വിശ്വാമിത്രം: ഭാഗം 82

viswamithram

എഴുത്തുകാരി: നിലാവ്‌

കുളിക്കാൻ കേറിയ മിത്രയെ കുറെ നേരം കഴിഞ്ഞിട്ടും കാണുന്നില്ല... കുഞ്ഞേ നീ കുളിക്കുവാണോ അതോ കുളി ഉണ്ടാക്കുവാണോ.. നിന്റെ കഴിഞ്ഞിട്ട് വേണം എനിക്ക് ഫ്രഷ് ആവാൻ... ഡോറിൽ കൊട്ടി കൊണ്ട് വിശ്വ പറഞ്ഞു... കുളി കഴിഞ്ഞു ഇപ്പോൾ വെറുതെ നിക്കുവാ... ഇറങ്ങി വരാൻ പറ്റില്ല വക്കീലേ.. നിങ്ങൾ രാത്രി വരെ ആ നിൽപ്പ് നിക്കേണ്ടി വരും... ബാത്‌റൂമിൽ നിന്നും മിത്ര വിളിച്ചു പറഞ്ഞു... What 😲... കളിക്കാതെ നീ ഇറങ്ങി വന്നേ... വിശ്വ വാതിലിൽ ആഞ്ഞു കൊട്ടി കൊണ്ട് പറഞ്ഞു... ഇറങ്ങി വരാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ.. ആകെയുള്ള ഡ്രസ്സ്‌ ഞാൻ അറിയാതെ വെള്ളത്തിൽ മുക്കി.. ഇട്ടിട്ടു ഇറങ്ങാൻ ഡ്രെസ്സില്ല.. തത്കാലം ദിച്ചി വരുന്ന വരെ വെയിറ്റ് ചെയ്യ്‌... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... അതൊന്നും പറഞ്ഞാൽ പറ്റില്ല.. എനിക്ക് ഫ്രഷ് ആയിട്ട് സ്വീറ്റിയുമായി ബിസിനസിനെ കുറിച്ച് സംസാരിക്കാൻ ഉള്ളതാ... നീ ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ... എനിക്ക് കുഴപ്പം ഒന്നും ഇല്ലാ... വിശ്വ പ്രത്യേക ടോണിൽ പറഞ്ഞു... എനിക്ക് പ്രശ്നം ഉണ്ടല്ലോ.. ഇപ്പോൾ തന്നെ വയറ്റിൽ രണ്ടെണ്ണം ഉണ്ട്...

നിങ്ങടെ സ്വാഭാവം വെച്ചു അത് മൂന്നാവാതെ ഇരിക്കാൻ എല്ലാ അടവും ഞാൻ പഠിക്കണം... തല്ക്കാലം നിങ്ങൾ അൺഫ്രഷ് മീറ്റിംഗ് നടത്തൂ... ഇറങ്ങി വരാൻ ഒരു വഴിയും ഇല്ലാ.... മിത്ര ഉള്ള ടവൽ ശരീരത്തിലേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു... എന്നാ പിന്നെ നീ അവിടെ കിടക്ക്.. ഞാൻ പോയി വല്ല ഡ്രെസ്സും കിട്ടുമോ എന്ന് നോക്കട്ടെ... ഡോർ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യുവാ... പഴ്സും ഫോണും പോക്കറ്റിലേക്ക് വെക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു... ഒന്ന് വേഗം പോയി വാ വക്കീലേ... ഓഹ് എന്തൊരു ചൂടാ.... ഡോറിലേക്ക് ചാരി നിന്ന് കൊണ്ട് മിത്ര പറഞ്ഞു... ✨️✨️✨️✨️ ഇന്നാ വേഗം ഇതിട്ടിട്ട് ഇങ്ങോട്ട് ഇറങ്ങിക്കെ.. എനിക്ക് നേരം വൈകുന്നു.... പെട്ടെന്ന് തന്നെ തിരിച്ചു വന്ന് ഡോറിൽ കൊട്ടി കൊണ്ട് വിശ്വ പറഞ്ഞു... സാരിയോ അതും വീട്ടിലോ 🧐... മിത്ര തല മാത്രം വെളിയിലേക്കിട്ട് കൊണ്ട് ചോദിച്ചു... എന്റെ പാന്റും ഷർട്ടും ഇരിക്കുന്നുണ്ട് അത് മതിയോ മേഡത്തിന്.. വേഗം വാരി ചുറ്റി ഇറങ്ങിക്കെ കുഞ്ഞേ... വിശ്വ ഒറ്റക്കാലിൽ നിക്കുവാണ്.. ഓ സ്വീറ്റിയെ കാണാഞ്ഞിട്ട് വീർപ്പുമുട്ടൽ ആവും..

