വിശ്വാമിത്രം: ഭാഗം 58

viswamithram

എഴുത്തുകാരി: നിലാവ്‌

മിത്രയുടെ മട്ടും ഭാവവും കണ്ടിട്ട് വിശ്വക്ക് തന്നെ കയ്യും കാലും വിറക്കാൻ തുടങ്ങി... ഇനി മുള്ളാൻ മുട്ടുന്നുണ്ടോ ആവോ... 🙄🙄... കയ്യിലെ കോട്ട് സോഫയിലേക്ക് ഇട്ട് വിറയ്ക്കുന്ന കൈകളോടെ വിശ്വ പേപ്പർ വാങ്ങി... ഇങ്ങേരെന്തിനാ വിറക്കുന്നേ... ലെ മിത്ര കണ്ണ് തുടച്ചിട്ട് ആത്മകഥിച്ചു... പേപ്പറിലെ സംഗതി കണ്ടതും വിശ്വ മിത്രയെയും പേപ്പറിനെയും മാറി മാറി നോക്കി... എന്തെ പിടിച്ചില്ലേ.... മിത്ര അഹങ്കാരത്തോടെ ചോദിച്ചു... ഹഹഹഹഹ... ഞാൻ കരുതി നിന്നെ കോളേജിൽ നിന്ന് പുറത്താക്കിയെന്ന്.... മനസ്സിൽ നിറഞ്ഞ സന്തോഷം പുറത്ത് കാണിക്കാതെ വിശ്വ പൊട്ടിച്ചിരിച്ചു... ന്ത് കികികികികി..... കണ്ണ് തുറന്ന് നോക്ക് തന്തേ ഞാൻ പാസ്സായി.. അതും ഫുൾ പാസ്സ്... 😌... മിത്ര കൃതാർജ്ഞ്യതയോടെ വിശ്വയെ കെട്ടിപ്പിടിച്ചു.... സന്തോഷം കൊണ്ട് ചെയ്ത് പോയതാണേ അല്ലാതെ ഡിവോഴ്സിന്റെ കാര്യം മറന്നിട്ടില്ല.... Congratz കുഞ്ഞേ.. keep it up... പക്ഷെ ജസ്റ്റ്‌ പാസെ ഉള്ളൂ.... മിത്രയെ തിരിച്ചും മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... അന്നാ ചെക്കൻ ബിറ്റ് തന്നോണ്ട്... ഇല്ലേൽ ഞാൻ ജിയോളജി പഠിച്ചു പഠിച്ചു സപ്പ്ളി അടിച്ചു അടിച്ചു ചത്തേനെ....

ബിറ്റ് കൊടുത്ത ചെക്കനെ നന്നായി സ്മരിച്ചു കൊണ്ട് മിത്ര ഒന്നൂടി അവനിലേക്ക് ചാരി നിന്നു.... അമ്പടി ഭയങ്കരീ.... അപ്പോ അങ്ങനെ പാസ്സ് ആയതാണല്ലേ... ചിരിച്ചു കൊണ്ട് വിശ്വ ചോദിച്ചു... അല്ലാതെ പിന്നെ ഞാൻ പഠിച്ചു പാസ്സായിട്ട് നിങ്ങള് കൊറേ കാണും.. മിത്ര പിടി വിടാൻ ഉദ്ദേശം ഇല്ലാതെ നിക്കുവാണ്... മിത്രയുടെ മുടിയിൽ മുത്തി കൊണ്ട് അവളെ തലോടി കൊണ്ട് വിശ്വ ചിരിയോടെ നിന്നു.... പെട്ടെന്നെന്തോ ഓർത്തു കൊണ്ട് വിശ്വയുടെ പിടി മാറ്റി മിത്ര വിട്ടു നിന്നു... എന്ത് പറ്റി... സംശയത്തോടെ വിശ്വ ചോദിച്ചു.... നിങ്ങളെന്നെ കെട്ടിപ്പിടിച്ചു.. ഉമ്മ വെച്ചു.. ഇന്നലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... പുറകിൽ കൈ കെട്ടി കൊണ്ട് മിത്ര ചോദിച്ചു.... I'm so sorry.. it's my mistake.. sorry... വിശ്വ തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... നീയില്ലാതെ എനിക്ക് വയ്യ കുഞ്ഞേ.. ഒരുമ്മ അല്ലെ തന്നുള്ളൂ... i love you... എന്നൊക്കെ വിശ്വയുടെ വായിൽ നിന്ന് ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ച മിത്രക്ക് തലയിൽ ഇടിത്തീ വീണ അവസ്ഥ ആയിരുന്നു...

