വിശ്വാമിത്രം: ഭാഗം 59

viswamithram

എഴുത്തുകാരി: നിലാവ്‌

ഇറങ്ങാൻ വരട്ടെ ഞാനും ഉണ്ട്.... മിത്ര കോളേജിലേക്ക് പോവാൻ ഇറങ്ങാൻ നിന്നതും വിശ്വ തടഞ്ഞു കൊണ്ട് പറഞ്ഞു.. അതെന്താ ഇന്ന് പോണ്ടേ... രണ്ട് ദിവസായി ഇങ്ങേർക്ക് കാറിൽ കൊണ്ടോവൽ പതിവാണല്ലോ... മിത്ര വിശ്വയെ തന്നെ നോക്കി സ്വയം പറഞ്ഞു... വെള്ള ഷർട്ട് ആണ് വേഷം.. അതിന് യോജിച്ച ബ്ലാക്ക് പാന്റ്.. ടക് ഇൻ ചെയ്തിട്ടുണ്ട്... മുടിയും താടിയും ഒക്കെ ഒതുക്കി വെച്ചിട്ടുണ്ട്.. സാധാരണ കാണാത്ത ഒരു റൈബാന്റെ കറുത്ത കണ്ണട ഉണ്ട് മുഖത്ത്... ഇനി വല്ല കല്യാണവും ഉണ്ടോ... എന്നാൽ പിന്നെ ഞാനും പോവും.. ഹാ... മിത്ര വിശ്വയെ അടിമുടി നോക്കി.... നീ എന്താ ഇങ്ങനെ നോക്കുന്നെ.. മിത്രയുടെ നോട്ടം കണ്ടിട്ടാവണം വിശ്വ ചോദിച്ചു... അല്ല ഞാൻ വേറെ വഴിക്കാ... ഞാൻ എന്തിനാ നിങ്ങടെ ഒപ്പം വരുന്നേ... മിത്ര ചിറി കോട്ടി കൊണ്ട് ചോദിച്ചു... മാഡം ഇന്നലെ പറഞ്ഞിരുന്നു പേരെന്റ്സ് മീറ്റിംഗ് ഉണ്ടെന്ന്..

പാലക്കാടിൽ നിന്ന് നിന്റെ അപ്പൻ വരുമ്പോഴേക്കും നാളെ ആവും... വിശ്വ കളിയാക്കി കൊണ്ട് പറഞ്ഞു... ഓ അപ്പോ അതാണ് ഇങ്ങനെ ആനച്ചന്തത്തിൽ ഒക്കെ ഒരുങ്ങി വന്നേക്കുന്നെ.... ഒരു നെറ്റിപ്പട്ടത്തിന്റെ കുറവ് ഞാൻ കാണുന്നു .. മിത്ര ആത്മകഥിച്ചു വിട്ടു.... അതിന് സാറേ മീറ്റിംഗ് ഉച്ചക്കാണ്.. അല്ലാതെ നിങ്ങൾക്ക് മാത്രം ആയിട്ടൊന്നും എടുക്കാൻ പോണില്ല... മിത്രയും അതേ ടോണിൽ പറഞ്ഞു.. ഞാൻ ഒരു തിരക്ക് പിടിച്ച വക്കീൽ അല്ലെ angry ബേബി.... so, ഞാൻ ഇപ്പൊ വരുന്നു,, നിന്റെ മിസ്സിനെ കാണുന്നു,, കാര്യങ്ങൾ അന്വേഷിക്കുന്നു,,, ഒപ്പിടുന്നു ഓഫീസിലേക്ക് പോവുന്നു.. that's all... വിശ്വ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... Coz മിത്ര ആകെ കിളി പോയ പോലെ നിക്കുവാണ് 🤭... അതൊക്കെ നിങ്ങൾക്ക് റിസ്ക് അല്ലെ തിരക്ക് പിടിച്ച വക്കീലേ.... വർക്ക്‌ കളയണ്ട... ജോലി മുഖ്യം വക്കീലേ... വിശ്വയോട് ചാരി നിന്ന് കൊണ്ട് മിത്ര ഇളിച്ചു കാട്ടി...

