വിശ്വാമിത്രം: ഭാഗം 54

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പോ നിന്റെ ചാരിത്ര്യം നഷ്ടപ്പെട്ടോ.... നടന്ന സംഭവങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ വായക്കും കൈ കൊടുത്ത് ദിച്ചിയും വൃന്ദയും ഒരുമിച്ചു ചോദിച്ചു... ചെറുതായിട്ട്.... ഇളിഭ്യയോടെ മിത്ര രണ്ട് പേരെയും നോക്കി പറഞ്ഞു... എടി ഭയങ്കരി.. ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത്‌ ഇങ്ങനെ ഒക്കെ ചെന്നെ അവസാനിക്കൂ എന്ന്... എന്നാലും എന്റെ മിത്രേ... ദിച്ചി താടിക്കും കൈ കൊടുത്തിരുന്നു... കുട്ടിക്ക് കേട്ട ഹാങ്ങോവർ മാറിയിട്ടില്ല.... അത് പിന്നെ സാഹചര്യം ഒരു വില്ലൻ ആയിപ്പോയി.. എന്നെ ഇങ്ങനെ നോക്കല്ലേ... ചുരിദാറിൽ പിടി മുറുക്കി വല്ലാത്ത ഭാവത്തോടെ മിത്ര പറഞ്ഞു... എന്തോ എങ്ങനെ.. ചെയ്ത് വച്ചിട്ട് അതെല്ലാം എക്സ്പ്ലെയിൻ ചെയ്ത് പറഞ്ഞിട്ടും പോര എന്നിട്ട് എന്നെ ഇങ്ങനെ നോക്കല്ലേ എന്ന്.. ഓ എന്തൊരു എളിമ... വൃന്ദ പുച്ഛിച്ചു വിട്ടു.... എനിക്കെന്തോ പേടി പോലെ... പെട്ടെന്ന് ദിച്ചിയുടെയും വൃന്ദയുടെയും കയ്യിൽ പിടി മുറുക്കി കൊണ്ട് മിത്ര പറഞ്ഞു....

അത് ആദ്യത്തെ ആയോണ്ട് ആടി.. ഇനി അങ്ങോട്ട് ശീലം ആയിക്കോളും.. ശ്യോ... ദിച്ചി നാണത്തോടെ പറഞ്ഞു.... നിന്റെ അമ്മായമ്മടെ രണ്ടാം കെട്ട്.... അതല്ലെടി ഞാൻ പറഞ്ഞെ.. പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഇനിയും ഉണ്ടോ പറയാൻ.. എനിക്കിനി കേൾക്കാൻ ത്രാണി ഇല്ലേ.... ദിച്ചി കണ്ണ് മിഴിച്ചു ഇളിയോടെ പറഞ്ഞു .. ഛീ മിണ്ടാതെ ഇരിക്കെടി... അവൾ പറയുന്നത് സീരിയസ് ആണോ തമാശ ആണോ എന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്ത പൊട്ടി.. നീ പറ... ദിച്ചിയുടെ തലയിൽ കൊട്ടി കൊണ്ട് വൃന്ദ മിത്രയെ നോക്കി... മീരക്ക് വക്കീലുമായി അങ്ങനെ ഒരു റിലേഷൻ ഉണ്ടായിട്ട് അവളെന്തിനാ അത് മറച്ചു വെച്ചേ.... മിത്രക്കുള്ള ടെൻഷൻ അവളുടെ വാക്കുകളിലും മുഖത്തും നിറഞ്ഞിരുന്നു... അത് ഞാൻ പറഞ്ഞ് തരാം.. ദിച്ചി മുന്നോട്ട് ആഞ്ഞു കൊണ്ട് പറഞ്ഞു... എന്താ... ആവേശത്തോടെ മിത്ര ചോദിച്ചു... നീ ഇന്ന് പോയി മീരയോട് ചോദിക്കുമല്ലോ.. അപ്പോ അറിയും....

ദിച്ചി രണ്ടാളേം നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... എന്റെ വിച്ചു വിധവൻ ആവും അല്ലേൽ ഞാൻ തന്നെ നിന്നെ തല്ലി കൊന്നേനെ... മിത്ര പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ഓ ഒരു വിച്ചു... 😤😤😤... ദിച്ചി മുഖം തിരിച്ചിരുന്നു... ചിലപ്പോൾ അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് നീയറിഞ്ഞാൽ എന്തേലും തോന്നുമോ എന്ന് കരുതിയാണെങ്കിലോ.... വൃന്ദ സംശയത്തോടെ ചോദിച്ചു... ഇതതൊന്നും അല്ല.. ആ മീരക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട്... രണ്ടെണ്ണം പൊട്ടിച്ചാൽ അവൾതന്ന പറയുന്ന പോലെ മണി മണി പോലെ ഉത്തരം പറയും... ദിച്ചി ദേഷ്യത്തോടെ പറഞ്ഞു... തത്തമ്മേ പൂച്ച പൂച്ച.. എന്നാണോ പറയാ 🙄🙄.... നീയെന്തിനാ എപ്പോഴും മീരയെ കുറ്റപ്പെടുത്തുന്നെ... വക്കീലിന്റെ ഭാഗത്തു ആണെങ്കിലോ തെറ്റ്‌... മിത്ര ദിച്ചിയെ അടിമുടി നോക്കി... അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളെ.. നീയെന്തിനാ എപ്പോഴും മീരയുടെ ഭാഗം നിൽക്കുന്നെ...

