വിശ്വാമിത്രം: ഭാഗം 60

viswamithram

എഴുത്തുകാരി: നിലാവ്‌

വെപ്രാളത്തോടെ മിത്ര ഡോർ തുറന്നതും മിത്രയെ തള്ളി മാറ്റി ഒരു പെണ്ണ് അകത്തേക്ക് ഓടി കയറി... നിക്കടോ അവിടെ... റൂമിൽ കേറി വാതിൽ അടക്കാൻ നിന്ന വിച്ചുവിനെ തള്ളി താഴെ ഇട്ട് അവൾ അവന്റെ നെഞ്ചിൽ കേറിയിരുന്നു കഴുത്തിൽ പിടി മുറുക്കി... ആരാത്.... വിശ്വ അന്തം വിട്ടു മിത്രയെ നോക്കി... ദി... ദിച്ചി അല്ലെ അത്... മിത്ര വിക്കി കൊണ്ട് വിശ്വയെയും നോക്കി.... അയ്യോ ഇനി നീ കൂടി പെരുമാറല്ലേ മോളെ.. നിന്റെ അപ്പനും അപ്പന്റെ ആൾക്കാരും കൂടി നല്ലോണം തന്നിട്ടുണ്ട്... ദിച്ചിയെ അടിമുടി നോക്കി ഇളിച്ചു കൊണ്ട് വിച്ചു പറഞ്ഞു.... എന്താ സംഭവം... മിത്ര വിശ്വയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു... എനിക്കെങ്ങനെ അറിയാനാ.. ഞാനും നോക്കുവല്ലേ... വിശ്വ കൈ മലർത്തി... പെണ്ണ് കേസാണോ... സൗണ്ട് താഴ്ത്തി മിത്ര ചോദിച്ചു... കണ്ടിട്ട് ഏകദേശം അത് പോലെ ഉണ്ട്... മിക്കവാറും അവനവളെ കെട്ടും... ചിരിയോടെ വിശ്വ പറഞ്ഞു... Really.... ആശ്ചര്യം കൊണ്ട് മിത്രയുടെ സൗണ്ടിത്തിരി പൊങ്ങി പോയി... മിണ്ടല്ലെടി... അവരൊന്നു സെറ്റ് ആയിക്കോട്ടെ ബാക്കി കാണ്...

മിത്രയുടെ വായും പൊത്തി പിടിച്ചു നല്ലം പോലെ കാണാൻ വേണ്ടി അവളേം കൊണ്ട് വിശ്വ സോഫയിൽ സ്ഥാനം പിടിച്ചു... ആദ്യം നിങ്ങടെ പെണ്ണുംപിള്ളയെ പെർമനന്റ് ആക്കാൻ നോക്ക് എന്നിട്ട് മതി അനിയന്റെ... മിത്ര പുച്ഛിച്ചു വിട്ടു.... Angry baby... cool baby.... മിത്രയുടെ പുറത്ത് തട്ടി കൊടുത്ത് കൊണ്ട് വിശ്വ വിച്ചുവിലേക്ക് ശ്രദ്ധ തിരിച്ചു... പതിയെ മിത്രയും.... അവിടെ ഇപ്പോഴും കഴുത്തിനു പിടിയും അത് തടയാൻ കയ്യിന് പിടിയും ലൈവ് ആയി നടക്കുന്നുണ്ട്.... തന്നോടാരാടോ എന്റെ കുടുംബത്തിൽ പോയി എന്നെ പെണ്ണ് ചോയ്ക്കാൻ പറഞ്ഞെ... വിച്ചുവിന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... പിന്നെ നിന്നെ പെണ്ണ് ചോദിക്കാൻ നിന്റെ വീട്ടിൽ അല്ലാതെ വല്ലവന്റെയും വീട്ടിൽ പോയി ചോദിക്കാൻ പറ്റുമോ മറിയാമ്മേ... വിച്ചു ദിച്ചിയെ പ്രേമത്തോടെ നോക്കി... (മറിയാമ്മ ദിച്ചിയുടെ പള്ളി പേരാണ് ).. മറിയാമ്മ തന്റെ കെട്ട്യോൾ..

നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ എന്റെ പിന്നാലെ നടക്കുന്നെ.... ദിച്ചിക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു... ഇഷ്ടം കൊണ്ടല്ലേ... 😌 ദിച്ചിയുടെ അരയിലൂടെ ചുറ്റി പിടിച്ചു കൊണ്ട് നാണത്തോടെ വിച്ചു പറഞ്ഞു... സംഗതി കൈ വിടാൻ പോവാ... പൊത്തിക്കോ... എന്നും പറഞ്ഞു വിശ്വ മിത്രയുടെ കണ്ണ് രണ്ടും പൊത്തി പിടിച്ചു... ഓസിക്ക് കാണുന്നോ ... തപ്പി തപ്പി മിത്ര വിശ്വയുടെ കണ്ണും പൊത്തി പിടിച്ചു.... കുറച്ച് നേരം കഴിഞ്ഞിട്ടും സൗണ്ട് ഒന്നും കേൾക്കുന്നില്ല എന്ന് കണ്ടതും രണ്ടാളും കൈ മാറ്റി കൊണ്ട് മുന്നിലേക്ക് നോക്കി.... പകച്ചു പോയി മിത്രയുടെ യൗവനവും വിശ്വയുടെ വാർദ്ധക്യവും.... വിച്ചു നിലത്ത് കിടന്ന സ്ഥാനത്ത് ഇപ്പോൾ ധിച്ചിയാണ് കിടക്കുന്നത്... ദിച്ചിയുടെ മുകളിൽ വിച്ചുവും.... വിച്ചുവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ദിച്ചിയുടെ കൈകൾ ഇപ്പോൾ വിച്ചുവിന്റെ നെഞ്ചിൽ ആണ്... ദിച്ചിയുടെ കയ്യിൽ ഉണ്ടായിരുന്ന വിച്ചുവിന്റെ കൈകൾ അവളുടെ കവിളിലാണ് ഇപ്പോൾ... ചിലച്ചോണ്ടിരുന്ന രണ്ടിന്റെയും ചുണ്ട് ഇപ്പോൾ മുട്ടി മുട്ടി മുട്ടി നിക്കുവാണ്....

