വിശ്വാമിത്രം: ഭാഗം 81

viswamithram

എഴുത്തുകാരി: നിലാവ്‌

ഈ കോഴിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല... അങ്ങേരെ ഇന്ന് ഞാൻ.. വിച്ചൂ എടുക്കെടാ ടിക്കറ്റ് ഓടിക്കെടാ ഫ്ലൈറ്റ്... മിത്ര കലിപൂണ്ട് കൊണ്ട് പറഞ്ഞു.... ഏഹ്.... മിത്രയുടെ പരാക്രമം കണ്ട് ദിച്ചി താടിക്കും കൈ കൊടുത്തിരുന്നു... ആ ഫ്ലോയിൽ.. വിച്ചുവിനോട് എനിക്കൊരു ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറയുമോ... 😁... അന്ത പൂവൻ കോഴിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല.. ഞാൻ മൂക്കിൽ കയറിട്ടു കൊണ്ട് വരും... കബോഡിൽ നിന്നും വലിച്ചു വാരി പറ്റിയ ഡ്രസ്സ്‌ തിരഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഈ അവസ്ഥയിൽ നീ ഫ്ലൈറ്റ് കേറി എങ്ങനെ പോവാനാണ്.. മൂക്ക് കയറ് ഇവിടെ നിന്നും ഇട്ട് കൊടുക്കാലോ.. വക്കീലേട്ടൻ വരുമ്പോഴേക്കും നമുക്ക് സെറ്റ് ആക്കാം... ദിച്ചി ഞോണ്ടി കൊണ്ട് പറഞ്ഞു... അപ്പോഴേക്കും അങ്ങേര് മൂത്ത കോഴി ആവും.. അപ്പോ എനിക്ക് എന്ത് ഉപകാരം.. കൊടുക്കാൻ ഉള്ളത് അപ്പോ തന്നെ കൊടുക്കണം അതും ചൂടോടെ.. വിച്ചൂ.. മിത്ര ഫ്‌ളാറ്റിൽ കിടന്ന് അലമുറ ഇട്ടു... ഇന്നാ 9:30ക്ക് ഒരു ഫ്ലൈറ്റ് ഉണ്ട്.. ഇപ്പൊ പോയാൽ കിട്ടും അല്ലെകിൽ ഈവെനിംഗ് ആവും... റൂമിലേക്ക് ഓടി പിടഞ്ഞു വന്ന് കൊണ്ട് വിച്ചു പറഞ്ഞു... വൊക്കെ.. അപ്പോ ഞാൻ പോവാണേ...

അന്ത കാലൻ കോഴിയെ ഇന്ന് ഞാൻ... കയ്യിൽ ഒരു ഹാൻഡ് ബാഗും തൂക്കി മിത്ര താഴേക്ക് പോയി... അന്നേരം കൊണ്ട് തന്നെ വിച്ചുവിന്റെ ഫോൺ സൊത്തൂട്ടന് പോയി... ""ചേട്ടാ ജീവൻ വേണേൽ സെറ്റ് ആയിട്ട് നിന്നോ.. ഒരുൽക്ക ഇപ്പൊ ഇവിടുന്ന് അങ്ങോട്ടേക്ക് കേറിയിട്ടുണ്ട് .. അവിടെ ലാന്റായാൽ എന്താവുമെന്ന് you know, I know, everyone know.... സോ ജാഗ്രതൈ... 🤪"" വക്കീലിനാണെങ്കിൽ ഉൽക്കയെ മനസിലായി.. but എന്തിനാ ഇങ്ങോട്ട് അത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല... 🤭 വല്യ ഗമയിൽ എയർപോർട്ടിലേക്ക് പോയ മിത്ര ആണെങ്കിൽ ഏതിലെ കേറണം ഏതിലെ പോണം എന്നറിയാതെ അന്തം വിട്ട് നിൽക്കുവാണ്... എച്ചൂസ്മി കുട്ടി ആദ്യായിട്ടാണെ ഫ്‌ളൈറ്റിൽ.. അതും ഒറ്റക്ക് 🤪.... എന്റെ മാതാവേ ഇതിപ്പോ ഏതിലെ പോണം... നാലുപുറം നോക്കിക്കൊണ്ട് നിന്നപ്പോൾ ഒരു അമ്മൂമ്മ ചുരിദാർ ഒക്കെ ഇട്ട് മക്കൾക്ക് റ്റാറ്റയും കൊടുത്ത് ഉള്ളിലേക്ക് കേറി പോണത് കണ്ടത്... ഓഹ് തള്ള കൊള്ളാലോ... കുശുകുശുത്തു കൊണ്ട് മിത്ര അവരുടെ പിന്നാലെ പോയി....

