വിശ്വാമിത്രം: ഭാഗം 90

viswamithram

എഴുത്തുകാരി: നിലാവ്‌

വിശ്വയും മിത്രയും ശോകമൂകമായി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുവാണ്.... അവരുടെ ദുഃഖത്തിൽ പങ്ക് ചേരാൻ അപ്പുറത്തും ഇപ്പുറത്തും ആയി അച്ഛനും അമ്മയും ദിച്ചിയും താടിക്കും കൈ കൊടുത്ത് ഇരിക്കുന്നുണ്ട്.... എന്നാലും ഡോക്ടർ ഇപ്പോൾ മാറ്റി പറഞ്ഞപ്പോഴോ.. മിത്ര ടേബിളിൽ ഇരിക്കുന്ന ചിപ്സിൽ നിന്ന് എടുക്കാൻ നോക്കിയതും വിശ്വ അതെടുത്തു മാറ്റി വെച്ചു... ഹാ 😯☹️.. മിത്ര ആദ്യം വായ പൊളിച്ചു പിന്നെ ചുണ്ട് ചുളുക്കി കൊണ്ട് വിശ്വയെ നോക്കി... തീറ്റ കുറക്കണം കുഞ്ഞേ 😕... വിശ്വ പരിതാപ എക്സ്സ്പ്രെഷൻ ഇട്ട് കൊണ്ട് പറഞ്ഞു... ------ഫ്ലാഷ്‌ ബാക്ക്... 😎------ ഇപ്പോഴത്തെ മിത്രയുടെ അവസ്ഥ എന്താണെന്ന് അറിയാൻ വേണ്ടി വിശ്വയും മിത്രയും കൂടി ഡോക്ടറുടെ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തു.... മിത്രയെ കണ്ടതെ ഡോക്ടർ ആകെ വണ്ടർ അടിച്ചു നിൽക്കുവാണ്... കണ്ണും കുഴിഞ്ഞു മെലിഞ്ഞു ഉണങ്ങി ഇരുന്ന പെങ്കൊച്ചാ ഇപ്പൊ കണ്ടില്ലേ തടിച്ചു ഉരുണ്ടു ഇരിക്കുന്നു... ആഹാ... ആള് വാക്ക് പാലിച്ചല്ലോ.. ഇപ്പൊ ഒത്ത തടി ആയി... ഇനി ചെക്ക് ചെയ്തിട്ട് നോക്കാം എന്താ അവസ്ഥ എന്ന്...

മിത്രയുടെ കവിളിൽ തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞതും മിത്ര പൂത്തുലഞ്ഞു.. coz കഴിഞ്ഞ തവണ വന്നപ്പോൾ പുളിച്ച തെറി കേട്ടതാണെ... വെയ്റ്റ് ഒക്കെ നോക്കി മിത്രയോടും വിശ്വയോടും വെയിറ്റ് ചെയ്യാൻ പറഞ്ഞു ഡോക്ടർ എല്ലാം ചെക്ക് ചെയ്യാൻ പോയി... പിന്നെ തിരിച്ചു വന്നത് അന്നത്തെക്കാൾ വല്യ ഭദ്രകാളി അവസ്ഥയിൽ... മിത്രാ ഫുഡ്‌ കഴിക്കണം വെയ്റ്റ് കൂട്ടണം എന്ന് പറഞ്ഞാൽ എല്ലാം വാരി വലിച്ചു തടി കൂട്ടണം എന്നല്ല ഞാൻ ഉദേശിച്ചേ... ഇങ്ങനെ തടിച്ചാൽ എങ്ങനെ താൻ പ്രസവിക്കും !!!! പ്രസവിക്കും !!! ആ ഒരൊറ്റ വാക്ക് മാത്രം മിത്രയുടെ ചെവിയിൽ മിന്നി മിന്നി കൊണ്ടിരുന്നു... ഫോൺ നോക്കി വെയിറ്റ് ചെയ്യുവായിരുന്ന വിശ്വയുടെ ഫോൺ ദേ കിടക്കുന്നു നിലത്ത് അതും കമഴ്ന്നടിച്ചു... അമ്മാതിരി ഒച്ചയെടുത്താണ് ഡോക്ടർ സംസാരിക്കുന്നെ.. മിത്രയുടെ വയറ്റിലുള്ള കുഞ്ഞുങ്ങൾ വരെ ഞെട്ടി പണ്ടാരം അടങ്ങി കാണും... ഇതിപ്പോ തിന്നാലും പ്രസവിക്കാൻ പാട് തിന്നാതിരുന്നാലും പ്രസവിക്കാൻ പാട്.. ന്യൂട്രലിൽ കിടക്കാൻ വല്ല ടെക്‌നിക്കും ഉണ്ടോ ഡോക്ടറെ..

