വിശ്വാമിത്രം: ഭാഗം 9

viswamithram

എഴുത്തുകാരി: നിലാവ്‌

"എടി അവിടെന്ന് തിരിയണ്ട.. നേരെ നേരെ പോര്... " "ഞാൻ നേരെ പോന്നാൽ ഇനി പാടത്തു കിടക്കും.. പാടത്തൂടെ ആണോ ഞാൻ വരേണ്ടത് "... "എടി അച്ചായത്തി നേരെ എന്നുദ്ദേശിച്ചത് നേരെ റോഡിന് എന്നാ ആ ഉണ്ട ശരീരം ഒന്ന് വളക്കുവൊക്കെ ചെയ്യാം.. ശ്ശെടാ... " "അങ്ങനെ പണ.. ഇത്‌ നേരെ നേരെ എന്ന് പറഞ്ഞാൽ നേരെ തന്നെ അല്ലെ വരാൻ പറ്റുള്ളൂ... " "ഒരമ്പലം കണ്ടോ നീ... " "ഏയ് ഒരാള് ഒന്നിന് പോവാൻ ഇരിക്കുന്നത് കണ്ടു.. കർത്താവേ ഞാൻ ഇനി എങ്ങനെ അതിലൂടെ പോരും... " "എടി വലത്തോട്ട് നോക്കി പോരെ.. അയാള് അവിടെ ഇരുന്ന് സമാധാനത്തോടെ കാര്യം നടത്തട്ടെ.. രണ്ട് വളവ് കഴിഞ്ഞാൽ കല്യാണവീട് ആയി.. വേഗം വാ... "

"എടി അയിന് അയാള് വലതുഭാഗത്തിരുന്നാ കാര്യം സാധിക്കുന്നെ പിന്നെ എങ്ങനെയാ അങ്ങോട്ട് നോക്കി പോരുന്നെ.. ഇത്‌ കൊറേ നേരം ആയി രണ്ട് വളവ് രണ്ട് വളവ്.. ശോ.. " "എന്നാൽ പിന്നെ നീ ഇടത് സൈഡ് നോക്കിപ്പോരേ അപ്പൊ കുഴപ്പം ഇല്ലല്ലോ.. ആഞ്ഞു നടക്ക് ദിച്ചി കുട്ടി.... " "ന്നാ പിന്നെ അങ്ങനെ ചെയ്യാം ലെ... " രാവിലെ തന്നെ ദിച്ചി പാലയിൽ നിന്ന് പാലക്കാട്ടേക്ക് വണ്ടി കയറിയതാണ്.. സ്ഥലം അറിയാത്തത് കൊണ്ട് ചോദിച്ചു ചോദിച്ചു വരുവാണ് പുള്ളി.. മിത്രയല്ലേ ആള് ദേ ഇപ്പൊ എത്തും എന്ന് പറഞ്ഞു കുട്ടിയെ ചുറ്റി അടിപ്പിക്കുവാണ്..... നാ വന്തിട്ടെൻ.... ബാഗും എറിഞ്ഞു മിത്രയെ പിടിച്ചു കറക്കി കൊണ്ട് ദിച്ചി തുള്ളിച്ചാടി.. എല്ലാം ഡ്രെസ്സിൽ ആയിട്ടെൻ...

