വിശ്വാമിത്രം: ഭാഗം 55

viswamithram

എഴുത്തുകാരി: നിലാവ്‌

എന്ത് പറഞ്ഞെടി നീ.... വല്ലവന്റെയും കൊച്ചിനെ എന്റെ കെട്ട്യോന്റെ തലയിൽ വെച്ചാലുണ്ടല്ലോ... കയ്യോങ്ങി കൊണ്ട് മീരയെ അടിക്കാൻ കൈ ഉയർത്തിയതും മിത്രയെ ആരോ പുറകിലൂടെ വയറിൽ ചുറ്റി ദൃഢതയുള്ള കൈകളോടെ ഇറുകെ പിടിച്ചു പിന്നിലേക്ക് വലിച്ചു .... മുന്നിൽ നിൽക്കുന്ന മീരയുടെ ചുണ്ടിൽ വിരിഞ്ഞ വിജയച്ചിരി മിത്രയെ തളർത്താൻ പാകത്തിനുള്ളതായിരുന്നു.... വിടെന്നെ... തന്നെ പിടിച്ചിരിക്കുന്ന ആളുടെ കൈ ശക്തിയായി കുടഞ്ഞെറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... നിനക്കെന്തവകാശമാ അവളെ തല്ലാൻ..... വിശ്വയുടെ ഘനഗാഭീര്യമുള്ള സൗണ്ട് ആ ഹാളിൽ ഉയർന്നു കേട്ടു..... വിശ്വയുടെ സൗണ്ട് കേട്ടതും മിത്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... അവൾ പറഞ്ഞത് എന്താണെന്ന് കേട്ടോ.. നിങ്ങള് കേട്ടോ എന്ന്... വിശ്വയുടെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്ര ചോദിച്ചു... ആഹ് കേട്ടു....

ഭാവ വ്യത്യാസം ഇല്ലാതെ വിശ്വ പറയുന്നത് കേട്ടതും മിത്രയുടെ കൈ അയഞ്ഞു... കേട്ടോ അവൾ പറഞ്ഞത് എന്താണെന്ന് കേട്ടോ...... നിങ്ങടെ കുഞ്ഞ് അവളുടെ വയറ്റില് ഉണ്ടെന്ന് പറഞ്ഞത് കേട്ടോ.... വിശ്വയെ തള്ളി തള്ളി പുറകിലേക്ക് ആക്കിക്കൊണ്ട് മിത്ര ചോദിച്ചു.... ആഹ് കേട്ടു.. ഇപ്പോൾ മാത്രല്ല 5 മാസം മുന്നേ അവൾ പ്രെഗ്നന്റ് ആണെന്ന് ഞാൻ അറിഞ്ഞു.... ഞാൻ അറിയാതെ എന്റെ കുഞ്ഞ് അവളുടെ വയറ്റില് വരില്ലല്ലോ.... തള്ളാൻ ഒരുങ്ങിയ മിത്രയുടെ രണ്ടും കൈ പിടിച്ചു പുറകിലേക്കാക്കി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... അപ്പോ.. നിങ്ങൾ... എതിർക്കാൻ പോലും ആവാതെ മിത്ര തറഞ്ഞു നിന്നു... Yes മണിമിത്ര .... അതെന്റെ കുഞ്ഞാണ്.. മിത്രയെ തള്ളി മാറ്റി മീരയെ വിശ്വ ചേർത്ത് പിടിച്ചതും മിത്ര തരിച്ചു നിന്നു.... അ.... പ്പോ... അപ്പോ.. പിന്.. നെ ഞാ.. ഞാൻ.... ആാാരാ... ഞാൻ ആരുമല്ലെ നിങ്ങൾക്ക്....

