വിശ്വാമിത്രം: ഭാഗം 68

viswamithram

എഴുത്തുകാരി: നിലാവ്‌

നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് വിശ്വാ കള്ള് കുടിച്ചു ലക്കില്ലാതെ വീട്ടിലേക്ക് വരരുതെന്ന്.... ഭാര്യ ഉണ്ടെന്ന ബോധം ഉണ്ടോ നിനക്ക്.... ഒരാഴ്ച കൂടി കഴിഞ്ഞാൽ ഒരു പെൺകുട്ടിയും കൂടി കയറി വരേണ്ട വീടാണ്.... അമ്മയുടെ വായിൽ നിന്നും തെറി അഭിഷേകം കേട്ടപ്പോൾ ആണ് മിത്ര ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്... നല്ല ആള് ആണ് വരാൻ പോവുന്നത്.... കുടിയത്തിയെ ആണ് ഈ വീട്ടിൽ കയറാൻ പോവുന്ന ആള്... ഏട്ടന് ഒരു കോമ്പറ്റിഷൻ ആവും അവൾ... ഹോസ്റ്റലിൽ ഇരുന്ന് മണത്തു കണ്ട് പിടിച്ചു വരും ഇപ്പൊ..... അജ്ജാതി ഐറ്റം ആണ്... വിച്ചു ഇടയിൽ കേറി ഞോണ്ടി... വിച്ചൂ.... നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല.... കെട്ടി കൊണ്ട് വന്ന ആ കൊച്ചെന്ത് വിചാരിക്കും... നാണം ഉണ്ടോ കുടിച്ചു കൂത്താടി ഇങ്ങനെ കേറി വരാൻ... അമ്മ കിടന്ന് തുള്ളുവാണ്... എന്റെ അമ്മേ അവൾക്കറിയാ ഞാൻ കുടിക്കുന്ന കാര്യം.... നാവ് കുഴഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... അയ്യോ എന്റെ പരമ്പര ദൈവങ്ങളെ എന്റെ കെട്ട്യോൻ കുടിയൻ ആയെ... കുടിച്ചു കുടിച്ചു ഇങ്ങേര് ചത്താൽ എനിക്കാരുണ്ടെ...

അയ്യയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ... റൂമിൽ നിന്നും ഓളി ഇട്ട് കൊണ്ട് മിത്ര ഇറങ്ങി വന്നു... ഇയ്യോ എടി നുണച്ചി... നിനക്കറിയാവുന്നതല്ലേ ഞാൻ കുടിക്കുന്നത്.... അമ്മേ ഇവൾക്കറിയാ... വിശ്വ തല കുടഞ്ഞു ചുണ്ടിൽ കൈ വെച്ച് മിത്രയുടെ കള്ള കണ്ണീർ നോക്കിക്കൊണ്ട് ചോദിച്ചു... അയ്യോ കണ്ടില്ലേ അമ്മേ നുണച്ചി എന്ന്... ഇങ്ങേര് ചായ കുടിക്കും ജ്യൂസ്‌ കുടിക്കും വെള്ളം കുടിക്കും എന്ന് മാത്രം അറിയാവുന്ന എനിക്ക് കള്ള് കുടിക്കും എന്ന് അറിയില്ലായിരുന്നു അമ്മേ.... അയ്യോ എന്റെ കെട്ട്യോൻ കുടിച്ചു പോയെ... മിത്ര തലക്കും കൈ കൊടുത്ത് സോഫയിലേക്ക് ഇരുന്നു... ഇതിപ്പോ പിഴച്ചു പോയെ എന്ന് പറയുന്ന പോലെ ആയല്ലോ... 😬 നിങ്ങടെ കുടി നിർത്താൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.. 🙄... ലെ മിത്രയുടെ ദിൽ കോ ഷിക്ധൂം ഷിക്ധൂം... മോളെ സാരല്ല്യ.... കണ്ടോടാ ആ കൊച്ചിന് എത്ര സങ്കടം ആയെന്ന് അറിയുമോ... കുടിക്കാം അത് മറ്റുള്ളവർക്ക് വേദന ഉണ്ടാക്കുന്ന തരത്തിൽ ആവാതിരിക്കണം.... നിന്റെ അച്ഛൻ ആണെങ്കിൽ ചുമരിൽ ശെരിക്കും മാലയിട്ട് തൂങ്ങി കിടന്നേനെ.. ആദ്യം സൗമ്യത്തിലും പിന്നെ ദേഷ്യത്തിലും അമ്മ പറഞ്ഞു... അതിന് അച്ഛന് അമ്മയെ പേടി ആണല്ലോ... ഇത്‌ അങ്ങനെ അല്ലല്ലോ.. 😁😁 വിച്ചു വീണ്ടും.... ആർക്കാടാ പേടി.... ഞാൻ പഴയ ജിംന്യാസിയാ...

