വിശ്വാമിത്രം: ഭാഗം 75

viswamithram

എഴുത്തുകാരി: നിലാവ്‌

മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചപ്പോൾ ആണ് വിശ്വ കണ്ണ് തുറന്നത്... (ടെറസിൽ എങ്ങനെ വെള്ളം വരാനാ... മൂത്രം ആണോ ഇനി 🙄😆) വിശ്വ കണ്ണ് തിരുമ്മി കൊണ്ട് ചുറ്റും ഒന്ന് നോക്കി... ഞാൻ ഇതെവിടെയാ... മന്ദപ്പോടെ വിശ്വ എണീറ്റിരുന്നു.... നേരം വെളുക്കുന്നേ ഉള്ളൂ.. മഞ്ഞു തുള്ളികൾ പൊഴിയുന്നുണ്ട് (അപ്പോ അതാണ് മുഖത്തേക്ക് വീണത് 🏃‍♀️).... കാക്കകൾ വലിയ ശബ്ദത്തോടെ കൂട് വിട്ട് തീറ്റ തേടി പോവുന്നു.... സൂര്യ രശ്മികൾ മരങ്ങൾക്കിടയിലൂടെ എത്തി നോക്കുന്നുണ്ട്... പുതക്കാൻ എടുത്ത സാരിക്കിടയിൽ മുഖം പൂഴ്ത്തി കിടക്കുവാണ് മിത്ര.... അച്ഛനും അമ്മയും ഒക്കെ എണീറ്റ് പോയിട്ടുണ്ട്... വിച്ചു ആണേൽ ദിച്ചി ആണെന്ന് കരുതി ആവണം ചെടിച്ചട്ടിയും കെട്ടിപ്പിടിച്ചു കിടക്കുന്നു... എണീക്കേടാ ശവമേ.. ഇന്ന് നിന്റെ കല്യാണം ആണ്... കാല് കൊണ്ട് വിച്ചുവിന്റെ മൂട്ടിൽ തോണ്ടി കൊണ്ട് വിശ്വ പറഞ്ഞതും വിച്ചു ചാടി എണീറ്റു... കല്യാണം എന്ന് കേട്ടാ കുട്ടി വേറെ ലെവലാ... ഞാൻ പോയി കുളിച്ചിട്ട് വരാം... എന്നും പറഞ്ഞു പുതപ്പെല്ലാം വാരി ചുറ്റി വിച്ചു പോയി... ഇതാണ് ഏറ്റവും വല്യ ടാസ്ക്... മണീ...

അന്തമില്ലാതെ കിടക്കുന്ന മിത്രയെ തട്ടി വിളിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... ചമ്മക് ചല്ലോ... o o ഓഹോ... മിത്ര കൈ കൊണ്ട് ആക്ഷൻ ഇട്ട് കിടന്നു... ചമ്മക് ചല്ലോ എത്തിയിട്ടേ ഉള്ളോ.. ഇനി എന്തോരം പാട്ട് ഉണ്ട് ഇന്നലത്തെ ബാക്കി.. അതൊക്കെ ചൊപ്നം കണ്ട് ഏട്ടന്റെ കുട്ടി എണീക്കുമ്പോഴേക്കും അവന്റെ കെട്ടും കഴിയും സദ്യയും കഴിയും.... കുഞ്ഞേ.... എണീക്ക്..... മിത്രയുടെ രണ്ട് കയ്യിലും പിടിച്ചു വിശ്വ അവളെ എണീപ്പിച്ചിരുത്തി.... എനിക്കിഷ്ടല്ല നിങ്ങൾ ദിയേച്ചിയെ തൊടുന്നത്.... വിശ്വയുടെ നെഞ്ചിലേക്ക് തല ചേർത്ത് കിടന്നു കൊണ്ട് മിത്ര പറഞ്ഞു.... തൊട്ടാലേ കുഴപ്പമുള്ളൂ.... 😉 മിത്രയുടെ മുടിയൊക്കെ മാടി ഒതുക്കി സാരി ഒക്കെ നേരെ ആക്കിക്കൊണ്ട് വിശ്വ ചോദിച്ചു... ദേ ദേ ഇവിടെ ഇട്ടാൽ മതി... ഇവിടെ ബിരിയാണി വിളമ്പാൻ ഉള്ളതാ... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... അപ്പോ ഇതുവരെ ഉറക്കം വെടിഞ്ഞില്ലേ.. ഇപ്പൊ ശെരിയാക്കി തരാം... വിശ്വ ചിരിച്ചു കൊണ്ട് മിത്രയുടെ ചെവിയിലേക്ക് ചുണ്ട് ചേർത്തു... അതേയ് നിന്റെ മേക്കപ്പ് സെറ്റ് ഒക്കെ വേണേൽ പോയി നോക്കിക്കോ..

