വിശ്വാമിത്രം: ഭാഗം 73

viswamithram

എഴുത്തുകാരി: നിലാവ്‌

തലേന്ന് തന്നെ കല്യാണത്തിന്റെ തിരക്കൊക്കെ തുടങ്ങിയിരുന്നു.. മിത്രക്ക് ആണേൽ ആളും ബഹളവും തിക്കും തിരക്കും കാരണം വല്ലാത്ത ഇറിറ്റേഷൻ ആയിരുന്നു... ഒന്നാമത് വെയിറ്റ് ഉള്ള ഡ്രെസ്സും... എല്ലാം കൂടി അഴിച്ചിട്ട് ഒന്ന് നീണ്ടു നിവർന്നു കിടന്നാൽ മതി എന്നായി പോയി അവൾക്ക്.... അത്രക്ക് സഹി കെട്ടതും മീനാമ്മയോട് ഇപ്പൊ വരാം എന്നും പറഞ്ഞു മിത്ര മോളിലേക്ക് കയറാൻ നിന്നതും,,, മീനയുടെ മൂത്ത മരുമകൾ അല്ലെ.. അവിടെ പോയി നിക്കേണ്ട സമയത്ത് നീയിതെവിടെ പോവാ കുട്ട്യേ... കല്യാണത്തിന്റെ അന്ന് കണ്ടതാ നിന്നെ... അമ്മായിയെ മനസിലായോ... ഒരു പെണ്ണൊരുത്തി മിത്രയുടെ കയ്യിൽ കേറി പിടിച്ചു കൊണ്ട് തുടങ്ങി കത്തിക്കൽ... മിത്രക്ക് ആണേൽ കാലിന്റെ പെരുവിരൽ വഴി തല വരെ കേറി ഒരു സാധനം.. കലിപ്പെയ് കലിപ്പ് കലിപ്പ് 🙊🙊... നിങ്ങളെന്നെ കല്യാണത്തിന്റെ അന്നല്ലേ കണ്ടിട്ടുള്ളു... ഞാനും അന്നേ നിങ്ങളെ കണ്ടിട്ടുണ്ടാവു... എല്ലാം കൂടി ഓർത്തിരിക്കാൻ കഴിവുണ്ടെൽ ഞാൻ നാല് സപ്പ്ളി വാങ്ങി ഇങ്ങനെ ഇരിക്കുമോ... മിത്ര ശബ്ദത്തിൽ അയവ് വരുത്തി കൊണ്ട് പറഞ്ഞു... അതന്നെ....

നിനക്ക് എങ്ങനെ ഓർമ വരാനാ... ഞാൻ സുമംഗലി.... ഇവിടുത്തെ മീനയുടെ അച്ഛന്റെ അമ്മാവന്റെ മോന്റെ മോളാ.. ബന്ധം പിടികിട്ടിയോ... അമ്മായി ചിരിച്ചു കൊണ്ട് ചോദിച്ചു... മ്മ്മ്... ദീർഘ സുമംഗലി ഭവ... പല്ലും ഞെരിച്ചു കൊണ്ട് മിത്ര പറഞ്ഞു... കല്യാണം കഴിഞ്ഞിട്ടിപ്പോ എത്ര ആയി വിശേഷം ഒന്നും ആയീലെ... തള്ള വിടാൻ ഉദ്ദേശമില്ല... എന്തെ ഈ ചോദ്യം വരാത്തെ എന്ന് ആലോചിക്കുവായിരുന്നു... ഞങ്ങടെ സോപ്പിനിത്തിരി സ്പീഡ് കൂടുതലാ.. നിങ്ങടെ സോപ്പെന്താ ഇത്ര സ്ലോ ആയത്... മിത്ര തിരിച്ചു അമ്മായിയുടെ കയ്യിൽ കേറി പിടിച്ചു കൊണ്ട് ചോദിച്ചു... ആദ്യത്തെ കുട്ടി ഒക്കെ വേഗം വേണം അധികം വൈകിപ്പിക്കാൻ നിക്കരുത്... പെണ്ണുംപിള്ളക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു... രണ്ടാമത്തെ കുട്ടിയും നേരത്തെ ആയാൽ കുഴപ്പം ഉണ്ടോ... മിത്രക്ക് ചംചയം... 😌 അതേയ് വായിലെ നാവ് കൂടുതൽ ആണെന്ന് വിചാരിക്കരുത്... വിചാരിച്ചാൽ തന്നെ എനിക്ക് കുഴപ്പവും ഇല്ല്യാ.. ഈ പറച്ചില് ഒന്ന് നിർത്തിയിരുന്നേൽ എനിക്കൊന്ന് പോവാമായിരുന്നു... സഹി കെട്ട് അത്രേം മടുത്തു മിത്ര പറഞ്ഞു... അമ്മായി ഒന്ന് പ്ലിങ്ങിയോ...

