വിശ്വാമിത്രം: ഭാഗം 86

viswamithram

എഴുത്തുകാരി: നിലാവ്‌

കർത്താവേ എനിക്കൊന്ന് കിടന്നാൽ മതി.. പെട്ടിയും കിടക്കയും ഡോറിൽ ഇട്ട് കൊണ്ട് ദിച്ചി സോഫയിലേക്ക് കിടന്നു.... ഹാച്ചി..... വിച്ചു കേറി വന്നതേ തുമ്മൽ പ്രസ്ഥാനം തുടങ്ങി.... ഒന്ന് വായ പൊത്തി തുമ്മിക്കൂടെ മനുഷ്യാ.. എന്തോന്നിത്... മുഖം തൂത്ത് കൊണ്ട് ദിച്ചി വിച്ചുവിന് നേരെ കലിപ്പ് ലുക്ക്‌ വിട്ടു... അവളുടെ ഒരു കിടപ്പ്.. എണീറ്റ് പോയി വീട് തൂത്ത് തുടച്ചു ഫുഡ്‌ ഉണ്ടാക്കാൻ നോക്ക്.. വിശന്നിട്ടു വയ്യ... വിച്ചു സോഫയുടെ ഓരം ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു... എന്തോ എങ്ങനെ.... ഞാൻ അപ്പോഴേ നല്ല ഹോട്ടൽ കണ്ടപ്പോൾ പറഞ്ഞതാ ഡ്രൈവറോട് ചേട്ടാ ബ്രേക്ക്‌ നല്ലോണം അമർത്തി ചവിട്ടിക്കൊ എന്ന്.. അപ്പോ നിങ്ങടെ ഒരൊറ്റ വാക്കിലാ അങ്ങേര് ബ്രേക്ക്‌ന് പകരം ആക്‌സിലറേറ്റർ അമർത്തി ചവിട്ടിയത്.. നിർത്തിയത് ദോ ഈ കരിയില മുറ്റത്തും.. ഇതൊക്കെ എന്ന് കഴിയുമോ എന്തോ.. ഹാച്ചി... വിച്ചുവിനോട് കയർക്കുന്നതിനിടയിൽ സോഫയിൽ നിന്നെഴുന്നേറ്റ് പില്ലോ എടുത്ത് രണ്ട് തട്ട് തട്ടിയപ്പോഴേക്കും ദിച്ചിയും തുടങ്ങി... ഹാച്ചി.. ഹാച്ചി... ഹാ.........

ച്ചി പെട്ടിയും പ്രമാണവും എടുത്ത് പോയ ബേബി വെയ്റ്റിംഗ് കപ്പിൾസ് റൂമിൽ ഇരുന്ന് തുമ്മലോട് തുമ്മൽ.... കറി കത്തി എടുക്കേണ്ട സമയത്ത് ദിച്ചി ചൂലും കോരിയും എടുത്ത് വിശ്വയുടെ റൂമിലേക്ക് നടന്നു... നിഷ്കു എളെച്ചി 🤭.... ✨️✨️✨️ എനിക്കൊന്ന് കിടന്നാൽ മതി.... മിത്ര ഊരക്ക് കൈ കൊടുത്ത് കൊണ്ട് റൂമിലെ കിട്ടിയ ചെയറിൽ ഇരുന്നു .... കിടന്നാൽ മതിയെന്ന് പറഞ്ഞു ഇരിക്കുവാണോ.. ഒന്ന് കുളിച്ചാൽ തീരുമാനം ആവും.. അതിനാണ് ഇങ്ങനെ മടി... ഡ്രസ്സ്‌ എല്ലാം കബോർഡിലേക്ക് വെക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു... ഊരക്ക് നല്ല വേദന ഉണ്ട് വക്കീലേ... എനിക്ക് അത്രടം വരെ നടക്കാൻ വയ്യ.... ചെയറിലേക്ക് ചാരി ഇരുന്ന് കൊണ്ട് മിത്ര പറഞ്ഞു.. വയ്യേ.... നാളത്തെ പോക്ക് ഇന്നേക്ക് ആക്കണോ... കയ്യിലെ ഡ്രസ്സ്‌ എല്ലാം നിലത്തിട്ട് മിത്രയുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് വേവലാതിയോടെ വിശ്വ ചോദിച്ചു... എന്റെ പൊന്നാര വക്കീലേ ഇതൊക്കെ സ്വാഭാവികം ആണ്... മസിലും പിടിച്ചു നടന്നാൽ പോര ഒക്കെ അറിയണം .. മിത്ര വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു...

