വിശ്വാമിത്രം: ഭാഗം 64

viswamithram

എഴുത്തുകാരി: നിലാവ്‌

വിശ്വാ...... ഹാളിലേക്ക് കയറി വന്ന് കൊണ്ട് അവൾ വിളിച്ചു... ഹാളിൽ ഇരുന്ന് വിച്ചുവിന്റെ മനസമ്മതം ചർച്ചിക്കുവായിരുന്ന എല്ലാവരും സൗണ്ട് കേട്ട് നോക്കി... ഹേയ് ദിയ.... വിശ്വ ചാടി എണീറ്റ് കൊണ്ട് ദിയയുടെ അടുത്തേക്ക് ചെന്നു.... പിന്നാലെ വരുന്ന ആനവണ്ടിയെ കണ്ടതും മിത്രയും ചാടി എണീറ്റു... ഹേയ് കടലമിട്ടായി.. ചിരിയോടെ ആനവണ്ടി മിത്രയുടെ അടുത്തേക്ക് ചെന്നു... കുറച്ച് ആയല്ലോ കണ്ടിട്ട്.... ഇളിച്ചു കൊണ്ട് മിത്ര അയാളുടെ കയ്യിൽ തൂങ്ങി... ഇളിയുടെയും പിടിക്കലിന്റെയും രഹസ്യം മനസ്സിലായതും പോക്കറ്റിൽ നിന്ന് ആനവണ്ടി കടലമിട്ടായി എടുത്ത് മിത്രക്ക് നേരെ നീട്ടി.... Thanku.... നിങ്ങള് അന്ന് തന്നതിന് ശേഷം ഞാൻ ഇതുവരെ മിട്ടായി കഴിച്ചിട്ടില്ല.... പിശുക്കനാ..... വിശ്വയെ നോക്കി പതിയെ ആനവണ്ടിയോട് മിത്ര പറഞ്ഞു.... ആരാടി പിശുക്കൻ.... മിത്രയുടെ ചെവിയിൽ പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... പിശുക്കനോ.. ഞാൻ അങ്ങനെ ഒരു വാക്കേ പറഞ്ഞിട്ടില്ലല്ലോ... ഉണ്ടോ... മിത്ര നിഷ്ക്കുവോടെ ചോദിച്ചതും ആനവണ്ടി ചിരിച്ചു.... പോയി പണി നോക്കെടോ വക്കീലേ എന്റെ ചെവിയിൽ പിടിച്ചു നിക്കാതെ....

വിശ്വയുടെ കൈ വിടുവിച്ചു കൊണ്ട് മിത്ര ചെയറിലേക്കിരുന്നു.. മന്യേ... നി... ചും.... മിട്ടായിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് കുട്ടൂസ് പറഞ്ഞു... അയ്യാ ഇതെനിക്ക് എന്റെ ആനവണ്ടി വാങ്ങി തന്നതാ.. നിനക്ക് വേണേൽ നിന്റെ തള്ളുവണ്ടിയോട് ചോദിക്ക്..... വിശ്വയെ ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... മണീ... അമ്മയുടെ വിളി വന്നതും മിത്ര പ്ലിങ്ങിയ ചിരി ചിരിച്ചു... ഇതാണോ നിനക്ക് കടലമിട്ടായി തരുന്ന ആള്... വിശ്വയുടെ അച്ഛൻ മിത്രയുടെ അടുത്തേക്കിരുന്ന് കൊണ്ട് ചോദിച്ചു... ആ അച്ഛാ... അച്ഛന് വേണോ... കുട്ടൂസിന് കൊടുക്കുന്നതിനിടയിൽ മിത്ര ചോദിച്ചു... ഏയ് അയാൾക്ക് മിട്ടായി കച്ചോടം ആണോ.. വെറൈറ്റി മിട്ടായികൾ ഉണ്ടാവും ലെ... പോപ്പിൻസ് ഉണ്ടോ ആവോ.... അച്ഛൻ ഇളിച്ചു കൊണ്ട് ചോദിക്കുന്നുണ്ടെങ്കിലും കണ്ണ് ആനവണ്ടിയെ അരിച്ചു പെറുക്കുവാണ്..... അങ്ങേര് ksrtc യിലെ കണ്ടക്ടർ ആണ്... അല്ലാതെ മിട്ടായി കച്ചോടം ഒന്നുല്ല്യ.... ഈ അച്ഛൻ... മിത്ര അച്ഛനെ ഒന്ന് നോക്കി.... എന്നാലും അവൻ ഒരു മിട്ടായി കൊണ്ട് വന്നതെന്താ നമ്മൾ ഇത്രേം ആൾക്കാരില്ലേ.. മോശം... അച്ഛൻ മിത്രയുടെ കയ്യിലേക്കും നോക്കി വെള്ളമിറക്കി...

