വിശ്വാമിത്രം: ഭാഗം 78

viswamithram

എഴുത്തുകാരി: നിലാവ്‌

ആണോ അല്ലയോ... യെസ് or നോ.. എനിക്കത് മാത്രം അറിഞ്ഞാൽ മതി... ദൃഢതയോടെ മിത്ര പറഞ്ഞു... വിശ്വ ആകെ കയ്യിൽ നിന്ന് പോയ അവസ്ഥയിൽ മിത്രയെ തന്നെ ഒരു വേള നോക്കി.... എന്തെങ്കിലും ഒന്ന് പറ.. മടുത്തു എനിക്ക് ഈ കല്യാണം കഴിഞ്ഞുള്ള ജീവിതം... ഒന്നല്ലെങ്കിൽ ഒന്ന് എപ്പോഴും ഉണ്ടാവും സങ്കടപ്പെടുത്താൻ.. ഒന്ന് വാ തുറന്ന് പറയ്... ദേഷ്യത്തോടെ വിശ്വയുടെ കോളറിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... മിത്രയുടെ പ്രഹസനം കണ്ടതും വിശ്വ ഇരുന്ന് ചിരിക്കാൻ തുടങ്ങി.... അപ്പോഴേക്കും നീയതൊക്കെ വിശ്വസിച്ചോ.. നിന്റെ തലക്ക് ഓളം ആണോ പെണ്ണെ.. മിത്രയുടെ തലയിൽ കിഴുക്കി കൊണ്ട് വിശ്വ ചോദിച്ചു... മ്മ്... മിത്ര സംശയത്തോടെ വിശ്വയെ തിരിഞ്ഞും മറിഞ്ഞും നോക്കി... എവിടെയോ എന്തോ തകരാറു പോലെ... 🤭 നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്ന്... ഏഹ്... വല്ലാത്തൊരു ഭാവത്തോടെ വിശ്വ ചോദിച്ചു.. തോന്നുന്നത് കൊണ്ടല്ലേ ചോദിച്ചത്... ഇതാപ്പോ നന്നായെ.. നിങ്ങടെ സ്നേഹത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്നൊരു ഇത്... വിശ്വയിൽ നിന്ന് കുറച്ച് മാറി നിന്ന് കൊണ്ട് മിത്ര പറഞ്ഞു..

അതെനിക്കും നിന്റെ സ്നേഹത്തിൽ തോന്നിയിട്ടുണ്ട്.. ഒരുമാതിരി ഇരന്നു വാങ്ങിക്കുന്ന പോലെ.. ശ്ശ്യോ... മിത്രയെ തളർത്തി കൊണ്ട് വിശ്വ പറഞ്ഞു... ഇരന്നു തരുന്നത് നിങ്ങടെ അമ്മായിടെ മോൻ... സത്യം പറയ് നിങ്ങളെന്നോടുള്ള പ്രതികാരത്തിന് എങ്ങാനും... ഒന്ന് നന്നായി ഓർത്തു നോക്കിയേ.. മറന്നതാണെങ്കിലോ... മിത്രക്കങ്ങോട്ട് വിശ്വാസം വരുന്നില്ല... മറക്കാൻ എനിക്ക് വയസ് 70 അല്ല 30 ആണ്... നിന്നോടാരാ കുഞ്ഞേ ഇങ്ങനെ ഒക്കെ പറഞ്ഞത്.... ഓരോ ദിവസം ഓരോന്ന് പൊക്കി കൊണ്ടു വരുവാ വഴക്കിടാൻ.... വിശ്വ പുച്ഛിച്ചു കൊണ്ട് ബെഡിൽ പോയിരുന്നു... അങ്ങനെ ഊരി പോവാൻ നോക്കണ്ട.. സത്യം പറഞ്ഞിട്ട് പോയാൽ മതി.. എന്നിട്ട് വേണം എനിക്കെന്റെ വീട്ടിൽ പോയി നിക്കാൻ.. ഓഹ്.. മിത്ര വിശ്വയുടെ തൊട്ടപ്പുറത്തു സ്ഥാനം പിടിച്ചു കൊണ്ട് പറഞ്ഞു.... ആദ്യം നിന്നോട് ഇതാരാ പറഞ്ഞെ എന്ന് പറ.... മിത്രയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു.... ആദ്യം ആണോ എന്ന് പറ.. എന്നാൽ ഞാൻ ആളെ പറയാം 😝... മിത്ര ഇളിച്ചു കാട്ടി... മിക്കവാറും നിന്നോട് ഇക്കാര്യം വിച്ചു പറഞ്ഞതാവും..