ഞാൻ ആദ്യായിട്ട് അല്ലെ ഇങ്ങനെ ഒക്കെ കാണുന്നെ.... വെള്ളം എടുക്കട്ടെ അതോ ജ്യൂസ്‌ വേണോ... വിശ്വ ധൃതിപ്പെട്ടു കൊണ്ട് ചോദിച്ചു... എനിക്ക് പിന്നെ ഇതൊക്കെ ശീലം ആണല്ലോ.. കുട്ടൂസ് ഉണ്ടായത് എങ്ങനെ എന്ന് ലൈവ് ആയി കണ്ടത് കൊണ്ട് കാര്യങ്ങൾ ഒക്കെ എങ്ങനെ എന്നറിയാം.. എനിക്ക് ഒന്നും വേണ്ട.. കുറച്ച് നേരം ഇങ്ങനെ ഇരിക്ക്.... വിശ്വയുടെ കയ്യെടുത്തു വയറിന്മേൽ വെച്ചു കൊണ്ട് മിത്ര കണ്ണടച്ചിരുന്നു.... ഇങ്ങനെ ഇരിക്കേണ്ട... എയർപോർട്ട് മുതൽ ഇവിടം വരെ ഒരേ ഇരിപ്പ് ആയിരുന്നില്ലേ.. ഇനി കുറച്ച് നേരം കിടക്ക്.. ഞാൻ ബെഡ്ഷീറ്റ് മാറ്റിത്തരാം... വയറിൽ മുത്തി കൊണ്ട് വിശ്വ എണീറ്റ് കബോർഡിൽ നിന്നും ബെഡ്ഷീറ്റ് എടുത്തു... ബെഡിലെ ബെഡ്ഷീറ്റ് എടുത്ത് കുടഞ്ഞതും,,,, ഹാച്ചി.... വിശ്വ തുടക്കം ഇട്ടു.... ഹാച്ചി..... ഹാ.......... ച്ചി.. എണീറ്റ് കിടക്കാൻ വന്ന മിത്ര ഹാച്ചിയോട് ഹാച്ചി..... എച്ചൂസ്മി... ഹാച്ചി കേട്ട് ചൂലും കോരിയും എടുത്ത് വന്ന ദിച്ചി ഡോറിൽ തൂങ്ങി കൊണ്ട് ചിരിച്ചു ... Yesh കമിങ്... ദേ ഇവിടെ എല്ലാം തൂത്ത് തുടച്ചു വല കെട്ടിയതൊക്കെ തട്ടി അപ്പുറത്തേക്ക് പൊക്കോ...

മിത്ര കിട്ടിയ ചാൻസിൽ ആഞ്ജാപിച്ചു.... നിഷ്കു മോളെ 7 മാസം,,, ഏഴേ ഏഴ് മാസത്തേക്ക് നീ രക്ഷപ്പെട്ടു.. പെറ്റതിന്റെ പിറ്റേന്ന് ഈ ചൂല് ഇതേ സ്ഥലത്ത് നിന്ന് നിന്റെ കയ്യിൽ ഞാൻ പിടിപ്പിച്ചിരിക്കും 😤... അതും പറഞ്ഞു ദിച്ചി അമർത്തി അടിച്ചു വാരാൻ തുടങ്ങി... അപ്പോഴേക്കും വിച്ചു കിച്ചണിൽ കേറി അരിയാൻ ഉള്ളതെല്ലാം റെഡി ആക്കി വെച്ചു... കർത്താവേ ആദ്യായിട്ട് കേറുവാ മിന്നിച്ചേക്കണേ.... കുരിശും വരച്ചു വലത് കാല് വെച്ചു ദിച്ചി കിച്ചണിലേക്ക് കയറി... യൂട്യൂബ് കനിഞ്ഞത് കൊണ്ട് ഉള്ളതെല്ലാം വൃത്തിക്ക് തന്നെ വെച്ചു നാലാളും അവിടെ ഇരുന്ന് തന്നെ ഞണ്ണി.... എന്തൊരു ക്ഷീണം ആണേ... പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു... ടീവി ഓൺ ചെയ്ത് സോഫയിലേക്ക് ഒറ്റ കിടത്തം ആയിരുന്നു ദിച്ചി... വിച്ചു നിന്നെ സഹായിച്ചില്ലെ... ദിച്ചിയുടെ ഓപ്പോസിറ്റ് ഇരുന്ന് കൊണ്ട് മിത്ര ചോദിച്ചു... ഓഹ് എവിടെ.. ഞാൻ ഒറ്റക്കല്ലേ ഒക്കെ ചെയ്തത്... ഇല്ലാത്ത വിയർപ്പിനെ നെറ്റിയിൽ നിന്നും തുടച്ചു നീക്കി കൊണ്ട് ദിച്ചി ചുണ്ട് ചുളുക്കി... എടി നുണച്ചി ഞാൻ അല്ലെ നിനക്ക് കഷ്ണങ്ങൾ ഒക്കെ അരിഞ്ഞു തന്നത് എന്നിട്ട് സഹായിച്ചില്ലെന്നോ..