Don't touch me... ഷർട്ട്‌ ചുളിയും.. കോളേജിൽ പെൺപിള്ളേർ ഒക്കെ ഉള്ളതല്ലേ... 😌 വിശ്വക്ക് നാണം.... അല്ലാതെ പിന്നെ ചോക്ലെറ്റിലെ പ്രിത്വിരാജ് അല്ലല്ലോ ഞാൻ... ബോയ്സ് സ്കൂളിൽ ഒറ്റക്കൊരു പെൺകുട്ടി.... മിത്ര വിശ്വയെ നന്നായിട്ടൊന്ന് ചാരി നിന്നു... ഞാൻ ചാരിയിട്ട് ഈ പടുമരം വീഴുന്നതൊന്ന് കാണണമല്ലോ... നിന്നോട് തർക്കിക്കാൻ നിന്നാൽ എന്റെ സമയം പോവുവല്ലാതെ ഒരു മെച്ചവും ഇല്ല്യാ... മിത്രയെ മാറ്റി നിർത്തി കൈകൂപ്പി കൊണ്ട് വിശ്വ പറഞ്ഞു.... ഇടക്കിടക്ക് എന്നേ നോക്കി കൈ കൂപ്പാൻ ഞാൻ വല്ല പ്രതിഷ്ഠയും ആണോ 😏.... മിത്ര രാവിലെ തന്നെ തല്ലുണ്ടാക്കാൻ ഇറങ്ങിയേക്കുവാണ്... ആണല്ലോ അത് നിനക്കിത് വരെ മനസിലായില്ലേ... ഭദ്രകാളി ആണ് തനി ഭദ്രകാളി.... വിശ്വ ഊറി ചിരിച്ചു കൊണ്ട് ഫ്‌ളാറ്റ് പൂട്ടി ഇറങ്ങി... ഹാ... വായേം തുറന്ന് വിശ്വയെ പ്രാകി ബാഗും തോളിലിട്ട് മിത്ര അവന്റെ പിന്നാലെ പോയി.... ....... എടി നീ വാ ഞങ്ങൾ ഇറങ്ങി.. മുന്നിൽ നിന്നാൽ മതി...

കാർ പാർക്കിങ്ങിൽ എത്തിയതും മിത്ര വേഗം ദിച്ചിക്ക് വിളിച്ചു.... ഒരേ സ്ഥലത്തേക്ക് ആവുമ്പോൾ ലിഫ്റ്റ് കൊടുക്കുന്നത് നല്ലതല്ലേ... 🤪 എടി നിങ്ങൾ പൊക്കോ.. എന്റെ ഒന്നും കഴിഞ്ഞില്ലടി... കുളിച്ചു ഇറങ്ങിയതേ ഉള്ളൂ... ലെ ദിച്ചി.... അതൊക്കെ കാറിൽ ഇരുന്ന് ചെയ്യടി... നീ വാ വേം... മിത്ര വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... വക്കീലിന്റെ കാറെന്താ സഞ്ചരിക്കുന്ന ബ്യൂട്ടി പാർലറോ.... അതും പറഞ്ഞു ദിച്ചി ഫോൺ വെച്ചു... ഇനിയെങ്കിലും കേറാമോ.... മിത്രയുടെ മുന്നിൽ കാർ നിർത്തി ഹോൺ അടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... വല്യ ഗമ ഒക്കെ ഇട്ട് മിത്ര ഫ്രോന്റിലേക്ക് കയറി ഇരുന്നു... ✨️✨️✨️✨️✨️✨️ വാ അവിടെയാ സ്റ്റാഫ്‌.... മിത്ര മുഴുവൻ പറയുന്നതിന് മുന്നേ വിശ്വ സ്റ്റാഫ്‌ റൂമും നോക്കി മുന്നിലേക്ക് നടന്നു... അഹങ്കാരൻ.... നടന്ന് കാൽ കഴക്കട്ടെ അപ്പോ പഠിക്കും... മുഖം വീർപ്പിച്ചു കൊണ്ട് മിത്ര പിന്നാലെ നടന്നു... യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിശ്വ സ്റ്റാഫ്‌ റൂമിലേക്ക് കയറി മിത്രയുടെ ക്ലാസ്സ്‌ ഇൻചാർജുള്ള ടീച്ചറുടെ മുന്നിൽ പോയി നിന്നു.. എന്റീശ്വരാ ഇങ്ങേർക്ക് ഇവിടെ മൊത്തം അറിയാലോ....

