വിശ്വാമിത്രം: ഭാഗം 8

viswamithram

എഴുത്തുകാരി: നിലാവ്‌

അങ്ങോട്ട് അല്ല അപ്പാ ഇങ്ങോട്ട് ഇപ്പറത്തോട്ട് ആണ്...അതാ ഓഫ് ആയി.. ഈ അപ്പയോട് എത്ര തവണ പറയണം അങ്ങോട്ടല്ല ഇങ്ങോട്ട് ആണെന്ന്.. 🤦 ഓഹ് ഏത് നേരത്താ അമ്മക്ക് ഇതിനെ അടുക്കളയിൽ കയറ്റി ഞങ്ങളെ ഇവിടെ ഇട്ടിട്ടു പോവാൻ തോന്നിയെ... ഗ്യാസ് പോലും നേരെ ഓൺ ചെയ്യാത്ത അപ്പയെ ആണല്ലോ അമ്മ ഞങ്ങൾക്ക് തന്നിട്ട് പോയെ.. മലയാളം മാഷ് ആണത്രേ.. പെണ്ണുങ്ങൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നൊക്കെ ക്ലാസ്സിൽ കേറി പുളു അടിച്ചു വിടും... എന്നിട്ടോ !!!ശെരിക്കും ആണുങ്ങൾക്കും വേണമായിരുന്നു അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് എന്ന്.. അല്ലേൽ ഇതുപോലെ ഒന്നും ആവില്ലല്ലോ.. അല്ല എല്ലാവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല്യാ ചില അപ്പന്മാരെ ഇങ്ങനെ വെക്കാനും വിളമ്പാനും അറിയാത്തതായി ഉണ്ടാവുള്ളു... എക്സാമ്പിൾ ഫോർ നമ്മടെ സേതു അപ്പൻ...

ഒരു ചായ പോയിട്ട് ഗ്യാസ് എങ്ങോട്ടാ കുറക്കാ എന്ന് പോലും അറിയില്ല.. ഷെയിം ഷെയിം.. ഇന്നെങ്ങാനും ഒരു ദോശ കിട്ടുമോ... വയറ് കത്തുന്നു.. അതെങ്ങനാ ഒരമ്മ ഉണ്ട് രാവിലെ കുളിച്ചൊരുങ്ങി ഒരു ചായ പോലും തരാതെ കല്യാണ വീട്ടിലേക്ക് ഓടി.. എന്നാൽ രണ്ട് പറക്കമുറ്റാൻ ആയ പൈതങ്ങൾ ഉണ്ടെന്ന് ആലോചിക്കുവാ ഏഹേ.. അറ്റ്ലീസ്റ്റ് ഹോട്ടലിൽ നിന്ന് സാമ്പാറും പൊറോട്ടയും എങ്കിലും വാങ്ങി തരിക അതും ഇല്ല്യാ.... ഹ്മ്മ്... അല്ലേടാ കുട്ടൂസെ... അടുക്കള സ്ലാബിൽ കയറി ഇരുന്ന് ഒരു കയിൽ പ്ലേറ്റും ഒരു കൈ കൊണ്ട് വയറ് തടവി കൊണ്ടും മിത്ര പറഞ്ഞു.... മ്മ്മ്.. പഞ്ചസാര വാരി തിന്ന് കൊണ്ട് കുട്ടൂസിന്റെ സ്ഥിരം മറുപടി വന്നു...

ഓ അവിടെ പിന്നെ മൂളൽ മാത്രേ ഉള്ളൂ അതിന്റെ അപ്പുറത്തേക്ക് ഇല്ല്യാ.. ഒരു നുള്ള് പഞ്ചസാര വായിൽ വെച്ചു നുണഞ്ഞു കൊണ്ട് മിത്ര അവളുടെ അപ്പയെ നോക്കി.... എന്റെ മണി ഗ്യാസ് കുറക്കേണ്ടതിന് പകരം അറിയാതെ ഒന്ന് ഓഫ് ആക്കിയതിനാണോ നീ ഇത്രേം വല്യ മലയാള പ്രസംഗം നടത്തിയേ.. ഓഹ്... ചട്ടുകം കൊണ്ട് നെറ്റിയിൽ താങ്ങ് കൊടുത്തു കൊണ്ട് അപ്പ ചോദിച്ചു.. അത് പിന്നെ അപ്പേ ഒരവസരം കിട്ടിയാൽ അത് നമ്മൾ മാക്സിമം യൂട്ടിലൈസ് ചെയ്യണമല്ലോ... അതോണ്ടാ... ഇളിച്ചു കൊണ്ട് വിരൽ പൊട്ടിച്ചു മിത്ര ഇരുന്നു... പാപ്പു..... ഗ്യാസിലേക്ക് വിരൽ ചൂണ്ടി കുട്ടൂസ് പറയണത് കേട്ട് അപ്പനും മകളും വേഗത്തിൽ ഗ്യാസിലേക്ക് നോക്കി.... ഇതും.....

