വിശ്വാമിത്രം: ഭാഗം 51

viswamithram

എഴുത്തുകാരി: നിലാവ്‌

സർ പീഡന കേസിന്റെ വാദം നടക്കുന്നതെവിടെയാ.... മുന്നിൽ ഇമ്മിണി വല്യ കെട്ടിടം കണ്ട് തിരയാൻ വയ്യാത്തത് കൊണ്ട് അവിടെ ഉള്ള വക്കീലിനെ തോണ്ടി കൊണ്ട് മിത്ര ചോദിച്ചു... ദേ നേരെ നോക്കിയാൽ കാണുന്നതാ.... നേരെ ചൂണ്ടി കാണിച്ചു കൊണ്ടയാൾ വഴി പറഞ്ഞു കൊടുത്തു... താങ്ക്സ്..... ഒരു ചിരിയോടെ മിത്ര അവിടേക്ക് ലക്ഷ്യം വെച്ചു നടന്നു... സമയം 11:30..ഇനിയും ഉണ്ട് അര മണിക്കൂർ എന്തോ ചെയ്യും... ഫോണിന്റെ ഡിസ്പ്ലേയും നോക്കി നഖം കടിച്ചു മിത്ര അങ്ങനെ നിന്നു... കുറച്ച് നേരെ അവിടെ തന്നെ കറങ്ങി തിരിഞ്ഞു നിന്നതും ഫോൺ ബെൽ അടിച്ചു... അമ്മ... calling..... ഹെലോ അമ്മാ.. ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ.. ഹും... ഫോൺ എടുത്തതും മിത്ര പരാതി പറഞ്ഞു...

അത് തീർക്കാൻ വേണ്ടി അല്ലെ ഇപ്പൊ വിളിച്ചേ... നെറ്റിക്ക് എങ്ങനെ ഉണ്ട് മോളെ. കല്യാണം കഴിഞ്ഞാലെങ്കിലും കുറെ വേലത്തരം മാറുമെന്ന് കരുതി.. എവിടെ.... ഇത്തിരി ഗൗരവത്തോടെ പ്രീതാമ്മ പറഞ്ഞു നിർത്തി.... അമ്മയോട് ആര് പറഞ്ഞു എന്റെ നെറ്റി പൊട്ടിയ കാര്യം.. പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വഴക്കിടാൻ പോയിട്ടാണെന്ന്.. ഹും... മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... വിശ്വ ഇന്നലെ വിളിച്ചിരുന്നു.. കാര്യങ്ങൾ ഒക്കെ പറഞ്ഞു.... ദീർഘനിശ്വാസം വിട്ടു കൊണ്ട് അമ്മ പറഞ്ഞു.. ഈശ്വരാ എല്ലാ കാര്യവും ആ കള്ള കിളവൻ പറഞ്ഞോ.. ഓഹ് മനോധൈര്യം... 😵 മിത്ര തലയൊന്ന് കുടഞ്ഞു... എന്ത് കാര്യാ അമ്മാ... മിത്ര വെള്ളമിറക്കി കൊണ്ട് ചോദിച്ചു...

നിന്റെ നെറ്റി മുറിഞ്ഞത് തന്നെ അല്ലാതെന്ത്... മാധു എണീറ്റോ മോളെ.... വാത്സല്യത്തോടെ അമ്മ ചോദിച്ചു... ഓ എണീറ്റ് കുഞ്ഞളിയന് പെണ്ണിനെ സെറ്റ് ആക്കാൻ കൂടെ പോയേക്കുവാ.... ചിരിയോടെ മിത്ര പറഞ്ഞു... എന്നെ കാണണം എന്ന് വല്ലോം പറഞ്ഞോ... വെമ്പലോടെ അമ്മ ഫോൺ ചേർത്ത് പിടിച്ചു.. ഓഹ് ഇല്ലെന്നേ.. അമ്മാ എന്ന് പോയിട്ട് അ പോലും പറയാറില്ല.. മന്യേ മന്യേ വിളിച്ചു പിന്നാലെ ഉണ്ടാവും... കാണണം എന്നുണ്ടേൽ ഇങ്ങ് പോരെ അല്ലാതെ അങ്ങോട്ട് പാക്ക് ചെയ്ത് വിടൂല... തമാശയോടെ മിത്ര പറഞ്ഞു... ആടി.. എന്റെ കുഞ്ഞിനെ കാണാൻ ഞാൻ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കടി... ഹാ... കള്ള ദേഷ്യത്തോടെ അമ്മ പറഞ്ഞു... അമ്മാ ഞാൻ രാത്രി വിളിക്കാം..

