വിശ്വാമിത്രം: ഭാഗം 69

viswamithram

എഴുത്തുകാരി: നിലാവ്‌

അത് നോക്കട്ടെ.... ഓ ഇതല്ല മറ്റേത്... ഇത്‌ പോരാലെ.... അതിന്റെ അപ്പുറത്തുള്ളത്.... ഡ്രസ്സ്‌ ഷോപ്പിൽ കയറിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു.... ഇതുവരെ ദിച്ചിക്ക് വേണ്ട കല്യാണ സാരി സെറ്റ് ആയിട്ടില്ല 🙄.....സെലക്ട്‌ ചെയ്യാൻ വന്ന രണ്ട് മഹതികളെ ഒക്കെ കടത്തി വെട്ടി വിച്ചു ആണ് സെലക്ട്‌ ചെയ്യുന്നത്.... ചെക്കനാണേൽ ഒന്നും കണ്ണിൽ പിടിക്കുന്നില്ല... കട ആണേൽ ഇത്‌ മൂന്നാമത്തെ ആണ്.... എന്താലേ... നമുക്ക് അടുത്ത ഷോപ്പിലേക്ക് പോയാലോ... നിർത്തം നിർത്തി ചെയറിലേക്കിരുന്നു കൊണ്ട് വിച്ചു ചോദിച്ചു.... താങ്കമുടിയലേ... 😇 എന്നും പറഞ്ഞു അച്ഛൻ ചെയറിലേക്ക് ചാരി നിന്നു.... കുടിക്കാൻ എടുത്ത ജ്യൂസ്‌ തരിപ്പിൽ കേറി മിത്ര വിച്ചുവിനെ പകച്ചു നോക്കി.... ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല എനിക്കെന്റെ ഫോൺ ഉണ്ടെന്ന കണക്കെ വക്കീൽ ഫോണിൽ ഞോണ്ടുന്നു.... മര്യാദക്ക് ഇവിടെ നിന്നെടുത്തോ ഇല്ലേൽ നിന്റെ പെണ്ണിനെ ചുരിദാർ ഇടീപ്പിച് കെട്ട് ഞാൻ നടത്തും.... പോരാളി ശെരിക്കും പോരാളി ആയി... ഓ അതിനെന്താ... ഇവിടെ ഉണ്ടല്ലോ നല്ല സാരികൾ.. ഇതൊക്കെ തന്നെ ധാരാളം... വിച്ചു കൂറ് മാറി....

വക്കീലിന്റെ കോടതിയിലെ സാക്ഷി മാറുമോ ഇങ്ങനെ കൂറ്.... 😤 അങ്ങനെ എല്ലാവരെയും സാക്ഷി നിർത്തി വിച്ചു കാര്യം വെളിപ്പെടുത്തി.... ദിച്ചി വരണം.. ദിച്ചി വന്നേ പറ്റൂ... 😝 ഇത്‌ നിനക്ക് ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ... വെറുതെ രണ്ട് രണ്ടര മണിക്കൂർ കളഞ്ഞു.... അമ്മ പിറുപിറുത്തു കൊണ്ട് മിത്രയെ നോക്കി... കാര്യം മനസിലായ മിത്ര ഫോൺ എടുത്ത് ദിച്ചിയെ വിളിക്കാൻ പോയി.... 🏃‍♀️ ദിച്ചി വരാൻ എടുക്കുന്ന നേരം കൊണ്ട് അമ്മയും മിത്രയും സാരി എടുത്തു.... മിത്രക്ക് വിശ്വ ആണ് സെലക്ട്‌ ചെയ്ത് കൊടുത്തത്... അതിന് മാച്ച് ആയിട്ടുള്ള ഷർട്ട് വിശ്വയും എടുത്തു... അമ്മക്ക് മാച്ച് ആയി അച്ഛനും.... ദിച്ചി വന്നപ്പോഴേക്കും ഹെവി പർച്ചെസിങ് കഴിഞ്ഞിരുന്നു.... അവൾക്കിഷ്ടപ്പെട്ട സാരി സെലക്ട്‌ ചെയ്ത് എടുത്തപ്പോൾ വിച്ചുവിന് അത് പറ്റിയില്ല... വിച്ചുവിന് ഇഷ്ടപ്പെട്ട സാരി അവൻ സെലക്ട്‌ ചെയ്തപ്പോൾ അത് ദിച്ചിക്കും പിടിച്ചില്ല... ലാസ്റ്റ് അത് തല്ലിലേക്ക് പോവുവാണെന്ന് കണ്ടതും വിശ്വ ഇടപെട്ടു.... മിത്ര ഒന്നിലേക്കും പോവാതെ സമാധാനപരമായ അന്തരീക്ഷം തേടി നടന്നപ്പോൾ എത്തിയത് സാക്ഷാൽ വിപിന്റെ മുന്നിൽ....

അവനെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഉണ്ടായ വെപ്രാളവും പേടിയും മിത്രയുടെ മുഖത്ത് നന്നായി പ്രതിഫലിച്ചു.... അവനെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു പോവാൻ നിന്നതും കയ്യിൽ പിടി വീണു.... മിത്രയുടെ ദേഷ്യത്തോടെയുള്ള നോട്ടത്തിന് അവന്റെ ഒരുമാതിരി ഉള്ള ചിരി മിത്ര സംശയത്തോടെ നോക്കി.... കയ്യീന്ന് വിടെടാ വൃത്തിക്കെട്ടവനെ..... അത്രയും അറപ്പോടെയാണ് മിത്ര പറഞ്ഞത്.... ഇനി എന്നും ഈ കൈ കോർത്തു പിടിച്ചു നടക്കേണ്ടത് ഞാൻ അല്ലെ... മിത്രയുടെ കൈ നെഞ്ചിലേക്ക് ചേർത്ത് വെച്ച് കൊണ്ടവൻ പറഞ്ഞു.... കോർത്തു പിടിക്കാൻ നിന്റെ കൈ ഉണ്ടായിട്ട് വേണ്ടേ.... മിത്രയുടെ പുറകിൽ നിന്നും കൂളിംഗ് ഗ്ലാസും വെച്ച് നല്ല മാസ്സ് എൻട്രിയിൽ വിശ്വ വന്ന് മിത്രയുടെ കൈ അവനിൽ നിന്നും അടർത്തി മാറ്റി.... മിത്ര ആണേൽ വിശ്വയുടെ ആ വരവ് കണ്ട് ആകെ അന്തം വിട്ട് നിൽക്കുവാണ്... അതെന്തേ സിനിമയിൽ മാത്രേ ഇങ്ങനെ വരുത്താൻ പറ്റു സക്കീർബായിക്ക്.... കഥയിൽ i cyan... 😤 പേടിച്ചോ..... ഇടത് കൈ കൊണ്ട് മിത്രയുടെ തോളിലൂടെ ചുറ്റി പിടിച്ചു തന്നോട് ചേർത്ത് നിർത്തി കൊണ്ട് വിശ്വ ചോദിച്ചു....

ങ്ങുഹും... ചിരിയോടെ മിത്ര മൂളി... മേലാൽ.... ഇനി മേലാൽ ഇനി ഞങ്ങടെ ഇടയിലേക്ക് വന്നാൽ..... ഒരു താക്കീത് പോലെ വിശ്വ പറഞ്ഞു കൊണ്ട് മിത്രയെയും കൂട്ടി നടന്നു.... വിപിൻ ആണേൽ കണ്ണും മിഴിച്ചു അനങ്ങാതെ നിൽപ്പുണ്ട്... statue... 🙄 ഹഹഹഹഹഹഹഹഹ.... 🤭🤭🤭🤭🤭🤭 വിപിന്റെ അടുത്ത് നിന്നും മാറിയതും മിത്ര വായ പൊത്തി ചിരിക്കാൻ തുടങ്ങി.... എന്താടി.... വിശ്വ ഒന്നും മനസിലാവാതെ മിത്രയെ നോക്കി.... നിങ്ങൾ മാസ്സ് ലുക്ക്‌ ആണ് വിചാരിച്ചതെങ്കിലും വന്നത് വടിവേലു സ്റ്റൈലിൽ ആയിരുന്നു 🤭🤭🤭...എനിക്കിനി ചിരിക്കാൻ വയ്യ... വയറിൽ കൈ വെച്ച് കൊണ്ട് മിത്ര പറഞ്ഞു... അയ്ശെരി.... ഞാൻ പറഞ്ഞോ ഞാൻ നല്ല മാസ്സ് ലുക്കിലാ വന്നെന്ന്.... വിശ്വ പ്ലിങ്ങിയത് കാണിക്കാതെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു... പിന്നല്ലാതെ.... ഫ്‌ളാറ്റിൽ നിന്ന് വരുമ്പോൾ ഈ ഗ്ലാസ്‌ ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. ഇപ്പൊ എവിടുന്ന് പൊന്തി... 😁...അത് വെച്ചപ്പോ തന്നെ പകുതി ലുക്ക് പോയി...

