വിശ്വാമിത്രം: ഭാഗം 70

viswamithram

എഴുത്തുകാരി: നിലാവ്‌

*സോപാനം * (വിശ്വയുടെ വീട് ) വീട്ടിലേക്ക് കയറുമ്പോൾ മിത്രക്ക് ആദ്യമായി അവൾ നിലവിളക്ക് പിടിച്ചു വലത് കാല് വെച്ചു കയറിയതാണ് ഓർമ വന്നത്... അന്ന് ജീവിതം പോലും ഇല്ലാതായ കണക്കെ വീടിന്റെ പടി ചവിട്ടി കേറുമ്പോൾ ഇന്ന് ഒരു പുതിയ തുടക്കത്തിനായുള്ള കേറൽ ആണ്,, ഉയർച്ച ആണ്.... കല്യാണം കഴിഞ്ഞു ഒരാഴ്ച പോലും തികച്ചു നിൽക്കാതെ കൊച്ചിയിലേക്ക് തിരിച്ചു പോവേണ്ടി വന്നു.... ഇന്ന് തിരിച്ചു കയറുമ്പോൾ അവൾ എന്നതിൽ നിന്നും ഞങ്ങൾ ആയി മാറിയിരുന്നു.... അതേ കുഞ്ഞുങ്ങളുമായുള്ള ആദ്യത്തെ വരവ്.... മിത്ര ഒന്ന് കണ്ണടച്ച് തുറന്നു വിശ്വയുടെ കയ്യിൽ മുറുകെ പിടിച്ചു.... വിശ്വ സംശയത്തോടെ മിത്രയെ നോക്കിയതും ചിരിയോടെ വലത് കാല് വെച്ച് മിത്ര അകത്തേക്ക് കയറി... കുറച്ച് ദിവസം പൂട്ടിയിട്ടത് കൊണ്ടാവണം പൊടി പിടിച്ചു കിടക്കുവാണ് വീട്... അല്ലാതെ ഒന്നിനും മാറ്റമില്ല... ആദ്യമായി കാണുന്ന കൗതുകത്തോടെ മിത്ര തൊട്ടും തലോടിയും ഒക്കെ നടന്നു.... നീയിതെന്താ ആദ്യമായി വരുന്ന പോലെ... വേഗം ചെന്ന് ഫ്രഷ് ആവാൻ നോക്ക്... വിശ്വ പെട്ടിയെല്ലാം ഉള്ളിലേക്ക് എടുത്ത് വെക്കുന്നതിനിടയിൽ പറഞ്ഞു.... എനിക്ക് എല്ലാം ആദ്യമായി കാണുന്ന പോലെ... ഇവിടെ നിന്ന് പരിചയം ആവുമ്പോഴേക്കും നിങ്ങൾ എന്നെ കെട്ട് കെട്ടിച്ചില്ലേ....