അച്ഛന് വേണേൽ പറയ്... ഞാൻ തരാം... മിത്ര മിട്ടായി പൊട്ടിച്ചു കൊണ്ട് പറഞ്ഞു.... വേണം.... പെട്ടെന്ന് പറഞ്ഞാൽ ഞാൻ ആക്രാന്തം കാണിച്ചതാണെന്ന് നിനക്ക് തോന്നരുതല്ലോ അതോണ്ടാ... എനിക്ക് ആക്ര ആണെന്ന് തോന്നിയില്ലല്ലോ ലെ... അച്ഛൻ സംശയത്തോടെ ചോദിച്ചു... ഏയ് തീരെ ഇല്ല്യാ... മിത്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും അച്ഛൻ മിട്ടായിയും വാങ്ങി എസ്‌കേപ്പ് ആയി... കൊടി .. യ... ൻ.. 🙄 അച്ഛൻ പോവുന്നതും നോക്കി കുട്ടൂസ് പറഞ്ഞു... ✨️✨️✨️✨️ ഇതാ ചായ... ദിയയുടെ അടുത്ത് വിശ്വ ഇരിക്കുന്നത് കണ്ടതും ഇത്തിരി ഗൗരവത്തോടെ മിത്ര പറഞ്ഞു... അവർക്ക് എടുത്ത് കൊടുക്ക് angry baby... മിത്രയുടെ മാറ്റം മനസിലായ പോലെ വിശ്വ ചിരിയോടെ പറഞ്ഞു... Angry baby തന്റെ... മിത്ര പിറുപിറുത്തു കൊണ്ട് ഇല്ലാത്ത ചിരി വരുത്തി ദിയക്ക് ചായ എടുത്ത് കൊടുത്തു... വിശ്വയുടെ മുന്നിലേക്ക് നീക്കി പുച്ഛിച്ചു കൊണ്ട് മറ്റേ കപ്പ്‌ ആനവണ്ടിക്ക് കൊടുത്ത് അയാളുടെ അടുത്ത് തന്നെ ഇരുന്നു.... വിശ്വ ഒന്ന് ഇരുത്തി നോക്കിയതും മിത്ര ഗൗരവത്തോടെ ഒന്നൂടി ഒട്ടിയിരുന്നു... എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.

. മീര ചേച്ചിക്കും കുഞ്ഞിനും സുഖല്ലേ... വിശ്വക്ക് കൊള്ളാൻ വേണ്ടി ആനവണ്ടിയെ തൊട്ടും തലോടിയും മിത്ര ചോദിച്ചു.... ആനവണ്ടി മറുപടി പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും മിത്രയുടെ ശ്രദ്ധ മുഴുവൻ വിശ്വയിൽ ആയിരുന്നു.... വിശ്വ ദേഷ്യം പിടിച്ചു കൊണ്ട് ദിയയുടെ തോളിലൂടെ കയ്യിട്ട് ഇരുന്നു.... അത് വരെ കളിച്ചു ചിരിച്ചിരുന്ന മിത്രയുടെ മുഖം ബും പോലെ ആയി..... പിറുപിറുത്തു കൊണ്ട് മിത്ര റൂമിലേക്ക് പോയി... ചിരിയോടെ വിശ്വ ദിയയെ നോക്കി കണ്ണിറുക്കി... നീയെന്തേ അവര് പോവാൻ ഇറങ്ങിയപ്പോൾ വരാഞ്ഞേ... റൂമിലേക്ക് ചെന്ന് മിത്രയെ നോക്കി വിശ്വ ചോദിച്ചു... വരാൻ തോന്നിയില്ല അതുകൊണ്ട് വന്നില്ല... കൈ രണ്ടും ബെഡിൽ കുത്തി കൊണ്ട് മിത്ര പറഞ്ഞു... അതെന്താ ഇത്ര പെട്ടെന്ന് മൂഡ് ചേഞ്ച്‌ ആയോ.. നേരത്തെ നല്ല മൂഡിൽ ആയിരുന്നല്ലോ ഇപ്പൊ ആകെ ദേഷ്യം... വിശ്വ മിത്രയുടെ അടുത്ത് വന്നിരുന്നു... Baby ഹോർമോണിന്റെ പ്രശ്നം ആടെയ്... 🙄 ആവോ... എന്നെ തൊടണ്ട... തൊടാൻ വേണ്ടി കയ്യുയർത്തിയ വിശ്വയുടെ കൈ തട്ടി മാറ്റി കൊണ്ട് മിത്ര പറഞ്ഞു.. അതെന്താ ഞാൻ തൊട്ടാൽ...

