വിശ്വാമിത്രം: ഭാഗം 7

viswamithram

എഴുത്തുകാരി: നിലാവ്‌

ഗേറ്റ് കടന്ന് കാല് മുറ്റത്തേക്ക് എടുത്ത് വെച്ചില്ല അപ്പോഴേ കണ്ടു മുറ്റത്തിരുന്നു ചെളിയിൽ കളിക്കുന്ന കുട്ടൂസിനെ... ഈശ്വരാ ഇവിടെ ഒക്കെ നല്ല മഴ ആയിരുന്നോ... മുറ്റത്തു തളം കെട്ടി നിൽക്കുന്ന വെള്ളത്തിലേക്ക് നോക്കി കൊണ്ട് മിത്ര സ്വയം പറഞ്ഞു.... ആഹാ പൈപ്പ് തുറന്നിട്ട്‌ ആണ് വെള്ളത്തിൽ ആണല്ലേ ആശാന്റെ കളി... ഡാ ചെക്കാ... പിന്നിലെ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിൽ കുതിർന്ന മണ്ണ് വാരി കളിക്കുന്ന കുട്ടൂസിനെ നോക്കി കുറച്ച് ഗൗരവം മുഖത്ത് വരുത്തി മിത്ര വിളിച്ചു...

ആരോട് പറയാൻ ആര് കേൾക്കാൻ.. മിത്ര ചമ്മിയെന്ന് സാരം... അവൾ വന്നതും പോലും അറിയാതെ മണ്ണിൽ തന്നെ കളി തുടരുന്ന കുട്ടൂസിനെ കണ്ടതും മിത്രക്ക് കലി കേറി.. ആഹാ കാണാനുള്ള കൊതി കൊണ്ട് ആക്രാന്തം പിടിച്ചു വന്നപ്പോൾ മൈൻഡ് ഇല്ലെന്നോ.. ഇതിനെ ആണല്ലോ ദൈവമേ എന്റെ നെഞ്ചിൽ പ്രതിഷ്ഠിച്ചത്... ബാഗ് തോളിൽ നിന്നും ഇറക്കി നേരെ ഹാളിലെ സോഫ നോക്കി ഒരൊറ്റ ഏറെറിഞ്ഞു ഇട്ടിരുന്ന പട്ടുപാവാട ഊരി അകത്തേക്ക് ചുരുട്ടി കൂട്ടി എറിഞ്ഞു.....

ആരും കണ്ണ് പൊത്തണ്ട അടിയിൽ പാലോസ പാന്റ് ഉണ്ടേ.. ഡഗ ഡഗ 😆😆... നീ ഇങ്ങ് വാടാ തേൻ മിട്ടായി ചോദിച്ചു.. ഞാൻ നിന്റെ മുഖത്ത് നോക്കി നക്കി നക്കി തിന്നും ഡാങ്കിനിയുടെ കുട്ടൂസാ... മണ്ണിൽ നിന്നും അവനെ എടുത്ത് ഉയർത്തി പിടിച്ചു കൊണ്ട് മിത്ര കണ്ണുരുട്ടി... ആാാ.... മാാാാ..... കളിച്ചു കൊണ്ടിരിക്കുന്ന അവനെ ശല്യപ്പെടുത്തിയതും മണ്ണ് വാരിയ കൈ കൊണ്ട് മിത്രയുടെ മുഖത്തും ശരീരത്തിലും അടിച്ചും തല്ലിയും കൈ കാലിട്ടടിച്ചും ചീറി പൊളിച്ചും അവൻ അവന്റെ പ്രതിഷേധം അറിയിച്ചു...

അടങ്ങി നിന്നോ.. ഇല്ലേൽ ഞാൻ കുളത്തിൽ കൊണ്ടോയി ഭൂതത്തിന് കൊടുക്കും... എറിയുന്ന പോലെ കാണിച്ചതും അവൻ നിലവിളിച്ചു കൊണ്ട് രണ്ട് കൈ കൊണ്ടും മിത്രയെ ചുറ്റി പിടിച്ചു... ഓ വന്നോ കോളേജ് കുമാരി... എളിയിൽ തിരുകിയ സാരി കുടഞ്ഞെടുത്തു കൊണ്ട് വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് അമ്മ ചോദിച്ചു... ബഹളം കേട്ടാൽ അറിഞ്ഞൂടെ വന്നെന്ന്.. ഞാൻ അമ്മയോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവനെ ചളിയിൽ ഇറക്കല്ലേ എന്ന്...