നീണ്ടു നിവർന്നു കിടക്കുന്ന ദിച്ചിയുടെ കാല് തട്ടി മാറ്റി അവിടെ കേറി ഇരുന്ന് കൊണ്ട് വിച്ചു ചോദിച്ചു... അത് പിന്നെ നമ്മൾ ഒരു മനസും രണ്ട് ശരീരവും അല്ലെ നിങ്ങൾ സഹായിച്ചു എന്ന് പറഞ്ഞാൽ ഞാൻ സഹായിച്ച പോലെ അല്ലെ.. so ഞാൻ ഒറ്റക്കല്ലേ അപ്പോ പണിതത്.. ഹ്ഹ.. ദിച്ചി വിച്ചുവിനെ സുഖിപ്പിച്ചു കൊണ്ട് പറഞ്ഞു... പണിതത് വിച്ചുവിനിട്ടാണെന്ന് മാത്രം.. എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ... മിത്ര കൈ മലർത്തി... വായോണ്ട്... വായ പൊളിച്ചു കൊണ്ട് ദിച്ചി ഇളിച്ചു.... ഇവളുടെ വർത്താനം കേട്ടാൽ വായിൽ നിന്ന് തേനൊലിക്കും... ദിച്ചിയുടെ തുടയിൽ നുള്ളി കൊണ്ട് വിച്ചു പറഞ്ഞു... തേനാണെന്ന് കരുതി എടുക്കല്ലേ വിച്ചു.. അത് തേനല്ല സലൈവയാ.. കോളം തികയ്ക്കാൻ വക്കീലേട്ടനും എത്തി... ഹഹഹഹ.. അയ്യോ നല്ല കോമഡി... ദിച്ചി ചാനൽ മാറ്റി കൊണ്ട് ആക്കി ചിരിച്ചു... വെയ്റ്റിംഗ്.... മിത്രയുടെ അടുത്തിരുന്നു മടിയിലേക്ക് കിടന്ന് കൊണ്ട് വിശ്വ പതിയെ പറഞ്ഞു.. അത് വൃത്തിക്ക് വിച്ചു കേൾക്കുകയും ചെയ്തു.. പണ്ട് ഞാൻ പെറ്റപ്പോ... നിങ്ങൾ എപ്പോ പെറ്റു.. ദിച്ചി വിച്ചുവിന്റെ ഷർട്ട് പൊക്കി നോക്കി...