മിത്ര തലതാഴ്ത്തി ചിരിച്ചു.... വേണ്ടായിരുന്നു... വിശ്വ ഗ്ലാസ്‌ ഊരി പോക്കറ്റിലേക്ക് തിരുകി.... ഇതിനിടയിൽ വിച്ചുവും ദിച്ചിയും മുങ്ങിയിരുന്നു.... ഹാ ഇപ്പോൾ ഉണ്ടാവും ഇങ്ങനെ ഒക്കെ കെട്ട് കഴിഞ്ഞാൽ കാണാ 😁.... ✨️✨️✨️✨️✨️✨️✨️ അടുത്ത് തന്നെയുള്ള ഹോട്ടലിൽ കേറി നല്ല നാടൻ സദ്യ ഓർഡർ ചെയ്തു... മിത്രക്ക് ഏറ്റവും ആർത്തി തോന്നിയത് നെയ്‌മീനിനോട് ആയിരുന്നു.... അതെന്റെ അല്ലെ.. നീ ഒരെണ്ണം കഴിച്ചില്ലേ... വിശ്വയുടെ നെയ് മീൻ എടുത്ത് പ്ലേറ്റിലേക്ക് ഇട്ടതും വിശ്വ ചോദിച്ചു.... നേരത്തെ ചമ്മിച്ചതിലുള്ള സങ്കടം നല്ലോണം ഉണ്ടേയ് കുട്ടിക്ക്.... മിത്ര ചുണ്ട് ചുളുക്കി തിരികെ വിശ്വയുടെ പ്ലേറ്റിലേക്ക് തന്നെ ഇടാൻ തുനിഞ്ഞതും,,, എന്റെ സൊത്തൂ അവൾ കഴിച്ചോട്ടെ കൊതി കൊണ്ടാവും... നീ അവളോട് കയർക്കുന്ന നേരം കൊണ്ട് ഒരു മീനിന് കൂടി ഓർഡർ കൊടുക്ക്.. മോളത് കഴിച്ചോ... അമ്മ കൂടി സപ്പോർട്ട് ആക്കിയതും മിത്ര വിശ്വയെ നോക്കി വിജയച്ചിരി ചിരിച്ചു ഒരു കഷ്ണം മീനെടുത്തു വായിലേക്ക് വെച്ചു... കൊതി വരാൻ ഇവൾക്കെന്താ ഗർഭം ഉണ്ടോ... ഇന്ന് ആകെ പ്ലിങ്ങിയ ദേഷ്യത്തിൽ വിശ്വ പിറുപിറുത്തു...

മിത്ര വന്ന എക്കിൾ മിണുങ്ങി കൊണ്ട് തല താഴ്ത്തി.... നിനക്കിപ്പോൾ നെയ്മീൻ തിന്നാൻ തോന്നിയത് കൊതി കൊണ്ടല്ലേ.. അല്ലാതെ നീ ഗർഭണൻ ആയത് കൊണ്ടല്ലല്ലോ..... അച്ഛൻ കേറി കൊളുത്തി... ച്ചും... വിശ്വ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു... എന്നാ പിന്നെ മിണ്ടാതെ മീൻ വാങ്ങി തിന്നാൻ നോക്ക്.. നല്ല മീനാ... അച്ഛൻ കുഴച്ചു കുഴച്ചു വായിലേക്ക് ഒരുരുള ഇട്ടു... ഇപ്രാവശ്യം തങ്കമുടിയലെ എന്ന് പറഞ്ഞത് വിശ്വയാണ്... നല്ല മൊരിഞ്ഞ മസാല ഒക്കെ നന്നായി പിടിച്ച സ്‌പൈസി നെയ് മീൻ.... മ്മ്മ്.. വായിൽ വെള്ളം വന്നവർ ആ സൈഡിലോട്ട് മാറി നില്ല്.... ഞങ്ങൾ ഇവിടെ ട്രെയിൻ ഓടിച്ചോളാ.. നിങ്ങളവിടെ കപ്പലോടിക്ക്.... 😖 ✨️✨️✨️✨️✨️ നിങ്ങൾ ഡ്രസ്സ്‌ മാറുന്നില്ലെ.... ഫ്ലാറ്റിൽ എത്തിയതും ബെഡിലേക്ക് കിടന്ന വിശ്വയെ നോക്കി മിത്ര ചോദിച്ചു.... കുട്ടി മിണ്ടുന്നില്ല... എന്ത് പറ്റി.. ക്ഷീണം കൊണ്ടാണോ... കണ്ണടച്ച് കിടക്കുന്ന വിശ്വയുടെ അടുത്തേക്കിരുന്നു കൊണ്ട് മിത്ര ചോദിച്ചു... പിന്നേം കുട്ടി മിണ്ടുന്നില്ല.... നിങ്ങളോടല്ലേ ചോദിച്ചേ കള്ള വക്കീലേ... മിത്ര ദേഷ്യത്തോടെ വിശ്വയുടെ താടിയിൽ പിടിച്ചു വലിച്ചു... ആഹ്.. നിനക്കെന്താടി.... വിശ്വ കണ്ണ് തുറന്ന് കൊണ്ട് നോക്കി... കണ്ണിൽ ഞാൻ തുപ്പിതരും.. നിങ്ങൾക്ക് ചോദിച്ചതിന് മറുപടി പറഞ്ഞാൽ എന്താ.... മിത്ര കെറുവിച്ചു കൊണ്ട് ചോദിച്ചു... മിത്രയെ ഒന്ന് നോക്കി വിശ്വ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു... അത്രക്കായോ....