പിന്നെ ഞാൻ വേറെ ആരെയാ തൊടാ.... വിശ്വ നിരാശയോടെ ചോദിച്ചു.... കുറച്ച് മുന്നേ അല്ലെ തൊടാനും പിടിക്കാനും ഉള്ള ആൾക്കാര് ഒക്കെ വന്നേ... ടൈം കിട്ടിയില്ലേ... വിശ്വയുടെ മുഖത്തേക്ക് നോക്കി മിത്ര ചോദിച്ചു... ദിയ അതിന് അവളുടെ കേസിന്റെ കാര്യത്തിന് വേണ്ടി വന്നതാ... നെക്സ്റ്റ് വീക്ക് ആണ് അവരുടെ കേസ്... വിശ്വ കൈ മലർത്തി കൊണ്ട് പറഞ്ഞു... അതിന് അടുത്തിരുത്തി കേസിനെ കുറിച്ച് ചർച്ച ചെയ്യുന്നതെന്തിനാ... ആനവണ്ടിയെ അടുത്തിരുത്തി ദിയയെ ഓപ്പോസിറ്റ് ഇരുത്തി കാര്യങ്ങൾ പറഞ്ഞാൽ പോരെ... മിത്ര ദേഷ്യത്തോടെ ചോദിച്ചു... വന്നപ്പോ നീയെന്തിനാ അയാളുടെ മടിയിൽ കേറി ഇരുന്നത്... വിശ്വ തിരിച്ചു ചോദിച്ചു... അത് പിന്നെ നിങ്ങള് ഇരുന്നപ്പോ എനിക്ക് ദേഷ്യം വന്നിട്ട്.... മിത്ര ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... കുഞ്ഞേ..... ദയനീയമായിരുന്നു ആ വിളി... കുഞ്ഞല്ല angry baby 😬😬...ആൾക്കാരുടെ മുന്നിൽ angry ബേബിയും ബെഡ്‌റൂമിൽ കുഞ്ഞും.. ഹും... മിത്ര പരിഹാസത്തോടെ പറഞ്ഞു.... സ്നേഹം കൊണ്ടല്ലേ.... മിത്രയുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളിയിലൂടെ വിരലോടിച്ചു കൊണ്ട് വിശ്വ പറഞ്ഞു...