അച്ഛൻ ഉറക്കത്തിൽ എണീറ്റിരുന്ന് പറഞ്ഞു.... അനങ്ങാണ്ട് കിടന്നുറങ്ങു മനുഷ്യാ.. തന്തയെ കണ്ടിട്ടല്ലേ മക്കള് പഠിക്കുന്നെ... അമ്മ പിറുപിറുത്തു കൊണ്ട് വിശ്വയെ നോക്കി.. ഓക്കേ ഭാര്യേ... അച്ഛൻ കണ്ണും പൂട്ടി ബെഡിലേക്ക് ചാഞ്ഞു... പ്രീതയും സേതുവേട്ടനും പോയത് നന്നായി അല്ലേൽ അവരെന്താ വിചാരിക്ക്യ... മീനാമ്മ വല്ലായ്മയോടെ പറഞ്ഞു... മരുമകൻ കള്ള് കുടിയൻ ആണെന്ന് വിചാരിക്കും... വിച്ചു ഉത്തരം പൂരിപ്പിച്ചു... Exactly.... വിശ്വയും തലയാട്ടി നിന്നു.... നാണം ഇല്ലല്ലോ മൂക്കുമുട്ടെ കള്ള് കുടിച്ചിട്ട് ഇങ്ങനെ കിടന്ന് പറയാൻ... മിത്ര ചാടി കടിച്ചു കൊണ്ട് പറഞ്ഞു... ഞാൻ വായിലൂടെയാ കുടിച്ചത് കുഞ്ഞേ.... ഞാൻ കിടക്കുവാണോ... നിക്കുവല്ലേ... വിശ്വ നാല് പുറം നോക്കിക്കൊണ്ട് പറഞ്ഞു... നിങ്ങടെ കള്ള് കുടി ഞാൻ മാറ്റിത്തരാം... അമ്മാ എന്നെ പട്ടി എന്ന് വിളിച്ചമ്മാ... മിത്ര അമ്മയെ തിരിഞ്ഞു നോക്കി ചുണ്ട് ചുളുക്കി കൊണ്ട് നുണ പറഞ്ഞു... കുടിച്ചു ബോധം ഇല്ലാതെ വന്നിട്ടും പോര കെട്ടിയ പെണ്ണിനെ വൃത്തികേട് വിളിക്കുന്നോ.... അടിച്ചു നിന്റെ.... അമ്മ വിശ്വയുടെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു... പട്ടി ഇത്രക്ക് വൃത്തികേട് ആയിരുന്നോ.. ഓ ഇവൾക്ക് ചേരുന്നത് ഹിപ്പപ്പൊട്ടാമസ് ആണ്.. അതിന്റെ അതേ വായും മുഖവും... മിത്രയുടെ ചുണ്ടിലും കവിളിലും ഒക്കെ കുത്തി കൊണ്ട് വിശ്വ പറഞ്ഞു...

