വിശ്വാമിത്രം: ഭാഗം 71

viswamithram

എഴുത്തുകാരി: നിലാവ്‌

ഇത്രയും സന്തോഷത്തോടെ കയറി വന്നപ്പോൾ അവസാനം ഇതിനാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.... കല്യാണം കഴിഞ്ഞാൽ ഉറപ്പായും അന്ന് തന്നെ മക്കളുടെ കാര്യം വക്കീലിനോട് പറയണം.... അമ്മയോട് ഒന്നും തോന്നല്ലേ,,, അമ്മക്കെന്തോ പേടിയാ അച്ഛയോട് പറയാൻ.... വിച്ചു പാപ്പന്റെ കല്യാണം കഴിഞ്ഞാൽ നമുക്ക് മൂന്നാൾക്കും കൂടി അച്ഛനൊരു സർപ്രൈസ് കൊടുക്കണം... സങ്കടത്തിനിടയിലും മിത്രയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു... കൂടുതൽ ചിന്തിക്കാൻ നിന്നാൽ സങ്കടക്കടലിൽ മുങ്ങി തപ്പേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് സാരി നേരെ ഉടുത്തു ചുണ്ടിൽ ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത് താഴേക്ക് ചെന്നു.... വിശ്വ എവടെ പോയി മോളെ.... ഒരു ഗ്ലാസ്‌ ജ്യൂസ്‌ മിത്രക്ക് നേരെ നീട്ടി കൊണ്ട് അമ്മ ചോദിച്ചു.... അറിയില്ല അമ്മേ.... എന്നോടൊന്നും പറഞ്ഞില്ല.... ഞെട്ടലും പേടിയും നിറഞ്ഞ ഭാവത്തോടെ മിത്ര പറഞ്ഞു... ഇനി ദേഷ്യം പിടിച്ചു പോയതാണെങ്കിലോ.... മനുഷ്യനെ തീ തീറ്റിക്കാൻ... പോവുമ്പോൾ പറഞ്ഞിട്ട് പോവില്ല.... ഇങ്ങനെ ഓരോന്ന്... ഇനി പാതിരാക്ക് കേറി വരും... കുടിച്ചിട്ട് ഇങ്ങോട്ട് വരട്ടെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും...

മോള് കുടിക്ക്... അമ്മ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മിത്രയെ കണ്ണടിച്ചു കാണിച്ചു... വിച്ചു ഫോണും പിടിച്ചു നിലാവത്തു അഴിച്ചു വിട്ട പാതിരാ കോഴിയെ പോലെ കൊക്കോകോക്കോ പാടി നടക്കുവാണ്... ദിച്ചി പാലായിൽ നിന്നും നല്ലോണം അരിമണി ഇട്ട് കൊടുക്കുന്നുമുണ്ട്..... 😝 വിശ്വ ഉച്ചക്ക് എങ്കിലും വരും എന്ന് വിചാരിച്ച മിത്രക്ക് തെറ്റി.... വിളിച്ചു നോക്കിയപ്പോൾ ഫോൺ കട്ട്‌ കട്ട്‌ ചെയ്യുവാണ്.... അത്രക്കായോ..... മിത്ര വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു... റിങ്ങ് ചെയ്യുന്നുണ്ട് but എടുക്കുന്നില്ല.. സൈലന്റിൽ ഇട്ട് കാണും... എന്തൊരു ജാഡ ആണ്... മിത്ര പിറുപിറുത്തു കൊണ്ട് പറഞ്ഞതും കാറിന്റെ ഹോണടി കേട്ടു.... മിത്ര തന്നെയാണ് ഡോർ ചെന്ന് തുറന്ന് കൊടുത്തത്.... എവിടെ പോയതാ.... മൈൻഡ് ചെയ്യാതെ വിശ്വ പോവുന്നത് കണ്ടതും മിത്ര ചോദിച്ചു... ഇല്ല്യാ കുട്ടി മിണ്ടുന്നില്ല... ചോറെടുക്കട്ടെ... തല ചെരിച്ചു പാളി മുന്നോട്ട് ആക്കി കൊണ്ട് മിത്ര ചോദിച്ചു.... പുള്ളി മൗനവ്രതത്തിൽ ആണെന്ന് തോന്നുന്നു... നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് വിശ്വാ പുറത്തേക്ക് പോവുമ്പോ പറഞ്ഞിട്ട് പോണമെന്നു....