അതേ സൂർത്തുക്കളെ രണ്ടാളും കൊണ്ട് പിടിച്ചു ചുംബന മത്സരത്തിൽ ആണ്.. അതും ഫ്രഞ്ച്.... എന്റെ കെട്ട്യോൻ പോലും ഇത്രക്ക്.... ശ്വാസം വലിച്ചു വിട്ടു മിത്ര വിശ്വയെ ഒന്ന് നോക്കി.... വക്കീൽ വായേം തുറന്ന് നക്ഷത്രം എണ്ണി ഇരിക്കുവാണ്.... വക്കീലേ ഒരു നോർമൽ ഉമ്മ എങ്കിലും കിട്ടുമോ... വിശ്വയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് മിത്ര കുസൃതിയോടെ ചോദിച്ചു.... വിശ്വ ചിരിയോടെ മിത്രയെ നെഞ്ചിൽ നിന്നും എടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി... മിത്ര പിടക്കുന്ന മിഴികളോടെ വിശ്വയുടെ ചുണ്ടിലേക്കും..... വായ നോക്കി ഇരിക്കാതെ പോയി പിടിച്ചു മാറ്റെടി.... ആ ചെക്കൻ അവളെ ഇപ്പൊ ശ്വാസം മുട്ടിച്ചു കൊല്ലും.... മിത്രയെ മുന്നിലേക്ക് പിടിച്ചു തള്ളി കൊണ്ട് വിശ്വ ഒച്ചയെടുത്തു... ഒരുമ്മ അല്ലെ ചോദിച്ചുള്ളൂ കുഞ്ഞിനെ ഒന്നും അല്ലല്ലോ... കെറുവിച്ചു പറഞ്ഞു കൊണ്ട് മിത്ര മൂടും തട്ടി എണീറ്റു.... നിങ്ങളിത് കാണുക,,,

ഈ ഭൂഗോളത്തിൽ why this man... ദമ്പതിമാരുടെ മുന്നിൽ കിടന്നു കൊണ്ട് പിടിച്ച ഉമ്മ അഭ്യാസം കാണിക്കുന്ന ദീക്ഷിത അഗസ്റ്റിനെയും വികാസ് രാമനാഥനെയും ചുംബന സമരത്തിൽ പങ്കെടുപ്പിക്കുക... ശ്വാസം അടക്കി പിടിച്ചു വിശ്വയും മിത്രയും... നിങ്ങൾക്കിത് വിശ്വസിക്കാമോ,,, നിങ്ങൾക്കിത് വിശ്വസിക്കാമോ.... ഈ ചെക്കനും പെണ്ണും കൂടി കാണിച്ചു കൂട്ടുന്നത് നിങ്ങൾക്ക് വിശ്വസിക്കാമോ... കയ്യിൽ കിട്ടിയ റിമോട്ട് ചുണ്ടോട് ചേർത്ത് കിടന്നു ചുംബിക്കുന്ന new കപ്പിൾസിന് ചുറ്റും നടന്ന് കൊണ്ടാണ് മിത്രയുടെ കമെന്ററി.... വിശ്വ aആണെങ്കിൽ ഉമ്മയുടെ ഹാങ്ങോവർ തീരുന്നതിനു മുന്നേ മിത്രയുടെ കമന്ററി കണ്ട ഷോക്കിൽ അന്തം പോയി നിൽക്കുവാണ്... ഞാൻ അല്ലേടി.. ഈ പീഡകനെ പിടിച്ചു മാറ്റ്.... ഉമ്മ വാങ്ങുന്നതിനിടയിലും ദിച്ചിയുടെ ആത്മ... വിച്ചു പിന്നെ ഒന്നും ശ്രദ്ധിക്കാതെ ലിപ് ലോക്ക് എന്താണെന്ന് ആസ്വദിക്കുവാണ്... വിച്ചുട്ടൻ പിന്നെ ആരാ..... നമുക്ക് നോക്കാം ഇതിൽ ആര് ജയിക്കുമെന്ന്... കൊടുക്കുന്ന വിച്ചുവോ.. വാങ്ങുന്ന ദിച്ചിയോ.... ലാസ്റ്റ് and ഫൈനൽ ചാൻസ് for ദിച്ചി to ഉന്തൽ വിച്ചുട്ടൻ..