ഇന്നലെ റൂം കയ്യേറിയവർ ഒക്കെ കബോർഡ് ഒക്കെ അതാ തുറന്ന് നോക്കുന്നു... ഇനി അതില്ല ഇതില്ല എന്നും പറഞ്ഞു വന്നേക്കരുത്... എന്റെ കൃഷ്ണാ... രണ്ട് കണ്ണും വലിച്ചു തുറന്നു ഒരു നിമിഷം മിത്ര മെപ്പോട്ട് നോക്കി... കെട്ടിപ്പിടിച്ചു ഇരിക്കാതെ പിടി വിട് മനുഷ്യാ... മിത്ര എഴുന്നേറ്റ് നിന്ന് സാരി എടുത്ത് കുത്തി... വരുമ്പോൾ ഇതൊക്കെ മടക്കി വെച്ചേക്കണേ.. നിലത്ത് കിടക്കുന്നതെല്ലാം ചൂണ്ടി കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... എനിക്കെന്തിന്റെ കേടായിരുന്നു.... മണീ കുഞ്ഞേ.. ഞാൻ വെറുതെ പറഞ്ഞതാടി.. ഇത് എല്ലാം എടുത്ത് വെച്ചു പോടീ... വിശ്വ കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു... ഒന്ന് പോ മനുഷ്യാ.... ഏതവളാടി എന്റെ മേക്കപ്പ് ബോക്സ്‌ എടുക്കുന്നെ... ഓടാൻ പോവുന്ന പോലെ കാല് തറയിൽ ഉരതി മുന്നോട്ട് പതിയെ ഓടി കൊണ്ട് മിത്ര വിളിച്ചു പറഞ്ഞു... ആ ബെസ്റ്റ്... ഈ ഓട്ടം ഓടാൻ ആണ് അവള് ഇത്രേം ബിൽഡ് അപ്പ്‌ കൊടുത്തത്... കഷ്ടം തന്നെ... വിശ്വ ചിരിച്ചു കൊണ്ട് തുണിയെല്ലാം മടക്കി എടുത്തു... താഴെ റൂമിൽ ചെന്ന് നോക്കിയ മിത്ര കാണുന്നത് ഇന്നലത്തെ അതേ പൊസിഷനിൽ അതേ എണ്ണത്തിൽ നിരന്നു കിടക്കുന്ന അതിഥി ദേവോ ഭവകളെ... 🙄

ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഇതേ പോലെ കിടക്കാൻ... തുണി പോലും ഒന്ന് മാറി പോയിട്ടില്ലല്ലോ... മിത്ര താടിക്കും കൈ കൊടുത്ത് നിന്ന് നോക്കി... എങ്ങനെ അകത്തോട്ടൊന്ന് കേറും എന്റെ ദൈവമേ.. ഫാഷനിൽ മുടിയും കെട്ടി മേക്കപ്പും ഇട്ട് നിൽക്കാം എന്ന് വിചാരിച്ച ഞാൻ കുളിപ്പിന്നലും കെട്ടി തുളസി കതിർ നുള്ളിയെടുത്തു ആ കണ്ണനൊരു മാലക്കായ് ആഹാ പൊട്ടാത്ത നൂലിൽ കെട്ടി... ശ്ശെ ഞാൻ ഇതെങ്ങോട്ടാ പാടി പാടി പോവുന്നെ... മിത്ര തലക്കും കൊട്ട് കൊടുത്ത് കിട്ടിയ ഗ്യാപ്പിൽ കാല് വെച്ച് റൂമിലെ പ്രകാശം എല്ലാം തെളിയിച്ചു... ആഹാ എല്ലാരും എണീറ്റ് പോ... കയ്യും കെട്ടി അഞ്ചു മിനിറ്റ് നോക്കി നിന്നിട്ടും ഒരെണ്ണത്തിനും ഒരു അനക്കവും ഇല്ല്യാ... ഇവറ്റങ്ങളൊക്കെ ചത്തു കിടപ്പാണോ.. അത്രക്കായോ... മിത്ര ദേഷ്യത്തോടെ കബോർഡ് അടക്കുകയും തുറക്കുകയും ചെയ്തു.... സൗണ്ട് സഹിക്ക വയ്യാതെ ഓരോന്നോരോന്ന് എണീച്ചു പോവാൻ തുടങ്ങി... പോവുമ്പോ പോവുമ്പോ മിത്ര എല്ലാവർക്കും നന്നായി ഇളിച്ചു കൊടുക്കുകയും ചെയ്തു... കഴിഞ്ഞോ ഝാൻസി റാണിയുടെ പൊട്ടലും ചീറ്റലും...

മടക്കി വെച്ച സാരി ഒക്കെ മിത്രയുടെ കയ്യിൽ കൊടുത്ത് ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു കൊണ്ട് വിശ്വ ചോദിച്ചു... അല്ലപിന്നെ ദേഷ്യം വരാതിരിക്കുമോ... കിടക്കാൻ സ്ഥലം അടിച്ചു മാറ്റിയതും പോരാ ഒരു സമയം ആയാൽ എണീറ്റ് പൊക്കൂടെ.. ആരാന്റെ വീടാണെന്നുള്ള വിചാരം വേണ്ടേ.. ഒരു ഈച്ച കുഞ്ഞിനെ ഞാൻ ഇനി ഇങ്ങോട്ട് കേറ്റില്ല... എന്നും പറഞ്ഞു മിത്ര ജനലും വാതിലും എന്തിന് ബാത്‌റൂമിലെ ജനൽ അടക്കം ചെയർ കൊണ്ടിട്ടു ലോക്കി 😐.... മിത്ര കുളിച്ചൊരുങ്ങി വരുന്ന നേരം കൊണ്ട് വിശ്വ പട്ടുമെത്തയിൽ കിടന്നു നല്ലൊരു ഉറക്കം ഉറങ്ങി... നിങ്ങൾ കുളിക്കുന്നില്ലേ.... സാരിയുടെ ഞൊറി പിടിക്കുന്നതിനിടയിൽ വക്കീലിനെ ഞോണ്ടി കൊണ്ട് മിത്ര ചോദിച്ചു... ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വക്കീൽ മിത്രയെ ഒരു നോട്ടം നോക്കി... കുളിച്ചു ഈറനോടെ നിൽക്കുന്ന മിത്ര... ചുണ്ടിൽ പിന്ന് കടിച്ചു പിടിച്ചാണ് നിൽപ്പ്.... ഞൊറി നേരെ ആക്കുന്നതിനിടയിൽ തെളിഞ്ഞു കാണുന്ന വയറും പുക്കിൾചുഴിയും.. ശ്വാസം വലിക്കുമ്പോൾ ഉയർന്നു താഴുന്ന മാറിടം... വക്കീൽ എണീറ്റ് നിന്ന് മിത്രയുടെ പുറകിൽ പോയി നിന്നു...

