വിശ്വാമിത്രം: ഭാഗം 61

viswamithram

എഴുത്തുകാരി: നിലാവ്‌

ഫ്ലാറ്റിൽ എത്തിയതും മിത്രക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന അവസ്ഥ ആയിരുന്നു... ക്ഷീണം കൊണ്ടും തളർച്ച കൊണ്ടും മിത്ര ബെഡിലേക്ക് കിടന്നു..... ഇതിപ്പോ ഞാൻ എങ്ങനെ കാര്യം അവതരിപ്പിക്കും... മിത്ര തിരിഞ്ഞും മറിഞ്ഞും ആലോചനയിൽ ആണ്.... ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഉച്ചയോട് അടുത്തിരുന്നു... പതിയെ എണീറ്റ് കിച്ചണിന്റെ സ്ളാബിൽ കേറി ഇരുന്നു... വെപ്രാളം കൊണ്ട് എന്ത് ചെയ്യണമെന്നോ കാട്ടണമെന്നോ അറിയാത്ത അവസ്ഥ... ചുണ്ടിൽ തെളിഞ്ഞു വന്ന ചിരിയോടൊപ്പം മിത്രയുടെ കയ്യും വയറിലേക്ക് പോയി... അച്ഛന് ഇപ്പൊ എന്ത് സർപ്രൈസ് ആണ് കൊടുക്കാ വാവേ... ആലോചനയിൽ ആണ്ടു കൊണ്ട് മിത്ര സ്വയം ചോദിച്ചു... നമുക്ക് ആദ്യം മാമു തിന്നാട്ടോ... എന്നിട്ട് ഒരുമിച്ചിരുന്നു ആലോചിക്കാം... ചോറും കറികളും പാത്രത്തിലേക്ക് ഇട്ടതും ഓക്കാനിച്ചു കൊണ്ട് മിത്ര വാഷ് ബേസിലേക്ക് ഓടി....

എല്ലാം ഒന്ന് ശെരിയായതും ചോറെല്ലാം കഴിച്ചു ടാബ്ലറ്റ് കഴിച്ചു റൂമിൽ പോയി ഇരുന്നു.... ഫോൺ എടുത്ത് പ്രെഗ്നൻസിയെ കുറിച്ച് ഓരോന്ന് നോക്കുമ്പോഴാണ് വീഡിയോ കാൾ from old man.... ഏഹ് വീഡിയോ കാളോ.... ഇങ്ങേര് രാവിലെ അല്ലെ ഇവിടെ നിന്ന് പോയത്.... ഇനി ആള് മാറി വിളിച്ചതാവുമോ... മിത്ര വേഗം എണീറ്റിരുന്ന് മുടിയെല്ലാം വൃത്തിയാക്കി ഫേസ് വൃത്തി അല്ലെ എന്ന് നോക്കി ഫോൺ അറ്റന്റ് ചെയ്തു... കുഞ്ഞേ..... ആ വിളിയിൽ തന്നെ ഉണ്ടായിരുന്നു വെപ്രാളം... മീൻ കൂട്ടി ചോറുണ്ണുന്ന വിശ്വയെ കണ്ടതും മിത്രയുടെ വായിൽ വെള്ളമൂറി... ഓ നമുക്കിവിടെ ഉപ്പേരിയും പച്ചക്കറിയും... അവിടെ മീനും കൂട്ടി തട്ടുവാ... മിത്ര ചുണ്ട് കോട്ടി കൊണ്ട് വിശ്വയുടെ പ്ലേറ്റിലേക്ക് തന്നെ നോക്കി... എന്താണ്.... നിങ്ങള് ഇവിടെ നിന്നല്ലേ പോയത്.. പിന്നെ എന്താ വീഡിയോ കാൾ ഒക്കെ.... ഇല്ലാത്ത ദേഷ്യം ഉണ്ടാക്കി കൊണ്ട് മിത്ര ചോദിച്ചു... നിനക്കെന്ത് പറ്റി..