ഇനി ഈ പെണ്ണുപിള്ളയുടെയും ഡിവോഴ്സ് കേസ് ഇങ്ങേരാണോ നോക്കിയേ.. അല്ലേയ് പറയാൻ പറ്റില്ല.... മിത്ര നല്ല കുട്ടിയായി വിശ്വയുടെ ബാക്കിൽ സ്ഥാനം പിടിച്ചു.... Good morning soorya... വിശ്വ മാമിനെ അഭിസംബോധന ചെയ്ത് കൊണ്ട് മുന്നിലേക്കിരുന്നു.... ങേ ഇങ്ങേരെന്താ ടീച്ചറുടെ പേരൊക്കെ വിളിക്കുന്നെ.. വക്കീൽ ആയതിന്റെ ഹുങ്ക്.. ഇനി ഞാൻ നാണം കെടും 😤... മിത്ര വിശ്വയെ സഹതാപത്തോടെ ഒന്ന് നോക്കി... പുസ്തകത്തിലും തല പൂഴ്ത്തി ഇരിക്കുവായിരുന്ന soorya മാം ഒന്ന് തലയുയർത്തി നോക്കി.. വിശ്വയെ കണ്ടതും മൂപ്പത്യേരുടെ കണ്ണുകളിലെ തിളക്കം.... അത് കണ്ടതും മിത്രക്ക് something മീമി (ഫിഷിയുടെ മലയാളം🙄)..... ഏയ് വിശ്വേട്ടൻ.... ചിരിയോടെ soorya ടീച്ചർ പറഞ്ഞതും മിത്രയുടെ കണ്ണ് പുറത്തേക്ക് ചാടി... വിശ്വേട്ടൻ.. ക്ക്മ്മ്മ്... മിത്ര തൊണ്ട അനക്കി കൊണ്ട് ചിരിച്ചു.... എന്റെ ജൂനിയർ ആയിരുന്നു.... മിത്രയുടെ ചിരി കണ്ട് കണ്ണ് കാണിച്ചു കൊണ്ട് വിശ്വ പറഞ്ഞു... മ്മ്മ്.... അതിന്റെ കൊണം ഉണ്ട്.. മിത്ര പല്ലിറുമ്മി കൊണ്ട് പറഞ്ഞു.... Soorya... പറയ് എന്തൊക്കെയുണ്ട് എന്റെ ഭാര്യയുടെ വിവരങ്ങൾ...

മിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി കൊണ്ട് വിശ്വ ചോദിച്ചു... ഓ അപ്പോ ഭാര്യ ആണ്.. ഇപ്പൊ കേക്കാം ഭാര്യയുടെ കൊണങ്ങൾ.... മിത്ര ഇളിച്ചു കൊണ്ട് മിസ്സിനെ ഒന്ന് നോക്കി... എന്റെ പൊന്നു വിശ്വേട്ടാ ഞാൻ പറയുന്നത് കൊണ്ട് എന്നോട് ഒന്നും തോന്നരുത്... ഈ കൊച്ചു പഠിക്കാൻ ഒന്നുമല്ല വരുന്നേ.... കഴിഞ്ഞാഴ്ച സ്‌ട്രൈക്കിന്റെ ഇടയിൽ ഒരു ചെക്കന്റെ തല എറിഞ്ഞു പൊട്ടിച്ചു... ടീച്ചർക്ക് കലോത്സവത്തിന് പ്രഭാഷണം പറയാൻ വേദി കിട്ടിയ പോലെ ആയിരുന്നു സംസാരം... അതവൻ എന്റെ നെറ്റിക്ക് എറിഞ്ഞത് കൊണ്ടാ... മിത്ര കാര്യം വെളിപ്പെടുത്തി... സ്‌ട്രൈക്കിന്റെ ഇടയിൽ ചെന്ന് തലക്ക് ഏറ് കൊള്ളാതെ ശ്രദ്ധിക്കേണ്ടത് തന്റെ ഡ്യൂട്ടി ആണ്.. അല്ലെങ്കിൽ തന്നെ കൊണ്ടാൽ തിരിച്ചു എറിയാൻ നിക്കണോ.. അതാണോ മര്യാദ... Soorya ടീച്ചർ ഇന്ന് കുറെ മേടിക്കും... അതാണല്ലോ മര്യാദ... നമുക്ക് അർഹിക്കാത്തത് കിട്ടിയാൽ നമ്മൾ തിരിച്ചു കൊടുക്കണം.. വക്കീലിന് കാര്യം മനസിലായി കാണും.. ഇന്നലെ ഞാൻ ഒന്ന് കൊടുത്തതാ.. മിത്ര നാണത്തോടെ ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ soorya മിസ്സ്‌ വക്കീലിന്റെ മുഖം അരിച്ചു പെറുക്കുവാണ്.. ഏറ് കൊണ്ടതെയ്.. 🤣....

വിശ്വ ആകെ വിയർത്തു പോക്കറ്റിൽ നിന്ന് ടവൽ എടുത്ത് ചുണ്ടൊക്കെ ഒന്ന് ഒപ്പി..... പകച്ചു പോയി വക്കീലേട്ടന്റെ വാർദ്ധക്യം... 😁 കല്യാണം കഴിഞ്ഞെന്ന് കേട്ടപ്പോൾ എനിക്ക് എന്ത് സന്തോഷം ആയെന്ന് അറിയുമോ... Soorya മിസ്സ്‌ കോണ്ടിന്വഷൻ കൊടുത്തു... അതെന്താ അടുത്തത് മിസ്സിന്റെ കല്യാണം ആണോ.. മണിക്ക് ഡൌട്ട്.. ഡൌട്ട് ഉണ്ടേൽ ചോയ്ച്ചു ചോയ്ച്ചു പോണം ന്നാണ് മിത്രയുടെ ഒരിത്... അതല്ല.. നീ നേരെ ആവുമല്ലോ എന്ന് കരുതി.. അപ്പോ അതിൽക്കും മേലെയാ ലൈസൻസ് കിട്ടിയ പോലെ... അതിന് ഞാൻ വണ്ടി ഓടിക്കാൻ അല്ലല്ലോ പഠിച്ചേ ലൈസൻസ് കിട്ടാൻ... വക്കീൽ എന്നെ കേട്ടുവല്ലേ ചെയ്തേ... ഇത്‌ നല്ല കൂത്തു.. മിത്ര പുച്ഛിച്ചു വിട്ടു... ചുമ്മാ... വിശ്വ നോക്കുന്നത് കണ്ടതും കണ്ണ് ചിമ്മി കൊണ്ട് മിത്ര പറഞ്ഞു... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ... എന്നൊരു ഭാവം ആയിരുന്നു വിശ്വക്ക്... ഇപ്രാവശ്യം എന്തോ ഭാഗ്യത്തിന് എല്ലാം ജസ്റ്റ്‌ പാസ്സ് ഉണ്ട്.... ഇത് പോലെ ബാക്കി സെം കൂടി പാസ്സായാൽ മതി.... ഡിഗ്രി പാസ്സ് ആവണ്ടേ തനിക്ക്... സൂര്യ മിസ്സ്‌ ഗൗരവത്തോടെ ചോദിച്ചു... അങ്ങനെ ഒന്നുല്ല്യ... മിത്ര ഇളിച്ചു കാട്ടി....

