വിശ്വാമിത്രം: ഭാഗം 84

viswamithram

എഴുത്തുകാരി: നിലാവ്‌

അ... അച്ഛാ 🙄.... വിശ്വ വിക്കി കൊണ്ട് വിളിച്ചു... അ.. അ... അ... മ്മാ... 🧐 മിത്ര ഒരു താങ്ങിന് വിശ്വയെ ചാരി നിന്നു... എങ്ങനെ ഉണ്ട്.... മാമുക്കോയയുടെ എക്സ്പ്രേക്ഷനും ഇട്ട് അമ്മയെയും ചേർത്ത് പിടിച്ചു അച്ഛൻ കൂളിംഗ് ഗ്ലാസ്‌ തലയിലേക്ക് കയറ്റി വെച്ചു.... പുള്ളി പുള്ളി ബർമുഡയും ഫ്രീക്കന്മാരുടെ ബനിയനും ഇട്ട് അച്ഛനെയും പാവാടയും ടോപ്പും അതിന്റെ മേലെ ഒരു കോട്ടും ഇട്ട് ഫ്രീക്കത്തി ആയി നിൽക്കുന്ന അമ്മയെയും കണ്ട് വിശ്വ അന്തം പോയി കുന്തം മിണുങ്ങി നിന്നു... ലെ മിത്രക്ക് വയറിനൊളിളക്കം... ഇതൊക്കെ കണ്ട് കൊച്ചുങ്ങൾ ഒക്കെ പുറത്തേക്ക് വരുമോ 😇.... നിങ്ങളിവിടെ... ബോധം കുറച്ച് വന്നപ്പോൾ വിശ്വ ചോദിച്ചു... ഞങ്ങൾക്കും വേണ്ടെടാ ഹണിമൂൺ ഒക്കെ... അല്ലേടി മീനമ്മേ... അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് അച്ഛൻ ചിരിച്ചു... ഹാ ബെസ്റ്റ് ജോഡി... വിശ്വ തലക്കും കൈ കൊടുത്ത് നിന്നു.... ഇതെന്ത് കോലം ആണ് അച്ഛാ.. അമ്മക്ക് ഒന്ന് പറഞ്ഞു കൊടുത്തൂടായിരുന്നോ.. 😵 വിശ്വ നാലുപുറം നോക്കിക്കൊണ്ടാണ് ചോദിച്ചത്...

എടാ ചെക്കാ ഇവള് സാരിയും ഞാൻ മുണ്ടും ഷർട്ടും ഉടുത്തിട്ടാ വന്നേ.. ഇവിടെ എത്തിയപ്പോൾ എല്ലാരും തുണി ഇടാത്ത പോലൊരു നോട്ടം.. ബാംഗ്ലൂർ അല്ലെ നിങ്ങൾക്ക് കുറച്ചിൽ ആവണ്ടല്ലോ എന്ന് കരുതി ദേ ആ കാണുന്ന ഷോപ്പിൽ കേറി ഡ്രെസ്സും വാങ്ങി അവിടുന്ന് തന്നെ മാറ്റുകയും ചെയ്തു.. ദേ ഈ കവർ ഒന്ന് പിടിച്ചേ ഞങ്ങടെ ഡ്രെസ്സാ... അച്ഛൻ കയ്യിലെ കവർ എടുത്ത് വിശ്വയുടെ കയ്യിൽ പിടിപ്പിച്ചു.... അല്ല എന്താ ഉദ്ദേശം.. അച്ഛന്റെയും അമ്മയുടെയും നിൽപ്പും ഭാവവും കണ്ട് വിശ്വ ചോദിച്ചു... എന്ത് ഉദ്ദേശം... നാട്ടിൽ നിന്ന് ഞങ്ങൾ രണ്ടാളും എന്ത് കാണിക്കാൻ ആണ്.. അതോണ്ട് ഇങ്ങോട്ട് പ്ലെയിൻ കേറി... ഇനി നിങ്ങടെ ഒപ്പം അടിച്ചു പൊളിച്ചു നമുക്ക് ഒരുമിച്ചു തിരിച്ചു പോവാം... ഇട്ട കോട്ട് ഒന്നൂടി നേരെ ഇട്ട് കൊണ്ട് ഏറെ നേരത്തിനു ശേഷം അമ്മ വായ തുറന്നു... മിത്രയുടെ കാറ്റ് അപ്പോ പോയതാണ്... 😇 എവിടെ എന്റെ ചെറിയ മോളും മോനും എവിടെ... അച്ഛൻ മിത്രയുടെയും വിശ്വയുടെയും പുറകിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.. അവര്.. അവരിവിടെവിടെയോ ഉണ്ട്...

