വിശ്വാമിത്രം: ഭാഗം 79

viswamithram

എഴുത്തുകാരി: നിലാവ്‌

കോണി പടി ഇറങ്ങി താഴെ കാണുന്ന കാഴ്ച കണ്ട് മിത്രയും വിശ്വയും എന്ത് ചെയ്യണമെന്ന് അറിയാതെ തറഞ്ഞു നിന്നു... മിത്രയെയും വിശ്വയെയും കണ്ട് ബാക്കിയുള്ളവരും അന്തം വിട്ട് നിന്നു... ഹാളിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന കേക്കും ഹാളും..... ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്ന രണ്ട് അമ്മമാരെയും കണ്ടതും വിശ്വയും മിത്രയും പരസ്പരം നോക്കി... നിങ്ങൾക്ക് വേണ്ടി അല്ല വരാൻ പോണ ഞങ്ങടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സെറ്റ് ചെയ്തതാ.... കുട്ടൂസിനെയും എടുത്ത് മിത്രയുടെ അടുത്തേക്ക് നടന്ന് വന്ന് കൊണ്ട് ദിച്ചി പറഞ്ഞു.... എടീ താടകെ എപ്പൊഴാടി പ്രതികാരം ഉണ്ടായത്.. ഏത് അമ്മക്കാടി വയ്യാത്തെ.... മിത്ര നിന്നിടത്തു നിന്ന് തുള്ളി.... പ്രതികാരം ഞാൻ എന്റെ മനസ്സിൽ നിന്ന് എടുത്തിട്ടതാ.. അല്ലാതെ കൊച്ചുങ്ങളുടെ കാര്യം പുറത്തറിയണ്ടേ.... എന്തൊരു ഗമ ആടി നിനക്ക്.. എന്നോട് പോലും പറയാതെ.. കുറച്ച് കഴിഞ്ഞപ്പോൾ ഒച്ചയും വിളിയും ഇല്ലാന്ന് കണ്ടപ്പോൾ എനിക്ക് മനസിലായി കൊണ്ട് പിടിച്ച റൊമാൻസ് ആയിരിക്കുമെന്ന്.. അതാ ഞാൻ അമ്മക്ക് വയ്യെന്ന് പറഞ്ഞത്..

അല്ലെങ്കിൽ ഞാനും വിച്ചേട്ടനും കൂടി കേക്ക് മുറിക്കേണ്ടി വന്നേനെ... എങ്ങനെ ഉണ്ടായിരുന്നു അഭിനയം.. നാച്ചുറൽ ആയിരുന്നില്ലേ... സ്വയം ഷോൾഡർ പൊക്കിക്കൊണ്ട് ദിച്ചി ഇളിച്ചു കാട്ടി... റൊമാൻസോ ഞങ്ങളോ.... കുട്ടൂസ് നിലവിളിച്ചതെന്തിനാടി.... കുട്ടൂസിനെ ദിച്ചിയുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് മിത്ര ചോദിച്ചു... ഞാൻ പറഞ്ഞാൽ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതി കുട്ടൂസിനെ പിച്ചി കരയിപ്പിച്ചതാ.. ഒരാൾ പറയുന്നത് കേട്ട് ഏറ്റു പറയുന്ന ശീലം പുള്ളിക്കാരന് ഉള്ളത് കൊണ്ട് അത് ഏറ്റു.. അല്ലേടാ സക്കര കുട്ടാ... കുട്ടൂസിന്റെ കവിളിൽ നുള്ളി കൊണ്ട് ദിച്ചി പറഞ്ഞു.. പോ... തീ... എച്ചിച്ചി.... 😒 ദിച്ചിയുടെ കൈ തട്ടി മാറ്റി കൊണ്ട് കുട്ടൂസ് മിത്രയുടെ തോളിലേക്ക് ചാഞ്ഞു... എന്റെ കൊച്ചിനെ പിച്ചി കരയിപ്പിച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടോ... ഇവൾക്ക് വെളിച്ചത്തു ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്തണം ട്ടോ കുട്ടൂസാ.... അവനെ തലോടി കൊണ്ട് മിത്ര പറഞ്ഞു... അയ്യോ അത് പറ്റില്ല.. രാത്രി എനിക്ക് വെളിച്ചം വേണം... 😉 വിച്ചു മുന്നിലേക്ക് വന്ന് കൊണ്ട് നാണത്തോടെ പറഞ്ഞു.... 🙄😲...തെണ്ടി കെട്ട്യോൻ...