മിത്ര ആലോചനയിൽ നിന്നും ഉണർന്ന് കൊണ്ട് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഡോക്ടറെ നോക്കി... ഡോക്ടർ ആയി പോയി അല്ലേൽ മിത്ര തുണിയും പൊക്കി ഓടിയേനെ... തനിക്കിതൊക്കെ സില്ലി മാറ്റർ ആണോ... വെയ്റ്റ് കൂട്ടണം എന്ന് പറഞ്ഞാൽ ഇങ്ങനെ ആണോ കഴിക്കുന്നേ.. വിശ്വാ, !!!! ആ അടുത്തത് ഡോക്ടർ വിശ്വയുടെ മേലേക്കാണ്... ചൊത്തൂട്ടൻ കടന്ന് വരൂ.. കടന്ന് വരൂന്നെ... 😝.. ലവൻ ആണേൽ നേരത്തെ കേട്ട വാക്കിൽ നിന്നും മുക്തനാവാതെ മുങ്ങി തപ്പി നിൽക്കുവാണ്.. മൂന്ന് കിലോ ആണ് കൂടുതൽ ഇങ്ങനെ തീറ്റ ആണേൽ പ്രസവിക്കാൻ നേരത്ത് താനെന്ത് തടി തടിക്കും... ഉരുണ്ടുരുണ്ടാ ഇപ്പൊ തന്നെ നടപ്പ്... ഡോക്ടർ താടിക്കും കൈ കൊടുത്ത് കൊണ്ട് ചോദിച്ചു... വെറും മൂന്ന് കിലോക്കണോ ഡോക്ടർ ഇങ്ങനെ.. മോശം ഡോക്ടർ വളരെ മോശം... മിത്ര അതും പറഞ്ഞു ചെയറിലേക്കിരുന്നു.... മൂന്ന് കിലോ അത്ര സില്ലി മാറ്റർ അല്ല മിത്ര.. ഇനി ഞാൻ പറയുന്ന ഫുഡ്സ് മാത്രം കഴിച്ചാൽ മതി.... പോവുമ്പോ വെയ്റ്റ് മെഷീൻ കൂടി വാങ്ങിക്കോ എന്നും ചെക്ക് ചെയ്ത് എന്നെ ഇൻഫോം ചെയ്യണം..

പ്രെസ്ക്രിപ്ഷൻ എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു... മ്മ്മ്... മിത്ര തലയാട്ടി കൊണ്ട് വിശ്വയെ നോക്കിയപ്പോൾ അവിടെ പ്രതിമക്ക് പഠിക്കുവാ.. എന്തായി തീരുമോ എന്തോ... ഇങ്ങോട്ട് വാ മനുഷ്യാ ഇങ്ങനെ വെറളി പിടിച്ചു നിൽക്കാതെ... നിലത്ത് കിടക്കുന്ന ഫോണും എടുത്ത് വിശ്വയുടെ കയ്യും പിടിച്ചു മിത്ര പുറത്തേക്കിറങ്ങി... ഇനി പ്രസന്റിലേക്ക് പോര് മ്യക്കളെയ്... 🤪 അവിടെ നിന്ന് ടാബ്ലറ്റ്സും, വെയ്റ്റ് മെഷീനും വാങ്ങി ഒരൊറ്റ പോക്ക് പോന്നതാ.... എന്നാലും അമ്മാ ഞാൻ അത്രക്ക് തടിച്ചോ... മിത്ര എണീറ്റ് നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ട് ചോദിച്ചു... ഏയ് അത്രക്ക് തടി ഒന്നും ഇല്ല്യാ... അമ്മ അടപടലം നോക്കിക്കൊണ്ട് പറഞ്ഞു... എന്നിട്ടെന്താ ആ മുതുക്കി തള്ള അങ്ങനെ പറഞ്ഞെ.. ഞാൻ ഉരുണ്ടുരുണ്ടാ നടക്കുന്നെന്ന്... വെറും മൂന്ന് കിലോ കൂടിയതിനു... മിത്ര സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു ചിപ്സ് വാരി വായിലേക്ക് പൊത്തി... ഇത് കണ്ട വിശ്വ ദിച്ചിയെ നോക്കി.. ലെ ദിച്ചി പാത്രവും എടുത്ത് ദേ പോവുന്നു അകത്തോട്ടു... ഞാൻ തിന്ന് കഴിഞ്ഞില്ലെടി ☹️