ഇനി അഥവാ ഉന്താൻ പറ്റിയില്ലേൽ ഈ ഫ്രഞ്ച് മത്സരത്തിൽ വിച്ചു ജയിച്ചതായി മണിമിത്ര റഫറി പ്രഖ്യാപിക്കും.... കയ്യും കലാശവും കാണിച്ചു പറഞ്ഞു കൊണ്ട് മിത്ര അവരുടെ അടുത്ത് നിസ്കരിക്കുന്ന പോലെ കിടന്നു.... ഇവളിതെന്തോന്ന് ചെയ്യുന്നേ.... എന്നും പറഞ്ഞു നഖം കടിച്ചു കൊണ്ട് വിശ്വ സസൂക്ഷ്മം നോക്കി നിന്നു.... തോറ്റു നീയെന്നെ നാണം കെടുത്തല്ലേടാ.. നീ നിന്റെ ചേട്ടനൊരു മാതൃക ആവണം.. ദിച്ചി you will try ur best.. ഞാൻ ഉണ്ട് കൂടെ... മിത്ര രണ്ട് തോണിയിലും കാലിട്ട് കൊണ്ട് നെഞ്ചിൽ അടിച്ചു.... One..... മിത്ര നിലത്തടിച്ചു കൊണ്ട് എണ്ണി.. ദിച്ചി ഒന്ന് തള്ളി നോക്കി... തോക്കാൻ പാടില്ലല്ലോ.... വിച്ചു ഒന്നൂടെ ഇറുക്കി പിടിച്ചു... രണ്ട്....... മിത്ര മലയാളത്തിൽ എണ്ണി..... ദിച്ചി വിച്ചുവിന്റെ കാലിന്റെ ഇടയിലൂടെ കാലിട്ട് ലോക്കി.... വിച്ചു ദിച്ചിയുടെ വയറില് പിടുത്തം ഇട്ടു.... തീൻ..... മിത്ര അവസാനത്തെ ഹിന്ദിയിൽ എണ്ണി നിർത്തിയതും വിച്ചു ഒന്നൂടെ ദിച്ചിയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... ദിച്ചി ഒരൊറ്റ തള്ളൽ... അതിൽ വിച്ചു അപ്പുറത്തേക്ക് തെറിച്ചു കിടന്നു.....

രണ്ടാളും പരസ്പരം വിട്ടു എന്ന് കണ്ടതും വിശ്വ കിച്ചണിലേക്ക് ഓടി..... ആരാ ജയിച്ചേ എന്നറിയാൻ കണ്ണ് തുറന്ന് തല പൊക്കി നോക്കിയ മിത്ര കാണുന്നത് മലർന്ന് അപ്പുറത്തും അതിന്റെ അപ്പുറത്തും കരക്കിട്ട തിമിംഗലത്തെ പോലെ കിടക്കുന്ന രണ്ട് മനുഷ്യക്കുഞ്ഞുങ്ങളെ .... 🙄 ചത്തോ.... ദിച്ചിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് മിത്ര ചോദിച്ചു... അയ്യോ എനിക്കിനി ഒരുമ്മ കൂടി താങ്ങാൻ വയ്യേ.... ദിച്ചി കൈ കൂപ്പി കൊണ്ട് പറഞ്ഞതും മിത്ര വിച്ചുവിനെ നോക്കി എന്തോന്നെടെയ് എന്നൊരു എക്സ്പ്രേഷനിൽ.... പെട്ടെന്ന് പറ്റിപ്പോയി.... വിച്ചു ഫ്ലോറിലേക്ക് കമിഴ്ന്നു കിടന്നു... രണ്ടാളും എണീറ്റെ.. വിശ്വ ഓടി വന്ന് കൊണ്ട് പറഞ്ഞു... കേട്ട പാതി കേൾക്കാത്ത പാതി മിത്ര ആദ്യം എണീറ്റു.... പിന്നാലെ ബാക്കി രണ്ടും.... ഈ വെള്ളം കുടിക്ക് രണ്ടാളും... ആ കിതപ്പൊന്ന് മാറട്ടെ.... വിശ്വ ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു കൊടുക്കുന്നതിനിടയിൽ കളിയാക്കി കൊണ്ട് പറഞ്ഞു... ആദ്യം എനിക്ക് താ... കണ്ട് നിന്ന എനിക്ക് ദാഹിക്കുന്നു.... വിശ്വയുടെ കയ്യിൽ നിന്നും ജഗ്ഗ് തട്ടി പറിച്ചു വാങ്ങി മിത്ര വായിലേക്ക് കമിഴ്ത്തി....