ദിച്ചി വിച്ചുവിനെ നോക്കി പല്ല് കടിച്ചു..... മന്യേ.. ഉമ്മാ.... തലയിൽ പിടിച്ചു ഉമ്മ വെച്ചു കൊണ്ട് കുട്ടൂസ് ചിരിച്ചു... ആദ്യം നിന്റെ മണിയോട് തിരിച്ചിട്ട ചുരിദാർ നേരെ ഇട്ടിട്ടു വരാൻ പറയ്.... എന്നിട്ട് കൊടുക്കാം ഉമ്മ... റൊമാൻസ് ഒന്നും ഉണ്ടായില്ലന്ന്.. വിശ്വസിക്കാൻ പറ്റുന്ന നുണ പറയ്.. ദിച്ചി ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. ഹ്ഹ 😖😖... മിത്ര ആകെ കിളി പോയ പോലെ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു റൂമിലേക്ക് ഓടി... അച്ഛൻ നടന്ന് വന്ന് വിശ്വയെ ആകമാനം ഒന്ന് നോക്കി... മീനാമ്മേ നമ്മുടെ മോന് 30 വർഷം ആയിട്ടും ഷർട്ട് നേരെ ഇടാൻ അറിയില്ല.. മണിക്കുട്ടിയോട് ഒന്ന് പറയണേ പഠിപ്പിക്കാൻ... ഓടി പിടഞ്ഞു വന്നപ്പോൾ ഷർട്ടിന്റെ ബട്ടൻസ് തലങ്ങും വിലങ്ങും ഇട്ടത് നോക്കി അച്ഛൻ പറഞ്ഞു... അയ്യോ അച്ഛാ അത് ആക്‌സിഡന്റ്ലി അങ്ങനെ.... സൊത്തൂട്ടൻ കിടന്ന് തേങ്ങ ഉരുളുന്ന പോലെ ഉരുളാൻ തുടങ്ങി... ഏതായാലും ചമ്മി.. ഇനി വേഗം ചേഞ്ച്‌ ചെയ്ത് വാ... ഫോട്ടോ ഒക്കെ എടുക്കാൻ ഉള്ളതാ... പൈജാമയും മുണ്ടും ഉടുത്ത് നിൽക്കുന്ന അച്ഛൻ പ്രൗഢിയോടെ പറഞ്ഞു.... സൊത്തൂട്ടൻ ഒന്ന് ഇളിച്ചു കൊണ്ട് മേലേക്ക് പോവാൻ നിന്നതും,,,