മിത്ര ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.... ഒറ്റക്കൊന്നും അല്ലല്ലോ.. ഞാനും ഉണ്ടായിരുന്നില്ലേ.... നീ പഠിക്കാൻ വേണ്ടിയല്ലേ.. അതിനൊരു പുരോഗമനം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.. കൂട്ടിന് ആള് വരുവല്ലേ.... വിശ്വ കള്ളച്ചിരിയോടെ പറഞ്ഞു... മിത്ര ഞെട്ടി കൊണ്ട് അതിലേറെ സംശയത്തോടെ വിശ്വയെ നോക്കി.... ദിച്ചി വരുന്ന കാര്യമാ പറഞ്ഞെ.. രണ്ടാളും കൂടി ആയാൽ പറയണ്ടല്ലോ.... മിത്രയുടെ സംശയം മനസിലാക്കിയെന്നോണം ചിരിയോടെ വിശ്വ പറഞ്ഞു... മിത്ര ഒന്ന് തലയാട്ടി കൊണ്ട് കൂടുതൽ ഒന്നും പറയാൻ നിക്കാതെ പതിയെ സ്റ്റെപ് കേറി മുകളിലേക്ക് പോയി... റൂം തുറന്ന് കബോഡിൽ നിന്നും സിംപിൾ സാരി എടുത്ത് ഫ്രഷ് ആയി ബാൽക്കണിയിലെ വാതിൽ തുറന്ന് റൈലിൽ പിടിച്ചു മിത്ര അവിടം ആവോളം ആസ്വദിച്ചു.... കൊച്ചിയിലെ തിരക്ക് പിടിച്ച നേരങ്ങളെക്കാൾ,,, വണ്ടികളുടെ ബഹളങ്ങളെക്കാൾ എത്രയോ നല്ലതാണ് ഈ ശാന്തമായ അന്തരീക്ഷം.. അമ്മയുടെ പട്ടുപാവാട പ്രാന്തൽ നിന്ന് ഒളിച്ചോടാനും സിറ്റി എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാനും വേണ്ടിയാണ് അലോട്ന്റിൽ ഫസ്റ്റ് തന്നെ കൊച്ചി പ്രിഫെർ ചെയ്തത്....

എന്നിട്ടെന്തുണ്ടായി.... മിത്ര ചിരിയോടെ ആലോചിച്ചു.... പെട്ടെന്നാണ് വിശ്വയുടെ കൈകൾ മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചത്.... ഇന്നെന്താ സാരി ഒക്കെ... മിത്രയുടെ തോളിൽ താടിയമർത്തി കൊണ്ട് വിശ്വ ചോദിച്ചു... ഇനി തിരക്കൊക്കെ വരാൻ പോവുവല്ലേ... ഓരോരുത്തർ ഇങ്ങനെ വന്നും പോയി ഇരിക്കും... ഞാൻ ഇത്തിരി പക്വത കാണിക്കാം എന്ന് വിചാരിച്ചു.... മിത്ര കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു... സാരി ഉടുത്താലും നിന്റെ പൊട്ടത്തരം മാറുമെന്ന് എനിക്ക് തോന്നിയില്ല 😬... മിത്രയെ തിരിച്ചു നിർത്തി അടിമുടി നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു.... അത് നിങ്ങൾ പൊട്ടൻ ആയത് കൊണ്ട് തോന്നുവാ.... 😤 വിശ്വയുടെ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി കൊണ്ട് മിത്ര തിരിച്ചു പറഞ്ഞു..... ശെരിക്കും.. മിത്രയെ നെഞ്ചിലേക്ക് വലിച്ചിട്ട് കൊണ്ട് മിത്ര ചോദിച്ചു... അത് പിന്നെ പറയാൻ ഉണ്ടോ കൃമി വക്കീൽ.... വിശ്വയുടെ ഹൃദയമിടിപ്പ് ശ്രവിച്ചു കൊണ്ട് മിത്ര ചിരിച്ചു..... പെട്ടെന്ന് മിത്രയെ കോരി എടുത്ത് വിശ്വ റൂമിലേക്ക് നടന്നു.... എന്താ കാണിക്കണേ.. താഴെയിറക്ക്... വല്ലാതെ കുതറാൻ നിക്കാതെ വിശ്വയുടെ നെഞ്ചിൽ അടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... വിശ്വ പെട്ടെന്ന് നടത്തം നിർത്തി മിത്ര നോക്കി... ഇന്ന് സാരി ഒക്കെ എടുത്തിട്ട് ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ മോശം അല്ലെ 😉....

