വിശ്വാമിത്രം: ഭാഗം 57

viswamithram

എഴുത്തുകാരി: നിലാവ്‌

എങ്ങോട്ടാണാവോ മാഡം.... ഫ്രഷ് ആയി ബെഡിലേക്ക് കിടക്കാൻ മിത്ര വന്നതും വിശ്വ ചോദിച്ചു... കിടക്കാൻ... തല തുവർത്തി കൊണ്ട് മിത്ര സംശയത്തോടെ പറഞ്ഞു.... കിടക്കാൻ നിനക്കതാ അപ്പുറത്ത് റൂം... മിത്ര കിടക്കാതിരിക്കാൻ വേണ്ടി ബെഡിൽ ഒന്നാകെ വിരിഞ്ഞു കിടന്നു കൊണ്ട് വിശ്വ പറഞ്ഞു.... അതെന്താ ഞാൻ ഇവിടെ കിടന്നാൽ.. ഞാൻ ഒറ്റക്ക് കിടക്കണ്ടേ.. ഇത്രേം ദിവസം ഞാൻ ഇവിടെ അല്ലെ കിടന്നേ... മിത്രക്ക് ആകെ സംശയ മയം.. എത്രേം കാലം ???.... ഇനി മുതൽ അപ്പുറത്തെ റൂമിൽ കിടന്നാൽ മതി.... ഞാൻ നേരത്തെ പറഞ്ഞത് ഓർമ ഉണ്ടല്ലോ... വിശ്വ മിത്രയെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... നിങ്ങൾക്കിതെന്തിന്റെ കേടാണ്.... ഏഹ്... കയ്യിലെ ടർക്കി നിലത്തേക്കെറിഞ്ഞു ബെഡിലേക്ക് ഇരുന്ന് കൊണ്ട് മിത്ര ഒച്ച വെച്ചു... എനിക്കെന്തിന്റെ കേട്... സത്യം അറിയാതെ റിലേഷൻ ഇല്ലന്നെ ഞാൻ പറഞ്ഞുള്ളു... അതിന് നീയിങ്ങനെ റൈസ് ആവണ്ട.. എണീറ്റ് പോയി ഉറങ്ങാൻ നോക്ക്... പോവുമ്പോൾ ആ ലൈറ്റ് കൂടി ഓഫ്‌ ചെയ്തേക്ക്... അതും പറഞ്ഞു വിശ്വ കണ്ണും അടച്ചു കിടന്നു..

ഞാൻ അടുത്ത് കിടക്കുന്നതിനു നിങ്ങൾക്കെന്താ പ്രശ്നം..... എനിക്കറിയണം... വിശ്വയുടെ മേലിൽ നിന്നും ബ്ലാങ്കെറ്റ് വലിച്ചു മാറ്റി കൊണ്ട് മിത്ര ബെഡിൽ മുട്ടിലിരുന്നു.... എന്റെ പൊന്നു കുഞ്ഞേ നീ എന്നാൽ റൗണ്ട് ബെഡിൽ പോയി കിടക്ക്.. എനിക്കുറങ്ങണം... നിനക്കത് പറഞ്ഞാൽ മനസിലാവില്ല... എണീറ്റിരുന്ന് തലക്ക് കൈ കൊടുത്താണ് വിശ്വ പറഞ്ഞു നിർത്തിയത്... എനിക്ക് മനസിലായി നിങ്ങളെന്താ ഉദ്ദേശിച്ചതെന്ന്.. നിങ്ങളെന്തിനാ ഒപ്പം കിടക്കുന്നതും ഫിസിക്കൽ റിലേഷനും തമ്മിൽ കംപെയർ ചെയ്യുന്നേ... മിത്ര ദേഷ്യത്തോടെ വിശ്വയെ നോക്കി ചോദിച്ചു... Coz ഞാൻ ഒരു ആണാണ്.... എനിക്കും ഉണ്ട് വികാര വിചാരങ്ങൾ.... സ്വന്തം ഭാര്യ തൊട്ടടുത്തു കിടക്കുമ്പോൾ പലതും തോന്നിപ്പോവും... എനിക്ക് നിന്നെ ചേർത്ത് പിടിച്ചു ഉറങ്ങണം എന്ന് ആഗ്രഹം ഉണ്ട്.. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ശെരിയാവില്ലെന്ന് എനിക്കും അറിയാം നിനക്കും അറിയാം.. so പോയി ഉറങ്ങാൻ നോക്ക്... നാളെ ജോലിക്ക് പോവാൻ ഉള്ളതാ... എന്നും പറഞ്ഞു വീണ്ടും ബ്ലാങ്കറ്റ് മൂടി വിശ്വ ബെഡിലേക്ക് ചാഞ്ഞു....

