വിശ്വാമിത്രം: ഭാഗം 72

viswamithram

എഴുത്തുകാരി: നിലാവ്‌

മിത്ര താഴേക്ക് ചെല്ലുമ്പോൾ കാണുന്നത് വിശ്വ മീരയെ നോക്കി കടുത്തു എന്തോ സംസാരിക്കുന്നതാണ്... അപ്പയും അച്ഛനും പിടിച്ചു മാറ്റാൻ ഒക്കെ നോക്കുന്നുണ്ട്... but വക്കീലിന് അതൊന്നും പ്രശ്നം അല്ലാത്ത രീതിക്കാണ് പെരുമാറ്റം... മീരക്ക് വല്യ മാറ്റം ഒന്നുല്ല്യ.. തല താഴ്ത്തി ആണ് നിൽപ്... അതുകൊണ്ട് എന്താണ് മുഖഭാവം എന്ന് വ്യക്തമല്ല... ഇനി കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണോന്ന് അറിയില്ലല്ലോ.... 😊 രണ്ട് അമ്മമാരും തലക്ക് കൈ കൊടുത്ത് അടുത്ത് തന്നെ നിൽക്കുന്നുണ്ട്.. മീനാമ്മയുടെ ഒക്കത്തു കുട്ടൂസും.... സൊ.. സൊത്തൂട്ടാ... വിശ്വയുടെ ബാക്കിൽ ചെന്ന് ഷർട്ടിൽ പിടി മുറുക്കി വിശ്വക്ക് കേൾക്കാൻ പാകത്തിൽ മിത്ര വിളിച്ചു.... നാണം ഉണ്ടോടി നിനക്ക് ഇങ്ങോട്ട് കാല് കുത്താൻ.. ഒരിക്കലെങ്കിലും നീ ഇവളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ... മിത്രയെ മുന്നിലേക്ക് വലിച്ചു നിർത്തി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും മിത്രയുടെ ചുണ്ട് പാലക്കാട്ടേക്ക് പോവാൻ തുടങ്ങി... (സങ്കടം വന്നിട്ടേയ്.... ) എല്ലാം ഒന്ന് ശെരിയായി വരുമ്പോഴേക്കും നീ എവിടെന്നാ കെട്ടി എഴുന്നള്ളുന്നെ....

ഇനി എന്തൊക്കെ പറഞ്ഞാലും നിന്റെ വയറ്റിലെ കുഞ്ഞ് എന്റെ അല്ല.... വിശ്വ ഗനഗാഭീര്യത്തോടെ പറഞ്ഞു.... വിശ്വാ നീയിത് എന്താ പറയുന്നേ... മീനാമ്മ ഞെട്ടി കൊണ്ട് ചോദിച്ചു... അവളുടെ ഇപ്പോഴത്തെ പ്രശ്നം അതാണമ്മേ.. അവളുടെ കുഞ്ഞിന്റെ അച്ഛൻ ഞാൻ ആണെന്ന്... വിശ്വ പുച്ഛത്തോടെ മീരയെ നോക്കി... ഛീ.. ഒരിക്കൽ നീയിവനെ വേണ്ടാന്ന് വെച്ചു പോയതാ... അന്ന് എനിക്ക് കുഴപ്പം ഉണ്ടായില്ല.. കാരണം നിന്നെക്കാൾ നല്ലൊരു മോളെയാ എനിക്ക് കിട്ടിയത്... ഇനി നീയെന്തെങ്കിലും വായ തുറന്ന് പറഞ്ഞാൽ എന്റെ കയ്യിൽ നിന്നാവും നിനക്ക് കിട്ടാ.... മീനാമ്മയെ അത്രയും ദേഷ്യത്തോടെ ആദ്യം ആയിട്ടാണ് കാണുന്നത്.... ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ അമ്മേ.... അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം... തല താഴ്ത്തി കൊണ്ട് തന്നെയാണ് മീര പറഞ്ഞു... ഇനി നീയൊന്നും വിളമ്പണ്ട... പറഞ്ഞിടത്തോളം മതി.... അത്രക്ക് തന്നിട്ടുണ്ട് നീ ഞങ്ങൾക്ക്.... പെണ്ണുങ്ങൾ ഉണ്ടോ ഇങ്ങനെ... വിച്ചു ദേഷ്യത്തോടെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... ചെയ്തത് തെറ്റാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ട് തന്നെയാ ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത്...