ഒന്ന് നിന്നെ..... രണ്ടും കൂടി ഇനി ഒരേ റൂമിൽ പോയിട്ട് ഇനി ഒരു റൊമാൻസ് കൂടി കഴിഞ്ഞു വരുമ്പോഴേക്കും കേക്ക് ബ്ലാ ബ്ലാ ആവും. അതോണ്ട് വക്കീലേട്ടൻ വേറെ റൂം നോക്ക് 🧐🧐... ദിച്ചിക്ക് എന്നും പണ്ടും ഇല്ലാത്തൊരു ഗൗരവം... നിനക്ക് ഞാൻ വച്ചിട്ടുണ്ട് പ്രതികാര ദാഹി... ദിച്ചിയുടെ തലയിൽ കൊട്ടിക്കൊണ്ട് വിശ്വ അച്ഛന്റെ റൂമിലേക്ക് പോയി... Iam waiting.... 🙊😜.. വിശ്വ പോവുന്നതും നോക്കി ദിച്ചി വിളിച്ചു പറഞ്ഞു... ഇനി എന്റെ ഷർട്ട് ഇട്ടിട്ടു വരുമോ ആവോ... ലെ അച്ഛൻ.. 😒 ✨️✨️✨️✨️✨️✨️ രണ്ടാളും മാറി വന്നപ്പോൾ ഒരേ കളർ ഡ്രെസ്സായിരുന്നു ഇട്ടിരുന്നെ... റൂമിൽ നിന്ന് റൂമിലേക്ക് വിളിച്ചു പറഞ്ഞു കാണും ഒരേ പോലെ ഇടാൻ അല്ലയോ വക്കീലേട്ടാ... ദിച്ചി ഒന്ന് മുട്ടി കൊണ്ട് വാങ്ങിക്കും... നേരത്തേത് കൂടി കൂട്ടി രണ്ടെണ്ണം.. കയ്യിൽ എണ്ണം എടുത്ത് കൊണ്ട് വിശ്വ പല്ല് കടിച്ചു... കിടന്ന് പല്ല് പൊട്ടിക്കാതെ ചെന്ന് മുറിക്ക് വക്കീലേട്ടാ കേക്ക്.... നൈസ് ആയി തലയൂരി കൊണ്ട് ദിച്ചി വിച്ചേട്ടന്റെ അടുത്തേക്ക് നിന്നു.. എന്റെ മോളിന്ന് കുറെ വാങ്ങി കൂട്ടും... ദിച്ചിയുടെ മുടി മാടി ഒതുക്കി കൊഞ്ചിച്ചു കൊണ്ട് വിച്ചു പറഞ്ഞു... നിങ്ങളും കുറെ വാങ്ങിക്കും ഇന്ന്... വിച്ചുവിന്റെ കയ്യിൽ പിടിച്ചു ടൈലിൽ കളം വരച്ചു കൊണ്ട് ദിച്ചി കണ്ണിമ വെട്ടി... ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പൂ...

ലെ വിച്ചു.... ദിൽബർ ദിൽബർ... ദിൽബർ ദിൽബർ... വിച്ചുവിന്റെ ഖൽബ് 😝.... അങ്ങനെ അവരെ കൊണ്ട് കേക്ക് മുറിപ്പിച്ചു... ഫസ്റ്റ് പീസ് കുട്ടൂസിന് പോവേണ്ടത് അതി വിദഗ്ധമായി അച്ചായത്തി അടിച്ചു മാറ്റി... അങ്ങനെ എല്ലാവരുടെയും പക ഏറ്റു വാങ്ങി ദിച്ചിയും കൂട്ടരും 😝...... .... ദിച്ചിയോട് പറയാൻ ഉദ്ദേശിച്ച കാര്യം അറിയാൻ വേണ്ടി മിത്ര ഉച്ചക്ക് ദിച്ചിയെ വിച്ചുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചപ്പോൾ മിത്ര പ്രെഗ്നന്റ് ആണെന്ന കാര്യം തന്നെയാണ് വിച്ചു ദിച്ചിയോട് പറഞ്ഞത്.. മിത്ര തന്നോട് പറഞ്ഞില്ലല്ലോ എന്ന ദേഷ്യം കൊണ്ടാണ് ദിച്ചി മിത്രയോട് വിശ്വ പ്രതികാരത്തിന് വേണ്ടിയാണ് കല്യാണം കഴിച്ചതെന്ന് പറഞ്ഞത്.. ജസ്റ്റ്‌ എ റിവഞ്ച്..... 😵 അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ അമ്മമാർ ഒക്കെ അടുക്കള കയ്യേറി.. കാർന്നോന്മാർ കൊച്ച് വർത്താനം പറഞ്ഞു മാവിന്റെ ചോട്ടിലും ആയി... ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിലേക്ക് വലിയാൻ നിന്ന മിത്രയുടെ പുറകെ ദിച്ചിയും വെച്ചു പിടിച്ചു.. അങ്ങനെ ഇപ്പൊ വക്കീലേട്ടനു ഓസിക്ക് റൊമാൻസിക്കണ്ട 🤭.... എന്നാലും എന്റെ മക്കളേയ് നിങ്ങടെ അമ്മ എന്തൊരു ദുഷ്ട ആണ്.. മേമയോട് പറഞ്ഞില്ല നിങ്ങടെ കാര്യം 😨... മിത്ര ബെഡിൽ ഇരുന്നതും ദിച്ചിയും ബെഡിൽ സ്ഥാനം പിടിച്ചു കൊണ്ട് പറഞ്ഞു...