നിങ്ങൾക്ക് മാത്രം അല്ല ജോലിക്ക് പോവാൻ ഉള്ളത്.. എനിക്ക് പഠിക്കാനും പോണം.. ഹും... ഇത്രയും നേരം അനുഭവിച്ച സങ്കടം വിശ്വയുടെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങി തീർക്കണം എന്ന് വിചാരിച്ച മിത്രക്ക് വിശ്വയുടെ മറുപടി തീരെ പിടിച്ചില്ല.... കബോഡിൽ നിന്നും വേറെ ഷീറ്റ് എടുത്ത് വിശ്വയുടെ റൂമിൽ തന്നെയുള്ള റൗണ്ട് ബെഡിലേക്ക് മിത്ര കിടന്നു... പഠിക്കാൻ പോവുന്നത് സപ്പ്ളി വാങ്ങാൻ അല്ലെ.. ആദ്യം അതൊക്കെ എഴുതി എടുക്കാൻ നോക്ക്.. എന്നിട്ട് മതി തർക്കുത്തരം... മിത്ര പറഞ്ഞത് വിശ്വക്ക് പറ്റാത്തത് കൊണ്ട് അവൻ പിറുപിറുത്തു.... സപ്പ്ളി വാങ്ങാനും വേണം ഒരു യോഗം.. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല.. കിളവൻ... ചുണ്ട് കോട്ടി കൊണ്ട് മിത്ര ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിലേക്ക് കിടന്നു... കിളവൻ നിന്റെ അപ്പൻ.... മറുപടി പറയാതിരുന്നാൽ വിശ്വക്ക് തന്നെ ഉൽകുത്തു തോന്നും എന്ന് കരുതിയും കേട്ടാൽ മിത്ര അടുത്തത് പറയും എന്ന് അറിയാവുന്നത് കൊണ്ടും വിശ്വ പതുക്കെയാണ് അത് പറഞ്ഞത്.... ഒരു മനസുഖം.... 😌 ✨️✨️✨️✨️✨️ രാവിലെ തന്നെ മിത്രയുടെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് വിശ്വ കണ്ണ് തുറന്നത്....

അലാറം കേട്ടിട്ട് എണീക്കാൻ വയ്യെങ്കിൽ പിന്നെ അത് സെറ്റ് ചെയ്യണോ.... അലാറം ആണെന്ന് കരുതി ഉറക്കപ്പിച്ചോടെ വിശ്വ എണീറ്റ് മിത്രയുടെ അടുത്ത് വന്നിരുന്നു... ഓഫ്‌ ചെയ്യാൻ വേണ്ടി ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് "Man of My Dreams 😘" എന്ന് എഴുതി കണ്ടത്.... ഞാഞ്ഞൂലിനും കാമുകനോ.... ചക്ക വെട്ടിയിട്ട പോലെ വായേം തുറന്ന് ഉറങ്ങുന്ന മിത്രയെ ചിരിയോടെ നോക്കി വിശ്വ കാൾ എടുത്ത് ചെവിയോട് ചേർത്തു.... മണീ.. നീ എന്താ ഫോൺ എടുക്കാഞ്ഞേ.... എന്ത് പറ്റി ഇന്നലെ കുട്ട്യേ.... ഫോൺ അറ്റൻഡ് ചെയ്തതും അപ്പയുടെ സൗണ്ട് വിശ്വയുടെ കാതിലേക്ക് പതിഞ്ഞു... ഒരച്ഛന്റെ എല്ലാ വേവലാതികളും അങ്ങേരുടെ സൗണ്ടിൽ ഉണ്ടായിരുന്നു... ഈശ്വരാ ഇവള് അപ്പക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞോ.... ഒരു നിമിഷം കൊണ്ട് വിശ്വയുടെ ശ്വാസഗതി കൂടി.... ഹെലോ മണിക്കുട്ട്യേ... മറുപടി ഇല്ലാഞ്ഞിട്ടാവണം ടെൻഷനോടെയുള്ള സൗണ്ട് വീണ്ടും വിശ്വയുടെ കാതിൽ പതിഞ്ഞു...