വിശ്വ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു... വക്കീലേ പണി പാളീന്നാ തോന്നുന്നേ... വിശ്വക്ക് കേൾക്കാൻ പാകത്തിന് മിത്ര മുന്നിലേക്ക് കണ്ണ് കാണിച്ചു... ചതിച്ചോ 🤪😲.... ഓപ്പൺ ബാറിന് മുന്നിൽ നിന്ന് കള്ള് വലിച്ചു കുടിക്കുന്ന ദിച്ചിയെ കണ്ടതും വിശ്വ അമ്മയെ ഒന്ന് പാളി നോക്കി... വിച്ചു ആണേൽ ദിച്ചിയെ പിടിച്ചു വലിക്കേണ്ട തിരക്കിൽ ആണ്..... അവര് ബാത്രൂം തിരഞ്ഞു പോയതാ അമ്മാ.. ഇപ്പൊ വരും... ദിച്ചിയിലേക്ക് തന്നെ നോട്ടം എറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഇവര് മൂത്രം ഉണ്ടാക്കാൻ പോയതാണോ... മീനാമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ മുന്നിൽ നടന്നു... അവര് മുന്നിലേക്ക് പോവാണെന്ന് കണ്ടതും വിശ്വ മിത്രയെയും കൊണ്ട് വിച്ചുവിന്റെ അടുത്തേക്ക് ചെന്നു... നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് നാട് വിട്ടാൽ തനി കൊണം കാണിക്കരുതെന്ന് 😬😬... ദിച്ചി ചുണ്ടോടടുപ്പിച്ച ഗ്ലാസ്‌ എടുത്ത് മാറ്റി കൊണ്ട് മിത്ര പറഞ്ഞു... തലയൊന്ന് കുടഞ്ഞു കൊണ്ട് ദിച്ചി മിത്രയെ ഒന്ന് നോക്കി... ഹേയ് ബേബി.. ഉം.....

ചുണ്ടും കൂർപ്പിച്ചു കൊണ്ട് ദിച്ചി മിത്രയുടെ മുഖത്തേക്ക് വന്നതും വിച്ചു ഇടയിൽ കേറി അവന്റെ ചുണ്ട് കാണിച്ചു കൊടുത്തു... 😆 ടച്ചിങ്‌സ് ആണെന്ന് കരുതി ദിച്ചി കണ്ണും പൂട്ടി ചുണ്ട് രണ്ടും നല്ലോണം ആസ്വദിച്ചു കടിച്ചു... By ചാൻസിൽ ഒരുമ്മ പ്രതീക്ഷിച്ച വിച്ചുവിന് ഒരേ സമയം പൊന്നീച്ചയും കിളികളും പറന്നു പോയ ദാറ്റ്‌ അവസ്ഥ .. പറന്നു പോയൊരു കിളികളെ.. ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ... 🙃 നിങ്ങൾ ഫീൽ ദി ബിജിഎം... 💃 എടി പ്രാന്തി.... എന്റെ എല്ലാം പോച്ചു.... ദിച്ചിയെ ഉന്തി താഴേക്കിട്ട് കൊണ്ട് വിച്ചു വായേം പൊത്തിപ്പിടിച്ചു കരഞ്ഞു... പാവടാ... 😆 ദിച്ചി നിലത്തേക്കിരുന്ന ഇരുപ്പിൽ എല്ലാവരെയും മാറി മാറി നോക്കി... എടാ അച്ഛനും അമ്മയും വന്നിട്ടുണ്ടെടാ.. അവര് കാണുന്നതിന് മുന്നേ വേഗം അവളെ പൊക്ക്... വിശ്വ വെപ്രാളം കൊണ്ട് പറഞ്ഞു... വിച്ചു വേഗം.. അന്നത്തെ പോലെ ആവില്ല ഇന്ന്.. പെട്ടാൽ പെട്ടു... മിത്ര അച്ഛൻ പോവുന്ന വഴിയും നോക്കി പറഞ്ഞു... ആര് പെറ്റു... മിത്രയുടെ വയറിലേക്ക് നോക്കി ദിച്ചി ചോദിച്ചു... നിന്റെ അപ്പച്ചൻ... എണീറ്റ് വാടി... വിച്ചു വെപ്രാളം കൊണ്ട് ദിച്ചിയെ വാരി കൂട്ടി തോളിലേക്കിട്ടു....