ഏയ് തോന്നിയതാവും.... മൂപ്പത്തി ഒന്ന് ഇളിച്ചു കൊണ്ട് അപ്പുറത്തിരിക്കുന്ന പെണ്ണിന്റെ ചെവി കാർന്ന് തിന്നാൻ തുടങ്ങി... Good luck.... തലക്ക് കൈ കൊടുത്ത് കൊണ്ട് മിത്ര റൂമിൽ കയറി ഫാൻ ഇട്ടു... എന്റമ്മേ.... ബെഡിന്റെ നടുക്ക് കുക്കുടാസനം (അതേത് ആസനം എന്ന് ചോദിക്കരുത് എനിക്കറിയാൻ പാടില്ല ) ഇരുന്ന് കൊണ്ട് മിത്ര ശുദ്ധവായു ശ്വസിച്ചു.... എന്ത് പറ്റി നിനക്ക്... മിത്ര നല്ല വായു ശ്വസിച്ചു തുടങ്ങിയതും വിശ്വ റൂമിലേക്ക് കയറി വന്ന് ഡോർ കുറ്റിയിട്ട് കൊണ്ട് ചോദിച്ചു... ദേ അടുത്തത്... എനിക്കവിടെ നിന്ന് മടുത്തിട്ട് വന്നതാ.... ഒന്ന് നേരെ ചൊവ്വേ ഇരിക്കാം എന്ന് കരുതിയപ്പോൾ... ഹോ... മിത്ര ഇട്ടിരുന്ന ഷാൾ ബെഡിലേക്കിട്ടു കൊണ്ട് പറഞ്ഞു... കുഞ്ഞേ..... വിശ്വ മിത്രയുടെ അടുത്തേക്ക് ചെന്നിരുന്നു കൊണ്ട് ചോദിച്ചു... ഒന്ന് പോ വക്കീലേ എനിക്കത്രക്കും ഇറിറ്റേഷൻ വരുവാ.. മടുത്തു എനിക്ക്.. ഇതൊക്കെ ഒന്ന് ഊരി ഇട്ടാൽ മതി.... മുടിയെല്ലാം കൂടി വാരി കെട്ടി വെച്ചു കൊണ്ട് മിത്ര പറഞ്ഞു... നിനക്ക് കംഫോർട്ട് ആയ രീതിക്ക് നടന്നാൽ പോരെ.. ഇതൊക്കെ കെട്ടിച്ചുറ്റാൻ നിന്നോടാരാ പറഞ്ഞെ.... സിമ്പിൾ ഡ്രസ്സ്‌ ഇട്ടാൽ പോരെ...

