വിശ്വാമിത്രം: ഭാഗം 50

viswamithram

എഴുത്തുകാരി: നിലാവ്‌

നീയിതെങ്ങോട്ടാ പുതപ്പും എടുത്ത് പോവുന്നെ... കിടക്കാൻ നേരം ആയപ്പോൾ കബോഡിൽ നിന്നും പുതപ്പ് എടുത്ത് പോവാൻ നിന്ന മിത്രയെ നോക്കി വിശ്വ ചോദിച്ചു... വിച്ചു പോവുന്നത് വരെ ഹാളിൽ കിടക്കാം എന്ന് വിചാരിച്ചു.... അത്രയും താഴ്മയോടെ വിശ്വയുടെ മുഖത്തേക്ക് നോക്കാതെയാണ് മിത്ര പറഞ്ഞത്.... എന്താടോ.. നീ ഇവിടെ കിടന്നോ... ഇന്നലെ എന്റെ കൂടെ കിടന്നിട്ട് എന്തേലും ഉണ്ടായോ.... വിശ്വ ഒരു മങ്ങലോടെയാണ് ചോദിച്ചത്... ഇന്നലത്തെ പോലെ അല്ലല്ലോ ഇന്ന്.. ഇന്നെനിക്ക് സമാധാനത്തോടെ ഉറങ്ങണം എന്നുണ്ട്... മറുപടി കേൾക്കാൻ നിക്കാതെ വാതിൽ ചാരി മിത്ര ഹാളിലേക്ക് നടന്നു...

അല്ലെങ്കിൽ ഒരു പക്ഷെ വിശ്വ ഒരു വട്ടം കൂടി പറഞ്ഞാൽ മിത്ര റൂമിൽ നിന്ന് പോവാതെ നിൽക്കുമായിരുന്നു... അത്രത്തോളം കേട്ട കാര്യങ്ങളേക്കാൾ വിശ്വ അവളുടെ മനസ്സിൽ സ്വാധീനം ചെലുത്തിയിരുന്നു.... സോഫ റെഡി ആക്കി തലയിണ ഇട്ട് കിടക്കാൻ തുനിഞ്ഞപ്പോൾ ആണ് വിച്ചു റൂമും തുറന്ന് വന്നത്.... നീയെന്തിനാ മണീ ഹാളിൽ കിടക്കുന്നെ.. ചേട്ടൻ... വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടിട്ടാവണം വിച്ചു പറഞ്ഞു നിർത്തി... നിന്റെ ചേട്ടൻ ac പ്രാന്തൻ അല്ലെ.. എനിക്ക് തണുപ്പ് പറ്റുന്നില്ല.. ഇന്നലെ തന്നെ കിടന്നിട്ട് ഒരു സുഖല്ല്യ.. അപ്പോ ഹാളിൽ കിടക്കാം എന്ന് വെച്ചു... ചിരിയോടെയാണ് മിത്ര പറഞ്ഞത്... എന്നാൽ നീ റൂമിൽ പോയി കിടന്നോ.. ഞാൻ ഹാളിൽ കിടക്കാം....

മിത്രയെ കൺവിൻസ്‌ ചെയ്യാൻ ശ്രമിച്ചു കൊണ്ട് വിച്ചു പറഞ്ഞു... വേണ്ട നീ റൂമിൽ കിടന്നോ ഹാളിൽ നല്ല തണുപ്പാ.. എനിക്ക് ഉറക്കം വരുന്നു വിച്ചു.. ഗുഡ് നൈറ്റ്‌.... ഇനിയും വരാൻ പോവുന്ന ചോദ്യങ്ങളെ തടുത്തു കൊണ്ട് മിത്ര സോഫയിലേക്ക് കിടന്നു തലവഴി പുതപ്പ് മൂടി... ഏഹ്... റൂമിൽ തണുപ്പായത് കൊണ്ട് ഹാളിൽ കിടക്കുന്നു.... എന്നാ ഞാൻ ഇവിടെ കിടക്കാം എന്ന് പറഞ്ഞപ്പോൾ വേണ്ട ഹാളിൽ തണുപ്പാണെന്ന്.. ആഹ് എന്തേലും ആവട്ടെ.. അതൊക്കെ ആലോചിക്കാൻ നിന്നാൽ വട്ടാവും... ഞാൻ ഇപ്പോൾ എന്തിനാ വന്നേ.. ഓഹ്... തല ചൊറിഞ്ഞു കൊണ്ട് വിച്ചു തിരികെ റൂമിലേക്ക് തന്നെ പോയി... ✨️✨️✨️✨️✨️✨️✨️ മന്യേ..... അതി രാവിലെ തന്നെ കുട്ടൂസിന്റെ വിളി കേട്ടാണ് മിത്ര പതിയെ കണ്ണ് തുറന്നത്....

