വിശ്വാമിത്രം: ഭാഗം 76

viswamithram

എഴുത്തുകാരി: നിലാവ്‌

എവിടെ ഫുഡ്‌.... ഫുഡ്‌.... ഇനിയിപ്പോ ചെക്കനും പെണ്ണും ഫുഡ്‌ കഴിച്ചിട്ടാവാം ബാക്കി ഫോട്ടോയെടുപ്പെന്നു കാർന്നോന്മാരിൽ ആരോ ഒന്ന് പതുക്കെ പറഞ്ഞതും ദിച്ചി പൂമാലയും ബൊക്കെയും സ്റ്റേജിൽ വെച്ച് കൊണ്ട് ഫുഡ്‌ സെക്ഷനിലേക്ക് വെച്ച് പിടിച്ചു... എടി ഞാനും.... പൂമാല ഊരി വെക്കുന്നതിനിടയിൽ വിച്ചു വിളിച്ചു പറഞ്ഞു.... ഇറച്ചി ഒന്നും ഇല്ലല്ലേ.... അതില്ലെങ്കിൽ തൊണ്ട കുഴിയിൽ നിന്ന് ചോറ് ഇറങ്ങില്ല... ദിച്ചി അവിയലും ഉപ്പേരിയുമൊക്കെ നോക്കിക്കൊണ്ട് ചോദിച്ചു... ചോറിളക്കുന്ന കയിൽ (തവി ) ഇരിപ്പുണ്ട് ഫുഡ്‌ ഉണ്ടാക്കിയിടത്തു.... ഇറങ്ങില്ലെങ്കിൽ പറയണേ കുത്തി ഇറക്കി തരാ... വിച്ചു പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അയ്യോ ചീഞ്ഞ കോമഡി... പോവാൻ ഇച്ചിരി വഴി കൊടുക്ക്... ദിച്ചി കുറച്ച് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു... മിണ്ടാതെയിരുന്നു കഴിക്കെടി... വിച്ചു ചിരിക്കുന്നുണ്ടെങ്കിലും പിറുപിറുത്തു കൊണ്ട് പറഞ്ഞു... ഒരു കഷ്ണം ഒണക്ക മീനെങ്കിലും കിട്ടുമോ.... മിണ്ടാതെ ഇരുന്ന് കഴിക്കുന്ന വിച്ചുവിനെ തോണ്ടി കൊണ്ട് ദിച്ചി ചോദിച്ചു... മിണ്ടാതെ എടുത്ത് വെച്ച് കഴിക്കെടി കോപ്പേ.. അവളുടെയൊരു നോൺ വെജ്...

വിച്ചുവിന് ദേഷ്യം വന്ന് തുടങ്ങിരുന്നു... ഹാ ഇങ്ങനെ ആണേൽ ഞാൻ ഇതിന് നിക്കില്ലായിരുന്നു.... ദിച്ചി മുഖം ചുളിച്ചു കൊണ്ട് പുളിഞ്ചി തൊട്ട് നക്കി.. എന്തിന്.. കല്യാണത്തിനോ... 😨 വിച്ചു ഭയഭക്തി ഭാവത്തോടെ ചോദിച്ചു... അല്ലെയ്... ഞാൻ രാവിലെ വീട്ടിൽ വെച്ച താറാവ് കറി എടുത്ത് പോന്നിരുന്നു.... ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു.. ഓ അല്ലേൽ അതവിടെ ഇരുന്ന് നിന്നെ കാണാതെ ക്വാക്ക് ക്വാക്ക് പറയും.. ഒന്ന് പോയെടി... വിച്ചു പുച്ഛിച്ചു കൊണ്ട് ഉരുള കൂടി കുഴച്ചു വായിലേക്ക് വെച്ചു.... നിങ്ങടെ ഒലക്കേമല സദ്യ.... കല്യാണത്തിന് സദ്യ വേണമെന്ന് പറഞ്ഞത് കൊണ്ടാ.... ഇല്ലേൽ താറാവ് കറി, പോർക്ക്‌ വരട്ടിയത്, ബീഫ് കറി,, ചിക്കൻ കബാബ്.. ഇച്ചിരി കള്ളും... ആഹ്... ദിച്ചി കൊതി വിട്ടു... മിണ്ടല്ലെടി... നിനക്ക് രാത്രി സെറ്റ് ആക്കിത്തരാ... അറ്റ് ലാസ്റ്റ് ഗതി കെട്ട് വിച്ചു കൈ കൂപ്പി... നല്ല വിച്ചേട്ടൻ.... വിച്ചുവിന് ഫ്ലയിങ് കിസ്സ് കൊടുത്ത് രാത്രിയിലെ കള്ളിനെയും സ്വപ്നം കണ്ട് ദിച്ചി ചോറ് ഉരുട്ടി കേറ്റി... ഈ പെണ്ണ് തന്നെ ആണോ ഇത്രേം കാലം ഹോസ്റ്റലിൽ നിന്നെ.. ☹️🙁... ✨️✨️✨️✨️✨️✨️