പെട്ടെന്ന് തീരേണ്ട ബോഡിങ് പാസ്സ് മിത്രയുടെ അറിവില്ലായ്മ കൊണ്ട് ഇത്തിരി കൂടി സമയം എടുത്ത് കൊണ്ടാണ് ചെയ്ത് തീർത്തത്... എല്ലാം കഴിഞ്ഞു ബസിൽ കേറി ഫ്ളൈറ്റിന്റെ മുന്നിൽ കൊണ്ട് ചെന്ന് ഇറക്കി നിർത്തിയതും മിത്ര അന്തം വിട്ട് നിന്നു... തിരിച്ചു പോയാലോ. പുറകിലേക്ക് രണ്ടടി വെച്ചു കൊണ്ട് മിത്ര ആലോയിച്ചു... വേഗം കേറ് കൊച്ചേ.. മനുഷ്യനിവിടെ കേറാൻ ആക്ര പിടിച്ചു നിൽക്കുവാ... ബാക്കിൽ നിന്ന് നേരത്തെ കണ്ട മുത്തി തള്ള പറഞ്ഞു.. ആക്ര കാണിക്കാൻ ഫ്ളൈറ്റിന്റെ ഉള്ളിൽ ബിരിയാണി കൊടുക്കുന്നുണ്ടോ... കേറുവല്ലെ ഇത്.. മിത്രക്ക് അതിനെ തീരെ പിടിക്കാത്തത് കൊണ്ട് കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു... എന്നാലും എന്റെ ദൈവമേ ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കി റ്റാറ്റാ പറയുമ്പോൾ ഇങ്ങേർക്ക് ഇത്രയും വലിപ്പം ഉണ്ടായിരുന്നില്ലല്ലോ.... സ്റ്റെപ് കേറുന്നതിനിടയിൽ തഴുകി തലോടി കൊണ്ട് മിത്ര പിറുപിറുത്തു... ഗുഡ് മോർണിംഗ് മാഡം... വാതിലിന്റെ അടുത്ത് എത്തിയതും ഐർഹോസ്റ്റസ് പറഞ്ഞതും മിത്ര ഒന്ന് ഞെട്ടി കൊണ്ട് അവരെ തന്നെ ഒന്ന് നോക്കി...

മിത്രയുടെ പന്തികേടുള്ള മുഖം കണ്ടിട്ടാവണം ഐർഹോസ്റ്റസ് മിത്രയെ ആകമാനം ഒന്ന് നോക്കി.... May I help you, madam? ചോദ്യഭാവത്തോടെ അവര് മിത്രയെ നോക്കി ചോദിച്ചു... Yes, this is my first journey in flight. So... മിത്ര പറഞ്ഞു നിർത്തി... Sure ma'am.. please give your ticket... അങ്ങനെ ടിക്കറ്റ് കൊടുത്തതും മിത്രയുടെ സീറ്റിൽ അവര് അവളെ കൊണ്ടിരുത്തി.. ഇവിടെ ആരും ഇല്ലെങ്കിൽ എനിക്ക് വിൻഡോ സീറ്റിൽ ഇരിക്കാൻ പറ്റുമോ.... ആകാംഷയോടെ മിത്ര ചോദിച്ചു.. അവിടെ ആളുണ്ട് മാം.. പിന്നെ അവരുടെ ഇഷ്ടത്തിനനുസരിച്ചു മാറി ഇരിക്കാം.. thanku.. എന്നും പറഞ്ഞു ലവള് പോയി... സമ്മതിച്ചാൽ മതിയായിരുന്നു വരുന്ന ആള്.. ആണുങ്ങൾ ആയിരുന്നേൽ കണ്ണ് കാണിച്ചെങ്കിലും വീഴ്ത്താം അതാവുമ്പോൾ അവിടെ വരെ ജോളി ആയി പോവുകയും ചെയ്യാം.. ഹുറേ.... മിത്ര കാലിട്ടടിച്ചു കൊണ്ട് രണ്ട് സ്റ്റെപ് ഇട്ടു... Excuse me.... മിത്രയുടെ അടുത്ത് നിന്നും ഒരു വിജ്രംഭിച്ച സൗണ്ട് പുറത്തേക്ക് വന്നു... ആരാ... എന്നും പറഞ്ഞു കൊണ്ട് തല പൊക്കി നോക്കിയ ആളെ കണ്ട് മിത്ര ഒന്ന് ഞെട്ടി.. മുന്നിലൊരു നേരത്തെ കണ്ട ചുരിദാർ ഇട്ട കിളബി 🙄... That is my seat.. give me a way... തള്ള മുടിഞ്ഞ ഇംഗ്ലീഷിൽ പറഞ്ഞതും മിത്ര കണ്ണും മിഴിച്ചു അറിയാതെ എഴുന്നേറ്റ് നിന്നു... ഇനി വിൻഡോ സീറ്റ് കിട്ടിയത് തന്നെ..