ചുണ്ടിൽ ചില സമയങ്ങളിൽ മാത്രം തെളിയാറുള്ള കള്ളച്ചിരിയോടെ വിശ്വ പറഞ്ഞു കൊണ്ട് ബാൽക്കണിയിലേക്കുള്ള ഡോർ കാല് കൊണ്ട് അടച്ചു.... വിശ്വയെ തന്നെ നോക്കി കിടന്നതല്ലാതെ മിത്ര ഒന്നും മിണ്ടിയില്ല.... മിണ്ടിയിട്ട് കാര്യം ഇല്ലെന്ന് തോന്നിക്കാണണം... വിശ്വയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം,,, കണ്ണുകളിൽ തെളിഞ്ഞ തിളക്കം,,,, ചുണ്ടിൽ വിരിഞ്ഞ ചിരി കെടുത്താൻ മിത്രയും ആഗ്രഹിച്ചില്ല... പക്ഷെ വയറിനു മർദ്ദം വരുമോ എന്ന കാര്യം മിത്രക്ക് വല്ലായ്മ ഉണ്ടാക്കി.... മിത്രയെ പതിയെ ബെഡിലേക്ക് കിടത്തി വിശ്വയും ബെഡിലേക്ക് കിടന്നു.... ഒരു നേരം രണ്ടാളുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.... വിശ്വയുടെ ചുണ്ടിലെ ചിരി പതിയെ മിത്രയുടെ ചുണ്ടിലേക്കും പകർന്നു... I love you..... മിത്രയുടെ കവിളിൽ തള്ള വിരൽ കൊണ്ട് തഴുകി കൊണ്ട് വിശ്വ പറഞ്ഞു... Prove it, scream it to world.... വിശ്വയുടെ ചുണ്ടിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... പതിയെ കവിളിൽ നിന്നും കൈ ചലിപ്പിച്ചു തലയുടെ പുറകിലൂടെ മിത്രയെ ചുറ്റി പിടിച്ചു കൊണ്ട് അവനോട് അടുപ്പിച്ചു.... I love you.... മിത്രയുടെ ചെവിയിൽ ചുണ്ട് ചേർത്ത് പതിയെ അവൻ പറഞ്ഞു.... 😤

അതെന്താ നിങ്ങളെന്റെ ചെവിയിൽ പറഞ്ഞെ.... മിത്ര തലയുയർത്തി കൊണ്ട് നിരാശയോടെ ചോദിച്ചു... Coz... I think you are my world.... മിത്രയുടെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ട് വിശ്വ വിട്ട് മാറി... മിത്ര ആശ്ചര്യവും അത്ഭുതവും നിറഞ്ഞ ഭാവത്തോടെ വിശ്വയെ നോക്കി... വിശ്വ ചമ്മലോടെ മിത്രയുടെ മാറിൽ മുഖം ഒളിപ്പിച്ചു കൊണ്ട് കിടന്നു... (പൈങ്കിളി ആയി തോന്നാം.. but I think it also a part of love making 🤔....) ഇങ്ങനെ കിടന്നാൽ മതിയോ... മിത്രയുടെ ചൂട് പറ്റിച്ചേർന്നു കിടക്കുന്ന വിശ്വയുടെ മുടിയിഴകളിലേക്ക് കൈ ആഴ്ത്തി കൊണ്ട് മിത്ര ചോദിച്ചു.... പോരാലെ 😜....എന്ത് മണമാണ് പെണ്ണെ നിന്നെ.... മിത്രയുടെ മാറിൽ നിന്നും മുഖം ഉയർത്തി വല്ലാത്ത ഭാവത്തോടെ വിശ്വ പറഞ്ഞു... ഞാൻ കുളിച്ചതാണല്ലോ.. ഇനി ഡ്രസ്സ്‌ കുറെ ദിവസം മടക്കി വെച്ചതോണ്ട് ആവുമോ.. നല്ലോണം സ്മെൽ ഉണ്ടോ... മിത്ര സ്വയം മണത്തു നോക്കി കൊണ്ട് ചോദിച്ചു... റൊമാന്റിക് മൂഡിൽ വന്ന വിശ്വ ഒറ്റ നിമിഷം കൊണ്ട് വാല് പോയ പല്ലിയെ പോലെ ആയി.... Kiss me... ആലോചിച്ചു കിടക്കുന്ന മിത്രയുടെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് വിശ്വ പറഞ്ഞു... ഞാനോ... 🙄