ചുണ്ട് പിളർത്തി കൊണ്ട് മിത്ര ദേഷ്യത്തോടെ അപ്പയെ നോക്കി... ആദ്യത്തെ അത്ര കരിഞ്ഞിട്ടില്ല.. ദേ ഈ നടുഭാഗം ഒക്കെ കഴിക്കാം.. കുറച്ച് സാമ്പാർ ഒഴിച്ച് തിന്ന് നോക്ക്.. പ്ലിങ്ങിയ ചിരിയോടെ മിത്ര പിടിച്ചിരിക്കുന്ന പ്ലേറ്റിലേക്ക് അയാൾ ദോശ ഇട്ടു കൊടുത്തു.. എന്തോന്ന് അപ്പാ ഇത്‌.. കരിഞ്ഞ ദോശയോ.. ദോശ കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് മിത്ര ചോദിച്ചു.. കരിഞ്ഞതല്ല മണി മുരിഞ്ഞ ദോശ.. ഈ ഹോട്ടലിൽ നിന്നൊക്കെ കിട്ടില്ലേ... എടി കമ്മത് ആൻഡ് കമ്മത് സിനിമയിൽ ദോശ പാട്ടില്ലേ അതിൽ ഉണ്ട് ഈ മുരിഞ്ഞ ദോശ ഒക്കെ... നീയിതൊന്നും കേൾക്കതില്ലല്ലോ... അപ്പ പാളി നോക്കിക്കൊണ്ട് പറഞ്ഞു... എത്രാമത്തെ സ്റ്റാൻസയിൽ ആണ് ഈ കരിഞ്ഞ ദോശയെ കുറിച്ച് പറയുന്നേ..

പ്ലേറ്റ് സ്ലാബിലേക്ക് വെച്ചു കൊണ്ട് മിത്ര ചോദിച്ചു... കരിഞ്ഞതല്ലെടി മുരിഞ്ഞ ദോശ.. എന്റെ ഓർമ ശെരി ആണെങ്കിൽ സെക്കന്റ്‌ സ്റ്റാൻസ ആണെന്ന് തോന്നുന്നു.. ചട്ടുകം പൊക്കിപ്പിടിച്ചു ഓർത്തു കൊണ്ട് അപ്പ പറഞ്ഞു.. അപ്പൊ ഇതുവരെ ഓർമ ഉണ്ടായിരുന്നില്ലെന്ന് അർത്ഥം.. ഔ ന്റെ അപ്പേ... കൈ കൂപ്പി കൊണ്ട് മിത്ര പറഞ്ഞു... അത് ചൂട് കൂടിയത് കൊണ്ടാ.. ഗ്യാസിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് അപ്പ തലമാന്തി.... അല്ലാതെ ഉണ്ടാക്കാൻ അറിയാത്തത് കൊണ്ടല്ല . ... മിത്ര പിണങ്ങി ഇരുന്നു... അപാപ്പു... മിത്ര വെച്ച പ്ലേറ്റിൽ നിന്നും അപ്പയുടെ മാത്രം മുരിഞ്ഞ ദോശ എടുത്ത് കൊണ്ട് കുട്ടൂസ് പറഞ്ഞു.. പാപ്പു വേണോ മിത്ര തരാലോ കുട്ടൂസിന് അപ്പയുടെ മുരിഞ്ഞ ദോശ...

