വിശ്വാമിത്രം: ഭാഗം 74

viswamithram

എഴുത്തുകാരി: നിലാവ്‌

മീര വന്ന് പോയതിന്റെ ഹാങ്ങോവർ വിശ്വക്കിത് വരെ മാറിയിട്ടില്ല.... അതിന്റെ ഇടയിൽ,,,, ഇത്രയും നല്ലൊരു സന്തോഷ ദിവസം ആയിട്ട്..... ആരോടും ഒന്നും പറയാതെ വിശ്വ ആദ്യം പോയി നോക്കിയത് പിന്നാമ്പുറത്തേക്കാണ്.... അവിടെന്ന് നേരെ അകത്തു പോയി നോക്കിയപ്പോൾ ആള് അവിടെ എങ്ങും ഇല്ല്യാ.. കാറിന്റെ കീ എടുത്ത് പോക്കറ്റിൽ ഇട്ട് കൊണ്ട് വിശ്വ തിരിഞ്ഞതും മുന്നിൽ അച്ഛൻ.. നീ ഈ തിരക്കിനിടയിൽ എവിടെ പോവുവാ.. മണി ഒരുപാട് ആയി... അച്ഛൻ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... ഞാൻ കല്യാണമാല വാങ്ങാൻ വേണ്ടി പോവുവാ അച്ഛാ.. അവിടെ നിന്ന് വിളിച്ചിരുന്നു... വിശ്വ തപ്പി പിടിച്ചു കൊണ്ട് പറഞ്ഞു... എനിക്ക് മനസിലായി നിന്റെ പോക്ക്.. എന്നോട് നുണ പറയണ്ടായിരുന്നു എന്നാലും... അച്ഛൻ സെന്റി അടിച്ചു കൊണ്ട് തുടങ്ങിയതും വിശ്വ വല്ലായ്മയോടെ അച്ഛനെ നോക്കി... അത് പിന്നെ അച്ഛാ.... ഞാൻ വിഷമം ആവണ്ടല്ലോ എന്ന് കരുതി... വിശ്വ മുഴുവൻ പറയാതെ നിർത്തി... എടാ എന്നോട് പറഞ്ഞൂടെ.. ഞാനും വരാം കമ്പനിക്ക്.. ഞാൻ വല്ലാതെ കുടിക്കുവൊന്നും ഇല്ല്യാ.. ഒരു ബോട്ടിൽ മതി...

അച്ഛൻ വിശ്വയുടെ കയ്യിൽ തൂങ്ങി... അച്ഛൻ എന്തിന്റെ കാര്യവാ പറയുന്നേ... വിശ്വക്കങ്ങോട്ട് മനസിലാവുന്നില്ല... നീ അടിക്കാൻ വരുവല്ലേ.. വേം വാ മീനാമ്മ കാണുന്നതിന് മുന്നേ പോവാം... അച്ഛൻ വിശ്വയുടെ കയ്യും പിടിച്ചു പമ്മി പമ്മി നടന്നു... ഒന്ന് പോയെ അങ്ങോട്ട്.. പെര കത്തുമ്പോഴാ വാഴ നടുന്നെ... അച്ഛന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് വിശ്വ മുന്നോട്ട് നടന്നു... എടാ പിന്നാമ്പുറം വഴി പോവാടാ... അത് വഴി പോയാൽ നിന്റെ അമ്മ പിന്നാമ്പുറം മുന്നിലേക്ക് ആക്കി തരും.. നീ വല്ല്യ വക്കീൽ ആണെന്ന് വെച്ച് വല്യ ഗമയിൽ പോയി അവളുടെ മുന്നിൽ ചാടി കൊടുക്ക്... എടാ ഞാൻ ഈ വഴി പുറത്ത് വന്ന് നിൽക്കാ... എന്നേം കൂട്ടി പോണേ... അച്ഛൻ വിളിച്ചു പറഞ്ഞു മുണ്ടും മടക്കി കുത്തി പിന്നാമ്പുറത്തെ മതിൽ ചാടി കയറി.. മനുഷ്യന് തലക്കിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അങ്ങേരുടെ കുടി.... ഈ പെണ്ണിത് എവിടെ പോയോ എന്തോ... വക്കീലിന്റെ ബുദ്ധി ഉണർന്നു... കാറിന്റെ ലോക്ക് തുറന്ന് ഡോർ തുറക്കാൻ നിൽക്കുമ്പോൾ ആണ്,,, മന്യേ... എന്നും വിളിച്ചു കുട്ടൂസ് ഫുഡ്‌ സെക്ഷന്റെ അടുത്തേക്ക് തപ്പി തടഞ്ഞു പോവുന്നത് കണ്ടത്...