ഹായ് വിരിഞ്ഞ പാടം... വിച്ചുവിന്റെ വിശാലമായ പുറത്ത് തലോടി കൊണ്ട് ദിച്ചി ഓളിയിട്ടു... ഇനി നീ മിണ്ടിയാൽ ചുണ്ട് രണ്ടും കൂട്ടി തുന്നും ഞാൻ.. ഓഹ് എന്തൊരു വെയിറ്റ് ആണ് പണ്ടാരത്തിന്.... വിച്ചു പിറുപിറുത്തു കൊണ്ട് പറഞ്ഞു... മുന്നോട്ട് പോയപ്പോൾ അച്ഛനും അമ്മയും ഉണ്ട് കയ്യും കെട്ടി ഗൗരവത്തിൽ നിൽക്കുന്നു... ദൈവമേ മണത്തറിഞ്ഞോ... മിത്ര മൂക്ക് വട്ടം പിടിച്ചു കൊണ്ട് ചോദിച്ചു... തോന്നുന്നു... വിച്ചു എല്ലാം കയ്യീന്ന് പോയ അവസ്ഥയിൽ നിന്നു.... എന്താ അച്ഛാ... വക്കീല് മുഖത്ത് ഗൗരവം വരുത്തി കൊണ്ട് ചോദിച്ചു.. കയ്യീന്ന് പോയ വിവരം അറിയരുതല്ലോ... ഇനി എങ്ങോട്ടാടാ പോവണ്ടേ.. വഴി അറിയില്ല.. അച്ഛൻ ഇളിച്ചും കൊണ്ട് കൈ മലർത്തി കാണിച്ചു... നേരെ പോയി സ്ട്രൈറ്റ് പോയാൽ നാലാമത്തെ കട.. നല്ല പനം കള്ള് കിട്ടും... വിച്ചുവിന്റെ പുറത്ത് കിടന്ന് കൊണ്ട് ദിച്ചി വിളിച്ചു പറഞ്ഞതും മിത്ര വായ പൊത്തി... നേരെ പോയാലും സ്ട്രൈറ്റ് പോയാലും ഒന്നല്ലേ... 🤔 അച്ഛന് അതാണ് തലയിൽ കേറിയത്... അതന്നെ ആരാപ്പോ അത് പറഞ്ഞെ... മിത്ര ഒന്നും അറിയാത്ത പോലെ നാലുപുറം നോക്കി.... 😉