ദിച്ചിയുടെ ഡ്രെസ്സിലേക്ക് ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... എന്തോന്ന്.... ദിച്ചി സ്വയം അടിമുടി ഒന്ന് നോക്കി... നല്ല ചുവക്കുന്ന മെഹറുബ മൈലാഞ്ചി.. ആഹാ ഇനി ഈ ഡ്രസ്സ്‌ ഒന്നിനും കൊള്ളില്ല... ഇളിച്ചു കൊണ്ട് മിത്ര പൈപ്പിന് ചോട്ടിലേക്ക് നടന്നു... അല്ലെങ്കിലും ഈ ഡ്രസ്സ്‌ ഞാൻ എങ്ങനെ ഒഴിവാക്കും എന്ന് കരുതി ഇരിക്കുവായിരുന്നു.. ഇപ്പൊ സംഗതി ക്ലിയർ... ഡ്രസ്സ്‌ പൊക്കി മൂക്കിലേക്ക് വെച്ചു കൊണ്ട് ദിച്ചി പറഞ്ഞു.. നിന്റെ അപ്പന് റബ്ബർ വെട്ട് തന്നെ അല്ലെ പണി അല്ലാതെ സ്വർണം കുഴിക്കൽ അല്ലല്ലോ... കൈ കഴുകി പട്ടുപാവാടയിൽ തുടച്ചു കൊണ്ട് മിത്ര കണ്ണുരുട്ടി.... മണിക്കുട്ടീ.... പുറകിൽ നിന്നും വിളി കേട്ടതും രണ്ടാളും തിരിഞ്ഞു നോക്കി...

ആ വല്യമ്മേ ഇതാണ് ഞാൻ പറയാറുള്ള ദീക്ഷിത... എന്റെ ദിച്ചി... ദിച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ആഹാ ഈ കോച്ചായിരുന്നോ അത്.. ഇവിടേക്ക് വന്നാൽ നിന്റെ കൂട്ടം പറയാനേ ഇവൾക്ക് നേരം ഉള്ളൂ.. വല്യമ്മ പുഞ്ചിരിയോടെ പറഞ്ഞു.. എച്ചി... വല്യമ്മയുടെ ഒക്കത്തിരുന്നു വായിൽ വിരൽ ഇട്ടു കൊണ്ട് കുട്ടൂസ് പറഞ്ഞു.. എന്താണ് കുട്ടൂസ്... എന്താ വിളിച്ചേ... കുഞ്ഞിനെ വാങ്ങി ഒക്കത്തിരുത്തി കൊണ്ട് ദിച്ചി ചോദിച്ചു.. എച്ചി... എന്നും പറഞ്ഞു അവൻ കള്ളച്ചിരിയോടെ മിത്രയുടെ മേലിലേക്ക് ചാഞ്ഞു.. എച്ചിയല്ലടാ ദിച്ചി.. ദിച്ചി ചേച്ചി എന്ന് വിളിച്ചേ... നിന്നെയ വിളിച്ചേ എച്ചി എന്ന്... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു... എച്ചി ഞാൻ അല്ലാട്ടോ നിന്റെ ചേച്ചിയാ.. ഭയങ്കര പിശുക്കി ആണ്..

ഒരു കടലമിട്ടായി കിട്ടിയാൽ ഒരു കടല പോലും അവളെനിക്ക് തരില്ല.. അപ്പൊ ആരാ കുട്ടൂസെ എച്ചി.. ഞാൻ ആണോ... ദിച്ചി കൊഞ്ചി കൊണ്ട് ചോദിച്ചു... പെട്ടെന്ന് കടലമിട്ടായി എന്ന് കേട്ടതും മിത്രയുടെ കണ്ണുകൾ വിടർന്നു.. കവിളിൽ ചുവപ്പ് രാശി പടർന്നു.. ചുണ്ടിൽ ചെറുതായൊരു ചിരി വിടർന്നു.... കുട്ടൂസ് ആണേൽ ദിച്ചിയെയും മിത്രയെയും മാറി മാറി നോക്കുവാണ്.. എച്ചിച്ചി... ദിച്ചിയെ ചൂണ്ടി പറഞ്ഞു കൊണ്ട് മിത്രയുടെ മാറിലേക്ക് അവൻ തല ചായ്ച്ചു... കുട്ടിക്ക് അറിയാം കറക്റ്റ് എച്ചി ആരാണെന്ന്.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്റെ എച്ചി പെണ്ണെ... മിത്ര കളിയാക്കി കൊണ്ട് വിളിച്ചു... എച്ചി നിന്റെ... ഹാ... കയ്യോങ്ങി കൊണ്ട് ദിച്ചി പറഞ്ഞു... ഉമ്പു....

