വിശ്വാമിത്രം: ഭാഗം 5

viswamithram

എഴുത്തുകാരി: നിലാവ്‌

സമയം പാതിരാത്രി... കൂരാകൂരിട്ട്....എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം... പതിയെ പുതപ്പ് മാറ്റി മിത്ര എണീറ്റിരുന്നു.. പിന്നാലെ ദിച്ചിയും... പോണ്ടേ... ഇളിച്ചു കൊണ്ട് ദിച്ചി ചോദിച്ചു.. പിന്നെ പോവാതെ.. എക്സാം കഴിഞ്ഞു ഒന്ന് റിലീഫ് ആവാൻ ഇതാണ് ഒരു വഴിയുള്ളു.. സപ്പ്ളി ഒക്കെ ഒഴുക്കി കളയാൻ ഉള്ളതാ... ചിരിയോടെ മിത്ര മുടിയെല്ലാം വാരി കെട്ടി... പെട്ടെന്ന് തന്നെ രണ്ടാളും റെഡി ആയി... റൂമിലെ ലൈറ്റ് ഇടാതെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് പതിയെ വാതിൽ തുറന്നു. ക്ര്ര്ര്.... ഈ വാതിൽ എന്ന് നന്നാക്കുന്നോ അന്ന് ഈ മേട്രൻ നന്നാവും... മിത്ര വാതിലിനെ പിടിച്ചു ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു..

കർത്താവെ ആ തള്ള ഈ സൗണ്ട് കെട്ടൊന്നും എണീക്കല്ലേ.. കാഞ്ഞ ചെവിയാ... മെപ്പോട്ട് നോക്കി കുരിശ് വരച്ചു കൊണ്ട് ദിച്ചി മുന്നോട്ട് നടന്നു... എടി.. ദിച്ചി നീ എവിടെ... എന്നേ ഇട്ടിട്ടുണ്ട് നീ പോയോടി.. കുരുട്ടിനെ തിരഞ്ഞാലും കാണില്ല..... നിലത്തേക്ക് ഫ്ലാഷ് അടിച്ച് കൊണ്ട് മിത്ര പതിയെ പറഞ്ഞു.... എന്തെടി നിന്റെ വല്ലതും കളഞ്ഞു പോയോ... എന്തായാലും ഇനി വന്നിട്ട് എടുക്കാം... നിലത്ത് കുനിഞ്ഞിരുന്ന് കൊണ്ട് കൈ കൊണ്ട് നിലത്ത് തപ്പിക്കൊണ്ട് ദിച്ചി പറഞ്ഞു... കളഞ്ഞു പോയത് നീയാ തിരയാൻ പോയപ്പോൾ ദേ മുന്നിൽ ഇരിക്കുന്നു.. എടി കോപ്പേ കുറച്ചു കോംപ്ലാൻ കുടിച്ചെങ്കിലും ഹൈറ്റ് വെക്കെടി ഇതൊരുമാതിരി അടക്ക കുരുവിയെ പോലെ..

കളഞ്ഞു പോയാൽ കൂടി അറിയില്ല... നിവർന്നു നിന്ന് കൊണ്ട് മിത്ര പറഞ്ഞു... ഏഹ്.. നീയെന്നെ കുറ്റം പറഞ്ഞു ഇവിടെ നിന്നോ ഞാൻ പോവാ വരുന്നുണ്ടേൽ വാ.. മുന്നിൽ സ്റ്റെയർ ചാടി ഇറങ്ങി കൊണ്ട് ദിച്ചി നടന്നു.. ഇവളെന്താ മൂങ്ങയോ ഇരുട്ടത്തു ഇങ്ങനെ പാറി നടക്കാൻ.. പിന്നാലെ തപ്പിത്തടഞ്ഞു കൊണ്ട് മിത്രയും പോയി... ഹോസ്റ്റലിനു മുന്നിൽ തന്നെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചം ഉള്ളത് കൊണ്ട് മതിൽ ചാടാൻ എളുപ്പമാണ്.. പക്ഷെ അതിന് പകരം ആയി സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിക്കണമെന്ന് മാത്രം... 😵 കൊതുകിനെ കൊന്നും ഫോണിൽ കളിച്ചും ഇടക്ക് നാലുപുറം നോക്കിയും അയാള് ഒരു കസേരയിൽ കൂനി കൂടി ഇരിക്കുന്നുണ്ട്... വാ വാ വാ പിന്നാലെ വാ...