എന്നും പറഞ്ഞു അപ്പയെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ട് കൊണ്ട് മിത്ര കരിഞ്ഞ ദോശയിൽ പഞ്ചസാര മുക്കി... കൊച്ചിന് കൊടുക്കണോ മണി... ഇത്തവണ പരിഭ്രമത്തോടെയാണ് അപ്പ ചോദിച്ചത്.. കുഞ്ഞറിയട്ടെ അപ്പയുടെ കൈ പുണ്യം... കഴിഞ്ഞ 20 വർഷം ആയിട്ട് അമ്മ ഇല്ലാത്ത സമയത്ത് ഞാൻ ഇതാണ് കഴിച്ചിരുന്നത് എന്നും ഇനി മുതൽ ഇവനും അർഹതപ്പെട്ടതാണെന്നും കഴിച്ചേ പറ്റുവൊള്ളൂ എന്നും ഒക്കെ ഇവൻ അറിയട്ടെ അല്ലെ കുട്ടൂസെ... മിത്ര ഒരു ചിരിയോടെ ചോദിച്ചു.. മ്മ്... അവിടെ നിന്നും മൂളൽ എത്തി... ചില സമയത്ത് ഈ മൂളൽ കേൾക്കുമ്പോൾ എനിക്ക് ഇറിറ്റേഷൻ ആണ്.. ഇന്നെന്താ ആവോ നല്ല സന്തോഷം.. കുട്ടൂസിന്റെ മൂളൽ കേട്ട് ആരോടെന്നില്ലാതെ മിത്ര പറഞ്ഞു...

എന്നിട്ട് പഞ്ചസാര ആക്കിയ ദോശ പൊട്ട് എടുത്ത് അവന്റെ തേനൊലിക്കുന്ന വായിലേക്ക് വെച്ചു കൊടുത്തു.. തിന്നോ നിന്റെ അപ്പന്റെ മുരിഞ്ഞ ദോശ.. അപ്പനെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് മിത്ര പറഞ്ഞു... കേൾക്കേണ്ട താമസം അപ്പ മുണ്ടും മടക്കി കുത്തി അടുക്കള വിട്ട് ഓടി... അപ്പാ എവിടെ പോവാ.. ഇങ്ങ് വാ... കുട്ടൂസിനെ ഒക്കത്തിരുത്തി കൊണ്ട് മിത്ര വിളിച്ചു പറഞ്ഞു... ഞാൻ ബക്കറ്റും വെള്ളവും റെഡി ആക്കട്ടെ ചെക്കന്റെ വയറ്റിലേക്ക് ആണ് കരിഞ്ഞ ദോശ പോയേക്കുന്നെ... ഓടുന്നതിനിടയിൽ അപ്പ വിളിച്ചു പറഞ്ഞു.. അപ്പൊ മാഷിന് അറിയാം കരിഞ്ഞതാണെന്ന്.. എന്നെക്കൂടി തീറ്റിക്കാഞ്ഞിട്ടാ.. ഓഹ്.. കുട്ടൂസിനെ നോക്കി പറഞ്ഞതും മൂപ്പര് ഉണ്ട് ചീഞ്ഞ എക്സ്സ്പ്രെഷൻ ഇട്ടു വയറ്റിലേക്ക് എത്തുന്നതിനു മുന്നേ ദോശ തുപ്പി കളയുന്നു...

എന്തെ അപ്പന്റെ മോന് അപ്പൻ ഉണ്ടാക്കി തന്ന അപ്പാപ്പു വേണ്ടേ.. കൊഞ്ചി കൊണ്ട് മിത്ര ചോദിച്ചു.. മന്യേ ചിന്നോ.. നല്ലസാ... അവൻ തുപ്പിയിട്ട ദോശ പൊട്ട് കയിൽ എടുത്ത് മിത്രയുടെ വായിലേക്ക് നീട്ടി കൊണ്ട് കുട്ടൂസ് പറഞ്ഞു.... തന്നത്താനെ തിന്നാൽ മതി.. സയനേഡ് ഉണ്ടാവില്ല ഇത്രക്ക് വിഷം.. അപ്പനും കൊള്ളാം മോനും കൊള്ളാം... ഞാൻ വല്യമ്മയുടെ അടുത്തേക്ക് പോവാ വല്ല ഉപ്പുമാവ് എങ്കിലും കാണും.. നീ ഉണ്ടോ.. കുട്ടൂസിന്റെ കയ്യും വായും കഴുകി കൊടുക്കുന്നതിനിടയിൽ മിത്ര ചോദിച്ചു.. മ്മ്... മിത്രയുടെ മാറിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് അവൻ മൂളി... എന്നാ പിന്നെ പോവാലെ... അവന്റെ നെറ്റിയിൽ ചുണ്ട് മുട്ടിച്ചു കൊണ്ട് മിത്ര പുറത്തേക്ക് നടന്നു...