ഒന്നനങ്ങി നടക്ക് വക്കീലേ.. ചോറിപ്പോ കഴിയും.. ഞാൻ അപ്പോഴേ പറഞ്ഞതാ വിച്ചുവിന്റെ ഒപ്പം ഇരിക്കാന്ന്... അപ്പോ നിങ്ങടെ ഒടുക്കത്തെ ഫോൺ കാൾ.. മിത്ര പിറുപിറുത്തു കൊണ്ട് പറഞ്ഞു... നിന്റെ വയറ്റിൽ കൊക്കപ്പുഴു ഉണ്ടെന്ന് ഞാൻ ഓർക്കണമായിരുന്നു കുഞ്ഞേ.. മിത്രയുടെ വയറിൽ പതിയെ പിച്ചി കൊണ്ട് വിശ്വ ചിരിച്ചു... ആ കൊക്കപ്പുഴു രണ്ടെണ്ണം നിങ്ങടെ പ്രോഡക്റ്റ്സ് തന്നെയാണ്.. എന്നെ കൊണ്ട് പറയിപ്പിക്കരുത്... മനസ്സിൽ നന്നായി ആത്മകഥിച്ചു കൊണ്ട് മിത്ര കിട്ടിയ ചെയറിൽ പോയിരുന്നു... ചോറ് വന്നതും കുട്ടിക്കൊരു ആർത്തി ആയിരുന്നു.. സൈഡ് ഡിഷസ് ഇടുമ്പോൾ തന്നെ ഇല വൃത്തിയായി കൊണ്ടിരുന്നു.... സ്വന്തം വിശപ്പും വയറ്റിലെ രണ്ടെണ്ണത്തിന്റെ വിശപ്പും വാടകക്ക് എടുത്ത വിശപ്പും എല്ലാം കൂടി ആയപ്പോൾ അടുത്ത് ആളുള്ളതോ കാമറ ഉള്ളതോ ഒന്നും കുട്ടി ശ്രദ്ധിച്ചില്ല... നല്ല വെറൈറ്റി ഫോട്ടോസ് തന്നെ അവര് ഒപ്പിയെടുത്തു.... ചോറ് രണ്ട് വട്ടം... കറി ആറ് വട്ടം... സൈഡ് ഡിഷ്‌ ടെസ്റ്റിന് അനുസരിച്ചു മൂന്നും നാലും വട്ടം പായസം പിന്നെ മൂന്ന് ഗ്ലാസ്‌ ഇത്രയൊക്കെ ഉള്ളിലേക്ക് ചെന്നപ്പോൾ ആണ് മിത്രക്ക് ആശ്വാസം ആയത്.... ഇവിടേം കൂടി ഇത്തിരി സ്ഥലം ഉണ്ട്... കഴിക്കണോ... 😝 വിശ്വ തമാശയുടെ മിത്രയുടെ വയറിൽ അമർത്തി കൊണ്ട് ചോദിച്ചു...

അത് തന്നെയാ ഞാനും ആലോചിക്കുന്നേ.. കഴിക്കണോ... വേണ്ടാലേ... വെള്ളം കുടിക്കാം... വിശ്വയുടെ മുഖത്തെ അങ്കലാപ്പ് കണ്ടിട്ടാവണം മിത്ര ഗ്ലാസിലെ വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്തി... നീയിങ്‌ വന്നേ... കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞിട്ട് വേണം നിന്നെ ഹോസ്പിറ്റലിൽ ചെന്നൊന്ന് കാണിക്കാൻ... മിത്രയുടെ കയ്യിൽ പിടിച്ചു കൈ കഴുകാൻ പോവുന്നതിനിടയിൽ വിശ്വ പറഞ്ഞു... എന്തിന്... ചിറി തുടച്ചു സാരി നേരെയാക്കി കൊണ്ട് മിത്ര ചോദിച്ചു... നീ കുഴിയാനയെ എങ്ങാനും വിഴുങ്ങിയോ എന്നറിയാൻ.... വിശ്വ പൊട്ടിച്ചിരിച്ചു കൊണ്ട് മിത്രയുടെ തോളിലൂടെ കയ്യിട്ടു... നിങ്ങടെ തീറ്റ കണ്ടാൽ കുഴിയാന അല്ല ആനക്കുട്ടി തന്നെ വയറ്റിൽ പോയ പോലെയാ... മിത്ര മുഖം വെട്ടിച്ചു ദേഷ്യത്തോടെ പറഞ്ഞു... കുറച്ച് ദിവസായിട്ട് നിനക്ക് ഫുഡിനോടുള്ള ആർത്തി കണ്ട് പറഞ്ഞതാ കുഞ്ഞേ.. നീ കഴിച്ചോടി.... കൈ കഴുകി മിത്രയെ നോക്കി കണ്ണിറുക്കി കൊണ്ട് വിശ്വ പറഞ്ഞു... എമ്മ്മ്... അതിന് മറുപടി പറഞ്ഞത് മിത്രയുടെ വയറാണ്.... നല്ലൊരു ഏമ്പക്കവും വിട്ട് മിത്ര ചിരിച്ചു കാണിച്ചു.... ഫുഡ്‌ കഴിച്ച ക്ഷീണത്തിൽ കുറച്ച് നേരം ഓഡിറ്റോറിയത്തിൽ ഇരുന്ന് കാറ്റ് കൊള്ളുവാണ് മിത്ര... മടിയിൽ വായേം തുറന്നു കുട്ടൂസ് ഉറങ്ങുന്നുണ്ട്...