എനിക്ക് പറയാൻ ഉള്ളത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം.... ഇപ്രാവശ്യം തലയുയർത്തി മിത്രയെ നോക്കിയാണ് മീര പറഞ്ഞത്.... നമുക്ക് അകത്തേക്ക് പോവാ.. എനിക്ക് പേടി ആവുന്നു.... വിശ്വയെ നോക്കി കണ്ണ് നിറച്ചു ചുണ്ട് വിതുമ്പി കൊണ്ട് മിത്ര പറഞ്ഞു... ഒന്നുല്ല്യ... അവൾ പറയട്ടെ.. ഞാൻ ഇല്ലേ കൂടെ... മിത്രയുടെ മുടി മാടി ഒതുക്കി കൊണ്ട് വിശ്വ ചിരിച്ചു കാണിച്ചു... ഞാൻ ചെയ്തത് തെറ്റാണ്.. പ്രത്യേകിച്ച് നിന്നോട്... കൂടെപ്പിറപ്പായ നിന്നോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ ചെയ്തത്.... മിത്രയുടെ കൈ രണ്ടും കോർത്തു പിടിച്ചു കൊണ്ടാണ് മീര പറഞ്ഞത്.... മിത്ര വിശ്വയെയും മീരയെയും മാറി മാറി നോക്കി.. നീ വിചാരിച്ച പോലെ,,, ഞാൻ പറഞ്ഞ പോലെ ഈ കുഞ്ഞ് വിശ്വയുടെ അല്ല... എന്റെ ദേവിന്റെ ആണ്... മിത്രയുടെ കയ്യെടുത്തു അവളുടെ വയറിലേക്ക് ചേർത്ത് വെച്ചു കൊണ്ട് മീര പറഞ്ഞു... അപ്പോഴേക്കും ദേവും മീരയുടെ അടുത്ത് വന്ന് നിന്നിരുന്നു... നിറഞ്ഞ കണ്ണുകളോടെ മിത്ര വിശ്വയെ തന്നെ നോക്കി.... വ...ക്കീലിന്റെ കുഞ്ഞ...ല്ല എന്ന് പറഞ്ഞു വക്കീലേ..... സന്തോഷി....ക്ക്.... നമ്മൾ ആഗ്രഹി...ച്ചതല്ലേ ഇത് കേ..ൾക്കാൻ....

വിശ്വയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്ര പൊട്ടിപ്പൊട്ടി കരഞ്ഞു... സോറി... ഞാനും അതിൽ ഒരു ഭാഗം ആയിപ്പോയി.. എന്റെ അടുത്തും തെറ്റ്‌ ഉണ്ടായിരുന്നു.. ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു... ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോവാ.. അതിന് മുന്നേ നിങ്ങളെ കാണണം എന്ന് തോന്നി... സോറി മണിക്കുട്ടീ... മിത്രയുടെ കണ്ണീർ തുടച്ചു കവിളിൽ തലോടി കൊണ്ട് ദേവ് പറഞ്ഞു... കണ്ണീരിനിടയിലും മിത്ര ചിരിച്ചു കാണിച്ചു... പോട്ടെ.. ഇനി നിങ്ങൾക്ക് ശല്യം ആയി ഞാൻ വരില്ല.. അച്ഛനോടും അമ്മയോടും പറയണം ഞാൻ വന്നിരുന്നു എന്ന്.... പറ്റുമെങ്കിൽ അവരോട് എന്നോട് ക്ഷമിക്കാൻ പറയണം.... മിത്രയുടെ കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ട് മീര പറഞ്ഞു... ശെരി എന്നാൽ... ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടത് കൊണ്ടാവണം യാത്ര പറഞ്ഞു അവരിറങ്ങി... അവര് പോയതിന് പിന്നാലെ മിത്ര കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി.... നീയൊന്ന് പോയി നോക്ക്.. അല്ലെങ്കിലേ അത് സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.. ഇത് എല്ലാത്തിനും അവസാനം ആവട്ടെ... അത് വരെ ഒന്നും പറയാതിരുന്ന അച്ഛൻ കേറി പറഞ്ഞു... എന്നാ ഞാനും വരാം....