അവരുടെ അച്ഛനോട്‌ പറഞ്ഞിട്ടില്ല പിന്നെയാ നിന്നോട്.. ദിച്ചി കോക്രി കാണിച്ചു കൊണ്ട് പറഞ്ഞു.. അച്ഛനോട് പിന്നേം പറയാമായിരുന്നു.. എന്നോട് പറയണ്ടേ.. നമ്മുടെ എത്ര ഫുഡ്‌ പോയി.. കോളേജ് കാന്റീനും ഫുഡും.. ഓഹ്... ദിച്ചി കൊതി വിട്ട് കൊണ്ട് പറഞ്ഞു... അല്ലെങ്കിൽ കാന്റീൻ കാണാത്തോരാള്... ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ എന്റെ ദിച്ചി... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു... കാന്റീൻ ഫുഡ്‌ ഒന്നും മിസ്സ്‌ ആക്കണ്ട.. എണീറ്റ് പാക്ക് ചെയ്യാൻ നോക്ക്.. പോവാണ്... വിശ്വ റൂമിലേക്ക് ഇടിച്ചു കേറി വന്ന് കൊണ്ട് പറഞ്ഞു... എങ്ങോട്ട്... രണ്ടും ഒരേ സ്വരത്തിൽ ചോദിച്ചു.. കൊച്ചി.. പഠിക്കൊന്നും വേണ്ടെ.... കല്യാണം കഴിഞ്ഞപ്പോൾ പിന്നെ നിലത്തൊന്നും ആവില്ല അല്ലെ പാതിരാക്കോഴി പോലെ സ്വപ്ന ലോകത്ത് ആവും.. ആരോടെന്നില്ലാതെ വിശ്വ പറഞ്ഞു... മിത്ര ദിച്ചിയെ നോക്കി ഒന്ന് ആക്കി ചിരിച്ചു.. പണി തിരിച്ചു തരുവാണല്ലേ.... ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്.... മനസ്സിൽ പറഞ്ഞു ദിച്ചി ചാടി എണീറ്റ് ഡോറും നോക്കി പിറുപിറുത്തു കൊണ്ട് നടന്നു...

എങ്ങോട്ടാ ആവോ.. വിശ്വ ദിച്ചിയുടെ പോക്ക് കണ്ട് ചോദിച്ചു... പാക്ക് ചെയ്യാൻ 😁... വെളുക്കനെ ചിരിച്ചു കൊണ്ട് ദിച്ചി റൂം വിട്ട് പോയി... നിന്നെക്കാൾ ഒരു പിരി ലൂസ് ആയ ഐറ്റം ആണ് ദേ ഇപ്പൊ പോയത്.. ഡ്രെസ്സെടുത്തു മടക്കി വെക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു... ഞങ്ങളെക്കാൾ ഒക്കെ പിരി ലൂസ് ആയ ആളാണ് എന്റെ മുന്നിൽ നിന്ന് വാചകം അടിക്കുന്നെ.. നേരെ നോക്കി മടക്കി വെക്ക് മനുഷ്യാ.. ഡ്രെസ്സും എടുത്ത് മിത്ര വാഷ് റൂമിൽ കേറുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... ഇതേ സമയം ദിച്ചി ഫോണിൽ സ്റ്റാറ്റസ് ഇടുന്നു.. Bye Bye Home#.. വീട് വിട്ട് പ്രതേകിച്ചു വീട്ടിലെ ഫുഡ്‌ വിട്ട് ഹോസ്റ്റലിൽ പോവുമ്പോൾ ഉള്ള അവസ്ഥ... എന്താ എനിക്കറിയാൻ പാടില്ല 😛😜.... പരമാവധി അമ്മമാർ ഉണ്ടാക്കിയത് ഒക്കെ തിന്നും പാക്ക് ചെയ്തും നാലും,, ""കെട്ടും കെട്ടി കൊച്ചിയിലേക്ക്... ബാഗും വെയിറ്റും ഭർത്താവിന്... ""..... അങ്ങനെ നാലും കൊച്ചിയിൽ ലാൻഡ് ആയി.. അപ്പോഴേക്കും വീണ്ടും സ്റ്റാറ്റസ് അപ്ഡേറ്റ് ആയി.. Back to kochi 😉... കുറെ ദിവസം ആള്താമസം ഇല്ലാത്തത് കൊണ്ടും അടിച്ചു വാരി തുടക്കാത്തത് കൊണ്ടും ഫ്ലാറ്റ് നന്നായി വെടിപ്പ് ആയി കിടക്കുന്നുണ്ട് 😇....