ദിച്ചിയുടെ കൈ പിടിച്ചു പതിയെ കുനിഞ്ഞു നടന്നു കൊണ്ട് രണ്ടാളും മതിലിന്റെ അടുത്തെത്തി... കേറിക്കോ.... ദിച്ചിയുടെ മൂടിന് പിടിച്ചു കേറ്റിക്കൊണ്ട് മിത്ര പറഞ്ഞു.. ഒന്നും കൂടി തള്ളേടി..പറ്റുന്നില്ല.. ഏന്തി വലിഞ്ഞു കൊണ്ട് ദിച്ചി പറഞ്ഞു.. വേണേൽ കേറ്... ഓഹ്.. മിത്രയുടെ നോട്ടം സെക്യൂരിറ്റിയിലേക്ക് ഒന്ന് പാളി പോയതും ദിച്ചി മൂടും തല്ലി ചക്ക വെട്ടിയിട്ടത് പോലെ ഭൂമിയിലേക്ക് പതിച്ചു... ഹീ... യൊയ്.... വീണതിൽ ആദ്യം കുറച്ചു സൗണ്ട് പൊങ്ങിയെങ്കിലും എന്തോ ഓർത്തു ബാക്കി പതിയെ പറഞ്ഞു ദിച്ചി ഒരു വളിച്ച എക്സ്പ്രേഷനോടെ മിത്രയെ നോക്കി ... ആരാ അത്... ടോർച്ചും അടിച്ചു സെക്യൂരിറ്റി നടന്നടുത്തു...

ഈ നിലാവത്തു എന്തിനാടി അങ്ങേർക്ക് ടോർച്ചു.. ഓടിക്കോ ദിച്ചി.. മിത്രയുടെ പറയലും ഓടലും ഒരുമിച്ചു കഴിഞ്ഞു.. ദിച്ചി ഒന്ന് മൂടിന് പിടിച്ചു എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും സെക്യൂരിറ്റി അടുത്ത് എത്തിയിരുന്നു... പണ്ടാരം വീഴാൻ കണ്ടൊരു നേരം... എടി മണിമിത്രേ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.. അയ്യോ എന്റെ മൂട്.. എണീച്ചു പോവാൻ വയ്യാത്തത് കൊണ്ട് ദിച്ചി കണ്ണും അടച്ചു നിലത്തങ്ങനെ കിടന്നു... കുറച്ചു നേരം ആയിട്ടും അനക്കം ഒന്നും കാണാത്തത് കൊണ്ട് മുപ്പത്തി കണ്ണ് തുറന്നതും സെക്യൂരിറ്റി ദിച്ചിയുടെ മുഖത്തേക്ക് ടോർച്ചടിച്ചതും ഒരുമിച്ചു..

സെക്യൂരിറ്റി പിന്നെ പേടിയില്ലാത്ത കൂട്ടത്തിൽ ആയത് കൊണ്ട് ഒന്ന് ഒച്ച വെക്കുക പോലും ചെയ്യാതെ കണ്ണും മിഴിച്ചു ബോധോം പോയി ഒറ്റ വീഴൽ... ഇതാണോ ഉൽക്ക വീണു ഉൽക്ക വീണു എന്ന് പറയുന്നത്... എണീറ്റിരുന്ന് അയാളെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് ദിച്ചി ആത്മിച്ചു... മാതാവേ ഇനി ചത്തു കാണുമോ... വേഗം ചാടി എണീറ്റ് നാലുപുറം നോക്കി... മിത്രേ... എടി കോപ്പത്തി അയാളുടെ കാറ്റ് പോയെന്നാ തോന്നുന്നേ... ഒന്ന് വാടി.... വട്ടം കറങ്ങി കൊണ്ട് ദിച്ചി പറഞ്ഞു... നീ അയാളെ കൊന്നോടി പിശാശ്ശെ... അയാളുടെ ഭാര്യക്കും മക്കൾക്കും ആര് അരി വാങ്ങി കൊടുക്കും ഇനി... മരത്തിൽ നിന്നും ദിച്ചിയുടെ മുന്നിലേക്ക് ചാടി വീണുകൊണ്ട് മിത്ര ചോദിച്ചു.. ഞാൻ...