മിത്ര വെപ്രാളത്തോടെ ചോദിച്ചു... പിന്നെ ഞാനോ... 😐 വിശ്വ ഒന്നൂടി മിത്രയോട് ചേർന്ന് കിടന്നു.... തരില്ല്യ.....??? മിത്ര തിരുപ്പിടിച്ചു കിടക്കുന്നത് കണ്ടതും വിശ്വ സങ്കടം ഫിറ്റ്‌ ചെയ്ത് കൊണ്ട് ചോദിച്ചു... ചമ്മൽ കൊണ്ട് മിത്ര വേഗം വിശ്വയുടെ ചുണ്ടിൽ ഉമ്മ വെച്ച് കൊണ്ട് മാറി... ഉമ്മ എന്നൊന്നും പറയില്ല ജസ്റ്റ്‌ ടച് 😁.... ഇതാണോ ഉമ്മ... ഇതിനെ ഒക്കെ ഉമ്മ എന്ന് പറഞ്ഞാൽ ഉമ്മക്ക് തന്നെ നാണക്കേട് ആവും... ഇത്രയും ദാരിദ്ര്യം പിടിച്ച ഒരുമ്മ... 😤 വിശ്വ ചുണ്ട് കോട്ടി കൊണ്ട് മിത്രയിൽ നിന്ന് നോട്ടം മാറ്റി... പിന്നെ ഇത്‌ ഉമ്മ അല്ലെ.... ചുണ്ട് കൊണ്ട് എന്തിൽ സ്പർശിച്ചാലും ഉമ്മ അല്ലെ.... ഒന്ന് ആലോചിക്ക് ഞാൻ തന്നത് kiss തന്നെ അല്ലെ എന്ന്... മിത്രയും വിട്ട് കൊടുത്തില്ല... ആലോചിക്കാൻ പറഞ്ഞാൽ കഷ്ടം ആണ്... വളരെ ബുദ്ധിമുട്ട്.... കാരണം 3× സ്പീഡിൽ ഓടിയ സീൻ ഞാൻ റീവൈൻഡ് ചെയ്ത് 0.2 മോഡിൽ ഇട്ട് വേണം ആലോചിക്കാൻ... ഇതിലും പരിതാപകരമായ അവസ്ഥ... അതേയ് ചുണ്ട് ടച്ചിയത് മാത്രം ആലോചിച്ചാൽ പോരെ.... വിശ്വ അത്രയും കളിയാക്കി കൊണ്ടാണ് ചോദിച്ചത്... നിങ്ങൾ പൊട്ടൻ വല്ലതും ആണോ.. മിത്ര പല്ലിളിച്ചു കൊണ്ട് ചോദിച്ചു...