ഹെലോ അപ്പാ ഞാൻ വിശ്വയാ.. കുഞ്... അല്ല മണിക്കുട്ടി എണീറ്റില്ല.. ഉറക്കത്തിലാ... മിത്രയുടെ തലയിൽ പതിയെ തലോടി കൊണ്ട് വിശ്വ പറഞ്ഞു... എന്താ മോനെ പ്രശ്നം... ഇന്നലെ അവൾ വിളിച്ചു അവൾക്ക് ആരും ഇല്ലെന്നോ,,, കെട്ടിച്ചു വിട്ടാൽ പിന്നെ അവളുടെ കാര്യം നോക്കണ്ടന്നോ... സുഖായി ഉറങ്ങിക്കോ എന്നോ... എന്തൊക്കെയോ പറഞ്ഞു ഫോൺ വെച്ചിട്ട് പോയി.... വിളിച്ചിട്ടൊട്ടു എടുക്കുന്നുമില്ല.. അതാ ഇത്ര നേരത്തെ വിളിച്ചേ.... അപ്പയുടെ വാക്കുകളിൽ ഉണ്ടായ പതർച്ച വിശ്വക്ക് മനസിലായി... ഹാവു അപ്പോ സംഭവം എന്താണെന്ന് അറിയില്ല... വിശ്വ ആത്മിച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ചു... എന്റെ പൊന്നപ്പാ അവൾക്ക് വട്ടാണ്... ഒന്നാമത് ഞങ്ങൾ തമ്മിൽ ചെറിയൊരു സൗന്ദര്യ പിണക്കം അതിനിടയിൽ ആണല്ലോ കുട്ടൂസിനേം കൊണ്ട് വിച്ചു പോയത്.. എല്ലാം കൂടി ആയപ്പോൾ സങ്കടം കൊണ്ട് വിളിച്ചു കരഞ്ഞതാവും... അല്ലാതെ ഒന്നുല്ല...

വിശ്വ സാധാരണ പോലെ ചിരിച്ചു കളിച്ചാണ് പറഞ്ഞത്.. ഡൌട്ട് അടിക്കരുതല്ലോ... ഓ അത്രേയുള്ളോ... പെണ്ണെന്നേ ഇന്നലെ ഉറക്കിയിട്ടില്ല.. ഓഹ്... എന്നാൽ പിന്നെ മോൻ മോന്റെ പണി ചെയ്തോ.. ഞാൻ ആകെ ടെൻഷൻ ആയി പോയെന്നെ.... ശെരിയെന്നാ... വിശ്വയുടെ സാധാ പോലെയുള്ള സംസാരം കേട്ട് കൊണ്ടാവണം അപ്പൻ അതൊക്കെ വിശ്വസിച്ചു ഫോൺ വെച്ച് പോയി... ഓഹ് എന്റെ പൊന്നു മോളെ കൊലക്ക് കൊടുത്തേനെല്ലോ നീയെന്നെ... മിത്രയുടെ മൂക്കിൽ പതിയെ പിടിച്ചു വലിച്ചു കൊണ്ട് വിശ്വ ശ്വാസം നേരെ വിട്ടു.... അപ്പോഴാണ് അവൻ അവളുടെ കിടപ്പ് ശ്രദ്ധിക്കുന്നത്... ഒരു കാൽ മുട്ട് മടക്കി വെച്ചിട്ടുണ്ട്.. മറ്റേ കാൽ ബെഡിൽ നിന്നും ഇറങ്ങി നിലത്തേക്ക് തൂങ്ങി കിടക്കുന്നു... കൈ രണ്ടും നിവർത്തി ഇട്ടിട്ടുണ്ട്.. വായ അപ്പോഴും തുറന്ന് പിടിച്ചിട്ടാണ് ഉറക്കം... ഈച്ച കേറുമെടി വായ അടക്ക്.... അം.. മിത്രയുടെ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു വായ പൂട്ടി കൊടുത്ത് വിശ്വ അവളുടെ കാലും കയ്യും ശെരിയാക്കി ഒന്നൂടെ പുതപ്പിച്ചു കൊടുത്തു...