ദിച്ചിയുടെ വായ പൊത്തിയത് കൊണ്ട് കുമ കുമ എന്ന സൗണ്ട് മാത്രേ കേൾക്കുന്നുള്ളു... ഓ ഒക്കെ കഴിഞ്ഞു വന്നോ.. മോൾക്ക് എന്ത് പറ്റിയെടാ... ദിച്ചിയെയും എടുത്ത് നിൽക്കുന്ന വിച്ചുവിനെ നോക്കി അമ്മ ചോദിച്ചു... അവൾക്ക് ക്ഷീണം കാരണം തല ചുറ്റിയതാ... നിങ്ങൾ നടക്ക്... വിശ്വക്ക് നേരെ സങ്കട കോക്രി കാണിച്ചു കൊണ്ട് വിച്ചു മുന്നോട്ട് നടന്നു... നടക്കാൻ പോവുവല്ലേ എന്ന് കരുതി ദിച്ചിയുടെ വായെന്ന് മിത്രയുടെ കൈ മാറ്റിയതും... സ്റ്റഡി മാർച്ച്‌.. ചലോ..💥 വിച്ചുവിന്റെ നടും പുറം നോക്കി ഒന്ന് കൊടുത്ത് ദിച്ചി അലമുറയിട്ടു... ദിച്ചിയുടെ കുലുക്കവും അലർച്ചയും കനവും അടിയും കൂടി താങ്ങാൻ വയ്യാതെ വിച്ചു അവളെ നിലത്തേക്കിറക്കി വെച്ചു... കൊച്ചിന് എന്ത് പറ്റിയെടാ.. ഓടാൻ പാകത്തിന് നിന്ന് കൊണ്ട് അച്ഛൻ ചോദിച്ചു... അവൾക്ക് ഈയിടെയായി ഇത്തിരി പിച്ചും പേയും കൂടുതലാ... പുറം ഉഴിഞ്ഞു കൊണ്ട് വിച്ചു പറഞ്ഞു.... അച്ഛാ ഒന്നാമതെ ഞങ്ങൾക്ക് നിങ്ങടെ വേഷം കണ്ടിട്ട് ചിരി അടക്കാൻ വയ്യ അതിന്റെ കൂടെ ഇങ്ങനെ ഒരു എക്സ്പ്രെഷൻ കൂടെ ഇടല്ലേ... വിശ്വ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... അച്ഛാ.... അപ്പോഴേക്കും പുറകിൽ നിന്നും നല്ല പരിചിതമുള്ള കിളിനാദം കേട്ടു... തിരിഞ്ഞു നോക്കിയ അച്ഛൻ ബ്ലിങ്കസ്യാ നിന്നു... മീര സേട്ടു അതാ മുന്നിൽ.... ഹ്ഹഹ്ഹ 😁😁...

അച്ഛൻ ഇളിച്ചു കൊണ്ട് വിശ്വയെ ഒന്ന് പാളി നോക്കി... നിന്റെ x wife താണ്ടടാ നിൽക്കുന്നു എന്നൊരു അശരീരി ഇല്ലേ... മിത്ര വിശ്വ എങ്ങനെ റിയാക്ട് ചെയ്യും എന്നറിയാതെ അവന്റെ കയ്യിൽ പിടിച്ചു... എന്താ മോളെ വല്ലതും വേണോ... എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ അച്ഛൻ ഡയലോഗ് അടിച്ചു... നിങ്ങള് വരുന്നുണ്ടോ.... വിശ്വ ദേഷ്യത്തോടെ മിത്രയെയും കൊണ്ട് മുന്നോട്ട് നടന്നതും,,, മണിക്കുട്ടി... എന്നും വിളിച്ചു മീര മിത്രയുടെ കയ്യിൽ കേറി പിടിച്ചു.. നിനക്കും എന്നോട് ദേഷ്യം ആണോ മണീ.. നോക്ക് ഇതെന്റെയും ദേവിന്റെയും മോളാ... കുഞ്ഞിനെ കാണിച്ചു കൊണ്ട് മീര പറഞ്ഞതും മിത്ര വിശ്വയെ നോക്കി... കൈ വിടാതെ പോവാതിരിക്കാൻ വേണ്ടി വിശ്വ അവളെ ഒന്നൂടെ മുറുക്കി പിടിച്ചു... ഹാ മീരേ.. നീയെന്താ ഇവിടെ.. അമേരിക്കയിൽ നിന്ന് എപ്പോ വന്നു... എന്തെങ്കിലും ചോദിക്കണ്ടേ കൂടപ്പിറപ്പ് അല്ലെ എന്ന് കരുതി മിത്ര ഓരോന്ന് ചോദിച്ചതും അതിനനുസരിച്ചു വിശ്വയുടെ കൈ മിത്രയിൽ അമർന്നു... ഡെലിവറി ആയപ്പോൾ ഇങ്ങോട്ട് പോന്നു.. ദേവ് ട്രാൻസ്ഫർ ആയി ഇവിടെ ഉള്ള കമ്പനിയിലേക്ക്... മീര ചിരിച്ചു കൊണ്ട് പറഞ്ഞു...