ദൈവമേ വെട്ടത്തിലെ നായികയുടെ അവസ്ഥ ആവുമോ എനിക്ക്.. നേരത്തത്തെ ദേഷ്യത്തിന് എന്തേലും ചെയ്യുമോ ആവോ... മിത്ര മനസ്സിൽ പറഞ്ഞു കൊണ്ട് സീറ്റിലേക്കിരുന്നു അമ്മമ്മയെ നോക്കി നല്ലോണം ഇളിച്ചു കൊടുത്തു... പെണ്ണൊരുത്തി പുച്ഛത്തോടെ മുഖം തിരിച്ചിരുന്നു.. മ്മ്മ് നേരത്തെ പറഞ്ഞത് മൂപ്പത്തിക്ക് പിടിച്ചിട്ടില്ല 🤭... അപ്പോഴേക്കും അന്നൗൺസ്‌മെന്റ് തുടങ്ങി.. Hello, and welcome to Alaska Flight 438 to Bangalore ............etc etc.... we can pray for safe landing... "സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ"... Pray എന്ന് കേട്ടതും മിത്ര വലിയ വായിൽ പാടാൻ തുടങ്ങി... കുട്ടി പരിസരബോധം മറന്നിരിക്കുണു... 😖 What's wrong with you... അടുത്തിരിക്കുന്ന കിളവി മിത്രയെ നോക്കി വെറുപ്പോടെ പറഞ്ഞു... പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കണം അല്ലാതെ ചമച്ചിരിക്കരുത്.. കുഴിയിലേക്ക് എടുക്കാൻ ആയീലെ വല്ല രാമനാമവും ജപിച്ചു വീട്ടിൽ ഇരുന്നൂടെ.. ചുരിദാറും ഇട്ട് ഇംഗ്ലീഷും പറഞ്ഞ് ഇറങ്ങിയിരിക്കുവാ എന്നെ താഴ്ത്തി കെട്ടാൻ... മിത്ര തള്ളയെ നോക്കി നാല് വർത്തമാനം പറഞ്ഞു നേരെ ഇരുന്നു... അപ്പോഴാണ് ചുറ്റുമുള്ളവരുടെ കണ്ണ് തന്റെ മേലിൽ ആണെന്ന് മിത്ര കാണുന്നത്... സോറി... മാഫ് കർനാ.... ക്ഷമിക്കണം.. പല രാജ്യക്കാർ ഉള്ളത് കൊണ്ട് എല്ലാവർക്കും മനസ്സിലാവാൻ വേണ്ടി മിത്ര ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും സോറി ബോലി...