കവിളിൽ തലോടി ചിരിയോടെ എണീക്കാൻ നോക്കിയതും കുസൃതി തോന്നി അവൻ അവളുടെ ഫോൺ കയ്യിൽ എടുത്തു.... അപ്പ man of my dreams ആണെങ്കിൽ ഞാൻ എന്തായിരിക്കും... ക്യൂരിയോസിറ്റി കൊണ്ടാവണം വേഗം തന്നെ മിത്രയുടെ ഫിംഗർ വെച്ച് ഫോൺ ലോക്ക് തുറന്ന് കോൺടാക്ട് ലിസ്റ്റ് എടുത്തു... സോത്തുട്ടൻ.... ആദ്യം തന്നെ ആ പേരാണ് വിശ്വ സേർച്ച്‌ ചെയ്തത്... അങ്ങനെ ഒരു പേരിൽ കോൺടാക്ട് ഇല്ലെന്ന് കണ്ടതും വിശ്വയും വിശ്വാസും വക്കീലുമൊക്കെ കടന്നു പോയി.. നോ മാച്ച് നോ മാച്ച്... 🙃 അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... എന്നും പറഞ്ഞു ലാസ്റ്റ് അടവെന്നോണം പുള്ളിക്കാരൻ നമ്പർ ടൈപ് ചെയ്തു.... വക്കീൽ എന്നാ സുമ്മാവാ 😇.... Old man 😤... Old man എന്നെഴുതി അതിന്റെ ഒപ്പം മൂക്കിൽ നിന്ന് പൊക പോവുന്ന ഇമോജി കൂടി കണ്ടതും വിശ്വയുടെ തലയിൽ നിന്നും അതിനേക്കാൾ പൊക പോവാൻ തുടങ്ങി... എങ്ങനെ തോന്നിയെടി പിശാശ്ശെ ഇങ്ങനെ ഒക്കെ നമ്പർ സേവ് ചെയ്യാൻ... കിടക്കുന്ന കിടപ്പ് കണ്ടോ യങ് girl 😖😖... വിശ്വ പുച്ഛത്തോടെ മിത്രയുടെ ഫോൺ അവളുടെ അടുത്ത് തന്നെ വെച്ച് സ്വന്തം ഫോൺ തപ്പാൻ തുടങ്ങി...

വേഗം തന്നെ കുഞ്ഞ് 🤗 എന്ന് സേവ് ആക്കിയ മിത്രയുടെ നമ്പർ angry baby..😡 എന്ന് ടൈപ്പി സേവ് ചെയ്തു വിത്ത്‌ കലിപ്പ് ഇമോജി 😉😁..... Old man നിന്റെ തന്ത ആടി... 😬😬😬 എന്തൊക്കെയോ പ്രതീക്ഷിച്ച വിശ്വക്ക് പെട്ടെന്ന് old man എന്ന് കണ്ടതിന്റെ ഹാങ്ങോവർ മാറാത്തത് കൊണ്ട് മിത്രയുടെ ചെവിയിൽ പറഞ്ഞു ഫ്രഷ് ആവാൻ പോയി... പോയത് നന്നായി.. അല്ലേൽ മിത്ര എണീറ്റ് വിശ്വയുടെ തന്തക്ക് വിളിക്കും... അത് പിന്നെ അമ്മയിലേക്കും അമ്മാവനിലേക്കും എന്തിന് കുഴിയിൽ കിടക്കുന്ന മുതുമുത്തച്ഛൻമാരിലേക്കും പോവും... വെറുതെ എന്തിനാ കുഴിയിൽ കിടക്കുന്ന അവരുടെ മൂക്ക് നമ്മളായിട്ട് കടിപ്പിക്കുന്നെ.. സാപം കിട്ടും സാപം.... 😛😛😛 ✨️✨️✨️ ഇന്നും ദോശ ആണോ... കാസറോളിൽ ദോശയും നല്ല മുളക് ചുട്ടരച്ച ചമ്മന്തിയും കൊണ്ട് വന്ന് വെച്ചപ്പോൾ വിശ്വ നിരാശയോടെ ചോദിച്ചു... അല്ല ദോശ മാവോണ്ട് ഞാൻ ബിരിയാണി ഉണ്ടാക്കി തരാ... മിത്ര കെറുവിച്ചു കൊണ്ട് ചെയറും വലിച്ചിട്ടിരുന്നു.... പൊണ്ടാട്ടി കലിപ്പിൽ ആണ്... എന്നാലും ഇഡ്ഡ്ലി ഉണ്ടാക്കിക്കൂടെ... ചോദ്യം മനസ്സിൽ വന്നെങ്കിലും അത് പുറത്തേക്ക് വരാതെ വിശ്വ പിടിച്ചു നിർത്തി...

