വിശ്വാമിത്രം: ഭാഗം 6

viswamithram

എഴുത്തുകാരി: നിലാവ്‌

Ksrtc സ്റ്റാൻഡിൽ നിന്ന് പാലക്കാട്ടെക്കുള്ള സ്ഥിരം ആനവണ്ടിയിൽ കയറി ഇരിക്കുമ്പോൾ മിത്രയുടെ കണ്ണ് പലപ്പോഴായി പുറത്തേക്ക് പാളി പോയി കൊണ്ടിരുന്നു... ഈ ബസ് ഇതെപ്പോ എടുക്കാനാ... കയ്യിൽ ഫോണ് കൊണ്ട് പതിയെ അടിച്ചു മിത്ര പിറുപിറുത്തു... നാളെ രാവിലെ.. അല്ല പിന്നെ.. പറച്ചില് കേട്ടാൽ തോന്നും അവള് ആദ്യം ആയിട്ടാണ് പാലക്കാടിലെക്ക് ബസ് കേറുന്നതെന്ന്... എന്നും വീട്ടിലേക്ക് പോവുമ്പോൾ ഇതേ ബസ് ഇതേ സീറ്റ് ഇതേ ഡ്രസ്സ്‌ അല്ലെ ഇടാറ്... കണ്ണും തുറന്നു ചിറിയും തുടച്ചു കൊണ്ട് ദിച്ചി ചോദിച്ചു... ഈ 😁...ഇതേ ഡ്രെസ്സൊ..എനിക്കെന്താഡീ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലേ ഇടാൻ.. ഞാൻ ഇതാണോടി എന്നും വീട്ടിൽ പോവുമ്പോൾ ഇടാറ്...

വിൻഡോയിലേക്ക് ചേർന്നിരുന്ന് മുഷ്ടി ചുരുട്ടി ഉയർത്തി കൊണ്ട് മിത്ര ചോദിച്ചു.. എന്റെ പൊന്നു മിത്രേ.. ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ കളർ വ്യത്യാസം മാത്രമല്ലേ ഉണ്ടാവുറുള്ളൂ.. എന്നും ഈ പട്ടുപാവാട ഇട്ടല്ലേ പോവാറ് അതാ.. മിത്രയുടെ കയ്യിൽ പിടിച്ചു താഴ്ത്തി കൊണ്ട് ദിച്ചി നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു... എനിക്കിഷ്ടം അല്ലാഞ്ഞിട്ടാണോ അമ്മക്ക് പറ്റണ്ടേ.. കേറുവോടെ സീറ്റിലേക്ക് ചാരി മുഖം വീർപ്പിച്ചു കൊണ്ട് മിത്ര ഇരുന്നു... പക്ഷെ കണ്ണുകൾ അപ്പോഴും ആരെയോ തേടി കൊണ്ടിരിക്കുവാണ്.... എനിക്കറിയാം നോട്ടം ആരെ ആണെന്ന്... അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് ഒരു കോട്ടുവാ ഇട്ടു കൊണ്ട് ദിച്ചി പറഞ്ഞു...

അതിന് ആര് നോക്കുന്നു ആനവണ്ടിയെ.. ഓ പിന്നെ ഞാൻ വീട്ടിൽ പോയാൽ അടിച്ച് പൊളിക്കാൻ ഉള്ളത് ആലോചിക്കുവായിരുന്നു... ഒരേ പൊളി... ഉള്ളില് വന്ന അങ്കലാപ്പ് പുറത്തേക്ക് കാണിക്കാതെ മിത്ര പറഞ്ഞൊപ്പിച്ചു... അതിന് ഞാൻ പറഞ്ഞോ നീ ആനവണ്ടിയെ ആണ് നോക്കുന്നെന്ന്... ദിച്ചി സംശയത്തോടെ ചോദിച്ചു.. അത്.. അത് പിന്നെ എനിക്കറിയാലോ നീ അവരെ കുറിച്ചാണ് പറയുന്നതെന്ന്... ഓഹ് എന്തൊക്കെ ചോദ്യങ്ങൾ ആണ്.. പിടിക്കപ്പെട്ട എക്സ്പ്രെഷൻ ഇട്ടു കൊണ്ട് മിത്ര കണ്ണുരുട്ടി.... മണിക്കുട്ട്യേ രണ്ട് വർഷം കഴിഞ്ഞേ ഉള്ളൂ ഞാൻ നിന്റെ ഒപ്പം കൂടിയിട്ട് എന്നാലും നിന്റെ മുക്കാലിൽ അധികം ഭാഗവും എനിക്കറിയാം..