ഉറക്കത്തിൽ എപ്പോഴോ സോഫയിൽ നിന്ന് വീണ് നിലത്താണ് മിത്ര കിടക്കുന്നത്.... നീ ഒറ്റക്ക് ബെഡിൽ നിന്ന് ഇറങ്ങി വന്നോ... കോട്ടുവാ ഇട്ട് കൊണ്ട് മുന്നിൽ കണ്ണും തിരുമ്മി നിൽക്കുന്ന കുട്ടൂസിനെ നോക്കി മിത്ര ചോദിച്ചു... അവനൊന്നും മിണ്ടാതെ മിത്രയുടെ അടുത്തേക്ക് ചേർന്ന് നിന്നു... എന്താടാ.. സമയം 5 മണിയെ ആയിട്ടുള്ളു അപ്പോഴേക്കും എന്തിനാ എണീറ്റെ.. വിശക്കുന്നുണ്ടോ... കുട്ടൂസിന്റെ വയറില് ചൂണ്ട് വിരൽ കൊണ്ട് പതിയെ കുത്തി കൊണ്ട് മിത്ര ചോദിച്ചു... മന്യേ..... എന്നും പറഞ്ഞു കുട്ടൂസ് മിത്രയുടെ നെഞ്ചിൽ കൈ വെച്ചു.... പാലുമ്പം വേണോ... പുതപ്പ് മാറ്റി എണീക്കാൻ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... മന്യേ... ഹ്ഹ്ഹ്...

ചിണുങ്ങി കൊണ്ട് അവൻ മിത്രയുടെ നെഞ്ചിലേക്ക് തല വെച്ചു നിന്നു... ആഹാ അതിനാണോ.. അത് പറയണ്ടേ... കുട്ടൂസിന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു അവനെ ഒക്കത്തിരുത്തി പുതപ്പും എടുത്ത് സോഫയിലേക്ക് കിടന്നു... നെഞ്ചിൽ അവനെ കിടത്തി പുതപ്പ് കൊണ്ട് പുതച്ചു.... ഇപ്പൊ സമാധാനം ആയോ... അവനെ രണ്ട് കൈ കൊണ്ടും ഇറുക്കി പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... മന്യേ.. ബാ.... ബാ.... ബൂ.... ചുണ്ട് പ്രത്യേക രീതിയിൽ കൂർപ്പിച്ചു കൊണ്ട് അവളുടെ മുഖത്ത് കൈ കൊണ്ട് തട്ടി കൊണ്ട് ഒന്നൂടി അവൻ പറ്റിച്ചേർന്നു കിടന്നു... വാവാവോ..... അമ്മേടെ കുട്ടിയാണേ.. അപ്പയുടെ സ്വത്താണ്... മണീടെ കുട്ടൂസാണെ.... ഓഓഓ.... പതിയെ അവന്റെ പുറത്ത് തട്ടി കൊണ്ട് മിത്ര പാടി....

ഒരു മണിക്കൂർ നേരത്തെ കുട്ടൂസിന്റെയും മാണിയുടെയും കെട്ടിപ്പിടിച്ചുള്ള ഉറക്കത്തിനു വിരാമം ഇട്ട് 6 മണിക്ക് മിത്ര എണീറ്റു... കുഞ്ഞിനെ എടുത്ത് വിച്ചുവിന്റെ അടുത്ത് കിടത്തി രണ്ടാളെയും പുതപ്പിച്ചു ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്ന് ഫ്രിഡ്ജ് തുറന്നു ... ""ഇവിടെ എന്നും ദോശയാ.. എന്നോ കലക്കി വെച്ച മാവ് ഫ്രിഡ്ജിൽ നിന്ന് കുറേശ്ശേ കുറേശ്ശേ എടുത്ത് ഇതുപോലെ ഉണ്ടാക്കി തരും... "" വിച്ചു വന്നപ്പോൾ വിശ്വ തമാശക്ക് പറഞ്ഞ വാക്കുകൾ മിത്രയുടെ മനസിലേക്ക് വന്നതും കയ്യിലെ മാവിന്റെ ടിൻ ഫ്രിഡ്ജിലേക്ക് തന്നെ വെച്ച് കബോഡിൽ നിന്ന് പുട്ടുപൊടി എടുത്ത് പുട്ട് ഉണ്ടാക്കി.. ഒപ്പം പഴവും പപ്പടവും... 😁😁 ഇന്ന് ശനിയാഴ്ച അല്ലെ മണിക്ക് വീട്ടിൽ പോവായിരുന്നില്ലേ...