വിശ്വയുടെ കൈ മാറ്റി മിത്ര കുഞ്ഞിനെ തൊട്ടതും മിത്രയെ പതിയെ തള്ളി മാറ്റി കൊണ്ട് വിശ്വ ദേഷ്യത്തോടെ മുന്നോട്ട് നടന്നു... ശെരി എന്നാൽ പോട്ടെ.... മീരയെ നോക്കി ചിരിച്ചു കൊണ്ട് മിത്ര മുന്നോട്ട് നടന്നു... സാരമില്ല നീ ചെയ്തത് തന്നെയാ ശെരി.. അവൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാവും... അമ്മ പറഞ്ഞോളാം അവനോട്.. മിത്രയുടെ വിളർച്ച ബാധിച്ച മുഖം കണ്ടതും അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... എന്റീശ്വരാ ഇനി അവൻ എന്നെ എന്തൊക്കെ ചെയ്യുമോ എന്തോ... അച്ഛൻ മെപ്പോട്ട് നോക്കി ശ്വാസം വലിച്ചു വിട്ടു.. പാവം വിച്ചു ദിച്ചിയെ വലിച്ചിഴച്ചു കൊണ്ട് വരേണ്ട തിരക്കിൽ ആണ്.. അവൻ എന്ത് പിഴച്ചു ആവോ ഇതൊക്കെ അനുഭവിക്കാൻ 😂.... ✨️✨️✨️✨️✨️ റിക്ഷ വിളിച്ചു ഇരുന്നപ്പോൾ മിത്രയുടെ അടുത്ത് ഇരിക്കാൻ പോലും വിശ്വ കൂട്ടാക്കിയില്ല.. ഇതൊക്കെ വെറും പ്രഹസനം ആണെന്റെ മോളെ.. ഉള്ള് പൊള്ളയാ... മിത്രയുടെ ചെവിയിൽ അച്ഛൻ പറഞ്ഞു... പക്ഷെ അച്ഛന്റെ നെഞ്ച് നല്ലോണം മിടിക്കുന്നുണ്ട്.. വർത്തനത്തിന് തുടക്കം ഇട്ടത് അച്ഛൻ ആണല്ലോ 🙈.... മിത്ര പിന്നെ വിശ്വയെ മൈൻഡ് ചെയ്യാൻ ഒട്ട് പോയതും ഇല്ല്യാ....

വീട്ടുകാര് മൊത്തം അറിയുന്നതിന് മുന്നേ നീ ഇതിനെ സൈഡ് ആക്ക്.. ഞാൻ ഇവർക്ക് റൂം എടുക്കട്ടെ... വിച്ചുവിനെ നോക്കി വിശ്വ പറഞ്ഞു... ഓക്കെ.. വാ മണിക്കുട്ടി.. ഇവളുടെ ഒരു കാലൊന്ന് പിടിക്കാൻ... ഇളിച്ചു കൊണ്ട് വിച്ചു പറഞ്ഞു... എനിക്കെങ്ങും വയ്യ.. നീയല്ലാതെ ഇവളെ അതിന്റെ അടുത്തൂടി കൊണ്ട് പോവുമോ കഷ്ടം തന്നെ... മിത്ര ലിഫ്റ്റിലേക്ക് കേറി കൊണ്ട് പറഞ്ഞു... കണ്ടാൽ തോന്നുമല്ലോ ഞാൻ ഇവളെ കൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചതാണെന്ന്.. ഇവള് മണത്തു മണത്തു പോയതാ പട്ടിയുടെ ജന്മമാ... ദിച്ചിയെ ലിഫ്റ്റിന്റെ മൂലക്കൽ ചാരി നിർത്തി കൊണ്ട് വിച്ചു പറഞ്ഞു... നീ പോടാ... പട്ടി നിന്റെ.... ദിച്ചി ബാക്കി പറയുന്നതിന് മുന്നേ വിച്ചു വായ പൊത്തി 🤭... അങ്ങനെ ദിച്ചിയെ വലിച്ചിഴച്ചു വേഗം റൂമിൽ കൊണ്ട് പോയി കിടത്തി വിച്ചു ഫ്രഷ് ആവാൻ കേറി... വക്കീലിനെ ഇനി എങ്ങനെ കൺവിൻസ്‌ ചെയ്യും എന്നറിയാതെ മിത്ര സ്വന്തം റൂമിൽ കാത്തിരുന്നു... വിശ്വ വന്നതും മിത്രയെ മൈൻഡ് ചെയ്യാതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു... അവരെ റൂമിൽ ആക്കിയോ.... ഏത് റൂമാ കിട്ടിയേ... മിത്ര വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു...