മിത്ര ഇട്ടിരുന്ന പട്ടുപാവാടയുടെ ബ്ലൗസിൽ പരതി കൊണ്ട് കുട്ടൂസ് തലയുയർത്തി മിത്രയെ നോക്കി.... ആ ഇവന് വിശക്കാൻ തുടങ്ങി.. ഞാൻ അമ്മയുടെ അടുത്ത് ഇവനെ ആക്കി വരാം.. നീ മുകളിലേക്ക് ചെല്ല്.. ഞാൻ അങ്ങോട്ട് വരാം... വിരൽ നുണഞ്ഞു മിത്രയുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കുട്ടൂസിനെ തലോടി കൊണ്ട് മിത്ര മുന്നോട്ട് നടന്നു... ഒരു ചിരിയോടെ റൂമും നോക്കി ദിച്ചി മുകളിലേക്കും.... ✨️✨️✨️✨️✨️ നീ വേഗം ചെന്ന് വാതിൽ അടച്ചേ.. കുട്ടൂസിനെ ഏൽപ്പിച്ചു റൂമിലേക്ക് കാല് കുത്തിയതും ബെഡിൽ നിന്നും ചാടി എണീറ്റ് കൊണ്ട് ദിച്ചി പറഞ്ഞു.. എന്താടി നിനക്കിത്ര വെപ്രാളം... ദിച്ചിയെ സംശയത്തോടെ നോക്കിക്കൊണ്ട് മിത്ര വാതിൽ ചാരി.. ഇനി കുട്ടിയിടാൻ നിന്റെ മറ്റവൻ വരുമോ..

ലോക്ക് ചെയ്യടി... തലക്ക് കയ്യും കൊടുത്ത് ദിച്ചി പറഞ്ഞു.. ഇവൾക്കിതെന്ത്... പിറുപിറുത്തു കൊണ്ട് മിത്ര ഡോർ ലോക്ക് ചെയ്ത് ബെഡിന്റെ ഓരത്തു ഇരുന്നു... ആരും വരില്ലല്ലോ ലെ.. കൊണ്ടുവന്ന ബാഗ് എടുത്ത് സിബ്ബിൽ പിടിമുറുക്കി കൊണ്ട് നാലുപുറം ദിച്ചി കണ്ണോടിച്ചു... ആ ചുമര് തുരന്ന് ആളിപ്പോ വരും.. എന്താടി കോപ്പേ നിനക്ക്... ദിച്ചിയുടെ സംസാരം കേട്ട് ദേഷ്യത്തോടെ മിത്ര ചോദിച്ചു.. നിക്ക് നിക്ക്.. ഞാൻ ഒന്ന് എടുത്തോട്ടെ ഇത്‌.. ബാഗിൽ നിന്നും എന്തോ പാക്കറ്റ് വെളിയിലേക്കെടുത്തു മിത്രക്ക് നേരെ നീട്ടിക്കൊണ്ട് ദിച്ചി ചിരിച്ചു... ഇതായിരുന്നോ.. നിന്റെ വെപ്രാളം കണ്ടപ്പോ ഞാൻ കരുതി വല്ല മിസൈലും കട്ട് കൊണ്ടെന്നെന്ന്..