റെഡി ആയി വിച്ചു കിച്ചണിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് വിച്ചു.. വീട്ടിൽ പോയാൽ ശെരിയാവില്ല... ഫുഡ്‌ എല്ലാം ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ട് വെക്കുന്നതിനിടയിൽ മിത്ര പറഞ്ഞു... എഴുതാനും വരക്കാനും അല്ലെ അതൊക്കെ വീട്ടിൽ പോയാലും ചെയ്യാലോ.. കുറച്ചായീലെ വീട്ടിൽ പോയിട്ട്... ചെയർ വലിച്ചിട്ടിരുന്നു കൊണ്ട് വിച്ചു പറഞ്ഞു.. ഇവിടെ നിന്ന് ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഇവിടുന്ന് തന്നെ ചെയ്യണം വിച്ചൂ... നീ കഴിക്ക്.. അല്ല നിന്റെ ഏട്ടൻ എണീറ്റില്ലേ... അടഞ്ഞു കിടക്കുന്ന റൂമിലേക്ക് നോക്കി കൊണ്ട് മിത്ര ചോദിച്ചു... മ്മ്.. എണീറ്റു.. ഇന്ന് നല്ല ഫോമിലാ... വല്യ കേസ് വാദിക്കാൻ പോവല്ലേ.. അതിന്റെ ഹുങ്ക് ഉണ്ട് നല്ലോണം...

പുട്ടും പഴവും പപ്പടവും കൂട്ടി കേറ്റുന്നതിനിടയിൽ വിച്ചു പറഞ്ഞു... ഏത് കേസ് ആടാ... ജയിക്കുമോ... വിച്ചുവിന്റെ അടുത്തിരുന്നു ഗ്ലാസ്സിലേക്ക് ചായ പകർന്നു കൊണ്ട് മിത്ര ചോദിച്ചു... പത്രത്തിൽ ഒക്കെ വന്നിരുന്നില്ലേ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിനെ മാമനും മക്കളും കൂടി റേപ്പ് ചെയ്തത്.. ഫൈനൽ ഇന്നാണ്... മിക്കവാറും നമുക്ക് ട്രീറ്റ് കിട്ടും... എല്ലാ തെളിവും പ്രതികൾക്ക് എതിരാണെന്നാ പറഞ്ഞെ.... പുട്ട് കൊള്ളാം ട്ടോ... ഇളിച്ചു കൊണ്ട് വിച്ചു പറഞ്ഞു... അപ്പോഴേക്കും വാതിലും തുറന്ന് കാമദേവൻ വക്കീൽ ഇറങ്ങി വന്നു.... ആദ്യമായി വക്കീൽ വേഷത്തിൽ വിശ്വയെ കണ്ടതിലുള്ള എല്ലാ അന്താളിപ്പും മിത്രയുടെ മുഖത്തുണ്ടായിരുന്നു...

വക്കീൽ കോട്ട് കയ്യിൽ ഇട്ട് ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് വരുന്ന വിശ്വയെ കണ്ടതും മിത്ര അറിയാതെ എണീറ്റ് നിന്നു... വിച്ചു തിന്നാൻ പോലും മറന്ന് കൊണ്ട് മിത്രയെ വായേം പൊളിച്ചു നോക്കി... ഓഹ് ഇത്രയും ബഹുമാനം ഒന്നും വേണ്ട മോളെ... ഇരുന്ന് തിന്ന്... വിച്ചു മിത്രയെ കസേരയിലേക്ക് പിടിച്ചിരുത്തി.... മിത്ര ഒരു ചളിപ്പോടെ ചെയറിലേക്ക് ഇരിക്കുമ്പോൾ വിശ്വ മനസ്സിൽ ഊറി ചിരിക്കുവായിരുന്നു... കുട്ടൂസ് എണീറ്റില്ലേ.... കഴിക്കുന്നതിനിടയിൽ വിശ്വ ചോദിച്ചു... ചോദ്യം മിത്രയോട് ആണെങ്കിലും ഉത്തരം വിച്ചു ആണ് കൊടുത്തത്... ആരായാലെന്താ നമുക്ക് കാര്യം അറിഞ്ഞാൽ പോരെ ലെ.. ഇല്ലാ... ഞാൻ എണീപ്പിക്കാൻ വേണ്ടി ഒന്ന് തോണ്ടിയതും കറക്റ്റ് കവിള് നോക്കി ചവിട്ടി.. ഓഹ്...