അവനിത്തിരി കണ്ണിൽ കടി കൂടുതലാ.... വിശ്വ ആരോടെന്നില്ലാതെ പറഞ്ഞു.... വിച്ചു ഒന്നും അല്ല... നിങ്ങള് പറയുന്നുണ്ടോ എന്റെ ക്ഷമയുടെ നെല്ലിപ്പലക ഇപ്പൊ പൊളിയും... 😬 മിത്രയുടെ മൂഡ് ചേഞ്ച്‌ ആയി കുട്ട്യോളെ... അങ്ങനെ ആണെങ്കിൽ?... വിശ്വ മിത്രയെ തലയുയർത്തി നോക്കി... അങ്ങനെ ആണെങ്കിൽ ഡിവോഴ്‌സും വാങ്ങി നിങ്ങളെ നാറ്റിച്ചു വേറെ പെണ്ണ് കെട്ടാൻ പറ്റാതെ ആക്കി ഞാൻ വേറൊരുത്തനെ കെട്ടും.. ഹ്ഹആ... മിത്ര സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു... എൻഗേജ്മെന്റ് വേറെ പെണ്ണിനെ.. കല്യാണം വേറെ പെണ്ണിനെ... ഇനി ജീവിതം ഒറ്റക്കും.. ആ പിന്നേയ് ഡിവോഴ്സ് കിട്ടും എന്ന് വിചാരിക്കണ്ട ഞാൻ അതെപ്പോഴെ കീറി കളഞ്ഞു 😆😆... വിശ്വ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... ഏഹ്... വായിൽ നിന്ന് കാറ്റ് മാത്രം വിട്ട് കൊണ്ട് മിത്ര വായേം തുറന്നിരുന്നു... ആന്നെ.... നീ കബോഡിൽ ഭദ്രമാക്കി വെച്ചിരുന്നില്ലേ അത് ഞാൻ പൊക്കി.... അങ്ങനെ ഇപ്പോൾ നീ ഒറ്റക്ക് സുഖിച്ചു ജീവിക്കണ്ട... ഒരു വികാരവും ഇല്ലാതെ പറയുന്ന വിശ്വയെ കണ്ട് മിത്ര അന്തം വിട്ട് ഇരുന്നു... നിങ്ങളോടാരാ എന്റെ കബോർഡ് ഒക്കെ ചെക്ക് ചെയ്യാൻ പറഞ്ഞെ...

മിത്ര ദേഷ്യത്തോടെ ചോദിച്ചു... അത് കൊള്ളാം എന്റെ ഫയലിന്റെ ഇടയിൽ കൊണ്ട് വെച്ചതും പോര... സത്യം പറഞ്ഞോ നിനക്കാരാ ഈ ഉടായിപ്പ് ഒക്കെ പറഞ്ഞ് തരുന്നെ... ഡിവോഴ്സ് വാങ്ങിയാൽ എല്ലാം ശെരിയാവോ... മിത്രയുടെ ചെവിയിൽ പിടുത്തം കൊണ്ട് വിശ്വ ചോദിച്ചു.. ഡിവോഴ്സിന്റെ കാര്യം ആണേൽ ഞാൻ സ്വയം ചെയ്തതാ... പ്രതികാരം അത് ദിച്ചി പറഞ്ഞതാ... നിങ്ങള് അന്ന് രാത്രി അതല്ലേ പറഞ്ഞോണ്ടിരുന്നേ.. എനിക്കറിയാം... വിശ്വയുടെ കൈ മാറ്റി ചുണ്ട് ചുളുക്കി കൊണ്ട് മിത്ര പറഞ്ഞു... മൂഡ് പിന്നേം സ്വിങ് ആയല്ലോ.... 😬🤪... ദിച്ചി ആണോ.... എടി നിനക്ക് വട്ടുണ്ടോ.. അവള് നിന്നെ ചൂടാക്കാൻ ഓരോന്നു പറഞ്ഞെന്ന് കരുതി.. ഞാൻ പറഞ്ഞതിൽ ഒന്നും വിശ്വാസം ഇല്ലേ... 😲 വിശ്വ അത്ഭുതത്തോടെ ചോദിച്ചു.. തെണ്ടി ചതിച്ചതാ.. ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ.. ഇന്നലെ കേറി വന്നേ ഉള്ളൂ അപ്പോഴേക്കും അവള് പോര് തുടങ്ങി... വിടില്ല ഞാൻ... മിത്ര പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... അന്ന് രാത്രി പറഞ്ഞ കാര്യം എന്താണെന്ന് നിനക്ക് അറിയണോ... നിനക്ക് അറിയുന്ന കാര്യം തന്നെയാ... നീ ആരോടും പറഞ്ഞിട്ടില്ലെന്ന് മാത്രം... 😊