അതേയ് ഞങ്ങൾക്ക് രണ്ടാൾക്കും അപ്പന്റെ മുരിഞ്ഞ ദോശ വേണ്ട.. അതോണ്ട് വല്യമ്മടെ അടുത്തേക്ക് പോവുവാ... വെള്ളവും ബക്കറ്റും റെഡി ആക്കി നിൽക്കുന്ന സേതുവിനെ നോക്കി കൊണ്ട് തന്നെ മിത്ര പറഞ്ഞു... നിക്കെടി മണി മോളെ ഞാനും വരുന്നു.. ഈ മുണ്ട് മാറ്റിയാൽ മതി... അകത്തേക്ക് കേറുന്നതിനിടയിൽ അപ്പ പറഞ്ഞു.. അയ്യോ അപ്പൻ അപ്പന്റെ സ്പെഷ്യൽ മുരിഞ്ഞ ദോശയും സാമ്പാറും കൂട്ടി തിന്ന് ഞങ്ങൾ അവിടെ പോയി വല്ല ഉപ്പുമാവും തിന്നോളാമെ... കളിയാക്കി ചിരിച്ചു കൊണ്ട് ചെരുപ്പും വലിച്ചു കേറ്റി കുഞ്ഞിനെ ചേർത്ത് പിടിച്ചു മിത്ര വീടിന്റെ പിന്നാമ്പുറം വഴി ഓടി... ച്ഛെ ദോശ ഉണ്ടാക്കണ്ടയിരുന്നു.. ഇഡ്‌ഡലി മതിയായിരുന്നു....

തിണ്ണയിലേക്ക് ഇരുന്ന് കൊണ്ട് അയാള് ആരോടെന്നില്ലാതെ പറഞ്ഞു.. മുരിഞ്ഞ ഇഡ്ഡ്ലി ആവും അപ്പേ ഇനി തിന്നാൻ ശേഷി ഇല്ല്യാ... കുട്ടൂസിന്റെ ട്രൗസർ എടുക്കാൻ വന്നതാ.. വന്ന പോലെ തന്നെ അയയിൽ നിന്ന് ഷർട്ട് വലിച്ചെടുത്തു കൊണ്ട് മിത്ര പറഞ്ഞു... ഓ ഞഞ്ഞായി.. താടിക്കും കൈ കൊടുത്ത് മൂപ്പര് അങ്ങനെ ഇരുന്നു... ✨️✨️✨️✨️ ഉപ്പുമാവ് എങ്കിൽ ഉപ്പുമാവ് തിന്നാം എന്ന് വിചാരിച്ചു അടുക്കളയിൽ കേറി നോക്കിയപ്പോൾ കാണുന്നത് നല്ല ആവി പാറുന്ന പുട്ടും കടലക്കറിയും.. പിന്നെ കണ്ട്രോൾ പോവാൻ വേറെ വല്ലതും വേണോ... ഒരു പ്ലേറ്റും എടുത്ത് രണ്ട് കഷ്ണം പുട്ടും നാല് പുട്ടിനുള്ള കറിയും ഒഴിച്ച് മിത്ര ഒരു മുക്കിൽ പോയി ഇരുന്നു വിത്ത്‌ മടിയിൽ കുട്ടൂസ്... മിത്ര ഒന്ന് കഴിക്കുന്നു,,,, കുട്ടൂസിന് വാരി കൊടുക്കുന്നു,, അതിന്റെ ഇടയിലൂടെ കുട്ടൂസ് വാരി എറിയുന്നു... ആഹാ... 😝😝

ആറ്റുന്നോറ്റ് രണ്ട് കഷ്ണം പുട്ട് കിട്ടിയതാ മുക്കാലോളം പുറത്ത് ഇനി ഞാൻ താഴേന്നു പെറുക്കി തിന്നേണ്ടി വരുമോ ഡാ... കുഞ്ഞി കയ്യിൽ ഒതുങ്ങുന്നതെല്ലാം വാരി വായിലേക്ക് ആക്കി കൊണ്ടിരിക്കുന്ന കുട്ടൂസിനെ നോക്കി മിത്ര ചോദിച്ചു... മന്യേ ചിന്നോ,,, നാ... നെ ചിന്നാം... പ്ലേറ്റിലെ അവന്റെ അടുത്തേക്ക് പിടിച്ചു മിത്രക്ക് താഴേക്ക് ചൂണ്ടി കൊണ്ട് കുട്ടൂസ് പറഞ്ഞു... അത് നിന്റെ അപ്പനോട് പോയി പറയ് എല്ലാം കളഞ്ഞിട്ടും പോരാ എന്നിട്ട് എന്നോട് പെറുക്കി തിന്നാൻ.. പെറുക്കി പെറുക്കി തിന്നാൻ ഞാൻ എന്താ പെറുക്കിയൊ... വേണ്ട നീ... പുട്ട് വായിലേക്ക് തിരുകി കൊണ്ട് മിത്ര കണ്ണുരുട്ടി പറഞ്ഞു.. പിന്നെ പറയണ്ടല്ലോ കുട്ടൂസ് അട്ടഹസിച്ചു കരഞ്ഞു,, മിത്ര ആശ്വസിപ്പിച്ചു,,, കുഞ്ഞു പാത്രം തട്ടിയിട്ടു...