അവസാനം ആയപ്പോഴേക്കും മിത്ര ഷൗട്ട് ചെയ്തു.... കൂൾ മിത്ര .. നീ ഇങ്ങനെ ഹൈപ്പർ ആവാതെ... കൂൾ.... just റിലാക്‌സ്... വിശ്വ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.... അപ്പോ എല്ലാം നിങ്ങടെ പണി ആയിരുന്നല്ലേ... എന്തിന്.... എന്തിനായിരുന്നു... അന്നാള് പറഞ്ഞ പോലെ ഒരു പബ്ലിക് പ്രോപ്പർട്ടി ലെ.... മിത്ര എങ്ങി കൊണ്ട് ചോദിച്ചു.... ഓരോ തവണയും വിശ്വയുടെ വായിൽ നിന്ന് മിത്ര എന്ന് കേൾക്കുമ്പോൾ അവൾക്ക് ശരീരം ചുട്ട് പൊള്ളുന്ന പോലെ തോന്നി... മീരയുടെ മുഖത്ത് വിരിയുന്ന പുച്ഛ ഭാവം താങ്ങാൻ വയ്യാതെ നിറ കണ്ണുകളോടെ മിത്ര തല താഴ്ത്തി........ കുഞ്ഞേ...... ചെവിക്കരികിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ വിളിച്ചതും വിറയലോടെ മിത്ര തലയുയർത്തി.... നേരത്തെ പിടിച്ച പിടിയിൽ തന്നെ ചേർത്ത് നിൽക്കുന്ന വിശ്വയെ അവിശ്വസനീയതയോടെ മിത്ര നോക്കി.... വേദനിച്ചോ.... നെറ്റിയിലെ മുറിവിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് വിശ്വ ചോദിച്ചു....

മിത്ര ആകെ കിളി പോയ കണക്കെ വിശ്വയെ നോക്കി നിന്നു.... അപ്പോ.... അപ്പോ നേരത്തെ ഉണ്ടായത് ഞാൻ സ്വപ്നം കണ്ടതാണോ.... മിത്ര തല ചെരിച്ചു വിശ്വയുടെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.... എന്ത് പറ്റിയെടാ ..... വിതുമ്പാൻ തുടങ്ങിയ മിത്രയുടെ ചുണ്ടിലേക്ക് നോക്കി കൊണ്ട് വിശ്വ ചോദിച്ചു.... നിങ്ങ.....ടെ.. നിങ്ങടെ കുഞ്ഞല്ലാന്ന് പറയ്.... സൊ... ത്തൂ... ട്ടാ.... തിരിഞ്ഞു നിന്ന് വിശ്വയെ വലിഞ്ഞു മുറുക്കി അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു കൊണ്ട് മിത്ര വിറയലോടെ പറഞ്ഞു.... അല്ലല്ലോ... സൊത്തൂട്ടന്റെ കുഞ്ഞു നീയല്ലേ... നീയിങ്ങനെ കരയാതെ കുഞ്ഞേ.... വലത് കൈ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് മിത്രയുടെ മുടിയിൽ തലോടി കൊണ്ട് വിശ്വ പറഞ്ഞു.... നിന്റെ കുഞ്ഞല്ലെന്നോ.... നിന്റെ കുഞ്ഞല്ലെങ്കിൽ പിന്നെ ആരുടെയാ.... ഇത്‌ നിന്റെ കുഞ്ഞു തന്നെയാ....

അന്ന് നമുക്കിടയിൽ നടന്ന കാര്യങ്ങൾ കൊണ്ട് തന്നെയാ ഇന്ന് ഞാൻ വയറും വീർപ്പിച്ചു നിൽക്കുന്നെ..... മീര വിശ്വയിലേക്ക് അടുത്ത് കൊണ്ട് പറഞ്ഞു... ഛീ നിർത്തേടി ................... മോളെ നിന്റെ പ്രസംഗം.... നിന്റെ ഒരൊറ്റ നിർബന്ധം കൊണ്ടാ അന്ന് അങ്ങനെ സംഭവിച്ചു പോയത്.... കെട്ടാൻ പോവുന്ന പെണ്ണല്ലേ എന്ന് കരുതി ഞാൻ സമ്മതിച്ചു തന്നു... പക്ഷെ നിനക്ക് വെറും കാമം മാത്രമാണെന്ന് പിന്നെ ആണ് ഞാൻ തിരിച്ചറിഞ്ഞത്.... അപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.... മീരയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചിട്ടാണ് വിശ്വ പറഞ്ഞത്... അപ്പോഴും മിത്രയെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവന്റെ ഇടത് കൈ ഉണ്ടായിരുന്നു.... അതും പറഞ്ഞു വേറെ വല്ലവനും ഉണ്ടായ കൊച്ചിനെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയാൽ ഉണ്ടല്ലോ.... ഒരു വാണിംഗ് പോലെ മീരക്ക് നേരെ വിരൽ ചൂണ്ടിയാണ് വിശ്വ പറഞ്ഞത്.... ഞാൻ പറയുന്നതൊന്ന് കേൾക്ക് വിശ്വാ.. സത്യായിട്ടും ഇത്‌ നമ്മുടെ കുഞ്ഞാ... ഞാൻ ഇത്‌ കളവ് പറയുവല്ല.. നമ്മുടെ കുഞ്ഞാ... വിശ്വയുടെ കയ്യിൽ പിടി മുറുക്കി കൊണ്ട് മീര പറഞ്ഞു...