ദൈവമേ ഞാൻ ആദ്യമേ അവിടെ പോവേണ്ടതായിരുന്നു.. പ്യാവം മീര... വിശ്വ തലക്ക് കൈ കൊടുത്ത് ഡോർ കാല് കൊണ്ടടച്ചു അവിടം നോക്കി ഓടി... ഇതേ സമയം നമ്മടെ അച്ഛൻ റോട്ടിൽ ഇരുട്ടത്തു ഫോണിലെ ഫ്ലാഷും അടിച്ചു വാച്ചിലേക്കും റോട്ടിലേക്കും മതിലിലേക്കും നോക്കി നിക്കുവാണ്.. മകനെ മകനെ നീ എങ്ങു പോയി.... അച്ഛൻ അച്ഛനിവിടെ കാത്ത് മടുത്തു... 🙄 വിശ്വ കുട്ടൂസിനെയും എടുത്ത് ഫുഡ്‌ വിളമ്പുന്നിടത്തു ചെന്ന് നോക്കുമ്പോൾ ആരെയും കാണുന്നില്ല... ഫുഡ്‌ കൊടുക്കാൻ ആവുന്നേ ഉള്ളൂ മാധു... എവടെ നിന്റെ മണി... വിശ്വ കുട്ടൂസിനെയും ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... താ... ഇടത്തോട്ട് വിരൽ ചൂണ്ടി കൊണ്ടവൻ വിശ്വയെ നോക്കി... ഫുഡ്‌ ഉണ്ടാക്കുന്നിടത്തു ഇവൾക്കെന്താ പണി... വിശ്വ പിറുപിറുത്തു കൊണ്ട് ചെന്ന് നോക്കുമ്പോൾ കാണുന്നത്................. ബിരിയാണി ചെമ്പിന്റെ അടുത്ത് ചെയറിട്ടിരുന്നു ബിരിയാണി ചെമ്പിന്മേൽ അവൾക്കുള്ള ഫുഡ്‌ ഒക്കെ നിരത്തി വെച്ചേക്കുവാണ്... അതാവുമ്പോ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ നിരത്തി വെക്കാൻ... കുറച്ച് കൂടി ഇടെടോ... ഞാൻ ഇവിടുത്തെ മൂത്ത മരുമകളാ... ആ കഷ്ണം മതി....

അച്ചാറിലെ മാങ്ങ കഷ്ണം ചൂണ്ടി കാണിച്ചു കൊണ്ട് മിത്ര ചിക്കൻ കാല് കടിച്ചു പറിച്ചു.... കുഞ്ഞേ..... മിത്രയെ കണ്ടതിലുള്ള എക്സൈറ്റ്മെന്റും അവളെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ട അത്ഭുതവും കൂടി ചേർന്നൊരു ഭാവത്തിൽ വിശ്വ വിളിച്ചു... വ.. വക്കീലേ.... വിശ്വയെ കണ്ടതും ചാടി എണീറ്റ് കൊണ്ട് കയ്യിലെ കാല് മിത്ര പിറകിലേക്ക് ഒളിപ്പിച്ചു... ഓടി വന്ന് വേഗം വിശ്വ അവളെ ചേർത്ത് പിടിച്ചു കൊണ്ട് മുഖം മുഴുവനും ചുംബിച്ചു.... ആൾക്കാര് നോക്കുന്നു മനുഷ്യാ.. രണ്ട് തന്നാലും എനിക്ക് കുഴപ്പം ഉണ്ടായിരുന്നില്ല.. ഇതിപ്പോ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി.. ഞാൻ ചോറ് തിന്നുവല്ലേ മാറങ്ങോട്ട്... വിശ്വയെ പതിയെ മാറ്റി ചിക്കൻ കുട്ടൂസിന്റെ വായിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് മിത്ര ചുണ്ട് ചുളുക്കി... കാറ്ററിങ്ക്കാര് ലൈവ് ആയിട്ട് റൊമാൻസ് കണ്ട രീതിയിൽ കണ്ണും മിഴിച്ചു നിൽക്കുന്നു... നീയിതെങ്ങോട്ടാ മിണ്ടാതെയും പറയാതെയും പോന്നത്... വിശ്വ ഒരു ചെയർ വലിച്ചിട്ട് അതിലേക്കിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... ഞാൻ ഇങ്ങോട്ട്.. കളിച്ചു കളിച്ചു മനുഷ്യന്റെ വയറ് കുളത്തി പിടിച്ചു..