പ്ലെയിൻ ടേക്ക് ഓഫ്‌ ആയതും അതിന്റെ ഒരു കുലുക്കത്തിൽ "" കാത്തോളണേ... വക്കീലേ... അമ്മാ "" എന്നും വിളിച്ചു മിത്ര അലമുറ ഇടാൻ തുടങ്ങി... കുറച്ച് നേരത്തെ പരിശ്രമത്തിനിടയിൽ അടുത്തിരിക്കുന്ന അമ്മൂമ്മടെ കൈ ഞെക്കി പിഴിഞ്ഞപ്പോൾ ആണ് മിത്രക്ക് ആശ്വാസം ആയത്.... അങ്ങനെ മിത്ര സേഫ് ആയിട്ട് ബാംഗളൂരിൽ ലാന്റ് ആയി.. അമ്മമ്മയുടെ കയ്യിന് നീരും പൊട്ടലും ഉണ്ടെന്നാണ് കേട്ടത്... 🤗..ഒന്നമർത്തി തടവിയാൽ മാറിക്കോളും... എടാ നാറി അഡ്രെസ്സ് ഇല്ലാതെ ഞാൻ എങ്ങോട്ട് പോവാൻ ആണ്.. വേഗം അഡ്രസ് അയക്ക്... എനിക്ക് അയാളെ കയ്യോടെ പിടിക്കാൻ കൊതി ആവുന്നു.. അവിടെ എത്തിയപ്പോൾ ആണ് മിത്രക്ക് അഡ്രെസ്സ് കിട്ടിയില്ലല്ലോ എന്ന് ഓർമ വന്നത്.. അപ്പോ തന്നെ കാൾ വിച്ചു... തന്റെ ബാംഗ്ലൂർ പോക്ക് ഇന്നത്തോടെ നിർത്തും ഞാൻ കള്ള വക്കീലേയ്.... ഫോണിലേക്ക് വന്ന അഡ്രെസ്സ് നേരെ ഓട്ടോക്കാരന് കാണിച്ചു കൊടുത്തു നേരെ വക്കീലിന്റെ അടുത്തേക്ക്.... ടൺ ടൺ ടൺ ടടടേൺ .... ടൺ ടൺ ടൺ ടട ടേൺ... എവിടെ എവിടെ നേരറിയാൻ സിബിഐ 🙃.... റിസപ്ഷനിൽ ചെന്ന് റൂം നമ്പർ 113 ചോദിച്ചറിഞ്ഞു മിത്ര റൂമും തേടി ഇറങ്ങി.... കോണിങ് ബെല്ല് അടിച്ചിട്ടും റിപ്ലൈ ഒന്നും ഇല്ലാന്ന് കണ്ടതും മിത്ര ഡോർ തല്ലിപ്പൊട്ടിക്കാൻ തുടങ്ങി...

Who is that... ഉള്ളിൽ നിന്നും പെണ്ണിന്റെ സൗണ്ട് കേട്ടതും മിത്രക്ക് കേറി... ഇങ്ങോട്ട് ഇറങ്ങു് പെണ്ണെ അവളുടെ ഒലക്കമേലെ ഇംഗ്ലീഷ്.. എനിക്കും അറിയാടി ഇംഗ്ലീഷ്.. വാതിൽ തുറക്കെടി... മിത്ര ഡയലോഗ് വിത്ത്‌ ഡോറിന് അടി.. Who are you... മിത്രയെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അവള് ചോദിച്ചു... നിന്റെ അമ്മടെ നായര്.. ഇങ്ങോട്ട് മാറി നിക്കെടി.. പുട്ടി ഡപ്പ മുഖത്തിട്ട് പാവങ്ങളുടെ കെട്ട്യോന്മാരെ അടിച്ചു മാറ്റാൻ ഇറങ്ങിയേക്കുവാ.. എവ്ടെടി എന്റെ കെട്ട്യോൻ... മിത്ര ഉള്ളിലേക്ക് കയറി കട്ടിലിനടിയിലും കബോർഡും ഒക്കെ തുറന്ന് വിശ്വയെ നോക്കാൻ തുടങ്ങി... അവിടെ ഒക്കെ കൊള്ളുമോ വക്കീലിനെ 😁... ഹേയ്.. നിനക്കെന്താ വേണ്ടത്... ലാസ്റ്റ് സഹി കെട്ട് അവള് മാതൃഭാഷ മൊഴിഞ്ഞു.. അപ്പോ നിനക്ക് മലയാളം അറിയാം.. പിന്നെന്തിനാടി സഞ്ചരിക്കുന്ന ഫൂട്ടി പാർലരെ നിനക്കിത്ര ചൊറിച്ചിൽ.. വക്കീല് എവ്ടെടി... മിത്ര അവൾക്ക് ഓപ്പോസിറ്റ് ആയി നിന്ന് കൊണ്ട് ചോദിച്ചു... What .. who is that.. I don't know... പെണ്ണ് കൈ മലർത്തി കാണിക്കുവല്ലാതെ അങ്ങോട്ട് പറയുന്നില്ല.. What മാത്രം അല്ല when, where, how, how many times, ഇതൊക്കെ എനിക്കറിയണം....