കുറച്ച് തിരക്കിൽ ആണ്... നടന്നു വരുന്ന പോലീസ്കാരേയും വക്കീൽ വിശ്വയെയും കണ്ടതും മിത്ര കാൾ കട്ട്‌ ചെയ്ത് മറവിലേക്ക് മാറി നിന്നു.... അങ്ങനെ ഇപ്പൊ എന്നെ കാണണ്ട 😏😏... വിശ്വ കോടതിയിലേക്ക് പോവുന്നത് നോക്കി മിത്ര പുച്ഛിച്ചു വിട്ടു... എല്ലാരും കേറി കഴിഞ്ഞതും മിത്രയും പതിയെ കേറി ഒരു മുക്കിൽ സ്ഥാനം പിടിച്ചു... ഈശ്വരാ ജയിക്കണെ... താലിയിൽ പിടിച്ചു മനമുരുകി പ്രാർത്ഥിച്ചു മിത്ര വിശ്വയെ നോക്കി.... മജിസ്‌ട്രേറ്റ് വന്നു,,, എതിർഭാഗം വക്കീൽ മോഹനൻ വന്നു,, കേസിൽ കുറ്റവാളികൾ എന്ന് കരുതുന്ന ആളുകളും വന്നു.... കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ... പ്രതി കൂട്ടിൽ നിൽക്കുന്ന ആളെ കൊണ്ട് ഒരു ചെങ്ങായി പറയിപ്പിച്ചു...

ചൂണ്ട് വിരലും നടുവിരലും കൂട്ടി പിടിച്ചു കോടതിയിൽ നുണ പറഞ്ഞാൽ കുഴപ്പം ഉണ്ടോ 🙄🙄.... Your honour .... വിശ്വ ചാടി എണീറ്റ് കൊണ്ട് പറയാൻ തുടങ്ങി... (Your honour ആണല്ലേ ഇത്രേം കാലം your owner എന്ന് വിചാരിച്ച ലെ ഞാൻ 😖😖)... കഴിഞ്ഞ വാദത്തിൽ ഞാൻ പറഞ്ഞത് തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്.. വെറും 12 വയസ് മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ചു കൊല്ലുമ്പോൾ കിട്ടിയ സുഖം ജയിലിൽ അടച്ചു തീറ്റി പോറ്റാതെ ഏറ്റവും വലിയ ശിക്ഷയായ കൊലക്കയർ കഴുത്തിൽ മുറുകുമ്പോൾ അതോടെ ഇല്ലാതാവണമെന്നാണ് എന്റെയും ഇവിടെ ഇരിക്കുന്ന മുക്കാൽ ആളുകളുടെയും അഭിപ്രായം..... വിശ്വയുടെ ഉറച്ച ശബ്ദം ഹാളിൽ മുഴങ്ങി... ഏയ്.....

പരിസരം മറന്ന് കോരി തരിച്ച കൈകൾ ഉയർത്തി എണീറ്റ് നിന്ന് മിത്ര കൈ അടിച്ചു... അത്രയും നിശബ്ദയുള്ള കോടതി മുറിയിൽ കയ്യടി മുഴങ്ങി കേട്ടതും വിശ്വ അടക്കം എല്ലാവരും ആ ഉടമയിലേക്ക് നോക്കി... മിത്രയെ കണ്ടതും ചുണ്ടിൽ വിരൽ വെച്ച് ചിരിയോടെ അവളെ തന്നെ അവൻ നോക്കി നിന്നു... സൈലെൻസ്..... മുട്ടി എടുത്ത് രണ്ട് മുട്ട് കൊടുത്ത് കൊണ്ട് ജഡ്ജി പറഞ്ഞു... ഛെ..... ചളിപ്പോടെ മിത്ര കൈ കൊട്ടൽ നിർത്തി പൊടി തട്ടുന്ന പോലെ കാണിച്ചു തല താഴ്ത്തി ഇരുപ്പ് തുടർന്നു... എതിർഭാഗം വക്കീലിന് എന്തെങ്കിലും പറയാൻ ഉണ്ടോ... ക്രിമിനോളജിയെ നോക്കി ജഡ്ജി ചോദിച്ചതും അയാൾ കൃമിയോളജിയെ (വിശ്വ ) ആണ് നോക്കിയത്... No സർ.... നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അയാൾ പറഞ്ഞു...