വക്കീൽ അത്രക്ക് ചീപ് ആണെങ്കിൽ പിന്നെന്തിനാ നിന്നോട് മീരയുമായി അന്ന് അങ്ങനെ ഉണ്ടായ കാര്യം പറഞ്ഞത്...മീര അതൊട്ട് നിന്നോട് പറഞ്ഞിട്ടും ഇല്ല്യാ.. ദിയയെ കുറിച്ച് മീര പറഞ്ഞതൊക്കെ നുണ ആണെന്ന് നമുക്ക് മനസിലായില്ലേ... വക്കീൽ തന്നെ നിന്നോട് പറഞ്ഞു മീരയെ ഒളിച്ചോടാൻ സഹായിച്ചത് അങ്ങേരാണെന്ന്.. അതും നിന്നോട് മീര പറഞ്ഞിട്ടില്ല.. ഇത്ര പുണ്യാളത്തി ആണേൽ അവൾ വക്കീലിന്റെ കുറ്റം പറയുന്നതിനിടയിൽ അതും കൂടി പറഞ്ഞു തരണമായിരുന്നു.. എന്ത് കൊണ്ട് പറഞ്ഞില്ല.. അവൾ പഠിച്ച കള്ളി ആടി... നീ ഇനിയെങ്കിലും മനസിലാക്ക്.... ദിച്ചി ദേഷ്യം കൊണ്ട് പറഞ്ഞു... നിനക്ക് എന്ത് തരാമെന്ന് പറഞ്ഞു വക്കീല് ഇതൊക്കെ പറഞ്ഞാൽ... മിത്ര മറുചോദ്യം ചോദിച്ചു... നിന്റെ അമ്മൂമ്മടെ നായരെ... ഇതിനോടൊക്കെ പറഞ്ഞ നേരത്ത്... അനുഭവിക്ക് ഇരുന്നിട്ട് അപ്പോ മനസിവാവും... ദിച്ചി മുഖം തിരിച്ചിരുന്നു.... എനിക്ക് മനസിലാവാഞ്ഞിട്ടല്ലെടി....

എന്റെ ഒപ്പം ചെറിയ പ്രായത്തിൽ തന്നെ ഉള്ളതല്ലേ മീര.. വക്കീലിനെ ഞാൻ പരിചയപ്പെട്ടിട്ട് ആകെ മൂന്നോ നാലോ മാസമേ ആയിട്ടുള്ളു.. അതും അങ്ങേരെ കുറിച്ച് അറിയുന്ന സാഹചര്യങ്ങൾ നിനക്കറിയാലോ.. അപ്പോ ഞാൻ മീരയെ ആണോ വിശ്വസിക്കേണ്ടത് അതോ വക്കീലിനെയോ.... മിത്ര ഉത്തരത്തിനായി രണ്ട് പേരെയും മാറി മാറി നോക്കി... വക്കീലിനെ... ഒരേ സ്വരത്തിൽ ദിച്ചിയും വൃന്ദയും പറഞ്ഞു... നിങ്ങൾക്കെന്താ ഞാൻ ഇത്രേ നേരം പറഞ്ഞത് മനസിലായില്ലേ.... ഡെസ്കിൽ ആഞ്ഞടിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഞങ്ങൾ പറയുന്നത് നിനക്ക് മനസിലാവാത്തതാണോ അതോ മനസിലാവാത്ത പോലെ അഭിനയിക്കുന്നതോ... ദിച്ചി ഷൗട് ചെയ്ത് കൊണ്ട് ചോദിച്ചു... നീ ഇങ്ങനെ റൈസ് ആവാതെ ദിച്ചി.. look മിത്രേ.. നീ ഇപ്പൊ എല്ലാം മനസ്സിൽ നിന്ന് മായിച്ചു കളയ്... സമാധാനപരമായി കോളേജ് വിട്ടു മീരയുടെ അടുത്തേക്ക് ചെല്ല്..