ചുണ്ട് തേങ്ങാ പൂള് പോലെ ചുളുക്കി കൊണ്ട് മിത്ര പറഞ്ഞു... ഇനി ഇത് തിന്നിട്ട് വേണം നീ ഒരു കിലോ കൂടി കൂടാൻ.. പോയി വർക്ക്‌ ഔട്ട്‌ ചെയ്യടി... പോവുന്നതിനിടയിൽ ദിച്ചി വിളിച്ചു പറഞ്ഞു... അത് കേട്ടതും വിശ്വ മിത്രയെ നോക്കി... മിത്ര നൈസ് aആയിട്ട് മുങ്ങാൻ തുടങ്ങിയതും വിശ്വ കയ്യോടെ പിടിച്ചു മുറ്റത്തെത്തിച്ചു... കാല് വേദനയാ വക്കീലേ നടക്കാൻ വയ്യ.. കാര്യം മനസ്സിലാക്കിയതും മിത്ര അടവിറക്കി... ഒരു കാലു വേദനയും... ഇന്ന് ഡോക്ടർ പറഞ്ഞതൊക്കെ കേട്ടതല്ലേ.. നമ്മുടെ മക്കൾക്ക് വേണ്ടി അല്ലെ.. മ്മ്... വയറിൽ കൈ വെച്ച് കൊണ്ട് വിശ്വ പറഞ്ഞതും മിത്ര വീണു... ഈ വക്കീൽ ഈയിടെയായിട്ട് റൊമാൻസ് ഒക്കെ വിട്ട് സെന്റി ആയി.. നടക്കങ്ങോട്ട്... കയ്യിൽ പിടിച്ച ചെരുപ്പ് നിലത്തിട്ട് കാലിലേക്ക് കുത്തി കേറ്റി മിത്ര മുന്നിൽ നടന്നു.. ചിരിയോടെ വിശ്വ പിന്നാലെയും.... 😯 ✨️✨️✨️✨️✨️✨️ ലോകം ഒക്കെ ചുറ്റി കറങ്ങി 3:30ക്ക് വീട്ടിൽ നിന്നിറങ്ങിയ രണ്ടെണ്ണം കേറി വരുന്നത് 5:30 കഴിഞ്ഞു... കുറെ നടന്നെന്ന് തോന്നുന്നു മിത്ര സിറ്റ് ഔട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചു.... കിതപ്പ് മാറിയിട്ട് വെള്ളം കുടിക്കാം...

മിത്രയുടെ അടുത്തിരുന്നു കൊണ്ട് വിശ്വ പറഞ്ഞു... വെശ്ക്കുണു വക്കീലേ 😌... വയറിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞതും വിശ്വ നെഞ്ചത്തു കൈ വെച്ചു... വിശ്വ മനസ്സിൽ കണ്ടത് ഉരുണ്ടുരുണ്ടു ഓടുന്ന മിത്രയെയും പിന്നാലെ ഓപ്പറേഷൻ കത്തി എടുത്ത് പിന്നാലെ ഓടുന്ന ഡോക്ടറെയും... മോളിങ്ങു വന്നേ ചേട്ടൻ പറയട്ടെ.... റിയാലിറ്റിയിലേക്ക് തിരിച്ചു വന്ന് മിത്രയെ പിടിച്ചെഴുന്നേല്പിച്ചു അകത്തേക്ക് നടന്ന് കൊണ്ട് വിശ്വ ശ്വാസം വലിച്ചു വിട്ടു... വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നതിനിടക്കാണ് വിച്ചുവിന്റെ വരവ്... ടൺ ടടേൺ.. മസാല ദോ....ശ.... ദോശക്ക് ഒരു നീട്ടം ഒക്കെ കൊടുത്തു കൊണ്ട് വിച്ചു മിത്രയുടെ മുന്നിൽ മേശ പുറത്തേക്ക് കവർ വെച്ച് കൊടുത്തു.. മ്മ്ഹഹ്ഹ... മണം വലിച്ചു കേറ്റാൻ തുടങ്ങിയതും വിശ്വ വേം പൊതി എടുത്ത് മാറ്റി വെച്ചു... എന്തോന്ന് ഏട്ടാ ഇത്.. അത് കൊടുക്ക് മണിക്ക്... വിച്ചു തട്ടി പറിച്ചു വാങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... ഇനി തിന്നാൻ കൊടുത്താൽ എന്റെ ആയുസിന്റെ അളവ് കുറയുമെടാ ദ്രോഹി... 😵 വിശ്വ തലക്ക് കൈ കൊടുത്തു കൊണ്ട് ഉള്ളതെല്ലാം മുക്കും മൂലയും വിടാതെ പറഞ്ഞു...