ആദ്യം when പറയ്.. എപ്പോഴാ നീ വക്കീലിനെ കാണുന്നെ... മിത്ര വിരലിൽ എണ്ണി കൊണ്ട് പറഞ്ഞതും പുറകിൽ നിന്ന് ആരോ മിത്രയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കൊണ്ട് വായ പൊത്തി... Sorry for the inconvenience... അയാളുടെ വായിൽ നിന്നും പുട്ടിയെ നോക്കി പറഞ്ഞു കൊണ്ട് മിത്രയെയും കൊണ്ട് അടുത്ത റൂമിലേക്ക് പോയി... മിത്രയെ നിലത്ത് നിർത്തി കൊണ്ട് വിശ്വ വാതിൽ ലോക്ക് ചെയ്തു... പെട്ടെന്ന് പോയി വരാൻ വേണ്ടി തൊട്ടപ്പുറത്തു തന്നെ റൂം ബുക്ക് ചെയ്തേക്കുവാ ലെ കള്ള ബഡ്ക്കൂസേ 😒... മിത്രക്ക് ദേഷ്യവും സങ്കടവും വന്നിട്ട് കണ്ണ് കാണാൻ ഇല്ല്യാ... നീ എന്തിനാ ഇങ്ങോട്ടേക്കു വന്നേ... നിനക്കെന്താ കുഞ്ഞേ ഇത്.. വിശ്വ തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... ഓഹോ അപ്പോ ഞാൻ വന്നതാണ് പ്രശ്നം.. ആയിക്കോട്ടെ.. നിങ്ങടെ പ്രൈവസിക്ക് തടസ്സം വന്ന് കാണും അല്ലെ... അല്ലേലും ഞാൻ ഇടയിൽ കേറി വന്നതല്ലേ... മിത്ര മോങ്ങലിന്റെ വക്കത്തെത്തി... നിന്റെ പ്രശ്നം ഇപ്പോൾ എന്താ.... അത് പറ.. കൈ കെട്ടി മിത്രയുടെ മുന്നിൽ നിലയുറപ്പിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഇതാരാ.. ഫോണിൽ തപ്പി തടഞ്ഞു ഇൻസ്റ്റഗ്രം എടുത്ത് വിശ്വയുടെ പ്രൊഫൈൽ എടുത്ത് പിക് കാണിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഇവളെ അല്ലെ നീ നേരത്തെ കണ്ടത് ചോദിക്കാമായിരുന്നില്ലേ.....

അതിന് മുന്നേ വക്കീല് എവിടെ... എവിടെ എന്നല്ലേ നോക്കി കൊണ്ടിരുന്നേ... വിശ്വ പുച്ഛത്തോടെ പറഞ്ഞു... അത്ര ക്ലോസ് അല്ലെങ്കിൽ പിന്നെ ഇങ്ങനെ ക്ലോസ് ആയിട്ട് നിക്കണോ.. അതും സ്വീറ്റി... ഹും.. ഞാൻ എന്താ സ്വീറ്റ് അല്ലെ... മിത്ര മുഖം തിരിച്ചു കൊണ്ട് ചോദിച്ചു... എന്റെ പൊന്നു മണി ആ കൊച്ചിന്റെ പേരാണ് സ്വീറ്റി അല്ലാതെ ഞാൻ വിളിക്കുന്ന പേരൊന്നും അല്ല.. ഇതിനെ കൊണ്ട്... വിശ്വ തലക്ക് കൈ കൊടുത്ത് കൊണ്ട് ബെഡിലേക്കിരുന്നു... ആണോ... മിത്ര ചമ്മിയ വേർഷനോടെ ബെഡിലേക്കിരുന്നു പക്ഷെ നോട്ടം അപ്പോഴും പിക്കിലേക്കാണ് എന്തെങ്കിലും ചൂഴ്ന്ന് എടുക്കണമല്ലോ... ഓഹോ അവളുടെ പേരിന്റെ ഇനിഷ്യൽ ആയിരിക്കും അല്ലെ ഈ ഉമ്മ 😤😤.... അടുത്ത കാര്യം കണ്ട് പിടിച്ച നിർവൃതിയിൽ മിത്ര ചോദിച്ചു... ഇമോജി അല്ലെ എന്റെ കുഞ്ഞേ നേരിട്ടൊന്നും കൊടുത്തില്ലല്ലോ... നീ ഇതെന്താ ഇങ്ങനെ ഒക്കെ... വിശ്വ അങ്കലാപ്പോടെ ചോദിച്ചു... അപ്പോ നേരിട്ട് കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് ഇമോജി ഇട്ടേക്കുന്നത് എന്നല്ലേ അതിന്റെ അർത്ഥം... എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്...