കവിളിൽ തൊട്ട് കൊണ്ട് വിച്ചു പറഞ്ഞു.... അത് നിന്റെ കയ്യിലിരുപ്പ്... കഴിച്ചെഴുന്നേൽക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു.... ജയിക്കുമോ കെട്ടും കെട്ടി പോയിട്ട്... വിച്ചു വല്ലാത്ത ഭാവത്തോടെ ചോദിച്ചു... ജയിക്കാതെ എവിടെ പോവാൻ... ഞാൻ പോവാ എന്നാൽ... മിത്രയെ നോക്കി പറഞ്ഞു കൊണ്ട് വിശ്വ ഫ്‌ളാറ്റ് വിട്ടു പോയി.... ആരാന്റെ കാര്യത്തിൽ കാണിക്കുന്ന ഈ ശുഷ്‌കാന്തി സ്വന്തം ഭാര്യയുടെ കാര്യത്തിൽ കാണിച്ചില്ലല്ലോ... പുട്ടും പഴവും നന്നായി കുഴുക്കുന്നതിനിടയിൽ മിത്ര പിറുപിറുത്തു... That പുട്ട് is വിശ്വ.. that പഴം is മീര... 😌😌.. ഇനി കുഴക്കുന്നതൊന്ന് ചിന്തിക്കൂ.... എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം.. 😉....

കുട്ടൂസ് എണീറ്റതും അതിനെ എന്തൊക്കെയോ കൊത്തി പെറുക്കാൻ വിട്ടിട്ട് വിച്ചു കുട്ടൂസിനേം കൊണ്ട് പോയി... അവനെ എന്തിനാ കൊണ്ട് പോണേ എന്ന് ചോദിച്ചപ്പോൾ ബിസിനസ്‌ മീറ്റിംഗ് ഇന്നാണ് ഒരു ധൈര്യത്തിന് ആണെന്ന്... നമുക്കല്ലേ അറിയൂ ആ മീറ്റിംഗ് ഹോസ്റ്റലിന്റെ മുന്നിൽ ദിച്ചി എന്ന ബിസിനസ്‌ക്കാരിയുമായിട്ടാണെന്ന്... ഒരു തരത്തിൽ കുട്ടൂസും വിച്ചുവും പോയത് മിത്രക്ക് ആശ്വാസമായിരുന്നു.... ഇപ്പോൾ തന്നെ പോയി മീരയോട് ചോദിച്ചറിയാം എന്ന തീരുമാനത്തിൽ കിട്ടിയ ഷാളും എടുത്തിട്ട് ഫ്‌ളാറ്റും പൂട്ടി മീരയുടെ ഫ്‌ളാറ്റും ലക്ഷ്യം വെച്ച് മിത്ര നടന്നു.... ഫ്‌ളാറ്റിയിലേക്ക് അടുക്കുന്തോറും മിത്രയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു...