മിത്ര ആണേൽ അവന്റെ വായ പൂട്ടുകയും തുറന്നും കളിക്കുവാണ്.... കുന്തംകുലുക്കി.... മിത്രയുടെ പിറകിൽ തൊട്ടടുത്തു നിന്ന് ആ പേര് കേട്ടതും മിത്ര ഞെട്ടി തിരിഞ്ഞു നോക്കി... മിഥുൻ... നിങ്ങൾ... നിങ്ങളെന്താ ഇവിടെ... മിത്ര അത്ഭുതവും സംശയവും നിറഞ്ഞ ഭാവത്തോടെ ചോദിച്ചു.... ഞാൻ കല്യാണം കൂടാൻ വന്നത്... അത് കൊള്ളാം... മിഥുൻ മിത്രയുടെ തൊട്ടടുത്തു വന്നിരുന്നു കൊണ്ട് പറഞ്ഞു... അത് മനസിലായി... ആര് ക്ഷണിച്ചിട്ട് വന്നതാ... അതാ ഞാൻ ഉദേശിച്ചേ... കല്യാണപ്പെണ്ണും ചെക്കനും ആവാൻ സാധ്യത കുറവാ... ഇവിടെ ഏത് ബന്ധത്തിൽ വന്നതാ... മിത്ര മിഥുനെ അടിമുടി നോക്കി... നീ നോക്കുവൊന്നും വേണ്ട വിളിക്കാത്ത കല്യാണത്തിന് വന്നതൊന്നും അല്ല ഞാൻ... ദിച്ചിയുടെ ചേട്ടൻ അലക്സി എന്റെ ഫ്രണ്ട് ആണ്.. ആ ബന്ധത്തിൽ വന്നതാ... മിഥുൻ ഇളിച്ചു കാട്ടി... നിങ്ങൾക്ക് എല്ലാരും ആയി ബന്ധം ഉണ്ടല്ലോ... കറങ്ങി തിരിഞ്ഞു ഞാനും അവിടെ എത്തും... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... അതാണ് ആത്മബന്ധം... അതിന് മുന്നേ നീ കെട്ടിപ്പോയില്ലേ... 😪

മിഥുന് നിരാശ... അത് നിന്റെ ഭാഗ്യം എന്ന് പറ... ഇതിനെ സഹിക്കാൻ മിനിമം ഇത്തിരി ബിൽഡ് അപ്പ്‌ എങ്കിലും വേണം.. തനി കൂതറയാ.... വിശ്വ അങ്ങോട്ടേക്ക് വന്ന് കൊണ്ട് പറഞ്ഞു... ഹൈ sir.. ഞാൻ... മിഥുൻ കൈ കൊടുത്ത് കൊണ്ട് പറഞ്ഞു തുടങ്ങിയതും,,, അറിയാം.... ഇടയിൽ ഞാൻ കേറിയത് കൊണ്ട് താൻ രക്ഷപെട്ടു... വിശ്വ തിരിച്ചു മിഥുന് കൈ കൊടുത്ത് ബാക്കി പറഞ്ഞു... നിങ്ങൾക്കെങ്ങനെ അറിയാം... ഞാൻ പറഞ്ഞിട്ടില്ലല്ലോ... വിശ്വയെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... അതൊക്കെ എനിക്കറിയാം.. നിനക്കെന്തൊക്കെ അറിയണം ശ്ശെടാ.. പറയ് മിഥുൻ... ഇപ്പൊ എന്താ ചെയ്യുന്നേ.... വിശ്വ മിഥുന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... മിഥുൻ ഇപ്പോൾ ഇരിക്കുന്നു... വിശ്വ പറഞ്ഞത് തീരെ പിടിക്കാത്തത് കൊണ്ട് മിത്ര പറഞ്ഞു... ഞാൻ ഇപ്പോൾ വർക്ക്‌ ചെയ്യുവാ... കോളേജിലെ പ്ലേസ്മെന്റ് വഴി ജോലി കിട്ടി... ചിരിച്ചു കൊണ്ട് മിഥുൻ പറഞ്ഞു... ഇത്രേം തല ഉണ്ടായിട്ടാണോ ഈ സപ്പ്ളികാരിയുടെ പിന്നാലെ ഇങ്ങനെ നടന്നിരുന്നേ.. അല്ല എന്നിട്ട് മാവ് എന്തായി... വിശ്വ തമാശയോടെ ചോദിച്ചു... മാവിപ്പോ പൂത്തു തളിർത്തു മാങ്ങ തരുന്നുണ്ട്... അല്ലാതെ ചക്ക തരില്ലല്ലോ... മിത്രക്ക് വീണ്ടും ദേഷ്യം.... മിഥുൻ പിന്നെ അവിടെ നിന്നില്ല..