ചിരിയോടെ ലേശം ആർത്തിയോടെ വലിയ കടല മിട്ടായി പാക്കറ്റ് മിത്ര കടിച്ചു പൊട്ടിച്ചു.. നിനക്കിത് വാതിൽ തുറന്നു തന്നാൽ എന്താ.. ഒരു കഷ്ണം മിട്ടായി എടുത്ത് വായിൽ ഇട്ടു കടിച്ചു പൊട്ടിക്കുന്നതിനിടയിൽ മിത്ര ചോദിച്ചു.. ഇത്‌ ഞാൻ വാങ്ങിയതല്ല നിന്റെ ആനവണ്ടി തന്നതാ.. ശബ്ദം കുറച്ചാണ് ദിച്ചി അത് പറഞ്ഞത്... അത് കേട്ടതും ഇട്ട മിട്ടായി വായിൽ നിന്നും പുറത്തേക്ക് വീണു.. ആന... വണ്ടി... യൊ... ഒത്തിരി കൗതുകത്തോടെ മിത്ര ചോദിച്ചു.. ഓ തന്നെ.. ഇന്ന് ഞാൻ ksrtc ക്ക് തന്നെയാ വന്നേ... അപ്പൊ എന്നോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു.. നിന്റെ അടുത്തേക്ക് ആണെന്ന് പറഞ്ഞതും എന്റെ കയ്യിൽ ഇതേൽപ്പിച്ചു... ഒരു ചിരിയോടെ ദിച്ചി പറഞ്ഞു..

അതിന് നിനക്ക് താഴെ നിന്ന് തന്നാൽ എന്താണ് ഇങ്ങനെ ഡോറും ലോക്ക് ചെയ്ത് തരണോ പൊട്ടി... കൗതുകം മാറി സംശയത്തോടെ ഒരു മിട്ടായി കൂടി വായിലേക്ക് കുത്തി കേറ്റി കൊണ്ട് മിത്ര ചോദിച്ചു.. ഓ പറ്റിപ്പോയി... അതേയ്.. പിന്നില്ലേ... ദിച്ചി തലമാന്തി കൊണ്ട് പറഞ്ഞു.. ഓ പറയെടി.. നീയെന്താ മുക്കി കളിക്കുന്നെ... പല്ലിൽ കുടുങ്ങിയ മിട്ടായി കൈ കൊണ്ട് എടുത്ത് തിന്ന് കൊണ്ട് മിത്ര ചോദിച്ചു... ഇതിലെ ഒരു മിട്ടായി എനിക്ക് തരാൻ പറയാൻ പറഞ്ഞു നിന്റെ ആനവണ്ടി.. പിന്നെ ഇതുവരെ ഞാൻ ചുമന്നു വന്നില്ലേ അതിന് ഒന്നുകൂടി.. പിന്നെ നിന്റെ കയ്യിൽ ഒരു പൊട്ടലും ചീറ്റലും ഇല്ലാതെ സുരക്ഷിതമായി എത്തിയില്ലേ അപ്പൊ ഒന്നുകൂടി മൊത്തം മൂന്നെണ്ണം...

കൈ നീട്ടി കൊണ്ട് ദിച്ചി ഇളിച്ചു... നീയെന്താ കല്ലാണോ ചുമന്നത് അതിന്... അയ്യെടി നിനക്ക് ഇത്ര ആർത്തി ഉണ്ടേൽ ഒന്ന് വരുമ്പോൾ വാങ്ങാമായിരുന്നില്ലേ.. ഇത്‌ എനിക്ക് തന്നതല്ലേ.. മിട്ടായി ബാക്കിലേക്ക് പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... മണി.. വാതിൽ തുറന്നെ.. മാധുവിനെ ഒന്ന് നോക്ക് നീ... വാതിലിൽ തട്ടി കൊണ്ട് അപ്പ വിളിച്ചതും,, ആ അപ്പാ ഇതാ വരുന്നു.. മിട്ടായി വേഗം ബെഡിനടിയിലേക്ക് വെച്ച് എല്ലാം ആകമാനം ഒന്ന് നോക്കി മിത്ര വാതിൽ തുറന്നു... നോക്കിക്കോണേ സ്റ്റെപ് എങ്ങാനും ഇറങ്ങുന്നത്... കുഞ്ഞിനെ കയ്യിൽ കൊടുക്കുമ്പോൾ അയാൾ പറഞ്ഞു.. ആ അപ്പേ എനിക്കറിയാം.. അല്ലേടാ കുറുമ്പാ... കുട്ടൂസിന്റെ വയറിൽ ഇക്കിളി ഇട്ടു കൊണ്ട് മിത്ര ചോദിച്ചു... മ്മ്മ്....