മിത്ര വെപ്രാളത്തോടെ അനങ്ങാതെ അങ്ങനെ നിന്നു... ഞാൻ പോയി കുളിച്ചു വരാം... മിത്രയുടെ തലയിൽ നിന്നും ടവൽ ഊരി എടുത്ത് കൊണ്ട് വിശ്വ പറഞ്ഞു... ശ്ശെ ഒന്നും നടന്നില്ല... ☹️ ചുണ്ടിലെ പിന്നെടുത്തു ഞൊറിയിൽ കുത്തുന്നതിനിടയിൽ മിത്ര പിറുപിറുത്തു... പ്യാവം കുട്ടി ഒരുപാട് പ്രതീക്ഷിച്ചതായിരുന്നു.. 😨 വിശ്വ ചിരിയോടെ മിത്രയെ തിരിഞ്ഞു നോക്കി ഫ്രഷ് ആവാൻ പോയി... ✨️✨️✨️✨️ കുളി കഴിഞ്ഞു വിശ്വ വരുമ്പോഴും മിത്ര കണ്ണാടിക്ക് മുന്നിൽ ആണ്... കണ്ണാടി എന്നാൽ കയ്യിൽ പിടിച്ചു നടക്ക്.. എന്തൊരു ഒരുക്കമാ ഇത്.. നിന്റെ കെട്ട് കഴിഞ്ഞില്ലേ.. എനിക്കറിയാം നിന്റെ ഒറിജിനൽ കോലം... ഇന്ന് രാവിലെ കൂടി കണ്ടേ ഉള്ളൂ വായേം തുറന്നുള്ള കിടപ്പ്... വിശ്വ തല തുവർത്തുന്നതിനിടയിൽ പറഞ്ഞു... നിങ്ങൾക്കും വീട്ടുകാർക്കും അല്ലെ എന്റെ ഒറിജിനൽ കോലം അറിയൂ നാട്ടുകാർക്ക് അറിയില്ലല്ലോ.. എന്തൊരു കുശുമ്പാ ഇത്.. എനിക്കിത്തിരി സൗന്ദര്യം കൂടി പോയെന്ന് വെച്ച്.. ആകെയുള്ള എളേച്ഛന്റെ (ഭർത്താവിന്റെ അനിയൻ ) കല്യാണമാ.. ഞാൻ പിന്നെ ഒരുങ്ങണ്ടെ... ടച്ചപ്പ് ചെയ്യുന്നതിനിടയിൽ മിത്ര ചോദിച്ചു...

അവളുടെയൊരു.. എടുത്ത് വെച്ചേ അത് അല്ലേൽ ഞാൻ എടുത്ത് കളയും... കുറെ വാരി തേച്ചു... വിശ്വ കയ്യിലെ ടവൽ കൊണ്ട് മിത്രയുടെ മുഖം ഒന്നാകെ തുടച്ചു.... കുട്ടി തീരെ മോഡേൺ അല്ലല്ലേ.... എന്റെ 1500 രൂപ മനുഷ്യാ.. പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... നിന്റെ അല്ല എന്റെ 1500.. അത് ഞാൻ അങ്ങ് സഹിച്ചു.... നീ ആ ദിച്ചിയെ നോക്കുവൊണ്ട്.... മനസമ്മതത്തിന് തന്നെ എന്ത് സിമ്പിൾ ആയിട്ടാ വന്നേ.. ഓഹ്.. മിത്രയുടെ ചുണ്ടിൽ നിന്നും ലിപ്സ്റ്റിക് തൂത്തു തുടച്ചു കൊണ്ട് വിശ്വ പറഞ്ഞു... തേഞ്ഞു പോവും വക്കീലേ ഇങ്ങനെ തുടച്ചാൽ... അത് നിങ്ങൾക്ക് ഇന്ന് കാണാം... സഞ്ചരിക്കുന്ന ബ്യൂട്ടി പാർലർ ആണ് അവള്.. ഹും.... മിത്ര മുഖം കഴുകി വന്ന് വക്കീലിനെ ഒന്ന് നോക്കി... എന്താ... മിത്രയുടെ നോട്ടം കണ്ട് പുരികം പൊക്കി വിശ്വ ചോദിച്ചു.. കുറച്ച് പൗഡർ എങ്കിലും ഇട്ടോട്ടെ old മാനെ... അതിൽ നന്നായിട്ട് ഒരു ആക്കൽ ഇല്ലേ.. 🤭... കുറച്ച് ഇട്ടാൽ മതി... ഒന്നാകെ പൊത്തണ്ട.. മനസമ്മതത്തിന് നിന്നെ കാണണമായിരുന്നു... വിശ്വ മുഖം ചുളിച് കൊണ്ട് പറഞ്ഞു.. ഇനി അത് കൊണ്ടാണോ അന്ന് റൊമാൻസ് വർക്ക്‌ out ആവാഞ്ഞേ.. ഏയ്... മിത്രക്കും ഡൌട്ട്.... അങ്ങനെ സിംപിൾ ആയിട്ടുള്ള ചൊത്തൂട്ടന്റെ എക്സ്ട്രാ കെയർ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി വക്കീലും മിത്രയും താഴേക്ക് ചെന്നു....