അല്ല നീ വാങ്ങി കൊടുത്തോ.., 🙄.. ദിച്ചി നഖം കടിച്ചു കൊണ്ട് പറഞ്ഞു.. ചത്തിട്ടില്ലെടി.. ദേ കുടവയറ്‌ പൊന്തുന്നു താഴുന്നു.. പൊന്തുന്നു താഴുന്നു... കൈ കൊണ്ട് ആക്ഷൻ കാണിച്ചയ് കൊണ്ട് മിത്ര ചിരിച്ചു... എന്നാ വാ നമുക്ക് വേഗം പോയി വരാം.. ഇടത് സൈഡ് പിടിച്ചു കേറ്റണെ.. വലത് സൈഡ് ഡാമേജ് ആണ്... മതിലിലേക്ക് ചാഞ്ഞു നിന്ന് കൊണ്ട് ദിച്ചി പറഞ്ഞു.... നീ വേണേൽ മതിൽ ചാടിക്കോ.. ഞാൻ മെയിൻ ഗേറ്റ് വഴി ഞെളിഞ്ഞു പോവും.. ആഹാ... വല്യ ഗെറ്റപ്പിൽ കൈ രണ്ടും വീശി കൊണ്ട് മിത്ര മുന്നിലേക്ക് കാലുകൾ വേഗത്തിൽ വെച്ചു .... എന്നാൽ ഞാനും ഞെളിയും.... മിത്രയുടെ ഒപ്പം എത്താൻ ഞൊണ്ടി ഞൊണ്ടി കൊണ്ട് ദിച്ചിയും.... 💃 ✨️✨️✨️

നീ എന്നിട്ട് എന്റെ കൂടെ നാളെ വരുന്നില്ലേ... മണൽ തിട്ടയിൽ ആകാശത്തേക്ക് നോക്കി കൊണ്ട് മിത്ര ചോദിച്ചു.. അപ്പൻ വരുവല്ലേ മറ്റന്നാൾ... അല്ലേൽ ഞാൻ വന്നിരുന്നു... കല്യാണം തലേന്ന് രാവിലെ ഞാൻ എത്തും... മിത്രയുടെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് ദിച്ചി പറഞ്ഞു... എന്നാ പിന്നെ കല്യാണത്തിന് ചോറ് വിളമ്പുന്ന ടൈമിൽ വന്നാൽ പോരെ നിനക്ക്.. അതാവുമ്പോൾ ഉണ്ടിട്ട് പോവാലോ... കളിയാക്കി കൊണ്ട് മിത്ര ചോദിച്ചു.. അതിന് മീര സമ്മതിക്കുമോ.. എത്ര തവണ എല്ലാവരും കൂടി വിളിച്ചതാ... കളിയാക്കൽ ആണെന്ന് മനസിലാവാതെ ദിച്ചി പറഞ്ഞു.. ഏഹ് ബുദൂസ്... ആ നീ എന്തേലും ചെയ്യ്‌.. മീര വിളിക്കുമ്പോൾ പറഞ്ഞാൽ മതി...

മീഡിയെറ്റർ ആയി നിൽക്കാൻ അന്നേരം എന്നോട് പറയരുത്.. ഇത്തിരി ഗൗരവത്തോടെ മിത്ര പറഞ്ഞു.... മ്മ്മ്.... നീണ്ട മണൽ പരപ്പിൽ വിരലോടിച്ചു കൊണ്ട് അവൾ മൂളി.... മീരയുടെ കല്യാണം ആണ് അടുത്താഴ്ച.. സെക്കന്റ്‌ ഇയർ എക്സാം കഴിഞ്ഞത് കൊണ്ട് രണ്ടാഴ്ച ലീവ് ആണ് പിള്ളേർക്ക്.. കല്യാണത്തിന്റെ ഒരുക്കത്തിൽ ആണ് രണ്ടാളും .. മിക്ക പാതിരാത്രിയും അവരുടെ സ്വകാര്യകേന്ദ്രം ആണ് ഹോസ്റ്റലിനടുത്തുള്ള ഈ പുഴ... പലരും സംസാര വിഷയത്തിൽ വരുമെങ്കിലും മിഥുൻ എന്ന പേര് വരാതെ ഇരിക്കാൻ ദിച്ചി എപ്പോഴും ശ്രദ്ധിക്കുമായിരുന്നു..