ഒന്ന് ഫ്രഷ് ആയി വാ അപ്പോഴേക്കും പകുതി ആശ്വാസം ആവും... മിത്രയുടെ പുറകിൽ ചെന്ന് ടോപ്പിന്റെ സിബ് ഊരി കൊണ്ട് വിശ്വ പറഞ്ഞു.. ഹേയ് നിങ്ങളെന്താ ചെയ്യുന്നേ... പിടഞ്ഞെഴുന്നേറ്റ് തിരിഞ്ഞു നിന്ന് കൊണ്ട് മിത്ര ചോദിച്ചു... സിബ്ബ് ഊരുവാ... നിനക്ക് ഫ്രഷ് ആവണ്ടേ.. വിശ്വ അങ്കലാപ്പോടെ ചോദിച്ചു... എ... എനിക്കറിയാം അഴിക്കാൻ.. നിങ്ങൾ താഴേക്ക് പൊക്കോ.... പുറകിൽ കൈ വെച്ചു നിന്ന് കൊണ്ട് മിത്ര പറഞ്ഞു... നിന്റെ പറച്ചില് കേട്ടാൽ ഞാൻ ഒന്നും കാണാത്ത പോലെ ഉണ്ടല്ലോ.. ഒന്ന് സഹായിക്കാമെന്ന് വെച്ചപ്പോൾ.. ഇനി ഒറ്റക്ക് ചെയ്യ്‌... 😏😏 വിശ്വ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് റൂം വിട്ട് പോയി... ഹും.. റൊമാൻസിക്കാൻ വന്നേക്കുന്നു കള്ള വക്കീൽ... മിത്ര ഡോർ ലോക്ക് ചെയ്ത് വേഗം ഫ്രഷ് ആയി സിംപിൾ ആയിട്ടുള്ള എന്നാൽ ആരും കുറ്റം പറയാത്ത രീതിക്കുള്ള സാരി എടുത്തുടുത്തു... അതാവുമ്പോ വയറിനു കാറ്റും വെളിച്ചവും കിട്ടുകയും ചെയ്യും ചൂടും സഞ്ചാരവും കുറയുകയും ചെയ്യും... ഓഹ് ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്... മുടിയെല്ലാം വാരികെട്ടി മുന്നിലേക്കിട്ട് കൊണ്ട് മിത്ര സ്വയം ഒന്ന് നോക്കി...

എല്ലാം കഴിഞ്ഞതും മിത്ര താഴേക്ക് ഇറങ്ങി ചെന്നു.... നീ ഡ്രസ്സ്‌ മാറ്റിയോ... മിത്രയുടെ അടുത്തേക്ക് വന്ന് കൊണ്ട് പ്രീതാമ്മ ചോദിച്ചു... ആ അമ്മാ എനിക്കാ ഡ്രസ്സ്‌ ഇട്ടിട്ട് ഭയങ്കര ഇറിറ്റേഷൻ.. എന്തൊരു ചൂടാണ്... ഇപ്പോൾ ഞാൻ ഓക്കേ ആണ്... ഇളിച്ചു കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും കുട്ടൂസിനെ വാങ്ങി കൊണ്ട് മിത്ര പറഞ്ഞു... എന്നാൽ പിന്നെ ആ കുന്തം കുത്തിക്കേറ്റിയ നേരം കൊണ്ട് നിനക്ക് സാരി ഉടുത്താൽ പോരായിരുന്നോ.. ഇത്തിരി പക്വത ഒക്കെ തോന്നുന്നുണ്ട്.... മിത്രയുടെ സാരിയുടെ മുന്താണി നേരെ ഇട്ട് കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു... സാരി എടുത്താൽ എങ്ങനെ പക്വത വരാൻ ആണ്.. സ്വഭാവം ഇതല്ലേ.. അടുത്ത് നിൽക്കുന്ന വിശ്വയെ പാളി നോക്കിക്കൊണ്ടാണ് മിത്ര പറഞ്ഞത്.... ആൾക്കാർ ശ്രദ്ധിക്കുന്നേടി ഒന്ന് പതുക്കെ പറഞ്ഞാൽ എന്താ... പ്രീതാമ്മ മിത്രയുടെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു... കേൾക്കാൻ ഉള്ളവർ കേട്ടാലല്ലേ അമ്മേ പ്രേയോജനം ഉണ്ടാവൂ... മിത്ര ചിരിയോടെ വിശ്വയെ ഒന്ന് തട്ടി പുറത്തേക്ക് നടന്നു... മന്യേ...... തോളിൽ കിടക്കുന്ന കുട്ടൂസ് മിത്രയുടെ ബ്ലൗസിന്റെ ഹുക്ക് അഴിച്ചു കൊണ്ട് വിളിച്ചു..