നീയെന്തിനാ അതിന് അവന്റെ ഷർട്ട് പൊക്കുന്നത്... മിത്ര അന്തം വിട്ട് ചോദിച്ചു... വേദന ഇശ്ശി അടുത്തു കൂടെ പോവാൻ പറ്റാത്ത ജന്മമാ.. so സിസേറിയൻ ആവും.. സ്റ്റിച് ഉണ്ടോ നോക്കിയതാ... ദിച്ചി നിഷ്കുവിനെ കൂട്ട് പിടിച്ചു കൊണ്ട് പറഞ്ഞു... പ്ഫ.. ഞാൻ ഉദ്ദേശിച്ചത് അമ്മ എന്നെ പെറ്റപ്പോ എന്നാ... ഇതിനെ കിട്ടിയത് ഹോസ്പിറ്റലിൽ നിന്നല്ലേ അവിടെ തന്നെ കൊണ്ട് പോയി കൊടുക്ക് എന്ന് പറഞ്ഞ മനുഷ്യനാ ഇപ്പോൾ വെയ്റ്റിംഗ് എന്നും പറഞ്ഞു വെയിറ്റ് ഇട്ടിരിക്കുന്നെ... വിച്ചു താടിക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... അത് പിന്നെ... ഞാൻ ചെറുതല്ലെ.... വിശ്വ ഇരുന്ന് നാണം കുണുങ്ങി... ഓഹ് വല്ലാതെ ചെറുതായി പോയി.. ഒന്നാം ക്ലാസ്സിൽ ആണെന്നെ ഉള്ളൂ... ഓഹ്.. ഇതിന്റെ വാക്ക് കേട്ട് അമ്മ എന്നെ അവിടെ ഉപേക്ഷിച്ചിരുന്നേൽ .. പ്യാവം ഞാൻ... വിച്ചു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... ഞാൻ വല്ല മണിമാളികയിൽ ഇരുന്ന് സിനിമയും കണ്ട് ഇരുന്നേനെ...

ചിപ്സ് വായിലേക്ക് കുത്തി കേറ്റി കൊണ്ട് ദിച്ചി പറഞ്ഞു... ഇപ്പൊ നീയെന്തോ ചെയ്യുവാടി... പല്ല് കടിച്ചു കൊണ്ട് വിച്ചു ചോദിച്ചു... സീരിയൽ അല്ലെ സിനിമ അല്ലല്ലോ... വിച്ചുവിനെ അടിമുടി നോക്കി ദിച്ചി ചിപ്സ് കറുമുറെ കടിച്ചു... വിശ്വ അത്ര അല്ലെ ചെയ്തുള്ളു.. മാധു ഉണ്ടായപ്പോൾ ദേ ഈ ഇരിക്കണ സാധനം ഉണ്ടല്ലോ എന്നെ ആരും നോക്കാൻ ഇല്ലേ എനിക്കാരും ഇല്ലേ എന്ന് മോങ്ങി കൊണ്ടിരുന്നതാ അതും 18 വയസുള്ളപ്പോൾ.. അകത്തേക്ക് കയറി വന്ന് കൊണ്ട് പ്രീതാമ്മ പറഞ്ഞു.... അമ്മ എപ്പോ വന്നു... വളിച്ച ചിരിയോടെ വിശ്വയുടെ തല തള്ളി താഴെ ഇട്ട് എണീറ്റ് നിന്ന് കൊണ്ട് മിത്ര ചോദിച്ചു... ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലല്ലോ മണീ.. അപ്പോ നീയും ഒരു പോസ്സസീവ് girl ആയിരുന്നു ലേ... വിച്ചു ഇളിച്ചു കൊണ്ട് ചോദിച്ചു... അന്ത ടൈമിൽ.. ഹ്ഹ... മിത്ര തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... ഓ വന്നിട്ട് രണ്ട് മിനിറ്റ് ആയി.. നാലാളും കൂടി എവിടെ വരെ പോവുമെന്ന് നോക്കുവായിരുന്നു... കുട്ടൂസിനെയും എടുത്ത് കൊണ്ട് അപ്പ അകത്തേക്ക് കേറി... ഞാൻ ഉള്ള കാര്യമാ പറഞ്ഞെ.. വിച്ചു നിഷ്കുവോടെ എണീറ്റ് നിന്നു...