ആ എന്നോട് നീ വിളച്ചിൽ എടുക്കല്ലേ പൊന്നു മോളെ... തലപൊക്കി മിത്രയുടെ താടി തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ദിച്ചി പല്ല് കടിച്ചു... എന്നാ പിന്നെ അതന്നെ.. കടല മിട്ടായി തിന്നാലോ... ബാഗിൽ നഖം വെച്ച് ചുരണ്ടി കൊണ്ട് മിത്ര ചിരിച്ചു... ഒരു രണ്ട് രൂപ തരുമോ... മൂരി നിവർന്നു ഇരുന്ന് കൊണ്ട് ദിച്ചി ചോദിച്ചു.. എന്താടി.. ഭിക്ഷക്കാർ വരുന്നുണ്ടോ.. ബാഗിന്റെ സൈഡ് സിബ്ബ് തുറന്നു തപ്പി കൊണ്ട് മിത്ര ചോദിച്ചു.. അല്ല രണ്ട് രൂപക്ക് കടലമിട്ടായി വാങ്ങി തന്നാൽ ആർത്തി തീരുമല്ലോ എന്ന് കരുതിയിട്ടാ... എത്ര തിന്നാലും നിനക്ക് മടുക്കുന്നില്ലേ.. ശ്യോ.. സ്വയം തലയിൽ കിഴുക്കി കൊണ്ട് സീറ്റിലേക്ക് ദിച്ചി ചാരി ഇരുന്നു... അവരുടെ കയ്യിൽ നിന്ന് വാങ്ങി തിന്നുമ്പോൾ ഇത്തിരി കൂടി സ്വീറ്റി ആണ്..

അതുപോലെ ആണോ കടയിൽ നിന്ന് വാങ്ങുമ്പോൾ.. പിന്നെ, നീ എന്നും ചോറ് തിന്നാറില്ലേ.. നിനക്ക് മടുക്കുന്നുണ്ടോ ഇല്ലല്ലോ.. ആ... അതുപോലെ തന്നെ ആണ് എന്റെ കെയ്സിൽ കടല മിട്ടായി.. കേട്ടോടി പാലക്കാരി അച്ചായത്തി... കയ്യിൽ കിട്ടിയ ചില്ലറ ബാഗിൽ തന്നെ ഇട്ടു സിബ്ബ് വലിച്ചടച്ചു എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു... അതെന്താ അയാൾ അതിൽ കുറച്ചൂടെ പഞ്ചാര ഇട്ടു കലക്കിയിട്ടാണോ നിനക്ക് തരുന്നേ ഇത്രക്ക് സ്വീറ്റ് ആവാൻ.. 🙄🙄 ദിച്ചി കുട്ടിക്ക് ഒടുക്കത്തെ ഡൌട്ട്.. നിനക്ക് പറഞ്ഞ പണി ഇതൊന്നും അല്ല.. മറ്റേത് തന്നെയാ.. പല്ല് കടിച്ചു കൊണ്ട് തലക്കും കൈ താങ്ങി മിത്ര പറഞ്ഞു.. ഏതെടി... മിത്രയെ തോണ്ടി കൊണ്ട് അത്ഭുതത്തോടെ ദിച്ചി ചോദിച്ചു..