എന്തൊരു പോക്കാ ഇത്‌... അമ്മ ഹാളിലേക്ക് വന്ന് കൊണ്ട് പറഞ്ഞു... വഴക്ക് പറയുന്നത് കേട്ടതും മിത്രക്ക് ചിരി പൊട്ടി... ശബ്ദം പുറത്തേക്ക് വന്നതും വിശ്വ കൂർപ്പിച്ചൊരു നോട്ടം നോക്കി... ഞാൻ ഓഡിറ്റോറിയത്തിലേക്ക് പോയതാ... കാര്യങ്ങൾ ഒക്കെ നേരിട്ട് പറയാമെന്നു കരുതി... വിശ്വ മിത്രയുടെ മുഖത്ത് നിന്നും കണ്ണെടുത്തു അമ്മയെ നോക്കി പറഞ്ഞു... ഓ അപ്പോ മിണ്ടാട്ടം മുട്ടിയിട്ടില്ല... നമ്മളോട് മാത്രമേ മുണ്ടായ്മ ഉള്ളൂ... 😬 മിത്ര പുച്ഛിച്ചു കൊണ്ട് വേറെങ്ങോ നോക്കി... മ്മ്മ്... ചോറെടുത്തു വെക്കട്ടെ നിനക്ക്... അമ്മ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.. വേണ്ട ഞാൻ പുറത്തിന്ന് കഴിച്ചു.... അതും പറഞ്ഞു മൂപ്പര് സ്റ്റെപ് കേറി പോയി.... ഫ്രിഡ്ജിൽ ജ്യൂസ്‌ ഇരിപ്പുണ്ട് മോളെ.. നീയത് കൊണ്ട് ചെന്ന് കൊടുക്ക്.. തണുക്കട്ടെ അവൻ.. മിത്രയെ നോക്കി ചിരിച്ചു കൊണ്ട് അമ്മ റൂമിലേക്ക് പോയി... ഛെ അമ്മക്ക് മനസിലായി... ഒരു വളിച്ച ചിരിയോടെ തലക്കൊരു കൊട്ടും കൊടുത്ത് മിത്ര കിച്ചണിലേക്ക് നടന്നു... ✨️✨️✨️✨️✨️ ഇനി ഇവിടെന്നും ആവി ആയി പോയോ... റൂമിൽ കേറിയപ്പോ വിശ്വയെ കാണാഞ്ഞു മിത്ര പിറുപിറുത്തു....

പെട്ടെന്നാണ് ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി വിശ്വ റൂമിലേക്ക് വന്നത്... ജ്യൂസ്‌... വിശ്വക്ക് നേരെ നീട്ടിക്കൊണ്ട് മിത്ര പറഞ്ഞതും അവൻ അവളെ മറി കടന്ന് വിശ്വ ബെഡിൽ പോയിരുന്നു.. നിങ്ങൾക്ക് വേണ്ടേൽ വേണ്ട... എനിക്ക് കുടിക്കാൻ അറിയാ... എന്നും പറഞ്ഞു മിത്ര ജ്യൂസ്‌ കുടിച്ചു ടേബിളിൽ വെച്ചു... ജാഡ ഇട്ടിരുന്ന വക്കീൽ നൈസ് ആയിട്ട് പ്ലിങ്ങി അത്ര തന്നെ... മിത്രയെ ദേഷ്യത്തോടെ നോക്കി പാന്റ്സിന്റെ പോക്കറ്റിൽ നിന്നും വിശ്വ സിഗരറ്റ്സ് എടുത്തു... നിങ്ങൾക്ക് ദേഷ്യം ഉണ്ടെങ്കിൽ എന്നോട് തീർക്ക് അല്ലാതെ ദേഷ്യത്തിന് ഓരോന്ന് ചെയ്ത് കൂട്ടുവല്ല വേണ്ടത്.... ഞാൻ ചെയ്തത് തെറ്റ്‌ തന്നെയാ സോറി... മിത്ര ദേഷ്യവും സങ്കടവും കൂടി കലർന്ന ഭാവത്തോടെ പറഞ്ഞു... നീ എന്തേലും ചെയ്യ്‌.. i don't care...😏 വിശ്വ പുച്ഛത്തോടെ പറഞ്ഞു.... എന്ന് വെച്ചു നിങ്ങൾക്ക് തോന്നിയത് ചെയ്യാൻ ഞാൻ സമ്മതിക്കില്ല.... വിശ്വയുടെ കയ്യിൽ നിന്നും സിഗരറ്റ് പിടിച്ചു വാങ്ങാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... അന്നേരം കൊണ്ട് തന്നെ വിശ്വ ചുണ്ടിലേക്ക് ചേർത്ത് കൊണ്ട് വലിക്കാൻ തുടങ്ങിയിരുന്നു....