എന്നാ പിന്നെ ഒരു തുള്ളി വെള്ളം കുടിക്കാം എന്ന് കരുതി ഇവിടെ വന്നപ്പോൾ ഫുഡ്‌ ഒക്കെ റെഡി ആയി ഇരിക്കുന്നു... എന്തേലും കുറവ് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി പ്ലേറ്റിലേക്ക് ഇച്ചിരി ഇടാൻ പറഞ്ഞു.. അത്രേ ഉള്ളൂ... പക്ഷെ എല്ലാം ടേസ്റ്റ് ചെയ്യുന്നതിന് മുന്നേ നിങ്ങൾ കേറി വന്നു അതും വിത്ത്‌ ഉമ്മ... ബ്ലാഹ്... മിത്ര കെറുവിച്ചു കൊണ്ട് വിശ്വയെ നോക്കി... നിന്നെ പെട്ടെന്ന് കാണാതായപ്പോൾ ഞാൻ നല്ലോണം പേടിച്ചു... എവിടെ പോയെന്ന് തിരഞ്ഞിട്ട് കാണാനും ഇല്ല്യ.... വിശ്വ തല താഴ്ത്തി കൊണ്ട് പറഞ്ഞു... കള്ള വക്കീലേ ഞാൻ ഒറ്റക്ക് ഒളിച്ചോടി പോയെന്ന് വിചാരിച്ചോ... മിത്ര പല്ല് കടിച്ചു കൊണ്ട് ചോദിച്ചു... ഞാൻ ഓർക്കേണ്ടതായിരുന്നു നീ പോവുവാണേൽ ഇതുവരെ പോവുവൊള്ളു എന്ന്.... വിശ്വ കടിച്ചു പിടിച്ച ചിരി പുറത്തേക്ക് വിട്ട് കൊണ്ട് പറഞ്ഞു... കൃമി വക്കീൽ.. ദേഷ്യത്തോടെ വിശ്വയുടെ കണ്ണിൽ കയ്യ് തേച്ചു കുട്ടൂസിനെ ഒക്കത്തു വെച്ച് മിത്ര കാറ്റെറിംങ്‌കാരെ നോക്കി... ഇതൊക്കെ അടച്ചു വെച്ചേക്ക് കുറച്ച് കഴിഞ്ഞാൽ ഞാൻ വീണ്ടും വരും.... വിശപ്പ് മാറിയില്ല...

