വിശ്വാമിത്രം: ഭാഗം 80

viswamithram

എഴുത്തുകാരി: നിലാവ്‌

ഇന്ന് ക്ലാസ്സിന് പോണോ... റസ്റ്റ് എടുത്തിട്ട് നാളെ പോയാൽ പോരെ... 😌 വിശ്വയുടെ ഷർട്ടിൽ കൊരുത്തു പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... എന്നാൽ പിന്നെ ഞാനും പോണ്ട ലെ... കയ്യിലെ ബാഗ് സോഫയിലേക്ക് വെച്ചു കൊണ്ട് വിശ്വ വല്ലാത്ത ഭാവത്തോടെ മിത്രയെ നോക്കി... അയ്യോ അങ്ങനെ അല്ല 😖... നിങ്ങള് പോണം.. ജോലി കളയണ്ട കുറെ ലീവ് ആയതല്ലേ... വിച്ചുവും പോണം.. ഞങ്ങൾക്ക് റസ്റ്റ്.. എങ്ങനെ ഉണ്ട്.... വിശ്വയിൽ നിന്ന് കുറച്ച് വിട്ട് നിന്ന് ദിച്ചിയെ ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... ആ കളി വല്യ രസം ഇല്ല്യാ.. ബാഗും എടുത്ത് പോന്നെ രണ്ടും.. പോവുമ്പോ ഞാൻ ഡ്രോപ്പ് ചെയ്യാം വരുമ്പോൾ ഓട്ടോ വിളിച്ചു വന്നാൽ മതി... ഹെൽത്ത്‌ നോക്കണം.. ഇന്നാ ഈ കുപ്പി പിടി... കയ്യിലേക്ക് കാശും ഒരു വല്യ ബോട്ടിൽ വെള്ളവും വെച്ചു കൊടുത്ത് കൊണ്ട് വിശ്വ പറഞ്ഞു... ഇങ്ങേര് നിനക്ക് അടുത്ത ഇരട്ടപ്പേര് ഉണ്ടാക്കാൻ ഉള്ള പരിപാടിയിൽ ആണോ... ദിച്ചി മന്ദം മന്ദം വന്ന് മിത്രയുടെ പുറകിൽ സ്ഥാനം പിടിച്ചു പതിയെ ചോദിച്ചു... അതെന്ത്.... തിരിഞ്ഞു നോക്കാതെ തലചെരിച്ചു ചുണ്ടനക്കി കൊണ്ട് മിത്ര ആരാഞ്ഞു...

"ടാങ്കർ ലോറി" എന്ന്..... നീ ഇതൊക്കെ കുടിക്കുമോ... വല്ലതും തടയുമോ എന്ന് നോക്ക് 🙄... ദിച്ചിക്ക് വെള്ളം കണ്ടിട്ട് പിടിക്കുന്നില്ല... വല്ല സെവൻ അപ്പോ കൊക്കക്കോളയൊ ആയിരുന്നേൽ നോക്കാമായിരുന്നു.. ഇതൊരുമാതിരി നിറവും മണവും ഇല്ലാത്തൊരു വെള്ളം 😝.... കുറച്ച് ഗ്രാമ്പൂ ഇട്ട് തരട്ടെ അതാവുമ്പോൾ നിറവും ഉണ്ടാവും മണവും ഉണ്ടാവും.. മസാല വെള്ളം എന്ന് വിളിക്കുകയും ചെയ്യാം 🤣... വെള്ളം കുടിച്ചാൽ മാത്രം പോരല്ലോ വിശപ്പ് മാറാൻ.. ഞങ്ങൾ മൂന്നാളില്ലേ... മിത്ര വയറിലേക്ക് കൈ ചേർത്ത് കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു... മൂന്നല്ല നാല് ഇവളെന്നെ മറന്നു വക്കീലേട്ടാ 😁.. ഇളിച്ചു കൊണ്ട് ദിച്ചി രംഗത്തേക്ക് വന്നു... അല്ലേൽ ഉള്ള ഷെയർ പോവും.... പോക്ക് കണ്ടപ്പോഴേ തോന്നി അവിടെക്കെ എത്തൂ എന്ന്.. കാർഡ് എടുത്ത് വിശ്വ മിത്രയുടെ കയ്യിൽ വെച്ചു കൊടുത്തു... ബാക്കി ചില്ലറ എങ്കിലും വെക്കാൻ പറയെന്റെ ഏട്ടോയ്.. മുടിപ്പിക്കാൻ കേമികളാ രണ്ടും... ഷൂ വലിച്ചു കേറ്റുന്നതിനിടയിൽ വിച്ചു വിളിച്ചു പറഞ്ഞു... പിന്നെ ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ എന്തിനാ??