അയ്യോ ഡയലോഗ് മാറി.. ഇങ്ങനെ അല്ല.. മാറ്റിപ്പറ.... മിത്ര നിരാശയോടെ വിശ്വയെ നോക്കി.... നീ ഈയിടെയായി ആംഗ്രി baby മാറി cry baby ആയിട്ടുണ്ട്.. വിശ്വ വിഷയം മാറ്റി കോട്ടും എടുത്ത് പോവാൻ നിന്നു.... ഒന്നവിടെ നിന്നെ... മിത്ര കൈ കെട്ടി കൊണ്ട് ഗൗരവത്തോടെ വിളിച്ചു... എന്താണാവോ മാഡം.. നടത്തം നിർത്തി തിരിഞ്ഞു നോക്കാതെ തല ചെരിച്ചു കൊണ്ട് വിശ്വ പുരികം ഉയർത്തി... എന്നെ ഉമ്മ വെച്ചിട്ട് വെറുതെ അങ്ങനെ പോവാം എന്ന് വിചാരിച്ചോ... മിത്ര വിശ്വയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... അയ്യോ ഞാൻ മറന്നു.. നിനക്ക് നല്ല പെടയുടെ കുറവുണ്ടായിരുന്നു.... തന്നിട്ട് പോട്ടെ... വിശ്വ കുലുങ്ങി ചിരിച്ചു കൊണ്ട് ചോദിച്ചു... അയ്യോ നല്ല ചീഞ്ഞ തമാശ.. കൊണ്ട് പോയി ഉപ്പു ഭരണിയിൽ ഇട്ട് വെക്ക്.. കിട്ടിയതൊക്കെ തിരിച്ചു കൊടുക്കണം എന്നാ കാർന്നോമ്മാര് പറയുന്നേ.... അല്ലെ അച്ഛാ... ചുമരിൽ തൂങ്ങി കിടക്കുന്ന വിശ്വയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മിത്ര കള്ളച്ചിരി ചിരിച്ചു... എന്താ ഉദ്ദേശം... വിശ്വ ഊരക്ക് കൈ കൊടുത്ത് കൊണ്ട് ചോദിച്ചു.. എന്ത് ഉദ്ദേശം.. എനിക്ക് തന്നത് ഞാൻ അങ്ങ് തിരിച്ചു തരും അത്രേയുള്ളൂ.. ഹാ പിന്നൊരു വ്യത്യാസം ഉള്ളത് തലയിൽ തരാൻ എനിക്ക് എത്താത്തത് കൊണ്ട് ഞാൻ എനിക്ക് തോന്നുന്നിടത്തു തരും 😁😁😁...

മിത്ര ഉള്ള പല്ലും കട്ടപ്പല്ലും എല്ലാം കാണിച്ചു ഇളിച്ചു... ഉണ്ട് ഉണ്ട് ആട്ടമുണ്ട്.. കുട്ടിക്ക് ആട്ടമുണ്ട്.... വിശ്വ നിന്ന് വിയർക്കാൻ ഒക്കെ തുടങ്ങി... ചൂടുണ്ടോ വക്കീലേ.. ഫാൻ നന്നായി കറങ്ങുന്നുണ്ടല്ലോ... വിശ്വയുടെ അടുത്തേക്ക് ചേർന്ന് നിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര ചോദിച്ചു.... എനിക്കറിയാം എന്താ ചെയ്യേണ്ടേ എന്ന്... മാറി പോക്കേ നീ.. കൈ കൊണ്ട് മിത്രയെ തടഞ്ഞു നിർത്തി കൊണ്ട് വിശ്വ പറഞ്ഞു... അപ്പോ എന്റെ ഉമ്മ... ചുണ്ട് കൂർപ്പിച്ചു കൊണ്ട് മിത്ര വിശ്വയുടെ ചുണ്ടിലേക്കും കണ്ണിലേക്കും മാറി മാറി നോക്കി... വിശ്വ ആണേൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു.. ലക്ഷണം കണ്ടിട്ട് ചുണ്ട് ആണ് ലക്ഷ്യം... നിന്ന് കൊടുത്താൽ ഒരുമ്മയിൽ ഒന്നും നിക്കത്തുമില്ല.. sho shaad... കളിക്കാതെ പോയെ... മനുഷ്യന് ഇവിടെ അല്ലാതെ തന്നെ നൂറ് കൂട്ടം കാര്യങ്ങൾ ഉണ്ട് അപ്പോഴാ അവളുടെ ഉമ്മയും കിമ്മയും.... വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞു... ആ നൂറിൽ ഒരു കാര്യം ഇതായിക്കൂടെ ഉമ്മ ഉമ്മ... മിത്ര വിശ്വയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു... ഏത് നേരത്താണോ ആവോ ഇതിനെ പോയി ഉമ്മിക്കാൻ തോന്നിയത്.... വിശ്വ പിറുപിറുത്തു കൊണ്ട് സോഫയിലേക്കിരുന്നു....