എന്നും പറഞ്ഞു കൈ കഴുകി കുലുക്കുഴിഞ്ഞു നീട്ടി തുപ്പി കയ്യിലെ വെള്ളം വിശ്വയുടെ മുഖത്തേക്ക് തളിച്ച് കൊണ്ട് മിത്ര കൂളായി പോയി.... മന്യേ.... എച്ചി.... മിത്രയുടെ കയ്യിൽ പിടിച്ചു നോക്കിക്കൊണ്ട് കുട്ടൂസ് ചുണ്ട് ചുളുക്കി... നിന്റെ അളിയന്റെ കണ്ണിൽ തേച്ചു കൊടുത്തിട്ടുണ്ട്... പോയി നക്കി തിന്ന്... പിന്തിരിഞ്ഞു നടന്ന് വിശ്വയുടെ മടിയിലേക്ക് കുഞ്ഞിനെ വെച്ച് കൊടുത്ത് മുന്താണി എടുത്ത് അരയിൽ കുത്തി മിത്ര ഇടത്തും വലത്തും നോക്കാതെ വീട്ടിലേക്ക് പോയി... ✨️✨️✨️✨️✨️ വിശ്വ കണ്ണൊക്കെ കഴുകി ഒരു വിധം റെഡി ആക്കി വീട്ടിലേക്ക് വന്നപ്പോൾ എല്ലായിടത്തും ശ്മശാന മൂകത.. ഇതെന്തോന്നിത്... വിശ്വ മുഖം ഒക്കെ തുടച്ചു ഫുഡ്‌ സെക്ഷനിൽ നിന്നും മുറ്റത്തേക്ക് കാല് കുത്തിയതും,,, മോനെ... എന്നും പറഞ്ഞു മീനാമ്മ വിശ്വയെ കെട്ടിപ്പിടിച്ചു കരഞ്ഞു... എന്ത് പറ്റി... മിത്ര അവിടെ തന്നെ ഇല്ലെന്ന് നോക്കി കൊണ്ടാണ് വിശ്വ ചോദിച്ചത്... ഏട്ടാ... അച്ഛൻ.. അച്ഛനെ കാണുന്നില്ല... ഞാൻ ഇവിടെ ഒക്കെ തിരഞ്ഞു... വിച്ചു കിതച്ചു കൊണ്ട് പറഞ്ഞു.... കാണുന്നില്ലെന്നോ... അച്ഛൻ എവിടെ പോവാനാ.. ഇവിടെ എവിടേലും ഉണ്ടാവും...

അമ്മക്കിതെന്താ.... വിശ്വ ചിരി വരുത്തി കൊണ്ട് പറഞ്ഞു.. അല്ലേടാ.. ഡാൻസ് കഴിഞ്ഞു പിന്നെ ഞാൻ കണ്ടിട്ടില്ല... സത്യം ആടാ ഇവിടെ എല്ലാം തിരഞ്ഞു.. ഇവിടെ ഉണ്ടെങ്കിൽ കാണില്ലേ... വിശ്വാ എനിക്ക് പേടി ആവുന്നു... അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു... ഒന്ന് കഴിഞ്ഞാൽ ഒന്നാണല്ലോ.. മണിയെ ആണേൽ ഫുഡ്‌ സെക്ഷനിൽ നോക്കാമായിരുന്നു.. അച്ഛനെ ഇപ്പോൾ... വിശ്വ മുഴുവനും പറയാതെ എന്തോ ഓർത്തു..... എന്തേലും ഒന്ന് പറയെടാ.... വിശ്വയെ പിടിച്ചു കുലുക്കി കൊണ്ട് മീനാമ്മ പറഞ്ഞു.... അച്ഛൻ എവിടെയും പോയിട്ടില്ല.. വാ കാണിച്ചു തരാം.. ഒരു ടോർച്ചും എടുത്തോ... വിച്ചുവിനെ നോക്കി വിശ്വ പറഞ്ഞതും... ഫോണിന്റെ ഫ്ലാഷ്‌ ലൈറ്റ് പോരെ... നാണം കുണുങ്ങി കൊണ്ട് വിച്ചു ചോദിച്ചു... എന്തെങ്കിലും എടുത്തിട്ട് ഒന്ന് വേഗം വാടാ... എനിക്കിപ്പോ എന്റെ രാമേട്ടനെ കാണണം... മീനാമ്മ മുഖം ഒക്കെ തുടച്ചു കൊണ്ട് പറഞ്ഞു... വിശ്വ മുന്നിലും ബാക്കി ഒക്കെ പിന്നാലെയും നടന്നു... നീയിതെങ്ങോട്ടാടാ പോവുന്നെ... ഗേറ്റ് തുറന്ന് പോവുന്ന വിശ്വയെ നോക്കിക്കൊണ്ട് അമ്മ ചോദിച്ചു... അമ്മക്ക് അച്ഛനെ കാണണോ എങ്കിൽ വാ മിണ്ടാതെ...