ചുണ്ട് ചുളുക്കി കൊണ്ട് മിത്ര പറഞ്ഞു... അങ്ങനെ ആണെങ്കിൽ അതങ്ങ് വിശ്വസിക്ക്.. അല്ലാതെ പിന്നെ ഞാൻ നിന്നെ എങ്ങനെ വിശ്വസിപ്പിക്കാൻ ആണ്... വിശ്വ പിണങ്ങി തിരിഞ്ഞിരുന്നു... കുറച്ച് നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല.. മിത്രക്കാണേൽ മിണ്ടാഞ്ഞിട്ടൊരു വീർപ്പുമുട്ടൽ... എന്നാലും ഇങ്ങനെ തോളിലൂടെ കയ്യിട്ടൊന്നും നിക്കണ്ടായിരുന്നു.. അതും ആ പെണ്ണ് സ്ലീവ്ലെസ്സ് ഡ്രസ്സ്‌.. എന്നെ നിങ്ങളിങ്ങനെ പിടിച്ചിട്ടുണ്ടോ... എന്തിന് എന്റെ ഒരു ഫോട്ടോ നിങ്ങൾ സ്റ്റാറ്റസ് ഇട്ടിട്ടുണ്ടോ.. ആ ഫോണിങ് തന്നെ ആഹാ... ആദ്യം മയത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ലാസ്റ്റ് ആയതും മിത്ര വീണ്ടും കലിപ്പായി... വിശ്വ ഫോൺ കൊടുക്കുന്നില്ലെന്ന് കണ്ടതും പോക്കറ്റിൽ നിന്നും വലിച്ചെടുത്തു കൊണ്ട് വാട്സ്ആപ്പ്ലും ഇൻസ്റ്റയിലും എന്തിന് വാട്സ്ആപ്പ് dp വരെ മിത്രയും വിശ്വയും നിറഞ്ഞു നിന്നു.... കൂടാതെ സ്വീറ്റി പിക് dlt അടിക്കുകയും ചെയ്തു.... ആഹാ അത്രക്കായോ..... അങ്ങേരുടെ ഒരു സ്വീറ്റി.. ഫോൺ തിരികെ കൊടുക്കുന്നതിനിടയിൽ മിത്ര പിറുപിറുത്തു... കഴിഞ്ഞോ.... മിത്രക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... ഇല്ലാ കഴിഞ്ഞില്ല... ആരാ ആ പെണ്ണ്.. ഇവളാണോ നിങ്ങടെ ബിസിനസ് മീറ്റിംഗ്... മിത്ര കലിച്ചു കൊണ്ട് ചോദിച്ചു... ആ അതേ...