രംഗം ഒന്ന് ശാന്തമായപ്പോൾ വിച്ചു രംഗത്തേക്ക് വന്നു... എന്തിന്... ഒരു കള്ളച്ചിരിയോടെ വിശ്വ ചോദിച്ചു... ആശ്വസിപ്പിക്കാൻ.... വിശ്വയുടെ പുറത്തുഴിഞ്ഞു കൊണ്ട് വിച്ചു ഇളിച്ചു കാട്ടി... ആ സമാധാനിപ്പിക്കൽ ഞാൻ ചെയ്തോളാം.. നീ നിന്റെ പെണ്ണിനെ സമാധാനിപ്പിക്ക്... നിന്റെ ഫോൺ കുറെ നേരം കൊണ്ട് റിങ്ങ് ചെയ്യുന്നതാ മോൻ അതിലൊരു തീരുമാനം ഉണ്ടാക്ക് ആദ്യം.... വിച്ചുവിന്റെ ഷോൾഡറിൽ തട്ടി കൊണ്ട് വിശ്വ അകത്തേക്ക് ഓടെടാ ഓട്ടം ഓടി... പ്രിയതമ എന്ത് എടുക്കുവായിരിക്കും.... 😁 വിശ്വ റൂമിൽ ചെന്ന് നോക്കിയപ്പോൾ മിത്രയും ഇല്ല്യാ മണിയും ഇല്ല്യാ... ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടതും വിശ്വ ഓടി ചെന്ന് അവിടെ തമ്പടിച്ചു നിന്നു... നാൻ ശങ്കരൻ തമ്പി 🏃‍♀️🏃‍♀️.... കുഞ്ഞേ..... വിശ്വ പേടിച്ചിട്ട് കൊട്ടി പാട്ട് തുടങ്ങി... ഒരഞ്ചു മിനിറ്റ് കഴിഞ്ഞിട്ടാണ് മിത്ര വാതിൽ തുറന്നത്.... അന്നേരം കൊണ്ട് വിശ്വ കരഞ്ഞു കരഞ്ഞു ഒരു വഴിക്കായിരുന്നു... കുഞ്ഞ് ഉള്ളിൽ കേറി എന്താ ചെയ്യുന്നേ എന്നറിയില്ലല്ലോ... എന്താ മനുഷ്യാ... മര്യാദക്കൊന്ന് കരയാൻ പോലും സമ്മതിക്കില്ലെന്ന് വെച്ചാൽ... മിത്ര ടവൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് ചോദിച്ചു...