വക്കീൽ എല്ലാം അരച്ച് കലക്കി കുടിച്ചിട്ടാണ് ഇരിക്കുന്നെ എന്ന് മൂപ്പർക്ക് വേഗം കത്തി.. അതുകൊണ്ട് തന്നെ മിത്രയും വിശ്വയും തർക്കിക്കുന്നതിനിടയിൽ ലവൻ മുങ്ങി... ഇനി എവിടെ പൊങ്ങുമോ എന്തോ... ✨️✨️✨️✨️✨️ തിന്ന ക്ഷീണവും വഴക്കിട്ട ക്ഷീണവും ഒന്ന് മാറ്റിയപ്പോഴേക്കും ദിച്ചിയെയും കൊണ്ട് ഇറങ്ങാൻ സമയം ആയിരുന്നു... എന്റെ രണ്ട് മൂന്ന് സ്റ്റിൽസ് കൂടി എടുക്കണേ.. ദിച്ചി മുന്നോട്ട് വന്ന് കാര്യം അവതരിപ്പിച്ചു... ക്യാമറാമാന്മാർ സമ്മതം മൂളിയതും സ്വയം പിച്ചി ദിച്ചി കണ്ണിൽ നിന്നും വെള്ളം പൊട്ടിച്ചു... കരച്ചിൽ വരുന്നില്ലേന്നേ... അന്തം വിട്ട് നിൽക്കുന്ന എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു ദിച്ചി അപ്പച്ചനെയും അമ്മച്ചിയേയും ഇച്ചായനെയും രണ്ട് കൈകൾക്കിടയിൽ ഒതുക്കാൻ പാട് പെട്ടു... നീ ഒന്ന് വെയിറ്റ് ചെയ്യ്‌ ഇച്ചായാ.. എല്ലാം കൂടി എനിക്ക് പറ്റുന്നില്ല... ആദ്യം ഇവരുടെ കഴിഞ്ഞിട്ട് നിന്റെ അടുത്തേക്ക് വരാം... ശ്ശെടാ കണ്ണീര് പോയല്ലോ... ഒന്നൂടി സ്വയം അമർത്തി നുള്ളി ആദ്യം ദിച്ചി അപ്പച്ചനെയും അമ്മച്ചിയേയും ചേർത്ത് പിടിച്ചു.. എനിക്കിനി കാണണം അപ്പച്ചൻ റബ്ബർ വെട്ടുമ്പോ ഇനി ആരെ വിളിക്കുമെന്ന്... ഞാൻ ഉള്ളപ്പോൾ എന്നെ റബ്ബർ പാലിന്റെ വില പോലും തന്നില്ല... ഹും... അപ്പച്ചനെ നോക്കി പറഞ്ഞു കൊണ്ട് ദിച്ചി നേരെ ഇച്ചായന്റെ അടുത്തേക്ക് ചെന്നു......

അപ്പച്ചന് പണ്ടത്തെ പോലെ വയ്യ.. എനിക്ക് പണ്ടത്തെ പോലെ ഹോസ്റ്റലിൽ നിന്ന് വരുന്ന പോലെ വരാനും ഒക്കത്തില്ല.. സൊ നീ വേഗം മിന്നു കെട്ടി അപ്പച്ചനെ റബ്ബർ വെട്ടാൻ അവളെ ഏൽപ്പിക്കണം.. ആ പിന്നേയ് കല്യാണത്തിന് സദ്യ വെക്കരുത്.. തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങൂലടാ ഇച്ചായാ... അവനെ ചേർത്ത് പിടിച്ചു കൊണ്ട് ദിച്ചി പറഞ്ഞത് അതാണ്... ഒന്ന് കരഞ്ഞേക്കാം എന്ന് കരുതി കണ്ണും നിറച്ചു നിന്ന അലക്സി ഇച്ചായന്റെ കണ്ണുനീർ റിവേഴ്‌സ് അടിച്ചു മൂത്ര സഞ്ചിയിൽ പോയി കിടന്നു... ""ഞങ്ങൾ ഈ വഴി ഭൂമിയിലേക്ക് പതിച്ചോളാ"" എന്ന്... 😝 എല്ലാം എടുത്തില്ലേ.... മിത്ര ക്യാമറാമാന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... മ്മ്മ്... തല മാത്രമേ ആടുന്നുള്ളു.. മിണ്ടാട്ടം മുട്ടി പോയി മ്യക്കളെയ്.... അന്നേരം കൊണ്ട് വിച്ചു എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി ഇരുന്നിരുന്നു... മുഖത്തെ ഭാവം വെയ്റ്റിംഗ് for ദീക്ഷിത വികാസ് ... 😌 ദിച്ചി എല്ലാവർക്കും കൈ വീശി കാണിച്ചു ഫ്ലയിങ് കിസ്സും കൊടുത്ത് കാറിൽ കേറി ഇരുന്നു... വണ്ടി എടുത്ത് ഏതാണ്ട് ഹൈവേയിൽ എത്തിയതും... നിങ്ങളും ഡ്രൈവറും എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്ക്... ഞാൻ ഒന്ന് മയങ്ങട്ടെ.... ഹാവു... എന്നും പറഞ്ഞു ദിച്ചി വീഴലു to വിച്ചൂസ് മടി... പ്രൈവസി കിട്ടിക്കോട്ടെ എന്ന് കരുതി ഡ്രൈവറും വിച്ചുവും ദിച്ചിയും മതിയെന്ന് തീരുമാനിച്ചത് തന്നെ വിച്ചു ആണ്...