നിങ്ങളോ തരുന്നില്ല.. നിങ്ങൾക്ക് അസൂയ അല്ലെ വിച്ചേട്ടാ... 😤 ദിച്ചി രണ്ട് ചാട്ടം ചാടി വിച്ചുവിന്റെ അടുത്തെത്തി അവന്റെ കയ്യിൽ രണ്ട് നുള്ള് കൊടുത്ത് കൊണ്ട് പറഞ്ഞു... വിച്ചൂ നീ പേടിക്കണ്ട.. അതിൽ ആകെ 2500 രൂപ ഉണ്ട്.. അതിലപ്പുറം പോവില്ലല്ലോ... വായ പൊത്തി ചിരിച്ചു കൊണ്ട് വിശ്വ പറഞ്ഞു... പിന്നെന്തിനാ മുത്തേ നീയെന്റെ കയ്യിൽ ഇരിക്കുന്നെ.. ആ 2500 എങ്കിൽ 2500... ഇന്നത്തേക്ക് ഇതുമതി.. വാടി... ദിച്ചിയുടെ കയ്യും പിടിച്ചു മിത്ര താഴേക്ക് പോയി... രണ്ടാളെയും കോളേജിൽ ഡ്രോപ്പ് ചെയ്ത് വിച്ചുവിനെ ഓഫീസിലും ഇറക്കി വിട്ടിട്ടാണ് വിശ്വ കോടതിയിലേക്ക് പോയത്.... ........ എടീ.... പുറകിൽ നിന്നും ഒരാളുടെ അലർച്ച കേട്ടാണ് ദിച്ചിയും മിത്രയും തിരിഞ്ഞു നോക്കിയത്... വൃ... വൃന്ദ..... രണ്ടാളും വിക്കി വിക്കി കൊണ്ട് പറഞ്ഞു... വൃന്ദയെ മറന്നിട്ടില്ലല്ലോലെ 😵.... എവ്ടെടി ചെലവ് എവിടെ ഇപ്പൊ കിട്ടണം... വൃന്ദ കൈ കാട്ടി കൊണ്ട് പറഞ്ഞു.. അത് ശെരി.. കല്യാണത്തിന് വിളിച്ചപ്പോൾ അവളുടെ ഒടുക്കമത്തെ ദൂരം കൂടുതൽ എന്നും പറഞ്ഞു മുടക്കിയിട്ട് നിനക്ക് ചിലവൊ.. പച്ച വെള്ളം പോലും വാങ്ങി തരില്ലെന്റെ മോളെ... ദിച്ചി ചൊടിച്ചു കൊണ്ട് പറഞ്ഞു.... പച്ച വെള്ളം വേണേൽ ഞാൻ തരാടി.... 9 മാസത്തേക്ക് ഞാൻ ടാങ്കർ ലോറി പാട്ടത്തിനെടുത്തിരിക്കുവാ...