ദിച്ചി ഉമ്മ കിട്ടിയതിന്റെ ഹാങ്ങോവർ കൊണ്ടോ ചമ്മൽ കൊണ്ടോ സോഫയിൽ പോയിരുന്നു.... വിച്ചു വേദനിക്കുന്ന കൈ താങ്ങി പിടിച്ചു വിശ്വയെ നോക്കി.... കൊടുക്കുമ്പോൾ ഈ വേദന ഒന്നും കണ്ടില്ലല്ലോ.. എടാ ഞാൻ പോലും ഇത്ര ടൈം... വിശ്വ ചുണ്ടനക്കി കൊണ്ട് കൈ മലർത്തി... അത് നിങ്ങടെ കഴിവ് കേട്... വിച്ചു തലമാന്തി കൊണ്ട് ഇളിച്ചു കാണിച്ചു... അപ്പ നിങ്ങടെ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് വക്കീലേട്ടാ... തലക്കും കൈ കൊടുത്തു കൊണ്ട് ദിച്ചി പറഞ്ഞു... അയ്യോ അച്ഛന് വിളിച്ചു പറയ്.. എനിക്ക് കിട്ടാൻ ഉള്ളത് കൂടി ഇനി അച്ഛൻ വാങ്ങിക്കും.. വടി ഇപ്പൊ അടുത്താ മാറ്റിയെ.... ഇനി ഫുൾ ബെഡ് റസ്റ്റ് വേണ്ടി വരും.. അമ്മാതിരി അടി ആണ്... വിച്ചു ഫോൺ തിരഞ്ഞു കൊണ്ട് പറഞ്ഞു... കിടന്ന് കാറണ്ട.... ആളറിയാതെ ആണ് തല്ലിയതെന്ന് പറഞ്ഞു... ദിച്ചി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അപ്പോ ആളറിഞ്ഞിരുന്നേൽ തല്ലില്ലായിരുന്നോ... ഞാൻ പറഞ്ഞതാണല്ലോ എന്റെ പേര്.. വിച്ചുവിന് ഡൌട്ട്... പേര് പറഞ്ഞാൽ വീടും കുടുംബവും കണ്ട് പിടിക്കാൻ എന്റെ അപ്പച്ചൻ കർത്താവ് ഒന്നുമല്ല... ഞാൻ വികാസ്,, എനിക്ക് നിങ്ങടെ മകളെ ഇഷ്ടമാണ്...

എനിക്ക് അവളെ വേണം,, ഞാൻ ഇങ്ങ് എടുക്കുവാ എന്ന് എന്റെ അപ്പച്ചനോട് സുരേഷ് ഗോപി സ്റ്റൈലിൽ പറഞ്ഞാൽ മൂപ്പര് നിങ്ങള് ഉമ്മ വെച്ച പോലെ വെക്കുമെന്ന് കരുതിയോ... ദിച്ചി കിടന്നു തുള്ളി.... അതിപ്പോ എനിക്കറിയൊ നിന്റെ അപ്പൻ new ജനറേഷൻ സിനിമ പ്രാന്തൻ ആണെന്ന്.. എന്നാ പിന്നെ ഞാൻ ദേവരാഗോണ്ട സ്റ്റൈലിൽ ഒരു കിസ്സടിച്ചു പറഞ്ഞേനെ അല്ലോ... വിച്ചുവിനു അപ്പച്ചന് ഒരുമ്മ കൊടുക്കാൻ പറ്റാത്തതിലുള്ള ചങ്കടം.... തലക്ക് കൈ കൊടുത്ത് ദിച്ചി മിത്രയെ നോക്കി.. അവിടെ ലവള് ചിരി കടിച്ചു പിടിക്കാൻ പാട് പെടാണ്... വിശ്വ ആണേൽ വിച്ചുവിനെ നോക്കി സ്വന്തം പെണ്ണിന്റെ മുന്നിലെങ്കിലും ബുദ്ധിക്ക് പെരുമാറെടാ എന്ന എക്സ്പ്രേക്ഷനും ഇട്ട് നിൽക്കുവാണ്... എന്നിട്ട് ഇപ്പൊ നിന്റെ അപ്പച്ചൻ എന്തിനാടി വരുന്നേ... മിത്ര ദിച്ചിയുടെ അടുത്തേക്കിരുന്നു കൊണ്ട് ചോദിച്ചു.... ആള് മാറി തള്ളിയതാണ്..... മണിമോളുടെ കെട്ട്യോന്റെ അനിയൻ ആണെന്ന് അറിയില്ലായിരുന്നു... അതോണ്ട്.... ദിച്ചി പറഞ്ഞു നിർത്തി മൂന്നാളെയും മാറി മാറി നോക്കി... അതോണ്ട്..... മൂന്ന് അതോണ്ട് പുറത്തേക്ക് വന്നു....