(തെറ്റിദ്ധരിക്കല്ലേ പുറകിൽ ആണ് ഹുക്ക് 😌) മന്യേ എന്ന് ദേവന്റെ പോലെ വിളിച്ചിട്ട് അസുര സ്വഭാവം കാണിക്കുന്നോ.. ഇടെടാ ഹുക്ക്... 😤 മിത്ര കുട്ടൂസിനെ നോക്കി പറഞ്ഞു കൊണ്ട് കുറച്ച് ഉള്ളിലേക്ക് മാറി നിന്നു... ഹാ... മ... ന്യേ... ഉമ്മാ.. അവളുടെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് ചെക്കൻ രണ്ടാമത്തെ ഹുക്കും അഴിച്ചു... കുട്ടിക്ക് രസായി തോന്നുന്നു ഹുക്ക് കളി 🤭🤭... എടാ കാട്ടാളന് ഉണ്ടായവനെ.. ഇടെടാ ഹുക്ക്... അവന്റെ... മിത്ര ദേഷ്യത്തോടെ കുട്ടൂസിന്റെ രണ്ട് കയ്യും പിടിച്ചു വെച്ചു ചുമരിനോട് ചാരി നിന്നു... അറിയുന്ന ഒരാളെ പോലും കാണാൻ ഇല്ലല്ലോ.. മിത്ര നാല് പുറം വീക്ഷിക്കുന്നതിനിടയിൽ പിറുപിറുത്തു... കുട്ടൂസ് ആണേൽ മിത്രയുടെ തോളിൽ കിടന്ന് ചിരിക്കുവാണ്.. കുട്ടിക്ക് എന്തെ പറ്റിയെ ആവോ... നീ ചിരിക്ക്.. നിനക്ക് ഞാൻ തരുന്നുണ്ട്... കുട്ടൂസിനെ നോക്കി പിറുപിറുത്തു കൊണ്ട് പറഞ്ഞതും പ്രീതാമ്മ അതുവഴി പോവുന്നത് കണ്ടു... അമ്മാ.. ഒന്നിങ്ങു വാ അമ്മാ.. ഹുക്ക്.. ഹുക്ക്.. ഇടാൻ.. ഇങ്ങ് വാ.. അങ്ങോട്ട് വരാൻ പറ്റില്ല... മിത്ര ആംഗ്യഭാഷയിൽ പറഞ്ഞു നോക്കി... അമ്മ എന്തൊക്കെയോ കയ്യും കലാശവും കാണിച്ചു തിരിച്ചു പോയി...

പെറ്റ തള്ളക്കുള്ള സ്നേഹം.. ഇനി നിങ്ങളും എന്നോടിത് പോലെ ചെയ്യുമോ.. മൂത്ത ഒരെണ്ണം ചെയ്ത പണിയാ.. മിത്ര വയറിലേക്ക് കൈ ചേർത്ത് കൊണ്ട് പറഞ്ഞു.... മന്യേ.. വാ... വ.... മിത്രയുടെ വയറിലേക്ക് നോക്കി സംശയത്തോടെ കുട്ടൂസ് ചോദിച്ചു... വാവ.. ആദ്യം എന്റെ ഹുക്ക് ഇട്ട് താ അല്ലേൽ ഞാൻ നിന്നെ അണ്ണാച്ചിക്ക് കൊടുക്കും.. നോക്കിക്കോ... മിത്ര ചിണുങ്ങി കൊണ്ട് പറഞ്ഞതും വിശ്വ അങ്ങോട്ടേക്ക് വന്നു... കറക്റ്റ് ടൈമിംഗ് ആണ് 😝 നിന്നെ തിരഞ്ഞു ഞാൻ എത്ര നടന്നു.... പ്രീതാമ്മ പറഞ്ഞു നീയിവിടെ നിന്ന് കഥകളി കളിക്കുന്നുണ്ടെന്ന്.. വന്നേ അവിടെ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്.. മിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഞാൻ വരില്ല്യ.... മിത്ര പുറകിലേക്ക് തെള്ളി കൊണ്ട് പറഞ്ഞു... അതെന്ത് പറ്റി.. നിന്റെ ഇറിറ്റേഷൻ ഇതുവരെ പോയില്ലേ... വിശ്വ കളിയാക്കി കൊണ്ട് ചോദിച്ചു... ഇവനോട് ചോദിക്ക്.. ഈ കുട്ടിപ്പിശാശ്... എന്റെ മാനം പോയർന്നു... മിത്ര ചിണുങ്ങി കൊണ്ട് കുട്ടൂസിനെ നോക്കി.. അവൻ ആണേൽ ലൈറ്റും ബൾബും ഒക്കെ നോക്കി രസിക്കുവാണ്... അവനെന്ത് ചെയ്തെന്നാ...