ഉമ്മ വെക്കാൻ സൗകര്യം ഉണ്ടാക്കി തന്നതാണോ.. വിശ്വയുടെ അടുത്ത് ഇരുന്ന് കൊണ്ട് മിത്ര ചോദിച്ചു... നിനക്കെന്താ വേണ്ടേ.... അവസാന വാക്ക് പോലെ വിശ്വ ചോദിച്ചു... എനിക്കൊന്നും വേണ്ട.. ഇങ്ങോട്ട് തന്ന ഉമ്മ അങ്ങോട്ട് തിരിച്ചു തരാനാ.... മിത്രക്ക് ഒടുക്കത്തെ നാണം.... എന്നാൽ വേം താ... എനിക്ക് വേറെ പണി ഉണ്ട്.. സഹി കെട്ടതും വിശ്വ മുഖം നീട്ടി കൊടുത്ത് കൊണ്ട് പറഞ്ഞു... അയ്യോ അങ്ങനെ പറഞ്ഞൂടാ.... നിങ്ങൾ എതിർക്കുന്നു ഞാൻ നിർബന്ധിക്കുന്നു.. എതിർക്കൂന്നേ ഞാൻ നിർബന്ധിക്കട്ടെ... 🤭മിത്രയുടെ മനസ് കിടന്നു തുള്ളി... ഒരുമ്മക്കാണ് ഇത്രേം ജാഡ... നിങ്ങൾക്ക് ഇത്രേം കോൺട്രോളോ... മിത്ര വിശ്വയെ അടിമുടി നോക്കി.. നീയെന്റെ ക്ഷമ പരീക്ഷിക്കാതെ തരുന്നുണ്ടോ.... വിശ്വ പല്ല് കടിച്ചു കൊണ്ട് മുഖം തിരിച്ചു... ഇത്രേം നേരം വേണ്ടാന്ന് പറഞ്ഞ ആളാ ഇപ്പോ തരുന്നുണ്ടോ എന്ന്... തരാടോ ഞാൻ തരാം.... എന്റെ രണ്ടാമത്തെ ഉമ്മയാ ഇനി ചാൻസ് കിട്ടുമോ എന്തോ.. മിന്നിച്ചേക്കണേ... മിത്ര ശ്വാസം വലിച്ചു വിട്ടു... ഞാൻ മുതുകത്താണോ ഉമ്മ വെക്കണ്ടേ ഇങ്ങോട്ട് തിരിഞ്ഞിരി വക്കീലേ.. കെറുവിച്ചു കൊണ്ട് മിത്ര പറഞ്ഞു... 😡😡...

കലിപ്പിൽ നോക്കി കൊണ്ട് വിശ്വ മിത്രക്ക് അഭിമുഖം ആയി ഇരുന്നു.... പുഞ്ചിരിയോടെ മിത്ര വിശ്വയുടെ മുഖം കയ്യിൽ എടുത്തു.... ഒരു നിമിഷം രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു... ദേഷ്യം മാറി വിശ്വയുടെ കണ്ണിൽ പ്രണയം നിറയുന്നത് മിത്ര അറിഞ്ഞു.... മിത്ര ചെറുതായി പുഞ്ചിരിച്ചതും വിശ്വ കണ്ണുകൾ വേറെ ഭാഗത്തേക്ക്‌ മാറ്റി... ഓഹ് ഈ താടിയും മീശയും.... കുസൃതിയോടെ വിശ്വയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മിത്ര ഓരോന്നു പറഞ്ഞു... വേഗം തരുന്നുണ്ടോ.... ക്ഷമ നശിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഓഹ് ഈ വക്കീലിന് തീരെ ക്ഷമ ഇല്ല്യാ... ശ്യോ.. മിത്ര മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും വിശ്വ ഇറുക്കി കണ്ണടച്ചു... അതെവിടുത്തെ ന്യായം... സാധാരണ ഞങ്ങൾ പെണ്ണുങ്ങൾ അല്ലെ കണ്ണടക്കാറ്‌... ഓ ഈ വക്കീലിന്റെ ഒരു നാണം 🤭🤭🙈🙈.... മിത്ര പതിയെ ഇരിക്കുന്നിടത്തു നിന്നും ഉയർന്നു മുഖം അടുപ്പിച്ചു കൊണ്ട് വിശ്വയുടെ വിറയ്ക്കുന്ന ചുണ്ടിൽ മൃദുവായി ചുംബിച്ചു വിട്ടു മാറി .... ചമ്മിയ ചിരിയോടെ പുറകിലേക്ക് ഇരിക്കാൻ തുനിഞ്ഞതും മിത്രയുടെ അരയിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു.....