നിന്റെ അപ്പൻ പറഞ്ഞ റബ്ബർ വെട്ടൽ.. അതാവുമ്പോ നിന്റെ അപ്പന് വേറെ പണിക്കാരെ ഒന്നും വേണ്ടല്ലോ കൂടാതെ സാലറിയും കൊടുക്കണ്ട... ജനൽ കമ്പിയിലേക്ക് തല ചായ്ച്ചു വെച്ചു കൊണ്ട് മിത്ര കുലുങ്ങി ചിരിച്ചു... ഡീ വേണ്ട എന്ന് കരുതിയിട്ട അല്ലേൽ ഈ അച്ചായത്തിയുടെ വായിൽ നിന്ന് നല്ല പുളിച്ച തെറി കേട്ടേനെ... നേരത്തെ ഉള്ള അത്ഭുത എക്സ്പ്രെഷൻ ഒക്കെ വിട്ട് ഭദ്രകാളിയുടെ ചെറിയ സ്ഥായീ രൂപത്തിലേക്ക് മാറി കൊണ്ട് ദിച്ചി അലറി... കൂട്ടുകാരിയോട് പറഞ്ഞേക്ക് തല പുറത്തേക്കിട്ട് തണുപ്പടിച്ചു പനി ഒന്നും വരുത്തി വെക്കേണ്ട എന്ന്... അവരുടെ അടുത്തൂടെ പോവുമ്പോൾ ദിച്ചിയോട് ആണ് പറയുന്നതെങ്കിലും മിത്രയെ പാളി നോക്കിക്കൊണ്ട് ആനവണ്ടി പറഞ്ഞു...

ദിച്ചി.... പറഞ്ഞ ആളോട് പറഞ്ഞേക്ക് ഞാൻ കുറെ കാലായിട്ട് ഇങ്ങനെ യാത്ര ചെയ്യാറുണ്ടെന്നും പ്രകൃതിയെ തൊട്ടറിഞ്ഞ ആളാണെന്നും... കണ്ണ് തുറക്കാതെ അങ്ങനെ കിടന്നു കൊണ്ട് ഗൗരവത്തോടെ അവൾ പറഞ്ഞു... ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. ഇന്ന് ഭയങ്കര മഞ്ഞുണ്ട് ദീക്ഷിത.... മിത്രയോട് പറയാതെ പറഞ്ഞു കൊണ്ട് അയാള് തൊട്ടടുത്ത സീറ്റിലേക്ക് ഇരുന്നു... ഇത്‌ നല്ല കൂത്തു.. ഞാൻ ന്താ നിങ്ങടെ രണ്ടാളുടെയും മീഡിയെറ്റർ ആണോ ദിച്ചി ഇത് പറ ദീക്ഷിത അത് പറ എന്നൊക്കെ പറയാൻ.. എന്തേലും പറയാനുണ്ടേൽ പരസ്പരം പറ.. ഇതൊരുമാതിരി പന്ത് തട്ടുന്ന പോലെ എന്നേ തട്ടി കളിച്ചു.. ഓഹ് നമ്മളില്ലേ... തലയിലൂടെ ഷാൾ മൂടി കണ്ണും അടച്ച് കിടന്നു കൊണ്ട് ദിച്ചി പിറുപിറുത്തു...

അത് കണ്ടതും മിത്രയും ആനവണ്ടിയും കൂടി മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി.. അപ്പൊ നൈസ് ആയിട്ട് പറ്റിച്ചതാണല്ലേ.. നോക്കിക്കോ ഇന്നത്തെ വണ്ടി കൂലി ഞാൻ തരത്തില്ല.. സ്വന്തം പോക്കറ്റിൽ നിന്നെടുത്തോ... മുഖത്തെ പുതപ്പ് വകഞ്ഞു മാറ്റി രണ്ട് പേരെയും മാറി മാറി നോക്കി ഡയലോഗ് അടിച്ച് പുള്ളിക്കാരി വീണ്ടും പുതപ്പ് മൂടി മിത്രയുടെ മടിയിലേക്ക് ചാഞ്ഞു... ഇന്ന് കടല മിട്ടായി ഇല്ലാട്ടോ.. രാവിലെ നേരത്ത് ഞാൻ എവിടെ പോയി വാങ്ങാനാ.. ടിക്കറ്റ് കൊടുക്കുമ്പോൾ അയാള് തൊളനാക്കി കൊണ്ട് പറഞ്ഞു... അപ്പൊ മുന്നേ ഒക്കെ ഈ നേരങ്ങളിൽ വാങ്ങി തന്നിരുന്നതൊ.. ഇത്തിരി പരിഭവത്തോടെ ആണ് മിത്ര ചോദിച്ചത്... അത് തലേന്ന് വാങ്ങി വെച്ചത് കൊണ്ട്..