ഇനി അതിന്റെ കണ്ണ് കൂടി കുത്തി പൊട്ടിക്ക്.. മോളിപ്പോ പോയി കിടക്ക്... ഇവനോട് ഈ സമയത്ത് പറഞ്ഞാൽ തലയിൽ കേറില്ല.... നാളെ നേരം ഒന്ന് വെളുത്തോട്ടെ.. അവനുള്ളത്‌ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്... നിന്നോടും കൂടിയാ നിന്റെ വായിലെ നാവ് നല്ലോണം കൂടുന്നുണ്ട്.... ഒരു താക്കീത് പോലെ പറഞ്ഞു അമ്മ റൂമിലേക്ക് പോയി... നൈസ് ആയിട്ട് വിച്ചുവും... മിത്ര വിശ്വയെ ഒന്ന് കെറുവിച്ചു നോക്കി കഷ്ടപ്പെട്ട് ഉണ്ടാക്കിയ കണ്ണീർ തുടച്ചു മുന്നോട്ട് നടന്നു... എന്നെ ഒന്ന് പിടിക്കടോ ഭാര്യേ.... ചേട്ടന് നടക്കാൻ വയ്യ... പോവാൻ നിന്ന മിത്രയെ പിറകിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ചേട്ടനല്ല ചെറ്റയാ ചെറ്റ..... മിത്ര പിറുപിറുത്തു വിശ്വയെ തള്ളി മാറ്റി റൂമിലേക്ക് പോയി..... ഗുഡ് നൈറ്റ്‌ കുഞ്ഞേ... എങ്ങനെ ഒക്കെയോ നടന്ന് വന്ന് മിത്രയുടെ അടുത്ത് കിടന്നു വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഉഫ്ഫ്ഫ്.... മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചതും മൂക്കും വായും പൊത്തി വിശ്വയുടെ അടുത്ത് നിന്നും എണീറ്റ് മിത്ര ബാത്‌റൂമിലേക്ക് ഓടി ... ഇതൊന്നും അറിയാതെ വക്കീൽ ദേവൻ ഉറക്കത്തിലേക്ക് വീണിരുന്നു.... ✨️✨️✨️✨️✨️

നാശം..... ശരീരത്തിലേക്ക് വെള്ളം വീണപ്പോൾ ദേഷ്യത്തോടെ വിശ്വ പറഞ്ഞു... കത്തി ജ്വലിക്കുന്ന കണ്ണുകളോടെ മിത്രയെ കണ്ടതും വിശ്വ മുഖം തുടച്ചു എഴുന്നേറ്റിരുന്നു... നീ ഒരു കപ്പ് വെള്ളം മുഴുവൻ കമിഴ്ത്തിയോ.... ബെഡിൽ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ കൈ വെച്ച് അത്ഭുതത്തോടെ വിശ്വ ചോദിച്ചു... കപ്പ്‌ അല്ല... ബക്കറ്റ് ഉയർത്തി കാണിച്ചു കൊണ്ട് മിത്ര അലറി.... എന്നാ പിന്നെ ഒരു ബക്കറ്റ് കൂടി വെള്ളം എടുത്ത് വാ സോപ്പും.... കുളി കഴിഞ്ഞിട്ട് എണീക്കാം 😌.... വെള്ളത്തിൽ കയ്യിട്ടു താളം പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകും... 🙄 നിങ്ങളെ ഞാൻ കുളിപ്പിച്ച് കിടത്തുന്നുണ്ട്... മിത്ര സങ്കടവും ദേഷ്യവും കൂടിയ ഭാവത്തോടെ വിശ്വയെ വലിച്ചു നിലത്തേക്കിട്ട് ബെഡ്ഷീറ്റ് എടുത്ത് കയ്യിലെ ബക്കറ്റിൽ ഇട്ടു... ഇന്ന് രാത്രി കിടക്കണേൽ ബെഡ് വേണേൽ ഉണക്കിക്കോ... എനിക്ക് മടുത്തു... മിത്ര കെറുവിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി... ഇവൾക്കിതെന്തോന്ന്.. ഞാൻ ഇന്നലെ ഓവർ ആയിരുന്നോ... വിശ്വ നിലത്തിരുന്ന് ആലോചനയിൽ ആണ്...