എനിക്ക് വയ്യായെ.... ഹാച്ചി... ഫ്ലാറ്റ് ഒന്നാകെ നോക്കി ദിച്ചി സോഫയിൽ പോയിരുന്നു... മണീ നീ പോയി റസ്റ്റ് എടുക്ക്.. ദിച്ചി നീ മണിക്കുള്ള ബെഡ് നേരെ ആക്കി ചൂല് എടുത്ത് ഇങ്ങോട്ട് വാ നമുക്ക് ക്ലീൻ ചെയ്യാം... ദിച്ചി പാട്ട ചായ്ച്ചതും വിച്ചേട്ടന്റെ ശാസനം വന്നു 😜... എന്നെ കൊണ്ട് ഒന്നിനും വയ്യായെ 😭... കണ്ണീരൊലിപ്പിച്ചു കൊണ്ട് ദിച്ചി വിച്ചേട്ടനെ ഒന്ന് നോക്കി... തങ്കകുടം അല്ലെ.. ബിരിയാണി വാങ്ങി തരാടി.. പോയി എടുത്തിട്ട് വാ... വിച്ചു പതപ്പ് തുടങ്ങി... അത് കണ്ടതെ മിത്ര റൂമിൽ കേറി കിടന്നു... വൊക്കെ... വല്യ മൂളൽ ഒന്നും ഇല്ലതെ ചൂലും ബക്കറ്റും വെള്ളവും ലോഷനും തുടക്കാൻ കോലും എന്തിന് മാറാല തട്ടാൻ ഉള്ള കുന്തവും എടുത്ത് ദിച്ചി ഹാളിൽ ഹാജർ വെച്ചു.. എന്തിന് !!! ആത്മാർത്ഥത.. ബിരിയാണിയോടുള്ള കൊടും ആത്മാർത്ഥത... 😎 അങ്ങനെ അടിച്ചു തുടച്ചു നനച്ചു കഴുകി ഒരു വിധം സെറ്റ് ആയതും ബിരിയാണിയും കൊണ്ട് ഡെലിവറി ബോയ് എത്തി 🤠... അതും തിന്ന് ഏമ്പക്കവും വിട്ട് കുളിയും കഴിഞ്ഞു വന്നതും ദിച്ചിക്ക് മിത്ര കിടക്കുന്ന റൂം തന്നെ വേണം... അതെങ്ങനെ ശെരി ആവും..