നീ എന്തിനാ കരയുന്നെ... അവള് കുഞ്ഞിന്റെ അച്ഛൻ ഞാൻ അല്ലാന്നല്ലേ പറഞ്ഞെ.. ഓടി പോയി ഒരു ലഡ്ഡു തിന്നേണ്ട സമയത്ത്.. ഛെ... വിശ്വ മിത്രയെ അടിമുടി നോക്കി... എന്റെ ലോലൻ വാതിലിൽ കൊട്ടിയിട്ട് അലമുറ ഇടുന്നുണ്ടായിരുന്നല്ലോ.. അതെന്തിനാ ആവോ... മിത്രയും വിട്ട് കൊടുത്തില്ല... അത് ഞാൻ.. പിന്നെ നിന്നെ പേടിപ്പിക്കാൻ.... വിശ്വ പല്ലിളിച്ചു കൊണ്ട് പറഞ്ഞു..... കൺകോണിൽ അതാ കണ്ണീര് അതാദ്യം തുടക്കാൻ നോക്ക്.... മിത്ര വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും വിശ്വ ചിറി കോട്ടി കൊണ്ട് തിരിഞ്ഞു നിന്നു... A kiss you give now will make this moment even happier....തരില്ലേ വക്കീലേ.. വിശ്വയെ പിറകിൽ നിന്ന് ചുറ്റി പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... അതിന് നിനക്ക് മൂഡ് ഇല്ലല്ലോ... മിത്രയെ മുന്നിലേക്ക് നിർത്തി കൊണ്ട് വിശ്വ ചുണ്ട് ചുളുക്കി... ഒരുമ്മ ഞാൻ ഇങ്ങോട്ട് ചോദിച്ചതിന് നിങ്ങളെന്തിനാ മൂഡ് മാറ്റുന്നെ.... മിത്ര ദേഷ്യത്തോടെ ബെഡിൽ പോയിരുന്നു... ഉമ്മ തന്നാൽ എനിക്കത് പോരെന്നു തോന്നും... സൊ ഞാൻ വേറെന്തെങ്കിലും ചെയ്യാൻ നിന്നാൽ നിനക്ക് മൂഡ് ഇല്ല്യല്ലോ... അതുകൊണ്ട് ഒരുമ്മ കിട്ടി നീ മാത്രം സന്തോഷിക്കണ്ട...

മിത്രയുടെ കവിളിൽ നുള്ളി കൊണ്ട് വിശ്വ ചിരിച്ചു... കള്ള വക്കീൽ.... 😤 മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയുടെ മുഖത്ത് നിന്നും മുഖം തിരിച്ചു... നിനക്കെന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ കുഞ്ഞേ... മിത്രയുടെ മുഖം കയ്യിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... എന്ത് പറയാൻ... ഒന്നൂല്ല്യല്ലോ... സൗണ്ടിൽ വ്യത്യാസം വരാത്ത രീതിയിൽ മിത്ര പറഞ്ഞൊപ്പിച്ചു... എനിക്കറിയാം കുറച്ച് ദിവസം ആയിട്ട് ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ... പെട്ടെന്ന് നിന്റെ മൂഡ് സ്വിങ് ആവുന്നുണ്ട്.. എന്നോട് എന്തോ മറച്ചു വെക്കുന്ന പോലെ... വിശ്വ വിഷമത്തോടെ പറഞ്ഞു... മൂഡ് സ്വിങ് ആവാൻ വയറ്റിലെ രണ്ട് ബേബി ഹോർമോൺസിന്റെ തകരാർ കാരണമാ... മിത്രക്കങ്ങനെ പറയണം എന്നുണ്ടായിരുന്നുവെങ്കിലും മിണ്ടിയില്ല... അത് പിന്നെ... എനിക്കിത്തിരി സാവകാശം തരണം... വിച്ചുവിന്റെ കല്യാണം കഴിഞ്ഞാൽ എന്തായാലും ഞാൻ പറയും... അതുവരെ എന്നോടൊന്നും ചോദിക്കരുത്... മിത്ര മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു... ഓക്കേ ഓക്കേ.... മിത്രയുടെ കവിളിൽ മുത്തി കൊണ്ട് വിശ്വ ചിരിച്ചു....