വിശ്വ മൈൻഡ് ചെയ്യാതെ വാച്ചും ഷർട്ടും ഊരിയിട്ട് ഫ്രഷ് ആവാൻ കേറാൻ പോയതും മിത്ര തടഞ്ഞു കൊണ്ട് മുന്നിൽ കേറി നിന്നു... ഇപ്പൊ എന്തിനാ ഇത്രക്ക് ദേഷ്യം... വിശ്വയുടെ മുഖത്തേക്ക് നോട്ടം എറിഞ്ഞു കൊണ്ട് മിത്ര ചോദിച്ചു... അറിയില്ലേ എന്താ കാരണം എന്ന് നിനക്കറിയില്ലേ.. അവളെ ചുമരിനോട് ചേർത്ത് നിർത്തി കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ആഹ്.. ചെയ്തത് തെറ്റാണെന്ന് എനിക്കിത് വരെ തോന്നിയില്ല... എനിക്ക് വേദനിക്കുന്നു... വിശ്വയുടെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... തോന്നിയില്ലേ.. അവളോറ്റൊരുത്തി കാരണമല്ലേ നമ്മൾ ഇത്രേം അനുഭവിച്ചതും നീ എന്നെ സംശയിച്ചതും... അല്ലെന്ന്... മിത്രയെ ചുമരിൽ പതിപ്പിച്ചു കൊണ്ട് വിശ്വ ചോദിച്ചു... തെറ്റ്‌ അവളുടെ ഭാഗത്തു മാത്രല്ല നമ്മുടെ രണ്ട് പേരുടെയും അടുത്തുണ്ട്.. പരസ്പരം തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ നമുക്ക് ഉണ്ടായിരുന്നുള്ളു.. അന്നേരം ഞാനും നിങ്ങളും അഹങ്കാരം കൊണ്ട് നടന്നു.. എങ്കിൽ പിന്നെ ഈ പ്രശ്നം ഒന്നും ഉണ്ടാവുമായിരുന്നില്ല... വിശ്വയെ നോക്കി ചൊടിയോടെ മിത്ര പറഞ്ഞു.. ഹോ... അപ്പോ എല്ലാത്തിനും കാരണം നമ്മൾ തുറന്ന് സംസാരിക്കാഞ്ഞിട്ടാണല്ലേ.. അല്ലാതെ അവള് ഓരോന്ന് കാട്ടി കൂട്ടിയത് കൊണ്ടല്ല.. നിനക്ക് എന്നെ ഒരു വിലയും ഇല്ലേ.. അന്നേരം ഞാൻ പറഞ്ഞതല്ലേ അവളോട് മിണ്ടണ്ട എന്ന്...