കയ്യിലെ കുപ്പി കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... 9 മാസ കണക്ക് പറയാൻ നീയെന്താ പ്രെഗ്നന്റ് ആണോ 😬... വൃന്ദയുടെ വായിൽ നിന്നും ആ നഗ്ന സത്യം പുറത്തേക്ക് വന്നു സൂർത്തുക്കളെ.... എന്നിട്ട് പോലും ആ കള്ള ബലാൽ വക്കീല് എത്ര കഴിഞ്ഞിട്ടാ അറിഞ്ഞത് 😒... ആടി.... ഇരട്ടകളാ ഇരട്ടകൾ... ദിച്ചി മിത്രയുടെ വയറിനെ ആകമാനം ഒന്നുഴിഞ്ഞു കൊണ്ട് പറഞ്ഞു... What a pleasant surprise... ചെലവ് എവടെ.. നിന്റെ ചെക്കൻ പോയോ... വൃന്ദ നാലുപുറം നോക്കി കൊണ്ട് ചോദിച്ചു.. ഏയ് പോയിട്ടില്ല.. നീ പ്രെഗ്നന്റ് ആണെന്ന് കണ്ട് പിടിക്കും എന്ന് അറിഞ്ഞപ്പോൾ ചെലവ് ചോദിക്കും എന്നും മുൻകൂട്ടി വീക്ഷണ കോണകത്തിൽ മൂപ്പർ മനസിലാക്കിയപ്പോൾ നിന്റെ ചിലവിനുള്ളത് വാങ്ങിക്കാൻ പോയതാ ചെലച്ചി 😤😤😤.... ദിച്ചി ഉറഞ്ഞു തുള്ളാൻ തുടങ്ങി... മിത്രേ ഒരമ്പത് പൈസേടെ മുട്ടായി പോലും ഇല്ലെടി... 😪 അന്ത ദയനീയ അവസ്ഥ 😨.... എന്തിന് !!! ഇത് ഞാനും എന്റെ വക്കീലും പകലെന്നോ രാത്രിയെന്നോ ഇല്ലതെ കഷ്ടപ്പെട്ട് വാർത്തെടുത്ത് ഉണ്ടാക്കിയതാ .. ചെലവ് എനിക്ക് എപ്പോ കിട്ടും.... 😌 മിത്ര കുപ്പി ഒക്കത്തു വെച്ചു കൊണ്ട് ചോദിച്ചു... എടി ഇങ്ങനെ നിന്ന് വെയിൽ കൊല്ലാതെ.. വാ കാല് കഴക്കണ്ട ക്ലാസ്സിൽ പോയിരിക്കാം... വൃന്ദ നൈസ് ആയിട്ട് പ്ലേറ്റ് മാറ്റി... ഐശ്.. നിനക്ക് ചിലവ് വേണ്ടെടി....

ഛെ... ദിച്ചി വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... ചിലവൊക്കെ നമുക്ക് റെഡി ആക്കാം.. ഇപ്പൊ സ്വന്തം തടി നോക്കണം അതിനുള്ള പണിപ്പാടിലാ..... പറയുന്ന കൂട്ടത്തിൽ അറിയാതെ വൃന്ദ ഒന്ന് പറഞ്ഞു പോയി... കൈകോട്ടിന്റെ സ്വഭാവം ആണ്.. ഒക്കെ അങ്ങോട്ട് അങ്ങോട്ട്.. 2500 ഉലുവ എണ്ണിപ്പെറുക്കി ഉണ്ട്.. ഉച്ചക്ക് സെറ്റ് ആക്കാം... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... That's my കട്ടപ്പല്ലി. നിന്നെ ഒക്കെ എന്തിന് കൊള്ളാം.. ബ്ലാ.. ദിച്ചിയെ നോക്കി പുച്ഛിച്ചു കൊണ്ട് മിത്രയെയും കൂട്ടി വൃന്ദ നടന്നു... എനിക്കും വരും അവസരം അന്നേരം ഞാനും വരും പതിനായിരം കൊണ്ട്... ദിച്ചി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... ആര് !! വിച്ചുവിന്റെ കയ്യിൽ നിന്ന് ഉണ്ടപ്പൊരി കിട്ടും 😜... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു.. അങ്ങേരുടെ കാര്യം ആര് പറഞ്ഞു അഞ്ചിന്റെ പൈസ കിട്ടില്ല.. ഞാൻ പാലാക്ക് വണ്ടി കേറും അപ്പന്റെ രണ്ട് റബ്ബർ ഷീറ്റ് കക്കും അതങ്ങ് വിക്കും.. കിട്ടില്ലേ പൈസ പൈസ..... ദിച്ചി ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു... ദിച്ചി മോളെ വാടി.. നീ പൊന്നമ്മ അല്ലേടി തങ്കമ്മയാ തങ്കമ്മ .... വൃന്ദ നൈസ് ആയിട്ട് അവളേം കൂടി കൂടെ കൂട്ടി കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.... ✨️✨️✨️✨️✨️

ഉച്ചക്ക് ക്യാന്റീനിൽ നിന്ന് നല്ല ഫുഡും കഴിച്ച് വൈകുന്നേരം നല്ല ഹോട്ടെലിൽ കേറി ഷെയ്ക്കും കുടിച്ചിട്ടാണ് മൂന്നും രണ്ട് വഴിക്ക് പിരിഞ്ഞത്..... സമയം അഞ്ച് ആയെടി.. കേക്കുമോ പുളിച്ച തെറി... ആവശ്യ നേരത്ത് തുറക്കുകയും ഇല്ല്യാ.. ദിച്ചി ബാഗ് കൂട്ടിപ്പിടിച്ചു കൊണ്ട് ലിഫ്റ്റിന്റെ ബട്ടണിൽ കുത്തി കൊണ്ട് പറഞ്ഞു.... അവര് ഈ നേരത്ത് വരുമോ.. വൈകില്ലെ.. ഇനി അഥവാ ആട്ടിയാൽ തന്നെ ഞാൻ എന്റെ വയറിൽ കേറി തൊടും .. അപ്പോ സിങ്കം പൂച്ച ആവും... മിത്ര നന്നായി ഇളിച്ചു കൊണ്ട് പറഞ്ഞു... എന്നാ പിന്നെ ഞാൻ വിച്ചേട്ടന്റെ വീക്നെസ്സിൽ കേറി പിടിക്കും... ബുഹഹഹ 😌... ദിച്ചി അലമുറ ഇട്ട് ചിരിച്ചു... ഏഹ്.. നീ ഉദ്ദേശിച്ചത് മറ്റേതല്ലേ.... മിത്ര കുറച്ച് വിട്ട് നിന്ന് കൊണ്ട് ചോദിച്ചു.. ഫ്രഞ്ച് എടി ഫ്രഞ്ച് ഫ്രഞ്ച് 🙈🙈🙈🙈... ദിച്ചിക്ക് നാണം കൊണ്ട്.... ഭാഗ്യം ഞാൻ ഉദ്ദേശിച്ചത് മനസിലായില്ല... മിത്ര തിരിഞ്ഞു നിന്ന് കൊണ്ട് പതിയെ പറഞ്ഞു.... എടി അവരെന്താ ഇത്ര നേരത്തെ തന്നെ വന്നത്.. ഫ്‌ളാറ്റിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും ദിച്ചി ചോദിച്ചു... ആവോ എനിക്കെങ്ങനെ അറിയാ.. അകത്തെ പാട്ടും കൂത്തും കേട്ടിട്ട് നിന്റെ വിച്ചേട്ടൻ ആവാൻ ആണ് ചാൻസ്... മിത്ര കാതോർത്തു കൊണ്ട് പറഞ്ഞു... കർത്താവേ അങ്ങേരുടെ അടുത്ത് നിന്ന് വഴക്കൊന്നും കേൾക്കല്ലേ..

