വിശ്വാമിത്രം: ഭാഗം 87

viswamithram

എഴുത്തുകാരി: നിലാവ്‌

കാര്യങ്ങൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്... !! വിശ്വയുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു... സാരി നേരെ ആക്കി സ്കാനിംഗ് റൂമിൽ നിന്ന് വന്ന മിത്ര ഡോക്ടറുടെ വാക്ക് കേട്ടതും തറച്ചു നിന്നു.... ഡോക്ടർ ഇങ്ങനെ ഒക്കെ പറഞ്ഞാൽ.. ഒന്ന് ക്ലിയർ ആയി പറഞ്ഞിരുന്നേൽ.... വിശ്വയുടെ മുഖത്ത് എല്ലാ പതർച്ചയും ഉണ്ടായിരുന്നു... ഞാൻ അന്നേ പറഞ്ഞില്ലേ ബോഡി വളരെ വീക്ക് ആണെന്ന്... ആ കുട്ടിയുടെ ബോഡി സ്ട്രെങ്ത് വെച്ചിട്ട് നോർമൽ ഡെലിവറി നടക്കും എന്ന് എനിക്ക് തോന്നുന്നില്ല... കണ്ടാൽ തന്നെ അറിയാം ആളുടെ ബോഡി ഭയങ്കര വീക്ക് ആണെന്ന്... നാല് മാസം ആയതേ ഉള്ളൂ അപ്പോഴേക്കും ഇങ്ങനെ... പേന ടേബിളിൽ ഇട്ട് ചെയറിലേക്ക് ചാരി ഇരുന്ന് ദേഷ്യത്തോടെയാണ് ഡോക്ടർ പറഞ്ഞത്.... വിശ്വക്ക് ദേഷ്യം ആണോ സങ്കടം ആണോ.. വല്ലാത്തൊരു അവസ്ഥയിൽ നെറ്റി ചുളിച്ചു കൊണ്ട് തലയുയർത്തിയപ്പോൾ ആണ് കരച്ചിലിന്റെ വക്കോളം എത്തി ഡോറിന്റെ അടുത്ത് നിൽക്കുന്ന മിത്രയെ കണ്ടത്... വിശ്വയുടെ നോട്ടം പോയത് കണ്ടിട്ടാവണം ഡോക്ടറും ആ ഭാഗത്തേക്ക്‌ നോക്കി...

ഹാ താൻ അവിടെ നിൽക്കാതെ ഇവിടെ വാടോ.. തന്നെ കുറിച്ചാ ഞങ്ങൾ ഇത്ര നേരം സംസാരിച്ചു കൊണ്ടിരുന്നേ... തനിക്ക് ഇവര് തിന്നാൻ ഒന്നും തരുന്നില്ലെടോ.... ഡോക്ടർ ലാസ്റ്റ് തമാശയോടെ ചോദിച്ചതാണെങ്കിലും അത് കൊള്ളിടത്തേണ്ട് തന്നെ വിശ്വക്ക് കൊണ്ടു... ഞാൻ കേട്ടു... പരിഭ്രമത്തോടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് സാരി തുമ്പ് കൊണ്ട് തുടച്ചു മിത്ര വിശ്വയുടെ അരികിലേക്കിരുന്നു... കേട്ടാൽ മാത്രം പോര.. ഞാൻ കഴിഞ്ഞ തവണ വന്നപ്പോഴേ പറഞ്ഞതാ ബോഡി വീക്ക് ആണെന്ന്.. ഇപ്പൊ അതിലും കുറവാ വെയ്റ്റ്.. 39 കിലോയെ ഉള്ളൂ ഈ 20 വയസിൽ തനിക്ക്... ഇങ്ങനെ പോയാൽ രണ്ട് കുട്ടിയെ മണിമിത്ര താൻ എങ്ങനെ പ്രസവിക്കും... എടൊ തന്റെ ഉള്ളിൽ രണ്ടാളുള്ള കാര്യം എപ്പോഴും മൈൻഡിൽ വേണം.. വിശ്വയെ എനിക്ക് പേഴ്സണലി അറിയുന്നത് കൊണ്ടാ ഞാൻ റഫ് ആയിട്ട് സംസാരിക്കാത്തെ... തനിക്ക് ആരോഗ്യം ഉള്ള കുട്ടിയെ തന്നെ അല്ലെ വേണ്ടത്.. അല്ലാതെ വൈകല്യം വന്നതോ വെയ്റ്റ് ലോസ് ആയ കുട്ടിയോ വേണമെന്ന് വെച്ചിട്ടാണോ ഇങ്ങനെ നടക്കുന്നെ.... രണ്ട് മിനിറ്റ് കൊണ്ട് ഡോക്ടർ ഒരു ക്ലാസ്സ്‌ തന്നെ എടുത്തു....