ഓരോ തവണ മീര നമ്മുടെ കുഞ്ഞ് നമ്മുടെ കുഞ്ഞെന്നു പറയുമ്പോൾ മിത്ര സങ്കടം കൊണ്ട് വിശ്വയെ ഇറുകെ പിടിച്ചു കണ്ണീർ പൊഴിച്ചു... ഏയ്.. കയ്യീന്ന് വിടെടി... എന്ത് തെളിവിലാടി നീ എന്റെ കുഞ്ഞാണെന്ന് പറയുന്നേ... പലർക്കൊപ്പം കിടക്കുന്ന നിന്നോടൊന്നും സംസാരിക്കാൻ തന്നെ എനിക്ക് താല്പര്യം ഇല്ല്യാ.... ഒന്നാലോചിട്ടുണ്ടോ നീ സ്വന്തം ഭാര്യയുടെ മുഖത്തു നോക്കി ഞാൻ ഇതിന് മുൻപേ സെക്സ് ചെയ്തിട്ടുണ്ടെന്ന് പറയേണ്ടി വരുന്ന അവസ്ഥ... അതും അവളുടെ കൂടപ്പിറപ്പാണെന്ന് പറയുമ്പോൾ കേൾക്കുന്ന ആൾക്കുണ്ടാവുന്ന അവസ്ഥ... ഹ്ഹ. സ്വന്തം സുഖം നോക്കി നടക്കുന്ന നിനക്കെന്ത് ഫീലിംഗ്സ് അല്ലെ... വിശ്വ പുച്ഛത്തോടെ പറഞ്ഞു.... മിത്ര ചെവി രണ്ട് കൈ കൊണ്ടും കൊട്ടിയടച്ചു വിശ്വയോട് ചേർന്നു നിന്നു.... നീ എന്ത് വേണേലും പറഞ്ഞോ തല്ലിക്കോ വഴക്ക് പറഞ്ഞോ എന്നാലും ഇത്‌ നമ്മുടെ കുഞ്ഞല്ലെന്ന് മാത്രം പറയല്ലേ... നമ്മുടെ കുഞ്ഞാ നോക്ക്....

നമ്മുടെ കുഞ്ഞാ... വിശ്വയിലേക്ക് വീണ്ടും അടുത്ത് കൊണ്ട് മീര പറഞ്ഞു.... ഇനി.. ഇനിയൊരു തവണ കൂടി നീയത് പറഞ്ഞാൽ പിന്നെ എന്റെ വേറൊരു മുഖം ആവും നീ കാണുക... നാണം ഉണ്ടോടി നിനക്ക്.... നിനക്ക് അറിയോ നിന്റെ വയറ്റില് ഏതൊരുത്തന്റെ കുഞ്ഞാണെന്ന്..... നിനക്ക് വേണ്ടി ഞാൻ ഒരു കേസ് വാദിച്ചത് ഓർക്കുന്നുണ്ടോ.... അതോ കാമം വീണ്ടും തലക്ക് പിടിച്ചപ്പോൾ അതും മറന്നോ... പുച്ഛത്തോടെ വിശ്വ മീരയുടെ കഴുത്തിൽ കേറി പിടിച്ചു.... എന്താ പറഞ്ഞെ... നിങ്ങളിപ്പോ എന്താ പറഞ്ഞെ..... വിശ്വയിൽ നിന്ന് മാറി അവന്റെ മുഖത്തേക്ക് നോക്കി മിത്ര ചോദിച്ചു... പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് കുഞ്ഞേ.. ഇതൊക്കെ ഇങ്ങനെ ചെന്ന് അവസാനിക്കുമെന്ന് ഞാൻ കരുതിയില്ല.... നിരാശയോടെ വിശ്വ മിത്രയെ നോക്കി.... ഞാൻ എന്തോ ആയിക്കോട്ടെ... എങ്ങനെയോ ആയിക്കോട്ടെ... പക്ഷെ എന്റെ വയറ്റില് വളരുന്ന കുഞ്ഞു നിന്റെ തന്നെയാ....