അവളോട് എല്ലാം ചോദിച്ചു മനസിലാക്ക്.. എന്നിട്ട് മതി ബാക്കി.. അല്ലേൽ നമ്മൾ ഇവിടെ തമ്മിൽ തല്ലി ചാവത്തെ ഉള്ളൂ... കൂൾ... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് വൃന്ദ പറഞ്ഞു... മ്മ്മ്.... ദീർഘനിശ്വാസത്തോടെ മിത്ര ഒന്ന് മൂളി... ✨️✨️✨️✨️✨️✨️ എന്ത് എങ്ങനെയൊക്കെ നടക്കും എന്നറിയാത്ത ഒരവസ്ഥയിൽ ആയിരുന്നു മിത്ര... 5 മണിക്കേ മീര ഓഫീസിൽ നിന്ന് എത്തൂ എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് മിത്ര നേരെ ഫ്ളാറ്റിലേക്കാണ് പോയത്... ദൈവമേ വക്കീലിന്ന് നേരത്തെ വന്നോ.. ഇനി ഞാൻ എങ്ങനെ പുറത്ത് ചാടും... ഉള്ളിൽ നിന്ന് വിശ്വയുടെയും കുട്ടൂസിന്റെയും സൗണ്ട് കേട്ടതും മിത്ര തലക്ക് കൈ കൊടുത്ത് നിന്നു... പണ്ടാരം.... പിറുപിറുത്തു കൊണ്ട് മിത്ര ഉള്ളിലേക്ക് കയറി.... ഇന്ന് നേരത്തെ വന്നോ.... ജാള്യതയോടെ മിത്ര ചോദിച്ചു.. ചെറുതായി ഒരു പകപ്പും മിത്രയുടെ മുഖത്ത് ഉണ്ടായിരുന്നു... ഞാൻ ഇന്ന് ലീവ് ആക്കി.. ഇന്നലത്തെ ക്ഷീണം...

സംസാരത്തിന്റെ രീതിയിൽ വ്യത്യാസം വരുത്തി കൊണ്ട് വിശ്വ പറഞ്ഞു... മ്മ്മ്... മിത്ര മൂളി കൊണ്ട് റൂമിലേക്ക് പോവാൻ നിന്നതും വിശ്വ മുന്നിലേക്ക് കയറി നിന്നു... എന്ത് പറ്റി... മിത്രയുടെ കവിളിലേക്ക് കൈ ചേർക്കാൻ നിന്നതും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് മിത്ര ഇത്തിരി പുറകിലേക്ക് മാറി നിന്നു.... Are you ok?.... മിത്രയുടെ പ്രവർത്തി വിശ്വയെ നന്നായി നോവിച്ചെങ്കിലും ഭാവ വ്യത്യാസം ഇല്ലാതെ വിശ്വ ചോദിച്ചു... ഇന്നലെ അങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ലായിരുന്നു.... ബാഗിൽ മുറുകെ പിടിച്ചു തല താഴ്ത്തിയാണ് മിത്ര പറഞ്ഞത്... What...? ഇത്തവണ വിശ്വയുടെ സൗണ്ട് ഉയർന്നിരുന്നു... മിത്ര തലയുയർത്തി സോഫയിൽ പേടിച്ചിരിക്കുന്ന കുട്ടൂസിനെ നോക്കി... സോറി..... നീയിതെന്താ പറയുന്നേ എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ.... സൗണ്ട് താഴ്ത്തി മിത്രയുടെ ഇരു തോളിലും കൈ വെച്ച് കൊണ്ട് വിശ്വ ചോദിച്ചു... നല്ല ബോധത്തോട് കൂടി തന്നെയാ പറയുന്നേ....

എല്ലാം ഒന്ന് കലങ്ങി തെളി...... അബദ്ധം മനസിലാക്കിയ പോലെ മിത്ര പകുതിക്ക് വെച്ച് നിർത്തി.... എന്ത് കലങ്ങി തെളിയാൻ.. നീ എന്തെങ്കിലും എന്നിൽ നിന്ന് മറക്കുന്നുണ്ടോ മിത്രേ.... മിത്രയെ പിടിച്ചു കുലുക്കി കൊണ്ട് വിശ്വ ചോദിച്ചു... മിത്ര.. ആ വിളി മിത്രക്ക് നല്ലോണം കൊണ്ടു... എന്താ മണിക്കുട്ടി എന്ന് വിളിച്ചാൽ... മിത്ര ആണത്രേ മിത്ര.. തുഫ്ഫ്... ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊന്തിയ നിമിഷം ആയിരുന്നു അപ്പോൾ... എന്തെങ്കിലും മറക്കുന്നുണ്ടേൽ അതിന് കാരണം ഉണ്ടാവും... എല്ലാം നിങ്ങളോട് പറയണം എന്നുണ്ടോ mr വിശ്വാസ് രാമനാഥ്... മിത്ര അത്രയും ഉറച്ച ശബ്ദത്തോടെ വിശ്വയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു മുഴുമിപ്പിച്ചു.... Great... ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു നിന്റെ ധൈര്യം....