അമ്മ ഉള്ള കാര്യം അല്ല പറഞ്ഞെ.. മിത്ര തലമാന്തി കൊണ്ട് അച്ഛന്റെ അടുത്തേക്ക് നടന്നു... രാവിലെ മീനെച്ചി വിളിച്ചിരുന്നു നിങ്ങൾ വരുന്നെന്നും പറഞ്ഞു.... അതുകൊണ്ട് പോന്നതാ... കൊച്ചിനെ മിത്രയുടെ കയ്യിൽ കൊടുത്ത് കൊണ്ട് അപ്പ പറഞ്ഞു... ഓ അതേതായാലും നന്നായി.. ഇനി ഫുഡൊക്കെ നല്ലത് കഴിക്കാലോ... വിച്ചുവിന്റെ വായിൽ നിന്നും അറിയാതെ വീണ് പോയി... അപ്പുറത്ത് ദിച്ചി പിശാശ് ആയി മാറി കൊണ്ട് വിച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു... ഇനി വലിയ കളികൾ മാത്രം.... ഇനിയുള്ള കാറ്റിനു നിങ്ങടെ ചോരയുടെ മണം ആയിരിക്കും.... വിച്ചുവിനെ നോക്കി മുടി ഊതി പറപ്പിച്ചു കൊണ്ട് ദിച്ചി മിത്രയുടെ അടുത്തേക്ക് പോയി... കുട്ടൂസ് ആണേൽ എന്താ ആവോ നല്ല ഉറക്കത്തിലാണ്.. നീക്കാൻ വേണ്ടി മിത്ര പതിയെ നുള്ളിയും പിച്ചിയും കടിച്ചും ഒക്കെ നോക്കി.. ഒക്കെ തിരിച്ചു തരുന്നതല്ലാതെ കുഞ്ഞ് കണ്ണ് അങ്ങോട്ട് തുറക്കുന്നില്ല.... ഉറങ്ങാൻ വന്നതാണെങ്കിൽ നിനക്ക് നാട്ടിൽ നിന്നാൽ പോരായിരുന്നോ ഉറക്കപ്രാന്താ..

കുട്ടൂസിന്റെ കവിളിൽ അമർത്തി പിടിച്ചു വലിച്ചു പിറുപിറുത്തു കൊണ്ട് മിത്ര അവനെ റൂമിൽ ചെന്ന് കിടത്തി... ✨️✨️✨️✨️✨️✨️ കല്യാണം കഴിഞ്ഞിട്ട് ഞാൻ ആദ്യം ആയിട്ടാ ഇതുവഴി വരുന്നേ.... അതിനെങ്ങനെയാ ഏത് നേരവും പഠിപ്പല്ലേ.... വൈകുന്നേരം നടക്കാൻ ഇറങ്ങിയതാണ് വിശ്വയും മിത്രയും... പഠിപ്പ് അതും നീ... നാട് വിറയ്ക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ഒന്നും പറയല്ലേ കുഞ്ഞേ നീ... ഗർഭിണി ആണെന്ന് കരുതി പഠിപ്പ് ഒന്നും മുടക്കാൻ നിക്കണ്ട.. മെഡിക്കൽ ലീവ് എടുത്തിട്ടുണ്ടല്ലോ എക്സാം ഒക്കെ എഴുതാം... വിശ്വ മിത്രയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... എന്ത്.. എനിക്കൊന്നും വയ്യ.... പ്രെഗ്നന്റ് ആയിട്ടും ഒരു ഇളവ് ഒന്നും ഇല്ലേ... വിശ്വയുടെ കൈ തട്ടി മാറ്റി വേഗത്തിൽ മുന്നോട്ട് നടന്ന് കൊണ്ട് മിത്ര ചോദിച്ചു.. ഉണ്ടല്ലോ കോളേജിൽ പോവേണ്ട എന്ന് പറഞ്ഞില്ലേ... ചിരിയോടെ വിശ്വ പറഞ്ഞു... ഇതിലും ഭേദം കോളേജിൽ പോവുന്നതാ... തിരിഞ്ഞു നോക്കി പുച്ഛിച്ചു കൊണ്ട് മിത്ര പറഞ്ഞു... അതല്ല ഡോക്ടർ അധികം യാത്ര ചെയ്യരുത് എന്ന് പറഞ്ഞാൽ പോവാൻ പറ്റില്ലല്ലോ... എന്തൊക്കെ മനസ്സിൽ ആലോചിച്ചു കൂട്ടി കൊണ്ട് മിത്ര ചോദിച്ചു.... അങ്ങനെ പറയിപ്പിക്കാൻ കൈക്കൂലി എങ്ങാനും കൊടുത്താൽ മോളെ ഇതിന്റെ പിന്നാലെ രണ്ടെണ്ണം കൂടി വരും..