വയ്യാന്ന് കേട്ടു.. എന്ത് പറ്റി... അതുവരെ ചോറിലും മുഖം പൂഴ്ത്തി ഇരിക്കുവായിരുന്ന വിശ്വ മിത്രയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... എനിക്കെന്ത് പറ്റാൻ.. പന പോലെ അല്ലെ ഞാൻ ഇവിടെ ഇരിക്കുന്നെ... 🙄... മിത്ര പെട്ടെന്ന് കാര്യം ഓടാതെ ചോദിച്ചു... സെക്യൂരിറ്റി പറഞ്ഞല്ലോ നീ വയ്യാതെ ഓട്ടോ വിളിക്കാൻ പറഞ്ഞെന്നും ഒപ്പം വരാന്ന് പറഞ്ഞപ്പോൾ കൂട്ടാക്കിയില്ല എന്നും... വിശ്വ ഗൗരവത്തോടെ ചോദിച്ചു... ഓ അത്... അത് പിന്നെ.... നേരിട്ട് പറഞ്ഞു വിശ്വയുടെ എക്സ്പ്രെഷൻ അറിയാൻ വേണ്ടി മിത്ര നുണ തപ്പി... അത് പിന്നെ.. ആ അത് വയർ വേദനിച്ചപ്പോ... മിത്ര വയറില് കൈ വെച്ച് കൊണ്ട് പറഞ്ഞു... ഈശ്വരാ കാത്തോളണേ... ഇനി ഇവിടെ വന്നിട്ട് സത്യം പറയുമ്പോൾ അലക്ക് അലക്കാഞ്ഞാൽ മതിയായിരുന്നു... മിത്ര വിശ്വയെ നോക്കി ചോദിച്ചു... തല ചുറ്റൽ ആണെന്നാണല്ലോ പറഞ്ഞെ.... വിശ്വ സംശയത്തോടെ ചോദിച്ചു... ആ.... അ... തെ... വയർ വേദനിച്ചപ്പോ തല ചുറ്റി... നിങ്ങളെന്താ ക്രോസ്സ് വിസ്താരം നടത്തുവാണോ.... മിത്ര ഫോണിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു.... ഏയ്.. നീ ഇങ്ങനെ ഹൈപ്പർ ആവാതെ...

ഈ സമയത്ത് പ്രത്യേകിച്ച്... വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞു.... ഏത് ഉച്ച നേരത്തോ... മിത്ര ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു... എടി മന്തപ്പെ.... ഓഹ് നിന്നോടൊക്കെ പറയുന്ന സമയത്ത്..... നിനക്കിപ്പോ കുഴപ്പം വല്ലതും ഉണ്ടോ... മീൻ കഷ്ണം വായിലേക്കിട്ട് കൊണ്ട് വിശ്വ ചോദിച്ചു.... ദുഷ്ടൻ..... ങ്ങുഹും ഇല്ല്യാ... വിശ്വ തിന്നുന്നതും നോക്കി മിത്ര പറഞ്ഞു... എന്നാ വെക്കുവാ.. റസ്റ്റ് എടുക്ക്.. ടേക്ക് കെയർ... അതും പറഞ്ഞു വിശ്വ ഫോൺ വെച്ചു.... ടേക്ക് കെയർ എന്ന് പറഞ്ഞാൽ കെയർ ടെക്കും കൊണ്ട് വരുമോ... തേങ്ങ.... മിത്ര ദേഷ്യത്തോടെ ഫോൺ ബെഡിലേക്കിട്ട് തലയിണ കയ്യിൽ എടുത്തു.... ഐഡിയ... തലയിണ ചേർത്ത് പിടിച്ചു കൊണ്ട് മിത്ര ചിരിയോടെ എണീറ്റ് നിന്നു.... ടോപ് പൊക്കി തലയിണ വായിലേക്ക് ചേർത്ത് വെച്ച് മിത്ര ടോപ് താഴ്ത്തി... അമ്മേ ഇത്രേം വയറൊ.... മിത്ര വയറിൽ താങ്ങി കൊണ്ട് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.... കുറച്ച് കഴിഞ്ഞാൽ എന്റെ വയറും ഇങ്ങനെ ആവൂല്ലൊ..... നിന്റെ അച്ഛന് എന്നെ കെട്ടിപ്പിടിക്കാൻ പോലും പറ്റില്ല... അങ്ങനെ വേണം... നിന്റെ അച്ഛനെന്തൊരു ജാഡ ആണെന്ന് അറിയാമോ.....