വിശ്വ പുച്ഛത്തോടെ ചെയറിലേക്ക് നിവർന്നിരുന്നു.... ഒന്നാം പ്രതിയും മരിച്ച കുട്ടിയുടെ അമ്മാവനുമായ ഷേണായിയും അയാളുടെ പ്രായപൂർത്തിയായതും കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രമോദും പ്രഷോതും കോടതിയുടെ മുന്നിൽ കുറ്റക്കാരായി തെളിഞ്ഞതിനാൽ proxo നിയമ പ്രകാരം ഏറ്റവും ചുരുങ്ങിയ ശിക്ഷയായ 5 വർഷത്തിന്റെ കഠിന തടവിനു ശിക്ഷ വിധിക്കുന്നു.. ഷേണായ് എന്ന പേര് കേട്ടതും മിത്രയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.... (അറിഞ്ഞില്ലേ ഇപ്പൊ കൊള്ളിയാൻ ഒക്കെ sky വിട്ട് മിത്രയുടെ നെഞ്ചിലാ താമസം 😁😁).... ഈ ഷേണായ് ആണോ ആ ഷേണായ്... മിത്ര കൺഫ്യൂഷൻ കൊണ്ട് ഫോണിലേക്ക് വന്ന നമ്പർ തപ്പി പിടിച്ചു കാൾ ചെയ്തു... ഹെലോ....

അപ്പുറത്ത് നിന്ന് പൗരുഷമായ സൗണ്ട് കേട്ടതും മിത്ര പ്രതികൂട്ടിൽ നിൽക്കുന്ന ഷേണായിയെ ഒന്ന് നോക്കി... ഏയ് അയാൾ ഫോൺ എടുത്തിട്ടില്ലല്ലോ.. തല ചൊറിഞ്ഞു കൊണ്ട് മിത്ര ഫോണിലേക്ക് നോക്കി... എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നിട്ട് കഠിനതടവിന് ഇപ്പൊ ശിക്ഷ ഷേണായിയുടെ നമ്പർ ആണോ ഇത്‌... വള്ളി പുള്ളി വിടാതെ മിത്ര ചോദിച്ചു... അതേ.. ഇതാരാണ്... ശബ്ദത്തിന് ഒന്നൂടെ ഘനം വന്നപോലെ... അവന്റെ അമ്മേടെ നായര്.. ഹ്ഹ... എന്തൊക്കെയായിരുന്നു അവന്റെ ഒലക്കേലെ... എന്റെ വക്കീൽ ജയിച്ചേടോ.. കൂയ്.... ഫോണിൽ കൂടി കളിയാക്കി കൊണ്ട് മിത്ര മറുപടി കേൾക്കാൻ നിക്കാതെ കട്ട്‌ ചെയ്തു..

ഇതേ സമയം വധശിക്ഷ പ്രതീക്ഷിച്ച വിശ്വക്ക് അടിയേറ്റ പോലെയായിരുന്നു ജഡ്ജിയുടെ അഞ്ച് വർഷത്തെ കഠിന തടവ്... ക്രിമിനോളജി വക്കീലിന്റെ മുഖത്ത് വിരിഞ്ഞ ഗൂഢമായ ചിരി വിശ്വയെ ചുട്ട് പൊള്ളിക്കാൻ പാകമായിരുന്നു..... 5 വർഷത്തിന് ശേഷം തന്റെ ജീവിതത്തിൽ വരാൻ പോവുന്ന ഭവിഷ്യത്തുകളെ ഓർത്തു വിശ്വയുടെ നെഞ്ചിടിപ്പുയർന്നു.... ഷേണായിയുടെ മുഖത്തെ പുച്ഛഭാവം വിശ്വ കണ്ടില്ല എന്ന് നടിച്ചു... ഇങ്ങനെ ഒരു എൻഡിങ്ങിൽ ആണ് ഇത്‌ അവസാനിക്കുന്നതെന്നറിഞ്ഞിരുന്നെങ്കിൽ ഈ കേസ് എടുക്കുമായിരുന്നില്ല എന്ന് പോലും തോന്നിപ്പോയി.... അഞ്ചു വർഷത്തെ തടവിനു ശേഷം അതായത് 2026 ഫെബ്രുവരി 1ന് 12 മണിക്ക് മൂന്ന് പ്രതികളെയും വധശിക്ഷക്ക് വിധിക്കുന്നു... ജഡ്ജി പറഞ്ഞു നിർത്തിയതും ക്രിമിനോളജിക്കും മൂന്ന് പ്രതിക്കും ഇടിത്തീ വീണ പോലെ ആയിരുന്നേൽ വിശ്വയുടെ മനസ്സിൽ ഐസ് മഴ പെയ്ത പ്രതീതി ആയിരുന്നു......