പൊട്ടൻ നിന്റെ അപ്പൻ .... ജാംബവാന്റെ കാലത്ത് ഒരുമ്മ തന്നിട്ടുണ്ട്.. ഇപ്പോൾ ഒരുമ്മ ചോദിച്ചപ്പോൾ അവളുടെയൊരു ജാഡ... വിശ്വ പുച്ഛത്തോടെ മുഖം തിരിച്ചു.... ക്ലോസ് യുവർ ഐസ്.... വിശ്വയുടെ കണ്ണിലേക്കു വിരൽ ചൂണ്ടിയാണ് മിത്രയുടെ അടുത്ത പ്രഹസനം... കണ്ണ് കുത്തി പൊട്ടിക്കുമോ... സംശയത്തോടെ മിത്രയെ നോക്കി വിശ്വ കണ്ണടച്ചു... പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരുമ്മ 😜... ഒട്ടും മിസ്സാക്കാതെ വിശ്വയുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞു കൊണ്ട് അവന്റെ ചൊടികളെ അവൾ നുകർന്നു... പതിയെ പതിയെ,,, മാറി മാറി,,, പ്രേമത്തോടെ അവന്റെ രണ്ട് ചുണ്ടുകളും അവൾ മാറി മാറി നുകർന്നു.... രണ്ടാളുടെയും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി... വിശ്വയുടെ കൈ ഗതി മാറി സഞ്ചരിക്കാൻ തുടങ്ങിയതും ഇഷ്ടം അല്ലാഞ്ഞിട്ട് കൂടി മിത്ര ചുണ്ടുകൾ പിൻവലിച്ചു തലതാഴ്ത്തി.... കുഞ്ഞേ.... വികാരഭരിതനായ വിശ്വയുടെ വിളിയിൽ മിത്രക്ക് പിടിച്ചു നിൽക്കാൻ ആയില്ല... പിടിച്ചു നിൽക്കാൻ കഴിയാതെ മിത്ര പറ്റുന്ന രീതിയിൽ വിശ്വ കെട്ടിപ്പിടിച്ചു... മിത്രയുടെ കൈ വിശ്വയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചപ്പോൾ വിശ്വയുടെ കരങ്ങൾ മിത്രയുടെ പിന്നിലെ മുടിയിഴകൾ നീക്കി ബ്ലൗസിന്റെ കെട്ടിൽ പിടിച്ചു വലിച്ചഴിച്ചു... മിത്ര ഒരു വിറയലോടെ വിശ്വയെ ഒന്നൂടെ മുറുകെ ചേർത്ത് പിടിച്ചു..

വിശ്വയുടെ കൈ മിത്രയുടെ തോളിലും അരയിലും ഓടി നടന്നു... അവന്റെ താടി രോമങ്ങൾ മിത്രയുടെ കഴുത്തിൽ ഇക്കിളി കൂട്ടി... സൊ.. ത്തൂട്ടാ.... മിത്ര ഒരു പിടച്ചിലോടെ വിളിച്ചു.... ശ് ശ്ശ്..... വിശ്വ മിത്രയിൽ നിന്നും അടർന്നു മാറി മിത്രയുടെ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് മിണ്ടരുതെന്ന് പറഞ്ഞു... മിത്ര എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ കിടന്നു... നിന്റെ ഈ മണം എന്നിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് നിനക്കറിയാമോ.... മിത്രയുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് വിശ്വ ചോദിച്ചു... മിത്രയുടെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കാം അവളുടെ വലത് കൈ എടുത്ത് അവൻ അവന്റെ നെഞ്ചിലേക്ക് കൈ ചേർത്ത് വെച്ചു... ടക്.. ടക്... ടക്.. ടക്... ടക്... വിശ്വയുടെ ഹൃദയതാളം മിത്രയുടെ പോലെ തന്നെ വളരെ വേഗതയിൽ ആണ് മിടിക്കുന്നതെന്ന് മനസ്സിലായതും മിത്ര ആശ്ചര്യത്തോടെ ചിരിച്ചു... ആ ചിരി മായുന്നതിനു മുന്നേ തന്നെ വിശ്വ അവന്റെ ചുണ്ടുകൾ മിത്രയിലേക്ക് ഒഴുക്കി വിട്ടു... മുഖത്തും മൊത്തം ചുംബിച്ചു ചുംബിച്ചു അവസാനം ഇണകളെ കണ്ടെത്തിയ സന്തോഷത്തോടെ അവളുടെ ചുണ്ടുകളെ അവൻ നുകർന്നെടുത്തു...