ഹും... ചിറി കോട്ടി കൊണ്ട് മിത്ര ഡോർ വലിച്ചടച്ചു... എത്ര നേരായി ഇത്.. സാരി ഉടുക്കാൻ ഇത്ര നേരം വേണോ... നീ ഉറങ്ങുവാണോ മിത്രയുടെ അനക്കം ഒന്നും ഇല്ലാന്ന് കണ്ടതും വിശ്വ വീണ്ടും മുട്ടി തുടങ്ങി.. ഉറങ്ങുമ്പോൾ കൂർക്കം വലി എങ്കിലും ഉണ്ടാവും.. പ്ലീറ്റ് എടുക്കണ്ടേ പിന്നെ.. സാരി വാങ്ങുമ്പോൾ ആലോചിക്കണമായിരുന്നു... മിത്ര ദേഷ്യത്തോടെ സാരി എല്ലാം കൂടി വാരി വലിച്ചു കയ്യിൽ പിടിച്ചു ഡോർ തുറന്നിറങ്ങി... അപ്പോ പിന്നെ ഉടുക്കുന്നില്ലേ... മിത്രയുടെ നിൽപ്പും ഭാവവും കണ്ട് വിശ്വ ചോദിച്ചു... സാരി ഉടുക്കാൻ ഇച്ചിരി സമാധാനം വേണം.. ചെവിയിൽ ചീവീട് പോയ പോലെ കഴിഞ്ഞോ കഴിഞ്ഞോ എന്ന് ചോദിച്ചാലൊന്നും പ്ലീറ്റ് വരില്ല... ഇറങ്ങി തന്നില്ലേ പോയി കുളിച്ചു സ്വീറ്റിയെയോ ശർക്കരയെയോ പോയി കാണ്... കൊഞ്ഞനം കുത്തി കൊണ്ട് മിത്ര പറഞ്ഞു.. My സ്വീറ്റ് പൊണ്ടാട്ടി... മിത്രയെ പുറകിലൂടെ കെട്ടിപ്പിടിച്ചു കഴുത്തിൽ ചുംബിച്ചു കൊണ്ട് വിശ്വ പറഞ്ഞു... അവിടെയും സ്വീറ്റി.. 😤😤... ദേഷ്യത്തോടെ മിത്ര പിറുപിറുത്തു...