നീ ഇങ്ങനെ ആയാൽ ഒട്ടും ശെരിയാവില്ല കുഞ്ഞേ... പ്രോഗ്രസ്സ് കാർഡിൽ ഒപ്പിട്ട് തിരിച്ചു പോവാൻ നിൽക്കുന്ന ടൈമിൽ വിശ്വ പറഞ്ഞു... അയ്യാ പിന്നെ നിങ്ങളെ പോലെ ആവാൻ പറ്റുമോ... മിത്ര ചമ്മിയ ഭാവത്തോടെ പറഞ്ഞു... നിനക്ക് പഠിക്കണം എന്നൊരു വിചാരവും ഇല്ലേ... മിത്രയുടെ തോളിൽ കൈ വെച്ച് കുനിഞ്ഞു നിന്ന് കൊണ്ട് വിശ്വ ചോദിച്ചു... നിങ്ങൾക്ക് സത്യങ്ങൾ ഒക്കെ അറിഞ്ഞു നിങ്ങൾക്ക് എന്റെ ഭർത്താവായി ജീവിക്കണമെന്ന് ആഗ്രഹമില്ലേ... വിശ്വയുടെ കണ്ണുകളിൽ നോക്കി മിത്ര മറുചോദ്യം ചോദിച്ചു.... എന്റെ പൊന്നു കുഞ്ഞേ.. നിന്നോട് ഒരു കാര്യം ചോദിക്കുമ്പോഴേക്കും നീ എന്തിനാ ആ പിശാശിനെ ഓർമിക്കുന്നേ.... എന്തൊരു കഷ്ടം ആണെന്ന് നോക്കണേ.. ഇനി ഞാൻ ഇവിടെ നിന്നാൽ ശെരിയാവില്ല... ദേഷ്യം പിടിച്ചു നിർത്തി കൊണ്ട് വിശ്വ കാറിന്റെ അടുത്തേക്ക് നടന്നു.... പോവണോ വിശ്വേട്ടാ... സൂര്യ മിസ്സ്‌ വിളിച്ച ടോണിൽ മിത്ര വിളിച്ചു ചോദിച്ചു... നീ പോടീ angry girl.... ക്ലാസ്സിൽ പോടീ... അടിക്കുന്ന പോലെ ഓങ്ങി കൊണ്ട് വിശ്വ കാറിൽ കേറി വേഗം പോയി....