താഴെ ഇറങ്ങാൻ തിരക്ക് കൂട്ടുന്ന അവനെ മുറുകെ കൈവള്ളയിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞാനാണ് ഇവനെ കൊണ്ട് വന്നിരുത്തിയതെന്ന്.. ഏഹ്.. കണ്ണുരുട്ടി കൊണ്ട് അമ്മ പറഞ്ഞു.. ഒരു കണക്കിന് അമ്മ തന്നെയാ... ശബ്ദം പുറത്ത് വരാതെ മിത്ര പിറുപിറുത്തു... എന്തോന്നാ... തല കുമ്പിട്ടു കൊണ്ട് അമ്മ ചോദിച്ചു.. മന്യേ.... കുതറി കൊണ്ട് ദേഷ്യത്തോടെ കുട്ടൂസ് വിളിച്ചു.. കുളം.. ഭൂതം.. എറിഞ്ഞു കൊടുക്കും ഞാൻ ഹാ.... 🤨...

അമ്മ ചോദിച്ചതിന് മറുപടി കൊടുക്കാതെ കുഞ്ഞിനെ നോക്കി കണ്ണ് വികസപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഇനി എവിടെ വേറെ ഭൂതം രണ്ടും ചെളിയിൽ കിടന്നുരുണ്ടു ചെളി ഭൂതം ആയിട്ടുണ്ട്.. രണ്ടാളും കുളിച്ചിട്ട് അകത്തേക്ക് വന്നാൽ മതി... വാതിൽ പടിയിൽ നിന്ന് മാറാതെ അമ്മ പറഞ്ഞു.. അമ്മാ ഞാൻ വന്ന പാടല്ലേ അമ്മ വിശക്കുന്നുണ്ട്.. ഫുഡ്‌ കഴിച്ചിട്ട് കുളിച്ചാൽ പോരെ.. കുട്ടൂസിനെ ഒക്കത്തിരുത്തി ഒരു കൈ കൊണ്ട് വയറ് തടവി മുഖം ചുളിച്ചു കൊണ്ട് മിത്ര പറഞ്ഞു...

കുളിച്ചു വന്നാൽ തരാം അല്ലേൽ ഉച്ചക്ക് ചോറ് തിന്നാം.. കൈ രണ്ടും മാറിൽ കെട്ടി പ്രീതാമ്മ അന്ത്യ ശാസന പുറപ്പെടുവിച്ചു... ഓ.. സമാധാനം ആയല്ലോ നിനക്ക്... ഏത് നേരത്താ എനിക്ക് നിന്നെ എടുക്കാൻ തോന്നിയെ... കുട്ടൂസിനെ നോക്കി കൈ മലർത്തി കാണിച്ചു കൊണ്ട് മിത്ര രണ്ട് സ്റ്റെപ് കയറി.. എങ്ങോട്ടാ ഇടിച്ചു കേറി വരണേ.. പോയി കുളിക്ക് മണി.. ഇവിടെ ഒക്കെ ചെളി ആവും.. തല്ലാൻ കൈ ഓങ്ങി കൊണ്ട് അമ്മ പറഞ്ഞു... ഓ ഞാൻ കേറി വന്നതല്ല.. മാഷിനെ കണ്ടില്ല..