but എന്തിന് !! 😁😁..... ✨️✨️✨️✨️✨️ വീടെത്താൻ ആയതും വിച്ചു കുലുക്കി സർബത്ത് തുടങ്ങി... ഉറക്കത്തിന്റെ കാര്യത്തിൽ ദിച്ചിയും മണിക്കുട്ടിയും ഒറ്റ കേട്ടാണ്.... 🙃 ദിച്ചി മുഖം ഒക്കെ ഒന്ന് തുടച്ചു മുടി ഒക്കെ സെറ്റ് ആക്കിയപ്പോഴേക്കും വീടിന്റെ ഗേറ്റിൽ വണ്ടി നിന്നു... മന്ദം മന്ദം നാല് ജോഡി കാലുകൾ പുറത്തേക്ക് വന്നു..... ആദ്യത്തേത് ദിച്ചിയുടെ,, പിന്നെ വിച്ചുട്ടന്റെ... 😉 നിലവിളക്ക് തരുമ്പോൾ സാരി ഒന്ന് പിടിച്ചു തരണേ വിച്ചേട്ടാ... ഫുഡിങ് ടൈമിൽ വിച്ചുവിന്റെ മുഖത്ത് കണ്ട ഭയഭക്തി ഭാവം ഇപ്പോൾ ദിച്ചിയുടെ മുഖത്താണ്.... എന്തിന്.... വിച്ചു മുണ്ട് നേരെയാക്കി കൊണ്ട് ചോദിച്ചു... പടിക്കെട്ട് കേറുമ്പോൾ കാല് തട്ടി ഞാൻ വീണ് നിലവിളക്ക് നിങ്ങടെ മേലിലേക്ക് വീണ് ഡ്രസ്സ്‌ കത്തി നിങ്ങളെ രോമം കത്തി നേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അഡ്മിറ്റ് ആക്കി രാത്രിയിലെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌.. dontu... നമ്മൾ നശിപ്പിച്ചു കൂടാ.... ദിച്ചി ഫോമിൽ ആണ്... എന്റെ പൊന്നെ.. ഞാൻ മുട്ട് വരെ പൊക്കിത്തരാ.. നീയൊന്ന് നടക്ക്... കരിഞ്ഞ ശരീരം ആലോചിച്ചപ്പോൾ തന്നെ വിച്ചുവിനൊരു ഉൾകിടിലം... 😆 അങ്ങനെ ആ മംഗളകർമവും കഴിഞ്ഞു.... വീട്ടിൽ കേറൽ... പക്ഷെ പൊക്കി കൊടുത്തത് മിത്ര ആണെന്ന് മാത്രം...