ഒരു ദിവസം വായിൽ നിന്ന് വന്നതിനു കിട്ടിയ ശിക്ഷയുടെ പാട് ഇപ്പോഴും കയ്യിൽ തെളിഞ്ഞു കിടക്കുന്നുണ്ടെയ്.... 😁😁.. ✨️✨️✨️✨️ അങ്ങനെ കുളിർക്കാറ്റും കൊണ്ട് സമയം പാതിരാ കഴിഞ്ഞതും രണ്ടാളും തിരിച്ചു ഹോസ്റ്റലിലേക്ക് ചുവട് വെച്ചു... റോഡ് മുറിച്ചു കടക്കാൻ നേരമാണ് ചീറി പാഞ്ഞു വന്ന ബൈക്ക് ദിച്ചിയെ തട്ടി വീഴ്ത്തിയത്... പെട്ടെന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല അത് ഫാഗ്യം... പക്ഷെ കലിപ്പത്തിയുടെ ദൈവം ആയ മിത്രക്ക് സഹിക്കുമോ... വീണ് കിടക്കുന്ന ദിച്ചിയെ പോലും എണീക്കാൻ സഹായിക്കാതെ മിത്ര അയാളുടെ അടുത്തേക്ക് പാഞ്ഞടുത്തു..

ഡോ ചട്ടി തലയാ തനിക്കെന്ത് റോഡിലൂടെ ആള് പോവുന്നത് കണ്ടൂടെ.. ഏഹ്.. 🙄🙄അതിനെങ്ങനെയാ ശരീരത്തിനേക്കാൾ വലിയ ഒരു ഹെൽമെറ്റും വെച്ച്.. എങ്ങനെ ആടോ താൻ വണ്ടി ഓടിക്കുന്നെ... അയാളുടെ ചുറ്റും നടന്നു കൊണ്ട് മിത്ര കത്തി കേറി... അതിന് ആണ് കുട്ടി ജസ്റ്റ്‌ ഒന്ന് വീണതല്ലേ ഉള്ളൂ... ബൈക്കിൽ നിന്ന് ഇറങ്ങാതെ തന്നെ അയാള് പറഞ്ഞു.. എന്തോന്നാ എന്തോന്നാ മുഖത്തൊരു പെട്ടിയും വെച്ച് കുശുകുശുക്കുന്നോ.. മുഖത്ത് നോക്കി സംസാരിക്കടോ ദിനോസറിന് ഉണ്ടായവനെ... ഇട്ടിരുന്ന ബനിയന്റെ കയ്യൊക്കെ വലിച്ചു കേറ്റിക്കൊണ്ട് മിത്ര അലറി...

കർത്താവെ ആണ് പൂതനക്ക് അവിടെ തല്ലുണ്ടാക്കുന്ന നേരത്തിനു എന്നേ പിടിച്ചു എണീപ്പിച്ചൂടെ കാട്ടാളി.. ഇന്ന് മൊത്തം ബാക്കിന് ഡാമേജ് ആണല്ലോ.. ദിച്ചി കൈ മലർത്തി കൊണ്ട് പറഞ്ഞു... റോഡിന്റെ നടുവിലൂടെ നിന്നെ പോലെയുള്ളവർ നടന്നാൽ ഞങ്ങളെ പോലുള്ളവർ പിന്നെ ആകാശത്തു കൂടി വണ്ടി ഓടിക്കണോ.. ഹെൽമെറ്റ്‌ ഊരിക്കൊണ്ട് കെറുവിച്ചു അയാള് പറഞ്ഞു... അയ്യന്റെ മോനെ... മോൻ ആദ്യം ഒരു പ്ലെയിൻ വാങ്ങ് എന്നിട്ട് അത് ആകാശത്തു കൂടെയോ ചന്ദ്രനിൽ കൂടെയോ ഓടിക്ക്... ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്തതാ.. ഞങ്ങൾക്കും പറക്കാൻ ഒന്നും പറ്റില്ലല്ലോ... ഉള്ള സ്പീഡിൽ വന്നതും പോര ന്യായം വെക്കുന്നോ...