വിശ്വ കുളിച്ചു വരുമ്പോൾ സാരിയുടെ മുന്താണി കുത്തേണ്ട തിരക്കിൽ ആണ് മിത്ര... ഇതിന്റെ ബ്ലൗസ് ലൂസാ.... വിശ്വയെ കണ്ടതും മിത്ര പരാതി പോലെ പറഞ്ഞു... വിശ്വ ഒന്നും മിണ്ടാതെ മിത്രയെ തന്നെ നോക്കി നിൽക്കേണ്ട തിരക്കിൽ ആണ്.. സാരി ഉടുത്താൽ പെങ്കുട്ട്യോൾക്ക് ഒരു പ്രത്യേക ഭംഗി ആണല്ലോ 😌😌.... ടവൽ കൊണ്ട് കെട്ടി വെച്ച മുടിയും അതിൽ ഒതുങ്ങാത്ത മുടിയിൽ നിന്ന് ഉതിർന്നു വീഴുന്ന വെള്ളവും കഴുത്തിൽ പിണഞ്ഞു കിടക്കുന്ന മാലയും.... 🤩 ഞാൻ പറയുന്നത് നിങ്ങള് കേൾക്കുന്നുണ്ടോ... വിശ്വയുടെ മുന്നിൽ ചെന്ന് വിരൽ ഞൊടിച്ചു കൊണ്ട് മിത്ര ചോദിച്ചു.. എ.. എന്ത്.... തല വെട്ടിച്ചു കബോർഡിനടുത്തേക്ക് നടന്ന് കൊണ്ട് വിശ്വ ചോദിച്ചു... അതിനെങ്ങനെയാ മൈക്രോസ്കോപ് പോലെ സൂം ചെയ്ത് നോക്കുവല്ലേ അതിനിടയിൽ ഞാൻ പറയുന്നതെങ്ങനെ കേൾക്കാനാ... മിത്ര മുഖം തിരിച്ചു കൊണ്ട് പിറുപിറുത്തു... പറയാൻ ഉണ്ടേൽ മുഖത്തു നോക്കി പറയെടി നിന്ന് പിറുപിറുക്കാതെ... വിശ്വ ദേഷ്യത്തോടെ മിത്രയുടെ നേർക്ക് തിരിഞ്ഞു... ഈ ബ്ലൗസ് എനിക്ക് ലൂസ് ആണെന്ന്...

മിത്ര ബ്ലൗസിൽ പിടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു... ലൂസ് ആണെങ്കിൽ ഞാൻ എന്തോ ചെയ്യാനാ നിന്റെ അളവിൽ ആണോ ഷോപ്പിൽ ബ്ലൗസ് തയ്ച്ചു വെക്കുന്നെ.... ദിച്ചി വരുന്ന വരെ വെയിറ്റ് ചെയ്യ്‌... അവള് ഡ്രസ്സ്‌ കൊണ്ട് വരാം എന്നല്ലേ പറഞ്ഞത്... വിശ്വ ഷർട്ട് എടുത്തിടുന്നതിനിടയിൽ ഒച്ചയെടുത്തു കൊണ്ട് പറഞ്ഞു... അതിന് നിങ്ങളിങ്ങനെ ഓളി ഇടുന്നതെന്തിനാ പതുക്കെ പറഞ്ഞാൽ പോരെ... എങ്കി പിന്നെ ചുരിദാർ വല്ലതും വാങ്ങിയാൽ പോരായിരുന്നോ... വിശ്വ ദേഷ്യപ്പെട്ട സങ്കടത്തിൽ ചുണ്ട് പിളർത്തി കൊണ്ട് മിത്ര ചോദിച്ചു... വയറിൽ ഇത്തിരി കാറ്റൊക്കെ കൊണ്ടോട്ടെ എന്ന് കരുതിയാ സാരി മേടിച്ചേ.. അതും കുറ്റമായെങ്കിൽ ഊരി കളഞ്ഞേക്ക്... മിത്രയെ പുച്ഛത്തോടെ നോക്കി കൊണ്ട് വിശ്വ പറഞ്ഞു... ഇനി പുച്ഛിച്ചാൽ അടുത്ത പുച്ഛത്തിന് നിങ്ങടെ ചിറി അവിടെ ഉണ്ടാവില്ല... ആഹാ ഒന്ന് താഴ്ന്ന് തന്നപ്പോൾ കേറി കേറി പോവുന്നോ.. അഴിക്കാൻ പറഞ്ഞെന്ന് കരുതി നിങ്ങൾക്ക് സീൻ കാണാൻ വേണ്ടി അഴിച്ചിട്ട് നടക്കും എന്ന് ഒരു വക്കീലും വ്യാമോഹിക്കണ്ട.. അങ്ങേരുടെ ഒരു ദെണ്ണം... ഇപ്പോൾ നിങ്ങൾക്ക് നേരം വൈകുന്നില്ലേ നിങ്ങടെ ഒടുക്കത്തെ ചീറ്റിയെ കാണാൻ... മുന്താണി എടുത്ത് ഇടുപ്പിൽ കുത്തി കൊണ്ട് മിത്ര കിടന്ന് തുള്ളി...