ഇത്തവണ വിശ്വയുടെ മുഖത്താണ് ഗൂഢച്ചിരി വിരിഞ്ഞത്....... അങ്ങനെ ഷേണായ് ശവമായി... ⚰️ എന്റെ വക്കീൽ ജയിച്ചേ... ആളുകളെ തള്ളിമാറ്റി ബെഞ്ചെല്ലാം ചാടി മറിഞ്ഞു വിശ്വയെ ഇറുകെ പുണർന്നു കൊണ്ട് മിത്ര വിളിച്ചു പറഞ്ഞു... വിശ്വ ഒരു കൈ കൊണ്ട് മിത്രയെ പൊതിഞ്ഞു പിടിച്ചു തലയുയർത്തി ജഡ്ജിയെ ഒന്ന് നോക്കി... മൂപ്പര് നാണം കൊണ്ട് തലയാട്ടി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി... അരുമ ശിഷ്യൻ ആണേ ഭാര്യയെയും കെട്ടി പിടിച്ചു നിൽക്കുന്നത് 😁😁.... എന്തോ ഓർത്തതും മിത്ര പതിയെ വിശ്വയിൽ നിന്ന് വിട്ടു മാറി... പ്രതികളെയും കൊണ്ട് പോലീസ് സന്നാഹം പടിയിറങ്ങിയതും ക്രിമിനോളജി വക്കീൽ മുങ്ങി... 🤭🤭

അങ്ങനെ ആരവം ആയി ആർപ്പുവിളി ആയി വിശ്വ വക്കീലന്മാരുടെ കയ്യിൽ കിടന്നു അമ്മാനമാടി.. 🙊 തിരക്കൊക്കെ കഴിഞ്ഞപ്പോഴേക്കും മിത്രയുടെ കയ്യും പിടിച്ചു കോടതി വരാന്തയിലൂടെ വിശ്വ നടന്നു... Congrats... ഉള്ളിൽ തട്ടി തന്നെ മിത്ര പറഞ്ഞു... താങ്ക്സ്.... ഇത്തിരി ഫോമിൽ ആണ് വിശ്വ പറഞ്ഞത്... ഓ ഒരു കേസ് ജയിച്ചതിന്റെ അഹങ്കാരം.. ഹും.. മിത്ര ചുണ്ട് ചുളുക്കി കൊണ്ട് വിശ്വയുടെ പിന്നാലെ നടന്നു.... Congrats അളിയാ... എതിരെ നിന്നും ഓടി വരുന്ന ചുള്ളൻ വക്കീൽ വിശ്വയെ പൂണ്ടടക്കം പുണർന്നു കൊണ്ട് പറഞ്ഞു... താങ്ക്സ് ഡാ... അവന്റെ പുറത്ത് തട്ടി കൊണ്ട് വിശ്വ പറഞ്ഞു... പക്ഷെ അപ്പോഴും മിത്രയുടെ ഇടത് കൈ വിശ്വയുടെ കയ്യിൽ ഭദ്രമായി ഉണ്ടായിരുന്നു...