അവന്റെ ഷർട്ടിന് കുത്തി പിടിച്ചു കൊണ്ട് മിത്ര ദേഷ്യത്തോടെ നോക്കി.. മിത്രേ വേണ്ടടി.. നമുക്ക് പോവാം.. ബാക്കിൽ നിന്നും ദിച്ചി വിളിച്ചു പറഞ്ഞു.. നിക്കെടി ഇയാൾക്കിത്തിരി അഹങ്കാരം കൂടുതലാ തട്ടി ഇട്ടിട്ടു പറയുന്നത് കേട്ടില്ലേ.. അയാളെ തന്നെ നോക്കിക്കൊണ്ട് മിത്ര പറഞ്ഞു നിർത്തി... അവള് എണീക്കാൻ വയ്യാതെ കിടക്കുന്നത് കണ്ടില്ലേ.. ഹോസ്പിറ്റലിൽ പോവാൻ കാഷ് വേണം... പാട്ടക്ക് ആണ് കംപ്ലയിന്റ് കിട്ടാനില്ലാത്ത സാധനം ആയത് കൊണ്ട് ഒരു 5000 രൂപ തന്നാൽ മോൻ ആകാശത്തൂടെ ഈ പാട്ട ഓടിച്ചിട്ട് പോവാം... വണ്ടിയിലെ ചാവി ഊരി കയ്യിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. തന്നില്ലെങ്കിൽ... 🤨

ഗൗരവത്തോടെ മാറിൽ കൈ കെട്ടി കൊണ്ട് അവൻ ചോദിച്ചു... ദിച്ചി.... അവിടെ ഇരിക്കെടി കൂതറെ.. ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എണീറ്റ് നിൽക്കുന്ന ദിച്ചിയെ കണ്ടു പതിഞ്ഞ സ്വരത്തിൽ മിത്ര പറഞ്ഞു.. കേൾക്കേണ്ട താമസം പാട്ട നിലത്തടിച്ചു കൊണ്ട് തന്നെ ദിച്ചി നിലത്ത് ചമ്രം പടിഞ്ഞിരുന്നു.. ആ ദിച്ചി ഇത്‌ ഒരു വഴിക്ക് പോവുകേല കേട്ടോ.. പൈസ തരാൻ മൂപ്പർക്ക് വയ്യെന്ന്... വഴി തടയൽ,, പ്ലാൻ ചെയ്ത് വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിക്കൽ,,, ചികിത്സക്ക് പണം ചോദിച്ചതിന് ദേഷ്യം,, കുനുട്ട്,, കെറുവ്,, ഓഞ്ഞ ഡയലോഗ് എല്ലാം ചേർത്ത് ips സെക്ഷൻ 314, 114 ഒക്കെ ചേർത്ത് കേസ് ഫയൽ ചെയ്താലുണ്ടല്ലോ.. പിന്നെ മോൻ അകത്താ...

ഭഗവാനെ ഇതൊക്കെ ഏതാ സെക്ഷൻ എന്ന് പോലും ഈ മിത്രക്ക് അറിയില്ല.. കട്ടക്ക് നിന്നോളണേ... പോയാൽ കുറെ ഡയലോഗ് കിട്ടിയാൽ അയ്യായിരം രൂപ... ഒന്ന് ആത്മകഥിച്ചു കൊണ്ട് മിത്ര അവനെ നോക്കി... ക്യാഷ് വേണേൽ അത് പറഞ്ഞാൽ പോരെ.. ഊള ഏർപ്പാട് എന്റെ അടുക്കൽ എടുക്കല്ലേ.. എച്ചി... പോക്കറ്റിലെ പഴ്സിൽ നിന്ന് പൈസ എടുത്ത് എണ്ണുന്നതിനിടയിൽ അവൻ പറഞ്ഞു.. എച്ചി തന്റെ കുഞ്ഞമ്മ... ദേഷ്യത്തോടെ നിലത്ത് നിന്നും കിട്ടിയ കല്ല് അവന്റെ തല നോക്കി എറിഞ്ഞു കയ്യിലെ പൈസയെല്ലാം എടുത്ത് ചാവി എറിഞ്ഞു കൊടുത്ത് മിത്ര തിരിഞ്ഞോടി... ഡീ.. തലക്കും കൈ കൊടുത്ത് അവൻ ഒരേ ഇരുപ്പ് ഇരുന്നു... എടി ഞാനും...