ആകെ പൂക്കളം ആയി,, ബഹളം കേട്ട് അമ്മ ഓടി വന്നു മിത്രക്ക് രണ്ട് ആട്ടു കേട്ട്.. തൃപ്തി അടങ്ങി കയ്യും നക്കി തുടച്ചു എല്ലാത്തിനും കാരണക്കാരൻ ആയവനും ചീത്ത കേൾപ്പിച്ചവനും ആയ കുഞ്ഞിനെ എടുത്ത് വന്നതിനേക്കാൾ സ്പീഡിൽ മിത്ര വീട്ടിൽ ലാന്റ് ആയി.. അമ്മാതിരി ആട്ടൽ ആയിരുന്നെന്നെ... പുള്ളിക്കാരി വീട്ടിൽ എത്തിയിട്ടാണ് കയ്യും വായും കഴുകിയെ.... 🤭🤭🤭 ✨️✨️✨️✨️ കുടുംബക്കാർ കുറെ ഉള്ളത് കൊണ്ട് രണ്ട് ദിവസം മുൻപ് തന്നെ മീരയുടെ വീട്ടിൽ ആളും ബഹളവും ആണ്... മണി നീ ചായ വെച്ചേ.. ആൾക്കാരൊക്കെ വന്നു തുടങ്ങി.. എണീറ്റ് വാ ഇങ്ങോട്ട്... ഓരോ പണികൾ ചെയ്യുന്നതിനിടയിൽ പ്രീതമ്മ പറഞ്ഞു... ഞാൻ ഒരു കാര്യം ചെയ്യുന്നത് കണ്ടില്ലേ അമ്മേ..

ഇത്‌ കഴിഞ്ഞിട്ട് വേണം ദേ ഇത്‌ ചെയ്യാൻ... മിച്ചർ കുത്തി കേറ്റുന്നതിനിടയിൽ അപ്പുറത്ത് ഇരിക്കുന്ന ജിലേബി പാത്രം കാണിച്ചു കൊണ്ട് മിത്ര ഇളിച്ചു... കയ്യിന് കൊത്തു കിട്ടും.. എണീറ്റ് പോടീ അവളുടെയൊരു തീറ്റ.. കത്തി കൊണ്ട് ഓങ്ങി കൊണ്ട് പ്രീതാമ്മ പറഞ്ഞു.. തേങ്ക്സ്... ഇരുന്നിടത് നിന്നും എണീച്ചു ഓടുന്നതിനിടയിൽ ഒരു കൈ കൊണ്ട് മിച്ചറും മറു കൈ കൊണ്ട് ജിലേബിയും എടുക്കാൻ മിത്ര പറഞ്ഞില്ല.. മിത്രയുടെ ഓട്ടം നിന്നത് കുറുകി കൊണ്ടിരിക്കുന്ന മീരയുടെ മുൻപിൽ... ഇനിയും കഴിഞ്ഞില്ലേ.. മീരയുടെ കൊഞ്ചിയുള്ള വർത്തമാനവും എക്സ്പ്രേക്ഷനും ഒക്കെ കണ്ടു മിത്ര ആംഗ്യത്തിൽ ചോദിച്ചു... ഇല്ല്യാ... നാണത്തോടെ കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് മീര കണ്ണ് ചിമ്മി..