വിശ്വ ദേഷ്യം കൊണ്ട് വിറച്ചു.... അതെന്റെ ഇഷ്ടം അല്ലെ ആരോട് മിണ്ടണം മിണ്ടണ്ട എന്ന്... നിങ്ങൾക്ക് ദേഷ്യം ഉള്ളത് കൊണ്ട് നിങ്ങൾ അവളോട് മിണ്ടുന്നില്ല.. എനിക്കങ്ങനെ ഒരു ദേഷ്യം അവളോടില്ല.. അതുകൊണ്ട് ഞാൻ മിണ്ടുന്നു.. എല്ലാ തെറ്റും തിരുത്തി സോറിയും പറഞ്ഞു അവള് പോയതല്ലേ.. പിന്നെ എന്തിനാ ഇങ്ങനെ ദേഷ്യം കാണിച്ചു നടക്കുന്നെ... ഒന്ന് ആലോചിച്ചു നോക്ക് വക്കീലേ.. വിശ്വയുടെ കയ്യിൽ തൊട്ട് കൊണ്ട് മിത്ര പറഞ്ഞു... അനുഭവിച്ചത് എല്ലാം മറക്കാൻ ഞാൻ നീ അല്ല.. അത്രത്തോളം അവളെന്നെ നാണം കെടുത്തിയിട്ടുണ്ട്... ദേഷ്യം കൊണ്ട് വിശ്വയുടെ മുഖ ഭാവം മാറുന്നത് കണ്ടതും മിത്ര ടോപ് പൊക്കി വിശ്വയുടെ ഇടത് കൈ എടുത്ത് അവളുടെ വയറിൽ ചേർത്ത് വെച്ചു.. സോറി.. എന്തിനാ നമ്മൾ ഇങ്ങനെ അവഗണിച്ചിട്ട് കാര്യം.. ഞങ്ങൾ ഒപ്പം കളിച്ചു വളർന്നതല്ലേ.. ഇടക്ക് അവൾക്ക് ഈഗോ തോന്നി അതും സൂപ്പർ ഈഗോ അതവൾ തന്നെ മനസിലാക്കി തിരുത്തിയില്ലേ.... വിശ്വയോട് ചേർന്ന് നിന്ന് മിത്ര ചോദിച്ചു... വിശ്വയുടെ കൈ വയറിൽ അമരുന്നത് അറിഞ്ഞതും മിത്ര അവനെ തള്ളി മാറ്റി അവനെ തുറിച്ചു നോക്കി... വക്കീല് പോയി കുളിക്ക്.. ടോപ് നേരെയാക്കി കെറുവിച്ചു കൊണ്ട് മിത്ര പറഞ്ഞു... കുറച്ച് കഴിയട്ടെ... മിത്രയിലേക്ക് അടുത്തു കൊണ്ട് വിശ്വ പറഞ്ഞു...

എന്ത്.. പോയി കുളിക്ക്... വെപ്രാളത്തോടെ മാറി നിന്ന് കൊണ്ട് മിത്ര വിശ്വയെ നോക്കി... ആ ഞാൻ പറഞ്ഞല്ലോ കുറച്ച് കഴിയട്ടെ എന്ന്.. പോവാൻ നിന്ന മിത്രയെ പിടിച്ചു നിർത്തി ചുമരിൽ ചാരി നിർത്തി കൊണ്ട് അവളിലെക്ക് അവന്റെ നോട്ടം ചെന്നു.. അയ്യേ മാറി നിക്ക്.. പോയി കുളിച്ചേ.. ഇതെന്താത്... വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര നാണം പിടിച്ചു വെച്ചു... കുറച്ച് കഴിഞ്ഞിട്ട് കുളിക്കാന്ന്.. നിനക്കെന്താ ഇത്രക്ക് മടി.. മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചതും ഇക്കിളിയോടെ മിത്ര ചൂഴ്ന്ന് പോയി.... വിട് വക്കീലേ... അയ്യേ ഇതൊരുമാതിരി.. മാറി നിക്ക്... വിശ്വയുടെ കയ്യിൽ നിന്നും ഊരിപ്പോരാൻ ശ്രമിച്ചു കൊണ്ട് മിത്ര കെഞ്ചി... അന്നേരം കൊണ്ട് മിത്രയെ പൊക്കിയെടുത്തു കൊണ്ട് വിശ്വ ബെഡിൽ കൊണ്ട് പോയി കിടത്തി... എന്താണ്... മിത്ര നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു.. എന്ത്... വിശ്വ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു... ഒന്നുല്ല... അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഫ്രഷ് ആവണോ ഞാൻ.. മ്മ്... മിത്രയുടെ മുടി മാടി ഒതുക്കി തല ഉയർത്തി പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... വേണ്ട പിന്നെ ഫ്രഷ് ആവാം... കള്ളച്ചിരിയോടെ അവനെ ഇറുകെ പുണർന്നു കൊണ്ട് മിത്ര പറഞ്ഞു... അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ ചിരിച്ചു... ✨️✨️✨️✨️