പോവാ.. അതിനിടക്കല്ലേ നീ ഓരോന്ന് പറഞ്ഞു വന്നത്... വിശ്വയും വിട്ട് കൊടുത്തില്ല...., ഞാൻ ഉള്ള കാര്യം അല്ലെ പറഞ്ഞത് ഇല്ലാത്തത് വല്ലതും പറഞ്ഞോ.. അല്ലെങ്കിലും എനിക്കറിയാ നിങ്ങൾക്ക് ഞാൻ വന്നത് തീരെ ഇഷ്ടം ആയിട്ടില്ലെന്ന്... മിത്ര കെറുവോടെ ബെഡിൽ പോയിരുന്നു... പിന്നെ നീ വരുന്നത് ഇഷ്ടം അല്ലാഞ്ഞിട്ടാണല്ലോ വന്നപ്പോഴേക്കും ഫുഡിന് ഫുഡും ഡ്രെസ്സിനു ഡ്രെസ്സും ഒക്കെ നിന്റെ മുന്നിൽ എത്തിയത്.. നീ സ്നേഹം മൂത്തു വന്നതൊന്നും അല്ലല്ലോ അവിഹിതം പൊക്കാൻ വന്നതല്ലേ... വിശ്വ ഒരു ഗ്യാപ് കിട്ടിയപ്പോൾ അതിൽ പിടിച്ചു കേറി... അത് പിന്നെ നിങ്ങടെ നിൽപ്പും ഭാവവും കണ്ടപ്പോൾ.. ബിസിനസ്‌ മീറ്റിംഗ് എന്ന് പറഞ്ഞു പോയിട്ട് ഇമ്മാതിരി പോസ്റ്റ്‌ ഒക്കെ ഇട്ടാൽ ആരായാലും തെറ്റിദ്ധരിക്കും.. ഞാൻ ആയത് കൊണ്ട് അപ്പോ തന്നെ ചാടി കേറി ഇങ്ങ് പോന്നു.. വേറെ വല്ലവരും ആയിരുന്നെങ്കിലോ മനസ്സിൽ ഇട്ട് ഊഹിച്ചു ഊഹിച്ചു പിന്നെ എന്ത് ചെയ്യുന്നതും സംശയം ആവും... ഞാൻ അതിനൊന്നും നിക്കാതെ എല്ലാം ക്ലിയർ ആക്കിയില്ലേ... മിത്ര ഒരു പൊടിക്ക് താഴ്ന്ന് കൊടുത്തു... ആർക്കറിയാം എങ്ങനെ ആണ് മനസ്സിൽ എന്ന്... വിശ്വ നിഷ്കുവോടെ പറഞ്ഞു... സത്യം... എണീറ്റ് വിശ്വയോട് ചേർന്ന് നിന്ന് കൊണ്ട് മിത്ര അവനെ ഇറുകെ പുണർന്നു...