അതോണ്ട് ഇങ്ങേർക്ക് എന്നെ മിന്നു കെട്ടിച്ചു കൊടുക്കാൻ അപ്പച്ചൻ തീരുമാനിച്ചു മിത്രേ.... കെറുവിച്ചു കൊണ്ട് ദിച്ചി സോഫയിലേക്ക് ചാഞ്ഞിരുന്നു... ഹാലേലൂയ സ്ത്രോത്രം.... കേട്ടത് വിശ്വസിക്കാൻ ആവാതെ വിച്ചു ബോധം മറഞ്ഞു നിലത്തേക്ക് വീണു.... അവന്റെ ഉമ്മ കിട്ടിയ അവളുടെ ബോധം പോയില്ല... കല്യാണം ഉറപ്പിച്ചെന്ന് കേട്ടതും ഇവന്റെ ബോധം പോയി... കയ്യിലെ വെള്ളം എടുത്ത് വിശ്വ വിച്ചുവിന്റെ മുഖത്തേക്ക് കൊടഞ്ഞു... ✨️✨️✨️✨️✨️✨️ ഞാൻ കേട്ടത് സത്യം ആണല്ലോ ലെ... കിടക്കയിൽ കിടന്നു കൊണ്ട് തല പൊക്കി വിച്ചു ചോദിച്ചു... Congrats mhn... വിശ്വ വിച്ചുവിനെ ചേർത്ത് പിടിച്ചു... എന്റെ കയ്യിൽ കേറുന്ന ഗ്ലൂക്കോസാണെ സത്യം ഇട്.... തൂങ്ങി കിടക്കുന്ന ട്രിപ്പിൽ ചൂണ്ടി കൊണ്ട് വിച്ചു പറഞ്ഞു... ഓ സത്യം... ദിച്ചി മുന്നോട്ട് വന്ന് കൊണ്ട് പറഞ്ഞു... ബിപി കൂടിയപ്പോൾ ബോധം പോയി വിച്ചുവിനെ ട്രിപ്പ് ഇട്ട് കിടത്തിയേക്കുവാണ്... ആദ്യം ആയിട്ടാവും ലവ് കല്യാണത്തിലേക്ക് success ആയപ്പോൾ കല്യാണ ചെക്കന്റെ ബോധം പോണത്.. 😁...

എന്നിട്ടാണോടി മാതാവിന്റെ മുഖം ഉള്ള പിശാശ്ശെ ഓരോ നമ്പറിൽ അക്കൗണ്ട് എടുത്ത് നിനക്ക് മെസ്സേജ് അയക്കുമ്പോൾ ബ്ലോക്ക്‌ ചെയ്തിരുന്നേ.... വിച്ചുവിന് ചങ്കടം... അത് പിന്നെ നിങ്ങള് ഒരുമാതിരി പെണ്ണ് കിട്ടാത്ത ചെക്കന്മാരുടെ പോലെ ആക്രാന്തം കാണിച്ചിട്ടല്ലേ... ദിച്ചി ഉള്ളതങ്ങോട്ട് പറഞ്ഞു... എപ്പോഴടി മറുതെ ഞാൻ ആക്രാന്തം കാണിച്ചേ... വിച്ചു ഇപ്പൊ ട്രിപ്പ് ഒക്കെ വലിച്ചൂരി എണീക്കും എന്ന് തോന്നുന്നു... അത് ഞാൻ ഇന്ന് കണ്ടായിരുന്നു... എണീക്കാൻ നിന്ന വിച്ചുവിനെ തള്ളി ബെഡിലേക്കിട്ട് കൊണ്ട് ദിച്ചി പറഞ്ഞു... രണ്ടാളും പൊരിഞ്ഞ തല്ലാണെന്ന് കണ്ടതും വിശ്വയും മിത്രയും നൈസ് ആയിട്ട് പുറത്തേക്ക് വലിഞ്ഞു.. അവര് ഭാര്യയും ഭർത്താവും ആവാൻ പോണോര്.. തല്ലൊക്കെ അവർ തല്ലി തീർക്കട്ടെ.... 🤭🙈 പുറത്തെ ബെഞ്ചിൽ രണ്ടാളും സ്ഥാനം പിടിച്ചു.... ദിച്ചി സമ്മതിക്കും എന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ല... വിശ്വ ചിരിയോടെ പറഞ്ഞു... അവൾക്ക് വിച്ചുവിനെ പണ്ടേ ഇഷ്ടം ആണ്... എനിക്കറിയാം അവളെ.. കുറച്ച് ബിൽഡ് up ഇട്ട് നിന്നതാ അവൾ... ഇപ്പൊ ഇരട്ടി സന്തോഷം ആയിക്കാണും.. ഒരു റിസ്‌ക്കും എടുക്കതെ എല്ലാം സെറ്റ് ആയീലെ... നിറഞ്ഞ ചിരിയോടെ മിത്ര വിശ്വയുടെ കണ്ണുകളിലേക്ക് നോക്കി.... വിശ്വയുടെ പിറകിലൂടെ ആരോ വരുന്നത് കണ്ടതും മിത്രയുടെ മുഖ ഭാവം മാറി...

വിശ്വ എന്താണെന്ന് തിരിഞ്ഞു നോക്കാൻ നിന്നതും നേഴ്സ് വന്ന് ടാബ്ലറ്റ് വാങ്ങാൻ പറഞ്ഞതും ഒരുമിച്ചായിരുന്നു... ഞാൻ ഇപ്പൊ വരാം... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് വിശ്വ മുന്നോട്ട് നടന്നു പോയി... അതുവരെ പിടിച്ചു നിന്ന ശ്വാസം വിട്ടു കൊണ്ട് മുന്നിലേക്ക് വന്ന് നിന്ന ആളെ വെറുപ്പോടെ മിത്ര നോക്കി... അഞ്ചാം മാസം ആണ്.. ചെക്കപ്പിന് വന്നതാ.... മീര പുച്ഛത്തോടെ പറഞ്ഞു.... അതിന് ഞാൻ എന്താ പൊട്ടും പുടവേം വാങ്ങി തരണോ... മിത്ര തിരിച്ചും പുച്ഛം ഇട്ടു... നിന്റെ ഭർത്താവിന്റെ കുഞ്ഞാണ് എന്റെ വയറ്റില് ഉണ്ടെന്ന് അറിഞ്ഞിട്ടും നിനക്ക് യാതൊരു കുഴപ്പവും ഇല്ലല്ലോ.. നിങ്ങള് തമ്മിൽ അഡ്ജസ്റ്റ്മെന്റിൽ ആണോ... ഏഹ്... വയറില് കൈ ചേർത്ത് പിടിച്ചു കൊണ്ട് മീര ചോദിച്ചു... ഛീ നിർത്തേടി.... ഇത്‌ ഹോസ്പിറ്റലും നിന്റെ വയറ്റില് ഒരു കുഞ്ഞും ഉണ്ടായി പോയി... ഇല്ലേൽ ഞാൻ ഇതിനൊരു മറുപടി തന്നേനെ... ഈ സമയത്തെങ്കിലും നല്ലത് ചിന്തിക്കേടി.. ആ കുട്ടി എങ്കിലും നല്ല പോലെ വളരട്ടെ.. അല്ലേൽ അതും നിന്നെ പോലെ നെറി ഇല്ലാതെ വളരും... പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... വിശ്വയുടെ കുഞ്ഞല്ലേ..