വിശ്വ ചിരിയോടെ പറഞ്ഞു... അതെന്ത് കാര്യമാ ഞാൻ ആരോടും പറയാത്തത്.... 🤔 വിശ്വയെ സംശയത്തോടെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു.... വിശ്വ ഒന്നും മിണ്ടാതെ എണീറ്റ് കബോഡിന്റെ അടുത്തേക്ക് പോയി... കാര്യം പറഞ്ഞിട്ട് പോ മനുഷ്യാ.. എന്തോന്നിത്.. വിശ്വയുടെ പിന്നാലെ ചെന്ന് കൊണ്ട് മിത്ര ചിണുങ്ങി.. കുഞ്ഞേ.... Why didn't you tell me, you were going to be a mom and I was going to be a dad....? കബോർഡ് തുറന്ന് മിത്രയുടെ കയ്യിലേക്ക് ബോക്സ് വെച്ച് കൊടുത്തു കൊണ്ട് വിശ്വ ചോദിച്ചു.... മിത്ര കേട്ടത് വിശ്വസിക്കാൻ ആവാത്തത് പോലെ തരിച്ചു നിന്നു.. ചുണ്ടുകൾ വിറച്ചു.... കണ്ണ് നിറഞ്ഞു..... രണ്ടാൾ ഉണ്ടല്ലേ.... ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു കുഞ്ഞേ.. നീ പറയാൻ വേണ്ടി വെയിറ്റ് ഇട്ട് നിന്നതല്ലേ.... അയ്യേ കരയുവാണോ... മിത്രയുടെ കയ്യിലെ ബോക്സ് തുറന്ന് രണ്ട് ജോഡി ചെരുപ്പെടുത്തു മിത്രയുടെ മുഖത്തേക്ക് കുനിഞ്ഞു നിന്ന് നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു... സോ... സോറി.... അന്ന് അ... ബോർ... ഷന്റെ കാര്യം പറ.... മുഴുവൻ പറയാൻ പറ്റാതെ മിത്ര വിശ്വയുടെ നെഞ്ചിലേക്ക് ചാഞ്ഞു... ഏയ് റിലാക്സ് കുഞ്ഞേ... ഈ ടൈമിൽ കരയാൻ ഒന്നും പാടില്ല..

എന്റെ മക്കൾക്ക് വിഷമം ആവും... അന്നത്തെ ഒരു സാഹചര്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞു പോയി... അന്നെനിക്കറിയില്ലായിരുന്നു നീ പ്രെഗ്നന്റ് ആണെന്ന്... മിത്രയുടെ തലയിൽ തലോടി കൊണ്ട് വിശ്വ പറഞ്ഞു..... എങ്ങനെയാ അറിഞ്ഞേ... തലയുയർത്തി കള്ളച്ചിരിയോടെ മിത്ര ചോദിച്ചു... അതറിയാൻ ആണോ ഇത്ര പാട്.... മുന്നേ കൂട്ടി ഒന്നും കരുതി വെക്കാൻ പാടില്ല എന്നറിയാം... എന്നാലും ഞാൻ വാങ്ങിയതാ.... ചെരുപ്പ് എടുത്ത് വിശ്വ ബെഡിലേക്കിട്ട് മിത്രയുടെ വയറിൽ കൈ വെച്ചു.... സൊത്തൂട്ടാ... വിശ്വയെ ഇറുകെ പുണർന്നു കൊണ്ട് മിത്ര വിളിച്ചു.... നിക്കെടി ഞാൻ ഒന്ന് ശെരിക്കും പോലെ കണ്ടോട്ടെ... മിത്രയെ വിട്ട് നിർത്തി വിശ്വ മുട്ടിലിരുന്നു... അച്ഛന്റെ മക്കളെ.... മിത്രയുടെ സാരി മാറ്റിക്കൊണ്ട് വയറിൽ തൊട്ട് വിശ്വ വിളിച്ചു.... ആ ഇപ്പൊ വിളി കേൾക്കും അച്ഛാ എന്ന്... മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അമ്മ വല്ലാത്ത സാധനം ആണ്... അച്ഛനെ വേണ്ടാന്ന് വെച്ചു പോവാൻ ഒക്കെ നോക്കി... അച്ഛനോട് പറഞ്ഞില്ല നിങ്ങള് ഉള്ള കാര്യം ഈ കാ‍ന്താരി... മിത്രയുടെ വയറിൽ പതിയെ നുള്ളി കൊണ്ട് വിശ്വ പറഞ്ഞു... ഔച്....