വീഡിയോ എടുത്തിരുന്നേൽ കാണിക്കാമായിരുന്നു പകൽ മാന്യനെ.... റൂമിലേക്ക് തിരികെ വന്ന് പില്ലോ കവർ കൂടി ദേഷ്യത്തോടെ ഊരിയെടുത്തു മിത്ര ചവിട്ടി തുള്ളി പോയി... വിശ്വ ഫ്രഷ് ആയി ഹാളിലേക്ക് കാലെടുത്തു വെച്ചതും,,, പ്രധാന വാർത്തകൾ.... ""മദ്യലഹരിയിൽ ആയിരുന്ന ഭർത്താവിന്റെ മർദ്ദനം സഹിക്ക വയ്യാതെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു ""... ടിവിയിൽ നിന്നും കളകളാരവത്തിൽ പ്രധാന വാർത്ത വന്നതും വിശ്വ പൊക്കിയ കാല് പോലും വെക്കാൻ മറന്ന് കഴുത്തിൽ തല ഉണ്ടോന്ന് നോക്കി.... ഉണ്ട്.. ഉണ്ട്.... 🙈 ഞാൻ അതിന് മർദിച്ചൊന്നും ഇല്ലല്ലോ... 🤪 അങ്ങനെ വേണം അവന്.. ഇവിടെ ഉണ്ട് ഒരെണ്ണം... മോനായി പോയി... അച്ഛൻ ടീവിയിലേക്ക് നോക്കിയാണ് പറയുന്നതെങ്കിലും ഉദ്ദേശം വക്കീൽ ആണ് 🤭.. എണീറ്റതെ പ്ലിങ്ങിയ സാഹചര്യത്തിൽ വയറ് നിറക്കാൻ വേണ്ടി വിശ്വ കിച്ചണിലേക്ക് ചെന്നു.... ഓഹ് വന്നല്ലോ കുടിയൻ... എന്റെ പൊന്നു ചേട്ടാ നിങ്ങൾ ആണ് ശെരിക്കും കുടിയൻ എന്തൊരു പെർഫോമൻസ് ആയിരുന്നു ഇന്നലെ.. ഒരു രക്ഷേം ഇല്ല്യാ.... വിച്ചു വിശ്വയെ പുകഴ്ത്തി കൊണ്ടിരിക്കുവാണെങ്കിലും വിശ്വയുടെ കണ്ണ് രണ്ട് സ്ത്രീജനകളുടെ മേലെയാണ്... അവിടെ നിന്ന് ഇനി എന്തൊക്കെ പ്രതീക്ഷിക്കാമോ എന്തോ. !! പോടാ... 😖

വിച്ചുവിനെ നോക്കി കോക്രി കാട്ടി വിശ്വ സ്ലാബിൽ കയറി ഇരുന്നു... രണ്ടാമത്തേതോ ഇങ്ങനെ ആയി.. ഒന്നെങ്കിലും നല്ലതുണ്ടെന്ന് കരുതിയപ്പോ അതൊരു മുഴു കള്ള് കുടിയനും... അമ്മ ആരോടെന്നില്ലാതെ പിറുപിറുത്തു.... തേങ്ങ കാർന്ന് തിന്നുവായിരുന്ന വിച്ചുവിന്റെ കയ്യിൽ നിന്നും തേങ്ങ മുറി നിലത്തേക്ക് ഉരുണ്ട് വീണു.. 🙄... മിത്ര ഒന്നും മൈൻഡ് ചെയ്യാതെ അമ്മയുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്.... ചായ... ഇടംകോൽ ഇട്ടില്ലെങ്കിൽ അടുത്ത ഡയലോഗ് വരും എന്നറിയാവുന്നത് കൊണ്ട് വിശ്വ പറഞ്ഞു... അത് കേട്ടതും മിത്ര അമ്മയെ നോക്കി... സമ്മതത്തിന്... അവന്റെ അണ്ണാക്കിലേക്ക് വെച്ച് കൊടുക്ക് മണീ.. അന്നം മുടങ്ങണ്ട കുടിയന്റെ... അമ്മ എടുത്തെടുത്തു വിശ്വയെ കുടിയൻ ആക്കുന്നുണ്ട്... മിത്ര ഒരു പ്ലേറ്റിലേക്ക് ചോറും ഉപ്പേരിയും മീൻ വറുത്തതും വെച്ച് ബൗളിൽ കറിയും എടുത്ത് അടുക്കളയിൽ തന്നെയുള്ള ടേബിളിൽ വെച്ച് കൊടുത്തു... ചോറോ... ഇന്ന് പലഹാരം ഒന്നും ഉണ്ടാക്കിയില്ലേ.... അറ്റ്ലീസ്റ്റ് ഒരു ചായ എങ്കിലും.... 😒 വിശ്വ ചോറ് എടുത്ത് നോക്കിക്കൊണ്ട് ചോദിച്ചു... നട്ടുച്ചക്ക് ചായ കുടിക്കാൻ ഞങ്ങൾ ആരും ശീലിച്ചിട്ടില്ല.. രാത്രി മൊത്തം സൽക്കാരവും ഉച്ചക്ക് എണീറ്റ് വരലും.... എന്നെക്കൊണ്ട് പറയിപ്പിക്കരുത്.... അമ്മ വിടാനുള്ള ഉദ്ദേശം ഇല്ല്യാ... ഓ ഒന്ന് നിർത്തുമോ...