പോടാ കള്ള കിളവാ... പൊട്ടി ചിരിച്ചു കൊണ്ട് വിശ്വ ക്ലാസ്സ്‌ റൂമിലേക്ക് പോയി... ✨️✨️✨️✨️✨️ മിത്ര കോളേജ് വിട്ടു ഫ്ലാറ്റിലേക്ക് കയറുമ്പോൾ തന്നെ കണ്ടു ഡോറിന്റെ മുന്നിൽ ഇരിക്കുന്ന വിച്ചുവിനെ... നീ വരുമെന്ന് പറഞ്ഞില്ലല്ലോ.... എന്നാ ഞാൻ താഴെ കീ ഏൽപ്പിച്ചു പോവുമായിരുന്നു... ഫ്ലാറ്റിലേക്ക് നടന്നടുത്തു കൊണ്ട് മിത്ര പറഞ്ഞു.... ഇവിടെ വരെ എത്തിയത് എനിക്കെ അറിയൂ മണിയേ... മുഖമുയർത്തി വിച്ചു മിത്രയെ നോക്കി... അയ്യോഹ്... എന്ത് പറ്റി... നെറ്റിയിലെ മുറിവും കയ്യിലെ ഒടിവും ഷർട്ട് ഒക്കെ കീറി പറഞ്ഞതും കണ്ടപ്പോൾ മിത്ര ഞെട്ടി കൊണ്ട് ചോദിച്ചു... എന്ത് പറ്റിയെന്നു ഇനി ഞാൻ ചെയ്ത് കാണിക്കണോ.. ഈ ഡെഡ് ബോഡി ഒന്ന് അകത്തേക്ക് കയറ്റി വക്കുമോ... വിച്ചു തളർന്ന സ്വരത്തോടെ ചോദിച്ചു... കേട്ട പാതി കേൾക്കാത്ത പാതി മിത്ര വാതിലും തുറന്ന് ഉള്ളിലേക്ക് പോയി... ഓഹ് എന്നെ കൊണ്ട് പോവാനാ പറഞ്ഞെ അല്ലാതെ ബാഗ് കൊണ്ട് വെക്കാൻ അല്ല... ഈ പെണ്ണുംപിള്ള ഇത്‌... വിച്ചു മിത്ര പോവുന്നതും നോക്കി വിളിച്ചു പറഞ്ഞു.. ഇപ്പൊ വരാടാ... ഓടി വന്ന് വിച്ചുവിനെ താങ്ങി എണീപ്പിച്ചു മിത്ര സോഫയിലേക്ക് ഇരുത്തി ഫാൻ ഇട്ടു...

ഇനി പറ എന്ത് പറ്റി... വിച്ചുവിന്റെ അടുത്തേക്കിരുന്നു കൊണ്ട് മിത്ര ചോദിച്ചു.... ഇനി എന്താ പറ്റാൻ ഉള്ളെ.. ആക്‌സിഡന്റ് ആയതാ.... എനിക്ക് മിണ്ടാൻ വയ്യ.. എന്നും പറഞ്ഞു വിച്ചു മിത്രയുടെ തോളിലേക്ക് ചാഞ്ഞു... എന്നാ ഇവിടെ കിടക്ക്.. ഞാൻ ചൂട് വെള്ളം ഉണ്ടാക്കി മുറിയെല്ലാം വൃത്തി ആക്കി തരാം... പില്ലോ വെച്ച് വിച്ചുവിനെ കിടത്തി ഷർട്ട് ഊരി മാറ്റി മിത്ര കിച്ചണിലേക്ക് പോയി... പിന്നാലെ വിശ്വ വന്നതും മിത്രക്കൊപ്പം അവനും കൂടി.... ഇതാരോ നല്ല പോലെ പെരുമാറിയത് പോലെ ഉണ്ട്.. വിച്ചുവിന്റെ മുഖം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... താൻ വക്കീൽ അല്ലെ ഡോക്ടർ അല്ലല്ലോ ചുമ്മാ പ്രവചിക്കാൻ 😵😵😤😤.. വിച്ചു കലിപ്പായി.... ഓ ഞാൻ പറഞ്ഞെന്നെ ഉള്ളൂ... വിശ്വ പിൻവാങ്ങി... എല്ലാം സെറ്റ് ആക്കി മുറിയെല്ലാം ക്ലീൻ ചെയ്ത് ബാന്റാജ് ഒക്കെ ഒട്ടിച്ചു വിച്ചുവിനോട് റസ്റ്റ് എടുക്കാൻ പറഞ്ഞു മിത്ര കിച്ചണിലേക്ക് പോവാൻ നിന്നതും കോളിംഗ് ബെൽ അടിഞ്ഞു.... ഒരേ സമയം മിത്രയും വിശ്വയും മുഖത്തേക്ക് നോക്കി... പ്രതീക്ഷിച്ചതാരോ വരാൻ പോവുന്ന പോലെ തോന്നിയതും വിച്ചു പതിയെ റൂമിലേക്ക് വലിഞ്ഞു.... മിടിക്കുന്ന നെഞ്ചോടെ മിത്ര ഡോർ ലക്ഷ്യം വെച്ചു നടന്നു.... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story