വിശ്വ അത്ഭുതത്തോടെ ചോദിച്ചു.. നോക്ക്.. നോക്കിക്കാണ്.... മിത്ര തിരിഞ്ഞു നിന്ന് കാണിച്ചപ്പോഴാണ് താൻ എന്താ ചെയ്തതെന്ന് ഓർമ വന്നത്... ഒരു വളിച്ച ചിരിയോടെ മിത്ര ചെരിഞ്ഞു വിശ്വയെ നോക്കി.. ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നേ.... തനിയെ ഇടാൻ നോക്ക്... വിശ്വ ജയിച്ച സന്തോഷത്തിൽ പറഞ്ഞു... എനിക്ക് പറ്റണ്ടേ.. ഒന്നിട്ട് തരുമോ.. നല്ല വക്കീൽ അല്ലെ... വിശ്വയുടെ വിരൽ എണ്ണിക്കൊണ്ട് മിത്ര പറഞ്ഞു... എന്തൊക്കെ ആയിരുന്നു... ഇപ്പൊ എന്തായി.. തിരിഞ്ഞു നിക്കങ്ങോട്ട്.. മിത്രയെ പിടിച്ചു തിരിച്ചു കൊണ്ട് വിശ്വ പിറുപിറുത്തു.... വിശ്വയുടെ കൈ മിത്രയുടെ പുറത്തിഴഞ്ഞതും പൊള്ളി പിടഞ്ഞു കൊണ്ട് അവള് വിശ്വയെ തിരിഞ്ഞു നോക്കി... എനിക്കിങ്ങനെ ഒക്കെയേ ഇടാൻ പറ്റു.. അല്ലേൽ ഞാൻ ഇട്ടിട്ടു പോവും... വിശ്വ കൈ മലർത്തി കാണിച്ചു കൊണ്ട് പറഞ്ഞു... എന്തേലും ചെയ്യ്‌.. നിനക്ക് ഞാൻ തരാട്ടാ... നീ അളിയന് സ്കോപ് ഉണ്ടാക്കി കൊടുത്തതല്ലേടാ... മിത്ര പുച്ഛം വിതറി കൊണ്ട് ചോദിച്ചു.. മ്മ്.. മിത്രയുടെ താലി വായിലേക്കിട്ടുകൊണ്ടവൻ മൂളി...