ഓ സ്നേഹം കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യോ... കൈയെടുത്തോ.... വിശ്വയുടെ കൈ തട്ടി മാറ്റി മിത്ര പറഞ്ഞു... ഇല്ലെങ്കിൽ... ഇത്തവണ വിശ്വയുടെ മുഖം മിത്രയുടെ കഴുത്തിൽ പതിഞ്ഞിരുന്നു.... വിട് വക്കീലേ.... വിശ്വയെ തള്ളി കൊണ്ട് മിത്ര പറഞ്ഞു... ങ്ങുഹും.... കഴുത്തിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു.... എന്തൊരു കഷ്ടാ.. ഊറി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് മിത്ര പിറുപിറുത്തു.... മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ അവളുടെ ഡ്രെസ്സിലെ സിബ് കടിച്ചൂരി.. അവളുടെ നഗ്നമായ പുറത്ത് ചുണ്ടുകൾ ചേർത്തതും മിത്ര ഏങ്ങി പോയി.. സൊ... ത്തൂ... ട്ടാ.... പൊള്ളിപ്പിടഞ്ഞു കൊണ്ട് മിത്ര അവന്റെ കയ്യിൽ ചുറ്റി പിടിച്ചു... ഇടക്ക് മാത്രം ചില സാഹചര്യങ്ങളിൽ മാത്രം മിത്രയുടെ വായിൽ നിന്ന് വരുന്ന സൊത്തൂട്ടാ വിളി ആസ്വദിക്കുവായിരുന്നു വിശ്വ..... ചുംബിച്ചു ചുംബിച്ചു മിത്രയുടെ പുറം ഉമിനീരിനാൽ കുതിർന്നു.... വിശ്വ മിത്രയുടെ ടോപ് തോളിൽ നിന്ന് ഊരി മാറ്റാൻ ശ്രമിച്ചതും മിത്ര അരുതെന്ന രീതിക്ക് കയ്യിൽ കേറി പിടിച്ചു... Yy..... 😢 വിശ്വ മിത്രയുടെ തോളിൽ താടി അമർത്തി കൊണ്ട് ചോദിച്ചു ....

അത് പിന്നെ.... മണീ.... സൊത്തു ഇങ്ങ് വന്നേ..... മിത്ര എന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മ ഡോറിൽ കൊട്ടി കൊണ്ട് വിളിച്ചു... കറക്റ്റ് ടൈമിംഗ് ആണ്... ഹോ... വിശ്വ പിറുപിറുത്തു കൊണ്ട് പറഞ്ഞു... മിത്ര അടക്കി പിടിച്ച ചിരിയോടെ ഡോർ തുറക്കാൻ പോയതും,, Mrs വിശ്വാസ് ഒന്ന് അവിടെ നിന്നെ... ഗൗരവത്തോടെ വിശ്വ വിരൽ ഞൊടിച്ചു... ന്താണാവോ mr വിശ്വാസ്... അതേ ട്യൂണിൽ തന്നെ തല ചെരിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഈ കോലത്തിൽ ആണോ പോവുന്നെ... ടോപ് നേരെ ഇടേടി... വിശ്വ പല്ല് കടിച്ചു കൊണ്ട് എണീറ്റ് മിത്രയുടെ അടുത്തേക്ക് നടന്നടുത്തു... അമളി പറ്റിയ പോലെ മിത്ര നാവ് കടിച്ചു കൊണ്ട് വിശ്വയെ നോക്കി.... മ്മ് ഇനി പൊക്കോ.. ഡ്രസ്സ്‌ നേരെ ഇട്ട് കൊടുത്തു മിത്രയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് വിശ്വ പറഞ്ഞു... പോട്ടെ വക്കീലേ... വിശ്വയുടെ കവിള് പിടിച്ചു വലിച്ചു മിത്ര ഡോർ തുറന്നു പോയി.... ✨️✨️✨️✨️✨️ അപ്പോ എല്ലാം സെറ്റ് ആണ്.... 10 മണിക്ക് പള്ളിയിൽ എത്തണം... മനസമ്മതം 11 മണിയുടെ ഉള്ളിൽ നടത്തണം... വിശ്വ വിച്ചുവിന്റെ കാര്യങ്ങൾ അവതരിപ്പിക്കുവാണ്.... അപ്പോ ഫുടൊക്കെ... അച്ഛന്റെ വക ആണ് ആ ചോദ്യം.... അച്ഛന് പിന്നെ അതറിഞ്ഞാൽ മതിയല്ലോ എന്റെ കല്യാണക്കാര്യത്തിന് ഒരു ശുഷ്‌കാന്തിയും ഇല്ല്യാ 😒...