എവിടെ !! ഒന്ന് മുഖം കാണിച്ചിട്ട് കുളിക്കാലോ എന്ന് കരുതി.. അകത്തേക്ക് എത്തി നോക്കി കൊണ്ട് മിത്ര മുഖം കോട്ടി.. മാഷ് ഇവിടെ ഇല്ല്യാ.. രാവിലെ തന്നെ പോയി സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടത്രേ... വിരൽ ഞൊടിച്ചു കൊണ്ട് അമ്മ പറഞ്ഞു.. ഓഹോ.. ഈയിടെ ആയി സ്പെഷ്യൽ ക്ലാസ്സ്‌ ഇത്തിരി കൂടുന്നില്ലേ അമ്മേ.. സൂക്ഷിച്ചോ അച്ഛനെ ഇങ്ങനെ കയറൂരി വിടണ്ട... ഒരു ചിരിയോടെ പറയുമ്പോഴും മിത്ര കേറി നിന്ന സ്റ്റെപ് ഇറങ്ങി രണ്ടടി പിറകിലേക്ക് വെച്ചു... കുട്ടിക്ക് ലേശം പേടി ഉണ്ടേയ്.. 😆....

നീ എന്റെ കയ്യീന്ന് വാങ്ങിക്കും.. തലയിൽ നീരിറങ്ങും മുന്നേ രണ്ടാളും കുളിച്ചിട്ട് വാ ഞാൻ തോർത്തു എടുത്ത് തരാം.. മിത്രയെ ഒന്നിരുത്തി നോക്കിക്കൊണ്ട് അമ്മ അകത്തേക്ക് പോയി... നമുക്ക് കുളിച്ചാൻ പോവാലോ... കുളത്തിൽ കുളിച്ചാൻ പോവാലോ.. കുട്ടൂസിനെ ഭൂതത്തിന് കൊടുക്കുമല്ലോ... കുളക്കടവിലേക്ക് തോർത്തും തോളിൽ ഇട്ടു പോവുമ്പോൾ കുട്ടൂസിന്റെ തുടയിൽ പതിയെ അടിച്ച് കൊണ്ട് മിത്ര ഏതാണ്ടൊക്കെയോ പറഞ്ഞു.... ✨️✨️✨️✨️✨️✨️

വീടിനോട് ചേർന്ന കുളത്തിലെ നീന്തി ഉള്ള കുളി കഴിഞ്ഞു കുട്ടൂസിനെ ഒരുക്കുന്ന തിരക്കിൽ ആണ് മിത്ര... കണ്ണെഴുതി പുരികം എഴുതി നെറ്റിയിലും കവിളിലും ഒരു വട്ട കുത്തും കുഞ്ഞ് ട്രൗസറും ഇട്ടു കൊടുത്ത് അവനേം കൊണ്ട് അവൾ ഹാളിലെ മേശയിൽ ഇരുന്നു.. അമ്മാ തായേ.. വല്ലതും തായേ... കുട്ടൂസിനെ മേശമേൽ ഇരുത്തി കൊട്ടിപ്പാടി കൊണ്ട് മിത്ര അടുക്കള നോക്കി വിളിച്ചു പറഞ്ഞു.. ചായ കുടിച്ചു നീ വല്യച്ഛന്റെ അടുത്തേക്ക് ചെല്ലണെ മണി....

മീര മോള് കയറ് പൊട്ടിക്കുന്നുണ്ട് നിന്നെ കാണാഞ്ഞിട്ട്... ഞാനും വരാം... മുന്നിലേക്ക് ഇഡ്ഡ്ലിയും സാമ്പാറും വെച്ച് കൊടുത്തു കൊണ്ട് പ്രീതാമ്മ പറഞ്ഞു... മറുപടിക്ക് പകരം ഒരു കൂർത്ത നോട്ടം ആണ് മിത്ര നൽകിയത്... മിത്ര മോളെ... കാര്യം മനസ്സിലായതും നാവ് കടിച്ചു കൊണ്ട് അവളെ തലോടി കൊണ്ട് പ്രീതാമ്മ ഒന്നിളിച്ചു... പോയിട്ട് എന്തിനാ അവളുടെ മുന്നിൽ വെച്ച് എന്നെ കുറ്റം പറയാൻ അല്ലെ അമ്മക്ക്.. ഞാൻ പഠിക്കില്ല ഞാൻ പറഞ്ഞാ കേൾക്കില്ല.. ഇങ്ങനെ ഒരു തല തെറിച്ച പെണ്ണ്..