പെട്ടെന്നുണ്ടായ അറ്റാക്കിൽ മിത്ര ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു.... മിത്രക്ക് ശ്വാസം എടുക്കാൻ തക്ക രീതിയിൽ വിശ്വ അവളുടെ കീഴ് ചുണ്ടും മേൽചുണ്ടും മാറി മാറി ചുംബിച്ചു.... മിത്രയുടെ കൈകൾ വിശ്വയുടെ തുടയിൽ അമർന്നു.... മുടിയിഴകൾക്കിടയിലൂടെ കൈ കോർത്തു കൊണ്ട് വിശ്വ അവളെ ഒന്നൂടി അവനിലേക്ക് അടുപ്പിച്ചു നിർത്തി... ഉണർന്നു,,, മിത്രയുടെ ഓരോ രോമകൂപങ്ങളും വിശ്വയുടെ ചുംബനത്തിൽ ഉയർന്നു നിന്നു.. നിർവൃതിയോടെ വിശ്വയുടെ ചുണ്ടുകൾ മിത്രയുടെ ചുണ്ടിൽ നടനമാടി... ഓരോ നിമിഷവും വിശ്വ അവളിലേക്ക് ആഴ്ന്നിറങ്ങി.. മിത്രയുടെ മുടികളിൽ പിടിച്ചിരുന്ന വിശ്വയുടെ കൈകൾ തോളിലൂടെ ഊർന്നിറങ്ങി അരക്കെട്ടിനെ സ്പർശിച്ചു തുടയിൽ വന്ന് സ്ഥാനം പിടിച്ചു നിന്നു... ആർദ്രമായ ആ ചുംബനത്തിൽ രണ്ട് പേരുടെയും നാവുകൾ ചുറ്റി പിണഞ്ഞു... വിശ്വയുടെ കൈകൾ പതിയെ മിത്രയുടെ വയറിലേക്ക് ചലിച്ചതും ഇക്കിളി കൊണ്ട് മിത്ര ഒന്ന് ഏങ്ങി... ആ ഏങ്ങലിൽ വിശ്വക്ക് സ്വബോധം വന്നു...

താൻ എന്താണ് ചെയ്യുന്നതെന്ന് ഓർമ വന്നതും ചുണ്ടുകൾ വിടുവിച്ചു കൊണ്ട് വിശ്വ മിത്രയെ മാറ്റി... സോറി കുഞ്ഞേ.... ഇടത് കൈ കൊണ്ട് ചെവി തുമ്പിൽ പിടിച്ചു വലത് കൈ മിത്രയുടെ ചുണ്ടിൽ തലോടി കവിളിൽ സ്ഥാനം പിടിപ്പിച്ചു കൊണ്ട് നെറ്റി ചുളിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഓ മൂപ്പർക്ക് ഇപ്പോഴാണ് വെളിവ് വന്നത്.. ഒക്കെ ചെയ്ത് വെച്ചിട്ടും പോര... മിത്രയുടെ കവിളിൽ ഇരിക്കുന്ന വിശ്വയുടെ കൈ എടുത്ത് അവൾ അവന്റെ ചെവിയിൽ വെച്ച് കൊടുത്തു.... ഇളിഞ്ഞ ചിരിയോടെ വിശ്വ വേഗം എണീറ്റ് നിന്നു.... നാളെ പേരെന്റ്സ് മീറ്റിംഗ് ഉണ്ട്.... ഉമ്മച്ചൻ വരണം... ചിരി കടിച്ചു പിടിച്ചു കൊണ്ട് നിഷ്കുവോടെ മിത്ര പറഞ്ഞു... മ്മ്... തലയാട്ടി കൊണ്ട് വിശ്വ വേഗം റൂമിൽ കയറി വാതിൽ അടച്ചു.... കുറച്ച് മുന്നേ ഇങ്ങേരുടെ കോൺട്രോളിനെ ആണല്ലോ ദൈവേ ഞാൻ പുകഴ്ത്തിയത്... 😣 മിത്ര സോഫയിലേക്ക് കിടന്നു അയവിറക്കി... ഇതേ സമയം വക്കീൽ ചെയ്തതോർത്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നാഗവല്ലി കളിക്കുവാണ്.... വല്ല്യ ഉത്തരവിറക്കുമ്പോൾ ആലോയ്ക്കണം കണ്ട്രോൾ ഇല്ലെന്ന്.. ഛെയ്... 🤭🤭... ✨️✨️✨️✨️✨️