ഹിഹി... ചിരിയോടെ ആണെങ്കിലും ഇത്തിരി ദേഷ്യത്തോടെ വിശ്വ പറഞ്ഞു... കൈക്കൂലി കൊടുക്കാൻ നമ്മൾ വക്കീല് ഒന്നും അല്ലല്ലോ.. വെറും ഡിഗ്രി സ്റ്റുഡന്റ്.. അതിനും വേണ്ടേ പോക്കറ്റ് തപ്പാ.... വിശ്വ കേൾക്കാത്ത രീതിക്ക് മിത്ര പറഞ്ഞു.. ഇങ്ങനെ നടക്കാതെ അനങ്ങി നടക്ക്... മിത്രയെ മുന്നിലേക്ക് ഉന്തി തള്ളി വിട്ട് കൊണ്ട് വിശ്വ പറഞ്ഞു... ഇനി തിരിച്ചു നടക്കാം.... മതി.. അമ്മേ... നടുവിന് കൈ കൊടുത്ത് കൊണ്ട് മിത്ര തിരിച്ചു നടന്നു... മടിച്ചി... മിത്രയുടെ കവിളിൽ പിച്ചി കൊണ്ട് വിശ്വ പിന്നാലെയും... നടന്ന് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ കണ്ടു പൊന്താത്ത ഒരു വടിയും പിടിച്ചു നിൽക്കുന്ന കുട്ടൂസിനെ... അമ്മോ ആള് കലിപ്പിൽ ആണല്ലോ വക്കീലേ... ഉടുത്ത സാരി ഇടുപ്പിൽ കുത്തി കൊണ്ട് മിത്ര പറഞ്ഞു... നിങ്ങള് ചേച്ചിയും അനിയനും തമ്മിൽ എന്താന്ന് വെച്ചാൽ ആയിക്കോ... വക്കീല് നൈസ് ആയിട്ട് അകത്തേക്ക് കയറി പോയി... ഹൈ ആരാപ്പത്.. ഉറക്കം ഒക്കെ കഴിഞ്ഞു എണീറ്റോ മണിയുടെ കുട്ടൂസ്.. തുടക്കത്തിലേ പതപ്പിച്ചു കൊണ്ട് മിത്ര ചോദിച്ചു... മന്യേ... അ.. ദി... കയ്യിലെ കമ്പെടുത്തു കാണിച്ചു കൊണ്ട് കുട്ടൂസ് കണ്ണുരുട്ടി... അയ്യോ മണിയുടെ കുഞ്ഞിന് ആരാ ഇത്രേം വല്യ വടി തന്നെ.. കണ്ണിൽ കൊള്ളില്ലേ ഇതൊക്കെ..

സ്റ്റെപ്പിൽ ഇരുന്ന് സ്നേഹത്തോടെ കമ്പെടുത്തു മുറ്റത്തേക്കിട്ടു കൊണ്ട് മിത്ര പതിയെ അവനെ മടിയിലേക്കിരുത്തി... എച്ചിച്ചി... കോട്ടുവാ ഇട്ട് മിത്രയുടെ മാറിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് കുട്ടൂസ് പറഞ്ഞു.. നശിപ്പിച്ച്.. ഇത് കള്ളക്കളിയാ... ചതിക്കില്ലെന്ന് പറഞ്ഞിട്ടല്ലെടാ ഞാൻ എന്റെ ടൈഗർ ബിസ്കറ്റും കൂടാതെ അമ്മ കാണാതെ രണ്ട് ബിസ്ക്കറ്റ് കൂടി എടുത്ത് തന്നത്.... പറ്റിക്കൽസ്... ഒളിച്ചു നിന്ന ദിച്ചി ഉമ്മറത്തേക്ക് ചാടി വീണ് കൊണ്ട് പറഞ്ഞു... പോ.. ദി ..... ഉമ്മാ... ദിച്ചിയെ നോക്കി കൊഞ്ഞനം കുത്തി മിത്രയുടെ തോളിലൂടെ കയ്യിട്ട് അവളുടെ കവിളിൽ കുട്ടൂസ് ഉമ്മ വെച്ചു... ചോറ് ഇവിടെയും കൂറ് അവിടെയും അസ്സലായി 😤😤😤....ലൈവ് ആയിട്ട് ഒരടി കാണാൻ വന്ന ഞാനാ... നിരാശയോടെ ദിച്ചി അവിടെയുള്ള തൂണിൽ ചാരി നിന്നു... ഇതിന്റെ കുട്ടി ആടി അതിന്.... അവൻ എന്നെ തല്ലൊന്നും ഇല്ല്യാ... കുട്ടൂസിന്റെ കവിളിൽ അമർത്തി മുത്തി അവനെ ഒക്കത്തെടുത്തു വെച്ചു കൊണ്ട് മിത്ര അകത്തേക്ക് കയറി.... എന്നാലും എവിടെയാ ഇപ്പൊ പാളി പോയെ... ദിച്ചി ആലോചനയിൽ ആണ്... !!! ✨️✨️✨️✨️✨️