മിത്ര ഇരുന്ന് കരഞ്ഞതും മൂളിയതും അല്ലാതെ വേറൊന്നും മിണ്ടിയില്ല... വിശ്വ ആണേൽ ഒരു എക്സ്പ്രേക്ഷനും ഇല്ലാതെ നിർവികാരനായി ഇരിക്കുവാണ്.... താൻ കരയാൻ വേണ്ടി പറയുവല്ല.. കുറെ ആൾക്കാര് ഉണ്ട് കൊച്ചിന് പതിനെട്ടു ആവുമ്പോഴേക്കും പിടിച്ചു കെട്ടിക്കും.. പഠിച്ചു കളിച്ചു നടക്കേണ്ട സമയത്ത് കൊച്ചും ആവും.. ഡോക്ടർ വിശ്വയെ നോക്കി പറഞ്ഞതും,,, അതിന് ഇവൾക്ക് പതിനെട്ടു അല്ലല്ലോ ഇരുപത് അല്ലെ പിന്നെന്തിനാ എന്നെ നോക്കുന്നെ... എന്നൊരു എക്സ്പ്രേക്ഷനും ഇട്ട് ഇരുന്നു... നിങ്ങളെ പറഞ്ഞിട്ടും കാര്യം ഇല്ല്യാ നിങ്ങളിക്കിതിന്റെ സീരിയസ്നെസ്സ് അറിയാഞ്ഞിട്ടാ... അതുകൊണ്ടാ ഞങ്ങൾ ഗൈനകോളജിസ്റ്റ് എന്നും പറഞ്ഞു ഇവിടെ ഇരിക്കുന്നെ.. പറയുന്ന കാര്യം ചെയ്യാൻ വയ്യെങ്കിൽ ജീവിത കാലം മുഴുവനും ജീവൻ ഇല്ലാത്ത കൊച്ചുങ്ങളെയും കണ്ട് ഇതുപോലെ കരഞ്ഞു ഇരിക്കേണ്ടി വരും.. അത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാ പറയുന്നേ... ഇനിയെങ്കിലും ബോഡി ശ്രദ്ധിക്കാൻ നോക്ക് മിത്രാ... തന്റെ മുന്നിൽ ഇനിയും മാസങ്ങൾ ഉണ്ട്.... താനും വീക്ക് ആണ് അതോടൊപ്പം തന്റെ വയറ്റിൽ ഉള്ള കുഞ്ഞുങ്ങളും...

പറയുന്നത് മനസിലാവുന്നുണ്ടോ തനിക്ക്??? ഇത്തവണ ചെയറിൽ നിന്ന് എഴുന്നേറ്റ് മിത്രയുടെ തോളിൽ കൈ വെച്ചു കൊണ്ടാണ് ഡോക്ടർ പറഞ്ഞത്... മ്മ്മ്... മിത്ര മൂളി കൊണ്ട് തല താഴ്ത്തി ഇരുന്നു... ഞാനും നാല് പ്രസവിച്ചതാ.. ഡോക്ടറെക്കാളുപരി ഒരമ്മ ആയിട്ട് പറയുവാ... ഡോക്ടർ ചിരിയോടെ പറഞ്ഞു... മ്മ്മ് മ്മ്മ് കെട്ട്യോൻ കൊള്ളാലോ... അത്രക്കും സീരിയസ് കാര്യം നടക്കുമ്പോൾ വിശ്വ ആലോചിച്ചത് അതാണ്.... വിശ്വാ താൻ കൂടി കേട്ടോട്ടെ എന്ന് കരുതിയാ പുറത്തേക്ക് ഇരുത്താഞ്ഞത്.. മിത്രയുടെ ഈ അവസ്ഥക്ക് കാരണം താനും കൂടിയാ... മിത്രയോടുള്ള കലിപ്പ് തീർന്നപ്പോൾ ഡോക്ടർ വിശ്വക്ക് നേരെ തിരിഞ്ഞു... ഞാനോ 😲.... ദിവാസ്വപ്നം കണ്ട് അല്ലല്ല ഡോക്ടറുടെ ഭർത്താവിനെയും സ്മരിച്ചു കൊണ്ടിരുന്ന വിശ്വ അപ്പോഴാണ് വായ ഒന്ന് തുറന്നത്... പിന്നെ ഞാനാണോ... നീയല്ലേ ഇവളുടെ കാര്യം ശ്രദ്ധിക്കേണ്ടത്... അന്നേരം ഈ അവസ്ഥയിൽ അവളെയും കൊണ്ട് ഹണിമൂണിന് ബാംഗ്ലൂരിൽ പോയേക്കുന്നു.. നിന്റെ അമ്മാവൻ അവിടെ പെറ്റ് കിടക്കുന്നുണ്ടോ ഇവളേം കൊണ്ട് പോവാൻ...