മിത്ര പിന്നെ വേറെ പണി ഇല്ലാത്തത് കൊണ്ടും എല്ലാം സബ്ജെക്ടും പാസ്സ് ആയത് കൊണ്ടും പ്രത്യേകിച്ച് ഉമ്മയുടെ ഹാങ്ങോവർ മാറാത്തത് കൊണ്ടും ഹാളിൽ ചെന്ന് മ്യൂസിക് ചാനൽ തന്നെ വെച്ച് ഉള്ള റൊമാൻറിക് പാട്ടൊക്കെ കുത്തിരുന്ന് കാണാൻ തുടങ്ങി... ആരോട് പറയാൻ ആര് കേൾക്കാൻ... ഉള്ള ഒരെണ്ണം അതാ കതകും പൂട്ടി ഇരിക്കുന്നു.... കണ്ട്രോൾ ദേവാ നിങ്ങളിതൊന്നും കാണുന്നില്ലല്ലോ... ചുണ്ടിൽ തടവി കൊണ്ട് മിത്ര സോഫയിലേക്ക് നീണ്ടു നിവർന്നു കിടന്നു.... ഹലോ.. വാതിൽ തുറന്നെ.... വിശ്വ വാതിൽ തുറക്കുന്നില്ല എന്ന് കണ്ടതും മിത്ര കൊട്ടി വിളിച്ചു... കുട്ടിക്ക് അനക്കമില്ല..... 😒 ഈശ്വരാ അതിന്റെ ഉള്ളിൽ ഇല്ലേ ഇനി.. വക്കീലേ വാതിൽ തുറക്ക്.... മനുഷ്യാ എനിക്ക് ഡ്രസ്സ്‌ എടുക്കണം.... വാതിലിൽ താളം പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... നിനക്ക് ആകെ ഒരു ഡ്രസ്സ് ഉള്ളൂ.... വേണേൽ വേറെ വല്ലതും എടുത്തിടാൻ നോക്ക്.... വിശ്വ റൂമിൽ നിന്നും വിളിച്ചു പറഞ്ഞു... ഓ അപ്പോ ചത്തിട്ടില്ല.. ചമ്മൽ ആണ്.. ശെരിയാക്കി തരാം... എന്റെ ഡ്രെസ് എല്ലാം അതിന്റെ ഉള്ളിൽ അല്ലെ.... നിങ്ങൾക്ക് ചമ്മൽ ആണല്ലേ പതി ദേവാ...

ഞാൻ ഡ്രസ്സ്‌ എടുത്ത് നിങ്ങടെ മുഖത്തേക്ക് നോക്കാതെ പൊക്കോളാം... 😌 മിത്ര ഉമ്മ കിട്ടിയ നിർവൃതിയിൽ മൂപ്പരെ തളർത്താൻ നോക്കുവാണ്... നീ ഒന്ന് പോയെ... ഒരു സ്വര്യം തരില്ലെന്ന് വെച്ചാൽ... വിശ്വ ആക്രോശിച്ചു കൊണ്ട് പറഞ്ഞു..... എന്നാൽ ചോറുണ്ണാൻ വാ.... മിത്ര വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... എന്റെ പൊന്നു കുഞ്ഞേ എനിക്ക് വേണ്ട... പോയി വല്ല പണിയും ചെയ്യ്‌ എന്നെ ശല്യം ചെയ്യാതെ.. ഓഹ്... വിശ്വയുടെ ഗർജ്ജനം പുറത്തേക്ക് വന്നു... അപ്പോ ഡ്രസ്സ്‌ തരില്ലല്ലോ.. ചോറ് വേണ്ടല്ലോ... മിത്ര ഇളിച്ചു കൊണ്ട് വീണ്ടും ചോദിച്ചു... ഇല്ല്യാ.. വേണ്ട... വിശ്വ വിളിച്ചു പറഞ്ഞു... ഓക്കേ fine... 😏 പുച്ഛത്തോടെ വാതിലിന് ഒരു ചവിട്ടും കൊടുത്ത് മിത്ര ഡ്രസ്സ്‌ മാറാൻ പോയി... ...... 7:30ക്ക് കൂട്ടിൽ കയറിയതാ.. സമയം 9 :30..മനുഷ്യന് ആണേൽ ഉറക്കം വന്നിട്ട് വയ്യ.. ഇങ്ങേരു ഇന്നെങ്ങാനും വാതിൽ തുറക്കുമോ.. മിത്ര ടോം and ജെറിയിലെ ടോമിനെ പോലെ ഉറക്കം തൂങ്ങി കൊണ്ട് പിറുപിറുത്തു.... എനിക്കുറക്കം വരുന്നു.... വാതിലിൽ ചാരി നിന്ന് കൊണ്ട് മിത്ര പറഞ്ഞു... ഉറക്കം വരുന്നുണ്ടേൽ അപ്പുറത്ത് അതാ റൂം പോയി ഉറങ്ങ്... വിശ്വ മിത്രയുടെ ആഗ്രഹം കാറ്റിൽ പറത്തി...