അച്ഛനോട് പറഞ്ഞാൽ നന്നായെർന്നു.. ഇതുവരെ ഞാൻ എങ്ങനെ പിടിച്ചു നിന്നെന്ന് നിങ്ങടെ അച്ഛന് അറിയില്ല..... എടി എടി.. നിർത്തേടി... നീ പറഞ്ഞു പറഞ്ഞു എവിടെ പോവാ... അമ്മക്ക് അച്ഛനോട് തീരെ സ്നേഹം ഇല്ല്യാ.... ചെറുതായി വീർത്ത വയറിൽ തലോടി കൊണ്ട് വിശ്വ പറഞ്ഞു... ഓ അല്ലാതെ കയ്യിലിരുപ്പ് കൊണ്ടല്ല.. അങ്ങോട്ട് മാറി നിന്നെ... വിശ്വയെ കളിപ്പിക്കാൻ വേണ്ടി മിത്ര റൂം വിട്ട് പുറത്തേക്ക് പോവാൻ നിന്നു.... അതേയ് പ്രെഗ്നൻസി റിപ്പോർട്ട്‌ ഒക്കെ മറച്ചു വെക്കുമ്പോൾ ആരും കാണാത്തിടത്തു വെക്കണം... നിനക്ക് ഒന്നും ഒളിപ്പിക്കാൻ അറിയില്ലേ കുഞ്ഞേ... വിശ്വ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... അപ്പോ നിങ്ങൾക്ക് ബുക്ക്‌ തിരയലും ഉണ്ടല്ലേ... നിങ്ങൾ പഠിച്ച കള്ളൻ ആയത് കൊണ്ടാ നിങ്ങടെ പലതും ഞാൻ അറിയാൻ വൈകി പോയത്... മിത്ര നടത്തം നിർത്തി പുച്ഛത്തോടെ പറഞ്ഞു... (എന്റെ വീട്ടിൽ മാത്രം യൂസ് ചെയ്യുന്ന ഒരു word ആണിത്.... ആരും കാണാതെ തിരയുന്നതിനെ ആണ് ബുക്ക്‌ തിരയൽ എന്ന് പറയുന്നേ 😝) ഞാൻ ഡോക്ടറോട് ചോദിച്ചു... വിശ്വ മിത്രയുടെ മുന്നിൽ കേറി നിന്ന് കൊണ്ട് പറഞ്ഞു...