ചുംബനത്തിന്റെ തീവ്രതയിൽ രണ്ടാളുടെയും ഉള്ളിൽ നിന്ന് ശീൽക്കാര ശബ്ദങ്ങൾ പുറത്തേക്ക് വന്നതും വിശ്വയുടെ കൈകൾ മിത്രയുടെ സാരിയിൽ മുറുകി... ഷോൾഡറിൽ നിന്നും സാരി മാറ്റി വിശ്വ അവിടെ ചുംബിച്ചു... പൊള്ളിപ്പിടഞ്ഞു കൊണ്ട് മിത്ര അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.... സാരി അഴിച്ചു മാറ്റിയതും മിത്ര നാണത്തോടെ വിശ്വയുടെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നു... Are you shame...? മിത്രയെ അടർത്തി മാറ്റിക്കൊണ്ട് വിശ്വ ചോദിച്ചു.... മിത്ര ഇല്ലെന്നും ഉണ്ടെന്നും തലയാട്ടി... I can't control... നെറ്റിചുളിച്ചു കൊണ്ട് വിശ്വ പറഞ്ഞതും മിത്ര അവനെ അവളിലേക്ക് ചേർത്ത് പിടിച്ചു... വിശ്വയുടെ കുസൃതികൾ മിത്രക്ക് ഇക്കിളി ആയി തോന്നിയതും അവളുടെ ചിരി റൂം മൊത്തം അലയടിച്ചു.... മാറിൽ നിന്നും പതിയെ അവന്റെ ചുണ്ടുകൾ വയറിലേക്ക് ഊർന്നിറങ്ങി.... മിത്ര ബെഡ്ഷീറ്റിൽ കൊരുത്തു പിടിച്ചു സ്വയം ചുണ്ട് കടിച്ചു കിടന്നു....

പൊക്കിൾ ചുഴിയിൽ ഉമ്മ വെച്ച് കൊണ്ട് വിശ്വ പാവാടയിൽ കൈ വെച്ചതും മിത്ര എല്ലാ വികാരങ്ങളും മറന്നു കൊണ്ട് എണീറ്റിരുന്നു വിശ്വയുടെ കൈ എടുത്ത് മാറ്റി... എന്ത് പറ്റി... മിത്രയുടെ പെട്ടെന്നുള്ള എതിർപ്പ് വിശ്വയിൽ നടുക്കവും നിരാശയും ഉണ്ടാക്കി..... മിത്ര എന്ത് പറയണമെന്നറിയാതെ തലതാഴ്ത്തി ഇരുന്നു.... Are you okay.... മിത്രയുടെ പുറത്ത് തലോടി കൊണ്ട് വിശ്വ ചോദിച്ചു... എനിക്ക്.. എനിക്ക് മൂഡ് ഇല്ല്യാ.... സാരി കയ്യിൽ പിടിച്ചു കൊണ്ട് മിത്ര തേങ്ങി.... കുഞ്ഞുങ്ങളുടെ കാര്യം പറയാൻ പറ്റാത്ത അവസ്ഥയും വിശ്വയെ പിന്തിരിപ്പിച്ചതിലുള്ള വിഷമവും എല്ലാം കൂടി ആയപ്പോൾ മിത്രക്ക് കരച്ചിൽ വന്നിരുന്നു.... നിനക്കിത് ആദ്യമേ പറയാമായിരുന്നു.. ഇതിപ്പോ... സോറി.... മിത്രയുടെ ശരീരത്തിൽ നിന്നും കയ്യെടുത്തു ദേഷ്യം കലർന്ന ഭാവത്തോടെയും ശബ്ദത്തോടെയും വിശ്വ പറഞ്ഞു.... കണ്ണടച്ച് കൊണ്ട് മിത്ര ഒന്നും മിണ്ടാതെ ഇരുന്നു.... ശബ്ദത്തോടെ വാതിൽ അടച്ചു പോയപ്പോൾ അവന്റെ ദേഷ്യവും നിരാശയും അതിൽ നിറഞ്ഞിരുന്നു... 😝 കലിപ്പ് ഡാ നെരുപ്പ് ഡാ... വക്കീൽ ഡാ....💞 തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story