ഹും.... മിത്ര ഓരോന്ന് പറഞ്ഞു കൊണ്ട് ഓരോ പോസിൽ നിക്കാൻ തുടങ്ങി... പെട്ടെന്നാണ് ആരോ റൂമിലേക്ക് ഇടിച്ചു കേറി വന്നത്.... ഹേയ് angry baby.... വാതിലിൽ ചാരി നിന്ന് കൊണ്ട് വിശ്വ വിളിച്ചു... മിത്ര ഞെട്ടി കൊണ്ട് വിശ്വയെ തിരിഞ്ഞു നോക്കി.... What are you doing...? മിത്രയുടെ നിൽപ്പ് കണ്ടിട്ടാവണം വിശ്വ അവളുടെ വയറിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു.... ഈ... ചുമ്മാ... തലയിണ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ട് മിത്ര ഇളിച്ചു.... വെയിറ്റ് വെയിറ്റ്..... you look so cute.... പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വിശ്വ മിത്രയുടെ അടുത്തേക്ക് ചെന്നു... സൈഡ് ചെരിഞ്ഞു നിൽക്ക്... ഒരു കൈ വയറില് വെക്ക്... ഒരു കൈ ഇവിടെ... മിത്രയെ പോസിൽ നിർത്തി കൊണ്ട് വിശ്വ ഓരോ പിക് എടുത്തു.... നിങ്ങൾക്കെന്നാ വക്കീൽ പണി വിട്ട് ഈ പണിക്ക് വന്നൂടെ... തലയിണ മാറ്റി ബെഡിൽ ഇരുന്ന് കൊണ്ട് മിത്ര ചോദിച്ചു...... ഓ തമാശ.... നിന്നോട് ഞാൻ റസ്റ്റ് എടുക്കാൻ പറഞ്ഞു പോയിട്ട്... വിശ്വ രൂക്ഷ ഭാവത്തോടെ മിത്രയെ നോക്കി... കിടന്നു... മിത്ര ബെഡിലേക്ക് നിവർന്നു കിടന്നു കെറുവിച്ചു കൊണ്ട് വിശ്വയെ നോക്കി....

Good.... ചിരിയോടെ വിശ്വ മിത്രയുടെ മുടിയിഴകളെ തലോടി.... ജോലി ഇല്ലേ... ഈ നേരത്ത്.... മിത്ര സംശയത്തോടെ പറഞ്ഞു നിർത്തി... ഏയ്.... ഇന്നുണ്ടായ വാദം മാറ്റി വെച്ചു...പുള്ളിക്ക് വയ്യാന്നും പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടോയി.... ആർക്ക് ജഡ്ജിക്കോ... മിത്ര വിശ്വയെ നോക്കി ചോദിച്ചു.... അല്ല ജയിൽപ്പുള്ളിക്ക്.... ഇളിച്ചു കൊണ്ട് വിശ്വ മിത്രയുടെ ടോപ് പിടിച്ചു പൊക്കി.... എ.. എന്താ.... വിശ്വയോട് എങ്ങനെ കാര്യം പറയും എന്ന് വിചാരിച്ച മിത്രക്ക് വിശ്വയുടെ ആ പെരുമാറ്റം ഞെട്ടൽ ആയിരുന്നു..... എവിടെയാ വേദന.... മിത്രയുടെ വയറിലൂടെ വിരലോടിച്ചു കൊണ്ട് വിശ്വ ചോദിച്ചു.... തന്റെ കുഞ്ഞിനേറ്റ അച്ഛന്റെ ആദ്യ സ്പർശം... മിത്ര കണ്ണുകൾ ഇറുക്കി അടച്ചു..... കുഞ്ഞേ..... വിശ്വയുടെ നിശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ മിത്ര കണ്ണ് തുറന്ന് നോക്കി.... തന്റെ തൊട്ടടുത്തു വിശ്വയെ കണ്ടതും മിത്ര അവനെ തന്നെ നോക്കി.... പതിയെ അവൻ താഴേക്ക് പോയി പാന്റ് അല്പം മാറ്റി മിത്രയുടെ അടി വയറിൽ ചുണ്ട് ചേർത്തു.... അറിയാതെ ആണെങ്കിലും അച്ഛൻ ആദ്യമായി അവന്റെ കുഞ്ഞിന് നൽകിയ ആദ്യ ചുംബനം....