മിത്രയുടെ തോളിൽ നിന്നും കൈ മാറ്റി പുറകിലേക്ക് രണ്ടടി വെച്ചു കൊണ്ട് വിശ്വ പറഞ്ഞു.... മിത്ര മനസിലാവാതെ വിശ്വയെ നോക്കി... ഇന്നലെ അത്രയും സ്നേഹത്തോടെ പ്രേമത്തോടെ പെരുമാറിയ നീ തന്നെയാണോ ഈ പറയുന്നേ.... ഒരു രാത്രിയിലെ സ്നേഹത്തിന് വേണ്ടിയായിരുന്നോ നിനക്ക് ഞാൻ.... പറഞ്ഞ് തരണം മണിമിത്ര സേതുമാധവൻ..... കൊണ്ടു വിശ്വക്ക് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു..... എയ്ശ് 😵 നിങ്ങളിങ്ങനെ തമ്മിൽ തമ്മിൽ പേര് വിളിച്ചു കളിച്ചാൽ എങ്ങനെയാ.. ഞങ്ങൾക്ക് അറിയാം മണിമിത്ര ആണ് നായിക എന്നും വിശ്വാസ് രാമനാഥ് ആണ് നായകൻ എന്നും.. ഇടക്കിടക്ക് പേര് പറഞ്ഞ് ഓർമപ്പെടുത്താൻ ഞങ്ങൾക്ക് അൽഷിമേഴ്‌സ് ഒന്നും ഇല്ല 😬😬..... മിത്രക്ക് ദേഷ്യം മൂർദ്ധാവിൽ കേറിയ അവസ്ഥ ആയിരുന്നു.. അപ്പുറത്ത് മീര ഇപ്പുറത്തു വിശ്വ.... സത്യം അറിയാതെ വിശ്വയോട് എന്ത് പറയാൻ ആണ്...

മയത്തിൽ കാര്യങ്ങൾ ഒരു വഴിക്ക് കൊണ്ട് പോവാം എന്ന് വിചാരിച്ചപ്പോ വക്കീലിന്റെ ഒരു മിത്രേ വിളി.. ഒക്കെക്കൂടി മിത്രക്ക് പ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു... ഇന്നലെ ഞാൻ നിങ്ങളോടൊപ്പം കിടന്നിട്ടുണ്ടേൽ നിങ്ങളെന്നെ താലി കെട്ടിയ പുരുഷൻ ആയത് കൊണ്ടും എനിക്ക് നിങ്ങളോടുള്ള സ്നേഹം കൊണ്ടുമാണ്... നിങ്ങളെന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെങ്കിൽ അത് എന്റെ പൂർണ സമ്മതത്തോടെ തന്നെയുമാണ്.... മിത്ര കിതപ്പോടെ പറഞ്ഞു നിർത്തി... ഇവളിതെന്തൊക്കെയാ പറയുന്നേ.. നേരത്തെ പറഞ്ഞ് വേണ്ടായിരുന്നു എന്ന്.. ഇപ്പൊ പറയുന്നു നിങ്ങളെ ഇഷ്ടം ഉണ്ടെന്ന്.. ഏതേലും ഒന്ന് ഉറപ്പിക്കുമോ സേച്ചി... 😤 പിന്നെന്തിനാ നീ വേണ്ടായിരുന്നെന്ന് പറഞ്ഞത്... വിശ്വ മിത്രയിലേക്ക് കുനിഞ്ഞു കൊണ്ട് ചോദിച്ചു... എന്തിനാ വേണ്ടായിരുന്നെന്ന് പറഞ്ഞത്... മിത്രേ എന്തേലും കള്ളം പറയടി... അല്ലേൽ ഇയാള് ഫ്ലാറ്റ് വിട്ടു പോവില്ല....

ഇന്നലെ തന്ന ഉമ്മ ഇഷ്ടം ആയില്ലെന്ന് പറഞ്ഞാലോ... ഏയ് അത് പറഞ്ഞാൽ ഡബിൾ സ്‌ട്രോങിൽ ഈ നിമിഷം തിരിച്ചു തരും.. കുട്ടൂസിന്റെ ബോധവും പോവും.... വേറെന്ത് പറയും.... മിത്ര ആലോചനയിൽ ആണ്... നിന്നോടാ ചോദിച്ചത് എന്തിനാ വേണ്ടായിരുന്നെന്ന് പറഞ്ഞതെന്ന്.... ഒരൊ വാക്കും എടുത്തെടുത്തു പറഞ്ഞു കൊണ്ട് വിശ്വ വീണ്ടും ചോദിച്ചു.... എനിക്ക് പറയാൻ സൗകര്യം ഇല്ല്യാ.... കുറെ നേരായല്ലോ നിങ്ങളെന്നെ കൊസ്റ്റിയൻ ചെയ്യാൻ തുടങ്ങിയിട്ട്.... എല്ലാതും നിങ്ങൾ എന്നോട് പറഞ്ഞിട്ടാണോ... മീരയുമായുള്ളതൊക്കെ നിങ്ങൾ ഇപ്പൊ അടുത്തല്ലേ എന്നോട് പറഞ്ഞത്.... Stop it മിത്രാ... വിശ്വ അലറി കൊണ്ട് പറഞ്ഞു.... ഞാൻ പറയും ഇനിയും പറയും.. ഇനിയും എന്തൊക്കെ ബന്ധമുണ്ടെന്ന് ആർക്കറിയാം.. നിങ്ങൾക്ക് നിങ്ങടെ കാര്യം അല്ലെ ഉള്ളൂ... മിത്ര കിട്ടിയ ചാൻസിൽ കത്തി കേറി...

