വിശ്വാമിത്രം: ഭാഗം 67

viswamithram

എഴുത്തുകാരി: നിലാവ്‌

നിങ്ങളെന്താ ഇങ്ങനെ കഷ്ടപ്പെട്ടിരുന്നു നോക്കുന്നെ.... വെറളി പിടിച്ച പോലെ എന്തൊക്കെയോ പേപ്പർ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന വിശ്വയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് മിത്ര ചോദിച്ചു... നാളെയാ ദിയയുടെ ഡിവോഴ്സ് കേസ്.... അതിനെ കുറിച്ച് നോക്കുവാ... വിശ്വ തല ഉയർത്താതെ പറഞ്ഞു.... മിത്ര ഒന്നും മിണ്ടാതെ അലമാരക്ക് അകത്തിരിക്കുന്ന സ്വന്തം ഡിവോഴ്സ് നോട്ടീസിനെ ഒന്ന് ആലോചിച്ചു... ഒന്നും മനസിലാക്കാതെ എടുത്ത് ചാടി ചെയ്ത ബുദ്ധിമോശം.... അത് ഇനി എന്താവുമോ എന്തോ... മിത്ര ഒന്ന് നെടുവീർപ്പിട്ടു... നീയെന്താ ആലോചിക്കണെ.... മിത്രയുടെ അനക്കം കേക്കാഞ്ഞു വിശ്വ തല ഉയർത്തി കൊണ്ട് ചോദിച്ചു... അതല്ല... ഈ ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലത് അവര് തമ്മിലുള്ള പ്രശ്നം അവര് തന്നെ തീർക്കുന്നതല്ലേ.... അവരുടെ ജീവിതം അല്ലെ... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... അവൾക്ക് മുന്നോട്ട് പോവാൻ പറ്റാത്തത് കൊണ്ട് തന്നെയാ ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്... സപ്പോർട്ട് ചെയ്തത് ഞാനും... വിശ്വ ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു... ആഹാ നിങ്ങള് ആണല്ലേ അതിന് പിന്നിൽ... ആദ്യം സ്വന്തം കാര്യം സെറ്റ് ആക്ക്... ആ ചേച്ചിക്ക് ചിലപ്പോൾ ഡിവോഴ്സിന് പോലും താല്പര്യം കാണില്ല... നിങ്ങടെ നിർബന്ധത്തിനാവും ഇതൊക്കെ ചെയ്തത്...

ഇതൊക്കെ അവരുടെ പേർസണൽ മാറ്റേഴ്സ് അല്ലെ... മിത്രക്ക് എന്തോ പെട്ടെന്ന് ദേഷ്യം വന്നു... നീയിതെന്തറിഞ്ഞിട്ടാ എന്നോട് ഇങ്ങനെ കയർക്കുന്നെ.... അവന്റെ ഒപ്പം ജീവിക്കുന്ന ഓരോ നിമിഷവും അവൾക്ക് അപകടം ആണ്.... കുറച്ച് കൂടി ദിവസം അവൾ അവിടെ നിന്നിരുന്നേൽ ഡിപ്പ്രെഷൻ അടിച്ചു വട്ടായി വല്ല മെന്റൽ ഹോസ്പിറ്റലിൽ കിടന്നേനെ... വിശ്വ മിത്രയെ നോക്കി കൊണ്ട് പറഞ്ഞു... അപ്പോ ആ ചേച്ചിക്ക് വട്ടാണോ... 🙄 വിശ്വയുടെ അടുത്തേക്ക് ചേർന്നിരുന്ന് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... വട്ട് നിന്റെ തന്തക്ക്.. എണീറ്റ് പോടീ... കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... Explain.... 😌 വിശ്വയുടെ അടുത്തേക്ക് വീണ്ടും ചേർന്നിരുന്ന് തോളിലേക്ക് തല ചായ്ച് കൊണ്ട് മിത്ര പറഞ്ഞു... ഓഹ് ആരാന്റെ ജീവിതം കേൾക്കാൻ ഉള്ള ത്വര... 🏃‍♀️ മുന്നിൽ വെച്ച് സ്വന്തം ഭർത്താവിനെ വേറൊരു പെണ്ണിന്റെ കൂടെ ചീത്ത രീതിക്ക് കണ്ടാൽ ഏത് ഭാര്യക്ക് സഹിക്കാൻ ആണ് കുഞ്ഞേ... അതേ ഇരുപ്പ് ഇരുന്ന് കൊണ്ട് വിശ്വ ചോദിച്ചു... നല്ല ആളോടാ പറയുന്നേ.... 😝 എന്നോടോ ബാലാ.. ഞാൻ ഇതൊക്കെ എത്ര അനുഭവിച്ചതാ....