മീറ്റിംഗ് ക്യാൻസൽ ചെയ്യണോ കുഞ്ഞാ... മിത്രയുടെ തലയിലെ ടവൽ ഊരിയെടുത്തു കൊണ്ട് വിശ്വ ചോദിച്ചു... അയ്യടാ പോയി കോൺട്രാക്ട് ഉറപ്പിക്കാൻ നോക്ക്.. എന്നിട്ട് വേണം രാത്രി പോയി ട്രീറ്റ്‌ നടത്താൻ.. നമുക്ക് ഇവിടെ ഒക്കെ ചുറ്റി നടക്കണം.. ഞാനും നിങ്ങളും നമ്മുടെ മക്കളും പിന്നെ വിച്ചുവും ദിച്ചിയും... വേഗം പോയെ.. ഞാൻ ലിസ്റ്റ് ഉണ്ടാക്കട്ടെ... വിശ്വയെ ഉന്തി തള്ളി പറഞ്ഞയച്ചു കൊണ്ട് മിത്ര ചിരിയോടെ ഡോർ അടച്ചു... ✨️✨️✨️ നമ്മളിവിടെ ഹണി മൂണിന് വന്നതോ അതോ സ്ഥിര താമസത്തിന് വന്നതോ... ദിച്ചിയുടെ കയ്യിലുള്ള പെട്ടിയെല്ലാം ഹോട്ടലിലേക്ക് പോവാൻ വേണ്ടിയുള്ള വണ്ടിയിൽ കേറ്റുന്നതിനിടയിൽ വിച്ചു ചോദിച്ചു... ഹണിമൂണിന് അല്ലെ വിച്ചേട്ടാ.... നമ്മളിവിടെ സ്ഥിരം നിക്കുവാൻ പോവാണോ.. ശ്ശോ നേരത്തെ പറഞ്ഞിരുന്നേൽ ബാക്കി ഡ്രെസ് കൂടി ഞാൻ പെട്ടിയിലാക്കി എടുത്തേനേ... ദിച്ചി സന്തോഷവും സങ്കടവും നിറഞ്ഞ ഭാവത്തോടെ പറഞ്ഞു... എന്നെക്കൊണ്ട് പറയിപ്പിക്കരുത്.. കേറ് വേഗം.. ദിച്ചിക്ക് വണ്ടിയിലേക്ക് കേറാൻ ഗ്യാപ് കൊടുത്തു കൊണ്ട് വിച്ചു പറഞ്ഞു...

വിച്ചേട്ടാ ദേ ഈ പെട്ടിയും കൂടി എടുക്കാൻ ഉണ്ട്.. പുറകിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ദിച്ചി ഇളിച്ചു... ഇതും കൂടി കേറ്റിയാൽ അടുത്ത വണ്ടി വിളിച്ചു നമ്മൾ അതിൽ പോവേണ്ടി വരും... ദേഷ്യത്തോടെ വിച്ചു പറഞ്ഞു... ആ പെട്ടി വേണേൽ എടുത്താൽ മതി വിച്ചേട്ടന്റെ ഡ്രെസ്സാ.. വണ്ടിയിൽ നിന്ന് തലയിട്ട് നോക്കി കൊണ്ട് ദിച്ചി മൊഴിഞ്ഞു... ശവം.. അവളുടെ പെട്ടി ഒക്കെ സേഫ് ആക്കി.. നീങ്ങി ഇരിക്കെടി അങ്ങോട്ട്... വിച്ചു പിറുപിറുത്തു കൊണ്ട് പറഞ്ഞു... അവസാനം പെട്ടി കേറ്റിയാൽ വിച്ചു ഔട്ട്‌ ആവുന്നത് കൊണ്ടും പെട്ടി കേറ്റിയില്ലേൽ വിച്ചു നഗ്നത കാണിക്കേണ്ടത് കൊണ്ടും റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ടും പെട്ടി സീറ്റിൽ വെച്ചു അതിന്റെ മേലെ കേറിയിരുന്നാണ് വിച്ചുവും ദിച്ചിയും ഹോട്ടലിലേക്ക് തിരിച്ചത്... വിച്ചുവിന് ആരാ ഫുദ്ധി ഇല്ലെന്ന് പറഞ്ഞെ 😌😌.... ✨️✨️✨️✨️✨️✨️ അമ്മക്ക് സാരി അച്ഛന് പെർഫ്യൂം... കുട്ടൂസിന് ഷൂ... മിത്ര ഓരോന്നായി ഓർത്തെടുത്തു എഴുതുവാണ്... നാട്ടിലൊന്നും കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു ഇവിടെ നിന്ന് എല്ലാം കെട്ടിപ്പെറുക്കി കൊണ്ടു പോവുന്നെ... കഷ്ടം തന്നെ മൊയലാളി കഷ്ടം തന്നെ ☹️....