എയ്ഷ്... വിശ്വ പിറുപിറുത്തു കൊണ്ട് ചോറും കറിയും എടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് പോയി... ഇത്തിരി ഉളുപ്പ് തോന്നിയിട്ടുണ്ടെൽ ഇനി അവൻ കുടിക്കില്ല്യ..... അമ്മ മിത്രയെ നോക്കി കണ്ണിറുക്കി.... നിറഞ്ഞ ചിരിയോടെ മിത്ര റൂമിലേക്ക് പോയി.... വിശ്വ ഊണ് കഴിഞ്ഞു റൂമിലേക്ക് ചെല്ലുമ്പോൾ മിത്ര ഡ്രസ്സ്‌ തിരയുവാണ്... സോറി.. ഇന്നലെ ഒരു പാർട്ടി ഉണ്ടായിരുന്നു... മിത്രയുടെ തോളിൽ കൈ വെച്ച് കൊണ്ട് വിശ്വ പറഞ്ഞു... മിത്ര അതൊന്നും മൈൻഡ് ചെയ്യാതെ സിംപിൾ ഡ്രസ്സ്‌ എടുത്ത് കബോർഡ് അടച്ചു ബെഡിൽ ചെന്നിരുന്നു... (ബെഡ് മാറ്റിയിട്ട വിവരം ഞാൻ കൃതാർഞ്ജ്യതയോടെ അറിയിക്കുന്നു.... ) എവടെ പോവാ... നിലത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് വിശ്വ ചോദിച്ചു... മിത്ര തുറിച്ചു അവനെ നോക്കുകയല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല.... നീ എന്തിനാ ഇങ്ങനെ നോക്കുന്നെ.. ഞാൻ ആദ്യായിട്ട് ഒന്നും അല്ലല്ലോ കുടിച്ചു വരുന്നേ,... വിശ്വ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... അത് കൊണ്ടായിരിക്കും ഒരു വില എനിക്ക് തരാതെ ഉളിപ്പില്ലാതെ ഇന്നലെയും നാല് കാലിൽ വന്നത്... മിത്ര ദേഷ്യത്തോടെ പറഞ്ഞു... സോറി.. ഞാൻ പറഞ്ഞില്ലേ പാർട്ടി ഉണ്ടായിരുന്നു... വിശ്വ ചെവിയിൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞു... ഞാൻ പോവാ.. നിങ്ങൾ എണീക്കാൻ വേണ്ടിയാ ഇത്ര നേരം വെയിറ്റ് ചെയ്തേ...