ഛർദിക്കെടി... എടി ഛർദിക്കാൻ... ദിച്ചിയെ വാഷ് ബേസിലേക്ക് തല താഴ്ത്തി നിർത്തിയാണ് വിച്ചുവിന്റെ ശാസനം... എനിക്ക് ഛർദിക്കാൻ ഇല്ല്യാ.. നിങ്ങൾക്ക് അത്രക്ക് മുട്ടാണെൽ നിങ്ങൾ ഛർദിക്ക്.... അല്ലപിന്നെ.. തല മാറ്റി കൊണ്ട് ദിച്ചി പറഞ്ഞു... ഞാൻ ആണോ കുടിച്ചത് നീയല്ലേ.. ഛർദിച്ചിട്ട് പോയാൽ മതി... അവളെ പിടിച്ചു നിർത്തി കൊണ്ട് വിച്ചു അന്ത്യ ശാസനം എടുത്തു... കുടിച്ചത് ഛർദിക്കാൻ വേണ്ടി അല്ല.. ഒന്നങ്ങോട്ട് മാറി നിക്ക് ഇങ്ങനെ പിടിച്ചു ഞെക്കാതെ... വിച്ചുവിനെ തള്ളി മാറ്റി പോവാൻ നിന്നതും വിച്ചു വീണ്ടും അവളെ പിടിച്ചു നിർത്തി... നിന്റെ ഒരു ഒടുക്കത്തെ കുടി.. ഇനി നീ കുടിക്കുന്നതെനിക്കൊന്ന് കാണണം മോന്ത കുറ്റി നോക്കി ഞാൻ തരും... കുടിച്ചതും പോരാഞ്ഞിട്ട് അവളുടെ തല്ലും കൊള്ളണം എന്ന് വെച്ചാൽ... കടിച്ചു കീറാൻ പാകത്തിന് വിച്ചു പറഞ്ഞു... വിച്ചേട്ടാ.... വിച്ചുവിന്റെ മുഖം കയ്യിൽ എടുത്ത് കൊണ്ട് ദിച്ചി വിളിച്ചു... എന്താടി... അടഞ്ഞു പോവുന്ന ദിച്ചിയുടെ കണ്ണിലേക്കു നോക്കി ഗൗരവത്തോടെ വിച്ചു ചോദിച്ചു... ഇനി എനിക്ക് കള്ള് തന്നില്ലേൽ i will kill you പട്ടി ചേട്ടാ.. ഉമ്മാ...

അത്രയും ഡയലോഗ് അടിച്ചു വിച്ചുവിന്റെ ചുണ്ടിൽ ദിച്ചി അമർത്തി ചുംബിച്ചു... വിച്ചേട്ടാ ഞാൻ ഛർദിക്കട്ടെ.... തലയുയർത്തി അവനെ നോക്കിക്കൊണ്ട് ദിച്ചി ചോദിച്ചു... വേണ്ട.... കൊഞ്ചാതെ ഇങ്ങ് വന്നേ... ദിച്ചിയെ പിടിച്ചു വലിച്ചു കൊണ്ട് വിച്ചു പറഞ്ഞു... എനിക്ക് ഛർദിക്കണം വിച്ചേട്ടാ.. എന്നെ ഛർദിക്കാൻ അനുവദിക്കൂ... ദിച്ചി പുറകോട്ട് ആഞ്ഞു കൊണ്ട് പറഞ്ഞു... ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ കവിളിന്റെ ഷേപ്പ് ഞാൻ മാറ്റും കൂതറെ... ദിച്ചിയെ വലിച്ചു വിച്ചു നെഞ്ചിലേക്കിട്ടു... ഗ്വാ....വിച്ചേട്ടാ ഞാൻ ഛർദിച്ചു... വിച്ചുവിന്റെ നെഞ്ചിലേക്ക് വാള് വെച്ചു കൊണ്ട് ദിച്ചി ഇളിച്ചു കാട്ടി... ബ്ലാഹ്ഹ്ഹ്.... ഛർദിച്ച ദിച്ചിയേക്കാൾ എക്സ്സ്പ്രെഷൻ ഇട്ട് കൊണ്ട് ഷർട്ട് കൈ കൊണ്ട് പിടിച്ചു വിച്ചു ബാത്രൂം ലക്ഷ്യം വെച്ചു ഓടി 🤭🤭🤭... ഇരന്നു മേടിച്ചതാ.. 😌...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story