മൂന്നാമതൊരു ലോക മഹായുദ്ധത്തിന് തുടക്കം കുറിക്കാൻ വക്കീലിന് താല്പര്യം ഇല്ലെന്ന്... വേണ്ടേൽ വേണ്ട.... 😪... ഇനി ഉണ്ടായാൽ അതും എന്റെ മക്കള് ഹിസ്റ്ററിയിൽ പഠിക്കേണ്ടി വരും... 🙈 എനിക്കും റിസ്ക് എടുക്കാൻ താല്പര്യം ഇല്ല്യാ ഹേ ഹും ഹൈ ഹോ ഹം ഹാ.... 🙄 വാ ഞാനും ആ വഴിക്കാ.. ഡ്രോപ്പ് ചെയ്യാം... ഡോർ പൂട്ടി ഇറങ്ങാൻ നിന്ന മിത്രയുടെ കയ്യിൽ കൊരുത്തു പിടിച്ചു കൊണ്ട് വിശ്വ കണ്ണ് അടച്ചു കാണിച്ചു കൊണ്ട് പറഞ്ഞു... അയ്യോ വക്കീൽ മറന്നോ നമ്മൾ ഇന്നലെ ഡിവോഴ്സ് ആയത്... മിത്ര ഇളിച്ചു കൊണ്ട് ചോദിച്ചു... വിശ്വ അത്ഭുതം എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ്.... തന്നെത്താനെ അങ്ങ് പോയാൽ മതി.... എനിക്ക് വേണ്ട നിങ്ങടെ i20....😏.. നിങ്ങടെ ഒപ്പം വരുന്നതിനേക്കാൾ നല്ലത് 3 രൂപ കൊടുത്ത് CT ക്ക് പോവുന്നതാ... വിശ്വയുടെ കയ്യ് വിടീപ്പിച്ചു കൊണ്ട് മിത്ര ലിഫ്റ്റ് നോക്കി നടന്നു... അഹങ്കാരി.. കാണിച്ചു തരാടി പൂതനെ.... മിത്ര പോവുന്നതും നോക്കി വിശ്വ പ്രാകി... എന്താ ച്നേഹം.. പാലും തേനും ഒരുമിച്ചു ഒഴുകുവാ വായെന്ന്.. ഇത്രേം കാലം കോളേജിന്റെ മുന്നിലൂടെ പോയിട്ട് ഇന്നാണ് ഒന്ന് കേറാൻ പറയുന്നേ...