ഓ ഒരു മസാല ദോശ തിന്നെന്ന് കരുതി.. തടിക്കുവാണേൽ തടിക്കട്ടെ.. അതിന് തിന്നാണ്ടിരിക്കുവല്ല വേണ്ടത്... പ്രസവിക്കുന്നില്ലേൽ ഓപ്പറേഷൻ ചെയ്യണം ലെ... വിച്ചു ഒരു ഓളത്തിനങ്ങു പറഞ്ഞതും,,, മൂന്ന് ജോഡി കണ്ണുകൾ വിച്ചുവിനെ പൊതിഞ്ഞു,, 1. വക്കീൽ 2. വക്കീലിന്റെ അച്ഛൻ അതായത് മിത്രേടെ അമ്മായിഅച്ഛൻ 3. വക്കീലിന്റെ അമ്മ സൊ കാൾഡ് മിത്രേടെ അമ്മായിഅമ്മ.... ദഹിച്ചു പിന്നെ ഈ ലോകത്തൊന്നും അല്ലാത്തത് കൊണ്ട് പറഞ്ഞതും കേട്ടിട്ടില്ല എക്സ്സ്പ്രെഷനും ഇല്ല്യാ 😌🤗.... ഞാൻ.. ഓളത്തിന്... ഇല്ല... വേണ്ട.. പ്രസവിച്ചോട്ടെ.... ഹ്ഹ്ഹ്... വിച്ചു കൈ കൊണ്ട് ആംഗ്യം ഒക്കെ കാണിച്ചു നേരെ റൂമിലോട്ട് പോയി.. ഇല്ലേൽ തടിക്ക് വക്കീൽ ഹാനികരം ആവും... 😝 ഇതേ സമയം കൊതിച്ചി മിത്ര ഒരു മസാലദോശ കംപ്ലീറ്റ് ആക്കി അടുത്തത്തിലേക്കുള്ള കാൽവെപ്പിലാണ്... 😎 കുട്ടി തിന്നട്ടെന്ന്... 😁 രണ്ടും തിന്ന് കയ്യിലെ വിരലെല്ലാം നക്കി തുടച്ചു നല്ലൊരു ഏമ്പക്കവും വിട്ട് റൂമും തേടി മിത്ര കിളി ചേക്കാറാൻ പോയി.... വിശ്വ ഇതെവിടം വരെ പോവും എന്നറിയാതെ നിൽപ്പാണ്... ഇതാ റൂം വരെ പോവു എന്ന് നമുക്കല്ലേ അറിയൂ അല്ലെ ഗൂയ്സ്...

💃🏃‍♀️ ✨️✨️✨️ വിശ്വ റൂമിലേക്ക് ചെല്ലുമ്പോൾ മിത്ര ഹെഡ് ബോഡിലേക്ക് ചാരി ഇരുന്ന് ഹെഡ് സെറ്റും കുത്തി കണ്ണും അടച്ചിരിക്കുവാണ്... കാലിന്റെ അനക്കം കണ്ടാൽ അറിയാ ഡപ്പാം കൂത്തു പാട്ടും കേട്ട് ഇരിക്കുവാണെന്ന്... നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി പാട്ടൊന്നും കേൾക്കരുതെന്ന്.. ഇതിന്റെ മുട്ട് കേൾക്കുമ്പോഴേ എന്റെ മക്കള് കിടന്നു തുള്ളുന്നുണ്ടാവും... വിശ്വ അവളുടെ ചെവിയിൽ നിന്നും ഹെഡ് സെറ്റ് വലിച്ചൂരി ഫോൺ കയ്യിലാക്കി... നല്ല പാട്ടായിരുന്നു... ഏത്... 🤨 വിശ്വ സംശയത്തോടെ ചോദിച്ചു... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാരാ... മിത്ര കൈ നെഞ്ചിലേക്ക് പിടിച്ചു കൊണ്ട് സ്റ്റെപ് ഇട്ടു... ആ ദേ ഇതേപോലെ ഈ കുഞ്ഞ് വലിയ വയറിൽ കിടന്ന് അവരും തുള്ളും... വെറുതെ തടി കേടാക്കണോ കുഞ്ഞേ... മിത്രയുടെ മൂക്കിൽ പിടിച്ചു വലിച്ചു ഹെഡ് ബോഡിൽ ചാരി വിശ്വയും അവളുടെ അടുത്തിരുന്നു... ഏതാ.... വിശ്വ ഹെഡ് സെറ്റ് ചെവിയിലേക്ക് വെച്ച് തരുന്നത് കണ്ടതും തലയുയർത്തി വിശ്വye നോക്കി അവള് ചോദിച്ചു... തനിയെ മിഴികൾ തുളുമ്പിയൊ... വെറുതെ മൊഴികൾ വിതുമ്പിയോ..... നല്ല സോങ്ങാ... മിത്രയുടെ തലയെടുത്തു തോളിൽ വെച്ച് കൊണ്ട്വിശ്വ പറഞ്ഞു... രണ്ടാളും കണ്ണടച്ച് പാട്ടാസ്വദിച്ചു.... അതിനനുസരിച്ചു വിശ്വയുടെ കൈകൾ മിത്രയുടെ വയറിനെ തഴുകി കൊണ്ടിരുന്നു................ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story