വാതിൽ വലിയ സൗണ്ടിൽ അടഞ്ഞു പോവുന്നത് കേട്ടപ്പോൾ ആണ് മിത്ര മുന്നോട്ട് നോക്കിയത്.... പോയോ... നെഞ്ചിൽ കൈ വെച്ച് കൊണ്ട് മിത്ര സോഫയിലേക്ക് നോക്കി... കുട്ടൂസിനെ കാണുന്നില്ല.... 😵 വേഗം വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടു കുട്ടൂസിനെയും കൊണ്ട് ഇറങ്ങി പോവുന്ന വക്കീലിനെ... ഹാവു.. ഇങ്ങേരെ ഞാൻ എങ്ങനെ ഇനി മെരുക്കിയെടുക്കും കൃഷ്ണാ.... എന്തായാലും പോയി കിട്ടിയല്ലോ... nyt വന്നാൽ മതിയായിരുന്നു... നെടുവീർപ്പോടെ വാതിലും പൂട്ടി മിത്ര മീരയുടെ ഫ്‌ളാറ്റിലേക്ക് നടന്നു... ✨️✨️✨️✨️ ഈശ്വരാ ആ ഭദ്രകാളി നല്ലത് മാത്രം പറയണേ.. കോണിങ് ബെൽ അടിക്കുമ്പോൾ മിത്ര പ്രാർഥിച്ചത് അത് മാത്രമാണ്.... നീ കേറി വാ... ആളെ അറിഞ്ഞത് കൊണ്ടാവണം ഡോർ തുറന്നതും മീര പറഞ്ഞു.... വിപിൻ ഏട്ടൻ ഇല്ലേ... തല ഉള്ളിലേക്കിട്ട് നോക്കി കൊണ്ട് മിത്ര ചോദിച്ചു... ഇല്ലടി വരാൻ ആവുന്നേ ഉള്ളൂ..

നീ കേറ്.. ഡോർ ഒന്നാകെ ഓപ്പൺ ആക്കിക്കൊണ്ട് മീര പറഞ്ഞു... നിനക്ക് പിന്നെ വേറെ ത്രട്ട് വല്ലതും വന്നോ... അകത്തേക്ക് കേറിയതും മിത്ര മീരയോട് ചോദിച്ചു.... എനിക്കൊന്നും വന്നില്ല.. ഫേമസ് അഡ്വക്കേറ്റ് വിശ്വാസ് രാമനാഥിന്റെ ഭാര്യ ഉള്ളപ്പോൾ അവനുമായി എൻഗേജ്മെന്റ് മാത്രം കഴിഞ്ഞ എന്നെ എന്തിനാ അവർക്ക് അല്ലെ... മീരയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞിരുന്നു... അതെന്താ നിനക്ക് ആ യോഗം ഇല്ലാതെ പോയതിന് സങ്കടം ഉണ്ടെന്ന് തോന്നുന്നു... മിത്ര തമാശയോടെ ചോദിച്ചു... ഛെ ഛെ.. നീയെന്താ അങ്ങനെ പറഞ്ഞെ... മീരയുടെ കണ്ണിൽ ഒരു പ്രത്യേക ഭാവം വിരിഞ്ഞു... അല്ല എല്ലാം കൊണ്ടും നിങ്ങൾ ഒന്നായതല്ലേ... വിശ്വയുടെ ജീവനും ജീവിതവും നീ ആയിരുന്നല്ലോ... മിത്ര പുച്ഛത്തോടെ പറഞ്ഞു... നീ പറഞ്ഞതെനിക്ക് മനസിലായില്ല.... മുഖത്ത് വന്ന ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് മീര ചോദിച്ചു... ഛീ നിർത്തടി നിന്റെ പട്ടി ഷോ...