I love you കുഞ്ഞേ... ബെഡിൽ കൈ കുത്തി കിടന്നു മിത്രയുടെ ചുണ്ടിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... I.. lo..ve you too.... വിറക്കുന്ന അധരത്തോടെ മിത്ര പറഞ്ഞതും അവൻ അവളുടെ ചൊടികളെ അവന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു.... മിത്ര അവനെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ആ ചുംബനം ഏറ്റു വാങ്ങി.... അപ്പോഴും വിശ്വയുടെ ഒരു കൈ മിത്രയുടെ വയറിനെ തഴുകുന്നുണ്ടായിരുന്നു... ചുംബനം അതിന്റെ തീവ്രതയിൽ എത്തിയതും വിശ്വയുടെ കൈ ദിശ മാറി ചലിക്കാൻ തുടങ്ങി... രണ്ടാളുടെയും നാവുകൾ തമ്മിൽ കെട്ടിപ്പുണരുമ്പോൾ വിശ്വയുടെ കൈ മിത്രയുടെ മാറിൽ അമർന്നു.... ശ്വാസം എടുക്കാൻ തക്ക രീതിയിൽ വിശ്വ അവളുടെ രണ്ട് ചുണ്ടും മാറി മാറി നുണഞ്ഞു.... പതിയെ മിത്രയുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവന്റെ ചുണ്ട് കഴുത്തിലേക്ക് അരിച്ചിറങ്ങി.... മിത്രയുടെ തൊണ്ട കുഴിയിൽ വിശ്വയുടെ ചുണ്ട് പതിഞ്ഞതും ഒന്നേങ്ങി കൊണ്ട് മിത്ര അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.... മിത്രയുടെ കഴുത്തിൽ അവന്റെ നാവും ചുണ്ടും ഇഴഞ്ഞു നടന്നു.....

എതിർക്കാൻ പോലും ആവാതെ രണ്ടാളും മതി മറന്ന് സ്നേഹിച്ചു.... ടോപ്പിന്റെ ഹുക്കിൽ വിശ്വയുടെ കൈ പതിഞ്ഞതും മിത്ര നാണത്തോടെ വിശ്വയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.... ഷെയിം baby.... മിത്രയുടെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞതും അവളവനെ ഇറുകെ പുണർന്നു.... പതിയെ അവളെ നെഞ്ചിൽ നിന്നും മാറ്റി ഓരോ ഹുക്കുകൾ ആയി വിശ്വ അഴിച്ചു.... മിത്രയുടെ ഉയർന്നു വരുന്ന നെഞ്ചിടിപ്പ് വിശ്വ ആസ്വദിച്ചു.... തോളിൽ നിന്നും ടോപ് മാറ്റി വിശ്വ അവിടെ പല്ലുകൾ ആഴ്ത്തി.... സ്സ്സ്... വേദനയോടെ മിത്രയുടെ കൈകൾ വിശ്വയുടെ പുറത്ത് അള്ളിപ്പിടിച്ചു..... ഇതിനൊക്കെ ഇടയിലും വയറിൽ അമരം ചെല്ലാതിരിക്കാൻ മിത്ര ശ്രദ്ധിച്ചിരുന്നു.... പതിയെ വിശ്വ മിത്രയുടെ ടോപ് ഊരി മാറ്റി... വേഗത്തിൽ ഉയർന്നു താഴുന്ന അവളുടെ മാറിലേക്ക് ഒരുവേള വിശ്വയുടെ കണ്ണുകൾ പാഞ്ഞു.... മിത്ര ഉള്ളിൽ നുരഞ്ഞു പൊന്തിയ ചമ്മലോടെ കണ്ണും അടച്ചു കിടന്നു..... ആാാഹ്.... മാറിൽ വിശ്വയുടെ പല്ല് ആഴ്ന്നതും വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര നിലവിളിച്ചു.... വേദനിച്ചോ... വട്ടത്തിൽ പതിഞ്ഞ വിശ്വയുടെ പല്ലടയാളത്തിൽ കൈ കൊണ്ട് തലോടി ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ മിത്രയുടെ കണ്ണുകളിലേക്ക് നോക്കി....