ജനിച്ചു വീഴുമ്പോൾ അച്ഛൻ എന്ന് പറഞ്ഞു ഞാൻ നിന്നെ തന്നെ കാണിച്ചു കൊടുക്കും... അങ്ങനെ എന്റെ കുഞ്ഞിന് അച്ഛനില്ലാതെ വളരാൻ ഞാൻ സമ്മതിക്കില്ല.... ഒരു തരം വാശിയായിരുന്നു മീരയുടെ മുഖത്ത്.... മീരേ...... ഡോറിന്റെ അവിടെ നിന്ന് നിസ്സഹായമായ വിളി കേട്ടതും മൂന്നാളും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... ദേ... ദേവ്..... പരിഭ്രമത്തോടെ മീര വിളിച്ചു.... അതേ ദേവ് തന്നെയാ... നീയെന്താ ഇപ്പൊ പറഞ്ഞെ.... കയ്യിലെ ബാഗ് നിലത്തേക്കിട്ട് മീരയിലേക്ക് പാഞ്ഞടുത്തു കൊണ്ട് ദേവ് ചോദിച്ചു... മിത്ര മനസിലാവാതെ വിശ്വയെ നോക്കി... അവളുടെ ഭർത്താവാണ്... വിശ്വ കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു... ങേ 😲... മിത്ര ഞെട്ടി കൊണ്ട് പുറകിലേക്ക് രണ്ടടി വെച്ചു.... ഇതിപ്പോ മിത്രക്ക് ഞെട്ടാനേ നേരം ഉള്ളെന്ന് തോന്നുന്നല്ലോ... 😵പാവം പുള്ള... 😒 എന്ത് പറ്റി.... വിശ്വ മിത്രയിലേക്ക് അടുത്തതും വിശ്വയെ തള്ളി മാറ്റി കൊണ്ട് ദേവിന്റെ മുന്നിൽ കേറി മിത്ര നിന്നു.... നിങ്ങളാരാ.... മീരയുടെ ഭർത്താവ് ഇയാളല്ല... അല്ലാന്ന് പറയ് മീരേ നിന്റെ ഭർത്താവ് വിപിൻ അല്ലെ... അല്ലെന്ന്.... പറയെടി....

ദേഷ്യം അടക്കാൻ കഴിയാതെ മിത്ര മീരയുടെ മുഖം നോക്കി അടിച്ചു.... ദേവ്.....ഇദ്ദേഹമാണെന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ... തല താഴ്ത്തി കൊണ്ട് മീര പറഞ്ഞു.... നീ പിന്നേം പിന്നേം നുണ പറയുവാണോ... നീ ആരെയാ പേടിക്കുന്നെ.. സത്യം പറയെടി.. വിപിൻ അല്ലെ അപ്പോ... മീരയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്ര ചോദിച്ചു... ഹേയ്... നീയിതെന്തൊക്കെയാ പറയുന്നേ... മീരയുടെ ഭർത്താവാണ് ദേവ്.... ഞാൻ അല്ലെ അന്ന് അവരെ സഹായിച്ചേ... നിനക്ക് ആള് മാറിക്കാണും കുഞ്ഞേ.... മിത്രയുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... ഇല്ലാ ഞാൻ ഇവിടെ വരുമ്പോൾ ഒക്കെ വിപിനാ ഉണ്ടാവാറ്... ഇവള് പറഞ്ഞല്ലോ വിപിൻ ആണ് ഭർത്താവെന്ന്.... ചോദിക്ക് എന്നോട് പറഞ്ഞതാ... വക്കീലിന് ആള് മാറിക്കാണും..... മിത്ര മനസിലാവാതെ പറഞ്ഞു... ഈ പെണ്ണിന് ഇതെന്തിന്റെ കേടാ... മീര തന്നെ പറഞ്ഞു കെട്ട്യോൻ ദേവ് ആണെന്ന്...