ഞാൻ ഒരു കൂട് മെഴുകുതിരി കത്തിച്ചോളാമേ.... നന്നായി പ്രാർത്ഥിച്ചു കൊണ്ട് രണ്ട് പേരും അകത്തേക്ക് കാല് വെച്ചതും,,, എവിടെ പോയി കിടക്കുവായിരുന്നു രണ്ടും... പാട്ടിന്റെ സൗണ്ടിന്റെ ഇടയിലൂടെ പൗരുഷ ശബ്ദം ഉയർന്നു... ഏഹ് വിച്ചേട്ടന്റെ സൗണ്ടിനിതെന്ത് പറ്റി.. തലയും താഴ്ത്തി വരുവായിരുന്ന ദിച്ചി തലയുയർത്തി നോക്കിയപ്പോൾ ഉണ്ട് മുന്നിൽ വക്കീലേട്ടൻ... മിത്രേ നീ പെട്ടൂടി.. വേഗം കേറി വയറിൽ കൈ വെച്ചോ... സൈഡിലേക്ക് ബോഡി മാത്രം വളച്ചു ചുണ്ടനക്കി കൊണ്ട് ദിച്ചി പറഞ്ഞു... അനക്കം ഒന്നും കാണാഞ്ഞു സൈഡിലേക്ക് നോക്കിയപ്പോൾ മിത്ര പോയിട്ട് മിത്രയുടെ ചെരുപ്പ് പോലും ഇല്ല്യാ.. മുന്നിലേക്ക് നോക്കുമ്പോൾ ഉണ്ട് താഴെ വക്കീലിന്റെ കാലിന്റെ ചോട്ടിൽ ഒരു രൂപം ഇരിക്കുന്നു.... അടവെ 😲... ദിച്ചി അറിയാതെ പറഞ്ഞു പോയി... വക്കീലേ ഞങ്ങൾ ശെരിക്കും വേറെ എവിടേം തങ്ങിയില്ല.. ദിച്ചിയുടെ ചെരുപ്പ് പൊട്ടി... ദിച്ചിയെ പാളി നോക്കി കൊണ്ട് മിത്ര പറഞ്ഞു... യെപ്പോ... ദിച്ചി സ്വയം കാലിലേക്ക് ഒന്ന് നോക്കി.. ഫാഷൻ കാണിക്കാൻ വേണ്ടി കല്യാണത്തിന് വാങ്ങിയ ചെരുപ്പ് ഒരു കല്ലും മുട്ടിയും പോവാതെ കാലിന്മേൽ തന്നെ ഉണ്ട്.. വക്കീല് നോക്കിയാൽ എല്ലാം പൊളിയും.. മൂപ്പരുടെ സെലെക്ഷൻ ആണേയ് 😇.... അത് കഴിഞ്ഞപ്പോൾ എനിക്ക് നല്ലോണം വോമിറ്റിംഗ് വന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോഴാ മാറിയത്.... കാല് പിടിച്ചു മടുത്തത് കൊണ്ടാവണം എണീറ്റ് നിവർന്നു നിന്ന് കൊണ്ട് മിത്ര പറഞ്ഞു... വക്കീല് ദിച്ചിയെ ഒന്ന് നോക്കി.. കണ്ണും മിഴിഞ്ഞു ദിച്ചി അതേ എന്ന് തലയാട്ടി.... അപ്പോ പിന്നെ ഇത് നിങ്ങളാവില്ല അല്ലെ.. വിച്ചുവിന് ആള് മാറിയതാവും അല്ലെ... ഫോണിലെ പിക് കാണിച്ചു കൊണ്ട് വിശ്വ ചോദിച്ചു... മൂന്നാളും ഷെയ്ക്ക് കുടിക്കുന്ന പിക്.. മുഖം ഒക്കെ നല്ല വെടിപ്പായി പതിഞ്ഞിട്ടുണ്ട്.. ആരാണാവോ ഫോട്ടോഗ്രാഫർ... മിത്ര ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഫോട്ടോ സൂം ചെയ്തു... അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ എല്ലാം പൊളിഞ്ഞില്ലേ... അ.. അ അത് ഞങ്ങൾ പറയാൻ വരുവായിരുന്നു... വോമിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഇവൾക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞു.. അപ്പോ അങ്ങനെ ഞങ്ങൾ നല്ലൊരു ഹോട്ടൽ കണ്ടപ്പോ അവൾക്ക് ഷെയ്ക്ക് വേണംന്ന് പറഞ്ഞപ്പോ വാങ്ങി പോയപ്പോ പിന്നെ കുടിക്കണ്ടേ.. വിശന്നാൽ വാങ്ങി കൊടുക്കണ്ടേ... വിശ്വയുടെ പിന്നിൽ വിച്ചു കൂടി വന്ന് നിന്നപ്പോൾ ദിച്ചിക്ക് സംസാരിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട്.... എന്നിട്ട് വിശപ്പ് ഒക്കെ മാറിയില്ലേ... കേറി പോ രണ്ടും... എന്നും തെണ്ടി നടക്കാഞ്ഞാൽ മനസിന് സുഖം ഇല്ലെന്ന് തോന്നുന്നു... വിച്ചു ഒച്ച എടുത്ത് കൊണ്ട് പറഞ്ഞു... താൻ പോടോ... വിച്ചുവിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ദിച്ചി റൂമിൽ കേറി വാതിൽ അടച്ചു...