ദേഷ്യവും സങ്കടവും കൂടിയ മിത്രയുടെ മുഖം കണ്ണിൽ കണ്ടതും വിശ്വ കുറുമ്പൊടെ അവളുടെ മാറിൽ മുഖം ഒളിപ്പിച്ചു.... ഇക്കിളി ആവുന്നു... വിശ്വയുടെ മീശയും താടിയും മാറിൽ അമർന്നതും മിത്ര പറഞ്ഞു.... ഇന്നറിൽ വിശ്വയുടെ കൈ അമർന്നതും മിത്ര അവന്റെ കയ്യിൽ പിടിച്ചു... പകരത്തിനു പകരം... ഏന്തി വലിഞ്ഞു വിശ്വയുടെ തോളിൽ പല്ല് ആഴ്ത്തി കൊണ്ട് മിത്ര പറഞ്ഞു.... അപ്പോ ഞാൻ നേരത്തെ തന്ന ഉമ്മക്ക് പകരം എവിടെ... തലയുയർത്തി മിത്രയുടെ ചുണ്ടിൽ തട്ടി കൊണ്ട് വിശ്വ ചോദിച്ചു.... പള്ളീ പോയി ചോദിച്ചാൽ മതി 😏... ടോപ് എടുത്ത് മാറ് മറച്ചു കൊണ്ട് മിത്ര പുച്ഛിച്ചു... ചുണ്ടുകളെ ഒരിക്കലും പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്..... വിശ്വ മിത്രയുടെ ചുണ്ടിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു... മിത്ര അത്ഭുതത്തോടെ വിശ്വയെ നോക്കി... കഴിഞ്ഞില്ല.... വിശ്വ കുസൃതിയോടെ പറഞ്ഞു.... ഛെ.... വിശ്വയുടെ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... നിനക്കെന്തൊരു നാണം ആണ് കുഞ്ഞേ.... മിത്രയുടെ വയറിൽ പതിയെ നുള്ളി കൊണ്ട് വിശ്വ പറഞ്ഞു....

മിത്ര വായ തുറന്ന് വിശ്വയുടെ മുഖത്ത് നിന്നും കൈ മാറ്റി കുറുമ്പൊടെ അവനെ നോക്കി... Angry baby.... മിത്രയുടെ കവിളിൽ കടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... ചിരിയോടെ മിത്ര വിശ്വയുടെ ചുണ്ടുകൾ കവർന്നെടുത്തു.... ചുംബനത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ചു മിത്രയിൽ നിന്നും സൗണ്ടുകൾ പുറത്തേക്ക് വന്നു.... വിശ്വ കൊടുത്തതിനെക്കാൾ പതിന്മടങ്ങായി മിത്ര അവനിലേക്ക് അവളുടെ ചുംബനം തിരികെ നൽകി... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം മിത്ര പതിയെ അവനിൽ നിന്നും വിട്ട് മാറി.... എനിക്കായ് പൊടിഞ്ഞു വീഴുന്ന നിന്റെ വിയർപ്പ് തുള്ളിയോട് പോലും എനിക്ക് പ്രണയമാണ്... കഴുത്തിൽ നിന്നും മാറിലേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികളെ അവന്റെ കൈ കൊണ്ട് തലോടി കൊണ്ട് വിശ്വ പറഞ്ഞു... മിത്ര വിശ്വയുടെ കൈ തട്ടി മാറ്റി എണീറ്റിരുന്നു... കുഞ്ഞേ..... മിത്ര എണീറ്റിരുന്ന് ടോപ് ഇടുന്നതും നോക്കി വിശ്വ വിളിച്ചു.... മിത്ര സംശയത്തോടെ വിശ്വയെ തിരിഞ്ഞു നോക്കി..... മിത്രയെ പതിയെ ബെഡിലേക്ക് ചെരിച്ചു കിടത്തി വിശ്വ അവളെ തന്നെ നോക്കി.... എന്തെ....