ആറ്റുനോറ്റ് ഇവിടെ വരെ എത്തിയപ്പോൾ.... പ്രൈവസി വേണ്ടേ മോളെ.. 😨 ഗതി കെട്ട് വിച്ചു ചോദിച്ചു പോയി... ഉറങ്ങാൻ എന്തിന് പ്രൈവസി.. എനിക്കീ റൂം വേണം വിച്ചേട്ടാ.. അവരോട് അപ്പുറത്തെ റൂമിൽ കിടക്കാൻ പറയ്.... ദിച്ചി നിന്ന് ചിണുങ്ങി... അപ്പോ വീട്ടിൽ നിന്ന് കാണിച്ചതെല്ലാം വെറും പ്രഹസനം ആയിരുന്നു ലെ... ദിൽബർ പോയിട്ട് എത്ര പെട്ടെന്നാ മോഹഭംഗ മനസിലെ കേറി വന്നത് 🤣.... ചത്താലും എണീറ്റ് തരില്ലെന്ന്.. മിത്ര പ്രയത്നം എടുത്ത പോലെ കട്ടിലിൽ പിടിച്ചു അള്ളി കിടന്നു.... നമുക്ക് ഇന്നവിടെ കിടന്നിട്ട് നാളെ ഇവിടെ കിടന്നാൽ പോലെ.... മോഹ ഭംഗ മനസും പോയി തലക്ക് മീതെ ശൂന്യാകാശം കേറി വന്നപ്പോ വിച്ചു ചോദിച്ചു... എന്നാ നിങ്ങൾ അവിടെ കിടക്ക്.. ഞാൻ ഇവിടെ തന്നെ കിടക്കും... എന്നും പറഞ്ഞു മിത്രയുടെ അടുത്ത് കേറി ദിച്ചി കിടന്നു... ഭാര്യ എവിടെ ഉണ്ടോ അവിടെ ഉണ്ട് ഭർത്താവ്.. വിച്ചു ആ പോളിസി ഫോള്ളോ ചെയ്യുന്ന ആളായത് കൊണ്ട് ചാടി കേറി ദിച്ചിയുടെ അടുത്ത് കിടന്നു.... ബെഡ് അത്യാവശ്യം വിസ്താരം ഉള്ളത് കൊണ്ട് മണിക്കുട്ടിയും മണിക്കുട്ടിയുടെ കുട്ടികളും ശ്വാസം മുട്ടാതെ കിടക്കുന്നുണ്ട്.. ഇല്ലേൽ കാണാർന്നു ദിച്ചി മേമടെ പ്രഹസനം 😂.... ✨️✨️✨️✨️ നാലും ആ കിടത്തം എണീറ്റത് പിറ്റേന്ന് രാവിലെ ആണ്... ഒരാൾ കുത്തിട്ട പോലെ.. വേറൊരാൾ ചോദ്യ ചിഹ്നം,,,,

വേറെ ഒരാൾ എക്സ്‌ക്ലമേഷൻ മാർക്ക്‌... മിത്രയുടെ കിടപ്പ് എന്താണെന്ന് എത്ര കണ്ടിട്ടും അങ്ങോട്ട് പിടുത്തം കിട്ടുന്നില്ല.... 😖 അങ്ങനെ കുളിയും തേവാരവും കഴിഞ്ഞു രണ്ട് ഭാര്യമാരും കൂടി ഐശ്വര്യമായി കിച്ചണിലേക്ക് കയറി... ഇവിടെ ആവുന്നത് കൊണ്ട് തിന്നണമെങ്കിൽ സ്വയം ഉണ്ടാക്കണം... തുടങ്ങിക്കോ... സ്ലാബിൽ കേറി ഇരുന്ന് കൊണ്ട് ദിച്ചി പറഞ്ഞു... നീ കൂടുന്നില്ലേ... ആ ചോദ്യത്തിൽ ഒരു ഞെട്ടൽ ഇല്ലേ... എനിക്ക് തിന്നാൻ അല്ലെ അറിയൂ വെക്കാൻ അറിയില്ലല്ലോ.... ദിച്ചി കൈ മലർത്തി കാണിച്ചു... അമ്മടെ വയറ്റിൽ നിന്ന് തന്നെ ഉരുള ഉരുട്ടി തിന്നാൻ പഠിച്ചിട്ടൊന്നും അല്ലല്ലോ നീ പുറത്തേക്ക് വന്നത്.. ഭൂമിയിലേക്ക് വീണ് തിന്ന് പഠിച്ചിട്ട് തന്നെ അല്ലെ.. അതേ പോലെ തന്നെയാ ഇതും.. അറിയാത്തത് കൊണ്ട് എല്ലാം നീ ചെയ്യ്‌... അങ്ങനെ പഠിഞ്ഞോളും... മിത്ര കത്തി എടുത്ത് ദിച്ചിയുടെ കയ്യിൽ കൊടുത്തു.... അപ്പോ നീ എന്ത് ചെയ്യും.. ദയനീയ എക്സ്പ്രെഷൻ ഇട്ട് കൊണ്ട് ദിച്ചി ചോദിച്ചു... ഒരു മാസത്തേക്ക് ഞാൻ ജോലി രാജി വെച്ചു.. ഇപ്പൊ ഞാൻ നിന്റെ മുതലാളി.. വേണേൽ ഹെല്പർ എന്നും പറയാം...നിന്നെ ഹെല്പ് ചെയ്യുന്ന ആള്,,, ഹെൽപ്പർ.... മിത്ര കൈ കെട്ടി നിന്ന് കൊണ്ട് പറഞ്ഞു... അപ്പോ ഞാനോ.. ദിച്ചിക്ക് പിന്നേം ഡൌട്ട്.. നീ കുക്ക് ചെയ്യുന്ന ആൾ കുക്കർ.. നീ കുക്കർ ഞാൻ ഹെൽപ്പർ... ഞാൻ ഹെൽപ്പർ നീ കുക്കർ.. ഓക്കേ അല്ലെ.. അപ്പോ തുടങ്ങിക്കോ കുക്കറെ കുക്കറിന്റെ പണി... ദിച്ചിയെ യുദ്ധകളത്തിലേക്ക് ഇറക്കി വിട്ട് മിത്ര അവിടെ സ്ഥാനം പിടിച്ചു....