എനിക്ക് ഈ സ്മെൽ തീരെ പറ്റുന്നില്ലാട്ടോ.... ഒന്ന് വലിക്കാതെ ഇരിക്ക്.... നിങ്ങളെന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.... വിശ്വയുടെ വായിൽ നിന്നും സിഗരറ്റ് വലിച്ചു താഴേക്കിട്ട് ഒരു ഗ്യാപ് പോലും കൊടുക്കാതെ മിത്ര ബാത്‌റൂമിലേക്ക് ഓടി.... സോറി..... ഛർദിച്ചു അവശതയോടെ ചുമരിലേക്ക് ചാരി നിൽക്കുന്ന മിത്രയുടെ നെറുകിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... മ്മ്മ്.... വിശ്വയുടെ നെഞ്ചിലേക്ക് തല ചേർത്ത് മിത്ര മൂളി.... Are you ok angry baby .... മിത്രയുടെ പുറത്ത് തട്ടി കൊണ്ട് വിശ്വ ചോദിച്ചു... അതിന് എനിക്ക് കുഴപ്പമില്ലല്ലോ. നിങ്ങടെ ഒലക്കേലെ കള്ള് കുടിയും സിഗരറ്റ് വലിയും... ഇനി വലിച്ചാൽ നിങ്ങളെ ഞാൻ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ്‌ അടിച്ചു കളയും.. നോക്കിക്കോ... അത് വരെ തളർന്നു നിന്ന മിത്ര പെട്ടെന്ന് ഫൂലൻ ദേവി ആയി.... ചർ.... വിശ്വ പറഞ്ഞു മുഴുമിപ്പിക്കാതെ പകപ്പോടെ മിത്രയെ നോക്കി.... അത് ഞാൻ അഭിനയിച്ചതല്ലേ.. വക്കീലിന്റെ ഭാര്യ ആയ എനിക്കും അറിയാം എങ്ങനെ ബീഹെവ് ചെയ്യണമെന്ന്... വിശ്വയുടെ ഷർട്ടിൽ വിരൽ ചുഴറ്റി കൊണ്ട് മിത്ര കള്ളച്ചിരി ചിരിച്ചു... പോടീ.... മിത്രയെ നോക്കി കോക്രി കാണിച്ചു വിശ്വ ഇറങ്ങി പോയി... മിത്ര വായ് പൊത്തി ചിരിച്ചു കൊണ്ട് വിശ്വ പോവുന്നതും നോക്കി നിന്നു..... ✨️✨️✨️✨️ വൈകുന്നേരം ആയപ്പോഴേക്കും മിത്രയുടെ വീട്ടുകാർ വന്നു....

അവനൊറങ്ങി മണീ.. ഇനി ഉണർത്തണ്ട... അമ്മയുടെ തോളിൽ നിന്നും കുട്ടൂസിനെ എടുക്കുന്നതിനിടയിൽ പ്രീതാമ്മ പറഞ്ഞു... ഓ... കെറുവിച്ചു കൊണ്ട് മിത്ര അവനെ തോളിലേക്ക് കിടത്തിയതും,,,, മന്യേ.... എന്നും വിളിച്ചു ഉറക്കത്തിൽ അവൻ മിത്രയെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... കണ്ടോ അത്രക്കുണ്ട് ഞങ്ങൾ തമ്മിൽ... പ്രീതാമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് മിത്ര റൂമിലേക്ക് നടന്നു.... അവനെ ബെഡിലേക്ക് കിടത്തിയതും വിച്ചു റൂമിലേക്ക് ഓടി വന്നതും ഒരുമിച്ചായിരുന്നു.... മണീ... കിതപ്പോടെയുള്ള വിച്ചുവിന്റെ സൗണ്ട് കേട്ടതും കുട്ടൂസിന്റെ സൈഡിൽ പില്ലോ വെച്ചു മിത്ര തിരിഞ്ഞു നോക്കി... കല്യാണച്ചെക്കൻ നന്നായി കിതക്കുന്നുണ്ടല്ലോ... കളിയാക്കി കൊണ്ട് മിത്ര ചോദിച്ചു.... അവൾ വന്നിട്ടുണ്ട്.... ഇന്നെന്തെങ്കിലുമൊക്കെ നടക്കും... ചേട്ടൻ നല്ല ചൂടിലാ... ബെഡിലേക്കിരുന്നു തലയിൽ കൈ വെച്ചു കൊണ്ട് വിച്ചു പറഞ്ഞു... ആ... ആര്... സംശയത്തോടെ മിത്ര ചോദിച്ചു... മീര..... വിച്ചു വെറുപ്പോടെ ആ വാക്ക് ഉച്ചരിച്ചപ്പോൾ മിത്രയുടെ കൈ വിറയലോടെ ചെന്ന് നിന്നത് അവളുടെ വയറിലേക്കാണ്....💞 തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story