പിന്നെ ഈ പെണ്ണ് എന്തിനാ കിടന്നു തുള്ളുന്നെ 🙄🙄....എടി പെണ്ണെ അവൾക്ക് ഒന്നിൽ കൂടുതൽ കെട്ട്യോൻസ് ഉണ്ട്... ഓഹ് ഭയങ്കരീ 😌🤭..... വിപിൻ... വിപിൻ എന്റെ ഫ്രണ്ട് ആണ്.... ദേവ് ആണ് മറുപടി പറഞ്ഞത്..... ദേവ്... ഞാൻ..... മീര ദേവിലേക്ക് അടുത്ത് കൊണ്ട് വിളിച്ചു... വേണ്ട.. പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ തരം താഴാൻ പാടില്ല.. എന്നെ പോരാഞ്ഞിട്ടാണോ നീ അവനെ കൂടി... ഛെ,,, നിന്റെ മുഖത്ത് നോക്കാൻ പോലും എനിക്ക് അറപ്പ് തോന്നുവാ.... ദേഷ്യത്തോടെ ദേവ് പറഞ്ഞു..... ദേവ്.. ഞാൻ.. എന്നോട് അങ്ങനെ ഒന്നും പറയല്ലേ ദേവ്.... ദേവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മീര പറഞ്ഞു... ഒന്ന് ചോദിച്ചോട്ടെ.... ഈ കുഞ്ഞ് എന്റെ ആണോടി..... മീരയുടെ വയറിനോട് കൈ ചേർത്ത് വെച്ച് കണ്ണീരിനെ പിടിച്ചു നിർത്തി കൊണ്ട് ദേവ് ചോദിച്ചു..... മ്മ്ഹും..... വിശ്വയുടെയാ.... വിശ്വയെ ചൂണ്ടി കൊണ്ട് മീര പറഞ്ഞതും ദേവിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞു....

ഇവളിത് കുറെ മേടിച്ച് കൂട്ടുന്നുണ്ടല്ലോ... 🤪🤪... വിശ്വയുടെ ആണെന്ന് മീര വീണ്ടും പറഞ്ഞതും ബോധം കെട്ട് മിത്ര നിലത്തേക്ക് വീണു... ✨️✨️✨️✨️✨️ മുകളിൽ ഹൈ സ്പീഡിൽ കറങ്ങുന്ന ഫാൻ കണ്ട് കൊണ്ടാണ് മിത്ര കണ്ണ് തുറന്നത്.... ഒരു നിമിഷം എവിടെ ആണെന്ന് കൂടി അറിയാൻ വയ്യാതെ മിത്ര നാല് പുറം നോക്കി.... നമ്മുടെ കുഞ്ഞാ... മീരയുടെ സൗണ്ട് ചെവിയിൽ വീണ്ടും മുഴങ്ങി കേട്ടതും മിത്ര അലറി കൊണ്ട് ബെഡിൽ നിന്ന് ചാടി എണീറ്റു.... എന്ത് പറ്റി.... ഹാളിൽ നിന്ന് ഓടി വന്ന് കൊണ്ട് വിശ്വ ചോദിച്ചു.... വെ... വെള്ളം... ഉയർന്നു വരുന്ന ശ്വാസഗതിയെ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... വേഗം തന്നെ ടേബിളിൽ ഇരിക്കുന്ന ജഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു വിശ്വ മിത്രയുടെ നേർക്ക് നീട്ടി... ആർത്തിയോടെ മിത്ര വെള്ളം കുടിക്കുന്നതും നോക്കി വിശ്വ അവളുടെ അടുത്തിരുന്നു... ഇനി വേണോ.... മിത്രയുടെ കവിളിൽ തൊട്ട് കൊണ്ട് വിശ്വ ചോദിച്ചു.. ങ്ങുഹും.... വിയർത്തു തൂകിയ മുഖം തുടച്ചു തലയാട്ടി കൊണ്ട് മിത്ര പറഞ്ഞു.... ഒരു ചിരിയോടെ എണീറ്റ് വിശ്വ പോവാൻ നിന്നതും മിത്ര അവന്റെ കയ്യിൽ കേറി പിടിച്ചു... എന്തെ.... സംശയത്തോടെ മിത്രയുടെ മുഖത്തേക്കും കയ്യിലേക്കും നോക്കി കൊണ്ട് വിശ്വ ചോദിച്ചു... എന്താ ഇവിടെ നടക്കുന്നെ.. എനിക്കൊന്ന് പറഞ്ഞ് തരാമോ....