ഡോക്ടർ തമാശിക്കുവാണോ അതോ സീരിയസ് ആണോന്ന് അങ്ങട്ട് മനസിലാവുന്നില്ലല്ലോ.... ഡോക്ടർ എങ്ങനെ കണ്ടു.. യാത്ര ഒഴിവാക്കണം എന്ന് പറഞ്ഞില്ലായിരുന്നല്ലോ... തല ചൊറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞൊപ്പിച്ചു... ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ടത് കണ്ടു🙄... ബോഡി വീക്ക് ആണെന്ന് പറഞ്ഞാൽ കഴിവതും എല്ലാം ഒഴിവാക്കണം ഇനി മുതൽ ഫിസിക്കൽ റിലേഷനും വേണ്ട.... ഒന്നാമത് അതാവും അതിന് വയ്യാത്തെ... ചിരി അടക്കി പിടിച്ചാണ് ഡോക്ടർ പറഞ്ഞത്... അന്നേരത്തു ഡോക്ടർക്ക് എവിടെ സമയം ഇൻസ്റ്റ ചെക്കാൻ 😵 ഡോ......ക്ടർ... 😲 വിശ്വ ഞെട്ടലോടെ വിളിച്ചപ്പോൾ മിത്ര സൈഡിലേക്ക് മുഖം തിരിച്ചു കൊണ്ട് ചിരിച്ചു.. എന്ത് ഡോക്ടർ.. പറഞ്ഞത് അനുസരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ നിനക്ക് ... അടുത്തിരിക്കുന്ന സിറിഞ്ച് പൊക്കിക്കാണിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു... ച്ചും... വിശ്വ തോളനാക്കി കൊണ്ട് നേരെ ഇരുന്നു... യാത്ര പാടെ ഒഴിവാക്കാൻ നോക്കണം... ഞാൻ കുറച്ച് ടാബ്ലെറ്സ് എഴുതി തരാം.. എന്തൊക്കെ വന്നാലും കുടിക്കാൻ മറക്കരുത്.. പിന്നെ പ്രോട്ടീൻ പൗഡർ എഴുതിയിട്ടുണ്ട്... ഫുഡ്‌ എന്തും കഴിക്കാം...