പിന്നെ അങ്ങോട്ടുള്ള കാര്യങ്ങൾക്ക് മീൻസ് റൂം കണ്ട് പിടിക്കാനും കുളിക്കാനും ഡ്രസ്സ്‌ മാറ്റാനും പുറപ്പിടാനും വാല് പോലെ മിത്ര ഉണ്ടായിരുന്നു.... ദിച്ചിക്കതൊരു ആശ്വാസവും ആയിരുന്നു... ചക്കിക്കൊത്ത ചങ്കരി അല്ലെ കൂടെ.. 💞 റിസപ്ഷൻ ഒന്നും ഇല്ലാത്തത് കൊണ്ട് ദിച്ചിക്കങ്ങനെ ഇളിച്ചു നിക്കേണ്ടി ഒന്നും വന്നിട്ടില്ല 😝..... രാത്രി ആവുന്ന വരെ ദിച്ചിയും മിത്രയും ഒരുമിച്ചു തന്നെ ആയിരുന്നു... കുറെ ദിവസായിട്ട് കണ്ടത് കൊണ്ടും ഇനി ഒരുമിച്ചു ആയത് കൊണ്ടും അവരങ്ങനെ സന്തോഷം പങ്ക് വെച്ച് കൊണ്ടിരുന്നു.... പത്തു മണി ആയതും മിത്രയുടെ അമ്മയും മീനമ്മയും കൂടി രണ്ടിനെയും അകത്തേക്ക് പറഞ്ഞു വിട്ടു... മിത്ര വെറും കയ്യോടെ ആണേൽ ദിച്ചി കയ്യിൽ പാൽ ഗ്ലാസും കൊണ്ടായിരുന്നു പോയത്... നിനക്ക് ടെൻഷൻ ഉണ്ടോടി.. മേലേക്ക് സ്റ്റെപ് കേറുന്നതിനിടയിൽ മിത്ര ചോദിച്ചു... എനിക്ക് ഒരു കാര്യത്തിൽ മാത്രമേ ടെൻഷൻ ഉള്ളൂ... ദിച്ചി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... എന്താടി.... ദിച്ചിയുടെ മുഖത്തെ ഭാവം കണ്ട് തോളിൽ കൈ വെച്ച് കൊണ്ട് മിത്ര ചോദിച്ചു... ഞാൻ ആക്രാന്തം കാണിക്കാതിരുന്നാൽ മതിയായിരുന്നു.... ദിച്ചി പല്ലിളിച്ചു കൊണ്ട് പറഞ്ഞു.. ആ ബെസ്റ്റ്.. ഇന്നലെ വിച്ചുവും ഇക്കാര്യം പറഞ്ഞിരുന്നു അവൻ ആക്രാന്തം കാണിക്കാതിരുന്നാൽ മതിയായിരുന്നെന്ന്..

രണ്ടും കൂടി ആക്രാന്തം കാണിച്ചു അടുത്ത മാസം പ്രെഗ്നൻസി പോസിറ്റീവ് ആണ് മിത്രേ നിന്നെ വല്യമ്മ എന്ന് വിളിക്കാൻ ആള് വരുന്നേടി എന്ന് പറയുമോ... മിത്ര കൈ മലർത്തി കാണിച്ചു... എല്ലാം കർത്താവിന്റെ കയ്യിൽ.. ഞങ്ങൾ രണ്ടാളും അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നിന്റെ ആഗ്രഹം വേഗം നിറവേറ്റി തരാം മിത്രേ.. ഗുഡ് നൈറ്റ്‌... നാണം കലർന്ന ചിരിയോടെ ദിച്ചി പറഞ്ഞു കൊണ്ട് റൂമിലേക്ക് തിരിഞ്ഞു... ദൈവമേ ആ റൂം ബാക്കി വെച്ചേക്കണേ... കാര്യമായി പ്രാർത്ഥിച്ചു കൊണ്ട് മിത്ര അവളുടെ റൂമിലേക്കും ചെന്നു... ങേ ഇങ്ങേരിതെവിടെ പോയി... റൂമിൽ വക്കീലിനെ കാണാഞ്ഞു മിത്ര റൂം വിട്ട് പുറത്തേക്ക് വന്നതും ദിച്ചിയും പുറത്തേക്ക് വന്നു... നിന്റെ കെട്ടിയോനേം കാണുന്നില്ലേ... രണ്ടാളും പരസ്പരം ചോദിച്ചു.. ഇല്ല്യാ.... രണ്ടാളും ഒരുമിച്ചു ഉത്തരവും പറഞ്ഞു... എന്നാ വാ ബാൽക്കണിയിൽ പോയി നോക്കാം.. രണ്ടും കൂടി ചെല്ലുമ്പോൾ അവിടെ ഭർത്താക്കന്മാർ രണ്ടാളും ആകാശത്തേക്കും നോക്കി പുകച്ചുരുൾ പറത്തി വിടുവാണ്... വക്കീലേട്ടനും ഉണ്ടോ ഈ പരിപാടി... ദിച്ചി പതിയെ ചോദിച്ചു... ഞാൻ കരുതി അങ്ങേർക്ക് മാത്രമേ ഈ വലി ഉള്ളൂ എന്നാ... വിച്ചുവിനും ഉണ്ടല്ലേ... മിത്ര താടിക്കും കൈ കൊടുത്ത് ചോദിച്ചു... ആശാൻ അങ്ങേരാണ് മോളെ....