എനിക്ക് വേണ്ട നിങ്ങടെ ലിഫ്റ്റ്... എന്റെ പട്ടി കേറും ആ പാട്ട കാറിൽ... ഹോസ്റ്റലിൽ എത്തുന്നത് വരെ മിത്രയുടെ വായ പൂടിയിട്ടില്ല വിശ്വയെ പ്രാകി പ്രാകി... അവിടെ ഭർത്താവ് ഭാര്യയെ പ്രാകുന്നു.. ഇവിടെ ഭാര്യ ഭർത്താവിനെ പ്രാകുന്നു... ആർക്ക് കൊടുക്കണം പ്രാകൽ അവാർഡ്.......??? വേം വാ പെണ്ണെ.... നിനക്കവിടെ നിന്ന് തന്നെ കേറിയാൽ മതിയായിരുന്നില്ലെ.... എന്തിനാ നടന്നു വന്നേ... മിത്രയെ കണ്ടതും ദിച്ചി ഓടി വന്ന് അവളേം കൊണ്ട് സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കിടന്നു... പിന്നെ നിന്റെ അപ്പന്റെ ബസ് ആണോ ഫ്ലാറ്റിന്റെ മുൻപിൽ കൊണ്ടന്നു നിർത്താൻ.. മിത്ര ദിച്ചിയുടെ കയ്യിൽ അമർത്തി നുള്ളി... ആഹ് നുള്ളല്ലെടി ... എന്റെ അപ്പന്റെ അല്ല നിന്റെ കെട്ട്യോന്റെ കാറാ... 😌 മുന്നിലേക്ക് ചൂണ്ടി കൊണ്ട് ദിച്ചി പറഞ്ഞു... റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന വിശ്വയുടെ i20 കണ്ടതും മിത്ര നടത്തം നിർത്തി.... എന്തെ.... 🙄 മിത്രയുടെ കാൽ സ്റ്റോപ്പ്‌ ആയതും സ്വാഭാവികം ആയിട്ടും ദിച്ചിയുടെ കാലും സ്റ്റോപ്പ്‌ ആയി... ഞാൻ ഇല്ല്യാ.. നീ വേണേൽ പൊക്കോ... മിത്ര ചുണ്ട് കോട്ടി കൊണ്ട് തിരിഞ്ഞു നടന്നു... എന്താടി നിനക്ക്.... എടി മൂന്ന് രൂപ ലാഭം കിട്ടിയില്ലേ.. പോരാത്തതിന് ac കൊണ്ട് പോവേം ചെയ്യാം വിത്ത്‌ പാട്ട്.. ആഹാ... ദിച്ചി കണ്ണടച്ച് കൊണ്ട് ആസ്വദിച്ചു....

ഒരു ദിവസം ബിരിയാണി കണ്ടെന്നു വിചാരിച്ചു എന്നും തിന്നുന്ന ചോറിനെ മറക്കല്ലേ ദിച്ചി.. മൂന്ന് രൂപ ഞാൻ തരാം നീയിങ്‌ വന്നേ.. അയാളുടെ ഒരു i20.... മിത്ര കാറിനെ നോക്കി പുച്ഛം പറത്തി വിട്ടു... എടി വായോടി.. നിനക്കെന്താ ഇത്ര ദേഷ്യം... ഞാൻ വരാന്ന് പറഞ്ഞു പോയെടി.. ഇനി വരുന്നില്ല എന്ന് പറഞ്ഞാൽ മോശല്ലേ.... ദിച്ചി കിടന്നു തുള്ളാൻ തുടങ്ങി... നീ പൊക്കോ ഞാൻ പറഞ്ഞോ പോവണ്ട എന്ന്... ഞാൻ ബസിൽ വന്നോളാം.... മിത്ര ഒരു പൊടിക്ക് സമ്മതിക്കുന്നില്ല... നിങ്ങൾ വരുന്നില്ലേ... വിന്ഡോയിലൂടെ തലയിട്ട് നോക്കി കൊണ്ട് വിശ്വ കെറുവോടെ ചോദിച്ചു.... ആാാ വരുവാ 😁😁.... ദിച്ചി നന്നായി ഇളിച്ചു കൊണ്ട് കിട്ടിയ ചാൻസിൽ മിത്രയുടെ കയ്യും പിടിച്ചു കാറിന്റെ അടുത്തേക്ക് പോയി.... അച്ചായത്തിക്ക് നല്ല സക്തിയാ.... 😉.. വിശ്വയുടെ കാറിൽ അങ്ങനെ മിത്രയുടെ പട്ടി കയറാൻ പോവാണ് സൂർത്തുക്കളെ.... അതും സ്വയം പട്ടിയായ മിത്ര പട്ടി.. ബുഹഹഹ.... നീ മുന്നിൽ കേറി ഇരിക്കെടി.... മിത്രയെ തള്ളി ഫ്രോന്റിൽ കേറ്റി കൊണ്ട് ദിച്ചി ബാക്കിൽ സ്ഥാനം പിടിച്ചു.... നിന്നെ എങ്ങനെ മെരുക്കണമെന്ന് എനിക്കറിയാം മോളെ...