ആൾക്ക് പറ്റാവുന്ന ഫുഡ്‌ കൊടുക്കാൻ ശ്രമിക്കുക.. ഈ ടൈമിൽ അങ്ങനെ ആണല്ലോ.... അപ്പോ മിത്ര അടുത്ത സ്കാനിങ്ങിന് വരുമ്പോൾ ആള് ഉഷാറാവണം ട്ടോ.... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് ഒരു നീണ്ട ലിസ്റ്റ് ഡോക്ടർ എടുത്ത് വിശ്വക്ക് നേരെ നീട്ടി.... വാ.... മിത്രയെ നോക്കാതെ ഡോക്ടറെ നോക്കി ചിരിച്ചു കൊണ്ട് വിശ്വ റൂം വിട്ടിറങ്ങി... പിന്നാലെ മിത്രയും... വക്കീലേ... ടാബ്ലറ്റ് വാങ്ങാൻ വേണ്ടി ക്യു നിന്നതും മിത്ര വിശ്വയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് വിളിച്ചു... ഹാ ഷർട്ടിൽ പിടിച്ചു വലിക്കാതെ നേരെ നിക്ക് മിത്രേ... വിശ്വ ദേഷ്യത്തോടെ മിത്രയെ നോക്കി പറഞ്ഞതും മിത്ര പൊടുന്നനെ കൈ പിൻവലിച്ചു ബാക്കിലേക്ക് പിടിച്ചു... വിശ്വ ഉച്ചത്തിൽ പറഞ്ഞത് കൊണ്ട് എല്ലാരും ശ്രദ്ധിക്കുന്നത് കണ്ടതും നിറഞ്ഞ കണ്ണ് കാണാതിരിക്കാൻ മിത്ര തലതാഴ്ത്തി അടുത്ത് കണ്ട ചെയറിൽ പോയിരുന്നു.... സോറി... എല്ലാവരെയും നോക്കി പറഞ്ഞു വിശ്വ മിത്രയിലേക്ക് പതിയെ നോട്ടം പായിച്ചു..... ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ.. എണീറ്റ് വാ... തിരക്കും,,, എല്ലാം വാങ്ങി എത്താനും വിശ്വ അര മണിക്കൂറോളം എടുത്തിരുന്നു...

അപ്പോഴേക്കും ചെയറിൽ ഇരുന്ന് മിത്ര ഉറക്കം പിടിച്ചിരുന്നു... ഒന്നും മിണ്ടാതെ മുഖം തുടച്ചു കൊണ്ട് മിത്ര വിശ്വയുടെ പിന്നാലെ നടന്നു... ഞാൻ ഇനി ഫുഡ്‌.... കാറിൽ കേറി ഇരുന്നിട്ടും വിശ്വ ഒരു തരത്തിലും മിണ്ടുന്നില്ല എന്ന് കണ്ടതും മിത്ര തുടക്കം ഇട്ടു... അത് കേൾക്കാൻ നിക്കാതെ മിത്രക്ക് സീറ്റ് ബെൽറ്റ് ഇട്ട് കൊടുത്ത് കാറിലെ fm ഓൺ ചെയ്ത് വിശ്വ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കൊടുത്തു... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസിലായത് കൊണ്ടാവണം കണ്ണടച്ചു മിത്ര സീറ്റിലേക്ക് ചാരി കിടന്നു... ✨️✨️✨️✨️ കുറച്ച് നേരം അനക്കം ഒന്നും കാണാത്തത് കൊണ്ട് മിത്ര കണ്ണ് തുറന്ന് നോക്കിയപ്പോൾ കാറ് വഴിയോരം നിർത്തി ഇട്ടതാണ് കണ്ടത്.. ഡ്രൈവിംഗ് സീറ്റിൽ വിശ്വ ഇല്ല്യാ... ദൈവമേ ദേഷ്യത്തിന് ഇട്ടിട്ട് പോയോ... സീറ്റ് ബെൽറ്റ്‌ വലിച്ചൂരി ഡോറും തുറന്നിറങ്ങി ബോണറ്റിൽ ചാരി നിൽക്കുന്ന വിശ്വയെ കണ്ടപ്പോൾ ആണ് മിത്രക്ക് ആശ്വാസം ആയത്... ഇവിടെ എന്തിനാ നിർത്തിയെ... വിശ്വയുടെ കയ്യിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചതും വിശ്വ അവന്റെ കയ്യിലേക്കും മിത്രയുടെ മുഖത്തേക്കും മാറി മാറി നോക്കി...