കുഞ്ഞി ചിരി ചിരിച്ചു കൊണ്ട് അവൻ മിത്രയെ ചുറ്റി പിടിച്ചു.... മോളിതുവരെ ഡ്രസ്സ്‌ മാറ്റിയില്ലേ.. ദിച്ചിയിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് അപ്പ ചോദിച്ചു... ഇല്ല്യാ അപ്പേ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുവായിരുന്നു.. എണീറ്റ് നിന്ന് ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു.. ആ എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്.. മണി അവൾക്ക് എന്തേലും കുടിക്കാൻ കൊടുക്ക്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ... ഒരു ചിരിയോടെ അയാള് പറഞ്ഞു.. അപ്പേ.... ഈർഷ്യയോടെ മിത്ര വിളിച്ചു... സാരമില്ല മണിക്കുട്ടി.... അവളെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും ആ പേര് തന്നെ വിളിച്ചു അയാള് തിരക്കിട്ടു സ്റ്റെയർ ഇറങ്ങി... മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ.. ദേഷ്യത്തോടെ മിത്ര വാതിൽ വലിച്ചടച്ചു...

ബെഡിലേക്ക് ചെന്ന് കുഞ്ഞിനെ ബെഡിന്റെ ഓരത്തു ഇരുത്തി... നിനക്ക് തന്നതാണെന്ന് കരുതി ഞാൻ അല്ലെ കൊണ്ട് വന്നേ എനിക്കും വേണം... ദിച്ചി നേരത്തെ മിത്ര ഫുൾ സ്റ്റോപ്പ്‌ ഇട്ടതിൽ നിന്നും തുടങ്ങി.. എന്ത്.. 🙄 മിത്ര അന്തം വിട്ട് കൊണ്ട് ചോദിച്ചു.. കടല മിട്ടായി.. ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... അതും കിട്ടും എന്ന് വിചാരിച്ചു ഞൊട്ടി നീ ഇരിക്കേണ്ട.. തരില്ല എന്ന് പറഞ്ഞാൽ ഞാൻ തരില്ല... ബെഡിനടിയിൽ നിന്നും മിട്ടായി പാക്കറ്റ് എടുത്ത് കയ്യിൽ പിടിമുറുക്കി കൊണ്ട് മിത്ര തീർത്തു പറഞ്ഞു... കൊണ്ട് വന്നത് ഞാൻ ആണേൽ തിന്നാനും എനിക്കറിയാം.. ദിച്ചിയും വിട്ട് കൊടുത്തില്ല... എന്നാൽ എനിക്കതൊന്നും കാണണമല്ലോ... തട്ടി പറിക്കാൻ വന്ന ദിച്ചിയെ തട്ടി മാറ്റി കൊണ്ട് മിത്ര ബെഡിൽ നിന്നും ചാടിയിറങ്ങി..

മിത്രേ ഒരു പൊട്ടല്ലേ ഒന്ന് താടി.. എന്ത് ആർത്തി ആടി നിനക്ക്.. എന്നാൽ മൂന്ന് നേരം കുത്തി കേറ്റ് അത്.. ഡയലോഗ് ഉണ്ടെങ്കിലും ദിച്ചിയുടെ കൈ മിട്ടായി തട്ടിപ്പറിക്കാനുള്ള തത്രപ്പാടിൽ ആണ്... ദിച്ചിയുടെ കാല് തട്ടി മിത്ര നിലത്തേക്ക് വീണതും മിട്ടായി കയ്യിൽ നിന്നും തെറിച്ചു വീണു... മന്യേ... മിത്ര വീണത് കണ്ടതും ചുണ്ട് വിതുമ്പി കൊണ്ട് കുട്ടൂസ് വിളിച്ചു.. വീണ ദേഷ്യത്തിൽ മിത്ര ദിച്ചിയെയും പിടിച്ചു നിലത്തേക്ക് വലിച്ചിട്ടു... എന്നേ തള്ളിയിട്ടിട്ട് സുഖിച്ചു നിൽക്കുന്നോ.. പിടിവലിക്കിടയിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു... പിന്നെ അങ്ങോട്ട് മുടി പിടിച്ചു വലിക്കലും കടിക്കലും പിച്ചലും മാന്തലും ഒക്കെ ആയി കുറച്ച് നേരം കടന്നു പോയി....