എനിക്കറിയാ ചോറ് ഇവിടെയും കൂറ് അവിടെയും.. അനുഭവിക്കുന്നത് ഈ ഞാനും... മിത്ര പറയുന്നതിനിടയിൽ തന്നെ വിശ്വ ഹുക്ക് ഇട്ട് കൊണ്ട് മിത്രയെയും കുട്ടൂസിനെയും ചേർത്ത് പിടിച്ചു... I love you... മിത്രയുടെ തോളിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു.. ആയ്ലവ്... വിശ്വയെ നോക്കി കുട്ടൂസ് പറഞ്ഞു.... കുട്ടിക്ക് വരെ മനസിലായി കാര്യങ്ങൾ.. നിനക്കാ ബോധം ഇല്ലാത്തെ.. വാടാ നമുക്ക് ഫോട്ടോ എടുക്കാൻ പോവാ നിന്റെ മണി ഇവിടെ നക്ഷത്രവും എണ്ണി നിക്കട്ടെ... വിശ്വ മിത്രയുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് പോയി... മന്യേ.. താ.... റ്റാ.... കൈ വീശി കാണിച്ചു കൊണ്ട് കുട്ടൂസ് വിശ്വയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു... ആഹാ അത്രക്കായോ ഒരു തോള് കണ്ടാൽ അപ്പോ ചാഞ്ഞോളണം... നാണം ഉണ്ടോടാ നിനക്ക്.. ക്ർർ... വേഗത്തിൽ നടന്ന് വിശ്വയെ മൂട് കൊണ്ട് തട്ടി മാറ്റി ആദ്യം മിത്ര സ്റ്റേജിൽ സ്ഥലം പിടിച്ചു.. അല്ല പിന്നെ.... ✨️✨️✨️✨️ കുറച്ച് കഴിഞ്ഞപ്പോൾ ആനവണ്ടിയും ദിയയും വന്നു... എന്നത്തേയും പോലെ അയാളുടെ കയ്യിൽ അവൾക്കായി കടലമിട്ടായിയും ഉണ്ടായിരുന്നു... 😊

ദിയ പണ്ടത്തേക്കാൾ നല്ല ഹാപ്പി ആയിട്ടാണ് ഇപ്പോ കാണുമ്പോൾ.... പെട്ടെന്നാണ് സ്പോട് ലൈറ്റ് വിശ്വക്ക് നേരെ വന്നത്.... Girl You're My Chammak Challo Where You Go Girl I'm Gonna Follow What You Want Girl Just Let Me Know You Can Be My Chammak Challo..... SRK യുടെ പാട്ട് ഉച്ചത്തിൽ മുഴങ്ങിയതും എല്ലാവരും മിത്രയെ പോലെ വായും പൊളിച്ചു നിന്നു... അതിനേക്കാൾ മിത്രയെ ഞെട്ടിച്ചത് പാട്ടിനൊപ്പം സ്റ്റെപ് കളിക്കുന്ന വിശ്വയെ കണ്ടപ്പോൾ ആണ്... Old man കൊള്ളാലോ.. സ്വയം കൈ കൊട്ടി ചിരിച്ചു കൊണ്ട് മിത്ര ഓർത്തു... Wanna Be My Chammak Challo, O O O.. Wanna Be My Chammak Challo, O O O.. Wanna Be My Chammak Challo, O O O.. Wanna Be My Chammak Challo, O O O.. വരികൾ തുടങ്ങിയതും വിശ്വ സ്റെപ്പിട്ടു മിത്രയെ ചേർത്ത് പിടിച്ചു കപ്പിൾ ഡാൻസ് കളിക്കാൻ തുടങ്ങി... ആദ്യം മിത്രക്ക് ചമ്മലും നാണവും ഒക്കെ വന്നെങ്കിലും എല്ലാരും പാട്ടിന്റെ ത്രില്ലിൽ ആണെന്ന് കണ്ടതും മിത്രയും പതിയെ എല്ലാം മറന്ന് ചുവട് വെക്കാൻ തുടങ്ങി... ("മഗതീമ്മേ ചമ്മക് ചല്ലോ " എന്ന് പാടി നടന്ന ഞാൻ ഇപ്പോഴാണ് അറിയുന്നേ wanna be my chammak challo ആണെന്ന്....