ഇതാരാടാ പെങ്ങൾ ആണോ... നിന്റെ ഭാര്യ വന്നില്ലല്ലേ.... വിശ്വയുടെ കയ്യിൽ മിത്രയുടെ കൈ കോർത്തു പിടിച്ചത് കണ്ട് കൊണ്ടാവണം അയാൾ അങ്ങനെ ചോദിച്ചത്... കാരണം അവര് തമ്മിലുള്ള ബോണ്ട്‌നെസ്സ് അങ്ങനെ ആയിരുന്നല്ലോ 🤭... ഇല്ലെടാ.... ഇ... വിശ്വ എന്തോ പറയാൻ വന്നതും ലവൻ ഇടയിൽ കേറി... എന്റെ പെങ്ങളെ നിനക്കെങ്കിലും ആ കൊച്ചിനെ പറഞ്ഞു മനസിലാക്കിപ്പിച്ചൂടെ... വയസാം കാലത്ത് ആറ്റുനോറ്റ് ഒരു പെണ്ണിനെ കെട്ടിയതാ അത് ഇങ്ങനേം ആയി.. അല്ലെങ്കി തന്നെ ആ പെണ്ണിന് വട്ടാ ഇങ്ങനെ ജീവിക്കാനാണേൽ അവളെന്തിനാ കഴുത്തു നീട്ടി കൊടുത്തേ.... ഇത്രക്ക് ഈഗോ പാടില്ല പേ പിടിച്ച പോലെയല്ലേ പെരുമാറുന്നെ.. ചെക്കൻ പറഞ്ഞു പറഞ്ഞു ഫോമിൽ ആയെന്ന് പറഞ്ഞാൽ മതിയല്ലോ... അത് വരെ ഇളിച്ചു നിൽക്കുവായിരുന്ന മിത്രയുടെ മുഖം ജിറാഫ് വന്ന് തോണ്ടിയ പോലെയായി...

(കടന്നൽ കുത്തിയതൊക്കെ out of പാഷൻ ആയി 🙈)... അത് വിശ്വയുടെ കൈ ഞെരിച്ചു കൊണ്ട് തന്നെ മിത്ര പ്രകടിപ്പിച്ചു... അളിയാ.. ഡാ... വിശ്വ പ്രകോപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാല് കിട്ടിയ കണക്കെ തല കിട്ടാൻ ശ്രമിക്കുവാണ് അന്ത വക്കീൽ... എടാ നിനക്ക് ദേഷ്യം വരുമ്പോൾ അവളെ നീയൊരു പേര് വിളിക്കില്ലേ.. എന്താ അത്.. നല്ല രസാ പെങ്ങളെ ആ പേര്... ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ പറഞ്ഞു... സ്വയം കുഴി തോണ്ടുന്നു പിന്നാലെ ഒരുത്തനും കൂടി തോണ്ടി കൊടുക്കുന്നു.. അളിയനും അളിയനും ഒപ്പം കിടക്കാം കുഴിയിൽ... 🚶‍♀️🚶‍♀️ ഞാനോ ഞാൻ എന്താ വിളിക്കാറ്.. മണിക്കുട്ടി എന്നല്ലേ... വിശ്വ വിയർക്കാൻ തുടങ്ങി... ശ്ശെ അത് നിനക്ക് കുറേശ്ശേ ദേഷ്യം വരുമ്പോൾ നീ കുട്ടിമണി എന്ന് വിളിക്കും.. ഇതതല്ലടാ മറ്റേ പേര്.. നീ മറന്നോ... ശ്ശെടാ... ലവൻ കുഴി കുഴിച്ചു ആദ്യം കിടന്നു വിശ്വയെ കൂടി കിടത്തി മിത്രയെ കൊണ്ട് മൂടിപ്പിച്ചേ അടങ്ങൂ....

ആ കിട്ടി.. ഞാൻ പറയട്ടെ... വിശ്വയെ നോക്കി ഇളിച്ചു കൊണ്ട് വക്കീൽ ചോദിച്ചു.. ചുമ്മാ ഇരിക്കെടാ.. ഞാൻ പോട്ടെ.. നിനക്കിന്നു കേസ് ഒന്നൂല്ല്യേ... വിശ്വ മുന്നോട്ട് നടന്നു കൊണ്ട് ചോദിച്ചു... ഈഗോ പിടിച്ച കഴുത.... അതാ വിളിക്കാറ്.. പോവാൻ വിടാതെ പിടിച്ചു വെച്ച് കൊണ്ട് അവൻ പറഞ്ഞു.... അട പാവി... മിത്ര ദേഷ്യത്തോടെ വിശ്വയുടെ കയ്യിൽ നിന്നും കൈ മാറ്റി.. കഥ കഴിഞ്ഞു.... വിശ്വ തലക്കും കൈ കൊടുത്ത് പറഞ്ഞു... നല്ല പേരല്ലേ ഈഗോ പിടിച്ച കഴുത.. അയ്യോ അയ്യയ്യോ... അവൻ വയറും പൊത്തിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി... നിർത്തടോ ഒലക്കേലെ ചിരി.... മിത്ര ഒച്ചയെടുത്തു പറഞ്ഞു... സ്വിച്ചിട്ട പോലെ അങ്ങേരുടെ ചിരി നിന്നു.. ഇന്നിനി എന്തേലുമൊക്കെ നടക്കും... വിശ്വ അനങ്ങാതെ ആ നിൽപ്പ് തുടർന്നു... ചേട്ടന്റെ പേരെന്താന്നാ പറഞ്ഞെ... അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് മിത്ര ചോദിച്ചു.... കി.. കി.. കിഷോർ....