ഞാൻ നിങ്ങടെ അടുത്ത് കിടക്കുന്നില്ല.. റൗണ്ട് ബെഡിൽ കിടന്നോളാ...ഒന്ന് തുറക്ക് കള്ള കിളവാ.. മിത്രയുടെ ക്ഷമയുടെ നെല്ലി പലക തകർന്നെന്ന് പറഞ്ഞാൽ മതിയല്ലോ... മനുഷ്യന് സമാധാനം തരില്ലെന്ന് വെച്ചാൽ... നീ ഒന്ന് പോയി ഉറങ്ങെന്റെ കൊച്ചേ... വിശ്വയുടെ ടോണിനും വ്യത്യാസം വരാൻ തുടങ്ങി... അതിന് നിങ്ങൾ വാതിൽ തുറന്നാൽ അല്ലെ ഉറങ്ങാൻ പറ്റുള്ളൂ... മിത്രയും വിട്ടു കൊടുത്തില്ല.... മിത്രേ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയെ നീ... വിശ്വ കലിപ്പ് മോഡ് ഓൺ... വാക്ക് പറഞ്ഞാൽ വാക്ക് ആവണം വക്കീലേ.. നിങ്ങളെന്നെ ഉമ്മിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയില്ലേ.... ഞാൻ ചത്തിരുന്നേൽ ബാക്കി സപ്പ്ളി ആര് വാങ്ങുമായിരുന്നു... നിങ്ങൾക്ക് എന്തും ആവാം... ഞാൻ നിങ്ങടെ അടുത്ത് കിടക്കണം എന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ലല്ലോ.. മര്യാദക്ക് തുറന്നോ ഇല്ലേൽ ഞാൻ ചവി..... മുഴുവൻ പറയുന്നതിന് മുന്നേ രാജാവിന്റെ കവാടം തുറന്നു... മിത്ര ഇളിച്ചു കൊണ്ട് റൂമിലേക്ക് കയറിയതും വിശ്വ ഡോർ അടച്ചു പകച്ചു കൊണ്ട് മിത്രയെ നോക്കി... നോക്കണ്ട.. എനിക്ക് ഡ്രസ്സ്‌ തന്നില്ലല്ലോ അതോണ്ട് കിട്ടിയ ഡ്രസ്സ്‌ വെച്ച് അഡ്ജസ്റ്റ് ചെയ്തു...

സ്വയം നോക്കി കൊണ്ട് മിത്ര പറഞ്ഞു... ഇതെന്റെ ബനിയനും ട്രൗസറും അല്ലെ... തുട വരെ ഉള്ള ട്രൗസറും രണ്ടാളെ ഇനിയും കേറ്റാൻ ഉള്ള ബനിയനും ഇട്ട് നിൽക്കുന്ന മിത്രയെ നോക്കി വിശ്വ ചോദിച്ചു... അല്ലെ.. ഞാൻ നിങ്ങടെ ആണെന്ന് കരുതിയാ ഇട്ടേ.. എങ്ങനെ ഉണ്ട്.. കുറച്ചു ലൂസ് ഉണ്ട് ഞാൻ വള്ളി വെച്ച് അഡ്ജസ്റ്റ് ചെയ്തു.. ടോപ് പൊക്കി ട്രൗസർ കെട്ടിയത് കാണിച്ചു കൊണ്ട് മിത്ര വിശ്വയെ നോക്കി... വിശ്വക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ അവളെ തുറിച്ചു നോക്കി കൊണ്ട് ബനിയൻ പിടിച്ചു താഴ്ത്തി ഇട്ടു കൊടുത്തു ... ഓഹ് ഇങ്ങേര് ആണല്ലോ നേരത്തെ ഇമ്രാൻ ഹാഷ്മിയെ പോലെ ഉമ്മ വെച്ചെന്ന് ആലോചിക്കുമ്പോഴാ... 😵😬... നോക്കണ്ട നിങ്ങൾ വാതിൽ തുറന്നിരുന്നേൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.. മിത്ര അവളുടെ ഭാഗം ക്ലിയർ ആക്കി... ഇപ്പോൾ റൂമിൽ ആണല്ലോ.. എന്നാൽ ഡ്രസ്സ്‌ മാറ്റ്... വിശ്വ പുച്ഛത്തോടെ പറഞ്ഞു....