കിടക്ക് കുഞ്ഞേ.. ഇങ്ങനെ നടന്നാൽ കാലുവേദന മാറുമോ... റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മിത്രയെ നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു... ഇന്ന് പതിവില്ലാതെ നടക്കാൻ പോയത് കൊണ്ടാണെന്ന് തോന്നുന്നു കടഞ്ഞിട്ട് വയ്യ വക്കീലേ ഔ... ബെഡിന്റെ ഓരം ചേർന്നിരുന്ന് കൊണ്ട് മിത്ര പറഞ്ഞു... കാലും നീട്ടി ഇരുന്നേ ഞാൻ ഉഴിഞ്ഞു തരാം.. ഫുഡ്‌ ഒന്നും കഴിക്കാഞ്ഞിട്ടാവും ഇങ്ങനെ ഓരോ വേദന.. അമ്മ മാത്രം അല്ല രണ്ടാളും കൂടിയാ പട്ടിണി എന്ന് ആലോചിക്കണം... തമാശക്ക് പറഞ്ഞതാണെങ്കിലും വിശ്വയുടെ സ്വരത്തിൽ ശാസന കലർന്നിരുന്നു... അവിടെ അല്ല കുറച്ച് അപ്പുറത്ത്.. ആ അവിടെ തന്നെ... ഹെഡ് ബോഡിലേക്ക് ചാരി കിടന്ന് കൊണ്ട് മിത്ര ഇൻസ്‌ട്രക്ഷൻസ് കൊടുത്തു... കുറെ നേരം കഴിഞ്ഞപ്പോൾ മിത്രയുടെ അനക്കം ഒന്നും ഇല്ലാന്ന് കണ്ടതും വിശ്വ തലയുയർത്തി ഒന്ന് നോക്കി.. വായേം തുറന്നു വെച്ചു ഉറങ്ങുവാണ്... മക്കളെ നിങ്ങളിതൊന്നും അനുകരിക്കല്ലേ... വയറിനോട് ചുണ്ട് ചേർത്ത് പറഞ്ഞു കൊണ്ട് വിശ്വ മിത്രയുടെ ചുണ്ട് രണ്ടും കൂട്ടി വെച്ചു... പതിയെ ബെഡിലേക്ക് ഇറക്കി കിടത്തി അടുത്ത് അവനും കിടന്നു... ......