കോട്ടൊക്കെ നേരെ ഇട്ട് കൊണ്ട് അയാൾ പറഞ്ഞു.. ഞാൻ മണിമിത്ര... w/o ഇന്ത കിളവൻ... വിശ്വയുടെ കയ്യിൽ കുത്തി കൊണ്ട് മിത്ര പറഞ്ഞു.. പെട്ടെന്നാ തോന്നുന്നേ... കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപ്പോലെ കിഷോർ പറഞ്ഞു... മ്മ്മ്... മിത്ര തലായാട്ടി കൊണ്ടോന്ന് മൂളി... ഹായ് കുട്ടിമണി.. അല്ല മണിക്കുട്ടി.. നൈസ് to മീറ്റ് you.. എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്.. ഒരു കേസിന്റെ സ്റ്റഡി ഉണ്ടേ... ഇളിച്ചു കൊണ്ട് ഒരു സെകന്റ് കൂടി പാഴാക്കാതെ വെള്ളാട്ട്പോക്കര് പോണ പോലെ കറുത്ത കോട്ടും പറത്തി കിഷോർ പോക്കര് സ്ഥലം കാലിയാക്കി... പോവാ ഈഗോ പിടിച്ചു കഴുതയുടെ ഭർത്താവേ... വിശ്വയെ നോക്കി കൊഞ്ഞനം കാട്ടി കൊണ്ട് മിത്ര മുന്നിൽ നടന്ന് കാറിൽ കേറി ഇരുന്നു... ഞാൻ തമാശക്ക്... എങ്ങനെ തുടങ്ങണം എന്നറിയാതെ വിശ്വ പറഞ്ഞു... ഒരു ദിവസം ഷേണായ് എന്നെ വിളിച്ചിരുന്നു ഭീഷണിപ്പെടുത്തി... മറുപടി പറയാതെ മിത്ര വേറെ ടോപ്പിക്ക് എടുത്തിട്ടു...

I knew.... ചിരിയോടെ വിശ്വ പറഞ്ഞു... How !!! ആശ്ചര്യത്തോടെ മിത്ര ചോദിച്ചു.... You know I'm a lawyer.. സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... You know I'm a geology student. But I do not know anything about it... വിശ്വയുടെ സൈഡിലേക്ക് തിരിഞ്ഞിരുന്ന് കൊണ്ട് മിത്ര പറഞ്ഞു.... That's why I said you're an donkey... വിശ്വ കളിയാക്കി കൊണ്ട് പറഞ്ഞു.. You are an പേ പിടിച്ച പട്ടി... മിത്ര ദേഷ്യത്തോടെ തിരിഞ്ഞിരുന്നു.... എന്താ... കേട്ടിട്ടും ഇനി ഒരു വഴക്ക് ഉണ്ടാവേണ്ടെന്നു കരുതി വിശ്വ വീണ്ടും ചോദിച്ചു... ഹോട്ടൽ കണ്ടാൽ നിർത്താൻ.. ഞാൻ ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല.. പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. അല്ലെങ്കിലും നിനക്കാകെ ദോശ ഉണ്ടാക്കാൻ അല്ലെ അറിയൂ... പുച്ഛത്തോടെ വിശ്വ മുഖം കോട്ടി..