വിശ്വ എന്താ ചെയ്യുന്നതെന്ന് അറിയാത്തത് കൊണ്ട് മിത്ര ചോദിച്ചു.... ചിരിയോടെ ഒന്നുമില്ല എന്നർത്ഥത്തിൽ വിശ്വ താഴേക്ക് ഊർന്നിറങ്ങി മിത്രയുടെ വയറിൽ മുഖം ചേർത്ത് കിടന്നു... എനിക്ക് ഇക്കിളി ആവുന്നു.. മാറ്... വിശ്വയെ അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... എങ്ങനെ ഉണ്ട് ഇപ്പൊ... വയറിലൂടെ ചുറ്റി പിടിച്ചു കിടന്നു വിശ്വ ചോദിച്ചു.... അത് പിന്നെ... മിത്ര തപ്പി തടയുന്നത് കണ്ടതും വിശ്വ ബെഡിൽ എണീറ്റിരുന്നു... പിന്നാലെ മിത്രയും.... നിനക്കെന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ... മിത്രയുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് വിശ്വ ചോദിച്ചു... മ്മ്.... മിത്ര തലയാട്ടി കൊണ്ട് മൂളി ... പറയ്.... മിത്രയെ കേൾക്കാൻ തക്കത്ത രീതിയിൽ വിശ്വ ഇരുന്ന് കൊടുത്തു... നമുക്ക് കുഞ്ഞ്...... മിത്ര പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ വിശ്വ ഇടയിൽ കയറി.... മതി നിർത്തു.... എനിക്ക് മനസിലായി... എനിക്കും താല്പര്യം ഉണ്ട് കുഞ്ഞേ.. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അല്ല മോളെ നമ്മുടെ കുഞ്ഞ് വളരേണ്ടത്.... ഒന്നാലോചിച്ചു നോക്കിക്കേ എന്റെ സാഹചര്യം എങ്ങനെ ആണെന്ന്.... ചിലപ്പോൾ എനിക്ക് നന്നായി നിന്നെ കെയർ ചെയ്യാനും പോലും പറ്റില്ല കുഞ്ഞാ....

വേണം പക്ഷെ ഇപ്പോൾ അല്ല എല്ലാം കലങ്ങി തെളിഞ്ഞിട്ട്.... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് വിശ്വ പറഞ്ഞു.... മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കുഞ്ഞ് വേണമെന്ന് തെറ്റിദ്ധരിച്ചു വിശ്വ ഇങ്ങനെ ഒക്കെ പറഞ്ഞു.. കുഞ്ഞ് ഉണ്ടെന്ന് പറഞ്ഞിരുന്നേൽ അപ്പോ എന്ത് ചെയ്യുമായിരുന്നു.... പേടിയോടെ മിത്ര വിശ്വയെ തന്നെ നോക്കി... ഞാൻ നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല... സത്യാവസ്ഥ പറഞ്ഞതാ.... എല്ലാം നേരെ ആവാൻ കുറച്ച് സമയം കൂടിയേ ഉള്ളൂ.. കാത്തിരിക്കാം കുഞ്ഞേ... ഇനി അഥവാ ഒരു കുഞ്ഞുണ്ടാവാൻ തന്നെ സാധ്യത ഉണ്ടേൽ അബോർഷൻ അല്ലാതെ വേറെ മാർഗം ഇല്ലാ... വിശ്വ തലതാഴ്ത്തി കൊണ്ട് പറഞ്ഞു.... മിത്ര എന്ത് ചെയ്യണം എന്നറിയാതെ വിശ്വയെ തന്നെ നോക്കിയിരുന്നു... ഞാൻ ഒന്ന് പുറത്തേക്ക് പോവാ... മിത്രയുടെ നെറ്റിയിൽ മുത്തി കൊണ്ട് വിശ്വ റൂമിൽ നിന്നും ഇറങ്ങി പോയി.... വാവേ അച്ഛൻ പറഞ്ഞതൊന്നും കാര്യം ആക്കണ്ട ട്ടോ.. അച്ഛന് വാവയെ ഒരുപാട് ഇഷ്ടാ.. സാഹചര്യം ഇങ്ങനെ ആയിപ്പോയില്ലേ അതുകൊണ്ടാട്ടോ.... എല്ലാം ശെരിയായാൽ അച്ഛൻ തന്നെ നിന്നെ സ്നേഹം കൊണ്ട് മൂടും.... അച്ഛൻ അറിയാതെ നിന്റെ കാര്യം അമ്മ ആരോടും പറയുന്നില്ല.... അതുവരെ അമ്മ നോക്കിക്കോളാം നിന്നെ... വയറിൽ കൈ ചേർത്ത് വെച്ച് ചിരിയോടെ മിത്ര പറഞ്ഞു.... അപ്പോഴും മിത്രയുടെ കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു...... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story