ഇതൊക്കെ കാണുമ്പോഴാ.. ഇനി എന്റെ പെണ്ണുംപിള്ള ഏത് കോലത്തിൽ ആണോ എന്തോ വരവ്... മിത്രയുടെ പൗഡർ ബൂട്ടി കണ്ടിട്ട് വിച്ചുവിന് വെപ്രാളം... മിത്ര മുടി ഒക്കെ ചെവിക്ക് പിറകിലേക്ക് ആക്കി എല്ലാവർക്കും ഇളിച്ചു കൊടുത്തു.... പിന്നെ ഫോട്ടോ സെക്ഷനും തട്ടി കുമ്പിടലും കഴിഞ്ഞു (ദക്ഷിണ കൊടുക്കൽ ) 9 മണി ആയപ്പോഴേക്കും എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് കാറ് കേറി..... ദിച്ചി അപ്പോഴേക്കും ഡ്രസിങ് റൂമിൽ സ്ഥാനം പിടിച്ചിരുന്നു.... ബ്രൈഡേയ്..... വാതിൽക്കൽ എത്തിയതും കൈ രണ്ടും നീട്ടി കൊണ്ട് മിത്ര ദിച്ചിയെ കെട്ടിപ്പിടിച്ചു... ദിച്ചി തിരിച്ചും... എടി കുറച്ച് ദിവസം നിന്നെ കാണാതിരുന്നപ്പോഴേക്കും നീ തടിച്ചു ഗുണ്ടു ആയല്ലോ.. വയറൊക്കെ ചാടി... മിത്രയുടെ വയറിൽ കൈ ചേർത്ത് കൊണ്ട് ദിച്ചി പറഞ്ഞു... ഉള്ളിൽ രണ്ടാളുണ്ടേ അതുങ്ങൾക്കുള്ളതും ഞാൻ തിന്നണ്ടേ... മിത്ര ചുണ്ടനക്കി കൊണ്ട് പറഞ്ഞു... എന്താ... ദിച്ചി മിത്രയെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു... കല്യാണം കഴിഞ്ഞാൽ നീയും തടിക്കും എന്ന് പറഞ്ഞതാ.... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... ഒന്ന് പോടീ... വിച്ചേട്ടൻ എങ്ങനെ ടിപ് ആയിട്ടാണോ വന്നേക്കുന്നെ...

ദിച്ചി നാണത്തോടെ ചോദിച്ചു.. അയ്യേ വിച്ചേട്ടനോ... ടിപ് ഒന്നുല്ല്യ വേണേൽ പോക്കറ്റ് തപ്പിയാൽ ചിക്കിലി വല്ലതും തടയും.. അല്ല നിനക്കിപ്പോ എന്തിനാ ടിപ്... മിത്ര ആശ്ചര്യത്തോടെ ചോദിച്ചു.. നിന്റെ അമ്മൂമ്മക്ക്‌ പിണ്ഡം വെക്കാൻ.. എടി കാണാൻ ലുക്ക്‌ ആയിട്ടാണോ വന്നേ എന്നാ ചോദിച്ചേ.... ദിച്ചി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ഓഹ് അതിന്റെ കാര്യം ഒന്നും പറയണ്ട.. മുടി ഒക്കെ നേരെ ഒതുക്കി വെട്ടി വരാൻ അച്ഛൻ ഒന്ന് പറഞ്ഞതാ എന്റെ മോളെ നടുവിൽ മാത്രം മുടി വെച്ച് ബാക്കിയൊക്കെ എലി കറണ്ട പോലെ അല്ല എലി കരണ്ടാൽ ഇതിലും വൃത്തി ഉണ്ടാവും അങ്ങനെ ആക്കി വെച്ചേക്കുവാ.... പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട താടിയില്ലേ കൂട്ടുകാരനോട് ബെറ്റ് വെച്ചു തോറ്റതിൽ ക്ലീൻ ഷേവ് ചെയ്തു ശവം... ദേഷ്യം വരുമ്പോൾ നീ എപ്പോഴും പിടിച്ചു വലിക്കാറുള്ള അവന്റെ മീശ ഇല്ലേ... അതിപ്പോ പൂച്ച വാട പോലെ രണ്ടെണ്ണം നിൽപ്പുണ്ട്... ആകെ കൂടി ഭയങ്കര കുണ്ഠിത ഭയാനക ചഞ്ചുലിത കുപ്രിത വേർഷനിൽ ആണിപ്പോ നിന്റെ ഭർത്താവ്.... മുഖത്തേക്ക് നോക്കി പോയാൽ പിന്നെ ഒരിക്കെ പോലും നോക്കാൻ തോന്നില്ല..