തല താഴ്ത്തി ഏങ്ങി കൊണ്ട് മിത്ര പറഞ്ഞു... അയ്യേ മണിക്കുട്ടി ഇങ്ങനെ കരഞ്ഞാലോ.. ഉഷാറായിട്ട് ഇരുന്നേ... എല്ലാം ഞാൻ പറഞ്ഞു തരാം... നെടുവീർപ്പിട്ട് കൊണ്ട് വിശ്വ മിത്രയുടെ അടുത്തേക്ക് ചേർന്നിരുന്നു... നിനക്കറിയാലോ എന്റെയും മീരയുടെയും വിവാഹം ഉറപ്പിച്ചതൊക്കെ... ആദ്യമൊക്കെ എല്ലാം ഓക്കേ ആയി തന്നെയാ പോയി കൊണ്ടിരുന്നേ... ഒരു ദിവസം അവളെന്നെ കാണണം എന്ന് പറഞ്ഞു.... ഹോട്ടലിൽ ഒരു റൂം എടുത്തിട്ടുണ്ടെന്നും അങ്ങോട്ട് വന്നാൽ മതിയെന്നും ഓപ്പൺ ആയി സംസാരിക്കാനുണ്ടെന്നും അവളെന്നോട് പറഞ്ഞു.... അത് വരെ എനിക്ക് പ്രോബ്ലം ഒന്നും തോന്നിയില്ല.. ഹോട്ടലിലേക്ക് വന്നപ്പോഴാണ് അവളെന്ത് ഉദ്ദേശത്തിലാണ് വിളിച്ചതെന്ന് എനിക്ക് മനസിലായത്.... എന്തായാലും കല്യാണം കഴിക്കാൻ പോവുന്ന ആളല്ലേ എന്ന് കരുതി ഞാനും..... എന്റെ കണ്ട്രോൾ എല്ലാം പോയിരുന്നു കുഞ്ഞേ..... പശ്ചാത്താപത്തോടെയാണ് വിശ്വ പറഞ്ഞത്... അത് വരെ തല താഴ്ത്തി ഇരിക്കുവായിരുന്ന മിത്ര തലയുയർത്തി വിശ്വയെ ദയനീയതയോടെ നോക്കി... പറ്റിപ്പോയെടാ.. തെറ്റ്‌ ആണെന്നറിഞ്ഞിട്ടും ആ നിമിഷം പറ്റിപ്പോയി...

മിത്രയുടെ വിരൽ തുമ്പിൽ പതിയെ ചുംബിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ആ വീഡിയോ ആണ് ദിയയുടെ ആണെന്നും പറഞ്ഞു നിനക്കവൾ അയച്ചു തന്നത്... വിശ്വ യാതൊരു ഭാവവും ഇല്ലാതെ പറഞ്ഞതും മിത്ര ഞെട്ടി കൊണ്ട് വിശ്വയെ നോക്കി... മീരയുടെ മുഖത്തിന് പകരം ദിയയുടെ മുഖം ആക്കാൻ അത്ര വല്യ പാടൊന്നും ഇല്ലല്ലോ കുഞ്ഞേ... പിന്നെയാണോ ഫ്ളാറ്റിലെ അത് പോലെ ഹോട്ടൽ ആക്കാൻ ബുദ്ധിമുട്ട് ... പിന്നെ ഞാൻ അറിഞ്ഞത് എങ്ങനെ ആണെന്നാവും അല്ലെ.. ഒന്നുല്ലെങ്കിലും ഞാൻ ഒരു വക്കീൽ അല്ലെ പെണ്ണെ... ചിരിയോടെ വിശ്വ പറഞ്ഞതും മിത്ര അവനെ കൂർപ്പിച്ചു നോക്കി... ഓഹ് ഭർത്താവിന്റെ പവർ നേരിട്ട് കണ്ട മിത്രയുടെ ഒരവസ്ഥ 😌🤭... അന്ന് അങ്ങനെ നടന്നതിന് ശേഷം അവളുടെ പെരുമാറ്റത്തിനൊക്കെ മാറ്റം വന്ന് തുടങ്ങി... കാൾ എടുക്കാതെ ആയി മെസ്സേജ്‌ അയക്കാതെ ആയി...