വിശ്വയെ പോലെ തന്നെ വളരൂ... മിത്രയെ ചൊടിപ്പിക്കാൻ വേണ്ടി മീര പറഞ്ഞു... ഈ കുഞ്ഞ് വിശ്വയുടെ അല്ലെന്ന് നിനക്കും നിന്റെ കെട്ട്യോനും എന്റെ കെട്ട്യോനും വളരെ വ്യക്തമായി അറിയാം.. എന്നെ തളർത്താൻ വേണ്ടി കുഞ്ഞിന്റെ അച്ഛനെ പോലും മാറ്റി പറയാതെടി.... മീരയുടെ വയറില് കൈ ചേർത്ത് കൊണ്ട് മിത്ര പറഞ്ഞു.... മീര ദേഷ്യത്തോടെ മിത്രയുടെ കൈ തട്ടി മാറ്റി... നാണം ഇല്ലല്ലോ അവളിതൊക്കെ പറയുന്നത് കേട്ടിട്ടും മണം പിടിച്ചു ഇങ്ങനെ നടക്കാൻ... മീരയുടെ പുറകിൽ പാവത്തെ പോലെ നിൽക്കുന്ന ദേവിനെ നോക്കി വെറുപ്പോടെ മിത്ര പറഞ്ഞു... എന്ത് പറഞ്ഞെടി നീ... മീര ദേഷ്യത്തോടെ മിത്രയെ നോക്കി.... നിന്റെ ഭർത്താവിനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയല്ലേ... അപ്പോ അങ്ങേരുടെ കുട്ടിയെ വേറൊരാളുടെ തലയിൽ വെക്കുമ്പോൾ ഇയാൾക്ക് എത്ര വേദനിക്കുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ.... പല്ല് കടിച്ചുക്കൊണ്ട് മിത്ര പറഞ്ഞതും,,, ദേഷ്യത്തോടെ തുള്ളി തുള്ളി മീര അവളെ കടന്ന് പോയി... പിന്നാലെ വാല് പോലെ ദേവും...

വിശ്വ മെഡിസിൻ വാങ്ങി വന്നപ്പോൾ കാണുന്നത് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മിത്രയെ ആണ്... എന്ത് പറ്റി നിനക്ക്.... മിത്രയുടെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് വിശ്വ ചോദിച്ചു... വേഗം എല്ലാം റെഡി ആക്കിക്കോ... ഇല്ലേൽ നിങ്ങളെ കൊന്ന് ഞാൻ വേറെ കെട്ടും.... മിത്ര വിശ്വക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് കെറുവിച്ചു കൊണ്ട് പോയി.... അവരുടെ കല്യാണം വേഗം റെഡി ആക്കുന്നതിന് ഇവളെന്തിനാ എന്നെ തട്ടി വേറെ കെട്ടുന്നേ.... മിത്ര പോവുന്നതും നോക്കി അസ്ത്രപ്രഞ്ചനായി നിൽക്കാനേ വിശ്വക്ക് കഴിഞ്ഞുള്ളു.... ✨️✨️✨️✨️✨️✨️ കുറച്ച് ദിവസങ്ങൾ അങ്ങനെ കടന്ന് പോയി... വിച്ചുവിന്റെയും ദിച്ചിയുടെയും കാര്യങ്ങൾ ഏതാണ്ടൊക്കെ തീരുമാനം ആയി.... അടുത്ത് തന്നെ എൻഗേജ്മെന്റ് ഉണ്ടാവും.... മീര വിശ്വ തന്നെയാണ് കുഞ്ഞിന്റെ അച്ഛൻ എന്ന് പറഞ്ഞു നിൽക്കുന്നത് കൊണ്ട് അതിന്റെ കാര്യത്തിൽ ഇതുവരെ പുരോഗമനങ്ങൾ ഒന്നുമില്ല... ഒരു ശനിയാഴ്ച.... വിച്ചുവും ദിച്ചിയും രാവിലെ തന്നെ കറങ്ങാൻ പോയേക്കുവാണ്... ചൊത്തൂട്ടൻ പിന്നെ വക്കീൽ പണിക്ക് ഇറങ്ങി....