എന്ന കൂട്ട് മിത്ര വിശ്വയെ പാളി നോക്കി.... ഞാൻ ആണെങ്കിൽ അവന്റെ തല തല്ലി..... മിത്ര തോളിൽ നിന്നും മാറി ടേബിളിലെ ഫ്ലവർ വേസ് എടുത്ത് വിശ്വയെ എറിയാൻ തുനിഞ്ഞതും വിശ്വ വല്ലാത്തൊരു എക്സ്പ്രേഷനിൽ മിത്രയെ ഒന്ന് നോക്കി... സോറി അറിയാതെ.. വെറും പ്രഹസനം.... ഇവിടെ തന്നെ ഇരുന്നോ ട്ടോ... വളിച്ച ചിരിയോടെ സീറ്റിൽ തന്നെ ഇരുന്ന് വേസ് ടേബിളിൽ വെച്ച് തലോടി കൊണ്ട് മിത്ര പിറുപിറുത്തു.... അവരുടെ ലവ് മാര്യേജ് ആയിരുന്നു... അറിയാലോ സ്നേഹിച്ച ചെക്കനെ അല്ലെങ്കിൽ പെണ്ണിനെ ലൈഫ് ലോങ്ങ്‌ പാർട്ണർ ആയി കിട്ടി എന്ന് വെച്ചാൽ പിന്നെ സ്വപ്നലോകത്തു ആവുമല്ലോ... വിശ്വ ചിരിയോടെ പറഞ്ഞു... അത് അല്ലേലും കല്യാണം കഴിഞ്ഞാൽ പിന്നെ കുറച്ച് ദിവസത്തേക്ക് എല്ലാരും സ്വപ്നലോകത്തു തന്നെയാ 😝😝...അല്ലെ.. !! എനിക്ക് എക്സ്പിരിയൻസ് ഇല്ലാത്തോണ്ട് അറിയില്ല... 🤭...കേട്ടറിവാണ് പ്രബഞ്ചത്തിലെ ഏറ്റവും വലിയ എന്തോ.... ബിജിഎം ഇട്... തന്താനി നാനെ താനിന്നനാനൊ.. നമ്മൾ ലവ് മാര്യേജ് അല്ലാത്തത് കൊണ്ടാണോ ഡിവോഴ്സ് ആവാത്തെ... മിത്രക്ക് ആസ്ഥാനത്തെ ഡൌട്ട്.... മ്മ്മ്....