എന്ത് ഇങ്ങനെ ആരും കാണാതെ തിരയുന്ന കാര്യമോ.. ഇത് അസുഖം ഒന്നുമല്ല രണ്ടടി കിട്ടിയാൽ മാറാവുന്ന കാര്യമെ ഉള്ളൂ... എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു.. ഇതിനൊക്കെ മരുന്ന് ഉണ്ടോ ആവോ... മിത്ര കാട് കേറി പോവുവാണ്... 🤪 അതല്ല ഈ സമയത്ത് ഫിസിക്കൽ റിലേഷൻ പറ്റുമോ എന്ന്... നിനക്ക് കുഴപ്പം ഇല്ലെങ്കിൽ ആവാം എന്ന് ഡോക്ടർ പറഞ്ഞു... അത് പറഞ്ഞു മുഴുമിപ്പിക്കുമ്പോഴേക്കും വിശ്വ മിത്രയോട് ചേർന്നിരുന്നു... എന്താ ഉദ്ദേശം... മിത്ര തല ബാക്കിലേക്ക് വെട്ടിച്ചു കൊണ്ട് ചോദിച്ചു... അത് തന്നെ.. ഇനി നിനക്ക് മൂഡ് ഇല്ലെന്ന് പറയുമോ... മിത്രയെ കോരി എടുത്ത് ബെഡിൽ കിടത്തി കൊണ്ട് വിശ്വ ചോദിച്ചു... പറഞ്ഞാൽ.... മിത്ര വിശ്വയെ നോക്കാതെ ചോദിച്ചു... ഒരു കാര്യവും ഇല്ല്യാ.... വയറിൽ അമരാതെ ഞാൻ നോക്കിക്കോളാം... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ മിത്രയുടെ അടുത്ത് വിശ്വ കിടന്നു... ഞാൻ ആദ്യം കേറി പറയണം എന്നൊക്കെ കരുതിയതാ.. നിങ്ങളോട് ആരാ ചാടി കേറി പറയാൻ പറഞ്ഞെ... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... ഞാൻ ഇപ്പോൾ പറഞ്ഞില്ലേൽ നിന്റെ വയറും വീർത്തു പ്രസവിച്ചു കഴിഞ്ഞു സൊത്തൂട്ടാ നിങ്ങടെ കുഞ്ഞുങ്ങളാ എടുത്തോ എന്ന് പറയേണ്ട അവസ്ഥ ആയിരുന്നു... 20മത്തെ വയസിൽ നീ ഒറ്റക്ക് എങ്ങനെ കുഞ്ഞേ ഇങ്ങനെ ഒക്കെ ചെയ്ത് കൂട്ടുന്നെ...

വിശ്വ അത്ഭുതത്തോടെ ചോദിച്ചു... ഉമ്മ വെക്കാൻ വന്നാൽ ഉമ്മിച്ചു പോണം അല്ലാതെ ഉമ്മ എങ്ങനെ വെക്കണം എന്ന് പഠിപ്പിക്കരുത്... മിത്ര പല്ല് മുഴുക്കെ കാണിച്ചു കൊണ്ട് പറഞ്ഞു.... നീ അറിയാതെ എത്ര തവണ ഞാൻ വയറിൽ ചുണ്ട് ചേർത്തിട്ടുണ്ടെന്ന് അറിയാമോ... വിശ്വ താഴോട്ടേക്ക് പോയി മിത്രയുടെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു... അല്ലാതെയും നിങ്ങൾ ഉമ്മ വെച്ചിട്ടുണ്ടല്ലോ... മിത്ര തലയുയർത്തി വിശ്വയെ നോക്കിക്കൊണ്ട് പറഞ്ഞു... അതുപോലെ ആണോ ഇപ്പൊ.. നിന്നോടൊക്കെ പറയുന്ന നേരം കൊണ്ട്... വിശ്വ നേരെ കിടന്നു മിത്രയുടെ മുഖത്തേക്ക് നോക്കി... മൂഡ് പോയോ സൊത്തൂട്ടാ... ഇളിച്ചു കൊണ്ട് മിത്ര ചോദിച്ച അന്നേരം കൊണ്ട് വിശ്വ അവളുടെ ചുണ്ടുകളെ ബന്ധനത്തിൽ ആക്കി... മതിമറന്നു ആവേശത്തോടെ വിശ്വ അവളെ ചുംബിച്ചു കൊണ്ടിരുന്നു.... അവളിലെ പെണ്ണിനെ ഉണർത്തി കൊണ്ട് അവന്റെ ചുംബനങ്ങൾ മൂർദ്ധാവിൽ എത്തിയതും മിത്ര വിശ്വയെ തിരിച്ചു ചുംബിക്കാൻ തുടങ്ങി.... രണ്ടാളും പരസ്പരം ചുംബിച്ചു മതി മറന്ന വേളയിൽ വിശ്വയുടെ കൈകൾ മിത്രയുടെ ശരീരത്തിലൂടെ ഒഴുകി നടന്നു... ഔ....