ഫുഡെല്ലാം ഉണ്ടാക്കി റെസ്റ്റിന് ടീവിയും കണ്ട് ഇരിക്കുമ്പോഴാണ് മിത്രക്ക് വയറിനൊരു കൊളത്തി പിടുത്തവും സഞ്ചാരവും ഒക്കെ തോന്നിയത്... ഗ്യാസ് കേറിയതാണെന്ന് കരുതി മിത്ര കിച്ചണിലേക്ക് പോവാൻ എണീറ്റതും ഓക്കാനിച്ചതും ഒരുമിച്ചായിരുന്നു.... മുഖവും വായും കഴുകി മിത്ര ഒന്ന് നിവർന്നു നിന്നു.... ദൈവമേ സഹിക്കുന്നില്ലല്ലോ.... തല വെട്ടി പൊളിയുന്നത് പോലെ തോന്നിയതും മിത്ര സോഫയിലേക്ക് പോയിരുന്നു.... വിശ്വയെ വിളിക്കാൻ ഫോൺ എടുത്തതും തലേന്ന് മീരയുടെ പേരും പറഞ്ഞു വഴക്ക് ഉണ്ടായത് ഓർത്തതും മിത്ര ഫോൺ അവിടെ തന്നെ വെച്ചു.... ആറ്റുനോറ്റ് കിട്ടിയ സാറ്റർഡേ അവർ രണ്ടാളും അടിച്ചു പൊളിക്കട്ടെ എന്ന് കരുതി വിച്ചുവിനെ വിളിക്കാതെ മിത്ര റൂമിലേക്ക് നടന്നു.... കയ്യിൽ കിട്ടിയ വൃത്തിയുള്ള ഡ്രസ്സ്‌ എടുത്തിട്ട് പേഴ്സും എടുത്ത് മിത്ര ഫ്ലാറ്റ് പൂട്ടി താഴേക്ക് പോയി.... എനിക്ക് ഒരു ഓട്ടോ വിളിച്ചു തരാമോ.... നിൽക്കാൻ പറ്റുന്നില്ല എന്ന് കണ്ടതും സെക്യൂരിറ്റി ചേട്ടനെ നോക്കി കൊണ്ട് മിത്ര പറഞ്ഞു... എന്ത് പറ്റി മോളെ.... വീഴാൻ പോയ അവളെ താങ്ങി നിർത്തി കൊണ്ട് അയാൾ ചോദിച്ചു...

തല ചുറ്റുന്ന പോലെ.. ഹോസ്പിറ്റലിൽ പോവാനാ... മിത്രയുടെ സൗണ്ട് അത്രയും നേർത്ത് പോയിരുന്നു.... ഓട്ടോ വിളിച്ചു കൊടുത്ത് അയാളും കൂടി വരാം എന്ന് പറഞ്ഞതും കൂട്ടാക്കാതെ മിത്ര തനിയെ ആണ് ഹോസ്പിറ്റലിൽ പോയത്... അവിടെ വരെ എങ്ങനെ എത്തിഎന്നോ വന്നെന്നോ അറിയാത്തൊരു അവസ്ഥ ആയിരുന്നു മിത്രക്ക്.... ആദ്യമായി പീരിയഡ്‌സ് ആയപ്പോൾ കണ്ട ഡോക്ടറെ തന്നെയാണ് മിത്ര അപ്പോയ്ന്റ്മെന്റ് എടുത്തത്.... പേര് വിളിച്ചതും അന്തപ്പോടെ മിത്ര ഡോക്ടറുടെ അടുത്തേക്കിരുന്നു.... ഹേയ് മണിമിത്ര താനോ... എന്ത് പറ്റിയെടോ... അന്ന് അത്രത്തോളം മിത്ര മനസ്സിൽ പതിഞ്ഞത് കൊണ്ടാവണം ഡോക്ടർക്ക് ഒറ്റ നോട്ടത്തിൽ തന്നെ ആളെ മനസിലായി... അറിയില്ല ഡോക്ടർ... എനിക്ക് പെട്ടെന്ന് വയറിനു വയ്യായയും വോമിറ്റിംഗ് ഒക്കെ... വേഗം ഒന്ന് ഡോക്ടർ.. എനിക്ക് വയ്യ.... മിത്ര തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... താൻ ഈ month പീരിയഡ്‌സ് ആയോ... ആദ്യം മാഡം ചോദിച്ചത് അതാണ്... അത്.. പിന്നെ.. ഇല്ല്യാ... ഓർത്തെടുത്തു കൊണ്ട് മിത്ര പറഞ്ഞു.... സന്തോഷിക്കാൻ ഒരു വക കാണുന്നുണ്ട്...