ഞൊണ്ടി ഞൊണ്ടി ദിച്ചിയും പിന്നാലെ ഓടി... പെട്ടെന്ന് മിത്ര ഓട്ടം നിർത്തി അവന്റെ അടുക്കലേക്ക് ചെന്ന് 500ന്റെ നോട്ട് ബൈക്കിൽ വെച്ച് കൊടുത്തു... മോൻ പോയി മുറിയിൽ പഞ്ഞി വെക്ക്.. ബാക്കി പൈസക്ക് ഒരു പ്ലെയിൻ വാങ്ങി ആകാശത്തു കൂടി ഓടിച്ചു കളിക്ക്.. ട്ടുട്ടുരുട്ടു... അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ദിച്ചിയെയും കൂട്ടി മിത്ര മറഞ്ഞു... നിന്നെ എന്റെ കയിൽ കിട്ടും അന്ന് ഞാൻ കാണിച്ചു തരാമെടി കുട്ടി പിശാശ്ശെ.... പല്ല് ഞെരിച്ചു കൊണ്ട് അവൻ ബൈക്കിൽ കയ്യൂന്നി... ഞാൻ എല്ലാം കേട്ടാഡോ.. താൻ ഒലത്തും... ഞാൻ മടക്കും ഇവള് കഴിക്കും...

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു കോക്രി കാട്ടി സ്ലോമോയിൽ മിത്ര തിരിഞ്ഞു നടന്നു... അവൻ ആണേൽ തലക്കും കൈ കൊടുത്ത് ഒറ്റ ഇരിപ്പാ... 🤪🤪 ✨️✨️✨️✨️ ഗേറ്റ് അടച്ച് തിരിഞ്ഞു നേരെ നോക്കിയത് നേരത്തെ ബോധം കെട്ട് ഇപ്പോഴും കോമ സ്റ്റേജിൽ കിടക്കുന്ന നമ്മുടെ സെക്കു മ്യാമനേ... ഇയാൾക്ക് ഇനിയും എണീറ്റ് പോവാൻ ആയീലെ.. ദിച്ചി മൂടും ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.. ഹ്മ്മ്... അയാളെ ഉണ്ട കണ്ണ് കാട്ടി പേടിപ്പിച്ചു ഈ കോലത്തിൽ ആക്കിയതും പോര എണീറ്റ് പോവാൻ ആയീലെ എന്ന്.. അയാള് ഗോവ ബീച്ചിൽ കിടക്കുവല്ല ഓഹ്.. ചിറി കോട്ടി കൊണ്ട് മിത്ര പറഞ്ഞു..

അത് പിന്നെ അയാള് പോയോ എന്നറിയാൻ വേണ്ടി ഞാൻ കണ്ണ് തുറന്നതും അയാള് ലൈറ്റ് അടിച്ചും ഒരുമിച്ച് ആയത് കൊണ്ട്... വല്ലാതെ ആക്കണ്ട... ഞൊണ്ടി വേഗം റൂം പറ്റാൻ നോക്ക്.. ഏഹ്.. ദിച്ചിയെ മുഴുവൻ പറഞ്ഞു സമ്മതിപ്പിക്കാതെ മിത്ര പറഞ്ഞു... ഓ മണി... കുറച്ച് നടന്നു കഴിഞ്ഞു തിരിഞ്ഞു നോക്കി മിത്രയെ നോക്കി വിളിച്ചു കൊണ്ട് ദിച്ചി ഓടി.. മണി നിന്റെ അപ്പൻ.. ദേഷ്യത്തോടെ മണൽ വാരി എറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു...

എന്റെ അപ്പൻ മണി അല്ലേടി മണി മിത്രേ... ഓടുന്നതിനിടയിലും ദിച്ചി വിളിച്ചു പറഞ്ഞു.. അറിയാതെ മിത്രയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.. പതിയെ അവളുടെ മനസിലേക്ക് കുട്ടൂസിനെ ഓർമ വന്നതും പോക്കറ്റിലെ ഫോൺ എടുത്ത് ഡിസ്പ്ലേയിലെ കുട്ടൂസിനെ നോക്കി... ഞാൻ നാളെ അങ്ങിട്ടു വരാട്ടോ ഡാങ്കിനിയുടെ കുട്ടി കുട്ടൂസാ... 🤩 .....................തുടരും………

വിശ്വാമിത്രം : ഭാഗം  4

Share this story