വേദനയോടെ വിശ്വ ചുണ്ട് പിൻവലിച്ചതും ഒരു കള്ളച്ചിരിയോടെ മിത്ര അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു... നിന്റെ ഒരു കൊന്ത്രപ്പല്ല്... വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞു.... എനിക്ക് ശ്വാസം മുട്ടുന്നുണ്ടെയ്.... വിശ്വയുടെ നെഞ്ചിൽ അമർത്തി കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... ഇപ്പൊ ഉണ്ടോ... മിത്രയുടെ സാരിയിൽ പിടുത്തം ഇട്ട് കൊണ്ട് വിശ്വ ചോദിച്ചു.... ങ്ങുഹും.... അവനോട് ഒന്നൂടി ഒട്ടിച്ചേർന്നു കിടന്ന് കൊണ്ട് മിത്ര പറഞ്ഞു.... വിശ്വയുടെ ചുണ്ടുകൾ ദിശയറിയാതെ അവളുടെ ശരീരത്തിലൂടെ ചുംബനങ്ങൾ നൽകി കൊണ്ട് കടന്ന് പോയി..... ചുംബനത്തിന്റെ ആലസ്യത്തിൽ മിത്രയിൽ നിന്നും ശീൽക്കാര ശബ്ദങ്ങൾ പുറത്തേക്ക് വന്നു.... പതിയെ പതിയെ ഓരോ വസ്ത്രങ്ങൾ അവളിൽ നിന്നും അഴിഞ്ഞു വീണു.... മിത്രയുടെ മുഖത്ത് വിരിഞ്ഞ നാണം ആസ്വദിച്ചു കൊണ്ട് വിശ്വ പുതപ്പെടുത്തു മൂടി.... മിത്രയുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തതും അവള് ഞരക്കത്തോടെ വിശ്വയുടെ ഷർട്ടിൽ അള്ളിപ്പിടിച്ചു.... അവന്റെ താടി രോമങ്ങൾ അവളിൽ ഇക്കിളി കൂട്ടി കൊണ്ടിരുന്നു....

കഴുത്തിൽ നിന്നും വിശ്വയുടെ പല്ലുകൾ മാറിൽ പതിഞ്ഞതും വികാരത്തിന്റെ പ്രക്ഷോഭത്തിൽ മിത്ര വിശ്വയുടെ ഷർട്ട് വലിച്ചു കീറി... എന്റെ പൊന്നു കുഞ്ഞേ.. നീ എവിടെ തൊട്ടാലും ഇതാണല്ലോ... തലയുയർത്തി മിത്രയെ പരിതാപത്തോടെ നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... പെട്ടെന്ന് കടിച്ചപ്പോ.... സോറി... പഴയതല്ലേ അത് കളഞ്ഞേക്ക്... മിത്ര തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.... പഴയതോ ഇപ്പൊ അടുത്ത് എടുത്തതാടി.... വിശ്വ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... വക്കീലേ.... മിത്ര വിളിയിൽ ഇത്തിരി പഞ്ചാര ചേർത്ത് കൊണ്ട് വിളിച്ചു.... വീണു വക്കീല് ആ പഞ്ചാരയിൽ മുങ്ങി തപ്പുവാണ്.... അവളിൽ നിന്നുയരുന്ന ഓരോ ശബ്ദങ്ങളും തന്റേത് മാത്രം ആക്കിക്കൊണ്ട് വിശ്വ അവളിലേക്ക് അമർന്നു.... കൈകളും കാലുകളും തമ്മിൽ പിടഞ്ഞു ചേർന്നു.... മിത്ര പതിയെ അവനെ ചുംബിച്ചു കൊണ്ടിരുന്നു.... മാറിൽ ചുംബനങ്ങൾ കൊണ്ട് മൂടി കൊണ്ട് വിശ്വ മിത്രയെ തലയുയർത്തി നോക്കി.... സ്വയം ചുണ്ട് കടിച്ചു പിടിച്ചു കണ്ണിറുക്കി കിടക്കുന്ന മിത്രയെ കണ്ടതും അവൻ ആകമാനം അവളെ തന്നെ നോക്കി...