പെട്ടെന്ന് ഓടി പോവാൻ പറ്റാത്തതിനാൽ രണ്ടാളെയും നോക്കി ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് മിത്ര പതിയെ റൂമിലേക്ക് വലിഞ്ഞു... ✨️✨️✨️✨️ നിങ്ങൾ ഇതെന്തിനാ എല്ലാം വലിച്ചു വാരി ഇട്ടേക്കുന്നെ.... റൂമിലേക്ക് കയറിയതും ബെഡിൽ വലിച്ചു വാരി കിടക്കുന്ന ഡ്രസ്സ്‌ എല്ലാം നോക്കി റൂമിലേക്ക് കേറി വരുന്ന വിശ്വയോടെ മിത്ര ചോദിച്ചു... ഞാൻ ബാംഗ്ലൂരിലേക്ക് പോവാ കുഞ്ഞേ... ഓരോന്ന് മടക്കി ബാഗിനുള്ളിലേക്ക് വെച്ചു കൊണ്ട് വിശ്വ പറഞ്ഞു... അതെന്തിന്.. നമ്മൾ ഇന്നലെ അല്ലെ ഇങ്ങോട്ടേക്കു വന്നുള്ളൂ... മിത്ര സംശയത്തോടെ ചോദിച്ചു... അത് ശെരി.. ഇന്നലെ വന്നെന്ന് കരുതി ഇന്ന് ബാംഗ്ലൂരിലേക്ക് പോവേണ്ട എന്നുണ്ടോ... വിശ്വ ചിരിച്ചു കൊണ്ട് ചോദിച്ചു... അല്ലേലും ബാംഗ്ലൂരിൽ പോക്ക് നിങ്ങൾക്കിത്തിരി കൂടുതൽ ആണല്ലോ... മിത്ര പിറുപിറുത്തു കൊണ്ട് ബെഡിലേക്ക് ഇരുന്നു... എടി മണ്ടി ബിസിനസ്സിന്റെ മീറ്റിംഗ് ഉണ്ട് ബാംഗ്ലൂരിൽ വെച്ചു അതിനാ പോവുന്നെ.. ശെരിക്കും വിച്ചു ആണ് പോവേണ്ടത് അവൻ പോയാൽ ശെരി ആവില്ല.. ദിച്ചി ഒറ്റക്കാവില്ലേ... മിത്രയുടെ അടുത്തേക്കിരുന്ന് കൊണ്ട് വിശ്വ പറഞ്ഞു... എന്നാ പിന്നെ വക്കീല് പണി കളഞ്ഞു നിങ്ങൾ ബിസിനസ്സിന്റെ പിന്നാലെ നടക്ക്... 😕 മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... അതെങ്ങനെ ശെരി ആവും...