എല്ലാം എഴുതി മറക്കാതിരിക്കാൻ എവിടെ വെക്കും എന്നാലോചിച്ചു സ്ഥലം കണ്ട് പിടിക്കുന്നതിനിടയിൽ ആണ് കോണിങ് ബെല്ല് കേട്ടത്... വക്കീലിന്റെ കോൺട്രാക്ട് ഇത്ര പെട്ടെന്ന് കഴിഞ്ഞോ... സ്വയം പറഞ്ഞു ക്ലോക്കിലേക്ക് നോക്കി കൊണ്ട് മിത്ര വാതിൽ തുറന്നപ്പോൾ കാണുന്നത് മുന്നിൽ നിരത്തി വെച്ച പെട്ടികൾ ആണ്... ശ്ശെടാ ഇതാരാ റൂമിന്റെ മുന്നിൽ ഈ പെട്ടി എല്ലാം കൊണ്ട് വെച്ചേ... വക്കീലിനി ഇത് ചാടി കിടക്കണോ.. മാതാവേ ഞാൻ എങ്ങനെ പുറത്തോട്ട് പോവും... വാതിലിൽ തന്നെ നിന്ന് കൊണ്ട് മിത്ര ഓരോന്ന് ആലോചിച്ചു കൂട്ടി.... അതോ ഇനി വക്കീല് എന്നെ കൊണ്ട് പോവാതെ ഒറ്റക്ക് പോയി വാങ്ങിച്ചു വന്നോ.. എന്നാ കൊല്ലും ഞാൻ.. നിന്നിടത്തു നിന്ന് നാല് ചാട്ടം ചാടി കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു... എന്നെ ആരെങ്കിലും ഒന്ന് പിടിക്കാമോ... പെട്ടികളുടെ ഇടയിൽ നിന്ന് അപശബ്ദം കേട്ടതും മിത്ര കാതോർത്തു.. എവിടെ നിന്നാണെന്ന് അങ്ങട്ട് പിടി കിട്ടുന്നില്ല 😧...എവിടെയോ കേട്ട് മറന്ന സൗണ്ട് പോലെ... മണിക്കുട്ടീ.... അമ്മാ... പെട്ടിയുടെ സൈഡിൽ നിന്നും വിച്ചുവിന്റെ തല പൊന്തി വന്നു... നീയെന്താ വിച്ചു ഇവിടെ ഇരിക്കണേ.. വാ റൂമിൽ എത്ര സ്ഥലം ഉണ്ട് ആൾക്കാർ കണ്ടാൽ എന്ത് വിചാരിക്കും.. മിത്ര നാലുപുറം നോക്കി പെട്ടികൾക്കിടയിലൂടെ ഗ്യാപ് ഉണ്ടാക്കി വിച്ചുവിന്റെ കയ്യിൽ കേറി പിടിച്ചു...

എന്നെ കണ്ടിട്ട് ഇവിടെ ഇരിക്കുന്ന പോലെയാണോ തോന്നുന്നേ... വിച്ചു ദയനീയതയോടെ മിത്രയെ നോക്കി.. അപ്പോ നീ ഇരിക്കുവല്ലേ.. വിച്ചുവിന്റെ മൂട്ടിലെക്ക് നോട്ടം എറിഞ്ഞു കൊണ്ട് മിത്ര ചോദിച്ചു.. ആ അതേ.. പക്ഷെ ഇരുത്തിപ്പിച്ചതാ.. അച്ഛാ എന്റെ നടു... മിത്രയുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റ് നിന്ന് കൊണ്ട് വിച്ചു നെറ്റി ചുളിച്ചു... എന്ത് പറ്റി.. അല്ല ദിച്ചി എവിടെ... മിത്ര വിച്ചുവിനെ അടിമുടി നോക്കുന്നതിനിടയിൽ ചോദിച്ചു... ആ താഡകയുടെ കാര്യം മിണ്ടരുത്.. ആദ്യം എന്നെ എവിടേലും ഒന്ന് പ്രതിഷ്ഠ ചെയ്യ്‌.. ബാക്കിനാണ് കേട്.. അ.. അമ്മാ... മിത്രയുടെ തോളിൽ കയ്യിട്ട് കൊണ്ട് വിച്ചു ഞോണ്ടി അകത്തേക്ക് കേറി ഇരുന്നു.. ഇനി പറ ദിച്ചി എവിടെ... നിനക്ക് എന്ത് പറ്റി.. വിച്ചു ഇരുപ്പുറപ്പിച്ചതും മിത്ര ചോദിച്ചു... അത്രേം പെട്ടി എന്നെ ഒറ്റക്ക് ചുമപ്പിച്ചിട്ട് എന്റെ പൊന്നര ഭാര്യ അതായത് നിന്റെ ദിച്ചി അവിടെ നല്ല സ്പോട്ട് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ നടക്കുവാ ഇൻസ്റ്റയിൽ പോസ്റ്റാൻ.. കള്ള ബീവി... വിച്ചു ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്ന് കൊണ്ട് പറഞ്ഞു... വിച്ചേട്ടാ പെട്ടി ഒന്നും അകത്തേക്ക് കയറ്റാതെ നിങ്ങള് ഇവിടെ കിടക്കുവാണോ.. വെറും കയ്യോടെ അകത്തേക്ക് വന്ന് കൊണ്ട് ദിച്ചി ചോദിച്ചു... വരുന്ന വഴിക്ക് നിനക്ക് ഒന്ന് എടുക്കാൻ പാടില്ലേ.. മിത്ര ദേഷ്യത്തോടെ ചോദിച്ചു...