വിച്ചു സെന്റി അടിച്ചു.... എടാ ഫുഡല്ലേ മുഖ്യം കല്യാണം ഒക്കെ അതിന്റെ വഴിക്ക് നടക്കും.... സൊത്തു നീ പറയെടാ ഫുഡ്‌ എങ്ങനെ ആണ്... അച്ഛൻ ഫുഡിൽ നിന്ന് പിടി വിട്ടിട്ടില്ല.... എല്ലാം അവിടെ വെച്ച് തന്നെ ആണ് അച്ഛ... ഇവന്റ് മാനേജ്മെന്റിനെ എല്ലാം ഏൽപ്പിച്ചിട്ടുണ്ട്... അവര് ചെയ്തോളാം എന്നാ പറഞ്ഞെ... അപ്പോ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി.... എല്ലാരും വിച്ചുവിന്റെ കാര്യം സംസാരിക്കുമ്പോഴും മിത്ര മാറി ഇരുന്ന് ആലോചനയിൽ ആണ്... അത് വിശ്വ കാണുകയും ചെയ്തു.... എല്ലാം സെറ്റ് ആക്കി കാരണവന്മാരെ ബോധിപ്പിച്ചു കഴിഞ്ഞതും പലരും പല വഴിക്ക് പോയി.... നിനക്കിതെന്ത് ഒരു മൂഡ് ഓഫ്‌.. ഞാൻ കുറച്ച് നേരായി ശ്രദ്ധിക്കുന്നു... ഹാളിൽ നിന്നുള്ള ബാൽക്കണിയിലെ സ്വിങ്ങിൽ ഇരിക്കുന്ന മിത്രയുടെ അടുത്തിരുന്നു അവളെ തട്ടി കൊണ്ട് വിശ്വ ചോദിച്ചു... ഓഹ് പേടിപ്പിച്ചു കളഞ്ഞല്ലോ... ഒച്ചപ്പാട് ഉണ്ടാക്കി വന്നൂടെ... പെട്ടെന്ന് വിശ്വയുടെ വരവ് മിത്രയിൽ ഞെട്ടൽ ഉണ്ടാക്കി... ഏഹ് എന്നാ ഞാൻ പിന്നെ ഊളിയിട്ട് വരാടി... അല്ല നിനക്കെന്താ ഇത്ര ചിന്ത... മിത്രയുടെ കഴുത്തിലൂടെ കയ്യിട്ട് കൊണ്ട് വിശ്വ അവളെ നോക്കി.... മനസമ്മതത്തിന് ഏത് സ്റ്റൈലിൽ ഡ്രസ്സ്‌ ഇടണം മുടി കെട്ടണം മേക്കപ്പ് ഇടണം എന്നൊക്കെ ആലോയ്ക്കുവായിരുന്നു... മൂഡ് പോയി... വിശ്വയെ കെറുവിച്ചു നോക്കി മിത്ര മുഖം തിരിച്ചു....

അതായിരുന്നോ ഇത്ര കൊണ്ട് പിടിച്ച ആലോചന... എന്റെ അടുത്ത് ഒരു സ്റ്റൈൽ ഉണ്ട് ഞാൻ ചെയ്ത് തരാം.... മിത്രയുടെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... മിത്ര സംശയത്തോടെ വിശ്വയെ നോക്കി.... മ്മ്മ്.. എല്ലാം സെറ്റ് ആണ് 😌 വിശ്വ നാണം കുണുങ്ങി കൊണ്ട് പറഞ്ഞു.... എണീറ്റ് പോ മനുഷ്യാ... പഞ്ചാര അടിക്കാതെ... മിത്ര എഴുന്നേറ്റ് റൂമിലേക്ക് പോയി... നിനക്കെന്നാൽ ഉപ്പിട്ട് തരാടി.. ഒന്ന് റൊമാന്റിക് ആവാൻ സമ്മതിക്കില്ലെന്ന് വെച്ചാൽ... വിശ്വ പിറുപിറുത്തു... മിത്ര ആകെ ധർമ സങ്കടത്തിൽ ആണ്... നാളെ ആണ് ചെക്കപ്പ് ഡേറ്റ്.... എങ്ങനെ പോവും എന്ന് ആലോചിച്ചിരിക്കുന്ന ടൈമിൽ ആണ് വിശ്വ കേറി വന്നത്... ഇനി അങ്ങോട്ട് ബിസി ആവുമെന്ന് അറിയുന്നത് കൊണ്ട് എന്തായാലും നാളെ തന്നെ പോവണമെന്ന ആഗ്രഹത്തിൽ ആണ് മിത്ര... പക്ഷെ എങ്ങനെ??? കുറച്ച് കഴിഞ്ഞതും ദിച്ചി മിത്രക്ക് വിളിച്ചു... വീട്ടിൽ പോവാണെന്നും മനസമ്മതത്തിന് കാണാം എന്നും പറഞ്ഞായിരുന്നു വിളി... മിത്രക്കാണേൽ സന്തോഷം കൊണ്ട് തുള്ളി കളിക്കേണ്ട അവസ്ഥ ആയിരുന്നു... അപ്പോ കോളേജിലേക്കെന്നും പറഞ്ഞു ചെക്കപ്പ് നടത്തി പോരാം.. ഫോൺ നെഞ്ചിലേക്ക് പിടിച്ചു കൊണ്ട് മിത്ര ചിരിച്ചു... നീ ഇനി കുറച്ച് ദിവസത്തേക്ക് കോളേജിൽ പോണ്ട.... മറ്റന്നാൾ അല്ലെ മനസമ്മതം..