കുഞ്ഞേ എണീക്ക്.. മിത്രേ ഡീ... മിത്ര എണീക്കുന്നില്ല കണ്ടതും വിശ്വയുടെ ഓരോ വിളിയിലും വ്യത്യാസം വന്ന് തുടങ്ങി... എണീക്ക് പെണ്ണെ.. കുറച്ച് വെള്ളം കയ്യിൽ ആക്കി അത് കൊണ്ട് വിശ്വ അവളുടെ മുഖം തുടച്ചു കൊടുത്തു.. അങ്ങനെ എങ്കിലും എണീറ്റാലോ.... (അടി ഏറ്റില്ലെങ്കിൽ nilbuvinte അമ്മയുടെ ലാസ്റ്റ് അടവ് ആണത്... ഉറക്കം കണ്ടം വഴി ഓടും മുഖത്ത് വെള്ളം വെച്ചു തുടക്കുമ്പോൾ ) എനിക്ക് മുള്ളാനില്ല.. നിങ്ങള് പോയി മുള്ളിയിട്ടു വാ... മുഖം പുതപ്പിൽ തുടച്ചു കൊണ്ട് മിത്ര പറഞ്ഞു... ഏറ്റില്ല വക്കീലേട്ടാ.. വേറെ വല്ലതും നടത്തി നോക്ക് 🙄... മിത്രയുടെ സംസാരം കേട്ടതും വിശ്വ ചിരി കടിച്ചു നിർത്താൻ വയ്യാതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... അത് കേട്ടതും മിത്ര കണ്ണും തുറന്ന് വിശ്വയെ പാളി നോക്കി... എന്നാൽ പിന്നെ ആദ്യം തന്നെ ഒന്ന് അട്ടഹസിച്ചാൽ മതിയായിരുന്നു.. എന്റെ പുഞ്ചിരിക്ക് ഇത്രയും പവറോ.. ലേ വിശ്വയുടെ ആത്മ.. 🙊 നിങ്ങൾക്കെന്താ വട്ടായോ ഇങ്ങനെ ഒറ്റക്കിരുന്നു ചിരിക്കാൻ... കോട്ടുവാ ഇട്ട് എണീറ്റിരുന്ന് കൊണ്ട് മിത്ര ചോദിച്ചു... വട്ട് നിന്റെ.... സമയം നോക്കെടി.. 9 മണിക്കല്ലേ ഡോക്ടറെ കാണേണ്ടത്...

വിശ്വ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു... അമ്മേ 8 മണി... സോറി വക്കീലേ... ചുണ്ടിൽ നിന്നും ഉമ്മ എടുത്ത് വിശ്വയുടെ ചുണ്ടിൽ വെച്ചു കൊണ്ട് മിത്ര വേഗം ഫ്രഷ് ആവാൻ വേണ്ടി കേറി... ... നന്നായിട്ട് പ്രാർത്ഥിച്ചു ഇറങ്ങു് രണ്ടാളും... അമ്മ മിത്രയെ തലോടി കൊണ്ട് പറഞ്ഞു... ... സ്വന്തം ടോക്കൺ ആവാൻ വേണ്ടി op യിൽ വെയിറ്റ് ചെയ്തു ഇരിക്കുമ്പോൾ വിശ്വയുടെ കണ്ണ് ഫോണിൽ ആണെങ്കിൽ മിത്രയുടെ കണ്ണുകൾ ആവട്ടെ അവിടേക്ക് വന്ന് പോവുന്ന ഓരോ ഗർഭിണികളുടെ വയറിലേക്കും ആയിരുന്നു.... അങ്ങനെ ആറ്റുനോറ്റ് അവരുടെ ഊഴം എത്തി... ഒരു നെടുവീർപ്പോടെ ആണ് മിത്ര ഡോക്ടറുടെ റൂമിലേക്ക് കയറി ചെന്നത്... ഹേയ് മിത്ര താൻ വന്നതിനേക്കാളും ആകെ വല്ലാതായല്ലോ.. ഒന്നും കഴിക്കാറില്ലേ... രണ്ടാൾ വയറ്റിൽ ഉണ്ടെന്ന് എപ്പോഴും ഓർമ വേണം ട്ടോ... മിത്രയെ കണ്ടതും ആദ്യം പറഞ്ഞത് ഡോക്ടർ അതാണ്... മിത്ര വിശ്വയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു... വിശ്വ ആണേൽ വീട്ടിൽ ചെല്ലട്ടെ എന്നിട്ട് തരാം എന്ന ലൂക്കും വിട്ട് നിന്നു.... വിശ്വ ഇരിക്ക്... സ്കാനിങ് ഒക്കെ കഴിഞ്ഞു വന്നതും ഡോക്ടർ പറഞ്ഞു.... കാര്യങ്ങൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്... !! വിശ്വയുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു... സാരി നേരെ ആക്കി സ്കാനിംഗ് റൂമിൽ നിന്ന് വന്ന മിത്ര ഡോക്ടറുടെ വാക്ക് കേട്ടതും തറച്ചു നിന്നു........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story