പറഞ്ഞിട്ട് പോവാം എന്ന് കരുതി... നിങ്ങൾക്ക് എന്നോട് ഇല്ലെങ്കിലും എനിക്ക് നിങ്ങളോടുണ്ട് റെസ്പോണ്സിബിലിറ്റി.... അതും പറഞ്ഞു ഡ്രെസ്സും എടുത്ത് മിത്ര ബാത്‌റൂമിലേക്ക് നടന്നു.... എവടെ പോവാണ്... കുഞ്ഞേ... മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... മിത്ര ചിരിയോടെ അങ്ങനെ തന്നെ നിന്നു... എന്റെ വീട്ടിലേക്ക്... എനിക്ക് വയ്യ ഇനി ഈ മുഴുകുടിയനെ സഹിക്കാൻ.... ദേഷ്യം വരുത്തി കൊന്ത്രപ്പല്ല് കടിച്ചു പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... വിച്ചുവിന്റെ കല്യാണം... 😒....അത് കഴിഞ്ഞിട്ട് നീ പൊക്കോ.. എനിക്ക് വയ്യ ആൾക്കാരോട് നീ തെറ്റിപ്പോയെന്ന് പറയാൻ... വിശ്വ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ദുഷ്ടാ.. എനിക്കറിയാ നിങ്ങൾക്കെന്നെ വേണ്ടാന്ന്.. ഉണ്ടല്ലോ കുറെ പെണ്ണുങ്ങൾ ഒളിപ്പിച്ചു കൊണ്ട് വാല് പോലെ.... മിണ്ടണ്ട... ദേഷ്യവും സങ്കടവും എല്ലാം കൂടി ആയപ്പോൾ കയ്യിലെ ഡ്രസ്സ്‌ വെച്ച് മിത്ര വിശ്വയെ അടിച്ചു... ഔച് വേദനിക്കുന്നുണ്ടെടി.. നിർത്ത് ഞാൻ ഒന്ന് പറയട്ടെ... മിത്രയുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു അടുത്തേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവളുടെ കഴുത്തിൽ വിശ്വ ചുണ്ട് ചേർത്തു... സോറി..

ഇനി ചത്താലും ഞാൻ കുടിക്കില്ല.. സോറി... ചെവിയിൽ പതിയെ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... ഉറപ്പാ... തല ചെരിച്ചു വിശ്വയെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... മ്മ്... ഉറപ്പില്ലാത്ത രീതിയിൽ തലയാട്ടി കൊണ്ടവൻ മൂളി... കണ്ടോ കണ്ടോ എന്നെ കളിയാക്കുവാ.. താൻ കുടിച്ചു മരിക്ക്... ചിണുങ്ങി കൊണ്ട് മിത്ര അവനിൽ നിന്ന് വിട്ട് മാറി.... സത്യം ഇനി കുടിക്കില്ല.... ഇനി പറ എങ്ങോട്ടാ ഡ്രസ്സ്‌ ഒക്കെ എടുത്ത്... മിത്രയെ കെട്ടിപ്പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ... മിത്ര അവന്റെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു... ശ്യേ... അപ്പോ നീ വീട്ടിൽ പോണില്ലേ.. ഞാൻ കരുതി..... വിശ്വ കള്ളച്ചിരിയോടെ ചോദിച്ചു... അവിടെ എന്താ നിങ്ങടെ ഭാര്യ പെറ്റ് കിടക്കുന്നുണ്ടോ പോവാൻ... വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കരുത് കാലമാടാ... വിശ്വയുടെ നെഞ്ചിൽ അമർത്തി കടിച്ചു കൊണ്ട് മിത്ര വിട്ട് മാറി... ഓഹ് നിന്റെ പല്ല്.... എന്റെ ദൈവമേ എനിക്കുണ്ടാവാൻ പോവുന്ന കുഞ്ഞുങ്ങൾക്ക് ഇജ്ജാതി പല്ല് കൊടുക്കല്ലേ.. ഈ കടി പോരാഞ്ഞു ആ കടി കൂടി ഞാൻ... ഒരു കൈ കൊണ്ട് നെഞ്ചിൽ ഉഴിഞ്ഞു മറു കൈ മിത്രയുടെ പല്ലിൽ അമർത്തി കൊണ്ട് വിശ്വ പറഞ്ഞു...