മിത്ര വിശ്വയെ നോക്കി കുറുമ്പൊടെ ബനിയൻ പൊക്കി.... കാണാത്തത് എന്തോ കണ്ടപ്പോലെ വിശ്വ പിടിച്ചു താഴ്ത്തി... വിട് മാറട്ടെ... 😒😏 മിത്രക്ക് അതിലും വല്യ പുച്ഛം 😤... വിശ്വയുടെ കൈ തട്ടി മാറ്റി മിത്ര പിന്നേം പൊക്കി... വിശ്വ പിടിച്ചു താഴ്ത്തി.... കുറച്ച് നേരം ഈ പൊക്കലും താഴ്ത്തലും നടന്നുലു... 😌 എന്റെ മുന്നിൽ നിന്ന് മാറാൻ അല്ല പറഞ്ഞെ.. നേരത്തെ അങ്ങനെ സംഭവിച്ചെന്ന് കരുതി ചീപ് ഷോ ഇറക്കാൻ നിക്കല്ലേ മിസ്സിസ് വിശ്വാസ്.... വിശ്വ മിത്രയെ പുറകിലേക്ക് തള്ളി കൊണ്ട് പറഞ്ഞു... അങ്ങനെ റൊമാൻസിൽ നിന്നും ഒരു വലിയ വഴക്കിലേക്ക് പോവുവാണ് സൂർത്തുക്കളെ... 😪🤭... വാക്കിനു വ്യവസ്ഥ ഇല്ലെങ്കിൽ പിന്നെ അങ്ങനെ ഒരു തീരുമാനം എടുക്കാൻ നിക്കരുത് mr വിശ്വാസ് രാമനാഥ്... വീഴാൻ പോയ മിത്ര ടേബിളിൽ പിടിച്ചു നിന്ന് കൊണ്ട് പറഞ്ഞു... പ്രലോഭിപ്പിച്ചു കഴിഞ്ഞാൽ ആരായാലും ഉമ്മ വെച്ച് പോവും... വിശ്വ വേറെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞു... അത് നിങ്ങൾ പണ്ടേ തെളിയിച്ച കാര്യം ആണല്ലോ... സങ്കടം തികട്ടി വന്നതും പിടിച്ചു വെച്ച് കൊണ്ട് മിത്ര വിശ്വയെ നോക്കി... നിനക്കിപ്പോ എന്താ വേണ്ടത്..

ആ ഡ്രസ്സ്‌ ഇടണം.. റൂമിൽ കിടക്കണം അത്രയല്ലേ വേണ്ടത്... ചെയ്യ്‌ ഇഷ്ടം പോലെ ചെയ്യ്‌.. മിത്ര പിടിച്ചു പിടിച്ചു കെറുവാണെന്ന് കണ്ടതും കാര്യം കൂടുതൽ വഷളാവാതിരിക്കാൻ വേണ്ടി വിശ്വ കൈ കൂപ്പി കൊണ്ട് പറഞ്ഞു... എനിക്ക് നിങ്ങടെ ചൂടേറ്റ് നിങ്ങടെ നെഞ്ചിൽ ചേർന്നാണ് കിടക്കേണ്ടത്.. അല്ലാതെ ഒരു റൂമിൽ അന്യരെ പോലെ അല്ല... മിത്ര അവൾക്ക് വേണ്ട കാര്യം വെളിപ്പെടുത്തി... നടക്കില്ല... മുഖവുര കൂടാതെ വിശ്വ പറഞ്ഞു... എന്ത് കൊണ്ട് നടക്കില്ല... എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയാം ആ കുഞ്ഞ് നിങ്ങടെ അല്ലെന്ന്.. പിന്നെ എന്തിനാ അകറ്റി നിർത്തുന്നെ... മിത്ര ഉറക്കെ ചോദിച്ചു... എനിക്ക് ചെവി കേൾക്കാം മിത്ര.. ഇങ്ങനെ ഒച്ചയിടെണ്ട ആവശ്യം ഇല്ല്യാ... പിന്നെ ഞാൻ ഒരു കാര്യത്തിന് മാത്രമേ നിന്നെ അകറ്റി നിർത്തിയിട്ടുള്ളൂ.. ബാക്കി എല്ലാത്തിനും ഞാൻ നിന്റെ ഒപ്പം ഉണ്ട്.. നീ എഴുതാപ്പുറം വായിക്കണ്ട.... വിശ്വ പതുക്കെ താഴ്മയായി പറഞ്ഞു.... ഏത് ഭാര്യയും ആഗ്രഹിക്കുന്നത് ഭർത്താവിനോപ്പം ചേർന്ന് എല്ലാം ഷെയർ ചെയ്ത് ജീവിക്കണം എന്നാണ്.. എല്ലാം ചെയ്യുമ്പോഴും നിങ്ങൾ അത് മാത്രം നിരസിക്കുന്നതെന്തിനാ....