കഴുത്തിലെ താലി മാല മാറിൽ പിണഞ്ഞു കിടപ്പുണ്ട്.. സിന്ദൂരം നെറ്റിയിലാകെ പടർന്നു വേറൊരു വേർഷൻ.... പേടിപ്പിക്കുന്ന രൂപം... നീയെന്താ ഭദ്രകാളിക്ക് പഠിക്കുവാണോ... മിത്രയുടെ ഭാവം കണ്ട് വിശ്വ പൊട്ടിച്ചിരിച്ചു.... അല്ല നാഗവല്ലിക്ക്.... മനുഷ്യൻ ഒന്ന് സെറ്റ് ആയി വന്നതാർന്നു.. എണീറ്റ് പോ മനുഷ്യാ... മിത്ര വിശ്വയെ തള്ളി മാറ്റാൻ നോക്കിയതും വിശ്വ അവളിലേക്ക് അലിഞ്ഞു ചേരാൻ തുടങ്ങിയിരുന്നു..... കടിച്ചു പിടിച്ച വേദന സഹിക്കാൻ വയ്യാതെ മിത്ര വിതുമ്പാൻ തുടങ്ങിയതും ആശ്വസിപ്പിച്ചു കൊണ്ട് വിശ്വ അവളുടെ ചുണ്ടുകളെ തന്റേത് മാത്രമാക്കി മാറ്റി.... ഒരു നേരത്തെ സ്നേഹപ്രകടനത്തിൽ നിന്നും വിശ്വ മുക്തമായതും മിത്ര ഉറക്കത്തിലേക്ക് വീണിരുന്നു.... അമ്മ ഉറങ്ങിപ്പോയല്ലോ.... ചിരിയോടെ വയറിൽ ചൂണ്ട് വിരൽ കൊണ്ട് തഴുകി കൊണ്ട് വിശ്വ അവളെ തന്നിലേക്ക് ചേർത്ത് കിടത്തി നെറ്റിയിൽ മൃദുവായി ചുംബിച്ചു..... ✨️✨️✨️✨️ വക്കീലേട്ടാ.. മിത്രേ.... ഓടി വാ.... അമ്മക്ക്... ദിച്ചി വാതിലിൽ കൊട്ടി കൊണ്ട് വിളിക്കുന്നത് കേട്ട് ആദ്യം കണ്ണ് തുറന്നത് മിത്ര ആണ്... മന്യേ... ചോ...തൂ... റ്റാ... അമ്മച്....

ദിച്ചി പറഞ്ഞത് പോലെ കുട്ടൂസും പറയാൻ തുടങ്ങി... അമ്മക്കെന്ത് പറ്റി... ദേ വരുന്നു ദിച്ചി.... ഡ്രസ്സ്‌ എല്ലാം വാരിക്കൂട്ടി വാഷിംഗ്‌ പോട്ടിലേക്ക് ഇട്ട് കയ്യിൽ കിട്ടിയ ചുരിദാർ എടുത്തിട്ട് മിത്ര വിശ്വയെ കുലുക്കി വിളിച്ചു.... വക്കീലേ എണീക്ക്.. എന്തോ പ്രശ്നം ഉണ്ട്... പേടിയും കരച്ചിലും കൂടി ചേർന്ന സൗണ്ടിൽ മിത്ര വിളിച്ചു... അതിന്റെ കൂടെ കുട്ടൂസ് കൂടി കരയുന്നത് കേട്ടതും വിശ്വയും ചാടി എണീറ്റു.... വേഗം ഒരു ഷർട്ട് എടുത്തിട്ട് വാ വക്കീലേ... എനിക്കെന്തോ പേടി ആവുന്നു.... കരയാതിരിക്കാൻ വേണ്ടി ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... അന്നേരം കൊണ്ട് തന്നെ വിശ്വ കയ്യിൽ കിട്ടിയ ഷർട്ട് എടുത്തിട്ട് വാതിലും തുറന്ന് ഓടി.... പിന്നാലെ മിത്രയും... കോണി പടി ഇറങ്ങി താഴെ കാണുന്ന കാഴ്ച കണ്ട് മിത്രയും വിശ്വയും എന്ത് ചെയ്യണമെന്ന് അറിയാതെ തറഞ്ഞു നിന്നു... തുടരും........

നിലാവ് ✍️ ഞാൻ വന്നു കുഞ്ഞുങ്ങളെ... വിത്ത്‌ ട്രാജഡി 😵......നിങ്ങള് പ്രതീക്ഷിച്ച പോലൊരു തിരിച്ചു വരവ് ആയില്ല.... എന്നെക്കൊണ്ട് പഴയ പോലെ പറ്റുന്നില്ല... കഴിഞ്ഞ 77 part മനസ്സിൽ നിന്ന് പാടെ മായിച്ചു കളഞ്ഞതിനു ശേഷം ഈ part വായിക്കുക.. അടുത്ത part ഞാൻ ഒരു adaar part ആയിട്ട് തരാൻ നോക്കാം.. 😒... പ്യാർ only...... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story