വിശ്വ മിത്രയെ ഇരുത്തി ഒന്ന് നോക്കി.... അങ്ങനെ ഒന്നും അല്ലടോ സ്നേഹിച്ച എത്ര പേര് ഇപ്പോഴും ഒരുമിച്ചു ജീവിക്കുന്നുണ്ട് അല്ലാതെ കല്യാണം കഴിച്ചവരും ജീവിക്കുന്നില്ലെ.. പിന്നെ നമ്മൾ ഡിവോഴ്സ് ആവാത്തതിന്റെ കാരണം എന്താണെന്നു ചോദിച്ചാൽ നമ്മൾ തമ്മിൽ mutual understand ഉണ്ട്.... അത് പറഞ്ഞതും വിശ്വ അവളുടെ നെറ്റിയിൽ ചുംബിച്ചു... ഓ അപ്പോ ഉമ്മ കൊടുക്കുന്നതാണ് mutual understanding... ലെ മിത്രയുടെ മനസ്... നിങ്ങളിപ്പോ എന്റെ അപ്പയെ പോലെയാ സംസാരിക്കുന്നെ... വല്യ ആളെപ്പോലെ... മിത്ര കളിയാക്കി കൊണ്ട് പറഞ്ഞു... ഞാൻ വലിയ ആളാണല്ലോ ശരീരം കൊണ്ടും പ്രായം കൊണ്ടും പിന്നെ കുറച്ച് അറിവ് കൊണ്ടും.. നിനക്ക് പിന്നെ പ്രായം മാത്രമേ ഉള്ളൂ വേറൊന്നും ഇല്ലല്ലോ... 🤭 വിശ്വ തിരിച്ചു നല്ല കൊട്ട് തന്നെ കൊടുത്തു.... ചിലപ്പോ അന്ന് ദിയ ചേച്ചി കണ്ടത് തെറ്റിദ്ധാരണ ആണെങ്കിലോ... മിത്ര അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു കൊണ്ട് ചോദിച്ചു... ഇതുവരെ മിത്ര കണ്ടതത്രയും തെറ്റിദ്ധാരണ ആയിരുന്നല്ലോ.... അല്ലേടാ... അവൾക്ക് ബുദ്ധിമുട്ട് ആണ് മുന്നോട്ട് പോവാൻ എന്ന് പറഞ്ഞു... എട്ട് വർഷം ആയി അവരുടെ കല്യാണം കഴിഞ്ഞിട്ട്... ആദ്യം ആദ്യം കുഞ്ഞില്ല എന്ന പേരിൽ ആയിരുന്നു പ്രശ്നം.... സത്യത്തിൽ അവനാണ് പ്രശ്നം.. പക്ഷെ സങ്കടം ആവണ്ടേന്ന് കരുതി അവൾക്കാണ് പ്രശ്നം എന്നാ അവള് അവനോട് പറഞ്ഞത്..

പിന്നെ അതിന്റെ പേരിൽ ആയി പ്രശ്നങ്ങൾ... വിശ്വ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു..... മിത്ര വേഗം കൈ എടുത്ത് വയറിലേക്ക് ചേർത്ത് പിടിച്ചു... അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തിട്ട് നാല് വർത്താനം പറയാൻ പറയ് ആ ചേച്ചിയോട്... ഡിവോഴ്സ് കൊടുത്തില്ലേൽ ഞാൻ കേറീത്തല്ലും ആ ജഡ്ജിയെ... മിത്ര ദേഷ്യം കൊണ്ട് വിറച്ചു.... ഈ പറഞ്ഞ നീയാണോ നേരത്തെ ഒത്തുതീർപ്പിന് വന്നത്... വിശ്വ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... അത് പിന്നെ ഞാൻ.. കാര്യം അറിയാതെ... മിത്ര തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... അതേ.. കാര്യം അറിയാതെ.... എല്ലാം അറിഞ്ഞിട്ട് വേണം നമ്മൾ ഒരു ഡിസിഷൻ എടുക്കാൻ... ആരെങ്കിലും പറഞ്ഞു കേട്ടിട്ടോ സ്വയം ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ടോ പിന്നീട് ഖേദിച്ചിട്ട് കാര്യം ഇല്ല്യാ... മിത്രയെ പാളി നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്... മിത്ര മുടി പറത്തി വിട്ടു... എന്നിട്ട് കേസ് ജയിക്കുമോ വക്കീലേ.. മിത്ര വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു... ജയിക്കണമല്ലോ അല്ലേൽ ഇതുവരെ കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവില്ലേ... ഇതുവരെ നമുക്ക് ഫേവർ ആണ്.. ഇനി നാളെ അറിയാ അവസ്ഥ... വിശ്വ നിശ്വസിച്ചു കൊണ്ട് പറഞ്ഞു... ആ പുള്ളിയുടെ ഫോട്ടോയൊ മറ്റോ ഉണ്ടോ.. ഒന്ന് കാണാൻ ആയിരുന്നു തിരുമുഖം...