അത് കഴിഞ്ഞിട്ട് പോവാം... വിശ്വ റൂമിലേക്ക് വന്ന് കൊണ്ട് പറഞ്ഞു... ങേ.... 32 പല്ലും കാട്ടി ചിരിച്ച മിത്ര ചുണ്ട് കൂട്ടി വിശ്വയെ കൂർപ്പിച്ചു നോക്കി... നിന്റെ ചങ്ക് നാട്ടിൽ പോയല്ലോ... അപ്പോ നിനക്ക് പോണോ.. വിശ്വ സംശയത്തോടെ ചോദിച്ചു... എനിക്ക് പഠിക്കണം... അതോണ്ട് പോണം.. മിത്ര അടവിറക്കി... ന്ത് 😲..... ഹാർട്ട് അറ്റാക്ക് വരുന്ന കാര്യങ്ങൾ ഒന്നും പറയല്ലേ മോളെ.. നീയോ പഠിക്കേ... അത് ഈ ജന്മത്തിൽ ഞാൻ പ്രതീക്ഷിക്കുന്നില്ല കുഞ്ഞേ.... വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞതും മിത്ര മുഖം വീർപ്പിച്ചിരുന്നു... ഞാൻ എന്തായാലും നാളെ പോവും... ബുക്ക്‌ എല്ലാം ബാഗിലേക്ക് കുത്തി നിറച്ചു കൊണ്ട് മിത്ര പറഞ്ഞു... പോവില്ല.... വിശ്വ കയ്യും കെട്ടി പറഞ്ഞു... ഞാൻ പോവും.. നിങ്ങള് പോണ്ട... മിത്രക്ക് ദേഷ്യം മാറി സങ്കടം തൊണ്ടക്കുഴിയിൽ വന്ന അവസ്ഥ ആയിരുന്നു... നീ പോവില്ല... വിശ്വ ഗൗരവത്തോടെ പറഞ്ഞു... എനിക്ക് നാളെ അസ്സിഗ്ന്മെന്റ് വെക്കാൻ ഉണ്ടെന്ന്... ഇന്റെർണൽ കിട്ടില്ല വക്കീലേ... വിശ്വ സമ്മതിക്കാത്തതിന് മിത്രയുടെ മുഖം ആകെ വല്ലാതായിരുന്നു... എന്നിട്ടെവിടെ... അസ്സിഗ്ന്മെന്റ് എവിടെ ഞാൻ നോക്കട്ടെ...