ദിച്ചി വിച്ചുവിനെ പൊക്കി ആകാശത്തേക്ക് വെച്ചു.. സ്സ്.. മിണ്ടല്ലെടി.. അവരെന്തോ കാര്യമായ ചർച്ചയിൽ ആണ്... മിത്ര ദിച്ചിയുടെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു... ഏട്ടൻ എത്ര കാലം എന്ന് വെച്ചാ ഇത് മറച്ചു വെച്ച് നടക്കുന്നെ.. പറയുന്നതല്ലേ നല്ലത്... ആരെങ്കിലും വഴി അറിയുന്നതിനെക്കാൾ നല്ലത് നിങ്ങൾ തന്നെ പറയുന്നതല്ലേ... വിച്ചു വിശ്വയോട് ചോദിച്ചു... മ്മ് പറയണം.. പക്ഷെ അവളുടെ reaction എന്താവുമെന്ന് എനിക്ക് ഒരു പിടിയും ഇല്ല്യാ... ഒരു പഫ് കൂടി എടുത്ത് പുറത്തേക്ക് വിട്ട് കൊണ്ട് വിശ്വ പറഞ്ഞു.. ആഹാ രണ്ടാളും കൂടി ഇവിടെ നിന്ന് ശ്വാസകോശം സ്പോഞ്ചിലും നേർത്തത് ആക്കാൻ നിക്കുവാണോ.... ദിച്ചി ഇടയിൽ കേറി ചോദിച്ചു... മിത്ര ആണേൽ ദിച്ചിയെ ദേഷ്യത്തോടെ നോക്കുവാണ്.. അവര് പറയുന്നത് മുഴുവൻ കേൾക്കാനും പറ്റിയില്ല... മാത്രല്ല അവര് പറഞ്ഞ അവള് താൻ ആണോ എന്ന് മിത്രക്ക് തോന്നാതിരുന്നില്ല... നി.... നിങ്ങൾ എപ്പോ വന്നു... വിച്ചുവിന്റെ സംസാരത്തിൽ വന്ന വിക്കും വിശ്വയുടെ മുഖത്ത് തെളിഞ്ഞ പതർച്ചയും എന്തൊക്കെയോ ദുരൂഹത ഉള്ളപ്പോലെ മിത്രക്ക് തോന്നി... ആരോട് എന്ത് പറയുന്ന കാര്യമാ നിങ്ങൾ തമ്മിൽ സംസാരിച്ചേ.... മിത്ര ഞോണ്ടിയാൽ കിട്ടുമോ എന്നറിയാൻ വേണ്ടി എറിഞ്ഞു നോക്കി... അതൊന്നും ഇല്ലല്ലോ.. വിച്ചു നീ പോയി കിടക്കാൻ നോക്ക്...

വിച്ചുവിനെ നോക്കി വിശ്വ പറഞ്ഞു... വാ ദിച്ചി എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.... ദിച്ചിയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിച്ചു പറഞ്ഞതും ദിച്ചി നാണത്തോടെ തല താഴ്ത്തി.. മ്മ്മ് മ്മ്മ്മ്.. നടക്കട്ടെ.. മഞ്ഞു കൊണ്ട് നിക്കണ്ട... വേഗം പോയി കാര്യങ്ങൾ പറഞ്ഞു കൊടുക്ക്... മിത്ര കളിയാക്കി കൊണ്ട് പറഞ്ഞു.... പോടീ... മിത്രയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ദിച്ചി താഴേക്ക് പോയി... നിങ്ങൾ ഇനി രാവിലെ വരെ ഇതും പുകച്ചു നേരം വെളുപ്പിക്കാൻ ആണോ.. കിടക്കുന്നില്ലേ... തിരിഞ്ഞു നിൽക്കുന്ന വിശ്വയുടെ പുറത്ത് കൈ ചേർത്ത് കൊണ്ട് മിത്ര ചോദിച്ചു... വിശ്വയുടെ അടുതിന്ന് മറുപടി ഒന്നും ഇല്ലെന്ന് കണ്ടതും കെറുവിച്ചു കൊണ്ട് മിത്ര പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി.... പെട്ടെന്ന് വിശ്വ അവളെ കൈകളിൽ കോരി എടുത്തു.... മിത്ര പരിഭവത്തോടെ വിശ്വയെ നോക്കിയപ്പോൾ കണ്ടു എരിയുന്ന സിഗരറ്റിനുള്ളിൽ തെളിഞ്ഞ വിശ്വയുടെ ചിരി... കുറുമ്പൊടെ വിശ്വയുടെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് മിത്ര നിലത്തേക്കിട്ടു.... ബാൽക്കണി ഡോർ അടച്ചു മിത്രയെയും കൊണ്ട് വിശ്വ റൂമിൽ കേറി... അവളെ ബെഡിൽ കിടത്തി അവൻ ഡോർ പോയി ലോക്ക് ചെയ്തു... കള്ളച്ചിരിയോടെ വരുന്ന വിശ്വയെ കണ്ടതും മിത്ര അങ്കലാപ്പോടെ നോക്കി.. എന്ത് ചെയ്യാൻ പോവാ...