മിത്ര ടേബിളിൽ കിടക്കുന്ന പേപ്പറുകളിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു... പറഞ്ഞാൽ നിനക്കറിയും.. പേഴ്സണലി നിനക്ക് അറിയുന്ന ആളാ... മിത്രയെ നോക്കി വിശ്വ പേപ്പർ എല്ലാം പെറുക്കി വെച്ചു... മമ്മൂക്ക ആണോ.. ലാലേട്ടൻ ആണോ അതോ കുഞ്ഞിക്ക ആണോ.. ഇവരെയൊക്കെ ആണല്ലോ എനിക്ക് പേഴ്സണലി അറിയുന്നേ... മിത്ര താഴ്മയുടെ നിറകുടം ആയി പറഞ്ഞു.... ഏഹ്.. ആദ്യം നീ അവരെ നേരിട്ട് കണ്ടിട്ടുണ്ടോ... അവരൊക്കെ അല്ലെ ഇത്തരം ചീപ്പ് ഷോക്ക് നിൽക്കുന്നെ... വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞു... എന്നാ എന്നോട് വളച്ചൊടിക്കാതെ പറ ആരാന്ന്... വിശ്വയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്ര ചിണുങ്ങി... വിപിൻ....... മിത്രയുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... ഏത് വിപി...ൻ... മീര... യു... ടെ.. ഫ്ലാ... റ്റിൽ നിന്ന്... മിത്ര മുഴുവൻ പറയാതെ നിർത്തി.... അതേ അവനാണ് ദിയയുടെ ഹസ്ബൻഡ്.... വിശ്വ തല താഴ്ത്തി കൊണ്ട് പറഞ്ഞു... അപ്പോ പിന്നെ അന്നെന്തേ നിങ്ങൾ പറഞ്ഞില്ല... ഫ്ലാറ്റിൽ വെച്ച് അവനെ കണ്ടപ്പോൾ ഒരു ഭാവവ്യത്യാസവും രണ്ടാൾക്കും ഉണ്ടായില്ലല്ലോ.. സത്യം പറയ് എന്നെ കളിപ്പിക്കാൻ പറയുവല്ലല്ലോ... മിത്ര വിശ്വസിക്കാൻ പറ്റാതെ പറഞ്ഞു... ഞാൻ നിന്നോട് എന്തിനാ നുണ പറയുന്നേ.. വിപിൻ തന്നെയാ ദിയയുടെ ഹസ്ബൻഡ്...

പിന്നെ അവനു എന്നെ കണ്ടൂടാ അറിയാലോ ദിയക്ക് സപ്പോർട്ട് ചെയ്ത് നിക്കുന്നത് കൊണ്ട്.... വിശ്വ പുച്ഛത്തോടെ പറഞ്ഞു..... അപ്പോ കുഞ്ഞ്..... മീരടെ.... മിത്ര ഓർത്തെടുത്തു കൊണ്ട് ചോദിച്ചു... അത് വിപിന്റെ അല്ല.... ഇടയിൽ കേറി വിശ്വ പറഞ്ഞു... പി... ന്നേ... ആ... രുടെ... യാ... വിശ്വ എന്ത് പറയും എന്നറിയാതെ മിത്ര ചോദിച്ചു... നീ പേടിക്കുന്ന പോലെ ഞാൻ പറഞ്ഞ പോലെ മീരടെ കുഞ്ഞ് എന്റെയല്ല.. ഒന്നുകിൽ ദേവന്റെ അല്ലേൽ അവൾക്ക് വേറെ ആരിലോ ഉണ്ടായത്.. എന്റെ കുഞ്ഞ്... ദേ ഇവിടെ വരൂ... വിശ്വ അവന്റെ കൈ എടുത്ത് മിത്രയുടെ വയറിൽ ചേർത്തു.... മീര വീണ്ടും വീണ്ടും വന്നാൽ.... വിശ്വയുടെ കയ്യിൽ കൈ ചേർത്ത് കൊണ്ട് മിത്ര ചോദിച്ചു... അവൾ വരും but ആ വരവ് കുഞ്ഞിന്റെ അച്ഛൻ ഞാൻ അല്ല എന്ന് പറയാൻ ആവും.... ചിരിയും ആലോചനയും കൂടിയുള്ള ഒരു ഭാവത്തിൽ വിശ്വ പറഞ്ഞു.... I love you.... 😇 ഏന്തി വലിഞ്ഞു വിശ്വയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മിത്ര പറഞ്ഞു.... Love you more....... മിത്രയുടെ ചുണ്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞതും മിത്ര നാണത്തോടെ തല താഴ്ത്തി.... മിത്രയുടെ താടിയിൽ പിടിച്ചുയർത്തി മൃദുവായി അവളുടെ ചുണ്ടിൽ വിശ്വ ചുംബിച്ചു... മിത്ര തിരികെ വിശ്വയെ ചുംബിച്ചു.. അവളുടെ മുഴുവൻ ശക്തിയും, പ്രേരണയും ഉപയോഗിച്ച് വിശ്വയെ തളർത്തി കൊണ്ടവൾ ചുംബിച്ചു....