ചോദിക്കാതെ തിരിഞ്ഞോടിയാലോ എന്ന് പോലും ചിന്തിച്ചു പോയ കുറച്ച് നിമിഷങ്ങൾ... എനിക്കിങ്ങനെ ഒക്കെ തോന്നാറ് എക്സാം കഴിഞ്ഞു സ്കൂൾ പൂട്ടി തുറന്ന് ആൻസർ പേപ്പർ വാങ്ങാൻ ടീച്ചറുടെ അടുത്തേക്ക് പോവില്ലേ.. അപ്പോഴാണ്.. വല്ലാത്തൊരു തുപ്ലക് ഗപ്ലക് മുപ്ലക് അവസ്ഥ ആണത്.. കോളേജിൽ എത്തിയപ്പോൾ അതങ്ങ് ശീലമായി.. 😌😌 മേലെ പറഞ്ഞ മൂന്ന് വാക്ക് നിലാവിന്റെ ചൊന്തം... വേണേൽ എടുത്തോ but കടപ്പാട് nilbu എന്ന് കൊടുക്കണം.. 😤😤😤.... എന്തും വരട്ടെ എന്ന് കരുതി ശ്വാസം നന്നായി എടുത്ത് വിട്ടു മിത്ര മുന്നോട്ട് നടന്നു.... സുഭാഷ്....... മക്കളെയ് നിങ്ങൾക്ക് കഥ ഇന്നറിയാൻ ഫാഗ്യം ഇല്ല്യാ ആ പെണ്ണുംപിള്ള ഫ്‌ളാറ്റും പൂട്ടി മിത്രയുടെ കണ്ണീരിൽ ടൈറ്റാനിക് കപ്പൽ രണ്ടാം ഭാഗം ഇറക്കി പോയേക്കുവാ.. 💃🤣🤭...

മുങ്ങുമോ പൊങ്ങുമോ എന്തോ.. 🚶‍♀️🚶‍♀️ മിത്ര നിരാശയോടെ പൂട്ടി കിടക്കുന്ന ഡോറിലേക്കൊന്ന് നോക്കി.... തുറക്കില്ല എന്നറിഞ്ഞിട്ടും വെറുതെ ഒന്ന് തള്ളി നോക്കി... രാവിലത്തെ പുട്ട് ദഹിച്ചത് മിച്ചം... 🤭 കുറച്ച് നേരം അവിടെ തന്നെ നിന്ന് മീര വരുമോ എന്ന് നോക്കി... സഹി കേട്ട് കയ്യിലെ ഫോണിൽ നിന്ന് വിളിച്ചു നോക്കിയപ്പോൾ കേൾക്കുന്നത് തെലുങ്കാണോ ബംഗാളി ആണോ എന്ന് മനസിലാവാത്ത അവസ്ഥ... ഭാഷ അറിയാത്തത് കൊണ്ട് കുറച്ച് ലു ലു ചേർത്ത് മലയാളത്തിലെ നാല് തെറികൾ പറഞ്ഞു മിത്ര ഫോൺ വെച്ചു... അല്ല മിത്രയോടാ കളി....... 🙊 അടുത്ത ഫ്ളാറ്റിലെ ആൾക്കാരോട് ചോദിച്ചപ്പോൾ അവരൊക്കെ നിന്ന് കൈ മലർത്തുന്നു... അതെന്താ കൈ കമിഴ്ത്തി കാണിച്ചാൽ പുളിക്കുമോ... 🙄🙄

അവിടെ നിന്ന് നേരെ സ്റ്റെപ് കേറി സ്റ്റെപ് കേറി സ്വന്തം ഫ്ലാറ്റിൽ കേറി ഡോറും അടച്ചിരുന്നു.... പണ്ടാരം അത്യാവശ്യ ഒരു കാര്യത്തിന് ചെന്നാൽ ഒരു പന്നികളും ഉണ്ടാവില്ല... ദേഷ്യത്തോടെ മിത്ര സോഫയിലേക്ക് ഇരുന്നതും റിമോട്ട് അമർന്ന് ടീവി ഓൺ ആയി... """എട്ടാം ക്ലാസ്സിലെ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അവസാന വിചാരണ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹൈകോർട്ടിൽ """ വാർത്ത കണ്ടതും മിത്ര അതിലേക്ക് ശ്രദ്ധ ചെലുത്തി... ഈ 12 മണിക്കൊക്കെ കേസ് വെച്ചാൽ മജിസ്ട്രെറ്റ് വന്ന് വക്കീലന്മാർ വന്ന് കാണികൾ വന്ന് വിചാരണ കഴിഞ്ഞു ഫൈനൽ തീരുമാനം പറഞ്ഞു അതിന്റെ സന്തോഷ പ്രകടനം കഴിഞ്ഞു ഇവരൊക്കെ എപ്പോ ചോറ് തിന്നും ലെ...