ഇതങ്ങു നേരത്തെ തന്നാൽ പോരായിരുന്നോ... കപടദേഷ്യത്തോടെ മിത്ര ചോദിച്ചു... ഓരോന്നിനും ഓരോ ടൈം ഉണ്ട്.. ഇന്ന് പറയാൻ ഞാൻ സമയം തന്നിട്ടും നീ പറയാൻ ഉള്ളത് നീട്ടിക്കൊണ്ട് പോവുന്നു.. എന്നാൽ ഞാനോ... ഞാൻ നീ ചോദിച്ചതിന് രണ്ട് മിനിട്ടിന് ശേഷം ഉമ്മ തന്നില്ലേ.. ഔ... വിശ്വ കൈ മലർത്തി കാണിച്ചു... നിങ്ങളെത്ര വക്കീൽ സ്വഭാവം പുറത്തെടുത്താലും ഞാൻ വിച്ചുവിന്റെ കല്യാണം കഴിയാതെ ഒന്നും പറയില്ല... ചുണ്ട് രണ്ടും കൂട്ടി സിബ്ബ് പൂട്ടുന്ന പോലെ കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഓഹ്... പുഴുങ്ങി തിന്നെന്നാൽ.... ഇനി അന്ന് ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞാൽ ഞാൻ കാണിച്ചു തരാം.. ഹാ... എന്നും പറഞ്ഞു വിശ്വ റൂം വിട്ട് പോയി... നിങ്ങടെ അച്ഛന്റെ സ്വഭാവം ഇപ്പൊ മനസിലായില്ലേ... വാശിക്കാരനാ... ഹും.. വയറിൽ തലോടി പറഞ്ഞു കൊണ്ട് മിത്ര കാലും നീട്ടി ഇരുന്നു ✨️✨️✨️✨️✨️✨️ വിശ്വ താഴേക്ക് ചെന്നപ്പോൾ എല്ലാരും മീരയെ കുറിച്ചുള്ള ചർച്ചയിൽ ആണ്... ഒന്ന് നിർത്തുന്നുണ്ടോ.. നല്ലൊരു കാര്യം നടക്കാൻ പോവുമ്പോഴും ആ പിശാശിന്റെ കാര്യമെ പറയാൻ ഉള്ളൂ...

അതുവരെ കേട്ടിരുന്ന വിച്ചു സഹി കെട്ട് പറഞ്ഞു... അതെന്താ ഇത്ര നല്ല കാര്യം... അച്ഛന് കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു... എന്റെ കല്യാണം... നിങ്ങളിവിടെ വയറും വീർപ്പിച്ചിരിക്ക്... വിച്ചു ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും കോട്ടി കൊണ്ട് പറഞ്ഞു... അതിലും നല്ല ദുരന്തമാ ഇന്ന് നടന്നത്... ഇന്ന് നടന്നത് മഴയാ നിന്റെ കല്യാണത്തിൽ വെള്ളപ്പൊക്കമാ വരാൻ പോവുന്നെ... തഗ്ഗ് അച്ഛൻ... അച്ഛനായിപ്പോയി... ഇല്ലേൽ വല്ല കുപ്പത്തൊട്ടിയിലും കിടന്നേനെ.. ഒന്നരവയസ്സായ ഇവനെ കൂടെ നശിപ്പിക്ക്... കുട്ടൂസിനെ വാരി എടുത്ത് വിശ്വക്കൊപ്പം വിച്ചുവും മുറ്റത്തേക്കിറങ്ങി... എങ്ങോട്ടാ... മീനാമ്മ ഓടി ചെന്ന് കൊണ്ട് ചോദിച്ചു... വെള്ളപ്പൊക്കത്തിന്റെ മുന്നോടിയായി കുറച്ച് കാര്യം കൂടി ചെയ്യാൻ ഉണ്ട്... അമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് വിശ്വ പറഞ്ഞു.. ചകോദരാ നീയും.... 😤😤😤 വിശ്വയുടെ തലക്ക് കൊട്ടി കൊണ്ട് വിച്ചു കോ ഡ്രൈവർ സീറ്റിലേക്ക് കേറി കുട്ടൂസിനെ മടിയിൽ ഇരുത്തി.... പറഞ്ഞ ഡയലോഗ് ഏറ്റ സ്ഥിതിക്ക് ഞാൻ തന്നെ വണ്ടി ഓടിച്ചോളാ എന്ന ഗമയിൽ ഡ്രൈവർ സീറ്റിലേക്ക് വിശ്വയും.... 💃 ✨️✨️✨️✨️✨️