ഓഹ് എന്തൊക്കെ ആണ്.. തലക്കും കൈ കൊടുത്ത് മിത്ര പറഞ്ഞു... നിന്നെ സപ്പോർട്ട് ചെയ്യാൻ നിന്റെ വല്യച്ഛനും വല്യമ്മയും ഉണ്ടല്ലോ.... വേഗം കഴിച്ചു എണീറ്റ് പോരാൻ നോക്ക്... മിത്രയെ പതിയെ ഒന്ന് തള്ളി കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി... കെറുവിച്ചു കൊണ്ട് തല വെട്ടിച്ചപ്പോൾ കണ്ടത് താൻ നക്കി നക്കി കുട്ടൂസിന്റെ മുഖത്തു നോക്കി തിന്നാൻ വേണ്ടി എടുത്ത് വെച്ച തേൻ മുട്ടായി നക്കി നക്കി തിന്നുന്ന പൊന്നോമന അനിയനെ.... മിത്ര ആണേൽ അവന്റെ തീറ്റ കണ്ടു കണ്ണും തള്ളി ഇരിക്കുവാണ്.

അങ്ങോട്ട് കുത്തി കയറ്റുവാണ് പുള്ളി.. വൈകി വന്ന വസന്തമേ.. എനിക്കിട്ട് തന്നെ... ഓഹ്... മിത്ര ഇഡ്ഡ്ലി കുത്തി കേറ്റുന്നതിനിടയിൽ പിറുപിറുത്തു... ഏഹ്... മിത്ര ഒരു തേൻ മുട്ടായി എത്തിച്ചു എടുത്തതും കുട്ടൂസ് എതിർപ്പ് പ്രകടിപ്പിച്ചു... എനിക്ക് വേണ്ടടെയ്.. നിന്റെ തീറ്റ കണ്ടിട്ട് സോമാലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത പോലെ ണ്ട്.. ന്നാ തിന്നോ.. കയ്യിൽ എടുത്തത് അവന് തന്നെ കൊടുത്തു കൊണ്ട് മിത്ര പറഞ്ഞു.. ന്നാ ചിന്നോ.. നക്കി നക്കി വായിലെ തേൻ കൂടി ആക്കിയ ഒരു മിട്ടായി പൊട്ട് എടുത്ത് മിത്രക്ക് നേരെ നീട്ടി കൊണ്ട് അവൻ ഇളം ചിരി ചിരിച്ചു..

എന്റെ പൊന്നേ വേണ്ട... എന്തൊക്കെ കീടാണുക്കൾ ഉണ്ടോ ആവോ.... തല പിന്നിലേക്ക് വെട്ടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ചിന്ന്... മന്യേ.... എന്നും പറഞ്ഞു അവൻ അത് മിത്രയുടെ വായിലേക്ക് തിരുകി... മണി നിന്റെ അപ്പ്..... അപ്പരിപ്പരല് പരല് പൂവാലി പരല്.... അപ്പനെ വിളിക്കാൻ വന്ന മിത്ര മുന്നിൽ അമ്മയെ കണ്ടതും nyc ആയിട്ട് പ്ലേറ്റ് മാറ്റി... മ്മ്മ്... ഒന്നമർത്തി മൂളി കൊണ്ട് മാധുവിനെയും (കുട്ടൂസ് ) എടുത്ത് അമ്മ അകത്തേക്ക് പോയി... ആഹ്... ചിറി കൊണ്ട് രണ്ട് കോട്ടലും കോട്ടി തിന്ന പ്ലേറ്റ് പോലും എടുക്കാതെ കയ്യും നക്കി തുടച്ചു മിത്ര എണീറ്റ് പോയി... ✨️✨️✨️✨️ നിന്റെ എക്സാം എങ്ങനെ ഉണ്ടായിരുന്നു...