ഞാൻ ഇതുവരെ കാറിൽ അവന്റെ ഒപ്പം എങ്ങനെ വന്നെന്ന് എനിക്കറിയില്ല.. നീ ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞു നോക്കിയാൽ മതി അല്ലേൽ മുഖം ഒരുമാതിരി പട്ടി കടിച്ച പോലെ വീർത്തിരിക്കും.. ഞാൻ ഒരു അഡ്വൈസ് പറഞ്ഞെന്നെ ഉള്ളൂ... ഇനി ഒക്കെ നിന്റെ ഇഷ്ടം.. വാ മുഹൂർത്തം ആയി... ഈശ്വരാ ഏൽക്കണേ.... മനസ്സിൽ നല്ലോണം കാർന്നോന്മാരെ സ്മരിച്ചു കൊണ്ട് മിത്ര ദിച്ചിയെ ഒന്ന് നോക്കി... ഏറ്റൊന്നോ... ഒരു കിലോയുടെ മുഖം പത്തു കിലോ പോലെ വീർത്തിരിക്കുന്നത് കണ്ടാൽ അറിയില്ലേ ഏറ്റെന്ന്.. എല്ലാം കാർന്നോന്മാരുടെ അനുഗ്രഹവും മിത്രയുടെ നാച്ചുറൽ അഭിനയവും.... ഇനിയൊക്കെ വിച്ചുവിന്റെ കയ്യിലും.... ഞാൻ പറയണ്ട എന്ന് കരുതിയതാ പക്ഷെ നീ വിച്ചുവിന്റെ കാര്യം ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി.. ഒന്ന് ചിരിക്കെടി... ഇനി വിച്ചുവിന് മനസിലാവും ഞാൻ നിന്നോട് എല്ലാം പറഞ്ഞെന്ന്... മിത്ര മുഖത്തു സങ്കടം വരുത്തി കൊണ്ട് പറഞ്ഞു... അങ്ങേര് എന്തേലും ചെയ്യട്ടെ ഡീ... എനിക്കും അറിയാ പ്രതികാരം വീട്ടാൻ... അങ്ങേർക്ക് സിമ്പിൾ മേക്കപ്പ് മതിയെന്ന്...