വിശ്വയുടെ ഓരോ അണുവിലും അവളുടെ ചുംബനം ഒഴുകിയറങ്ങി... ആഴത്തിൽ അതിലേറെ ആവേഗത്തോടെ അവളുടെ ചുണ്ടുകൾ അവനിൽ അലിഞ്ഞു ചേർന്നു.... ചുംബനത്തിന്റെ ഓരോ നിമിഷത്തിലും അവർ ജീവിക്കുകയായിരുന്നു.. അത്രക്ക് രണ്ടാളും ചുംബനത്തിൽ അലിഞ്ഞുചേർന്നിരുന്നു... പിടിച്ചു നിർത്താൻ കഴിയാതെ അവളുടെ ചുംബനങ്ങളെ ഏറ്റെടുത്തു വിശ്വ തിരിച്ചു ചുംബിക്കാൻ തുടങ്ങി.. കീഴ് ചുണ്ടിൽ നിന്നും മേൽചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ വിശ്വ എടുക്കുന്ന സെക്കന്റ്‌ നിമിഷത്തിൽ മിത്രയിൽ നിന്നും വരുന്ന ശീൽക്കാര ശബ്ദങ്ങൾ വിശ്വയിലെ പുരുഷനെ കൊല്ലാതെ കൊന്നു.. വിശ്വ അവളുടെ തുടകളിൽ മുറുക്കി പിടിച്ചു കൊണ്ട്, അവളുടെ ചുണ്ടുകളെ മോചിപ്പിക്കാൻ തയ്യാറാകാതെ അവളെ ചുംബിച്ചു... നാവുകളിൽ നിന്നും ഒരുപടി ഉയർന്നു പല്ലുകൾ പോലും ചുംബനത്തിൽ ഉൾക്കൊണ്ടു..... ആഹ്... വേദനയോടെ വിശ്വ മിത്രയുടെ ചുണ്ടിൽ നിന്നും പിടി വിട്ടു... കൈകൊട്ടി ചിരിച്ചു കൊണ്ട് മിത്ര വിശ്വയെ നോക്കി... കള്ളപ്പന്നി... ചുണ്ട് കടിച്ചു പൊട്ടിച്ചിട്ട് ചിരിക്കുന്നത് കണ്ടില്ലേ... നിനക്കുള്ളത് ഞാൻ തരാം...

മിത്രയുടെ തുടയിൽ നിന്നും കൈകൾ മാറ്റിക്കൊണ്ട് വിശ്വ പറഞ്ഞു... മിത്ര ചിരിച്ചു കൊണ്ട് വിശ്വയുടെ ചുണ്ടിൽ പൊടിഞ്ഞ രക്തത്തുള്ളികളെ തുടച്ചു നീക്കി... കടിച്ചു പൊട്ടിച്ചതും പോര ഇനി വന്ന് ഞെക്കി പൊട്ടിക്കണോ... ചുണ്ട് മുന്നിലേക്ക് പിളർത്തി ചുണ്ടിലേക്ക് നോക്കിക്കൊണ്ട് വിശ്വ പിറുപിറുത്തു... ച്നേഹം കൊണ്ടല്ലേ വക്കീലേ.... മിത്ര കൊഞ്ചി കൊണ്ട് പറഞ്ഞതും വിശ്വ ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു... എനിക്കൊരു കാര്യം.... കുഞ്ഞുങ്ങളുടെ കാര്യം മിത്ര പറയാൻ വേണ്ടി ഒരുങ്ങിയതും വിശ്വയുടെ ഫോൺ റിങ്ങ് ചെയ്തു... ഒരു മിനിറ്റ് കുഞ്ഞേ... കൈ കൊണ്ട് കാണിച്ചു കൊണ്ട് വിശ്വ ബാൽക്കണിയിലേക്ക് പോയി.... അച്ഛനോട് അമ്മ ഇന്നെന്തായാലും നിങ്ങടെ കാര്യം പറയും... അച്ഛൻ വഴക്ക് പറഞ്ഞാൽ അമ്മയെ സപ്പോർട്ട് ചെയ്തോണെ.... വയറിലേക്ക് നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... ഹേയ് ആൻഗ്രി ബേബി...... നമുക്ക് പിന്നീട് സംസാരിക്കാം... എനിക്ക് അത്യാവശ്യം ആയി ഓഫീസിൽ പോണം... പാന്റും വലിച്ചു കേറ്റി ഷർട്ടിട്ട് കോട്ടും എടുത്ത് തോളിലേക്കിട്ട് കൂടുതൽ ഒന്നും പറയാതെ വിശ്വ റൂം വിട്ട് പോയി.... മറുപടി ഒന്നും പറയാൻ പറ്റാതെ മിത്ര എണീറ്റ് നിന്നു.... പോയ ഒരു പോക്കേയ്.. അച്ഛനോട് മിണ്ടണ്ട... പിറുപിറുത്തു കൊണ്ട് മിത്ര കിച്ചണിലേക്ക് പോയി... ✨️✨️✨️✨️✨️