ആദ്യം നമുക്ക് യൂറിൻ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കാം.... ഡോക്ടർ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ചെയറിൽ നിന്ന് എണീറ്റു.... എനിക്കതിനു മൂത്രഴിക്കാൻ ഇല്ല ഡോക്ടറെ... മിത്ര ഒന്നും മനസിലാവാതെ പറഞ്ഞു.... ഈ പെണ്ണിത്... സിനിമയും കഥയും ഒന്നും കാണാറില്ലേ തേങ്ങ 🙄.... അതൊക്കെ ഉണ്ടാവും.. താൻ ചെല്ല്... ചിരിയോടെ ഡോക്ടർ പറഞ്ഞതും മിത്ര തലയാട്ടി കൊണ്ട് നഴ്സിന്റെ പിന്നാലെ നടന്നു... വെയിറ്റ് ചെയ്യണേ... റിസൾട്ട്‌ കിട്ടാൻ വൈകും... മിത്രയുടെ പുറത്ത് തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു... മ്മ്മ്.. മിത്രക്ക് വയ്യായ കൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... ഹസ്ബൻഡ് വന്നില്ലേ... ചിരിയോടെ ഡോക്ടർ ചോദിച്ചു.... ഇല്ലാ.. ജോലിക്ക് പോയേക്കുവാ... പെട്ടെന്ന് വയ്യാതെ ആയപ്പോൾ പേടിച്ചിട്ട് ഞാൻ വന്നതാ... വല്ലാത്ത ഭാവത്തോടെ മിത്ര പറഞ്ഞു... ഓക്കേ... താൻ ടെൻഷൻ ആവുവോന്നും വേണ്ടാട്ടോ.... അവിടെ പോയിരുന്നോളു... മിത്രക്ക് ഓരോ മിനിറ്റും ഓരോ യുഗം പോലെ തോന്നി... ടെൻഷൻ അടിച്ചും ഇടക്കിടക്ക് ഫോണിലേക്ക് നോക്കിയും മിത്ര നേരം കഴിച്ച് കൂട്ടി... Mrs വിശ്വാസ്...

നേഴ്സ് വന്ന് വിളിച്ചതും കൊട്ടിപിടഞ്ഞു കൊണ്ട് മിത്ര റൂമിലേക്ക് ചെന്നു... മിത്ര careful ആയിട്ട് ഞാൻ പറയുന്നത് കേൾക്കണം... കൂടെ ആരും വരാത്തത് കൊണ്ടാണ് ഞാൻ പറഞ്ഞത്.. ടെസ്റ്റ്‌ ചെയ്തപ്പോൾ വല്ല്യ കുഴപ്പം ഒന്നുമില്ല... പക്ഷെ സന്തോഷിക്കാൻ ഒരു വകയുണ്ട്... congratulation.. you have a baby.... മിത്രക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും മിത്ര കൈ അനക്കാൻ പോലും ആവാതെ ഇരുന്നു.... കണ്ണിൽ നിന്ന് വീണ കണ്ണുനീർ തുള്ളികൾ ആണ് അവൾക്ക് ബോധം ഉണ്ടെന്ന് തന്നെ മനസിലാക്കിപ്പിച്ചത്... ഹേയ്.. സന്തോഷിക്കേണ്ട സമയത്ത് താനിങ്ങനെ കരയുവാണോ.... എണീറ്റ് വന്ന് മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു.... ഞാൻ എനിക്ക് എന്തോ വല്യ രോഗം ആണെന്ന് വിചാരിച്ചു ഡോക്ടർ..... congratz ഡോക്ടർ... മിത്ര അത്തും പുത്തും ഇല്ലാതെ പറഞ്ഞു... ഡോക്ടർ ചിരിച്ചു കൊണ്ട് മിത്രയെ തന്നെ നോക്കി അവളുടെ കൈ എടുത്ത് വയറിന്മേൽ വെച്ച് കൊടുത്തു... കണ്ണുനീർ തുടച്ചു കൊണ്ട് മിത്ര ചിരിയോടെ വയറിലേക്ക് നോക്കി... തന്റെ ബോഡി ഇപ്പോഴും വളരെ വീക്ക് ആണ്...

ഞാൻ കുറച്ച് ടാബ്ലറ്റ്സ് എഴുതി തരാം കൃത്യമായി കഴിക്കണം... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുവാണേൽ വരണം.... കേട്ടല്ലോ... ഗൗരവത്തോടെ ഡോക്ടർ പറഞ്ഞു... ഓക്കേ ഡോക്ടർ.. ചിരിയോടെ മിത്ര പറഞ്ഞു... ആഹാ ഇപ്പൊ ആള് ഉഷാറായല്ലോ... അടുത്ത പ്രാവശ്യം വരുമ്പോൾ ഇതിലും നന്നാവണം.. നന്നായി ഫുഡ്‌ കഴിക്കണം.. ഉള്ളിൽ ഒരാളുണ്ടെന്ന് എപ്പോഴും ഓർമ വേണം... ഡോക്ടർ ഓരോ ഇൻസ്‌ട്രുക്ഷൻഡ് കൊടുത്തു... ഓക്കേ thanku മാം... വളരെ സന്തോഷത്തോടെയാണ് ഹോസ്പിറ്റലിൽ നിന്ന് മിത്ര ഇറങ്ങിയത്.... പതുക്കെ പോയാൽ മതി ചേട്ടാ... ഓട്ടോ പിടിച്ചു ഫ്‌ളാറ്റിലേക്ക് പോവുമ്പോൾ മിത്ര പറഞ്ഞു... അപ്പോഴും മിത്രയുടെ മനസ്സിൽ വിശ്വയോട് കാര്യങ്ങൾ പറയുന്നതും അവന്റെ മുഖത്തുണ്ടാവുന്ന ഭാവങ്ങളും ആയിരുന്നു....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story