എന്നാൽ ഇന്ന് രാവിലെ തിന്ന പുട്ട് ഛർദിക്കഡോ കള്ള വക്കീലേ.... മിത്ര അരിശത്തോടെ പറഞ്ഞു... വിശ്വ കാർ ബ്രേക്ക്‌ പിടിച്ചു നിർത്തി... ങേ ഇനി ഛർദിക്കാൻ പോവാണോ.. മിത്ര പകപ്പോടെ വിശ്വയെ നോക്കി... കാറിൽ നിന്നിറങ്ങി വിശ്വ ഹോട്ടലിലേക്കാണ് പോവുന്നതെന്ന് കണ്ടപ്പോഴാണ് മിത്രക്ക് ആശ്വാസം ആയത്... ✨️✨️✨️✨️✨️✨️ എന്റെ പൊന്നു വക്കീലേ,,, ഭാര്യേ..... പോവുമ്പോൾ ചാവി വെച്ചിട്ട് പോണ്ടേ... അല്ലെങ്കിൽ വിളിച്ചാൽ എടുക്കാ.. ഏഹേ ജയിച്ച സന്തോഷത്തിൽ റൊമാൻസിക്കാൻ പോയേക്കുവാ.... മനുഷ്യൻ ഇതിനേം പിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ഒന്നര മണിക്കൂർ ആയി.. വിച്ചു നിലത്ത് നിന്ന് എണീറ്റ് കൊണ്ട് പറഞ്ഞു... കുട്ടൂസ് കരഞ്ഞോടാ... വിച്ചുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ട് മിത്ര ചോദിച്ചു.. കരഞ്ഞോ എന്നോ.. ഫ്ലാറ്റ് കുലുങ്ങുവായിരുന്നു... പാവം വിശന്നിട്ടാ ഹോട്ടലിൽ പോയി പാല് വാങ്ങി കൊടുത്ത് കുടിച്ച് ഉറങ്ങുവാ കുട്ടൂസൻ...

കുട്ടൂസിന്റെ ബാക്കിൽ പതിയെ തട്ടി കൊണ്ട് വിച്ചു പറഞ്ഞു... മിത്ര വേഗം ഫ്ലാറ്റ് തുറന്ന് റൂമിൽ പോയി വേഗം ഡ്രസ്സ്‌ മാറ്റി... അടുക്കളയിൽ ചെന്ന് പാല് തളപ്പിച്ചു ചൂടാറ്റി കുപ്പിയിലേക്ക് ആക്കി... ആ നേരം കൊണ്ട് തന്നെ വിച്ചുവും വിശ്വയും കൂടി ഫുഡ്‌ എല്ലാം പ്ലേറ്റിലേക്ക് പകർന്നു... നാളെ ഫങ്ക്ഷൻ ഉണ്ട്.... നമുക്കെല്ലാവർക്കും പോണം... കഴിക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു... കേസ് ജയിച്ചതിന്റെ ട്രീറ്റ് ആണോ... വിച്ചു മുഖവുര ഒന്നും ഇല്ലാതെ ചോദിച്ചു.. ഹാ... നൈറ്റ്‌ പാർട്ടി ആണ് ഹോട്ടലിൽ വെച്ചിട്ടാ 7 മണിക്ക് ഇറങ്ങണം... ഇനി ആരും എതിർപ്പ് പറയണ്ട... മിത്രയെ നോക്കിയാണ് വിശ്വ പറഞ്ഞത്... ഓഹ് ഏട്ടാ എനിക്ക് വരാൻ പറ്റില്ല നിങ്ങള് മൂന്നാളും പോയിട്ട് വാ എനിക്ക് നാളെ നേരത്തെ പോണം വൈകിട്ടെ മിക്കവാറും വരൂ.. അല്ലേൽ വരില്ല... പുതിയ ബിൽഡിംഗ്‌ കൺസ്ട്രക്ഷന്റെ പണി ആണ് ഒപ്പം നിക്കണം...

വിച്ചു നിരാശയോടെ പറഞ്ഞു... ഒന്ന് തല കാണിച്ചു പോക്കോടാ... വിശ്വ മോട്ടിവേറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു... ആ നോക്കാം... ഞാൻ ഒന്ന് കിടക്കട്ടെ.. കഴിച്ചെഴുന്നേറ്റ് വിച്ചു പോയി.... വിശ്വ എന്തോ പറയാൻ വന്നതും ഫോൺ റിങ്ങ് ചെയ്തത് കേട്ട് മിത്ര കഴിപ്പു നിർത്തി റൂമിലേക്ക് പോയി... ആഹ് നാളെ പറ്റില്ലേ... ok മറ്റന്നാൾ മീറ്റ് ചെയ്യാം. ഞാൻ അങ്ങോട്ട് വരാം കോളേജ് വിട്ടിട്ട്.. ആഹ് നീ ഇനി എങ്ങോട്ടും പോവരുത്.. ok.. ശെരി.. എല്ലാരും ഉണ്ടിവിടെ... മ്മ്... മീരയുമായുള്ള സന്ധിസംഭാഷണത്തിന് ഒപ്പ് വെച്ച് കൊണ്ട് മിത്ര ഫോൺ ബെഡിലേക്കിട്ടു...................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story