വല്ലാതെ ഷോ ഇറക്കല്ലേ മോന്താടെ ഷേപ്പ് ഞാൻ മാറ്റും.. നിനക്കറിയാലോ എന്നെ... അവളുടെ ഒലക്കമേലെ ഒരു അഭിനയം അതും എന്റെ അടുത്ത്... നിന്റെ കെട്ട്യോൻ ഇവിടെ ഇല്ലാഞ്ഞത് നന്നായി.... മിത്ര നിന്ന് തുള്ളാൻ തുടങ്ങി.... നീ ഇതെന്തൊക്കെയാ പറയുന്നേ.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ മോളെ... നീ അതൊക്കെ വിശ്വസിച്ചോ... കണ്ണും നിറച്ചു മീര മിത്രയുടെ കയ്യിൽ പിടിച്ചു... ഞാൻ ദിയയെ നേരിട്ട് കണ്ടു.... എന്റെ ഫോണിലേക്ക് ദിയ എന്നും പറഞ്ഞു മെസ്സേജ്‌ അയച്ച നമ്പർ ആരുടെ ആണെന്നും മനസിലായി..... മീരയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് മിത്ര പറഞ്ഞു... എന്നിട്ട് ആരാണെന്ന് മനസിലായോ... ദിയ എന്ത് പറഞ്ഞു എന്നിട്ട്.. നിനക്ക് നാല് വർത്താനം പറയാർന്നില്ലേ.... മീര കണ്ണൊക്കെ തുടച്ചു പതർച്ചയോടെ പറഞ്ഞു... അതിനല്ലേ ഞാൻ ഇങ്ങോട്ട് വന്നേ.... ഇതിന് പിന്നിൽ മീര വിപിൻ ആണെന്ന് ഇനി ഞാൻ പ്രത്യേകം പറയണോ...

നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് മിത്ര ഒച്ച വെച്ചു.... ഞാൻ നിന്നോട് പിന്നേം പിന്നേം പറയുന്നു മണിക്കുട്ടീ നിനക്ക് തെറ്റിദ്ധാരണ ആണെന്ന്... മീര പുറകിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.... ഛീ നിർത്തേടി.. എന്നെ നീ ഇനി അങ്ങനെ വിളിക്കരുത്...... നിന്നെ വിശ്വസിച്ചു കൂടെ നിന്നപ്പോൾ അത് എന്നെ തന്നെ തോൽപ്പിക്കാൻ ആണെന്ന് ഞാൻ അറിഞ്ഞില്ല... ദിയയുടെ പേരും പറഞ്ഞു എന്റെ ഫോണിലേക്ക് ആ വീഡിയോ അയച്ചത് നീയല്ലേ.. ഇടക്കിടക്ക് എന്റെ ഫോണിലേക്ക് വിശ്വയെ വിശ്വസിക്കരുതെന്ന് പറഞ്ഞു വിളിച്ചത് നീയല്ലേ.. പറയ്.. നീയല്ലേ എന്ന്.... മിത്രയുടെ കണ്ട്രോൾ വിട്ടു പോയിരുന്നു.... മീരയുടെ കയ്യിൽ മുറുകെ പിടിച്ചു കുലുക്കി കൊണ്ട് മീരയെ തന്നെ മിത്ര നോക്കി... അതേ ഞാൻ ആണ്.. എല്ലാം ചെയ്തത് ഞാൻ ആണ്.... മിത്രയുടെ മുഖത്ത് നോക്കി പുച്ഛത്തോടെ മീര പറഞ്ഞു....

കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടത് കൊണ്ടോ അതോ കേട്ടത് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടോ മീരയിലെ പിടി വിട്ടു മിത്ര രണ്ടടി പിറകിലേക്ക് നിന്നു.... നിന്നെ ആയിരുന്നു എനിക്ക് ലക്ഷ്യം വിശ്വയെ ആയിരുന്നില്ല.... മീര മിത്രയെ ചൂണ്ടി കൊണ്ട് പറഞ്ഞു... എ... ന്നേ... യൊ.... എൻ... തിന്..... ഞാ...ൻ..... മിത്ര കൈ മലർത്തി കാണിച്ചു നിർവികാരതയോടെ ചോദിച്ചു.... ചെറുപ്പം മുതലേ എനിക്ക് നിന്നോട് പകയായിരുന്നു... എല്ലാവർക്കും നിന്നെ ഇഷ്ടം... എല്ലാവർക്കും മണി മണി മണി.. എന്റെ അമ്മയും അച്ഛനും പോലും കൂടുതൽ സ്നേഹിച്ചത് നിന്നെ.... മീര ദേഷ്യത്തോടെ പറഞ്ഞു.... എന്താ പറഞ്ഞെ നീ... നിനക്ക് വേണ്ടിയാണ് ആ പാവങ്ങൾ ഇന്നും കണ്ണീര് കുടിക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ..... മിത്ര താങ്ങിന് വേണ്ടി ചുമരിലേക്ക് ചാരി നിന്നു... കണ്ണുനീർ.. ഞാൻ ഒഴുക്കിയ കണ്ണീരോളം വരില്ല അതൊന്നും....