ഞാൻ ഇന്നലെ മറന്നു.. തെറ്റ്‌ പറ്റിയത് പോലെ തല ചൊറിഞ്ഞു കൊണ്ട് അയാള് പറഞ്ഞു.. ഹ്മ്മ്.. ഇപ്പൊ മടിക്കും..മറക്കും പിന്നെ പതിയെ മരിക്കും.. ഹാ... 😪 കുറച്ചു സെന്റി അടിച്ച് കൊണ്ട് മിത്ര പറഞ്ഞു.... ഇന്നാ കാന്താരി.. തിന്ന്.. ഓഹ്... പോക്കറ്റിൽ നിന്നും അവളുടെ നേർക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് അയാള് മുന്നിലേക്ക് പോയി.. എന്നും വായിൽ നിന്ന് കേട്ടില്ലേൽ സമാധാനം വരില്ല.. ഇതിങ്ങു ആദ്യമേ തന്നാൽ വല്ല കുഴപ്പവും ഉണ്ടോ... ആനവണ്ടി... മിട്ടായി ക്യാച്ച് പിടിച്ചു പൊളിച്ചു കൊണ്ട് ആർത്തിയോടെ മിത്ര വായിലേക്ക് വെക്കാൻ തുനിഞ്ഞു.. ഞാനൊന്ന് നോക്കട്ടെ ഇത്രക്ക് സ്വീറ്റ് ആണോ എന്ന്.. അതുവരെ മടിയിൽ ഉറങ്ങി കൊണ്ടിരുന്ന ദിച്ചി ചാടിയെണീറ്റ് മിട്ടായിയുടെ പകുതി തട്ടിപ്പറിച്ചു വായിലേക്കിട്ട് കടിച്ചു മുറിച്ചു തിന്നു...

എടി ദുഷ്ടേ ഗാലറിയിൽ ഇരുന്ന് കളി കണ്ട് ചാൻസ് കിട്ടിയപ്പോൾ ഇറങ്ങി ഗോൾ അടിച്ചു ലെ... പുരികം പൊക്കി ദേഷ്യത്തോടെ നോക്കിക്കൊണ്ട് മിത്ര പറഞ്ഞു.. ഏയ് ഇതിന് കൂടുതൽ സ്വീറ്റ് ഒന്നും ഇല്ലാട്ടോ.. തരുന്ന ആള് സ്വീറ്റ് ആയത് കൊണ്ടാവും നിനക്ക് സ്വീറ്റ് ആയി തോന്നുന്നത്.. മിട്ടായി ചവച്ചിറക്കി കൊണ്ട് ദിച്ചി നാവ് കൊണ്ട് എല്ലാ പല്ലിനെയും ഓട്ട പ്രദക്ഷിണം ചെയ്തു കൊണ്ട് വീണ്ടും മിത്രയുടെ മടിയിലേക്ക് ചാഞ്ഞു.... കൊച്ചിയിലെ വലിയ വലിയ കെട്ടിട സമുച്ചയങ്ങളും മാളുകളും എല്ലാം പതിയെ പതിയെ കുറഞ്ഞു കുറഞ്ഞു വന്നു.. അച്ചായത്തി പിന്നെ സ്വന്തം നാട് എത്തിയപ്പോൾ പെട്ടിയും കിടക്കയും എടുത്ത് മിത്രയോടും ആനവണ്ടിയോടും യാത്ര പറഞ്ഞു ഹൊയ്യരെ ഹൊയ്യ പാടി പോയി...

നല്ല തണുത്ത കാറ്റും സൂര്യ പ്രകാശം മുഖത്തേക്ക് അടിച്ചതും കണ്ണ് ചുളിച്ചു കൊണ്ട് മിത്ര കണ്ണ് തുറന്നു.... പരന്നു കിടക്കുന്ന പച്ച പാടങ്ങളും കല പില കൂട്ടി ഇര തേടി ഇറങ്ങിയ പക്ഷികളും അങ്ങിങ്ങായി നിൽക്കുന്ന സ്കൂൾ കുട്ടികളും ജോലിക്കാരും തട്ടുക്കടയും എല്ലാം കണ്ണിന് കുളിരേകുന്ന കാഴ്ച ആയിരുന്നു... ഒരു ചിരിയോടെ കോട്ടുവാ ഇട്ടു മുടി ശെരിയാക്കി നേരെ ഇരുന്ന് കൊണ്ട് അവൾ ചുറ്റും നോക്കി... സ്ഥലം ആയി... മുന്നിൽ കമ്പിയിൽ ചാരി നിന്ന് കൊണ്ട് കണ്ടക്ടർ ആംഗ്യം കാണിച്ചു.. മ്മ്മ്.. തലയാട്ടി കണ്ണടച്ച് കൊണ്ട് മിത്ര ബാഗും തോളിൽ ഇട്ടു കൊണ്ട് എണീറ്റു.. അപ്പൊ മറക്കണ്ട കല്യാണത്തിന് വന്നേക്കണം... കമ്പിയിൽ തൂങ്ങി പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു...