പിന്നെ അവസാനമായി അവളുടെ ഫോണിൽ നിന്ന് കാൾ വന്നത് ദേവിന്റെ ആണ്.. ഇഷ്ടത്തിലാണെന്നും ഒന്നിപ്പിക്കാൻ സഹായിക്കണമെന്നും നിങ്ങൾക്കിടയിൽ നടന്നതൊക്കെ എനിക്കറിയാമെന്നും മീരയെ പിരിയാൻ വയ്യെന്നും കല്യാണത്തിന് പിന്മാറണമെന്നും അങ്ങനെ എന്തൊക്കെയോ പറഞ്ഞു.... മീരയും കരഞ്ഞു പറഞ്ഞപ്പോൾ ഇഷ്ടം ഇല്ലാതെ കല്യാണം കഴിച്ചിട്ട് എന്തിനാ എന്നൊരു തോന്നൽ എന്റെ മനസിലും ഉണ്ടായി.... അങ്ങനെ എന്റെ പ്ലാൻ പ്രകാരം ആണ് കാര്യങ്ങൾ നടന്നത്... മുഹൂർത്തത്തിന് മുന്നേ ഞാൻ അവിടെ വന്നു മീരയെ പൊക്കി ദേവിനെ ഏൽപ്പിച്ചു.... പിന്നെ നമ്മുടെ കല്യാണം നടന്നതൊക്കെ നിനക്കറിയാലോ... പണി അവൾ റിട്ടേൺ തരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.... പറഞ്ഞു നിർത്തി കൊണ്ട് വിശ്വ മീരയെ നോക്കി.... അപ്പോ വിപിൻ...?? ഒരുപാട് സംശയത്തോടെയാണ് മിത്ര ആ ചോദ്യം ഉന്നയിച്ചത്..... ദേവ് ഒരു ബിസിനസ്‌ മാൻ ആണ്... അറിയാലോ പല സ്ഥലത്തേക്കും പോവേണ്ടി വരും.... മീര ഒറ്റക്ക് ആവണ്ടല്ലോ എന്ന് കരുതി അവന്റെ best ഫ്രണ്ട് ആയ വിപിനെ അവളെ നോക്കാൻ വേണ്ടി ഏൽപ്പിച്ചു..

അവൻ നന്നായി നോക്കി അത്രത്തോളം അവളെ യൂട്ടിലൈസ് ചെയ്തു.... വിശ്വ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.... അപ്പോ പിന്നെ കോടതിയിൽ വാദിച്ചതോ... ഉത്തരം കഴിയാൻ കാത്ത് നിന്ന പോലെ മിത്ര അടുത്ത ചോദ്യം ചോദിച്ചു... ഓഹ് ഒന്ന് സാവകാശം എടുത്ത് ചോദിക്കെന്റെ കുഞ്ഞേ... മിത്രയെ പകപ്പോടെ നോക്കി കൊണ്ട് വിശ്വ ചോദിച്ചു... പറയ്... മിത്ര ചിണുങ്ങി കൊണ്ട് വിശ്വയുടെ തോളിലേക്ക് ചാഞ്ഞിരുന്നു.... മീരയെ രണ്ട് മാസം മുന്നേ റെയ്‌ഡിൽ പിടിച്ചു വിത്ത്‌ വിപിൻ... വിപിനോട് ദേഷ്യം ഉള്ള ആരോ പണി കൊടുത്തതാ.. പക്ഷെ മീര അന്ന് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിപിനെ നോക്കാൻ ഏൽപ്പിച്ചതാണെന്നും പറഞ്ഞു ദേവ് രംഗത്ത് വന്നു... അവനറിയില്ലല്ലോ എന്താ സംഭവം എന്ന്... ദേവ് പറഞ്ഞിട്ട് ഞാൻ ആണ് മീരയുടെ കേസ് വാദിച്ചത്... അന്നാണ് മീര ഈ ഫ്ലാറ്റിൽ ആണ് താമസിക്കുന്നതെന്ന് മനസിലായെ...

നീ ആദ്യമായി മീരയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ വിപിനെ കണ്ടില്ലേ അതിന് മുൻപേ മീരയിൽ നിന്ന് നിന്നെ കുറിച്ച് വിപിൻ എല്ലാം അറിഞ്ഞിരുന്നു.... നിന്നെ വിപിനു കിട്ടാൻ വേണ്ടിയാ മീര അവനോടൊപ്പം കൂട്ട് നിന്ന് അങ്ങനെ ഒക്കെ എന്നെ കുറിച്ച് പറഞ്ഞത്... പിന്നെ പിന്നെ നിന്നെ ഫോള്ളോ ചെയ്യുന്നതും നിനക്ക് മെസ്സേജ് വരുന്നതൊക്കെ ഞാൻ പലരീതിക്ക് അറിഞ്ഞു കൊണ്ടിരുന്നു .. നീ പറയുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല... അതാ ഞാൻ ദിയ ആരാണെന്ന് ചോദിച്ചിട്ട് കറക്റ്റ് ആയ മറുപടി പറയാഞ്ഞത്... വിശ്വ നെടുവീർപ്പോടെ പറഞ്ഞു.... ദൈവമേ ഇനി ഞാൻ ഡിവോഴ്സിന് അപ്ലൈ ചെയ്തതും അത് കയ്യിൽ കിട്ടിയതും ഇങ്ങേരു എങ്ങാനും അറിഞ്ഞു കാണുമോ... 🙄🙄 മിത്ര ആശങ്കയോടെ വിശ്വയെ നോക്കി ആത്മകഥിച്ചു.... അതൊന്നും സാരമില്ല.. നമ്മുടെ കല്യാണം കഴിഞ്ഞ സാഹചര്യവും രീതികളും ഒക്കെ വേറെ ആയിരുന്നല്ലോ...