അഡ്വക്കേറ്റ് എന്റെ പ്രൊഫഷൻ അല്ലെ ബിസിനസ് എന്റെ പാഷനും... അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല... മിത്രയുടെ താടിയിൽ പിടിച്ചുലച്ചു കൊണ്ട് വിശ്വ പറഞ്ഞു... അതേ പോലെ സപ്പ്ളി എന്റെ പാഷൻ ആണ്.. ജിയോളജി പഠിക്കാൻ തീരുമാനിച്ചത് എന്റെ കഷ്ടകാലവും.... മിത്ര നിലത്തേക്കും നോക്കി കൊണ്ട് പറഞ്ഞു... നമുക്ക് വേറാരുടെയും റിയാക്ഷൻ ഒന്നും കാണണ്ടെയ്, 🤪... പെണ്ണെ ഞാൻ രണ്ട് ദിവസത്തിനുള്ളിൽ വരും... വേഗം ഇതൊക്കെ മടക്കി വെക്കാൻ കൂടിക്കെ.. 7 മണിക്കാണ് ഫ്ലൈറ്റ്.. ക്വിക്ക് ക്വിക്ക്... മിത്രയുടെ പുറത്ത് പതിയെ തട്ടി കൊണ്ട് വിശ്വ പറഞ്ഞു.. ആഞ്ജ്യാപിക്കുന്നത് എനിക്കിഷ്ടല്ല.... ഹും.. അപ്പുറത്തേക്ക് തിരിഞ്ഞിരുന്ന് കൊണ്ട് മിത്ര പറഞ്ഞു... എന്റെ കുഞ്ഞേ.... വേഗം ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് വെക്ക്... വക്കീലിന് പോവാൻ സമയം ആയി... മിത്രയെ പുറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... രണ്ട് ദിവസം കഴിഞ്ഞാൽ വരും എന്നല്ലേ പറഞ്ഞെ... മിത്ര വിശ്വയെ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.. യാഹ് ഓഫ്‌കോഴ്സ്... മിത്രയുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എന്നാ പിന്നെ നാല് ദിവസം നിന്നിട്ട് പോരെ.. കുറച്ച് സമാധാനം ഉണ്ടാവും... മിത്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് ഓരോന്നെടുത്തു ബാഗിൽ വെച്ചു.... Are you sure 🤩...

മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... വക്കീല് മാറിക്കെ.... 7 മണിക്ക് ഫ്ലൈറ്റ് എന്ന് പറഞ്ഞിട്ട് റൊമാൻസിക്കാൻ വരല്ലേ.. ഞാൻ നല്ലോണം ടയേർഡ് ആണ്... വിശ്വയിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് മിത്ര പറഞ്ഞു... എന്നാ പിന്നെ നീ ഫ്രഷ് ആയിട്ട് വാ.. ഞാൻ അപ്പോഴേക്കും എല്ലാം സെറ്റ് ആക്കി വെക്കാം... മിത്രയെ മാറ്റി നിർത്തി കൊണ്ട് വിശ്വ പറഞ്ഞു.. ഉറപ്പല്ലേ... വിശ്വയുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ട് മിത്ര ചോദിച്ചു... ആ കുഞ്ഞേ.. നീ പോയിട്ട് വാ... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് സ്നേഹത്തോടെ വിശ്വ പറഞ്ഞു... ✨️✨️✨️✨️ നിനക്ക് ബോധം ഉണ്ടോടി.. മണിക്ക് വയ്യാത്തത് ആണെന്നുള്ള കാര്യം അറിയാവുന്നതല്ലേ.. എന്നിട്ട് സിറ്റി മൊത്തം കറങ്ങി വന്നേക്കുന്നു... വിച്ചു ദിച്ചിയെ കുടഞ്ഞെടുക്കുവാണ്... സിറ്റി മൊത്തം ഒന്നും ഞങ്ങൾ പോയിട്ടില്ല... നല്ലൊരു ഹോട്ടൽ കണ്ട് പിടിക്കാൻ കുറച്ച് പാട് പെട്ടു... അവൾക്ക് കഴിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. സോ... ദിച്ചി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... എന്നാ പിന്നെ ഇനി എല്ലാ ഹോട്ടലിന്റെ മുന്നിലും എഴുതി വെക്കാം നല്ല ഹോട്ടൽ.. നല്ല ഹോട്ടൽ എന്ന്.. കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ചേട്ടനോട് പറഞ്ഞൂടെ അല്ലേൽ എന്നോട് പറഞ്ഞൂടെ നിങ്ങടെ മുന്നിലേക്ക് സാധനം എത്തില്ലേ... അതിനെങ്ങനെയാ പറഞ്ഞാൽ കേൾക്കില്ലല്ലോ...