വിശ്വ കൈ നീട്ടി കൊണ്ട് പറഞ്ഞു... അത് പിന്നെ... എഴുതീട്ടില്ല.. എഴുതിയിട്ട് വേണം വെക്കാൻ... മിത്ര തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു... എന്നാ ആദ്യം എഴുത് എന്നിട്ട് നോക്കാം പോണോ പോണ്ടയോ എന്ന്... വിശ്വ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... പണ്ടാരം... മിത്ര പിറുപിറുത്തു കൊണ്ട് കുറച്ച് a4 ബെഡിലേക്കിട്ടു.... ഉള്ള ബുക്കെല്ലാം പൂക്കളം പോലെ ബെഡിൽ വിതറി... ഓരോ ടെക്സ്റ്റിൽ നിന്നും ഓരോന്ന് കടം എടുത്ത് എഴുതി പിൻ ചെയ്ത് വെച്ച് വിശ്വയെ നോക്കി... മിക്സഡ് അസ്സിഗ്ന്മെന്റ് ആണോ... വിശ്വ കളിയാക്കി കൊണ്ട് ചോദിച്ചു... നിങ്ങൾക്കെന്താ ഞാൻ പോണില്ല എന്നാൽ... ദേഷ്യവും സങ്കടവും എല്ലാം കൂടിയൊരു അവസ്ഥയിൽ ആയിരുന്നു മിത്ര... ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് മിത്ര തല താഴ്ത്തി ഇരുന്നു.... സങ്കടം കൊണ്ട് പിളർന്നു പോവുന്ന ചുണ്ട് മിത്ര കടിച്ചു പിടിച്ചു.... വിശ്വയോട് കുഞ്ഞിന്റെ കാര്യം പറയാൻ പറ്റാത്തതിന്റെ അവസ്ഥയും ചെക്കപ്പിന്റെ ടെൻഷനും എല്ലാം കൂടി ഒറ്റക്ക് കൈകാര്യം ചെയ്യുന്നതിലുള്ള പേടിയും മിത്രയിൽ നിറഞ്ഞിരുന്നു... അയ്യേ നീ ഈയിടെയായി ആകെ മാറി പോവുന്നുണ്ട് കുഞ്ഞേ....

ബുക്കെല്ലാം മാറ്റി മിത്രയുടെ അടുത്തേക്കിരുന്നു കൊണ്ട് വിശ്വ പറഞ്ഞു... I hate you.... പുറകിലേക്ക് നീങ്ങി ഇരുന്ന് കൊണ്ട് മിത്ര പറഞ്ഞു... I love you.... മിത്രയുടെ താടി തുമ്പിൽ പിടിച്ചുയർത്തി കൊണ്ട് വിശ്വ ചുണ്ട് ചുളുക്കി... Love you too... ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... മിത്രയുടെ കാട്ടിക്കൂട്ടലും പറച്ചിലും എല്ലാം കൂടി കണ്ടതും വിശ്വ പൊട്ടി പൊട്ടിച്ചിരിച്ചു... ചിരിക്കല്ലേ... മൂക്ക് തുടച്ചു തലയുയർത്തി വിശ്വയെ നോക്കി പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... Crazy angry baby... മിത്രയെ എത്തിച്ചു കെട്ടിപ്പിടിച്ചു കൊണ്ട് വിശ്വ അവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചു... ഞാൻ പോട്ടെ നാളെ.... മിത്ര സോപ്പിട്ട് കൊണ്ട് ചോദിച്ചു... പോക്കോടോ... ഞാൻ ചുമ്മാ നിന്റെ ദേഷ്യം കാണാൻ വേണ്ടി... വേണേൽ മനസമ്മതത്തിന്റെ അന്നും പൊക്കോ.. പഠിക്കാൻ ഉള്ള ത്വര കൊണ്ടല്ലേ... വിശ്വ ഊറി ചിരിച്ചു... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... എനിക്കന്ന് വിലസാൻ ഉള്ളതാ... വിശ്വയുടെ കവിളിൽ കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... കടിക്കല്ലേ പട്ടീ...വിശ്വയുടെ ഭാര്യ ആയിട്ടാണോ വിലസുന്നെ... വിശ്വ കണ്ണ് ചിമ്മി കൊണ്ട് ചോദിച്ചു... ഓഹ് നിങ്ങടെ ഭാര്യ.... കല്യാണച്ചെക്കന്റെ അനിയത്തിയുടെ സ്ഥാനത്തും ദിച്ചിയുടെ ചങ്കിന്റെ സ്ഥാനത്തും നിന്ന് ഞാൻ അതങ്ങ് നടത്തി കൊടുക്കും...