കള്ളച്ചിരിയോടെ വിശ്വ മുന്നിലേക്ക് നടന്നു... ഒന്ന് വേം അനങ്ങി നടക്ക് ചെക്കാ... വിച്ചുവിനെ തട്ടി കൊണ്ട് മീനാമ്മ പറഞ്ഞു.. നടക്കുവല്ലേ... കാലനങ്ങി തന്നെയാ നടക്കുന്നെ... വിച്ചു മീനാമ്മയിൽ നിന്നും മാറി നടന്നു... അടുത്ത തട്ടൽ എപ്പോഴാ വരാന്ന് പറയാൻ പറ്റില്ലേയ്... കുറച്ച് നടന്നതും വിശ്വ നിന്നു.. പിന്നാലെ ബാക്കിയുള്ളവരും.... ദേ കിടക്കുന്നു നിങ്ങടെ രാമേട്ടൻ... മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്ന അച്ഛനെ ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞു.... അമ്മ അച്ഛനെ ഒരു നോക്ക് നോക്കി പിന്നെ ബാക്കിയുള്ളവരെ ഒന്ന് നോക്കി.. ചെക്കന്റെ അച്ഛൻ ആണ് റോട്ടിൽ കിടന്നുറങ്ങുന്നേ... ഔ നാണക്കേട് വേറെയുണ്ടോ... 🙄 കുടിച്ചിട്ടാണോ കിടപ്പ് അമ്മേ... അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് വിച്ചു ചോദിച്ചു.... പിന്നെ പറയണ്ടല്ലോ അമ്മയുടെ അവസ്ഥ... അവിടെ കിടക്കുന്ന വടി എടുത്ത് അച്ഛന്റെ കാല് നോക്കി അമ്മ ഒന്ന് കൊടുത്തു... നീയിപ്പോഴാണോ വരുന്നേ.. ഞാൻ എത്ര നേരം കൊണ്ട്... പറഞ്ഞു കഴിഞ്ഞാണ് അച്ഛൻ ആളെ കാണുന്നെ.. മീ... നാ.. മ്മേ നീയെന്താ ഇവിടെ... 🤔 അച്ഛൻ ചാടി എണീറ്റ് കൊണ്ട് ചോദിച്ചു..

നിങ്ങൾക്കെന്താ ഈ റോട്ടിൽ പണി മനുഷ്യാ.. അമ്മ നിന്ന് തുള്ളുവാണ്.... ഞാൻ... ഞാൻ മൂത്രഴിക്കാൻ... അച്ഛൻ മുണ്ടൊക്കെ കുടഞ്ഞു മടക്കി കുത്തി കൊണ്ട് പറഞ്ഞു... വീട്ടിൽ കക്കൂസ് ഇല്ലാഞ്ഞിട്ടാണോ നിങ്ങള് രാത്രി ഇങ്ങോട്ട് വന്നേ.. ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട്... അമ്മ അച്ഛനെ അടിമുടി ഒന്ന് നോക്കി... എല്ലാവരും അവിടെ നിക്കുമ്പോൾ ഞാൻ എങ്ങനെയാ മൂത്രഴിക്കുന്നേ മീനെ.... ഞാൻ നിക്കുവല്ലേ... അച്ഛൻ സ്വയം ഒന്ന് നോക്കി... എടാ മഹാപാപീ.. സ്വന്തം തന്തയെ തന്നെ ബലി കൊടുക്കണമെടാ... മനസ്സിൽ വിശ്വയെ നല്ലോണം പ്രാകുന്നുണ്ട്.. അമ്മാ പോട്ടെ.... നല്ലൊരു ദിവസം ആയിട്ട്.. എനിക്ക് വിശക്കുന്നമ്മാ... അമ്മയുടെ കയ്യിൽ നിന്നും വടി കളഞ്ഞു വയറിൽ കൈ വെച്ച് കൊണ്ട് മിത്ര ഇളിച്ചു... വീണ്ടും.... വിശ്വ താങ്ങിന് അവിടെ ഉള്ള മരത്തിൽ ചാഞ്ഞു നിന്നു.... ✨️✨️✨️✨️ മിത്രയുടെ പറച്ചിലിൽ അമ്മ വീണത് കൊണ്ട് അച്ഛനെ കയ്യോടെ പിടിച്ചു അമ്മ നടന്നു.. ഇള്ളക്കുട്ടി എപ്പോഴാ കൈ വിട്ട് പോണെന്നു അറിയില്ല 😁😁🤭🤭... എല്ലാരും ഒരുമിച്ചിരുന്നു പാട്ടൊക്കെ ആയി ഫുഡടി കഴിഞ്ഞു...