വിശ്വയെ തന്നെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു.. ഉറങ്ങണ്ടേ... അവളുടെ നെറുകിൽ മുത്തി കൊണ്ട് വിശ്വ ചോദിച്ചു... മ്മ്.... ചിരിയോടെ തിരികെ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് മിത്ര ചെരിഞ്ഞു കിടന്നു... ഗുഡ് നൈറ്റ്‌ angry ബേബി... മിത്രയുടെ ചുണ്ടിൽ ചുംബിച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചു കിടത്തി കൊണ്ട് വിശ്വ ലൈറ്റ് of ചെയ്തു... ഗുഡ് നൈറ്റ്‌... അവനോട് പറ്റി ചേർന്ന് കൊണ്ട് മിത്ര പറഞ്ഞു... ഇതേ സമയം കല്യാണ ചെക്കന്റെയും പെണ്ണിന്റെയും റൂമിൽ.... മുക്കാൽ ഭാഗം കുടിച്ചിട്ട് കാൽ ഭാഗം എനിക്ക് തന്നാൽ മതി.. ടേബിളിൽ അടച്ചു വെച്ച പാല് എടുത്ത് വിച്ചുവിന് നേരെ നീട്ടി കൊണ്ട് ദിച്ചി ഇളിച്ചു.. ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട്... വിച്ചു തലയാട്ടി കൊണ്ട് പറഞ്ഞു... സംസാരിക്കാതെ വേഗം കുടിക്ക് മനുഷ്യാ.. നേരം പോവുന്നു... ദിച്ചി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഇന്നാ കുടി... ഒറ്റ വലിക്ക് മുക്കാൽ ഭാഗം കുടിച്ചു ബാക്കി ദിച്ചിക്ക് കൊടുത്ത് കൊണ്ട് വിച്ചു പറഞ്ഞു... എടുക്കെടുക്ക്.... വേഗം എടുക്ക്... ഒറ്റ വലിക്ക് പാല് കുടിച്ചു ഗ്ലാസ്‌ നീട്ടി പിടിച്ചു എക്സൈറ്റ്മെന്റോടെ ദിച്ചി തുള്ളി... കിടന്ന് ഒച്ച വെച്ചു ആളെ കൂട്ടല്ലേ കള്ള് പ്രാന്തി.. ആൾക്കാര് തെറ്റിദ്ധരിക്കും.. ഇവിടെ ഇരിക്ക്.

ദിച്ചിയെ ബെഡിലേക്കിരുത്തി കട്ടിലിനടിയിൽ നിന്നും നല്ല ഒന്നാന്തരം കള്ള് എടുത്ത് വിച്ചു ദിച്ചിയുടെ കയ്യിൽ കൊടുത്തു... ഫസ്റ്റ് നൈറ്റിന് പറ്റിയ പണി ആണോ മോളെ ഇത്.. നാളെ കുടിക്കാടി.... അടിയിൽ നിന്ന് ഒരു പൊതി മിച്ചർ എടുത്ത് കൊടുത്ത് കൊണ്ട് വിച്ചു ചോദിച്ചു... കൊതിച്ചു പോയി വിച്ചേട്ടാ... അയ്യേ മിച്ചർ ഉള്ളൂ... നോൺ വെജ് ഐറ്റംസ് ഇല്ലേ... സാരി ഒക്കെ കേറ്റി വെച്ച് ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ദിച്ചി ചോദിച്ചു... ഇതൊപ്പിക്കാൻ പെട്ട പാട്.. കുടിച്ചിട്ട് വന്ന് കിടക്കാൻ നോക്കെടി കോപ്പേ.. ഒച്ചയും വിളിയും ഉണ്ടാക്കിയാൽ ഞാൻ ഇറങ്ങി ഓടും... വിച്ചു കൈ കൂപ്പി കൊണ്ട് പറഞ്ഞു... അതിന് ഞാൻ ആദ്യായിട്ട് അല്ല കള്ള് കുടിക്കുന്നെ.... ഇത് ദീക്ഷതയാ ദീക്ഷിത അഗസ്റ്റിൻ... കുപ്പി ചുണ്ടിലേക്ക് ചേർത്ത് കൊണ്ട് ദിച്ചി പറഞ്ഞു.... അത് ഇന്നലെ വരെ ഇന്ന് മുതൽ ദീക്ഷിത വികാസ് ആണ്.. അതാ പേടി... വിച്ചു ദിച്ചിയുടെ കുടിയും നോക്കി ഇരുന്നു.... കൂൾ വിച്ചേട്ടാ കൂൾ... വിച്ചുവിന്റെ പുറത്ത് കൊട്ടി കൊണ്ട് ദിച്ചി മിച്ചർ വാരി തിന്നു... ഇതേ സമയം താഴത്തെ റൂമിൽ കിടക്കുന്ന നമ്മുടെ നായകന്റെ അച്ഛൻ,, മീനാമ്മയുടെ സ്വന്തം രാമേട്ടൻ ഉറക്കത്തിലും മണം പിടിക്കാൻ തുടങ്ങിയിരുന്നു... 😆😆 തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story