ഞാൻ എന്ത് കുറവാ അവർക്ക് വരുത്തിയിട്ടുള്ളെ... ഞാൻ നന്നായി പഠിക്കുമായിരുന്നില്ലേ.... അവർ പറഞ്ഞതൊക്കെ അനുസരിക്കുമായിരുന്നില്ലേ.... ജോലിക്ക് പോയി ഹോസ്റ്റലിൽ നിന്ന് വിളിച്ചാലും അവർക്ക് നിന്നെ കുറിച്ച് പറയാനാ നേരം ഉണ്ടാവു.. അപ്പോഴും അവർ compare ചെയ്തതും നിന്നെയും എന്നെയും വെച്ചാ.. എവിടെ പോയാലും ചെന്നാലും നീ മാത്രം... നിനക്കെന്താ ഇത്ര പ്രത്യേകത... എല്ലാം കൊണ്ടും നിന്നെക്കാൾ ഞാൻ ആയിരുന്നു മുന്നിൽ... എന്നിട്ടും.... മീര വാവിട്ട് കരഞ്ഞു.... ചേച്ചി....... ആദ്യായിട്ട് മിത്രയുടെ വാക്കിൽ നിന്ന് വിളി വന്നു.... വിളിക്കരുതെന്നേ.. എനിക്കിഷ്ടല്ല നിന്നെ.... വെറുപ്പോടെ മീര പറഞ്ഞു.... ഞാൻ... ഞാൻ എന്ത് ചെയ്തിട്ടാ... ഞാൻ അറിഞ്ഞതല്ലല്ലോ നിന്റെ മനസ്സിൽ ഇത്രയും സങ്കടം ഉണ്ടെന്ന്.... കല്യാണത്തിന്റെ തലേന്ന് പോലും ഞാൻ ചോദിച്ചതല്ലേ.. എന്നിട്ടും എന്നോട് ഒരു വാക്ക് പോലും... മുഴുവൻ പറഞ്ഞു മുഴുമിക്കാൻ കഴിയാതെ മിത്ര വിതുമ്പി...

വിശ്വ സഹായിക്കാം എന്ന് പറഞ്ഞാൽ പിന്നെ നിന്റെ ആവശ്യം വേണമായിരുന്നോ എനിക്ക്.... വിശ്വ തന്നെയാ എന്നെ എല്ലാത്തിനും സഹായിച്ചത്.... മീര പുച്ഛത്തോടെ പറഞ്ഞു... എനിക്കറിയാം എന്നോട് എല്ലാം വക്കീൽ പറഞ്ഞു.. ഒഴുകി വരുന്ന കണ്ണീർ തുടച്ചു കൊണ്ട് മിത്ര പറഞ്ഞു... ഓ വക്കീൽ നിന്നോട് അപ്പോ ഒക്കെ പറഞ്ഞല്ലേ... എനിക്കും അവിടെ തന്നെയാ തെറ്റിയത്... വിശ്വ നിന്നെ കല്യാണം കഴിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..... നീ തെറ്റിദ്ധരിക്കാൻ വേണ്ടിയാ വിശ്വക്ക് വാർക്കപ്പണി ആണെന്ന് ഞാൻ കള്ളം പറഞ്ഞത്... it യിൽ ജോലി ചെയ്യുന്ന എനിക്ക് ഒരിക്കലും അയാളോട് പെരുത്തപ്പെട്ടു പോവാൻ കഴിയില്ലെന്ന് വരുത്തി തീർക്കാൻ വേണ്ടിയായിരുന്നു അത്.... ഞാൻ പോയതിന് പിന്നാലെ നിന്റെ കല്യാണവും കഴിഞ്ഞു... അപ്പോഴും നിനക്ക് കിട്ടിയത് നല്ല ബന്ധം.. പിന്നെ എനിക്ക് സഹിക്കുമോ... സഹിക്കുമോ എന്ന്...

അതും പറഞ്ഞു കയ്യിൽ കിട്ടിയ എന്തോ കൊണ്ട് മീര മിത്രയുടെ നെറ്റിയിൽ അടിച്ചു.... വേദനയോടെ മിത്ര നിലത്തേക്കൂർന്നു വീണു..... നിനക്കെന്താ പ്രാന്ത് ആയോ... നെറ്റിയിൽ കൈ ചേർത്ത് ദേഷ്യത്തോടെ മിത്ര ചോദിച്ചു... അതേടി എനിക്ക് പ്രാന്താ.... വിശ്വയെ എനിക്ക് വേണം.. നീ പറഞ്ഞ പോലെ ഞങ്ങൾ ഒന്നായതാ അവനെ എനിക്ക് വേണം.... നിനക്കെന്തിനാ അവനെ.. നീ വേറെ വല്ലവരെയും പോയി കെട്ട്... ചുണ്ടിൽ ഊറി വന്ന ചിരിയോടെ മീര പറഞ്ഞു.... അതിന് ഞാൻ മീര അല്ല മിത്ര ആണ്...മണിമിത്ര വിശ്വാസ്... വിശ്വ എന്റെ കഴുത്തിലാ താലി കെട്ടിയത്... താലി ഉയർത്തി കാണിച്ചു കൊണ്ട് മിത്ര പല്ല് കടിച്ചു കൊണ്ട് മീരയെ നോക്കി പറഞ്ഞു.... താലി കെട്ടിയാൽ മാത്രം ഭർത്താവാവില്ല.. അവൻ എന്നെ അനുഭവിച്ചതാ... വല്ലാത്തൊരു ഫീൽ ആയിരുന്നു അപ്പോൾ... പക്ഷെ എന്റെ കയ്യിൽ നിന്ന് നീ അവനെ തട്ടി തെറിപ്പിച്ചു കൊണ്ട് പോയീലെ...