എനിക്കൊന്ന് പരിചയപ്പെടിത്തി താടി ആകെയുള്ളൊരു അളിയനെ... ബെഡിൽ ഇരുപ്പിറച്ചു കൊണ്ട് മിത്ര പറഞ്ഞു.. കേൾക്കേണ്ട താമസം മീര ഫോൺ നേരെ മിത്രക്ക് നേരെ നീട്ടി... ഇത്രേ പെട്ടെന്നോ.. ഒയ്ഷ്... തൊണ്ട ഒക്കെ ഒന്ന് ശെരിയാക്കി മിത്ര ചെവിയോട് ഫോൺ ചേർത്തു... ഹലോ അളിയാ... അത്രയും താഴ്മയോടെ മിത്ര വിളിച്ചു.. ഹലോ അളിയിച്ചി.. അപ്പുറത്ത് നിന്നും ഓൺ ദി സ്പോട്ടിൽ റിപ്ലൈ വന്നു.. ഞാൻ എപ്പോ അളിഞ്ഞു അയിന്... ഇത്‌ നമ്മളെക്കാൾ റേഞ്ച് കൂടുതൽ ആണ്.. 🙄 മനസ്സിൽ പറഞ്ഞു കൊണ്ട് മിത്ര കയ്യൊക്കെ ഒന്ന് നോക്കി.. അളിഞ്ഞിട്ടുണ്ടോ എന്നേയ്.. 😆 ഓഹ് അളിയന്റെ ഒരു തമാസ.. അല്ല വർക്ക്‌ ഒക്കെ എങ്ങനെ പോണു.. ഉഷാർ അല്ലെ...

പെട്ടെന്ന് വന്ന ചോദ്യം എടുത്തിട്ട് കൊണ്ട് മിത്ര ചോദിച്ചു... ഉവ്വ് മണി നന്നായി പോവുന്നു.. തന്റെ പഠിപ്പൊക്കെ...?? അപ്പുറത്ത് നിന്നും ചോദ്യം വന്നു... മണി എന്ന് കേട്ടതേ മിത്രയുടെ മുഖം ഒരു കൊട്ടക്ക് ആയി... മീരയെ നോക്കി കോക്രി കാണിച്ചു മുഖത്ത് ഒരു പുഞ്ചിരി വിടർത്തി,,, നന്നായി സപ്പ്ളി അടിച്ച് പോണു... ഹിഹി... മുടി തുമ്പിൽ കറക്കി കൊണ്ട് മിത്ര പറഞ്ഞു.. പറഞ്ഞു പറഞ്ഞു വായ കടഞ്ഞത് കൊണ്ടോ അതോ രണ്ടാൾക്കും തമ്മിൽ തമ്മിൽ മടുത്തത് കൊണ്ടോ വീണ്ടുമൊരു മീരയുമായുള്ള ഷുഗർ ടാൾക്കിന് നിക്കാതെ അളിയൻ ഫോൺ വെച്ച് പോയി.. അളിയിച്ചി ഇവിടെയും.. രണ്ടാളും പരസ്പരം പുകഴ്ത്തലോട് പുകഴ്ത്തൽ ആണേയ്..🤪🤪..

എന്തോന്ന് തള്ളൽ ആടി നിന്റെ കണവൻ.. ബെഡിലേക്ക് നിവർന്നു കിടന്നു കൊണ്ട് മിത്ര മീരയെ നോക്കി... പറയുന്ന ആളോ.. 10ആം ക്ലാസ്സ്‌ വരെ ക്ലാസ്സ്‌ ഫസ്റ്റ്,, ഡാൻസ് അറിയാം പാട്ട് അറിയാം,, ഫാവോറൈറ്റ് ഷോ കോടീശ്വരൻ ആണത്രേ.. നിനക്ക് ജികെ ഇത്തിരി എങ്കിലും ഉണ്ടോടി.. തലക്കും കൈ കൊടുത്ത് കൊണ്ട് മീര ചോദിച്ചു.. അത് പിന്നെ നിന്റെ കെട്ട്യോൻ ഇങ്ങനെ തള്ളുമ്പോൾ ഞാൻ ആയിട്ട് എന്തിനാ കുറക്കുന്നേ.. എനിക്കും കാണില്ലേ കോടീശ്വരൻ ആവാനൊക്കെ ഒരു പൂതി.. അത് കൊണ്ട് പറഞ്ഞതാ.. പിന്നെ... അതും പറഞ്ഞു മിത്ര മീരയെ നോക്കി... പിന്നെ?? സംശയത്തോടെ മീര മിത്രയെ നോക്കി.. പിന്നെ ഞാൻ ഇന്ന് രാവിലെ പുട്ട് ആടി തിന്നത്.. ഹിഹി.. കൊന്ത്രപ്പല്ലും കാണിച്ചു മിത്ര പൊട്ടിച്ചിരിച്ചു... അയ്യേ..... പറച്ചില് ഏറ്റില്ലെങ്കിലും മിത്രയുടെ ആർത്തുള്ള ചിരി കണ്ടു മീരയും അറിയാതെ ചിരിച്ചു..... 💞....... ✨️  ...................തുടരും………

വിശ്വാമിത്രം : ഭാഗം  7

Share this story