വിശ്വ ഒരു ഭാവവും ഇല്ലാതെ പറഞ്ഞു... വക്കീലേയ് 😨... മിത്ര ദയനീയമായൊന്ന് വിളിച്ചു... എന്റെ പൊന്ന് കൊച്ചേ അടുത്ത കോൺടാക്ട്ന്റെ ഡീലിങ് സ്വീറ്റിയുടെ കമ്പനിയുമായിട്ടാ... അല്ലാതെ ഞാൻ സുഖിക്കാൻ വന്നതല്ല.. ചിലപ്പോ അവരുടെ ഒപ്പം ഇരിക്കേണ്ടി വരും ഫുഡ്‌ കഴിക്കേണ്ടി വരും പിക്കും എടുക്കേണ്ടി വരും... വിശ്വ മിത്രയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു... കോസ്‌മെറ്റിക്സ്ന്റെ കോൺട്രാക്ട് വല്ലോം ആണോ ആവോ 😜 കിടക്കേണ്ടി വരുമോ 😌... കളിയാക്കി കൊണ്ട് മിത്ര ചോദിച്ചു... അടി.. നിനക്ക് നല്ല തല്ലിന്റെ കുറവാ.. കഴിഞ്ഞോ അതോ ഇനിയും വല്ലതും... വിശ്വ നെടുവീർപ്പിട്ടു കൊണ്ട് ചോദിച്ചു... ഞാൻ അവിടെ നിന്ന് പോരുമ്പോ ഒന്നും കഴിച്ചില്ല... പല്ല് പോലും തേച്ചില്ല 😛...ഒരു ബ്രഷും പേസ്റ്റും തരുമോ... കൂടെ തിന്നാൻ എന്തെങ്കിലും.. വയറിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞതും വിശ്വ ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു... ഭർത്താവിന്റെ അവിഹിതം കണ്ട് പിടിക്കാൻ വന്നതല്ലേ കുറച്ച് നേരം വിശന്നിരിക്കെന്ന് ഞാൻ വിചാരിച്ചിരുന്നു.. പക്ഷെ എന്റെ മക്കള് ഉണ്ടായിപ്പോയി... മിത്രയുടെ കവിളിൽ പിച്ചി കൊണ്ട് വിശ്വ പറഞ്ഞു... ഹൈഫൈ... വയറിൽ കൈ ചേർത്ത് വെച്ചു കൊണ്ട് മിത്ര പറഞ്ഞു... Viswaa... who is that girl.. what are you doing there... വാതിലിൽ ക്നോക്കി കൊണ്ട് സ്വീറ്റിയുടെ ശബ്ദം വന്നു... നിന്റെ അമ്മടെ പേറെടുക്കുവാ.. പെറ്റിട്ട് പറയാം ആണാണോ പെണ്ണാണോ എന്ന്..

ഇവളെ ഞാൻ ഇന്ന്... മിത്ര ചാടി എണീറ്റ് ഡോർ നോക്കി പോവാൻ നിന്നതും വിശ്വ കയ്യോടെ മിത്രയെ പൊക്കി... Nothing sweety.. she is my wife... we can meet evening... വിശ്വ വിളിച്ചു പറഞ്ഞു.... അന്നേരം കൊണ്ട് തന്നെ ദിച്ചിയുടെ കാൾ വന്നതും വിശ്വയും സ്വീറ്റിയും രച്ചപ്പെട്ടു 😜... ഞാൻ അടുത്ത ഫ്‌ളൈറ്റിന് അങ്ങോട്ട് വരും.. ആ അവിഹിതം മൂഞ്ചി... ഇങ്ങേര് എക്സ്ട്രാ ഡീസന്റ് ആടി... മിത്ര കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു... നീ ഇനി ഇങ്ങോട്ട് വന്നിട്ട് എന്തിനാ... ദിച്ചിയുടെ മറുപടി... അല്ലാതെ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത നിന്നെ വിച്ചുവിന്റെ അടുത്ത് നിർത്തിയിട്ട് എന്തോ ചെയ്യാനാ... മിത്ര തിരിച്ചു ചോദിച്ചു... അതുകൊണ്ട് ഞങ്ങൾ ഒരു തീരുമാനം എടുത്തു.. നൈറ്റിൽ ഉള്ള ഫ്‌ളൈറ്റിന് ഞങ്ങൾ അങ്ങോട്ട് വണ്ടി കേറും അതാവുമ്പോ ഹണി മൂണും ആയല്ലോ... വിവശതയോടെ ദിച്ചി പറഞ്ഞു... എന്നാ പിന്നെ എന്റെ മക്കളുടെയും ഹണി മൂൺ കൂടി നടത്താം അല്ലെ... വിശ്വയോട് ചേർന്ന് നിന്ന് കൊണ്ട് മിത്ര ചൊടിച്ചു.... അത് ഫാമിലി മൂൺ ആയി പോയെടി.... ദിച്ചിയുടെ അടക്കി പിടിച്ച ചിരി കേട്ടതും,,, പോടീ... ദിച്ചിയോടുള്ള ദേഷ്യം വിശ്വയുടെ കാലിൽ ചവിട്ടി തീർത്തു ഫോണും ബെഡിലേക്കിട്ട് മിത്ര വാഷ് റൂമിൽ പോയി..... ഒരു കാര്യവും ഇല്ലാതെ ചവിട്ട് കിട്ടിയ നിർവൃതിയിൽ നക്ഷത്രവും എണ്ണി നമ്മുടെ സ്വന്തം വക്കീലേട്ടൻ ബെഡിലേക്കിരുന്നു.... All bharyas like twinkle stars... 😜...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story