കൂ കൂ കൂ.... ദിച്ചി നിന്ന് കൂക്കാൻ തുടങ്ങി... സ്വയം നിന്ന് കൂക്കാതെ നിന്ന് പണിയെടി... മിത്ര ഒച്ചയെടുത്തു കൊണ്ട് പറഞ്ഞു... ഒരു കുക്കർ ചെയ്യുന്ന പണി തന്നെയാ ഞാനും ചെയ്തത് .. കുക്കർ കൂക്കാതെ ഉരുള ഉരുട്ടി ചോറ് നിന്റെ വായിൽ തരില്ലല്ലോ.. അതേ പോലെ തന്നെയാ ഞാൻ എന്ന ദീക്ഷിത കുക്കറും... ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു... വിച്ചു.... ദേഷ്യത്തോടെ ഡൈനിങ്ങ് ഹാളിലേക്ക് ചെന്ന മിത്ര അന്തം വിട്ട് നിന്നു... വക്കീലേട്ടാ.. മിത്രയുടെ കുറ്റം പറയാൻ വന്ന ദിച്ചിയും അന്തം വിട്ട് നിന്നു... ഇവന്മാർ രണ്ടാളും നമ്മളെ പറ്റിച്ചു ഒന്നും തരാതെ ഒറ്റക്ക് ശാപ്പിടുവാടി.... ദിച്ചി മിത്രയുടെ ചെവിയിൽ പിറുപിറുത്തു... കുറച്ച് കൂടി കഴിഞ്ഞിരുന്നേൽ നമ്മൾ വെറും പട്ടിണി പാവങ്ങളുടെ ഇന്ത്യ ആയി മാറിയേനെ.. വിശന്നിട്ടെയ്.... മിത്ര ദിച്ചിയെ പകച്ചു നോക്കി.... നിങ്ങള് കുക്കറും ഹെൽപ്പറും എന്ന് ഫുഡ് ഉണ്ടാക്കി തരാനാ വഴക്കൊക്കെ കഴിഞ്ഞു... അതുകൊണ്ട് ഞങ്ങൾ ഓർഡർ ചെയ്തു.. ഇതിൽ ബാക്കി ഉണ്ട്.. അത് വേണോ അതോ നിങ്ങള് തനിയെ ഉണ്ടാക്കി കഴിക്കുന്നോ... വിശ്വ ഗൗരവത്തോടെ ചോദിച്ചു.... കേട്ട പാതി കേൾക്കാത്ത പാതി മിത്ര വിശ്വയുടെ അടുത്ത് സ്ഥാനം പിടിച്ചു.. മതി മനുഷ്യാ തിന്നത്.. ഇങ്ങോട്ട് താ... എന്നും പറഞ്ഞു ദിച്ചി വിച്ചുവിന്റെ പ്ലേറ്റ് അടിച്ചു മാറ്റി... ലെ വിച്ചു... എനിക്കെന്തിന്റെ കേടായിരുന്നു.. തിന്നിട്ട് പറഞ്ഞാൽ മതിയായിരുന്നു... 🤭 വിരൽ നുണഞ്ഞു ഇരിക്കാനാ വിച്ചുവിന്റെ വിധി 😉... വിധിയെ തോൽപ്പിക്കാൻ ആവില്ല മ്യക്കളേയ്.... 😖...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story