മീരയുടെ മുഖത്ത് വിരിയുന്ന ഭാവം കണ്ട് മിത്ര വെറുപ്പോടെ മുഖം തിരിച്ചു.... നിന്റെ വിപിൻ ഏട്ടന് എല്ലാം അറിയാമോ... എണീറ്റ് നിന്ന് കൊണ്ട് മിത്ര അത്ഭുതത്തോടെ ചോദിച്ചു... അതിന് വിപിന് എന്നെ അല്ലല്ലോ വേണ്ടത് നിന്നെ അല്ലെ.. അത് വരെ ഞാനും അവനും ചെറിയ ഒരഡ്ജസ്റ്മെന്റ്.... എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.... ഒരു തരം സൈക്കോയെ പോലെ ആയിരുന്നു മീരയുടെ പെരുമാറ്റം.... എല്ലാം കൂടി കേട്ടതും മിത്ര അറപ്പ് കൊണ്ട് കുറച്ച് മാറി നിന്നു.... നിനക്കെങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു മീരേ.. നമ്മൾ ഇങ്ങനെ ആയിരുന്നോ..... നീ ഇപ്പൊ തികച്ചും ചീത്ത സ്ത്രീയെ പോലെയാ പെരുമാറുന്നെ... മിത്ര മീരയെ കണ്വിന്സ് ചെയ്യിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... എനിക്ക് വിശ്വയെ തന്നേക്ക്.. പിന്നെ ഞാൻ നിങ്ങടെ ജീവിതത്തിലേക്ക് വരില്ല.... മീര കരഞ്ഞു കൊണ്ട് പറഞ്ഞു... എന്തൊരു അവസ്ഥയാണ് ദൈവമേ..

കേറി വരുമ്പോൾ തന്നെ നല്ലത് മാത്രം സംഭവിക്കണേ എന്ന് പറഞ്ഞപ്പോൾ അവൾക്കായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല.... സ്വന്തം ഭർത്താവിനെ ചേച്ചി ചോദിക്കുമ്പോൾ കേട്ട് നിൽക്കാൻ ആണല്ലോ എന്റെ വിധി.... മിത്ര മനസ്സിൽ ചിന്തിച്ചു കൂട്ടി..... നീ തരും... എന്റെ ഉദരത്തിൽ വളരുന്നത് വിശ്വയുടെ കുഞ്ഞല്ലേ... നീ തരും.... തന്നിരിക്കും..... വീർത്തു തുടങ്ങിയ വയറിൽ പിടിച്ചു കൊണ്ട് മീര പറഞ്ഞു... അപ്പോഴാണ് മിത്ര അത് പോലും ശ്രദ്ധിച്ചത്... എന്ത് പറഞ്ഞെടി നീ.... വല്ലവന്റെയും കൊച്ചിനെ എന്റെ കെട്ട്യോന്റെ തലയിൽ വെച്ചാലുണ്ടല്ലോ... കയ്യോങ്ങി കൊണ്ട് മീരയെ അടിക്കാൻ കൈ ഉയർത്തിയതും മിത്രയെ ആരോ പുറകിലൂടെ വയറിൽ ചുറ്റി ദൃഢതയുള്ള കൈകളോടെ ഇറുകെ പിടിച്ചു പിന്നിലേക്ക് വലിച്ചു .... മുന്നിൽ നിൽക്കുന്ന മീരയുടെ ചുണ്ടിൽ വിരിഞ്ഞ വിജയച്ചിരി മിത്രയെ തളർത്താൻ പാകത്തിനുള്ളതായിരുന്നു.... തുടരും....

വില്ലൻ വന്നേ🏃‍♀️🏃‍♀️🏃‍♀️.. വില്ലത്തിയെ കണ്ടില്ലേ.... 💃💃💃...... കുഞ്ഞേ വിളി ഓവർ ആണെന്ന് പറഞ്ഞവരോട് അത് വിട്ടൊരു കളിയില്ല.... എന്തൊരു ഫീലോടെ ആണ് വിശ്വ മണിക്കുട്ടിയെ അങ്ങനെ വിളിക്കുന്നത്... 🙄..നിങ്ങൾക്കതെന്താ മനസിലാവാത്തെ.. കുട്ടികളെ മാത്രം അല്ല കുഞ്ഞേ എന്ന് വിളിക്കാറ്... 😬😵 പ്യാർ only..... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story