ഓ... കൈ മാറ്റി കൊണ്ട് മിത്ര കുറച്ച് വിട്ട് നിന്നു... ഒന്നും പറയാതെ വിശ്വ അടുത്ത ഹോട്ടലിലേക്ക് കയറി പോയി... മിണ്ടാൻ പാടില്ല തൊടാൻ പാടില്ല.. കണ്ടാൽ തോന്നുമല്ലോ ഞാൻ വേണമെന്ന് വെച്ചിട്ട് തിന്നാത്തതാണെന്ന്.. ഞാൻ എന്തോരം തിന്നുന്നുണ്ട് അതൊക്കെ പിന്നെ എവിടെയാ പോയെ.... മിത്ര ഓരോന്ന് ആലോചിച്ചു കൊണ്ട് വിശ്വയുടെ ഓപ്പോസിറ്റ് ഇരുന്നു... എനിക്ക് വിശപ്പ്.... ദേഷ്യത്തോടെ വിശ്വയുടെ മുഖത്തേക്ക് നോക്കി പറയാൻ തുടങ്ങിയതും അവന്റെ നോട്ടത്തിൽ മിത്ര അതങ്ങ് മിണുങ്ങി... ഉണ്ട് വിശപ്പുണ്ട്.... ഹ്ഹ.. വയറിൽ കൈ വെച്ചു കൊണ്ട് മിത്ര ഇളിച്ചു.... അങ്ങനെ മിത്രക്ക് തിന്നാൻ ഉള്ള സകല സാധനങ്ങളും ടേബിളിൽ നിറഞ്ഞു... സമയം ഏകദേശം ഉച്ചയോട് അടുത്തിരുന്നത് കൊണ്ട് നല്ല ചൂട് മീൽസ് തന്നെ ആയിരുന്നു... വേണോ വേണ്ടയോ എന്ന് വെച്ചു തിന്നുന്ന മിത്ര വിശ്വയുടെ നോട്ടം കണ്ടാൽ ആക്രാന്തം പിടിച്ച പട്ടിയായി മാറും.. ബോധിപ്പിക്കണമല്ലോ... വീട്ടിൽ എത്തുമ്പോഴേക്കും കുടിച്ചു തീരത്തേക്കണം.. നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ...

ഫുഡടി കഴിഞ്ഞു ഒരു വലിയ ബോട്ടിൽ വെള്ളവും വാങ്ങി മിത്രയുടെ കയ്യിൽ കൊടുത്തു കൊണ്ട് വിശ്വ മിത്രയുടെ കയ്യിൽ കൊടുത്തു... ഓ അപ്പോ വായില്ലാ കുന്നിലപ്പൻ അല്ല... എന്നാലും പത്തു മിനിറ്റ് യാത്ര കൊണ്ട് ഇക്കണ്ട വെള്ളമൊക്കെ ഞാൻ എങ്ങനെ കുടിക്കും... കുപ്പിയും നോക്കി മിത്ര സ്റ്റെപ്പിൽ അങ്ങനെ നിന്നു... പകൽക്കിനാവ് കാണാതെ കേറുന്നുണ്ടോ നീ... നീട്ടി ഹോണടിച്ചു കൊണ്ട് വിശ്വ ഒച്ച വെച്ചു... അതിന് ഇത് പകൽ അല്ലല്ലോ പകൽക്കിനാവ് കാണാൻ ഉച്ച അല്ലെ.. so ഉച്ചക്കിനാവ് എന്ന് പറയണം.... ബ്ലഡി വക്കീൽ... നേരിട്ട് മുഖത്ത് നോക്കി പറയാൻ ധൈര്യം നല്ലോണം ഉള്ളത് കൊണ്ട് സ്വന്തം ദില്ലിനോട് പറഞ്ഞു ആശ്വാസം കണ്ടെത്തിയിട്ടാണ് മിത്ര കാറിൽ കയറിയത്.... വീടടുക്കുന്തോറും മിത്രക്ക് പേടി കൂടി കൂടി വന്നു... 1. കുപ്പിയിലെ വെള്ളം പകുതി പോലും കുടിച്ചു തീർത്തില്ല... 😪 2. വീട്ടിൽ ചെന്ന് വക്കീൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും.. അതിന്റെ ആഫ്റ്റർ എഫക്ട്സ്... 🙄 ഒന്നാമത്തെ പ്രശ്നം പരിഹരിക്കാൻ ഐഡിയ തലയിൽ ഉദിച്ചതും മിത്ര നെഞ്ചിൽ കൈ വെച്ചു... എനിക്ക് ഛർദിക്കാൻ വരുന്നു... വിശ്വയെ ഏറ് കണ്ണിട്ട് നോക്കിക്കൊണ്ട് മിത്ര ഓക്കാനിക്കാൻ തുടങ്ങി... വണ്ടി സഡൻ ബ്രേക്ക്‌ ഇട്ട് നിന്നതും മിത്ര ചാടി ഇറങ്ങി രണ്ട് മുക്കൽ....