ഹോ കാണിച്ചു തരാം ഞാൻ.. ദിച്ചി പിന്തിരിഞ്ഞു നടന്ന് കുറച്ചൂടി ലിപ്സ്റ്റിക് ചുണ്ടിൽ തേച്ചു.... റോസ് പൗഡർ എടുത്ത് രണ്ട് കവിളും ചുവപ്പിച്ചു അതിന്റെ മേലെ കോംപാക്ട് പൗഡർ ഇട്ടു.. പോരാത്തതിന് ഗൾഫിന്നു അവളുടെ ഇച്ചായൻ അലക്സി കൊണ്ട് വന്ന യാർഡ്‌ലി പൗഡർ എടുത്ത് പൊത്തി... എങ്ങനെ ഉണ്ടെന്റെ പ്രതികാരം... മുന്നിലെ തൂക്കിയിട്ടിരിക്കുന്ന മുടി പറപ്പിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... നൈസ് ആയിട്ടുണ്ട്.. കറക്റ്റ് ദൊറോത്തി മദാമ്മയുടെ മകളായി വരും... അല്ലല്ല പേരക്കുട്ടി.... ദിച്ചിയെ ഉഴിഞ്ഞു തലയിൽ കൈ വിരൽ പൊട്ടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... എവിടെ എന്റെ താലം... മിത്രക്ക് ഒരു ഗ്യാപ് പോലും കൊടുക്കാതെ ഡോറും തുറന്ന് ദിച്ചി പാഞ്ഞു.... ആൾക്കാരെ കണ്ടതും ഡീസന്റ് ആയി താലം വാങ്ങി ദൊറോത്തി മദാമ്മയുടെ പേരക്കുട്ടി ഒറ്റ നിമിഷം കൊണ്ട് മണവാട്ടിയായി.... വിച്ചുവിന്റെ മണവാട്ടി.. 🤗 ദിച്ചി വരുമ്പോൾ തന്നെ വിച്ചു 100 റെസൊല്യൂഷനിൽ സൂം ചെയ്യുവാണ്.... ചെക്കന് ആരെങ്കിലും ആ ബൈനോക്കുലർ ഒന്ന് കൊടുക്കുവോ സൂം ചെയ്യുന്നത് കണ്ട് സഹിക്കാഞ്ഞിട്ടാ... കലിപ്പെങ്ങാനും കയറിയാലോ എന്ന് കരുതി ദിച്ചി തലയുയർത്തി വിച്ചുവിനെ നോക്കിയില്ല.. വിച്ചുവിന്റെ ആ ഭയങ്കര കുണ്ഠിത ഭയാനക ചഞ്ചുലിത കുപ്രിത വേർഷൻ കാണാൻ ദിച്ചിക്ക് താല്പര്യം ഇല്ലെന്ന്...

ദിച്ചി അടുത്തെത്തിയതും വിച്ചു കിടന്ന് കൊണ്ട് അവളെ ഒന്ന് നോക്കി.. ഇങ്ങനെ തല താഴ്ത്തി പിടിച്ചു നടന്നിട്ട് അവളുടെ മുഖം കാണാനില്ലെന്നേ.... ദിച്ചിയുടെ മുഖം ഒരു നോക്ക് കണ്ടതും വിച്ചു മിത്രയെ ഒന്ന് നോക്കി... രാവും പകലും വ്യത്യാസം ഉണ്ട് മേക്കപ്പിന്റെ കാര്യത്തിൽ രണ്ടാളും..... രാത്രി കുത്തിരുന്ന് എണ്ണ കൂട്ടി ഞാൻ തുടച്ചു കൊടുക്കേണ്ടി വരുവോ എന്തോ... ചുണ്ടിൽ നിന്ന് ലിപ്സ്റ്റിക് കോരി എടുക്കേണ്ടി വരുവല്ലോ ദൈവമേ... വിച്ചുവിന് സന്തോഷം കൊണ്ട് വിയർക്കാൻ തുടങ്ങി.... നിങ്ങടെ ദിച്ചിയെ ഒന്ന് നോക്ക്.. തീരെ മേക്കപ്പ് ഇല്ലല്ലോ ലെ... വിച്ചുവിന്റെ അടുത്ത് ദിച്ചി ഇരുന്നതും മിത്ര വക്കീലിനെ കയ്യോടെ പിടിച്ചു... അതവളുടെ ഒറിജിനൽ കളറാ... വക്കീൽ വീണിടത്തു കിടന്നു ഉരുണ്ട് കളിച്ചു... അവളുടെ ഒറിജിനൽ ഫോട്ടോ ഇന്നാ കാണ്.. അല്ലേലും ഞാൻ 1500 രൂപയുടെ മേക്കപ്പ് ഇട്ടതിനാ പ്രശ്നം.... മിത്ര ചുണ്ട് കോട്ടി തിരിഞ്ഞു നിന്നു... വേണ്ടായിരുന്നു... ഫോണിലെ ഹോസ്റ്റലിൽ നിന്നെടുത്ത ദിച്ചിയുടെ ഫോട്ടോ നോക്കി വിശ്വ പറഞ്ഞു പോയി.... വിച്ചു ആണേൽ താലി കെട്ടണോ അതോ അവളുടെ മുഖത്തെ തുടച്ചു കൊടുക്കണോ എന്ന അവസ്ഥയിൽ ഇരിക്കുവാണ്... ദിച്ചി ആണേൽ വിച്ചേട്ടന്റെ കോലം എങ്ങനെ ഉണ്ടെന്നറിയാനുള്ള വ്യഗ്രതയിൽ ആണ്.. പക്ഷെ നോക്കിയാൽ പോയില്ലേ..