വിശ്വാമിത്രം കൊണ്ട് വന്ന മാറ്റമെയ്... 🤪🤪).... അധികവും SRK യുടെ തന്നെ ഹൈലൈറ്റ് ആയിട്ടുള്ള സോങ്‌സ് മിക്സ്‌ ആക്കിയിട്ടുള്ള മാഷ് അപ്പ്‌ ആയിരുന്നു ഉണ്ടായിരുന്നത്... കളിച്ചു കളിച്ചു എല്ലാവരും മതി മറന്ന് ആടി തിമിർത്ത നിമിഷങ്ങൾ... 💃💃 വിശ്വയുടെ അച്ഛൻ അടക്കം ഉള്ള വയസ്സന്മാർ ഡാൻസ് മാസ്റ്റർ വിക്രം സാറിന്റെ സ്റെപ്സ് കടം എടുത്ത നിമിഷങ്ങൾ.... 💃💃 ഇടക്കെപ്പോഴോ തിരക്കിനിടയിൽ,,, കളിക്കിടയിൽ വിശ്വയും മിത്രയും പിടി വിട്ട് പോയി.... പലരും പല ജോഡികളെ എടുത്ത് കളിച്ചു... കറങ്ങി തിരിഞ്ഞു വിച്ചുവിന്റെ അടുത്ത് മിത്ര എത്തി.. വക്കീലിന്റെ അടുത്ത് ദിയയും എത്തി... അത് കണ്ട് കുശുമ്പ് മൂത്തു സ്വയം കറക്കം ഉണ്ടാക്കി കറങ്ങി തിരിഞ്ഞു മിത്ര ആനവണ്ടിയുടെ അടുത്ത് എത്തി... പിന്നെ പറയണ്ടല്ലോ രണ്ടാളുടെയും പൊസ്സസ്സീവ്നെസ് കൂടി മൂക്കിന്റെ തുമ്പിൽ എത്തി... എയ്ഷ് മൂക്കത്താണല്ലോ...... ണ്ടി... 🙊🤣

മിത്ര ആനവണ്ടിയുടെ കയ്യിൽ പിടിച്ചാൽ വിശ്വ ദിയയുടെ അരയിൽ പിടിക്കും.... മിത്ര ആനവണ്ടിയുടെ തോളിൽ കൈ വെച്ചാൽ വിശ്വ ദിയയെ ചുറ്റി പിടിക്കും... ലാസ്റ്റ് സഹി കെട്ട് ദേഷ്യം പിടിച്ചു മിത്ര വിശ്വ ആണെന്ന് കരുതി ആനവണ്ടിയുടെ കഴുത്തിൽ കേറി പിടിച്ചു.. മൂപ്പരാണെങ്കിൽ കഴുത്തറുത്ത കോഴിയെ പോലെ കിടന്നു പിടയുവാണ്.... കോകോകൊക്കോകൊക്കോക്കോ 🤭... മരണവെപ്രാളത്തിൽ മിത്രയ്ക്കിട്ട് ഒരു പിച്ച് കൊടുത്തപ്പോൾ ആണ് കയ്യിൽ ഇരിക്കുന്ന കഴുത്തു വക്കീലിന്റെ അല്ല ആനവണ്ടിയുടെ ആണെന്ന് മിത്രക്ക് മനസിലായത്... ഒരു സോറിയും പറഞ്ഞു ആക്കിച്ചിരിക്കുന്ന വിശ്വക്ക് അഞ്ചാറു പുച്ഛവും ഇട്ട് കൊടുത്ത് പകരം വീട്ടാൻ വേണ്ടി മിത്ര കപ്പിൾ ഡാൻസ് ഒറ്റക്ക് കളിച്ചു കാണിച്ചു കൊടുത്തു.. 😤😤 കളി എല്ലാം കഴിഞ്ഞു എല്ലാരും തളർന്നു ഓരോ മുക്കിലായി ഇരുന്നപ്പോഴാണ് വിശ്വ ഒരു കാര്യം ശ്രദ്ധിക്കുന്നത്.... മിത്ര..... മിത്രയെ കാണുന്നില്ല... !!!!😲 തുടരും.........

കമന്റ്‌ ആയി സ്റ്റിക്കർ ഇടുന്നത് കൂടുന്നുണ്ട്.. സൊ ഇനി ഞാൻ സ്റ്റിക്കർ ഇട്ട് കഥ എഴുതും 😤നോക്കിക്കോ.... അല്ലേൽ ഒരു കാലത്തും കൊച്ചുങ്ങളുടെ കാര്യം മിത്ര വിശ്വയോട് പറയില്ല്യ.. കുഞ്ഞ് റിവഞ്ച്... 😖🏃‍♀️ പ്യാർ only... 💞

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story