വിശ്വ കാറിൽ നിന്നിറങ്ങി കാറ് ചുറ്റി വളഞ്ഞു മിത്രയുടെ അടുത്ത് എത്തുന്നതിനു മുന്നേ കുപ്പിയിലെ വെള്ളം എടുത്ത് നല്ലോണം മുഖവും വായും കഴുകി തീർത്തു വിശ്വക്ക് നേരെ തിരിഞ്ഞു.. കഴിഞ്ഞു... 😁 ഫുൾ മാർക്കോടെ പാസായ കുട്ടിയുടെ മികവോടെ മിത്ര നന്നായിട്ടങ്ങു ചിരിച്ചു കൊടുത്തു.... മിത്രയുടെ കവിളിൽ ഒന്ന് തട്ടി വേഗം കൈ പിൻവലിച്ചു വിശ്വ കാറിലേക്ക് ഓടി കേറി... അതെന്ത് നടന്ന് കേറാൻ വയ്യാത്തത് കൊണ്ടാണോ ഓടി കേറിയേ.. ശ്യോ ഒരു തലോടലിൽ ഇതുവരെ പിടിച്ചു വെച്ച ബിൽഡ് അപ്പ്‌ മൊത്തം പോയില്ലേ.. അതിന്റെ ചമ്മൽ 😛.. അപ്പോ കാർന്നോർക്ക് ച്നേഹം ഉണ്ട്... മിത്ര ചിരിച്ചു കൊണ്ട് കയ്യിലെ കുപ്പി നിലത്തേക്കിട്ടു... (ന്റെ വക്കീൽ പണ്ടേ ച്നേഹം ഉള്ളോനാ.. ഇയ്യ് മനസിലാക്കാൻ വൈകി മിത്രേ.. പിന്നേയ് ആ കുപ്പി എടുത്ത് വേഗം കാറിൽ ഇട്ടോ... പ്ലാസ്റ്റിക് പൊതുനിരത്തിൽ ഇടാൻ പാടില്ല.. മ്മ്മ് മ്മ്മ് വേം കൊണ്ടോയിക്കോ... ) ✨️✨️✨️✨️✨️ കാർ പോർച്ചിൽ നിർത്തി വിശ്വ അകത്തേക്ക് ചീറി പാഞ്ഞു പോവുന്നത് കണ്ടപ്പോഴേ മിത്രക്ക് മനസിലായി തന്നെ ഒറ്റി കൊടുക്കാൻ ആണെന്ന്... അമ്മയോട് ക്ഷമിക്കേടാ...

അമ്മ ഇനി മുതൽ ഫുഡൊക്കെ തോനെ തരാട്ടോ... വയറിൽ കൈ വെച്ചു പറഞ്ഞു കൊണ്ട് മുഖത്ത് കുറെ നിഷ്കുവും സങ്കടവും ഫിറ്റ്‌ ചെയ്ത് കൊണ്ട് മിത്ര ഹാളിലേക്ക് കാലെടുത്തു വെച്ചതും മീനാമ്മയുടെ സൗണ്ട് ഹാളിൽ മുഴങ്ങി... ഹ്ഹ... ഇതെപ്പോ ലാൻഡി ആവോ ഹണിമൂൺ കഴിഞ്ഞ്... നിഷ്കു ഒക്കെ പോയി മിത്രയുടെ ചുണ്ടിൽ ചിരി വിരിഞ്ഞിരുന്നു.... അതിനെങ്ങനെയാ നീയും ശ്രദ്ധിക്കണം... മണിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല്യാ.. അവൻ ഓടി ചാടി വന്നേക്കുവാ.. കൊച്ചെവിടെ... അമ്മ നിന്ന് തുളുവാണ്... ഒരു സെകന്റ് ഗ്യാപ്പിൽ ഇങ്ങേര് മൊത്തം വിളിച്ചു പറഞ്ഞോ... മിത്ര ചഞ്ചല പുളകിതയായി അകത്തേക്ക് കയറി ബന്ന്.... എന്റെ മോളെ നീയതൊന്നും കാര്യം ആക്കണ്ട.. കുറച്ച് വെയ്റ്റ് പ്രോബ്ലം ഉണ്ടെന്നല്ലേ ഉള്ളൂ.. ഒരാഴ്ച കൊണ്ട് നമുക്കത് സെറ്റ് ആക്കാം.. മിത്രയെ കണ്ടതും അമ്മ അവൾക്ക് നേരെ തിരിഞ്ഞു.... അതിനാണ് ഈ ചെക്കൻ ഇവിടെ കിടന്ന് നൃത്തം ചവിട്ടിയെ... പേടിപ്പിക്കാതെ അവളെ കാര്യം പറഞ്ഞു മനസിലാക്കിപ്പിക്കുവല്ലേ വേണ്ടത്.. ഇനി നീ അവളെ എന്തേലും ചെയ്തോ... അച്ഛനും ഇടപ്പെട്ടു...