വിശ്വയും വിച്ചുവും കുട്ടൂസിനെയും കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ സമയം ഒരുപാട് ലേറ്റ് ആയിരുന്നു...... കുട്ടൂസിനേം കൊണ്ട് വിച്ചു സ്വന്തം റൂമിലേക്ക് പോയി.. വിശ്വ റൂമിലേക്ക് ചെല്ലുമ്പോൾ മിത്ര ചമ്രം പടിഞ്ഞു ബെഡിൽ ഇരിക്കുവാണ്... ആഹാ നീ ഉറങ്ങിയില്ലേ.. റൂമിൽ ലേറ്റ് ഇട്ട് ഷർട്ട് ഊരുന്നതിനിടയിൽ വിശ്വ ചോദിച്ചു... ആ അച്ഛാ മീൻകറി നന്നായിരുന്നു.. ലേശം കൂടി ഉപ്പ് ആവാം... മിത്ര തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... എന്ത്.... വിശ്വ മിത്രയുടെ അടുത്തേക്കിരുന്നു കൊണ്ട് ചോദിച്ചു.. കുട്ടൂസെ ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ട്രൗസറിൽ ചീച്ചി ഒഴിക്കരുതെന്ന്.. നീ നിന്റെ അളിയനെ പോലെ പഠിക്കുവാണോ.. മീനാമ്മ പറഞ്ഞിട്ടുണ്ട് വക്കീൽ പായേൽ പാത്തി ആണെന്ന്... അതും പറഞ്ഞു മിത്ര ഇരുന്ന് ചിരിക്കാൻ തുടങ്ങി... ദൈവമേ അമ്മ അതും പറഞ്ഞു കൊടുത്തോ... ഉറക്കത്തിൽ ആയത് ഭാഗ്യം.. ഇല്ലേൽ നാണം കെട്ടേനെ... വിശ്വ തലക്ക് കൈ കൊടുത്തിരുന്നു... വക്കീലിന് ഉമ്മ വേണ്ടേ.... പ്രണയാതുരമായ ചോദ്യത്തിൽ വിശ്വ തല പൊക്കി മിത്രയെ ഒന്ന് നോക്കി... ശ്ശെ ഉറക്കത്തിൽ ആയി പോയി...

കുഞ്ഞേ.... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് വിശ്വ വിളിച്ചു... ചുണ്ടിൽ ഉമ്മാ... വിശ്വയുടെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് മിത്ര ചിരിച്ചു.... വിശ്വയുടെ റൊമാന്റിക് സിങ്കം സടകുടഞ്ഞെഴുന്നേറ്റു.... തിരിച്ചു മിത്രയുടെ ചുണ്ടിൽ ചുംബിച്ചതും മിത്ര അവനെ തള്ളിമാറ്റി... മീശ കുത്തുണ്‌... വെട്ടിക്കള... പാതി കണ്ണ് തുറന്ന് വിശ്വയുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഈ രാത്രിയോ.. നാളെ പോരെ.... വിശ്വ മിത്രയുടെ ചുണ്ടിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു... നാളെ വേണ്ട.. മിനിഞ്ഞാന്ന് രാത്രി വെട്ടിക്കോ... വിശ്വയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഇത് ഉറക്കപ്രാന്തു ആണോ അതോ കള്ള് അകത്തു ചെന്നതാണോ എന്തോ... മിത്രയെ ബെഡിലേക്ക് കിടത്തി കൊണ്ട് വിശ്വ ചിരിച്ചു.... കള്ള് കുടിച്ചത് നിങ്ങടെ തന്ത... ഉറക്കത്തിനിടയിലും വിശ്വയെ ചുറ്റിപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഓഹ് കെട്ടിപ്പിടിച്ചിട്ടാണ് ഭവതിയുടെ ചീത്ത വിളി... നിന്റെ തന്ത അല്ല എന്റെ തന്ത.... മിത്രയുടെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... ലൂസിഫർ ഞാനും കുറെ കണ്ടതാ മാറ്റിപ്പിടി... വിശ്വയുടെ നെഞ്ചിൽ പല്ലാഴ്ത്തി കൊണ്ട് മിത്ര പറഞ്ഞതും വിശ്വ ചിരിയോടെ അവളെ ചുറ്റി പിടിച്ചു കിടന്നു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story