എന്നേക്കാൾ ഒരുപാട് നീ അനുഭവിച്ചു ലെ... മിത്രയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു.... മിത്രക്ക് അപ്പോഴും മീര എന്ത് കൊണ്ടായിരിക്കും വിശ്വയെ തന്നെ വേണം എന്ന് പറഞ്ഞതെന്ന ചിന്തയിൽ ആയിരുന്നു.... എനിക്ക് ഒരു കാര്യം കൂടി അറിയണം.... മീര എന്തിനാ നിങ്ങളെ വേണമെന്ന് പറയുന്നേ... ദീർഘ നിശ്വാസം എടുത്ത് കൊണ്ട് മിത്ര ചോദിച്ചു.... കുഞ്ഞേ... നീ ശ്രദ്ധിച്ചു കേൾക്കണം.... അതിനെ കുറിച്ച് പറയുവാണേൽ... മിത്രയുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു അവൾക്ക് അഭിമുഖമായി ബെഡിൽ മുട്ട് കുത്തി ഇരുന്ന് വിശ്വ മിത്രയുടെ കണ്ണിലേക്കു നോക്കി... വിശ്വ എന്താണ് പറയാൻ പോവുന്നതെന്ന് അറിയാതെ മിത്ര അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... മീര ഒന്നുകിൽ നിന്നൊടുള്ള ജലസ്‌ കൊണ്ടായിരിക്കാം ഇങ്ങനെ ഒക്കെ ചെയ്യുന്നത്.. coz അവൾക്ക് ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ല സാഹചര്യത്തിൽ ആണ് നീ ജീവിക്കുന്നത്... or... വിശ്വ പറഞ്ഞു നിർത്തി ഒന്ന് കണ്ണടച്ചു... അതേ ആ or ആണ് എനിക്കും അറിയേണ്ടത്.... കേൾക്കേണ്ടത്... മിത്രയുടെ ഹേർട്ട് ബീറ്റ് ക്രമാതീതമായി കൂടുതൽ ആയി മിടിക്കാൻ തുടങ്ങി.... May be ആ കുഞ്ഞ്..... വിശ്വ പറയുന്നത് എന്താണെന്ന് അറിയാൻ വേണ്ടി മിത്ര കാത് കൂർപ്പിച്ചിരുന്നു..... 💔💔💔💔 തുടരും..................

ഒരു ക്ലാരിഫിക്കേഷൻ ഉണ്ട്.... ഇന്നലെ ആരുടെ ഒക്കെയോ കമന്റ്‌ കണ്ടു വിപിന്റെ കൂടെ ഓടി പോയപ്പോൾ തോന്നത്ത എന്താണ് ഇപ്പൊ വിശ്വയോട് എന്ന്.. അന്ന് വിശ്വ സിംഗിൾ പേഴ്സൺ ആയിരുന്നു... ഇന്ന് മിത്രയുടെ ഭർത്താവാണ്.... അപ്പോ സ്വാഭാവികം ആയിട്ടും ധീരയിലെ രണദേവ ബില്ലയെ പോലെ രണിദേവി ബില്ലി ആയി മീര മാറി വിത്ത്‌ ഡയലോഗ് """"എനിക്ക് കിട്ടാത്തതൊന്നും ആർക്കും കിട്ടണ്ട... അല്ല മിത്രക്ക് കിട്ടണ്ട """" എന്ന്.... മീര അറിഞ്ഞില്ലല്ലോ വിശ്വ നേരെ തിരിഞ്ഞു മിത്രയുടെ അടുത്തെത്തും എന്ന്.. സൊ അതാണ് ഉണ്ടായത്.. ക്ലിയർ ആയെന്ന് വിചാരിക്കുന്നു.... അപ്പോ പ്യാർ only..... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story