ഇനി സമയം ഇല്ല്യാ പ്രീതേ ഒരാഴ്ച എന്നൊക്കെ പറയുമ്പോൾ.. എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.... ഓഹ്... മീനാമ്മ താടിക്കും കൈ കൊടുത്തിരുന്നു... എന്ത് ചെയ്യാനാ ചേച്ചി എന്തായാലും ഇങ്ങോട്ട് കൊണ്ട് വരേണ്ടതല്ലേ കുറച്ചു നേരത്തെ ആയെന്ന് വിചാരിച്ചാൽ മതി... പ്രീതാമ്മ മീനാമ്മയെ സമാധാനിപ്പിച്ചു.... എന്താ രണ്ട് അമ്മമാരും തമ്മിലൊരു കുശുകുശു.... മിത്ര കിച്ചണിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... അപ്പോ നീയൊന്നും അറിഞ്ഞില്ലേ.... പ്രീതാമ്മ മിത്രയെ നോക്കി ചോദിച്ചു... പറഞ്ഞാൽ അല്ലെ അറിയൂ.. എന്താമ്മേ.. സ്ലാബിൽ കേറി ഇരുന്ന് മിത്ര മീനാമ്മയെ നോക്കി.... അടുത്ത ഞായറാഴ്ച ദിച്ചിയുടെയും വിച്ചുവിന്റെയും കല്യാണം ഉറപ്പിച്ചു... അത് തന്നെ.... മീനാമ്മ സമയം ഇല്ലാത്തത് കൊണ്ട് സങ്കടത്തിൽ ആണോ... ഈ ഞായറാഴ്ചയൊ.. ദൈവമേ... ആ ദുഷ്ട എന്നോട് പറഞ്ഞില്ല... മിത്ര സ്ലാബിൽ നിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു... മോൾക്ക് കഴിക്കാൻ എന്തേലും എടുത്ത് വെക്കണോ.... മിത്രയുടെ നിൽപ്പ് കണ്ട് മീനാമ്മ ചോദിച്ചു... മിക്കവാറും വേണ്ടി വരും എന്റെ എനർജി മൊത്തം അവൾക്ക് ഫോൺ വിളിച്ചു കഴിഞ്ഞാൽ തീരുമാനം ആവും.... തിരിച്ചു വരുമ്പോൾ ആണ്ട്രോയിഡ്‌ കുഞ്ഞപ്പനെ പോലെ ബാറ്ററി ലോ... ബാറ്ററി ലോ എന്ന് പറയേണ്ടി വരും..... പോയി അവളെ രണ്ട് ചീത്ത വിളിച്ചിട്ട് വരാ...