വിശ്വയുടെ ചുണ്ടിൽ മിത്രക്കായി ഒരു കള്ളച്ചിരി വിരിഞ്ഞു.... ചമ്മൽ ആണോ അതോ കേറില്ല എന്ന് പറഞ്ഞു കാറിൽ കേറിയത് കൊണ്ടാണോ എന്തോ കോളേജ് എത്തുന്നത് വരെ മിത്രയുടെ മുഖം കൊട്ടക്ക് ഉണ്ടായിരുന്നു..... മിത്രയുടെ ദേഷ്യം മനസിലാക്കിയത് കൊണ്ട് തന്നെ അവളോട് ഒന്നും പറയാൻ നിക്കാതെ വിശ്വ കോളേജ് എത്തുവോളം ധിച്ചിയുമായി സംസാരിച്ചു.... കോളേജിൽ എത്തിയതും കാർ നിർത്തുന്നതിന് മുന്നേ മിത്ര ചാടിയിറങ്ങി ഡോറും പോലും അടക്കാതെ ദിച്ചിയെ പോലും നോക്കാതെ വേഗം നടന്നു.... ഓ നിന്റെ കൂട്ടുകാരിക്ക് ഇത്തിരി ഹോട് വാട്ടർ വാങ്ങി കൊടുക്ക്.. ചൂട് ഒന്നാറട്ടെ.... ദിച്ചിയെ നോക്കി മിത്രക്ക് കേൾക്കാൻ വിധത്തിൽ വിശ്വ പറഞ്ഞു... പോടോ... നിലത്ത് നിന്ന് കല്ല് വാരി എറിയാൻ ഓങ്ങി കൊണ്ട് മിത്ര പല്ല് കാട്ടി... ദിച്ചി ആണേൽ ഇതെന്ത് പേ കൂത്തു എന്ന കണക്കെ ചെകുത്താനും കടലിലും പെട്ട അവസ്ഥയിൽ നിൽക്കുവാണ്... മിത്രയെ നോക്കി ചുണ്ട് കൂട്ടി ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു കാറും എടുത്ത് മൂപ്പര് പോയി.... ദരിദ്രവാസി.... നേരിട്ട് ഒന്നും തരത്തും ഇല്ല്യാ എക്സ്പ്രേഷനൊട്ടു കുറവും ഇല്ല്യാ...

വരുന്നുണ്ടേൽ വാടി... വായേം പൊളിച്ചു നിൽക്കുന്ന ദിച്ചിയെ ചെന്ന് തോണ്ടി കൊണ്ട് മിത്ര ഒച്ചയിട്ടു.... നിനക്കെന്താടി ഇന്നിത്ര പ്രെഷർ.... മിത്രയുടെ കയ്യിൽ തൂങ്ങി പിടിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... ഞാൻ ഇന്നലെ നടന്നതൊക്കെ നിന്നോട് പറഞ്ഞില്ലേ.... മിത്ര നിരാശയോടെ ദിച്ചിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. ആടി അത് നമുക്ക് അറിഞ്ഞൂടെ ആ പിശാശിന് കാമ സൈക്കോ കേറിയതാണെന്നും കൊച്ചു വക്കീലിന്റെ അല്ലെന്നും... പിന്നെന്താ... ദിച്ചി സംശയത്തോടെ ചോദിച്ചു... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു... മൂപ്പർക്ക് അത് നല്ലോണം കൊള്ളുവേം ചെയ്തു... ഞങ്ങൾ ഇന്നലെ രാത്രി ഡിവോഴ്സ് ആയെടി 😒😒😒.... മിത്ര ചുണ്ടും കൂർപ്പിച്ചു കൊണ്ട് ദിച്ചിയെ നോക്കി പറഞ്ഞു... ഇന്നലെ രാത്രിയോ... അതിന് കുറെ പ്രൊസീജിയർ ഒക്കെ ഇല്ലേ ഒറ്റ രാത്രി കൊണ്ടൊക്കെ ഡിവോഴ്സ് കിട്ടുമോ... ഓ നിന്റെ കെട്ട്യോൻ വക്കീൽ ആണല്ലോ... ഇനി എന്തോ ചെയ്യും...

