിൽ.... വിച്ചു കോട്ടുവാ ഇട്ട് കൊണ്ട് ചോദിച്ചു.. അല്ലാതെ വെറുതെ എന്റെ തലമണ്ടക്ക് എറിയുമോ... ഏതാ ഇബൻ.... വിച്ചുവിനെ നോക്കി കളിയാക്കി കൊണ്ട് മിത്ര ചിരിച്ചു...

മന്യേ.. ചീ... ചി.. പൂ.. യി... ചുണ്ടും പിളർത്തി കയ്യിലെ മുട്ടായി പൊക്കിപ്പിടിച്ചു കുണുങ്ങി ഓടി വന്ന് കൊണ്ട് കുട്ടൂസ് പറഞ്ഞു.... ഒഴിച്ചിട്ടല്ലെടാ പോയത്... ഞാൻ പറഞ്ഞിട്ടുണ്ട് ട്രൗസറിൽ മൂത്രം ഒഴിക്കരുതെന്ന്... കുട്ടൂസിനെ വാരി എടുത്ത് സ്ലാബിന്മേൽ കയറ്റി നിർത്തി കൊണ്ട് മിത്ര കപട ദേഷ്യത്തോടെ പറഞ്ഞു... വിച്ചു ആ പാത്രം ഒന്ന് കഴുകി വെക്കടാ... വിച്ചുവിനെ തോണ്ടി കൊണ്ട് മിത്ര പറഞ്ഞു... ഇതാണ് ഞാൻ ഒരാൾക്ക് ഒന്നും ചെയ്ത് കൊടുക്കാത്തെ... ഏഹ്.. സ്ലാബിന്മേൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് വിച്ചു പിറുപിറുത്തു.. നല്ല കുട്ടി അല്ലേടാ.. വിച്ചുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് മിത്ര കുട്ടൂസിലേക്ക് ശ്രദ്ധ തിരിച്ചു.. പതിയെ അവന്റെ നനഞ്ഞ ട്രൗസർ ഊരി മാറ്റി തോളിലേക്കിട്ടു...

കള്ള ചെക്കൻ എവിടെയാ വെടിപ്പാക്കിയേ... കയ്യിൽ കിട്ടിയ തുണി എടുത്ത് പിടിച്ചു അവനെ തോളിലേക്ക് കിടത്തി മിത്ര ഹാളിലേക്ക് നടന്നു.... ഹാളിലെ നിലം തുണി കൊണ്ട് നന്നായി തുടച്ചു വേഗം റൂമിൽ കേറി ഡോർ അടച്ചു ബാത്റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു... മണിക്ക് ആരൂല്ല്യ കുട്ടൂസെ നീയല്ലാതെ... നിലത്തേക്കൂർന്നിറങ്ങി കുട്ടൂസിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു പിടിച്ചു വെച്ചതെല്ലാം പുറത്തേക്ക് ഒഴുക്കി വിട്ടു... മന്യേ... വാ... വൂ... ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞു കൊണ്ട് കുട്ടൂസ് മിത്രയുടെ നെറ്റിയിൽ ചൂണ്ട് വിരൽ കൊണ്ട് തൊട്ടു... ശൂ.... അവനാലാവുന്ന ശക്തിയിൽ അവൻ ഊതി കൊണ്ടിരുന്നു.. മന്യേ....

മിത്രയുടെ കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണീരിൽ നോക്കി കൊണ്ട് അവന്റെ ചുണ്ട് ചുളുങ്ങി... പതിയെ അവനും വാവിട്ട് കരയാൻ തുടങ്ങി... തനിക്ക് വേണ്ടി,, കാരണം അറിയാതെ ഒരിറ്റ് കണ്ണുനീർ ഒഴുക്കിയ കുട്ടൂസിനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് മിത്ര അങ്ങനെ ഇരുന്നു... ആലോചനക്കിടയിൽ തെളിഞ്ഞു വന്നത് മീരയുടെ മുഖം മാത്രമാണ്.... എത്ര പ്രാവശ്യം തമ്മിൽ കണ്ടു,, സംസാരിച്ചു... ഒരിക്കൽ പോലും വിശ്വ കൂട്ട് നിന്നതായി മീരയുടെ വായിൽ നിന്നും വന്നിട്ടില്ലെന്ന് മിത്ര ഓർത്തെടുത്തു.... ഉള്ളാലെ എന്തൊക്കെയോ നടക്കുന്നുണ്ട്.. ഒന്നല്ലെങ്കിൽ വിശ്വ പഠിച്ച കള്ളൻ ആണ്.... അല്ലേൽ മീര... പക്ഷെ അവളെന്തിന് എന്നോട്... !!!! മിത്രയുടെ മനസ്സിൽ ഒരടിവര ഇട്ട ചോദ്യമായി അത് കിടന്നു...

ഇതൊക്കെ മീരയുടെ പണി ആവും.. എനിക്കവളെ ഡൌട്ട് ഉണ്ട്...... മീര.. അതാണ് നമ്മുടെയിടയിലേക്ക് അവളെ വലിച്ചിഴക്കരുതെന്ന് ഞാൻ പറഞ്ഞെ.. ദിച്ചിയുടെയും വിശ്വയുടെയും ഓരോ വാക്കുകളും മിത്രയുടെ ചെവിയിൽ മുഴങ്ങി കേട്ടു... അപ്പോ ഇനി മീരയെ കാണാൻ അവസരം ഉണ്ടാക്കണം... എല്ലാം അവളോട് ചോദിച്ചറിയണം..... അവൾക്കും പറയാൻ ഉള്ളത് വിശ്വയുടെ കുറ്റങ്ങൾ ആണെങ്കിൽ എന്നെന്നേക്കുമായി അയാളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങണം.... പിന്നെ നമ്മൾ പഴയ പോലെ വഴക്കിട്ടും ഇണങ്ങിയും പിണങ്ങിയും അപ്പയുടെയും അമ്മയുടെയും കൂടെ... വിഷാദ ചിരിയോടെ മടിയിൽ ഉറങ്ങി കിടക്കുന്ന കുട്ടൂസിനെ തലോടി കൊണ്ട് മിത്ര ആരോടെന്നില്ലാതെ പറഞ്ഞു.....................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story