മിത്ര വാശിയോടെ കട്ടില് ചുറ്റി വളഞ്ഞു വിശ്വയുടെ മുഖാമുഖം കിടന്ന് കാല് പതിയെ എടുത്ത് വിശ്വയുടെ മേലിൽ കേറ്റി വെച്ചു.... പൊണ്ടാട്ടി ഡ്രസ്സ്‌ മാറുന്നില്ലെ... മിത്രയെ ചുറ്റിപ്പിടിച്ചു കണ്ണടച്ച് കൊണ്ട് തന്നെ വിശ്വ ചോദിച്ചു... മിത്രയും മിണ്ടാതെ അവനെ നോക്കി കിടന്നു... ഞാൻ മാറ്റി തരണോ... കൈ പതിയെ ഷോൾഡറിലെ ഡ്രെസ്സിൽ പിടിച്ചു താഴ്ത്തി കൊണ്ട് വിശ്വ ചോദിച്ചു.... ങേ..... മിത്ര കണ്ണും തള്ളി വിശ്വയുടെ കൺ പോള പിടിച്ചു തുറന്നു.... എന്താടി.. കണ്ണ് കുത്തി പൊട്ടിക്കുമോ... തല തിരിച്ചു കൊണ്ട് ഒറ്റ കണ്ണ് തുറന്ന് വിശ്വ ചോദിച്ചു.... വക്കീലേ..... മിത്ര ഒന്നൂടെ വിശ്വയിലേക്ക് നീങ്ങി കിടന്നു കൊണ്ട് വിളിച്ചു... എന്താ ഭാവി ജിയോളജിസ്റ്റെ.... വിശ്വ കള്ളച്ചിരിയോടെ ചോദിച്ചു.... ഒലക്ക.... ഇങ്ങോട്ട് നോക്ക്... വിശ്വയുടെ കവിളിൽ കൈ വെച്ച് കൊണ്ട് മിത്ര വിളിച്ചു.... എന്താ കുഞ്ഞേ.... വിശ്വ നെറ്റിചുളിച്ചു കൊണ്ട് നോക്കിയതും മിത്ര ചിരിയോടെ അവന്റെ നെഞ്ചിൽ കേറി കിടന്നു.... അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവനും...... ✨️✨️✨️✨️ ഇതിനിടയിൽ ദിയയുടെ കേസിന്റെ വാദം വന്നു.. as usual വക്കീൽ ജയിച്ചു,, ദിയക്ക് ഡിവോഴ്സ് കിട്ടി..... കല്യാണം നാട്ടിൽ വെച്ച് നടത്താം എന്ന് മാറ്റി തീരുമാനം ആയതോടെ കൊച്ചിക്ക് തത്കാലം വിട പറഞ്ഞു വക്കീലും കുടുംബവും നാട്ടിലേക്ക് പോവാണ്.... ദിച്ചി നേരെ ksrtc പിടിച്ചു പാലയിലേക്കും... 💃 അപ്പോ ഇനി കല്യാണദിവസങ്ങളിലേക്ക് പോവാമെ.... 💞 തുടരും....

നിലാവ് ✍️ കുഞ്ഞാവയുടെ കാര്യം പറയാനുള്ള ട്രെയിൻ കമ്പാർട്മെന്റിൽ എത്താൻ ആവുന്നേ ഉള്ളൂ എന്ന് ലോക്കോ പൈലറ്റ് പറയാൻ പറഞ്ഞു... ഇക്കാര്യത്തിൽ nilbu പക്കാ നിരപരാധി ഹേ.... കമന്റ്സ് ഓടിച്ചു വായിച്ചു നോക്കിയപ്പോൾ കമന്റ്‌സ്ന് റിപ്ലൈ ഇല്ല്യാ എന്ന് കണ്ടു.. nilbu തരും തരാതിരിക്കില്ല്യ... ബിചി ആയത് കൊണ്ടാ.. 😖 അപ്പോ പ്യാർ only...... ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story