ഇനി അവിടെന്ന് എല്ലാം പെറുക്കി കൊണ്ട് വന്ന് എന്റെ നടു തളർന്നിട്ട് വേണം നിനക്കെന്റെ മേലിൽ ഡിസ്കോ ഡാൻസ് കളിക്കാൻ അല്ലെ.. സമ്മതിച്ചു തരില്ലെടി ഞാൻ.. വേണേൽ പോയി എടുത്ത് വെക്ക്... എന്നെ കൊണ്ട് ഇനി ഒരുപകാരവും ഇല്ലെടി ദുഷ്ടേ.. ഒന്ന് തിരിയാൻ പോലും വയ്യ... തിരിഞ്ഞു കിടന്ന് കൊണ്ട് വിച്ചു പറഞ്ഞു... അപ്പോ ഇപ്പൊ തിരിഞ്ഞു കിടന്നതോ.. ×2... കോറസ് പോലെ രണ്ടെണ്ണവും ചോദിച്ചു... എന്റെ വായിൽ നിന്നെങ്കിലും വീഴാൻ കാത്തിരിക്കുവാ രണ്ടും.. ഇറങ്ങി പോയിനെടി പണ്ടാരങ്ങളെ... ഓഹ്... കമിഴ്ന്നു കിടന്ന് കൊണ്ട് വിച്ചു ശ്വാസം വലിച്ചു വിട്ടു... വാടി നമുക്ക് പോവാം... റൂമിൽ നിന്ന് പുറത്തേക്ക് നടന്ന് കൊണ്ട് ദിച്ചി പറഞ്ഞു... പോവാൻ പറഞ്ഞാൽ അപ്പോ പൊക്കോളണം കേട്ടോ.. എടി ദിച്ചി ചാവാൻ കിടക്കുന്ന നേരത്ത് കുറച്ച് ജ്യൂസ്‌ എങ്കിലും കലക്കി താടി.. വിച്ചുവിന്റെ ധീര രോധനം... സാധാരണ വെള്ളം അല്ലെ.. ഇതിപ്പോ.. അങ്ങോട്ട് ശെരി ആവുന്നില്ലല്ലോ... മിത്രക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്... അതൊക്കെ പണ്ട്.. ഇപ്പൊ ട്രെൻഡ് മാറി.. ഗോയിങ് വിത്ത്‌ ട്രെൻഡ്.. വായേം പൊളിച്ചു നിക്കാതെ വേഗം കൊണ്ട് വാടി... ദിച്ചിയെ നോക്കി അലറി കൊണ്ട് വിച്ചു പറഞ്ഞതും ദിച്ചി ഒറ്റ ചാട്ടത്തിന് ഹാളിൽ എത്തി ഫോൺ എടുത്ത് റൂം ബോയ്ക്ക് വിളിച്ചിരുന്നു... എന്താലെ 🤓...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story