അതും പറഞ്ഞു മിത്ര വന്ന വഴി റൂമിലേക്ക് തന്നെ പോയി.... പഫാ പരട്ട പന്നി കിളവി.... ഭർത്താവിന്റെ അനിയന്റെ ഭാര്യ ആണെന്നൊന്നും ഞാൻ നോക്കില്ല അണപ്പല്ല് ഞാൻ അടിച്ചു തെറിപ്പിക്കും... എടി എടി കല്യാണം ഉറച്ച കാര്യം നീയെന്താടി കോപ്പേ പറയാഞ്ഞേ... ഒരു ഫോൺ കാൾ അല്ലേൽ നിന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ അല്ലെ ഞാൻ ഒന്ന് ഉറക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ കേക്കില്ലേ.... എടി അച്ചായത്തി കള്ള് പ്രാന്തി നിന്നോടാടി ചോദിക്കുന്നെ പരട്ടെ..... മിത്ര ഫോൺ കണക്ട് ആയതും നിന്ന് തുള്ളാട്ടം തുളുവാണ്.... All dreams like twinkle stars.... അപ്പുറത്ത് നിന്ന് അത് മാത്രം ആണ് മറുപടി വന്നത്.... ട്വിങ്കിൾ സ്റ്റാർസും ലിറ്റിൽ സ്റ്റാർസും ഒക്കെ അവിടെ നിക്കട്ടെ.. നീ ഇത്‌ പറ.... മിത്ര റൂമിൽ ഒരുമുറൈ വന്ത് പാർത്തായ കളിക്കുവാണ്.... ഇത്‌ കേട്ടപ്പോ പോയ ബോധമാ മോളെ.... നിന്റെ ഫോൺ വന്നപ്പോ അറ്റന്റ് ചെയ്തെന്നെ ഉള്ളൂ... ഞാൻ പോയി ഇത്തിരി വെള്ളം കുടിക്കട്ടെ...

ദിച്ചിയുടെ പരട്ട സൗണ്ട് വേലിയിൽ വന്നു... ഗ്ലൂകോസ് കലക്കണോ മോളുസേ 🤭.... ദിച്ചിയുടെ സൗണ്ട് മനസിലാക്കി കൊണ്ട് മിത്ര ചോദിച്ചു.... കലക്കടി കലക്ക്.. ഒരു അണ്ടാവ് കലക്ക്... കൂടാതെ ഒരു ഗ്ലാസ്‌ മുളക് പൊടി കലക്കി ആ വിച്ചു ഇല്ലേ അതിന്റെ അണ്ണാക്കിൽ കമിഴ്ത്ത്.... ഞാൻ വെക്കുവാ.... ദിച്ചി ഫോൺ വേഗം വെച്ചു... കുട്ടിക്ക് കല്യാണം കേട്ട ഷോക്ക് മാറിയിട്ടില്ല... 😝 ....... അങ്ങനെ.... ഉച്ച ആയി വൈകുന്നേരം ആയി രാത്രി ആയി but വക്കീൽ വന്നില്ല... 😪 ചോറ് തിന്നു,,,, ചായ കുടിച്ചു അതിന്റെ ഒപ്പം ബിസ്കറ്റ് തിന്നു മിച്ചർ തിന്നു എന്തിന് കോഴിക്കോടൻ ഹൽവ വരെ തിന്നു.... രാത്രിയിലെ ഫുഡ്‌ വേറെയും..... but വക്കീൽ വന്നില്ല.... 😪 ഫോൺ വിളിച്ചു നോക്കി but വക്കീലിന്റെ ഫോൺ സ്വിച്ച് ഓഫ്‌ 😒..... അങ്ങനെ പറയാതെ വെച്ചിരുന്ന ഇമ്പോര്ടന്റ്റ്‌ കാര്യം മിത്ര പറയാമെന്നു വെച്ചപ്പോൾ കുഞ്ഞുങ്ങളുടെ അച്ഛൻ ഇല്ലാതെ പോയി.. കാത്തിരിപ്പാണ്....... ✨️....അവന് വേണ്ടിയുള്ള കാത്തിരിപ്പ്....... അവരുടെ പുതിയ ജീവിതത്തിനായുള്ള കാത്തിരിപ്പ്.... പക്ഷെ.... ആ കാത്തിരിപ്പിനിടയിൽ മിത്ര ഉറങ്ങിപ്പോയി... കുഴപ്പായോ.... 😝🙄🤣................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story