ഞാൻ വേറെ കൂടുതൽ ഒന്നും ചോദിക്കുന്നില്ലല്ലോ... മിത്ര നിരാശയോടെ ചോദിച്ചു... അതിന്റെ കാരണം ആണ് മീര.. ഞാൻ പറഞ്ഞല്ലോ.. നിനക്കെന്താ കാര്യം പറഞ്ഞാൽ മനസിലാവാത്തെ... വിശ്വ ദേഷ്യത്തോടെ മിത്രയുടെ കയ്യിൽ അമർത്തി പിടിച്ചു.. എന്നിട്ട് നിങ്ങൾ അതിന് വേണ്ടി എന്താ ഒന്നും ചെയ്യാത്തത്... എന്നോട് ദേഷ്യം കാണിക്കാൻ എടുക്കുന്ന എഫെർട്ടിൽ നിന്ന് പകുതി എങ്കിലും കാണിച്ചിരുന്നേൽ ഇപ്പോൾ സത്യം മനസിലായെനെ.. വിശ്വയുടെ മുറുകുന്ന കൈകൾ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഇത്‌ ജീവിതമാണ് അല്ലാതെ സിനിമ അല്ല പെട്ടെന്ന് കണ്ട് പിടിക്കാൻ.. പിന്നെ ഞാൻ പച്ചയായ വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യൻ ആണ് അല്ലാതെ റോബോട്ടല്ല... did you understand...? മിത്രയുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് അടുപ്പിച്ചു അവളുടെ കണ്ണിൽ നോക്കി വിശ്വ ചോദിച്ചു... ഇല്ല്യാ.. എനിക്ക് മനസിലാവില്ല.. ഒന്നും.... എന്തിനാണ് നിങ്ങളെന്നെ അകറ്റി നിർത്തുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.... എപ്പോ നോക്കിയാലും നിങ്ങളും മീരയും.. അതിൽ മിത്രക്കുള്ള റോൾ എന്താ...

മിത്ര പിന്നേം പിന്നേം അതിൽ കടിച്ചു തൂങ്ങുവാണ്... ഇനി നീ വായ തുറന്നാൽ എന്റെ കൈ നിന്റെ മുഖത്ത് വീഴും.. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ പിന്നേം അതന്നെ ചെയ്തോണ്ടിരിക്കുവാ.. ഏത് നേരത്താ ആവോ ഇതിനെ ചൂണ്ടി കാണിച്ചു കെട്ടാൻ തോന്നിയെ... വിശ്വ പിറുപിറുത്തു കൊണ്ട് ബെഡിലേക്കിരുന്നു... വിശ്വ പറഞ്ഞ ആ ഇരുപത്തി നാല് വാക്കുകളിൽ അവസാനത്തെ എട്ട് വാക്കുകൾ മിത്രയുടെ മനസ്സിൽ ആഴത്തിൽ പതിച്ചു.... അതുവരെ ചിലച്ചോണ്ടിരുന്ന മിത്രയുടെ വായ കൊട്ടിയടക്കാൻ പാകത്തിനുള്ള വാക്കുകൾ ആയിരുന്നു വിശ്വ പറഞ്ഞത്.... വിശ്വയെ നോക്കി നെടുവീർപ്പോടെ ഒരു ദയനീയ ചിരി ചിരിച്ചു കബോഡിൽ നിന്നും ഡ്രെസ്സും എടുത്ത് മിത്ര ബാത്റൂമിലേക്ക് നടന്നു... വിശ്വയുടെ ഡ്രസ്സ്‌ അഴിച്ചു മാറ്റി കഴുകി തന്റെ ഡ്രസ്സ്‌ എടുത്തിട്ട് ബാൽക്കണിയിൽ കൊണ്ട് പോയി ഇട്ടു.... അങ്ങനെ ഇപ്പൊ തന്റെ ഡ്രസ്സ്‌ എനിക്ക് വേണ്ടടോ കൃമി വക്കീലേ... വിശ്വയെ നോക്കി പിറുപിറുത്തു കൊണ്ട് മിത്ര റൗണ്ട് ബെഡിൽ പോയി കിടന്നു... കിടക്കാൻ നോക്കെടോ നല്ലവനായ ഉമ്മച്ചാ... ലൈറ്റ് ഓഫ്‌ ആക്കിക്കൊണ്ട് മിത്ര തലവഴി പുതപ്പ് മൂടി... ✨️✨️✨️✨️✨️✨️ തുടരും....

എന്റെ മിത്രക്ക് ഫുൾ പാസ്സ് ആവാനും പാടില്ലേ.. ഇതെന്റെ ഗർഭം അല്ല എന്റെ ഗർഭം ഇങ്ങനെ അല്ല... എന്ന് വിശ്വ പറയാൻ പറഞ്ഞു... ആ പിന്നേയ് ഇന്ന് ഞാൻ മുൾമുനയിൽ നിർത്തിയിട്ടില്ല.. അസ്സൽ ചാമ്പക്കയുടെ ചോട്ടിൽ വെച്ചാ നിർത്തിയെക്കുന്നെ.. അപ്പോ പ്യാർ only...... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story