വീട് പറഞ്ഞില്ലല്ലോ അതിന്.. നെറ്റി ചുളിച്ചു കൊണ്ട് അയാള് ചോദിച്ചു.. സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരെ പോയി ഒരു വളവ് തിരിഞ്ഞു പിന്നെ ഇടത്തോട്ട് അവിടെ നിന്ന് നേരെ പോയി രണ്ട് വളവ് കഴിഞ്ഞു ഒരു അമ്പലം കഴിഞ്ഞു പിന്നേം രണ്ട് വളവ് കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞു 1, 2, 3, 4, അഞ്ചാമത്തെ വീട്.. നാലാമത്തെ വീട് എന്റേം ആണ്... കയ്യിൽ കണക്ക് കൂട്ടിക്കൊണ്ട് മിത്ര അയാളെ ഒന്ന് പാളി നോക്കി... എന്റെ പൊന്നേ ഞാൻ വരുന്നില്ല.. വണ്ടി തള്ളി മറിച്ചിടാതെ ഒന്ന് പോയി തരാവോ... കൈ കൂപ്പി കൊണ്ടയൾ പറഞ്ഞു..

ആനവണ്ടി... സ്റ്റോപ്പ്‌ എത്തി സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ മിത്ര അയാൾക്ക് കേൾക്കാൻ പാകത്തിൽ വിളിച്ചു.. ഡീ.. കപട ദേഷ്യത്തോടെ വണ്ടി മുന്നോട്ട് പോവുമ്പോഴും സ്റ്റെപ്പിൽ നിന്ന് കൊണ്ട് അയാള് തിരിഞ്ഞു നോക്കി പറഞ്ഞു.. പോടോ.... കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊഞ്ഞനം കുത്തി ബാഗ് വലിച്ചിട്ട് കൊണ്ട് ഒരു നറു ചിരിയോടെ പാവാടയും പൊക്കി മിത്ര മുന്നോട്ട് നടന്നു... ചേട്ടാ നാല് പരിപ്പുവട... പത്തു തേൻ മിട്ടായി.. ഒരു കടല മിട്ടായി...

കഴിഞ്ഞ ദിവസം രാത്രി ബൈക്ക്ക്കാരനിൽ നിന്ന് തട്ടി പറിച്ച പൈസയുടെ ബാക്കി കയ്യിൽ പിടിച്ചു കൊണ്ട് മിത്ര കടക്കാരനോട് പറഞ്ഞു.... ബാക്കി വീരവാദം മുഴക്കിയ ദിച്ചിയുടെ കയ്യിൽ ആണേ.... 🤣🤣..ഉള്ളതൊക്കെ പുട്ടടിച്ചു ബാക്കി 100 ഉലുവ ഉണ്ട് പുള്ളിക്കാരിയുടെ കയ്യിൽ..... 🙈 വായിൽ നിറച്ചു പല്ലായത് കൊണ്ട് മിട്ടായി വായിൽ കൊള്ളത്തും ഇല്ല്യാ.. ശ്ശെ... മിട്ടായി വാങ്ങി ബാഗിൽ ഇട്ടു കടല മിട്ടായിയുടെ കവർ നുള്ളി പൊളിച്ചു ഒന്നാകെ വായിലേക്കിട്ട് കടുകറുമുറു എന്ന് സൗണ്ടും ഉണ്ടാക്കി പോക്കി തിന്ന് കൊണ്ട് മിത്ര വീട്ടിലേക്ക് നടന്നു....................തുടരും………

വിശ്വാമിത്രം : ഭാഗം  5

Share this story