ഞാൻ എന്ത് ചെയ്യാൻ ഞാൻ ഒന്നും ചെയ്തില്ല... വിശ്വ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല.. വല്ലതും ഇവള് തിന്നാൽ അല്ലെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് കിട്ടു.. രണ്ട് തല്ല് കിട്ടിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ... പ്രീതാമ്മ കേറി ഇടപ്പെട്ടു... അപ്പാ... മിത്രയെ അപ്പയെ നോക്കി വിളിച്ചു.... ആ മതി മതി.. എല്ലാരും ഇത് തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നാലോ... അപ്പ രണ്ട് വാദക്കാരുടെയും ഇടയിൽ കേറി നിന്ന് കൊണ്ട് പറഞ്ഞു... ശ്യോ നല്ല തല്ലായിരുന്നു... രണ്ട് കയ്യും കൂട്ടിയുരുമ്മി തല്ല് ആസ്വദിച്ചു നിക്കുവായിരുന്ന ദിച്ചി തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... അല്ലേലും ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസമാ... മിത്ര ദിച്ചിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് നുള്ളി പറിച്ചു കൊണ്ട് പറഞ്ഞു... സമയം ഇത്ര ആയീലെ.. ചോറെടുക്കാ ... നുള്ളൽ സഹിക്കാൻ വയ്യാതെ ചാടി എണീറ്റ് കൊണ്ട് ദിച്ചി പറഞ്ഞു... ഞാൻ കഴിച്ച... എന്നും പറഞ്ഞു വീണ്ടും വിശ്വയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വിശ്വയുടെ കണ്ണിൽ കുഞ്ഞിക്കൂനനിലെ ഗരുഡൻ വാസുവിന്റെ ഒരു ലാഞ്ചന.... കഴിക്കാലോ..

വീണ്ടും കഴിക്കുന്നതിൽ ഇപ്പൊ എന്താലെ.. അല്ലെങ്കിലും എനിക്ക് വിശക്കുന്നുണ്ട്.... വിശ്വയെ നോക്കി പറഞ്ഞു കൊണ്ട് മിത്ര പതിയെ എണീറ്റു... നീ എവിടെ പോവാ 🧐... മിത്രയുടെ ഉൾവലിയൽ കണ്ടതും വിശ്വ മുന്നിൽ കേറി നിന്ന് കൊണ്ട് ചോദിച്ചു.. ഡ്ര....ഡ്രസ്സ്‌ മാറാൻ.... സോഫയുടെ കൈവരിയിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഉണ്ടിട്ട് പോയാൽ മതി... മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ ചെയറിൽ കൊണ്ടിരുത്തി.... നീ കഴിക്കുന്നില്ലേ... വിളമ്പാൻ തുടങ്ങിയപ്പോൾ പ്ലേറ്റ് മാറ്റി വെക്കുന്നത് കണ്ട് അമ്മ ചോദിച്ചു.. ഇല്ല ഞാൻ കഴിച്ചതാ... വിശ്വ ഫോണിൽ തോണ്ടി കൊണ്ട് പറഞ്ഞു... ദുഷ്ടാ ദൈവം ചോദിക്കും നിങ്ങളോട്... പ്ലേറ്റിലെ ചോറും കറികളും ഒക്കെ കണ്ട് തിന്ന് വയറ് മുട്ടി നിൽക്കുന്ന മിത്ര ആത്മകഥിച്ചു... ✨️✨️✨️✨️✨️✨️ അമ്മേ ഇന്റെ വയറിപ്പോ പൊട്ടുമെ... തിന്ന് കഴിഞ്ഞതും മിത്ര വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു... നാളത്തെ ചൂടുള്ള വാർത്ത വയറ് പൊട്ടി നാലാം മാസത്തിൽ യുവതി പ്രസവിച്ചു.. ഇരട്ട കുട്ടികൾ.... ഓഹ് ദിച്ചിക്കിനി മൈക്ക വേണ്ട.. 🤠 പഫാ തെണ്ടി.... ദിച്ചിയുടെ മൂട് നോക്കി ചവിട്ടി മിത്ര റൂമും തേടി പോയി... തിന്നില്ല എന്ന് വെച്ചു ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്.. റൂമിൽ ഞെളിഞ്ഞു കിടക്കുന്ന വിശ്വയെ നോക്കി പിറുപിറുത്തു കൊണ്ട് മിത്ര ബെഡിന്റെ അപ്പുറത്ത് പോയി കിടന്നു..