വല്യച്ഛന്റെ വീട്ടിലേക്ക് കയറി ചെന്നതേ മിത്ര കേട്ട ചോദ്യം... എന്നത്തേയും പോലെ തന്നെ... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ആ അപ്പൊ സപ്പ്ളി ഉറപ്പ്... കളിയാക്കി കൊണ്ട് അമ്മ പറഞ്ഞു... പോരാളി.... 😬😖😖... പല്ല് കടിച്ചു കൊണ്ട് എല്ലാവരെയും നോക്കി അവളൊന്ന് ചിരിച്ചു... പിന്നെ പതിയെ രമ്യയുടെ റൂം നോക്കി ഓടി... ഠോ... എന്തോ ഓർത്തു നിൽക്കുന്ന മീരയുടെ പുറകിൽ ചെന്ന് മിത്ര ഒച്ച വെച്ചു... അയ്യേ ഞെട്ടിയില്ലേ.. പൊട്ടിച്ചിരിയോടെ തിരിഞ്ഞ മീരയെ നോക്കി കെറുവിച്ചു കൊണ്ട് മിത്ര ചോദിച്ചു..

നീ വരുന്നത് ഞാൻ കണ്ടായിരുന്നു അപ്പോഴേ ഇങ്ങനെ ഒരു അറ്റാക്ക് ഞാൻ പ്രതീക്ഷിച്ചതാ.. പുഞ്ചിരി മായാതെ മീര പറഞ്ഞു... നീ ഹാപ്പി ആണോടി.. അല്ലേൽ ഞാൻ പറയാം വല്യച്ചനോട്... മീരയുടെ കയ്യിൽ പിടിച്ചു സങ്കടത്തോടെ മിത്ര പറഞ്ഞു.. എന്ത് പറയാൻ.. ഞാൻ ഒരുപാട് ഹാപ്പി ആടി.. അത് ഞാൻ അപ്പോഴത്തെ ഒരു ഇതിൽ പറഞ്ഞതല്ലേ.. ചേട്ടൻ നല്ല കെയർ ആണെടി.. എനിക്കിഷ്ടാ.. അത് പറയുമ്പോൾ മീരയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞിരുന്നു.. അമ്പടി ജിഞ്ചിനക്കാടി അപ്പൊ അങ്ങനെ ആണ് കാര്യങ്ങടെ കിടപ്പ്..

ഓഹ് നിന്നേറ്റ് അന്ന് ഫോണിൽ സംസാരിച്ചതിന് ശേഷം എന്റെ മൈൻഡ് ഒന്ന് റിലാക്സ് ആവുന്നത് ഇപ്പോഴാ.. നിന്നെ ഇങ്ങനെ ഒന്ന് കാണാൻ പറ്റിയല്ലോ... കളിയാക്കി കൊണ്ട് മിത്ര ബെഡിൽ ഇരുന്നു.. പോടീ.. മുഖം കൈ കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് മീര നാണം കുണുങ്ങി... അപ്പോഴേക്കും ബെഡിൽ കിടന്ന മീരയുടെ ഫോൺ അടിച്ചു.... ഏട്ടൻ കാളിങ്... ഓഹ് നടക്കട്ടെ നടക്കട്ടെ.. നമ്മൾ കട്ടുറുമ്പ് ആവുന്നില്ലേയ്.. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് വായിച്ചു മീരയെ നോക്കി തലയാട്ടി ആക്കി ചിരിച്ചു മിത്ര റൂം വിട്ടിറങ്ങി...

കിച്ണാ എനിക്കിതൊക്കെ എന്നാണാവൊ പറഞ്ഞിട്ടുള്ളേ... അറിയാതെ ഓർത്തതാണെങ്കിലും മിത്രയുടെ കണ്മുന്നിൽ വന്നു തെളിഞ്ഞു നിന്നത് ചിരിയോടെ നിൽക്കുന്ന ആനവണ്ടിയെ ആണ്.. ച്ഛെ.. തലക്കൊരു കൊട്ടും കൊടുത്ത് മിത്ര കോണി പടികൾ ചാടി ഇറങ്ങി... അന്നേരവും അവളുടെ കവിളിൽ നിന്നും നാണത്തിന്റെ ചുവപ്പ് രാശികൾ പടിയിറങ്ങിയിട്ടില്ലായിരുന്നു......... ✨️  ...................തുടരും………

വിശ്വാമിത്രം : ഭാഗം  6

Share this story