ദിച്ചി വല്ലാത്തൊരു എക്സ്പ്രേഷനോടെ മിത്രയെ നോക്കി... വെറുതെയല്ല നിന്റെ അപ്പൻ റബ്ബർ വെട്ടാൻ വിളിക്കുന്നെ.. നീയൊന്നും നന്നാവില്ലെടി.. എടി സത്യം അറിയുന്നത് വരെ ഞങ്ങൾ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നാടി ഞാൻ ഉദേശിച്ചേ... മിത്ര തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... അതെങ്ങനെ ശെരിയാവും... നിങ്ങള് ഒരു വട്ടം ഡഗ ഡഗ ഉണ്ടായതാണല്ലോ.. റിസൾട്ട്‌ വരാൻ വെയിറ്റ് ഇട്ടതാണോ... 🙈 ദിച്ചിക്ക് ഒടുക്കത്തെ നാണം... പഫാ.. നടക്കടി തെണ്ടി ക്ലാസ്സിലോട്ട്.. നിന്നോടൊക്കെ പറഞ്ഞ നേരം കൊണ്ട്... ദിച്ചിയുടെ തലയിൽ കൊട്ടി കൊണ്ട് മിത്ര ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കേറി... പിന്നാലെ അന്തം പോയി ദിച്ചിയും.... 😖 ✨️✨️✨️✨️✨️✨️✨️ വിശ്വ കുറച്ച് നേരം വൈകിയാണ് ഫ്ലാറ്റിലേക്ക് എത്തിയത്... ഡോർ തുറന്നതും ലൈറ്റ് ഒന്നും ഇല്ലാത്ത അന്തരീക്ഷം കണ്ടതും വിശ്വ വല്ലായ്മയോടെ ഹാളിലേക്ക് കയറി.... കറന്റ്‌ പോയോ... ഏയ് അപ്പുറത്തൊക്കെ ഉണ്ടല്ലോ....

വിശ്വ സ്വയം പറഞ്ഞു കൊണ്ട് ഹാളിലെ ലൈറ്റ് ഇട്ടു... അമ്മേ... സോഫയിൽ രാവിലെ ഇട്ട ഡ്രെസ്സിൽ കയ്യിൽ ഒരു പേപ്പറും പിടിച്ചു ഇരിക്കുന്ന മിത്രയെ ആദ്യം കണ്ടതും വിശ്വ ഒന്ന് ഞെട്ടി... നീ ആളെ പേടിപ്പിച്ചു കൊല്ലുമോ.. രാത്രി ആയാൽ ലൈറ്റ് ഇടണം എന്നറിയില്ലെ നിനക്ക്... ഡോറും അടക്കാതെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ... മിത്രയുടെ പ്രവൃത്തി വിശ്വക്ക് ദേഷ്യം വരുത്തിയിരുന്നു... ഒന്നും മിണ്ടാതെ ഇരിക്കുന്ന മിത്രയെ കണ്ടതും ഡോർ അടച്ചു കൊണ്ട് വിശ്വ അവളുടെ അടുത്തേക്ക് ചെന്നു... എന്താ ഇന്ന് മണിമിത്രയുടെ നാവിറങ്ങി പോയോ.. അല്ലേൽ കഴുത്തിനു ചുറ്റും നാവാണല്ലോ.... മിത്രയുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചപ്പോഴാണ് മിത്രയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് വിശ്വ കണ്ടത്.... കുഞ്ഞേ... എന്ത് പറ്റിയെടാ... മിത്രയുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കൊണ്ട് ആശങ്കയോടെ വിശ്വ ചോദിച്ചു... ഞാ..ൻ.... എ... നിക്ക്.... പറയാൻ പറ്റാതെ മിത്ര വിറയ്ക്കുന്ന കയ്യോടെ കയ്യിലെ പേപ്പർ വിശ്വക്ക് നേരെ നീട്ടി..... തുടരും.....

 എന്തായിരിക്കും ആ പേപ്പറിൽ 🤔🤔🤔...ഇതല്ലേ നിങ്ങടെ ഡൌട്ട് 🤭🤭🤭..think think.... 🙈💃😜... അപ്പോ പ്യാർ only...... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story