വിശ്വ ചിരി കടിച്ചു പിടിച്ചു കൊണ്ട് കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു... കുഞ്ഞേ.... മിത്രയുടെ തോളിൽ കൈ വെച്ചു കൊണ്ട് വിശ്വ വിളിച്ചു... കൈ തട്ടി മാറ്റി കൊണ്ട് മിത്ര മിണ്ടാതെ കിടന്നു... നീ മരുന്ന് കുടിച്ചോ.... മിത്രയെ കുലുക്കി വിളിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഇനി ഒരിറ്റ് വെള്ളം എന്റെ വായിലൂടെ ചെന്നാൽ ഞാൻ വയറ് പൊട്ടി ചാവും.. നിങ്ങൾക്കെന്താണ് ഞാൻ ഒരു വയ്യാത്ത കുട്ടി അല്ലെ.. ങ്ങീ ങ്ങീ... മിത്ര വിശ്വക്ക് നേരെ തിരിഞ്ഞു കിടന്ന് കൊണ്ട് ചീറി പൊളിച്ചു... അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്.. മരുന്ന് കുടിച്ചിട്ട് കിടന്നാൽ മതി എണീക്ക്.. ഹാ... കുറച്ച് കൂടി ഗൗരവം വരുത്തി കൊണ്ട് വിശ്വ പറഞ്ഞു.... വായിലൂടെ കുടിക്കാൻ പറ്റില്ലാന്നു നിങ്ങളോടല്ലേ പറഞ്ഞെ.. ഞാൻ എന്താ തീറ്റ റപ്പായി ആണോ.. വേണേൽ കലക്കി സൂചി വഴി ഇൻജെക്ട് ചെയ്തോ... മിത്ര ചുണ്ട് പിളർത്തി കൊണ്ട് തീർത്തു പറഞ്ഞു... അച്ചോടാ.. വക്കീലിന്റെ കുഞ്ഞിന് വെഷമായോ... മിത്രയുടെ തലയെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... നൊന്തു... വിശ്വയുടെ നെഞ്ചിൽ പല്ലാഴ്ത്തി കൊണ്ട് മിത്ര പറഞ്ഞു... ഇപ്പൊ എനിക്കും.... നെഞ്ചിൽ ഉഴിഞ്ഞു മിത്രയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... രണ്ട് ദിവസത്തേക്ക് എനിക്ക് ഫുഡ്‌ വേണ്ട വക്കീലേ ☹️😥..... തലയുയർത്തി വിശ്വയെ പാളി നോക്കി കൊണ്ട് പറഞ്ഞതും വിശ്വ പതിയെ അവളുടെ കയ്യെടുത്തു വയറിന്മേൽ വെച്ചു.... എന്നാ അഞ്ചു മിനിട്ടിന് എനിക്ക് ഫുഡ്‌ വേണ്ട വക്കീലേ.. മിഡിൽ നൈറ്റ്‌... എന്നും പറഞ്ഞു മിത്ര ചുരുണ്ടു കൂടി വിശ്വയോട് പറ്റിച്ചേർന്ന് കിടന്നു........... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story