കിടക്കാൻ ആയി റൂമിൽ ചെന്നപ്പോൾ തറ പോയിട്ട് ഡോറിന്റെ അവിടെ പോലും കിടക്കാൻ സ്ഥലം ഇല്ല്യാ... 🙄🙄 അത്രയും ക്ഷീണിച്ചു നിൽക്കുവായിരുന്ന മിത്ര വിശ്വയെ ദയനീയമായൊന്ന് നോക്കി... ഞാൻ എന്ത് ചെയ്യാൻ ആണ് ബുക്ക്‌ഡ് എന്നൊരു ബോർഡ് തൂക്കാമായിരുന്നില്ലേ.... വിശ്വ കൈ മലർത്തി... മിത്ര ഡോറിലേക്ക് നോക്കാൻ പറഞ്ഞതും വിശ്വ ഒന്ന് നോക്കി... Booked by mr and mrs വിശ്വാസ്... വക്കീൽ... അതെങ്കിലും കണ്ട് പേടിച്ചോട്ടെ എന്ന് കരുതിയ താഴെ വക്കീൽ എന്ന് കൊടുത്തത്.. ഒരു വിലയും ഇല്ലല്ലേ... മിത്ര ആക്കിച്ചിരിച്ചു... വാ നമുക്ക് ടെറസ്സിൽ പോയി രാ പാർക്കാം... വിശ്വ മിത്രയുടെ കയ്യിൽ പിടിച്ചു... ഞാൻ ഒരു പുതപ്പെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ.. താഴെ കിടക്കുന്ന ഓരോന്നിന്റെയും മേലിൽ തൊട്ട് നോക്കിക്കൊണ്ട് മിത്ര പറഞ്ഞു...

ഒരെണ്ണം എനിക്കും... നിലത്ത് ഉള്ള സ്ഥലത്ത് ഇരുന്ന് മിത്രയെ വെയ്റ്റി കൊണ്ട് വിശ്വ പറഞ്ഞു .... പുതപ്പ് കിട്ടിയില്ല.. രണ്ട് സാരി കിട്ടി വാ പോവാം.. വിശ്വയുടെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു രണ്ടാളും കൂടി മേലേക്ക് കേറി... ഇവിടേം ബുക്ക്‌ഡോ... അവിടെ ചെന്നപ്പോൾ കല്യാണ ചെക്കൻ അടക്കം അച്ഛനും മീനാമ്മയും അപ്പയും പ്രീതാമ്മയും കിടക്കുന്നത് കണ്ട് രണ്ടാളും മുഖത്തോട് മുഖം നോക്കി... വാ നിങ്ങൾക്കുള്ള സ്ഥലം ഞാൻ ഇട്ടിട്ടുണ്ട്.. ഇവിടെ കിടന്നോ.. അച്ഛൻ തള്ളി കൊണ്ട് ഇച്ചിരി സ്ഥലം രണ്ട് പേർക്കും കൂടി കൊടുത്തു.... ഒരുമ ഉണ്ടേൽ ഉലക്കമേലും കിടക്കാം എന്നാ... അവരവിടെ കിടക്കട്ടെ പിള്ളാരെ.. നിങ്ങടെ റൂമൊ,,, ബെഡോ ബുക്ക്‌ഡ് ആയോ എന്ന് പോയി നോക്കിക്കേ.... 🙄🙄തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story