അതുകൊണ്ട് സഹിച്ചു പിടിച്ചിരിക്കുവാണ്... മേക്കപ്പ് കുറഞ്ഞു പോയി മോളെ.. വിയർപ്പിൽ അതാ ഒലിച്ചിറങ്ങുന്നു തുടക്ക്.... ദിച്ചിയെ നോക്കിക്കൊണ്ട് വിച്ചു ടവൽ നീട്ടി... എന്റെ കയ്യിൽ ഉണ്ട്.. നിങ്ങടെ ഒന്നും എനിക്ക് വേണ്ട.. എന്നാലും നിങ്ങടെ അത്രക്ക്.... പറച്ചിലിനിടയിൽ ദിച്ചി തലപൊക്കി ഒന്ന് വിച്ചുവിനെ ഒന്ന് നോക്കി... പറച്ചില് അവിടെ തന്നെ നിന്നു... അല്ലേലും ഞങ്ങൾ കാര്യങ്ങൾ ഒക്കെ മുഖത്ത് നോക്കി പറയുന്ന കൂട്ടരാ.... 💃 വിച്ചുവിനെ ഭയങ്കരമല്ലാത്ത കുണ്ഠിതമല്ലാത്ത ഭയാനകമല്ലാത്ത ചഞ്ചുലിതമല്ലാത്ത കുപ്രിതമല്ലാത്ത വേർഷനിൽ കണ്ടപ്പോൾ വായേം തുറന്ന് ദിച്ചി മിത്രയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി... മ്മ്... വായ പൂട്ടി കാണിച്ചു മുന്നോട്ട് നോക്കാൻ മിത്ര പറഞ്ഞതും,,, ദിച്ചി മുന്നോട്ട് നോക്കിയതും പിക് captured... 📸 മിത്ര നന്നായിട്ടൊന്ന് ഇളിച്ചു ഒരു ചീഞ്ഞ എക്സ്പ്രെഷൻ ഇട്ടതും അതും captured 📸... കള്ളക്കളി കള്ളക്കളി ഇത് നമ്മുടെ സ്ക്രിപ്റ്റിൽ ഇല്ല്യാ... 🙄 അങ്ങനെ സമയം ആയതും കോഴികളുടെ രാജാവും റാണിയും ഒരു താലിയിൽ ഒന്നായി... ജീവിത കാലം മുഴുവനും ആ കോഴികൾ തമ്മിൽ തമ്മിൽ സഹിക്കാം എന്ന് തിരുനടയിൽ വാക്ക് കൊടുത്തത് കൊണ്ട് രണ്ടാളും ഇനി കൊണ്ടും കൊടുത്തും ജീവിക്കാൻ തീരുമാനിച്ചിരിക്കുവാണ് സൂർത്തുക്കളെ..... കുരവ പോരട്ടെ... ക്ല ക്ല ക്ല ക്ല ക്ല ക്ല ക്ല ക്ല ക്ല ക്ല ക്ല... 👩‍❤️‍💋‍👨

ഞങ്ങടെ ഇവിടുത്തെ കുരവ ഇങ്ങനെയാ.. നിങ്ങടെ കുരവ കമന്റ്‌ ചെയ്യൂ.. 🏃‍♀️🏃‍♀️🏃‍♀️

തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story