നോക്കിക്കോ.. നിങ്ങടെ മക്കൾക്കും മക്കളുടെ മക്കൾക്കും കൊന്ത്രപ്പല്ല് വരും നിങ്ങളെ കടിച്ചു കടിച്ചു ഒരു പരുവം ആക്കുകയും ചെയ്യും എന്ന് kpfa.... മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അതെന്ത് kpfa.... വിശ്വ മനസിലാവാതെ ചോദിച്ചു... കൊന്ത്രപ്പല്ല് ഫാൻസ്‌ അസോസിയേഷൻ... ഹ്ഹ്ഹ് 😁😁😁... മിത്ര നന്നായി ഇളിച്ചു കൊടുത്തു... ഓടേടി കുരുട്ടെ.. അവളുടെയൊരു... വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞതും മിത്ര ഓടി ബാത്‌റൂമിൽ എത്തിയിരുന്നു... ✨️✨️✨️✨️✨️ കുഞ്ഞേ നേരം വൈകുന്നു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം.... അമ്മ ഒരുങ്ങി അച്ഛൻ ഒരുങ്ങി വിശ്വ ഒരുങ്ങി എന്തിന് കല്യാണച്ചെക്കൻ ആയ വിച്ചു വരെ പുറപ്പിട്ട് പുറത്തേക്കിറങ്ങി എന്നിട്ടും കല്യാണം കഴിഞ്ഞ മണിക്കുട്ടിയെ പുറത്തേക്ക് കാണുന്നില്ല... 🙄 മാപ്പിനെ വിളിക്കേണ്ടി വരുമോ.. അതോ മഷി പുരട്ടണോ... 🧐 ദോ എത്തി... ബാഗും എടുത്ത് മിത്ര അവരുടെ മുന്നിൽ ഹാജർ ആയി... ഇതെന്തോന്ന് ഈ ബാഗിൽ... വിശ്വ ബാഗ് താങ്ങി കൊണ്ട് ചോദിച്ചു... ചിപ്സുണ്ട്,, പഴം ഉണ്ട്,, മിച്ചർ ഉണ്ട്,, വെള്ളമുണ്ട്,, ജ്യൂസ്‌ ഉണ്ട്.... മിത്ര ഓരോന്നും തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു...

നീയെന്തൊന്ന് ബേക്കറി വിക്കാൻ പോവുവാണോ... വിശ്വ വായ പൊളിച്ചു കൊണ്ട് ചോദിച്ചു... മനസമ്മതത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയിട്ട് പത്തു രൂപയുടെ ജ്യൂസ്‌ ആണ് കിട്ടിയത്.. ഇത്‌ കല്യാണ പർച്ചെസിങ് അല്ലെ ഹെവി ആവും.. എനിക്ക് വയ്യ വിശന്നിരിക്കാൻ... മിത്ര ബാഗ് മാറോട് അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... നീ ഒരു വട്ടമെങ്കിലും എന്നെ ഇങ്ങനെ അടക്കി പിടിച്ചിട്ടുണ്ടോടി.... വിശ്വ ബാഗിനെ നോക്കി ആത്മകഥിച്ചു... എന്നാ പിന്നെ ഞാൻ... വിച്ചു മിത്രയുടെ തോളിലേക്ക് കൈ ചേർത്ത് നിന്നു.... അച്ഛനും ഈയിടെയായി നല്ല വിശപ്പാ മോളെ... മിത്രയുടെ അടുത്ത് സൈഡിൽ പിടിച്ചു കൊണ്ട് നിന്നു..... അപ്പോ സെറ്റ്.. മൂന്നാൾക്കും വിശപ്പിന്റെ എപ്പിഡപ്പി ഉണ്ട്... മൂന്നും ഒരമ്മ പെറ്റ വിശപ്പിന്റെ മക്കളെ പോലെ മുന്നോട്ട് നടന്നു... ഞാനും ഉണ്ടെന്ന് പറയാൻ വന്ന അമ്മ വായേം അടച്ചു അനങ്ങാൻ വയ്യാതെ നിൽക്കുന്ന വിശ്വയെയും വലിച്ചു പോയി.... അവരൊക്കെ പോയ സ്ഥിതിക്ക് അപ്പോ nilbu എന്നാൽ പാട് നോക്കി പോട്ടെ................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story