അതോ സ്നിക്കേഴ്സ് തിന്ന് വിശപ്പടക്കുമോ 🙄🙄.... അവിടെ ആണ് നിലാവിന് റോൾ.. nilbu കുറച്ച് ചായേം കടികളും ഉണ്ടാക്കി ആ ടൈമിൽ പോയി വിക്കും... nilbun കുറെ കാഷ് കിട്ടും.. nilbu കോടീശ്വരി ആവും.. ബുഹഹഹ.. nilbunod ഒന്നും തോന്നല്ലേ മക്കളെ 🤭🤭... ഇനി ഇതൊക്കെ കോപ്പി അടിച്ചു ഹൈകോട്ടിൽ പോയി ചായ വിക്കല്ലേ കുഞ്ഞുങ്ങളെ..... വിക്കുവാണേൽ കടപ്പാട് nilbu എന്ന് കൊടുത്തേക്ക്.... 😌😌... """പ്രശസ്ത അഡ്വക്കേറ്റ് വിശ്വാസ് രാമനാഥൻ ആണ് കേസ് വാദിക്കുന്നത്.... വാദിച്ചിട്ടുള്ള എല്ലാ കേസുകളും അനുകൂലമായ സാഹചര്യത്തിൽ എതിരായി നിൽക്കുന്നത് പ്രശസ്തനും ക്രിമിനോളജി വിഭാഗം അഡ്വക്കേറ്റും ആയ മോഹനൻ ആണ്. """"

അവൻ ക്രിമിനോളജി ആണേൽ ഞങ്ങടെ ചെക്കൻ കൃമിയോളജി ആണെടാ കൃമിയോളജി... 😜🙈... എന്നിട്ടും ഈ പ്രശസ്ത വക്കീലിനെ കെട്ട് കഴിഞ്ഞിട്ടാണല്ലോ ഞാൻ തിരിച്ചറിഞ്ഞേ... മിത്ര താടിക്കും കൈ കൊടുത്തിരുന്നു... ഒളിച്ചും പാത്തും ആളുകൾ വരുമ്പോൾ ചാനൽ മാറ്റി വീണ്ടും അതേ ചാനൽ വെച്ച് റൊമാൻസ് കാണുമ്പോൾ ഇടക്കൊക്കെ ന്യൂസ്‌ ചാനലും വെക്കാം... എന്നാലേ പ്രശസ്തനെ ഒക്കെ അറിയൂ... ലെ ടീവി... 🙊🙊.... എന്തോ ഓർത്തു കൊണ്ട് മിത്ര ചാടി എണീറ്റ് റൂമിൽ പോയി ഡ്രസ്സ്‌ എല്ലാം മാറ്റി... കയ്യിൽ കിട്ടിയ പേഴ്സും ബാഗിലെ ചില്ലറയും വാരി കൂട്ടി ഫ്ലാറ്റും പൂട്ടി ഇറങ്ങി..... ചേട്ടാ ഹൈക്കോർട്ട്.... ഓട്ടോക്ക് കൈ കാണിച്ചു കേറുന്നതിനിടയിൽ അയാളോട് മിത്ര പറഞ്ഞു... ഇതിപ്പോ വിശ്വ തോൽക്കുന്നത് കണ്ടിട്ട് ഇരുന്ന് ചിരിക്കാൻ ആണോ അതോ ജയിക്കുന്നത് കണ്ടിട്ട് സന്തോഷം പങ്കിടാനാണോ ഈ പോക്ക്...... ആവേ... 🤭🤭..................(തുടരും) …………

അപ്പോ എല്ലാവരും "നല്ല ഡ്രസ്സ്‌ "ഒക്കെ ഇട്ട് റെഡി ആയിരുന്നോ.. നമുക്ക് ഒന്ന് എത്തിനോക്കാ എന്തൊക്കെ ഉണ്ടാവുമെന്ന്... പിന്നേയ് നല്ല ഡ്രെസ്സെന്നു ഇൻവെർട്ടഡ് കോമയിൽ ഇട്ട് പറഞ്ഞതെയ് രണ്ട് വട്ടം വായിക്കാൻ വേണ്ടിയല്ല.. ഹൈക്കോർട്ട് ആണ് നല്ല കിളുന്തു വക്കീൽമാരും വക്കീലികളും ഒക്കെ ഉണ്ടാവും.. അവരായിട്ട് മുട്ടി......ക്കോളും നമ്മളാ.....യിട്ട് വീണ് കൊടുക്കുക.. that's all 🤭🤭.... അപ്പോ പ്യാർ only...... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story