മിത്ര പൊങ്ങി നല്ലോണം പൊങ്ങി... എന്നാ പിന്നെ വിളമ്പൽക്കാരുടെ കാർന്നോർ ആയി നിന്ന് വിളമ്പൽ കൂടി ഏറ്റെടുക്ക് അല്ലപിന്നെ... വിശ്വ പുച്ഛിച്ചു വിട്ടു... അത് നിങ്ങൾക്കാ മാച്ച്.. പോയി വിളമ്പി കൊടുക്ക്.... ഹ്മ്മ്... മിത്ര എണീച്ചു പോയി..... ✨️✨️✨️✨️ രാവിലെ തന്നെ മിത്ര കുളിച്ചൊരുങ്ങി ബോധിപ്പിക്കാൻ ഒരു ബാഗും എടുത്ത് കോളേജ് എന്നും പറഞ്ഞു ഹോസ്പിറ്റൽ നോക്കി സ്ഥലം കാലിയാക്കി... കുറെ നേരം ആയല്ലോ ഇരുത്തം തുടങ്ങിയിട്ട് ഇന്നെങ്ങാനും വിളിക്കുമോ... ടോക്കണും കറക്കി കൊണ്ട് മിത്ര പിറുപിറുത്തു.... നേഴ്സ് പേര് വിളിച്ചതും ചെറിയ പേടിയോടെയും അതിലേറെ വാവയുടെ കാര്യം അറിയാൻ ഉള്ള സന്തോഷത്തോടെയും ആണ് കേറി ചെന്നത്.... ആളിപ്പോ ഉഷാറായല്ലോ.. ബോഡിക്ക് ഇച്ചിരി ചേഞ്ച്‌ ഒക്കെ വന്നിട്ടുണ്ട്... ഇന്നും കൂടെ ആരും വന്നിട്ടില്ലേ... ഡോറിലേക്ക് നോക്കിക്കൊണ്ട് ഡോക്ടർ ചോദിച്ചു.... അത് പിന്നെ.... അടുത്ത പ്രാവശ്യം ഞാൻ എന്തായാലും കൊണ്ട് വരും ഡോക്ടറെ.. മിത്ര ചിരിയോടെ പറഞ്ഞു... Okay... അപ്പോ നമുക്ക് സ്കാൻ ചെയ്ത് നോക്കാം... കുട്ടിയുടെ പൊസിഷൻ ഒക്കെ ഇന്നറിയാം ട്ടോ.... ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ... ഡോക്ടർ ചെയറിൽ നിന്ന് എണീറ്റ് കൊണ്ട് ചോദിച്ചു... രണ്ട് ദിവസം മുന്നേ വരെ വോമിറ്റിംഗ് ഉണ്ടായിരുന്നു.. ഇപ്പൊ അതൊന്നും ഇല്ല്യാ ഞാൻ ഓക്കേ ആണ് മാം... മിത്ര പറഞ്ഞു നിർത്തി...

ഗുഡ്.... ഇവിടേക്ക് കിടന്നോളു... ബെഡിലേക്ക് കിടന്നു കൊണ്ട് മിത്രയെ ഡോക്ടർ പരിശോദിച്ചു.... വിശ്വ ഒപ്പം ഇല്ലാത്ത പ്രശ്നം ഒഴിച്ചാൽ മിത്ര ഹാപ്പി ആയിരുന്നു... മിത്ര you have two babies.... ഡോക്ടർ ചിരിയോടെ പറഞ്ഞതും മിത്ര അത്ഭുതത്തോടെ ഡോക്ടറെ നോക്കി... വെറുതെയല്ല ഈ പെണ്ണിന് ഇത്ര വിശപ്പ് 😌... Yes... are you ok...? മിത്രയുടെ കയ്യ് ഡോക്ടറുടെ കയ്യിൽ അമർന്നതും ഡോക്ടർ ചോദിച്ചു... I'm okay ma'am... double happy... മിത്ര കണ്ണും നിറച്ചു കൊണ്ട് പറഞ്ഞു... You are so lucky mithraa.... വിശ്വയോട് എന്റെ വക ഒരു congrats പറയു.... വേറെ കുഴപ്പങ്ങൾ ഒന്നുല്ല്യ എല്ലാം ഓക്കേ ആണ്.. ഹാപ്പി ആയിട്ട് ഇരിക്കൂ... ഞാൻ പറഞ്ഞത് മറക്കണ്ട നെക്സ്റ്റ് ടൈം ഹസ്ബൻഡ് കൂടെ ഉണ്ടായിരിക്കണം... ഡോക്ടർ ചിരിയോടെ മിത്രയുടെ പുറത്ത് തട്ടി... തീർച്ചയായിട്ടും... thanku ma'am... ഇരട്ടി മധുരത്തോടെയാണ് മിത്ര ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്.... അപ്പോഴും അവളുടെ ഇടത് കൈ വയറിനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു കരുതലോടെ..... ✨..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story