വിടെടി.. എനിക്ക് വേണ്ട.. നീ തന്നോ തിന്നോ.. അമ്മച്ചി... ചുമരിലേക്ക് ചാരി ഇരുന്ന് കൊണ്ട് ദിച്ചി കിടപ്പടക്കി...... ഇത്‌ നീ ആദ്യമേ പറഞ്ഞിരുന്നേൽ ഇങ്ങനെ ഒക്കെ ഉണ്ടാവുമായിരുന്നോ... മുന്നിലെ മുടി വകഞ്ഞു മാറ്റി കൊണ്ട് മിത്ര ചോദിച്ചു.... എന്റെ തെറ്റാ.. അപ്പന്റെ റബ്ബർ പാല് കുടിക്കേണ്ടി വരും ഞാൻ പഴേ പോലെ ആവാൻ.. കർത്താവേ... നെഞ്ചിൽ കൈ വെച്ചു കൊണ്ട് ദിച്ചി പറഞ്ഞു... മന്യേ..... കിടക്കയിലിരുന്ന് എത്തിച്ചു നോക്കിക്കൊണ്ട് കുട്ടൂസ് വിളിച്ചു... ദൈവമേ എന്റെ കുഞ്ഞു... മുടന്തി മുടന്തി എണീറ്റ് മിത്ര കുഞ്ഞിന്റെ അടുത്തിരുന്നു... ദിച്ചീ... ഒന്ന് പിന്നോട്ട് മാറി കൊണ്ട് മിത്ര വിളിച്ചു.. എന്താടി... കേട്ട ഒരിതിൽ ദിച്ചി ചാടി എണീറ്റ് കൊണ്ട് വേഗം മിത്രയുടെ അടുത്തെത്തി...

കാഴ്ച കണ്ടു ദിച്ചിയും ഒന്ന് അമ്പരന്നു... ഇത്രേം നേരം എന്തിനാണോ മിത്രയും ദിച്ചിയും തല്ലുകൂടിയെ അതും നുണഞ്ഞും ബാക്കിയൊക്കെ കടിച്ചു പായസം ആക്കിയും ബെഡിൽ എല്ലാം നിരത്തിയും ഇരിക്കുവാണ് കുട്ടൂസ് കുട്ടൻ... 🙄 മന്യേ.. നല്ലസാ... കടിച്ചു ഒലിക്കുന്ന മിട്ടായി മണിക്ക് നേരെ നീട്ടി കൊണ്ട് കുട്ടൂസ് ഇളം ചിരി ചിരിച്ചു.... നിന്റെ അപ്പൻ ആടാ തെണ്ടി... മനസ്സിൽ നന്നായി പ്രാകി കൊണ്ട് മിത്ര തലക്കും കൈ കൊടുത്ത് ബെഡിലേക്കിരുന്നു.. ഇതെങ്കിൽ ഇത്‌ എന്നും പറഞ്ഞു കുഞ്ഞിന്റെ കയ്യിൽ നിന്നും മിട്ടായി വാങ്ങി ദിച്ചി വായിലേക്കിട്ടു.. എന്താ കുറെ തല്ല് കൂടിയതിനു ശേഷം കിട്ടിയ സാധനം ആണെ... മിത്ര നോക്കുന്നത് കണ്ടു ദിച്ചി പറഞ്ഞു.. എച്ചിച്ചി.... പറ്റിയ സമയത്തു തന്നെ കുട്ടൂസ് വിളിച്ചു........................തുടരും………

വിശ്വാമിത്രം : ഭാഗം  8

Share this story