വിച്ചു ഉറഞ്ഞു തുള്ളുവാണ്.. എന്റെ മനുഷ്യാ നാലാൾ കാൺകെ വായും നോക്കി നാല് പുറത്തെ കാഴ്ചയും കണ്ട് തിന്നുന്ന സുഖം ഒന്നും ഈ അടച്ചിട്ട ഫ്ലാറ്റിൽ ഇരുന്ന് തിന്നാൽ കിട്ടില്ല.. എന്റെ മാതാവേ ഒരു ഷെയ്ക്ക് കുടിച്ചതിന് ഇങ്ങനെ.. ഒന്ന് പോ മനുഷ്യാ... അതും പറഞ്ഞു വിച്ചുവിനെ തട്ടി മാറ്റി തുണിയും എടുത്ത് ദിച്ചി ബാത്‌റൂമിൽ കയറി ഡോർ അടച്ചു.. ഇല്ലേൽ കുറെ മേടിച്ച് കൂട്ടിയേനെ 😝😁.... :::::::::💕💕:::::::::: അങ്ങനെ 6 മണി ആയപ്പോഴേക്കും ഫ്ലാറ്റും പൂട്ടി നാലും പുറത്തേക്ക് ഇറങ്ങി... കുറച്ച് നേരം കറങ്ങി തിരിഞ്ഞു ഫ്ലൈറ്റിനുള്ള സമയം ആയതും നേരെ വണ്ടി എയർപോർട്ടിലേക്ക് വിട്ടു... നല്ല അന്തസ്സായിട്ട് തന്നെ മൂന്നും പല്ലിളിച്ചു കൊണ്ട് വിശ്വയെ യാത്രയാക്കി... അങ്ങനെ ഒരാളുടെ ഉപദേശം കുറഞ്ഞു കിട്ടിയല്ലോ.. മിത്രയുടെ സോപ്പിടലിൽ പുറത്ത് നിന്ന് നല്ലൊരു ഡിന്നറും കഴിച്ചിട്ടാണ് മൂന്നും ഫ്ലാറ്റിലേക്ക് തിരിച്ചത്... 🏃‍♀️ ✨️✨️✨️✨️✨️ മിത്രേ എണീക്കേടി.... മോർണിംഗ് കാഴ്ച കാണിച്ചു തരാം... ദിച്ചിയുടെ കുലുക്കി തക്കത്ത വിളിയിൽ രണ്ടാഴ്ചത്തെ ഉറക്കവും പോയി മിത്ര കണ്ണും തുറന്ന് എഴുന്നേറ്റിരുന്നു... എന്താടി... കോട്ടുവാ ഇട്ട് കൊണ്ട് മിത്ര ദിച്ചിയെ നോക്കി.. നിന്റെ കെട്ട്യോന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്.. ഇങ്ങേര് ബിസിനസ്‌ മീറ്റിങ്ങിനു തന്നെയാണോ പോയത്... ഫോൺ നീട്ടി പിടിച്ചു കൊണ്ട് ദിച്ചി ചോദിച്ചു.. ഒരു പെണ്ണിന്റെ (അത്യാവശ്യം നല്ല ഭംഗി ഒക്കെ ഉണ്ട് ) തോളിൽ കൂടി കയ്യിട്ട് നിൽക്കുന്നതാണ് പിക്... പോസ്റ്റ്‌ ഇട്ടിട്ട് 7 hrs ആയി.... ഇതൊക്കെ നീ എവിടുന്ന് കൊണ്ട് വരുന്നു.. മുന്നിലേക്ക് തൂങ്ങി കിടക്കുന്ന മുടി വകഞ്ഞു മാറ്റി സോറി തള്ളി മാറ്റി കൊണ്ട് മിത്ര സൂം ചെയ്തു.. ക്യാപ്ഷൻ" sweety😙 " എന്നാണ് ഇട്ടിരിക്കുന്നെ... എടാ വഞ്ചകാ..... 🤕 മിത്ര ഫോണും പിടിച്ചു കൊണ്ട് അലറി വിളിച്ചു... 😏 ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story